SSLC Social Science I: Chapter 03 പൊതുഭരണം - ചോദ്യോത്തരങ്ങൾ 


Study Notes for SSLC Social Science I (Malayalam Medium) Public Administration | Social Science I: Chapter 03 പൊതുഭരണം 
| ഈ അദ്ധ്യായം English Medium Notes Click here

Class 10 Social Science I - Questions and Answers 
Chapter 03: പൊതുഭരണം
പൊതുഭരണം, Textual Questions and Answers & Model Questions
1. ഗവണ്‍മെന്റ്‌ സ്ഥാപനങ്ങളും ചുമതലകളും
പ്രാഥമിക ആരോഗ്യ കേന്ദ്രം - ചികിത്സാ സാകര്യം ഒരുക്കുന്നു.
കൃഷിഭവന്‍ - കൃഷി പ്രോത്സാഹിപ്പിക്കുന്നു.
പോലിസ്‌സ്റ്റേഷന്‍ - ക്രമസമാധാനം പരിപാലിക്കുന്നു.

2. ഗവണ്‍മെന്റ്‌ സ്ഥാപനങ്ങളുടെ ലക്ഷ്യം
-ഗവണ്‍മെന്റ്‌ രൂപംനല്‍ക്കുന്ന നിയമങ്ങളും വികസന പദ്ധതികളും നടപ്പിലാക്കുന്നു.

3. പൊതുഭരണം എന്‍.ഗ്ലാഡന്‍ ന്റെ നിര്‍വ്വചനം
-പൊതുഭരണമെന്നാല്‍ ഗവണ്‍മെന്റ്‌ ഭരണത്തെ സംബന്ധിക്കുന്നതാണ്‌.

4. പൊതുഭരണമെന്നാല്‍ എന്ത്‌?
- രാജ്യത്ത്‌ നിലവിലുള്ള നിയമങ്ങളും ഗവണ്‍മെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന്‌ ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നത്തിനെ പൊതുഭരണം എന്നു പറയുന്നു.
- ഗവണ്‍മെന്റ്‌ സ്ഥാപനങ്ങളെല്ലാം പൊതുഭരണ സംവിധാനത്തിന്റെ ഭാഗമാണ്‌.
- ജനക്ഷേമം മുന്‍നിര്‍ത്തിയാണ്‌ അവ പ്രവര്‍ത്തിക്കുന്നത്‌.
- ഭരണ രീതിക്കന്നുസരിച്ച്‌ പൊതുഭരണം വ്യത്യാസപ്പെടും.

5. രാജഭരണം, ജനാധിപത്യം തുടങ്ങിയ ഭരണരീതികളില്‍ പൊതുഭരണ സംവിധാനത്തിന്റെ ലക്ഷ്യങ്ങളും അവയില്‍ വന്ന മാറ്റങ്ങളും?
- രാജഭരണത്തില്‍ രാജാവിന്റെ താല്‍പ്പര്യങ്ങളായിരുന്നു പൊതുഭരണത്തിന്റെ അടിസ്ഥാനം.
- ജനാധിപത്യ ഭരണത്തില്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കാണ്‌പ്രാധാന്യം.
- ജനാധിപത്യ ഭരണം കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമായത്‌ പൊതുഭരണ സംവിധാനത്തിലൂടെയാണ്‌.

6. പൊതുഭരണത്തിന്റെ പ്രാധാന്യം എന്തെല്ലം?
- ഗവണ്‍മെന്റ്‌ നയങ്ങള്‍ രൂപപ്പെടുത്തുന്നു.
- സാധനങ്ങളും സോവനങ്ങളും ലഭ്യമാക്കുന്നു.
- ജനക്ഷേമം ഉറപ്പാക്കുന്നു.
- ജനകീയ പ്രശ്മങ്ങള്‍ക്കു പരിഹാരം കാണുന്നു.

7. ഗാന്ധിജിയുടെ അഭിപ്രായത്തില്‍ ഭരണത്തിന്റെ ഗുണം ആര്‍ക്കൊക്കെയാണ്‌ ലഭിക്കേണ്ടത്‌?
-എല്ലാവരുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കണം.
-എന്നാല്‍ കൂടുതല്‍ പരിഗണനയും പരിരക്ഷയും വേണ്ടവരെ പ്രത്യേകമായി പരിഗണിക്കുകയും സംരക്ഷിക്കുകയും ചെയുണം.
-ഗാന്ധിജിയുടെ ടെ ഗ്രാമസ്വരാജ്‌ എന്ന ആശയം ഇന്ത്യയിലെ പൊതു ഭരണ കാഴ്ചപ്പാടിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്‌.
-ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്‌പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ക്ക്‌ രൂപം നല്‍കിയത്‌.

8. ഉദ്യോഗസ്ഥ വൃന്ദം
- രാജ്യത്തിന്റെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുകയും പൊതുഭരണത്തിന്നു കീഴില്‍
പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ ഉദ്യോഗസ്ഥവൃന്ദം എന്നു പറയുന്നു.

9. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ലക്ഷ്യങ്ങള്‍
- പൊതുഭരണ സംവിധാനത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യുക.
- പൊതുഭരണ ശൃംഖലയെ ചലനാത്മകമാക്കുക.
- ഗവണ്‍മെന്‍റിന്റെ എല്ലാ സേവനങ്ങളും ജനങ്ങളിലെത്തിക്കുക.
- രാജ്യത്തിന്റെ ഭൗതിക വിഭവങ്ങളും മാനുഷിക ശേഷിയും ശാസ്ത്രീയമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുക.

10. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകള്‍.
- ശ്രേണിപരമായ സംഘാടനം.
- സ്ഥിരത.
- യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം.
- രാഷ്ട്രീയ നിഷ്‌പക്ഷത.
- വൈദഗ്ധ്യം.

11. ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌
- കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ചേര്‍ന്നതാണ്‌ ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌.
ഇന്ത്യന്‍ സിവില്‍ സര്‍വീസിനെ മൂന്നായിതിരിക്കാം
i. അഖിലേന്ത്യാ സര്‍വീസ്‌
ii. കേന്ദ്ര സര്‍വീസ്‌
iii. സംസ്ഥാന സര്‍വീസ്‌
i. അഖിലേന്ത്യാ സര്‍വീസ്‌
- ദേശീയ തലത്തില്‍ തിരഞ്ഞെടുക്കുന്നു.
- കേന്ദ്ര സര്‍വീസിലോ സംസ്ഥാന സര്‍വീസിലോ നിയമിക്കപ്പെടുന്നു.
ഉദാഃ - ഇന്ത്യന്‍ അഡ്ധമിനിസ്നേറ്റീവ്‌ സര്‍വീസ്‌(IAS), ഇന്ത്യന്‍ പോലീസ്‌ സര്‍വീസ്‌ (IPS)
ii. കേന്ദ്ര സര്‍വീസ്‌
- ദേശീയ തലത്തില്‍ തിരഞ്ഞെടുക്കുന്നു.
- കേന്ദ്ര ഗവണ്‍മെന്റിന്‌മാത്രം അധികാരമുള്ള ഭരണ വകുപ്പുകളില്‍ നിയമിക്കപെടുന്നു.
ഉദാഃ - ഇന്ത്യന്‍ ഫോറിസ്‌ സര്‍വീസ്‌, - ഇന്ത്യന്‍ റെയില്‍വേ സര്‍വീസ്‌.
iii. സംസ്ഥാന സര്‍വീസ്‌
- സംസ്ഥാന തലത്തില്‍ തിരഞ്ഞെടുക്കുന്നു.
- സംസ്ഥാന ഗവണ്‍മെന്റിനു കീഴില്‍ വരുന്ന വകുപ്പുകളില്‍ നിയമിക്കപ്പെടുന്നു.
ഉദാഃ - സെയില്‍സ്‌ടാക്സ്‌ ഓഫീസര്‍

12. യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌കമ്മീഷന്‍ (യു.പി.എസ്‌.സി)
- കേന്ദ്ര സര്‍വീസിലേക്കും അവിലേന്ത്യാ സര്‍വീസിലേക്കും ഉദ്യോഗസ്ഥരെ
തിരഞ്ഞെടുക്കുന്നത്ത്‌ യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌കമ്മീഷന്‍ ആണ്‌. കമ്മീഷന്റെ ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുന്നത്‌രാഷ്ടപതിയാണ്‌. യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ യു.പി.എസ്‌.സി ഒരുക്കുന്നു.
- ഭരണഘടനാ നിയമത്തെ അടിസ്ഥാനമാക്കി നിലവില്‍ വന്നതിനാല്‍ ഇതിനെ ഭരണഘടനാ സ്ഥാപനം എന്നു വിളിക്കന്നു.

13. സംസ്ഥാന പണബ്ദിക്‌ സര്‍വീസ്‌കമ്മീഷന്‍
- സംസ്ഥാന തലത്തില്‍ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്‌ അതതു സംസ്ഥാനങ്ങളിലെ സംസ്ഥാന പബ്ലിക്‌ സര്‍വീസ്‌ കമ്മീഷനുകള്‍ ആണ്‌.
- കമ്മീഷന്റെ ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുന്നത്‌ ഗവര്‍ണറാണ്‌.
- ഭരണഘടനാ നിയമത്തെ അടിസ്ഥാനമാക്കി നിലവില്‍ വന്നതിനാല്‍ ഇതിനെയും
ഭരണഘടനാ സ്ഥാപനം എന്നു വിളിക്കുന്നു.

14. ഭരണ നവീകരണം
- ഭരണനിര്‍വഹണത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സേവനങ്ങള്‍ സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കാനും ഗവണ്‍മെന്‍റുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികളാണ്‌ ഭരണ നവീകരണം.
- ഭരണ നവീകരണത്തിന്റെ ലക്ഷ്യം ഭരണം കാര്യക്ഷമവും ജനസൗഹൃദവുമാക്കുകയാണ്‌.
- ഇതിനായിദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഭരണപരിഷ്ടാര കമ്മീഷനുകള്‍ രൂപീകരിക്കാറുണ്ട്‌.

15. ഭരണ നവീകരണ പരിപാടികള്‍ക്ക്‌ ഉദാഹരണങ്ങള്‍
- ഇ-ഗവേണന്‍സ്‌.
- അറിയാന്നുള്ള അവകാശം.
- സേവനാവകാശ നിയമം.
- ലോക്‌പാലും ലോകായുക്തയും.
- വിജിലന്‍സ്‌കമ്മീഷനുകള്‍.

16. ഇ-ഗവേണന്‍സ്‌
- ഇലക്ട്രോണിക്‌ സാങ്കേതിക വിദ്യ ഭരണരംഗത്ത്‌ ഉപയോഗപ്പെടുത്തുന്നതാണ്‌
ഇ-ഗവേണന്‍സ്‌.
ഉദാഹരണം:- ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷ.
- വിവിധ സ്നോളര്‍ഷിപ്പുകള്‍ക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷ.

17. ഇ-ഗവേണന്‍സ്‌കൊണ്ടുള്ള നേട്ടങ്ങള്‍.
- ഗവണ്‍മെന്റ്‌ സേവനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും, കുറഞ്ഞ ചെലവിലും ലഭ്യമാക്കുന്നതിന്‌ സഹായകമായി.
- വിവര സാങ്കേതിക വിദ്യയുടെ സഹായത്താല്‍ സേവനം നേടാം.
- സേവനത്തിനായി സര്‍ക്കാര്‍ ഓഫീസില്‍ കാത്തു നില്‍ക്കേണ്ട.
- ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണമേന്മയും വര്‍ധിച്ചു.

18. അറിയാരുള്ള അവകാശം
- ഏതൊരു സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്നും അവയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള അവകാശമാണ്‌ഇത്‌.
- ഈ അവകാശം ലഭ്യമായത്‌ 2005 ലെ വിവരാവകാശ നിയമത്തിലൂടെയാണ്‌.
- രാജസ്ഥാനിലെ മസ്‌ദ്ദൂര്‍ കിസാന്‍ ശക്തി സംഘാതന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളാണ്‌ വിവരാവകാശ നിയമനിര്‍മ്മാണത്തിലേക്ക്‌ നയിച്ചത്‌.
- ഇത്‌ രാജ്യത്തെ പൌരന്മാര്‍ക്കെല്ലാം വിവരങ്ങള്‍ അറിയാനുള്ള അവകാശം ഉറപ്പുവരുത്തുന്നു. 

19. അറിയാനുള്ള അവകാശത്തിന്റെ ലക്ഷ്യം
- അഴിമതിനിയന്ത്രിക്കുക ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉത്തരവാദിത്വ ബോധമുണ്ടാക്കുക.
- പൊതു സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം പൌരന്മാര്‍ക്ക്‌ ലഭ്യമാക്കുക.

20. വിവരാവകാശ കമ്മീഷന്‍
- വിവരാവകാശ നിയമപ്രകാരമുള്ള അധികാരങ്ങള്‍ പ്രയോഗിക്കാനും ചുമതലകള്‍
നിര്‍വഹിക്കാനും കേന്ദ്ര തലത്തിലും, സംസ്ഥാന തലത്തിലും രൂപീകരിച്ചിട്ടുള്ളതാണ്‌
വിവരാവകാശ കമ്മീഷന്‍.
- മുഖ്യ വിവരാവകാശ കമ്മീഷണറും പത്തില്‍ കവിയാത്ത അംഗങ്ങളും വിവരാവകാശ
കമ്മീഷനിലുണ്ട്‌.
- നാം ആവശ്യപ്പെട്ട വിവരങ്ങള്‍ക്ക്‌ കൃത്യ സമയത്തിനകം മറുപടി തരാതിരിക്കുകയോ, നിരസിക്കുകയോ അപൂര്‍ണമോ തെറ്റായതോ തൃപ്തികരമല്ലാത്തതോ ആയ മറുപടി തരുകയോ ആണെങ്കില്‍ വിവരാവകാശ കമ്മീഷന്‌ അപ്പീല്‍ നല്‍കാം.
-ഇത്‌ശരിയാണെന്ന്‌കമ്മീഷന്‌ ബോധ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കുന്നതു വരെ ഓരോ ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‌ മേല്‍ 250 രൂപ വീതം പിഴശിക്ഷ ചുമത്താന്‍ കമ്മീഷന്‌ അധികരമുണ്ട്‌.

21. സേവനാവകാശ നിയമം.
- സര്‍ക്കാര്‍ സേനങ്ങള്‍ കൃത്യമായും ഉറപ്പായും ജനങ്ങള്‍ക്ക്‌ ലഭ്യമാക്കാന്‍ അവസരമൊരുക്കുന്ന നിയമമാണ്‌ സേവനാവകാശ നിയമം.
-ഓരോ സര്‍ക്കാര്‍ ഓഫീസുകളും നല്‍കുന്ന സേവനങ്ങള്‍ എത്ര കാലപരിധിക്കുളില്‍
നല്‍കണമെന്ന്‌ ഈ നിയമം അനുശാസിക്കുന്നു.
- അര്‍ഹതപ്പെട്ട സേവനങ്ങള്‍ നിശ്ചിതകാലത്തിനകം പൌരന്‌ നല്‍കിയില്ലെങ്കില്‍
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ പിഴ ഒടുക്കണം. 
- സേവനാവകാശ നിയമപ്രകാരം എല്ലാ ഓഫീസുകളിലും അപേക്ഷകര്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും സഹായിക്കുന്നതിന്നും ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്‌.

22. ലോകപാല്‍, ലോകായുക്ത.
- ഭരണ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള അഴിമതി തടയുന്നതിന് രൂപം നല്‍കിയിരിക്കുന്ന സ്ഥാപനങ്ങള്‍ ആണ്‌.
- ലോക്പാല്‍ ദേശീയതലത്തിലും, ലോകായുക്ത സംസ്ഥാന തലത്തിലും പ്രവര്‍ത്തിക്കുന്നു.
-പൊതുപ്രവര്‍ത്തകര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉന്നയിക്കപ്പെടുന്ന
അഴിമതികളില്‍ കേസെടുത്ത്‌ അന്വേഷിക്കാനും നടപടികള്‍ നിര്‍ദ്ദേശിക്കാനും ഈ
സ്ഥാപനങ്ങള്‍ക്ക്‌ അധികാരമുണ്ട്‌.

23. സെന്‍ട്രല്‍ വിജിലന്‍സ്‌കമ്മീഷന്‍
- അഴിമതി തടയുന്നതിന്‌ ദേശീയ തലത്തില്‍ രൂപം നല്‍കി.
-1964 ല്‍ നിലവില്‍ വന്നു.
- കേന്ദ്ര ഗവണ്‍മെന്റ്‌ ഓഫീസുകളിലെ അഴിമതി തടയുന്നതിന്‌ വേണ്ടി രൂപം നല്‍കി,
-സെന്‍ട്രല്‍ വിജിലന്‍സ്‌കമ്മീഷന്റെ തലപ്പത്ത്‌ ഒരു വിജിലന്‍സ്‌കമ്മീഷണര്‍ ഉണ്ട്‌.
-എല്ലാ വകുപ്പുകളിലും മുഖ്യ വിജിലന്‍സ്‌ ഓഫീസറും പ്രവര്‍ത്തിക്കുന്നുണ്ട്‌.
- വിജിലന്‍സ്‌കേസുകളില്‍ അന്വേഷണം നടത്തി ആവശ്യമായ നടപികള്‍
കൈക്കൊള്ളുകയാണ്‌കമ്മീഷന്റെ ചുമതല.

24. സംസ്ഥാന വിജിലന്‍സ്‌കമ്മീഷന്‍
- സംസ്ഥാന ഗവണ്‍മെന്റ്‌ ഓഫീസുകളിലെ അഴിമതിയെക്കുറിച്ച്‌ അന്വേഷിച്ച്‌
നടപടിയെടുക്കുകയാണ്‌ സംസ്ഥാന വിജിലന്‍സ്‌കമ്മീഷന്റെ ചുമതല.
- വിജിലന്‍സ്‌കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന്‌ വിജിലന്‍സ്‌ കോടതികള്‍ നിലവിലുണ്ട്‌.

25. ഓംബുഡ്‌സ്മാൻ 
- പൊതുഭരണത്തിന്റെ ഭാഗമായ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍
അഴിമതിയോ, സ്വജനപക്ഷപാതമോ, ധനദുര്‍വിനിയോഗമോ, ചുമതലകളില്‍ വീഴ്ച്ചയോ നടത്തിയാല്‍ അതിനെതിരെ പരാതി നല്‍കാനുള്ള സംവിധാനമാണ്‌ ഓംബുഡ്‌സ്മാന്‍.
- സര്‍വീസില്‍ നിന്നു വിരമിച്ച ഹൈക്കോടതീ, ജഡ്ജിയെയാണ്‌ ഓംബുഡ്സ്മാനായി
നിയമിക്കുന്നത്‌.
- ജനങ്ങള്‍ക്ക്‌ നേരിട്ട്‌ പരാതിയുമായി ഓംബുഡ്സ്മാനെ സമീപിക്കാം.
- പരാതി ലഭിച്ചാല്‍ ആരെയും, വിളിച്ചു വരുത്തി അന്വേഷണം നടത്താനും നടപടി ശുപാര്‍ശ ചെയ്യാനും ഓംബുഡ്സ്മാന്‌ അധികാരമുണ്ട്‌.
- ബാങ്കിങ്‌ രംഗത്ത്‌ ഇടപാടുകാരുടെ പരാതി കേള്‍ക്കാനും പരിഹരിക്കാനുമാണ്‌ ഓംബുഡ്‌സ്മാന്‍ ആരംഭിച്ചത്‌.


Social Science I Textbook (pdf) - Click here


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here