Class 6 സാമൂഹ്യശാസ്ത്രം: Chapter 03 കേരളം: മണ്ണും, മഴയും, മനുഷ്യനും - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 6th Social Science (Malayalam Medium) | Text Books Solution Social Science (Malayalam Medium) Chapter 03 Kerala: The Land, the Rain, and the People
 | Teaching Manual & Teachers Handbook ഈ യൂണിറ്റിന്റെ Teaching Manual & Teachers Handbook ഈ പേജിന്റെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്യുക 

SCERT Solutions for STD VI Social Science Chapterwise
കേരളം: മണ്ണും, മഴയും, മനുഷ്യനും - Questions and Answers
1. കേരളിയരുടെ മുഖ്യതഹാരം ഏത്‌ ?
ഉത്തരം: അരി 

2. ഏതൊക്കെ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്കുള്ള അരി എത്തുന്നത്?
ഉത്തരം: സീമാന്ധ്ര, ഒഡീഷ  

3. കൃഷി ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന ഘടകങ്ങൾ എന്തൊക്കെയാണ് ?
ഉത്തരം:
• വളക്കൂറുള്ള മണ്ണ്‌
• അനുയോജ്യമായ കാലാവസ്ഥ
• ജലലഭ്യത 
• മനുഷ്യാധ്വാനം

4. കേരളത്തിലെ പ്രധാന മണ്ണിനങ്ങൾ ഏതൊക്കെയാണ് ?
ഉത്തരം:
• എക്കൽ മണ്ണ് 
• ലാറ്ററൈറ്റ് മണ്ണ് 
• വന മണ്ണ് 
• ചെമ്മണ്ണ് 

5. തമിഴ്നാട്ടിലെ പ്രധാന മണ്ണിനങ്ങൾ ഏതൊക്കെയാണ് ?
ഉത്തരം:
• ചെമ്മണ്ണ് 
• കറുത്തമണ്  
• ലാറ്ററൈറ്റ് മണ്ണ് 
• തീരദേശ മണ്ണ് 

6കേരളത്തില്‍ എത്ര നദികള്‍ ഉണ്ട്‌ ?
ഉത്തരം: 44

7. തമിഴ്നാട്ടിലെ നദികളുടെ എണ്ണം എത്ര ?
ഉത്തരം: 14

8. കൃഷിക്ക്‌ ഏറ്റവുംഅനുയോജ്യമായ മണ്ണ്‌ഏത്‌ ?
ഉത്തരം: എക്കൽ മണ്ണ് 

9സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ ഭൂപ്രക്രതിയെ എത്രയായി തരം തിരിച്ചിരിക്കുന്നു . ഏതെല്ലാം ?
ഉത്തരം: മൂന്നായി തരംതിരിച്ചിരിക്കുന്നു 
• മലനാട് 
 ഇടനാട് 
 തീരപ്രേദേശം 

10.സമുദ്രനിരപ്പില്‍ നിന്ന്‌ ഏറ്റവുംഉയരത്തില്‍ സ്ഥിതി ചെയ്യുന്നഭൂപ്രകൃതി വിഭാഗം ഏത്‌?
 ഉത്തരം: മലനാട്

11. മലനാട്‌ സ്ഥിതിചെയ്യുന്നത്‌ ഏത്‌ പർവത നിരയുടെ ചരിവിലാണ് ?
ഉത്തരം: സഹ്യാദ്രി  

12. ഏലം , തേയില എന്നീ വിളകളുടെ വളർച്ചക്ക് ആവശ്യമായ ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ ഏവ ?
 ഉത്തരം: 
• താപനില 30°സെൽഷ്യസ് താഴെ
• ധാരാളമായി ലഭിക്കുന്ന മഴ
• നീർവാർച്ചയുള്ള മണ്ണ്

13. ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
ഉത്തരം: ജോൺ ജോസഫ് മർഫി 

14. നമ്മുടെ മലനാട്‌ പ്രദേശം ഏതൊക്കെ വിളകളുടെ കൃഷിക്കാണ് അനുയോജ്യം ?
പട്ടിക തയ്യാറാക്കുക.
ഉത്തരം: കാപ്പി, ഏലം, തേയില, കുരുമുളക്, റബ്ബർ, ഇഞ്ചി, മഞ്ഞൾ മുതലായവ 

15. എന്തുകൊണ്ടാണ്‌ നിങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിളകൾ മലനാട്ടിൽ കൃഷിചെയ്യാൻ ആകുന്നത് ?
 ഉത്തരം: താരതമ്യേന തണുപ്പ്‌ കൂടിയ പ്രദേശമാണ്‌. ഉയരം കൂടിയ പ്രദേശമായതിനാല്‍ ചൂടുകുറവായിരിക്കും.
16. കേരളത്തിൽ ഏറ്റവും അധികം വിളവൈവിധ്യമുള്ള പ്രദേശം ഏത് ?
ഉത്തരം: ഇടനാട് 

17. ഇടനാട്ടിൽ കൃഷിചെയ്യുന്ന പ്രധാന വിളകൾ ഏതൊക്കെ ?
ഉത്തരം: ധാന്യങ്ങള്‍, പച്ചക്കറികള്‍, നെല്ല്‌, തെങ്ങ്‌, റബര്‍, മരച്ചീനി, അടയ്ക്ക, കരിമ്പ്‌, മധുരക്കിഴങ്ങ് മുതലായവ

18.ഇടനാട്ടിലെ വിള വൈവിധ്യത്തിന്‌ സഹായകമായ  ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍ എന്തൊക്കെയാണ്‌?
ഉത്തരം: ധാരാളമായി ലഭിക്കുന്ന മഴ, ഈ മേഖലയിലെ ചെറിയ കുന്നിന്‍ പ്രദേശങ്ങളിലെ ലാറ്ററൈറ്റ്‌ മണ്ണിന്റെയും നദീതടങ്ങളിലെ എക്കല്‍ മണ്ണിന്റെയും സാമാന്യം കനത്ത ആവരണം, തുടങ്ങിയ അനുകുല ഭൂമിശാസ്ത്രഘടകങ്ങള്‍ ആണ്‌ ഇടനാട്ടിലെ വിള വൈവിധ്യത്തിന്‌ കാരണം.

19. കേരളത്തിലെ പ്രധാന വാണിജ്യ വിള ഏതു ?
ഉത്തരം: റബ്ബർ 

20. കര്‍ഷകര്‍ പരമ്പരാഗത വിളകള്‍ ഉപേക്ഷിച്ച്‌ റബ്ബർ കൃഷിയിലേക്ക്‌ മാറാൻ  കാരണം എന്തായിരിക്കും? ജിവിതശൈെലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ  എന്തൊക്കെയായിരിക്കും . 
ഉത്തരം: ഒരു കുടുംബത്തിന്‌ ആവശ്യമുള്ളതെല്ലാം തന്നെ വീട്ടുപറമ്പിൽ കൃഷി  ചെയ്യുക എന്നതായിരുന്നു ഇവിടുത്തെ പതിവ്. ആവശ്യത്തിന് വേണ്ടത്‌ ഉല്ലാദിപ്പിക്കുക എന്നതല്ലാതെ ലാഭം ലക്ഷ്യം അല്ലായിരുന്നു. കേരളിയരുടെ ആരോഗ്യത്തിനും സന്തോഷത്തിനും കാരണം ഈ സമീപനമായിരുന്നു. എന്നാല്‍ ഇന്ന്‌ എല്ലാവരും സാമ്പത്തിക ലാഭത്തിനു വേണ്ടി ഏക വിള കൃഷി തെരഞ്ഞെടുക്കുന്നു. റബര്‍ ഇതിനൊരു ഉദാഹരണമാണ്‌. പച്ചക്കറി കൃഷി ചെയ്തിരുന്ന സ്ഥലത്ത്‌ എല്ലാവരും റബ്ബർ കൃഷി ചെയ്തു. റബ്ബറില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനം ഉപയോഗിച്ചു ഭക്ഷ്യ വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്ന ശീലം ജനങ്ങൾക്കുണ്ടായത് ജീവിത ശൈലി രോഗങ്ങൾക്ക് കാരണമായിത്തീരുന്നു .

21. തീരപ്രേദേശങ്ങളിലെ മുഖ്യ വിളകൾ എന്തൊക്കെയാണ് ?
ഉത്തരം:തെങ്ങ്‌, നെല്ല്‌, കരിമ്പ്‌, വാഴ, അടയ്ക്ക.

22. നെല്‍കൃഷിക്ക്‌ ഏറ്റവും അനുയോജ്യമായ മണ്ണ്‌ ഏതാണ്‌?
ഉത്തരം: എക്കൽ മണ്ണ്

23. തെങ്ങ്‌ കൃഷിക്ക്‌ ഏറ്റവും അനുയോജ്യമായ മണ്ണ്‌ ഏത്‌?
ഉത്തരം: ഉപ്പുരസമുളള എക്കൽ മണ്ണ്

24. ഭൂപ്രകൃതി, കാലാവസ്ഥ , ജലലഭ്യത , മണ്ണിന്റെവളക്കൂറ്, എന്നിവ കേരളത്തിൽ വൈവിധ്യമാർന്ന വിളകൾ കൃഷിചെയ്യുന്നതിനു അനുകൂലമാണെന്ന് മനസ്സിലായോ ?എന്നിട്ടും കേരളത്തിൽ കൃഷി പിന്നോക്കം പോകാൻ ഇടയാക്കിയ സാഹചര്യം 
എന്ത് ?
ഉത്തരം:
• നെൽകൃഷിയേക്കാൾ ലാഭകരമായ മറ്റു നാണ്യവിളകളോടുള്ള ആഭിമുഖ്യം   
• ഉൽപ്പന്നത്തിന്റെ വിലയേക്കാൾ ഉയർന്ന ഉല്പാദനച്ചിലവ്.  
• തൊഴിലാളികളുടെ അഭാവം.
• ലാഭക്കുറവ് 
• കാലാവസ്ഥാവ്യതിയാനം 

25. നമ്മുടെ നാട്ടിൽ  നെൽകൃഷി  കുറയുവാനുള്ള  കാരണങ്ങൾ എന്തായിരിക്കും? 
 ഉത്തരം:
• കൃഷി ഭൂമി നികത്തി കെട്ടിടങ്ങൾ, ഫാക്ടറികള്‍  എന്നിവ നിർമിക്കൽ  
• നെൽകൃഷിയേക്കാൾ ലാഭകരമായ മറ്റു കൃഷിയ്ക്ക് ഭൂമി ഉപയോഗിക്കൽ 
• ഉല്പാദനച്ചെലവിനനുസരിച്ചു വില കിട്ടാതെ വരുന്നത് 
• ജലദൗർഭല്യം 
• അധ്വാനിക്കാനുള്ള താൽപര്യക്കുറവ്

26.നെല്ല്‌ ഉത്പാദനം വർധിപ്പിക്കാൻ നാം എന്തൊക്കെ മാര്‍ഗങ്ങളാണ്‌ സ്വീകരിക്കേണ്ടത് ?
ഉത്തരം:
• വയൽ നികത്താതിരിക്കുക. 
• മണ്ണിന്‌ ഫലപുഷ്ടി വർധിപ്പിക്കാൻ ഇടവിളയായി പയര്‍വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുക.
• മെച്ചപ്പെട്ട വിത്തിനങ്ങൾ ഉപയോഗിക്കുക .
• കൃഷി ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കുക .

27.കൃഷിഭൂമി കുറയുന്നത്‌ കാര്‍ഷികമേഖലയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ
ഉത്തരം:
• കാർഷിക ഉത്പാദനം കുറയുന്നു.
• ഭക്ഷ്യവസ്തുക്കൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.
• അതോടെ ഇത്തരം സാധനങ്ങളുടെ വില ക്രമാധീതമായി ഉയരുന്നു. 
• കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ തൊഴിൽ നഷ്ടപ്പെടുന്നു

28. ജീവിതശൈലീ രോഗങ്ങള്‍ ഏതൊക്കെയാണ്‌?  
ഉത്തരം: രക്‌തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം

29. കാർഷിക സംസ്കാരത്തിൽ നിന്ന് മാറിയ മലയാളിയുടെ ജീവിതശൈലിയിൽ എന്തൊക്കെ മാറ്റങ്ങൾ  ആണ് ഉണ്ടായതു ?
ഉത്തരം: പാടത്തും പറമ്പിലും എല്ലുമുറിയെ പണിയെടുക്കുന്ന മലയാളിയുടെ ജീവിതത്തിൽ  പ്രേത്യേകിച്ച് വ്യായാമത്തിന്റെ ആവശ്യമില്ലായിരുന്നു. എന്നാല്‍ ഇന്ന്‌  ശരീരം കൊണ്ടുള്ള വ്യായാമം കുറഞ്ഞിരിക്കുന്നു. ഇത്‌ പലരോഗങ്ങൾക്കും കാരണമായി

30.ഗ്രാമീണ ജീവിതത്തിൽനിന്നും നഗര ജീവിതത്തിലേക്ക് മാറിയ മലയാളി ഇന്നു അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം എന്ത് ?
ഉത്തരം: മാലിന്യ സംസ്കരണം

31.വിവിധ ജൈവ  മാലിന്യ സംസ്കരണ രീതികൾ ഏവ?
ഉത്തരം: കമ്പോസ്റ്റ്മണ്ണിര കമ്പോസ്റ്റ്, വെർമി വാഷ്
32. മണ്ണില്ലാതെ കൃഷി ചെയ്യുന്ന രിതി?
ഉത്തരം: ഹൈഡ്രോപോണിക്സ് 

33. വളരെ കുറച്ചു സ്ഥലമുള്ളവർക്ക് പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ സഹായകരമായ കൃഷി രീതി ഏതു ?
ഉത്തരം:വെർട്ടിക്കൽ നെറ്റ് ഫാമിംഗ്

34.V.F.P.C.K.യുടെ ഫുൾഫോം എന്ത്?
ഉത്തരം: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൌൺസിൽ കേരള

35. സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ പ്രവർത്തന ലക്ഷ്യം എന്ത് ?
ഉത്തരം: പഴങ്ങൾ പച്ചക്കറികൾ സുഗന്ധവിളകൾ ഔഷധസസ്യങ്ങൾ തേനീച്ച വളർത്തൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഹോർട്ടികൾച്ചർ പ്രേവർത്തിക്കുന്നത് .

36.എന്താണ് ഹരിതഗൃഹ കൃഷി ?
ഉത്തരം: കൊടും തണുപ്പുള്ള ഇടങ്ങളിൽ വിളകൾ നശിച്ചു പോകാതിരിക്കാനായി സ്പടിക മേൽക്കൂരയുള്ള മുറികളിൽ വിളകളെ വളർത്തുന്ന രീതിയാണ് ഹരിതഗൃഹ കൃഷി.

37.എന്താണ് കൃത്യത കൃഷി ? 
ഉത്തരം: പ്രദേശത്തെ മണ്ണിനും വിളക്കും ഓരോ സമയത് ആവശ്യമായ പരിചരണം കൃത്യമായ അളവിൽ നൽകുന്ന കൃഷിരീതിയാണ് കൃത്യത കൃഷി.

38. എന്താണ് ഫെർട്ടിഗേഷൻ?
ഉത്തരം: വെള്ളവും വളവും കണികാ രൂപത്തിൽ ഡ്രിപ്പറുകളിലൂടെ നൽകുന്ന രീതിയാണ് ഫെർട്ടിഗേഷൻ.

39. നമുക്കു ആവശ്യമുള്ള പച്ചക്കറികൾ വീട്ടിൽ തന്നെ ഉല്പാദിപ്പിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ എന്തല്ലാം ആണ് ?
ഉത്തരം:
• ശുദ്ധമായ പച്ചക്കറികൾ ലഭിക്കുന്നു 
• ചെലവ് കുറക്കാൻ സാധിക്കുന്നു 
• സ്വയം സംതൃപ്തി ലഭിക്കുന്നു 
• കൃഷി രീതികളെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു

40. നമ്മുടെ നാട്ടിൽ നെൽകൃഷി കുറയാനുള്ള കാരണങ്ങൾ എന്തൊക്കെ ആയിരിക്കും? 
ഉത്തരം: നെൽകൃഷി ലാഭകരമല്ലാത്ത അവസ്ഥ, രോഗങ്ങൾ, കാലാവസ്ഥാമാറ്റം, തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ട്, വയലുകൾ നികത്തുന്നത്, മറ്റു കൃഷിക്കായി വയലുകൾ നികത്തുന്നത്.
41. പച്ചക്കറി കൃഷിയില്‍ സ്ഥലപരിമിതി എങ്ങനെയൊക്കെ മറികകടക്കാര്‍ സാധിക്കും?
ഉത്തരം:
• ടെറസ്സിലെ കൃഷി 
• ചാക്കിലെ കൃഷി 
• ലഭ്യമായ കൃഷി ഭൂമിയുടെ പരമാവധി ഉപയോഗം, എന്നിവയിലൂടെ സ്ഥല       പരിമിതി മറികടക്കാം 







48. Chapter 02 മാറ്റത്തിന്റെ പൊരുൾ - Notes ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക


👉Std VI Social Science Textbook (pdf) - Click here 
 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here