SSLC Social Science I: Chapter 04 ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്പുകളും - ചോദ്യോത്തരങ്ങൾ
Textbooks Solution for SSLC Social Science I (Malayalam Medium) British Exploitation and Resistance | Text Books Solution History (Malayalam Medium) History: Chapter 04 ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്പുകളും. ഈ അദ്ധ്യായം English Medium Notes Click here
Class 10 Social Science I - Questions and Answers
Chapter 04: ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്പുകളും.
1. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം നേടിയതിന് ശേഷം
- കച്ചവടത്തിന് വന്ന ബ്രിട്ടീഷുകാര്‍ സൈനിക ശക്തിയിലൂടെയും നയതന്ത്രത്തിലൂടെയുമാണ് ഇന്ത്യയിലെ
നാട്ടുരാജ്യങ്ങളെ കീഴടക്കിയത്.
- 1757 ലെ പ്ലാസി യുദ്ധം മുതല്‍ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം വരെയുള്ള നൂറ് വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യം സജീവമാവുകയും ഏകദേശം 63% പ്രദേശങ്ങളും ബ്രിട്ടീഷ് കോളനികളാവുകയും ചെയ്തു.
- ഇതോടെ എല്ലാ മേഖലകളിലും ചൂഷണം ശക്തമായി.
- കര്‍ഷകര്‍, ഗോത്ര ജനതാ തൊഴിലാളികള്‍, സൈനികര്‍ എന്നിവരെല്ലാം അധീനതയിലായി.
2. ബ്രിട്ടീഷ് നയങ്ങളുടെ പ്രത്യാഘാതങ്ങള്‍
- ബ്രിട്ടീഷ് ആധിപത്യത്തിന്റെ ദുരിതം ആദ്യം അനുഭവിച്ചത് കര്‍ഷകരായിരുന്നു.
- ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ ഭൂനികുതി നയങ്ങളായിരുന്നു കര്‍ഷകരുടെ നട്ടെല്ലൊടിച്ചത്.
-പരമാവധി വരുമാനമുണ്ടാക്കുക എന്നതായിരുന്നു നീകുതിനയത്തിന്റെ ലക്ഷം.
- ബ്രിട്ടീഷ് ഭരണത്തിനു കീഴിലുള്ള വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത നികുതി സമ്പ്രദായങ്ങളാണ് നടപ്പിലാക്കയത്.
3. ശാശ്വത ഭൂനികുതി വ്യവസ്ഥ
- ബംഗാള്‍, ബിഹാര്‍, ഒറീസ എന്നീ പ്രദേശങ്ങളില്‍ നടപ്പിലാക്കി.
- നികുതി പിരിച്ചിരുന്നത് സെമീന്ദാര്‍മാര്‍
- നികുതി പിരിക്കുന്ന പ്രദേശത്തിന്റെ ഉടമസ്ഥന്‍ സമീന്ദാര്‍ ആയിരുന്നു.
- യഥാര്‍ഥ കര്‍ഷകര്‍, കുടിയാന്‍മാരായിമാറി.
- വിളവിന്റെ 60% വരെ നികുതിയായി നല്‍കണമായിരുന്നു.
- വിളവ് മോശമായാലും നികുതി നല്‍കണം.
- നിശ്ചിത തീയതിയില്‍ നികുതി പണമായി നല്‍കണം.
- കോണ്‍വാലീസ്‌പ്രഭു നടപ്പിലാക്കി.
4. റയട്ടവാരി സമ്പ്രദായം
-ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളില്‍ നടപ്പിലാക്കി.
- കര്‍ഷകരില്‍ നിന്ന് നേരിട്ട് നികുതി പിരിച്ചു.
- ഭൂമിയുടെ ഉടമസ്ഥന്‍ കര്‍ഷകന്‍ ആയിരുന്നു.
- നികുതി നിരക്ക് ഇടക്കിടക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.
5. മഹല്‍വാരി വ്യവസ്ഥ
- വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ നടപ്പിലാക്കി.
-ഗ്രാമത്തലവന്മാര്‍ നികുതിപിരിച്ചു.
-ഒരു ഗ്രാമത്തെ (മഹല്‍) ഒരു യൂണിറ്റായി കണക്കാക്കി നികുതി പിരിച്ചു.
- വില്യം ബെന്‍റിക്ക് കൊണ്ടുവന്നു.
6. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഭൂനികുതി നയത്തിന്റെ പ്രത്യാഘാതങ്ങള്‍ (ബ്രിട്ടിഷുകാരുടെ നികുതി നയങ്ങള്‍ എങ്ങനെയാണ് കര്‍ഷകരെ കൊള്ളപ്പലിശക്കാരുടെ ചൂഷണത്തിലേക്ക് തള്ളിവിട്ടത്?)
- ഉയര്‍ന്ന നികുതി നിശ്ചിത തീയതിയില്‍ പണമായി അടയ്ക്കാന്‍ കഴിയാതെ വന്ന കര്‍ഷകര്‍ക്ക് കൊള്ളപ്പലിശക്കാരില്‍ നിന്നും പണം കടം വാങ്ങേണ്ടിവന്നു.
- കൃഷിയിടം പണയപ്പെടുത്തിയാണ് അവര്‍ കടംവാങ്ങിയത്
- ഉയര്‍ന്ന പലിശ നിരക്കായിരുന്നു കര്‍ഷകരില്‍ നിന്ന് ഈടാക്കിയത്
- കടവും പലിശയും അടയ്ക്കാന്‍ കഴിയാതെവന്ന കര്‍ഷകരുടെ ഭൂമി കൊള്ളപ്പലിശക്കാര്‍ കൈക്കലാക്കി.
7. കൃഷിയുടെ വാണിജ്യവത്കരണം
- കര്‍ഷകര്‍ നേരിട്ട മറ്റൊരു പ്രശ്ശം കൃഷിയുടെ വാണിജ്യവത്കരണം ആയിരുന്നു.
- തന്റെ കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും ആവശ്യത്തിന് കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ ബ്രിട്ടീഷ് ഭരണകാലത്ത് വിപണി ലക്ഷ്യമാക്കി കൃഷി ചെയ്തു.
- ഭക്ഷ്യ വിളകള്‍ക്ക് പകരം നാണ്യ വിളകള്‍ കൃഷി ചെയ്തു.
- ഈ മാറ്റമാണ് കൃഷിയുടെ വാണിജ്യ വല്‍ക്കരണം.
- ഉയര്‍ന്ന നികുതി പണമായി, നിശ്ചയിക്കപ്പെട്ട തീയതിയില്‍ തന്നെ നല്‍കേണ്ട സാഹചര്യം നേരിടാന്‍ കര്‍ഷകര്‍ വിപണിയില്‍ കൂടുതല്‍ വില ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കൃഷി ചെയതു.
- യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ക്കായിരുന്നു വിപണിയില്‍ ഉയര്‍ന്ന വില.
- ഇതോടെ ഇന്ത്യന്‍ കൃഷിയിടങ്ങള്‍ യൂറോപ്പിനായി കൃഷി ചെയ്യാന്‍ തുടങ്ങി.
8. നീലം കര്‍ഷകര്‍ അനുഭവിച്ച ദുരിതങ്ങള്‍
- തുണികള്‍ക്ക് നിറം നല്‍കാന്‍ നീലം ആണ്‌ഉപയോഗിച്ചിരുന്നത്.
- പതിനെട്ടാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തോടെ തുണി നിര്‍മാണം വര്‍ദ്ധിക്കുകയും നീലത്തിന്റെ ആവശ്യം കൂട്ടുകയും ചെയ്തു.
-ഇന്ത്യയില്‍ നീലം കൃഷി വ്യാപകമാക്കേണ്ടത്‌ബ്രിട്ടീഷ് വ്യവസായികളുടെ ആവശ്യമായിരുന്നു.
-കര്‍ഷകര്‍ക്ക് വലിയ തുക മുന്‍കൂര്‍ ആയി നല്‍കിബ്രിട്ടീഷ്യകാര്‍ അവരുടെ ഏറ്റവും ഫലഭൂയിഷ്ടമായ ഭൂമിയില്‍ നീലം കൃഷിക്ക് പ്രേരിപ്പിച്ചു.
-എന്നാല്‍ ഇങ്ങനെ ഭക്ഷ്യ ധാന്യങ്ങള്‍ക്ക് പകരം നീലം കൃഷി ആരംഭിച്ച കര്‍ഷകര്‍ക്ക് വിളവെടുപ്പിന്റെ സമയത്ത് ബ്രിട്ടീഷുകാരുടെ ഇടപെടല്‍ മൂലം കുറഞ്ഞ വില മാത്രമാണ് ലഭിച്ചത്.
- കൃത്രിമച്ചായങ്ങള്‍ കണ്ടെത്തിയതോടെ നീലത്തിന്റെ ആവശ്യം കുറയുകയും ഈ കര്‍ഷകര്‍ ദുരിതത്തിലാവുകയും ചെയ്തു.
9. നീലം കര്‍ഷകരുടെ കലാപം
-നീലംകര്‍ഷകര്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരെ കര്‍ഷകരെ കലാപത്തിന് പ്രേരിപ്പിച്ചു
-1859 ല്‍ ബംഗാളില്‍ കര്‍ഷകര്‍ സംഘടിച്ച് നീലം കൃഷി ഉപേക്ഷിക്കുകുയാണെന്ന് പ്രഖ്യാപിച്ചു.
- അമ്പും വില്ലം വാളും കുന്തവുമായി കലാപകാരികള്‍ നീലം ഫാക്ടറികള്‍, ആക്രമിച്ചു
സ്ത്രീകള്‍ സജീവമായി പങ്കെടുത്ത ഈ സമരത്തിന് നഗരങ്ങളിലെ വിദ്യാസമ്പന്നരുടെ പിന്തുണ ലഭിച്ചിരുന്നു.
- ഈ വിഷയം പഠിക്കാന്‍ ബ്രിട്ടീഷ്യകാര്‍ ഒരു കമ്മീഷനെ നിയമിച്ചു.
- ലാഭകരമല്ലാത്തതിനാല്‍ നീലം കൃഷി അവസാനിപ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
10. കേരളത്തില്‍ നടന്ന കര്‍ഷക കലാപങ്ങള്‍
-ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും ചൂഷണവും അടിച്ചമര്‍ത്തലുമായിരുന്നു കലാപത്തിന്റെ കാരണം.
- ബ്രിട്ടീഷുകാര്‍ ഭൂവുടമകളായി കണക്കാക്കിയത് ജന്മിമാരെ ആയിരുന്നു.
- ഇവരുടെ ഭൂമി പാട്ടത്തിനെടുത്ത പാട്ടക്കുടിയാന്മാര്‍ വലിയ അടിച്ചമര്‍ത്തലുകള്‍ നേരിട്ടു.
- തെക്കെ മലബാറിലെ കര്‍ഷകര്‍ ഭൂരിഭാഗവും മാപ്പിളമാര്‍ ആയിരുന്നു.
- പത്തൊന്‍പതാം നൂറ്റാണ്ടിലെ കലാപങ്ങള്‍ മാപ്പിള കലാപങ്ങള്‍ എന്നും അറിയപ്പെടുന്നു.
- കര്‍ഷക കലാപങ്ങളെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ രൂപീകരിച്ച പോലീസ് സേനയായിരുന്നു മലബാര്‍ സ്പെഷ്യല്‍ പോലീസ്. (MSP)
-ഈ കലാപങ്ങളെ കുറിച്ച പഠിക്കാന്‍ ബ്രിട്ടീഷുകാര്‍ നിയമിച്ച കമ്മീഷന്‍ വില്യം ലോഗന്‍ കമ്മീഷന്‍, ബ്രിട്ടീഷുകാരുടെ തെറ്റായ ഭൂനികുതി നയമാണ് കലാപങ്ങളുടെ കാരണമെന്ന് കണ്ടെത്തി.
11. ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടാന്‍ ഗോത്ര ജനതയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഏവ?
-വന വിഭവങ്ങള്‍ ശേഖരിക്കല്‍, കന്നുകാലി വളര്‍ത്തല്‍, പുനം കൃഷി, വേട്ടയാടല്‍ എന്നിവയായിരുന്നു ഗോത്ര വര്‍ഗക്കാരുടെ പ്രധാന ജീവിത മാര്‍ഗങ്ങള്‍.
- ബ്രിട്ടീഷുകാര്‍ വന നിയമങ്ങള്‍ നടപ്പിലാക്കുക വഴി ഗോത്രജനത കാടുകളിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു.
- കപ്പല്‍ നിര്‍മാണം റെയില്‍ നിര്‍മാണം തോട്ട വ്യവസായങ്ങള്‍ എന്നിവയ്ക്ക് വേണ്ടി വനങ്ങള്‍ വ്യാപകമായി ബ്രിട്ടീഷുകാര്‍ നശിപ്പിച്ചു.
- ഗോത്രജനത ശേഖരിച്ചിരുന്ന വനവിഭവങ്ങളുടെ മേല്‍ ബ്രിട്ടീഷുകാര്‍ ഉയര്‍ന്ന നികുതി ചുമത്തി.
- ഇതോടെ കാടുകളെ ആശ്രയിച്ചു ജീവിച്ചിരുന്ന ഗോത്രജനതയുടെ ജീവിതം വഴിമുട്ടുകയും അവര്‍ ബ്രിട്ടീഷയകാര്‍ക്കെതിരെ പോരാടുകയും ചെയ്തു.
12. സന്താള്‍ കലാപം
-1855 ല്‍ ബംഗാള്‍, ഝാര്‍ഖണ്ഡ് , ബിഹാര്‍ പ്രദേശങ്ങളില്‍ നടന്നു.
-ബംഗാള്‍ ഝാര്‍ഖണ്ഡ് ബിഹാര്‍ സംസ്ഥാനങ്ങളിലായി രാജ്മഹല്‍ കുന്നുകളുടെ താഴ്വരയില്‍ ജീവിച്ച ഗോത്ര ജനതയായിരുന്നു സാന്താള്‍മാര്‍.
-ഇവര്‍ വനവിഭവങ്ങള്‍ ശേഖരിച്ചും കൃഷിചെയ്തും പ്രകൃതിയോട് ഇണങ്ങി ജീവിച്ചു പോകുന്നു.
- കരുത്തരും അദ്ധ്വാനശീലരും തനതായ സംസ്ലാരവും ഉള്ളവരുമായിരുന്നു ഇവര്‍.
- ബ്രിട്ടീഷ് ആധിപത്യം സ്ഥാപിച്ചതോടെ സാന്താള്‍ ജനതയുടെ ജീവിതത്തിന്‍റെ താളം നഷ്ടമായി.
- സമീന്ദാര്‍മാരും കൊള്ളപ്പലിശക്കാരും അവരുടെ ഭൂമി കയ്യടക്കി.
- റെയില്‍വേ നിര്‍മ്മാണത്തിനുവേണ്ടി സന്താള്‍ ജനതയെ അടിമകളെപ്പോലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യിച്ചു.
-ജീവിതം ഗതിമുട്ടിയ സന്താള്‍ ജനത സിന്ധുവിന്റെയും കാനുവിന്റെയും നേതൃത്വത്തില്‍ ആയുധമെടുത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി.
13. ബ്രിട്ടീഷ് ചൂഷണങ്ങള്‍ക്കെതിരെ കുറിച്യര്‍ നടത്തിയ കലാപത്തെക്കുറിച്ച് വ്യക്തമാക്കുക
- വയനാട്ടിലെ ഗോത്ര ജനതയായ കുറിച്യരും, കുറുമ്പ്രരുമാണ്1812- ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപം നടത്തിയത്.
- ബ്രിട്ടീഷുകാര്‍ അമിതമായിനികുതി ചുമത്തിയത്.
- നികുതി പണമായി അടക്കണമെന്ന് നിര്‍ബന്ധിച്ചത്.
- നികുതി അടയ്ക്കാന്‍ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തത് എന്നിവയെല്ലാം കലാപത്തിന് കാരണമായി.
- കുറിച്ച്യ നേതാവായ രാമന്‍ നമ്പിയുടെ നേതൃത്വത്തിലായിരുന്നു കലാപം നടന്നത്.
- രാമന്‍ നമ്പിയെ ബ്രിട്ടീഷുകാര്‍ പിടികൂടി വധിച്ചു.
14. ഇന്ത്യയിലെ മറ്റു ഗോത്രകലാപങ്ങള്‍
• പഹാരിയ കലാപം - ഹിമാചല്‍പ്രദേശ്
• കോള്‍ കലാപം - ഛോട്ടാനാഗ്പൂര്‍
• ഖാസി കലാപം - മേഘാലയ
• ഭീല്‍ കലാപം - വടക്ക്പടിഞ്ഞാറന്‍ഇന്ത്യ
• മുണ്ട കലാപം - ഝാര്‍ഖണ്ഡ്
15. ഇന്ത്യയിലെ ഗോത്രകലാപങ്ങളെക്കുറിച്ച് ചരിത്രകാരനായ കെ.സുരേഷ് സിങ്ങ് പറഞ്ഞതെന്ത്?
- "കര്‍ഷകരുള്‍പ്പെടെയുള്ള ഏത് ജനവിഭാഗങ്ങളെക്കാളും തീവ്രവും നിരന്തരവും ആക്രമണോത്സുകവുമായ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളായിരുന്നു നിരക്ഷരരായ ഗോത്ര ജനത നടത്തിയത്"
16. ഇന്ത്യന്‍ തുണി വ്യവസായത്തിന്റെ തകര്‍ച്ചയുടെ കാരണങ്ങള്‍.
- യന്ത്രനിര്‍മ്മിത ബ്രിട്ടിഷ് തുണിത്തരങ്ങള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതോടെ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് ആവശ്യം കുറഞ്ഞു.
- റെയില്‍വേയുടെ വികസനം അസംസ്‌കൃത വസ്ത്രക്കള്‍ ശേഖരിക്കാനും തുണിത്തരങ്ങള്‍ ഗ്രാമങ്ങളില്‍ പോലും എത്തിക്കാനും ബ്രിട്ടീഷ്യകാരെ സഹായിച്ചു.
- ഇതോടെ ഗ്രാമങ്ങളിലെ വിപണിനഷ്ടമായി.
- ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്തിരുന്ന ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് ബ്രിട്ടീഷ് ഗവൺമെൻറ് ഉയര്‍ന്ന നികുതി ചുമത്തി.
- അതോടെ, ബ്രിട്ടീഷ് വിപണി ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് നഷ്ടമായി.
- ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ചൂഷണവും, പീഢനവും തൊഴിലാളികളെ നെയ്ത്ത് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കി.
- കുറഞ്ഞ വിലക്ക് ഉല്‍പ്പന്നങ്ങള്‍ കൈമാറാന്നും കുറഞ്ഞകൂലിക്ക് ജോലി ചെയ്യാനും ബ്രിട്ടിഷുകാര്‍ തൊഴിലാളികളെനിര്‍ബന്ധിച്ചു.
17. ബ്രിട്ടീഷ് ഭരണത്തിന്‍ കിഴില്‍ ഇന്ത്യയിലെ തുണി വ്യവസായത്തിന്റെ തകര്‍ച്ചയുടെ ഫലങ്ങള്‍ എന്തെല്ലാം?
- നെയ്ത്ത് തൊഴിലാളികള്‍ മറ്റ ജോലികള്‍ തേടിപ്പോയി.
-മുര്‍ഷിദാബാദ് ധാക്ക തുടങ്ങിയ തുണിത്തര നിര്‍മാണ നഗരങ്ങള്‍ തകര്‍ന്നു.
- നഗരങ്ങളില്‍ തുണിനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഗ്രാമങ്ങളിലെത്തി കൃഷിപ്പണിയിലേക്കു തിരിഞ്ഞു.
- കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണം കൂടി.
- കൃഷിഭൂമി ചെറിയ തുണ്ടുകളായിമാറി.
- ഇതോടെ കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദനം മുരടിച്ചു.
18. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ തകര്‍ന്ന വ്യവസായങ്ങള്‍
• മണ്‍പാത്ര നിര്‍മ്മാണം - അലുമിനിയം പാത്രങ്ങളുടെ ഇറക്കുമതി
• മരപ്പണി - ലോഹ നിര്‍മിത യന്ത്രങ്ങളുടെ ഉപയോഗം
• തുകല്‍പ്പണി - അസംസ്‌കൃത വസ്തുവായ തുകലിന്റെ യൂറോപ്പിലേക്കുള്ള കയറ്റുമതി
• തുണിവ്യവസായം - യന്ത്രനിര്‍മ്മിത ബ്രിട്ടീഷ് തുണിത്തരങ്ങള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് ഇറക്കുമതിച്ചെയ്തത്.
19. കാര്‍ഷിക മേഖലയുടെയും കരകൗശല വ്യവസായത്തിന്റെയും തകര്‍ച്ചയുടെ ഫലമെന്ത്?
- ഇന്ത്യയെ ക്ഷാമങ്ങളിലേക്കും പട്ടിണിയിലേക്കും തള്ളിവിട്ടു.
- ക്ഷാമത്താല്‍ ലക്ഷക്കണക്കിനാളുകള്‍ മരണമടഞ്ഞു.
20. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച ആധുനിക വ്യവസായങ്ങള്‍
• തോട്ടം വ്യവസായങ്ങള്‍,
• തുണി,
• ചണം,
• ഇരുമ്പുരുക്ക്,
• പേപ്പര്‍.
21. ആധുനിക വ്യവസായ മേഖലയിലെ തൊഴിലാളികള്‍ നേരിട്ട പ്രശ്നങ്ങള്‍
• മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ജോലിസമയം.
• കറഞ്ഞ കൂലി.
• അനാരോഗ്യകരമായ താമസസൌകര്യം.
22. ബ്രിട്ടീഷ് ചൂഷണങ്ങള്‍ക്കെതിരായി ഇന്ത്യയിലെ തൊഴിലാളികള്‍ നടത്തിയ സമരങ്ങള്‍.
• ബോംബെയിലെ തുണിമില്‍ തൊഴിലാളികള്‍ നടത്തിയ സമരം.
• കല്‍ക്കത്തയിലെ ചണമില്‍ തൊഴിലാളികളുടെ സമരം.
23.1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം
- ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം.
- പ്രാദേശികമായി ഒതുങ്ങി നില്‍ക്കാതെ, ബ്രിട്ടീഷ് ഭരണത്തില്‍ അസംതൃപ്തരായ രാജാക്കന്മാരും, കര്‍ഷകരും, സൈനികരും, കരകൗശല തൊഴിലാളികളും ഒന്നിച്ച്
നടത്തിയ ഈ കലാപം ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്നു.
കാരണങ്ങള്‍
• സൈനികരുടെ അസംതൃപ്തി
• രാജാക്കന്മാരുടെ അസംതൃപ്തി
• കര്‍ഷകരുടെയും ദുരിതം.
• കരകൌശല തൊഴിലാളികളുടെ ദാരിദ്ര്യം.
സൈനികരുടെ അസംതൃപ്തി
• തുച്ഛമായ ശമ്പളം.
• ബ്രീട്ടിഷ് ഉദ്യോഗസ്ഥരില്‍ നിന്നും നേരിട്ട അവഹേളനം.
• പശുവിന്റെയും പന്നിയുടെയും കൊഴുപ്പു പുരട്ടിയതെന്ന് കരുതുന്ന മതവികാരം വ്രണ പെടുത്തിയ തിര ഉപയോഗിച്ച് പുതിയ എന്‍ഫീല്‍ഡ്‌തോക്ക് ഉപയോഗിക്കാന്‍ സൈനികരെ നിര്‍ബന്ധിപ്പിച്ചത്.
• ബംഗാളിലെ ബാരക്ക്‌പൂരില്‍ മംഗല്‍ പാണ്ഡെ എന്ന സൈനികന്‍ പുതിയ തിര ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനുനേരെ വെടിയുതിര്‍ത്തതോടെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചു.
രാജാക്കന്മാരുടെ അസംതൃപ്തി.
• ദത്തവകാശ നിരോധന നിയമത്തിലൂടെ നാട്ടുരാജ്യങ്ങള്‍ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തത്.
• ദുര്‍ഭരണം ആരോപിച്ച് നാട്ടുരാജ്യങ്ങള്‍ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തത്.
1857-ലെ കലാപത്തിലെആദ്യത്തെ രക്തസാക്ഷി
-മഠഗല്‍ പാണ്ഡെ
1857-ലെ കലാപത്തിന് നേതൃത്വം നല്‍കിയവര്‍
• ബഹദൂര്‍ഷാ രണ്ടാമന്‍ - ഡല്‍ഹി,
• റാണിലക്ഷ്മിഭായി - ഝാന്‍സി,
• ബീഗം ഹസ്‌റത് മഹല്‍ - ലക്നൗ
• നാനാ സാഹേബ്, താന്തിയാതോപ്പി - കാണ്‍പൂര്‍
24. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ സവിശേഷതകള്‍
• രാജാക്കന്‍മാര്‍, ശിപായിമാര്‍, കര്‍ഷകര്‍, കരകൌശല തൊഴിലാളികള്‍, സാധാരണക്കാര്‍ എന്നിവരുടെ പങ്കളിത്തം
• ഹിന്ദു -മുസ്സിം ഐക്യം.
• ഡല്‍ഹിപിടിച്ചെടുത്ത കലാപകാരികള്‍ ബഹദൂര്‍ ഷാ രണ്ടാമനെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു.
• ബ്രിട്ടീഷുകാരെയും കൊള്ളപ്പലിശക്കാരെയും ആക്രമിച്ചു.
• കണക്കു പുസ്തകങ്ങള്‍ തീയിട്ടു.
25.1857-ലെ കലാപത്തിന്റെ ഫലങ്ങള്‍
• ലക്ഷക്കണക്കിന് കലാപകാരികള്‍ കൊല്ലപ്പെട്ടു.
• ബ്രിട്ടീഷുകാര്‍ കലാപത്തെ പൂര്‍ണമായും അടിച്ചമര്‍ത്തി.
• ഇന്ത്യയുടെ ഭരണം ഇംഗ്ളീഷ് ഈസ്ററ്‌ഇന്ത്യാ കമ്പനിയുടെ കയ്യില്‍ നിന്നും ബ്രിട്ടിഷ് ഗവണ്മെന്റ് ഏറ്റെടുത്തു.
• സാമ്പത്തിക ചൂഷണം ശക്തമായി.
•24 വന്‍ ക്ഷാമങ്ങളിലായി 2 കോടിയോളം ആളുകള്‍ മരണപ്പെട്ടു.
26. ഇന്ത്യയില്‍ ദേശീയതയുടെ വളര്‍ച്ച
- ജാതി-മത-വര്‍ഗ-പ്രാദേശിക വ്യത്യാസങ്ങള്‍ ഇല്ലാതെ ഒരു.രജ്യത്തെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഐക്യബോധമാണ് ദേശീയത.
- ബ്രിട്ടീഷുകാര്‍ നടത്തിയ സാമ്പത്തിക ചൂഷണം ഇന്ത്യയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത ബ്രിട്ടീഷ് വിരുദ്ധമനോഭാവം വളര്‍ത്തിയതോടെ ഇന്ത്യയില്‍ ദേശീയത വളര്‍ന്നു വരാന്‍ തുടങ്ങി
- ഇതിന്റെ ഫലമായി1885 ഡിസംബറില്‍, ബോംബയില്‍ വെച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നിലവില്‍ വന്നു.
- ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ നിന്നുമുള്ള 72 പ്രതിനിധികള്‍ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തു.
- ഇതോടെ ദേശീയതക്ക് ഒരു സംഘടിത രൂപം ഉണ്ടായി.
- 1885 മുതല്‍ 1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതുവരെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സാണ്.
27. ദാദാഭായ് നവറോജി
- ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടായ തകര്‍ച്ചയെക്കുറിച്ച് സ്ഥിതിവിവരക്കണക്കുള്‍ ശേഖരിച്ച് പഠനം നടത്തിയ വ്യക്തിയാണ് ദാദാഭായ് നവറോജി.
- “ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കരണങ്ങളെക്കുറിച്ച് ചോര്‍ച്ചാ സിദ്ധാന്തം എന്നറിയപ്പെടുന്ന തന്റെ നിഗമനങ്ങളെ കുറിച്ച് അദ്ദേഹം പോവര്‍ട്ടി ആന്‍റ് അണ്‍ ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ പ്രതിപാദിച്ചു.
28. 'ചോര്‍ച്ചാസിദ്ധാന്തപ്രകാരം ഇന്ത്യന്‍ സമ്പത്ത്‌ബ്രിട്ടനിലേക്ക് ചോര്‍ന്നത് എങ്ങിനെയെല്ലാമാണെന്നാണ്‌ദാദാഭായ് നവറോജി കണ്ടെത്തിയത്?
- ഇന്ത്യയില്‍ നിന്നുമുള്ള അസംസ്തൃതവസ്ത്രക്കളുടെ കയറ്റുമതി.
- ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ശമ്പളവും പെന്‍ഷനും.
- ഇന്ത്യയില്‍ ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുക വഴി അവര്‍ക്ക് ലഭിച്ച ലാഭം.
- ഇന്ത്യയില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതി.
29. ബ്രിട്ടീഷ് ചൂഷണങ്ങളെങ്ങനെ ഇന്ത്യയെ ദരിദ്രമാക്കുന്നു എന്ന് ജനങ്ങള്‍ക്കിടയില്‍ തുറന്ന് കാട്ടിയ നേതാക്കന്‍മാര്‍?
• രമേശ്‌ചന്ദ്ര ദത്ത്
• ഗോപാല കൃഷ്ണഗോഖലെ
• ദാദാഭായ് നവറോജി
30. എന്താണ്‌സാമ്പത്തിക ദേശീയത?
- തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും, ദാരിദ്ര്യത്തിനും കാരണം ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചൂഷണങ്ങളുടെ ഫലമാണെന്ന തിരിച്ചറിവ് ദേശീയതയുടെ വളര്‍ച്ചക്ക് കാരണമായി. ഇത്തരത്തില്‍ വളര്‍ന്നു വന്ന ദേശീയതയെ ചരിത്രകാരന്മാര്‍ സാമ്പത്തിക ദേശീയത എന്ന് വിശേഷിപ്പിക്കുന്നു.
31. സ്വദേശി പ്രസ്ഥാനം-സവിശേഷതള്‍
- സാമ്പത്തിക ചോര്‍ച്ച തടയാന്‍ ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ ബഹിഷ്ടരിക്കാനും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനും ദേശീയ നേതാക്കന്മാര്‍ ആഹ്വാനം ചെയ്തു.
-1905 ല്‍ ബ്രിട്ടീഷുകാര്‍ ബംഗാളിനെ വിഭജിച്ചതിനെതിരെ ആരംഭിച്ച സമരത്തിന്റെ പ്രധാന രീതി ബ്രിട്ടീഷ് ഉല്‍പ്പനങ്ങളുടെ ബഹിഷ്കരണവും തദ്ദേശീയ വസ്തുക്കളുടെ ഉപയോഗപവുമായിരുന്നു. ഈ സമരരീതിയാണ്‌സ്വദേശിപ്രസ്ഥാനം.
- വിദേശ വസ്തുക്കള്‍ ശേഖരിച്ചു പരസ്യമായികത്തിച്ചു.
- നിരവധി തുണി മില്ലുകള്‍ സോപ്പ് ഫാക്ടറികള്‍ തീപ്പെട്ടി കമ്പനികള്‍, ദേശീയ ബാങ്കുകള്‍, ഇന്‍ഷ്ടറന്‍സ്‌കമ്പനികള്‍ എന്നിവ ആരംഭിച്ചു.
- ബംഗാളിലെ ബംഗാളി കെമിക്കല്‍ സ്‌റ്റോര്‍, മഹാരാഷ്ട്രയിലെ ടാറ്റാ ഇരുമ്പുരുക്ക് കമ്പനി, തമിഴ്നാട്ടിലെ സ്വദേശി സ്റ്റീം നാവിഗേഷന്‍ കമ്പനി എന്നിവ ആരംഭിച്ചു.
- ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കുറഞ്ഞു.
- ഇന്ത്യന്‍ വ്യവസായങ്ങള്‍ ശക്തിപ്പെട്ടു.
- സ്ത്രീകള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കാളികളായി.
- വിദേശ വസ്ത്രങ്ങള്‍ അലക്കുകയില്ലെന്ന് അലക്കുകാരുംം; വിദേശ വസ്തുക്കള്‍ ഉപയോഗിച്ച് പൂജ നടത്തില്ലെന്ന് പുരോഹിതന്മാരും പ്രതിജ്ഞയെടുത്തു.
- വിദേശത്തുനിന്നുള്ള വളകളും പാത്രങ്ങളും സ്ത്രീകള്‍ ബഹിഷ്കരിച്ചു.
- വിദ്യാര്‍ത്ഥികള്‍ സ്കൂളുകള്‍ ബഹിഷ്ടരിച്ചു.
- സ്വദേശിപ്രസ്ഥാനം ഇന്ത്യന്‍ ദേശീയതയെ കൂടുതല്‍ ശക്തിപ്പെടുത്തി.
32. സ്വദേശി പ്രസ്ഥാനം കാലഘട്ടത്തിലെ ദേശീയ നേതാക്കള്‍ ആരെല്ലാം?
- ബാലഗംഗാധര തിലകന്‍, ലാലാ ലജ്പത് റായി, ബിപിന്‍ ചന്ദ്രപാൽ
അവര്‍ "ലാല്‍ - പാല്‍ -. ബാല്‍' എന്നറിയപ്പെട്ടു.
- ഇവര്‍ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഈന്നിപ്പറഞ്ഞു.
33. ബാലഗംഗാധര,തിലകന്‍
- സ്വാതന്ത്ര്യം എന്റെ ജന്‍മാവകാശമാണ്, ഞാന്‍ അത് നേടുക തന്നെ ചെയ്യും” എന്ന് തിലകന്‍ പ്രഖ്യാപിച്ചു.
- ബ്രിട്ടീഷ് ഭരണത്തീല്‍ അസ്വസ്ഥമായ ഇന്ത്യന്‍ മനസുകളെ ഏകോപിപ്പിച്ച് ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി.
- തിലകനെ ഇന്ത്യന്‍ അസ്വസ്ഥതയുടെ പിതാവ് എന്നാണ് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായ വാലന്റയിന്‍ ഷിറോള്‍ വിശേഷിപ്പിച്ചത്.
Social Science I Textbook (pdf) - Click here
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
0 Comments