Std 7 സാമൂഹ്യശാസ്ത്രം: Chapter 03 ചെറുത്തു നിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യ സമരവും - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 7 Social Science (Malayalam Medium) Resistance and the First War of Independence | Text Books Solution Social Science (Malayalam Medium) Chapter 03 ചെറുത്തു നിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യ സമരവും 
| ഈ അധ്യായത്തിന്റെ Teaching Manual & Teachers Handbook pdf files ഈ നോട്സിന്റെ അവസാനം നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്യാം. 
ചെറുത്തുനിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യ സമരവും - Questions and Answers & Model Questions
1) ആരായിരുന്നു നഗോഡകൾ?
ഉത്തരം: ബംഗാളിലെ പട്ടുനൂൽ കൃഷിക്കാരായിരുന്നു നാഗോഡകൾ.

2. നഗോഡകളുടെ ജീവിതം ദുരിതപൂർണ്ണമായിത്തീർന്നതെങ്ങനെ? 
ഉത്തരം: 
• പട്ടുനൂല്‍ നെയ്ത്തുകാര്‍ ആയിരുന്ന നഗോഡകളെ ബ്രിട്ടീഷുകാര്‍ ചൂഷണം ചെയ്തു.
• കുറഞ്ഞ വേതനത്തിന്‌ ജോലിചെയ്യാന്‍ നിര്‍ബന്ധിച്ചു.
• ഉപജീവനത്തിന്‌ മറു മാര്‍ഗങ്ങള്‍ നേടാന്‍ സാധിക്കാത്ത വിധത്തില്‍ കമ്പനികളുടെ തൊഴിലാളികളാക്കി മാറി
• ദുരിതപൂര്‍ണമായ ജീവിതം മൂലം കമ്പനി ഉദ്യോഗസ്ഥരുടെ തീരുമാനം അംഗീകരിക്കാത്തവരെ ക്രൂരമായി മര്‍ദ്ദിക്കുകയും അവരുടെ വസ്തുവകകള്‍
പിടിച്ചെടുക്കുകയും ചെയ്തു.
• കമ്പനിയുടെ നയങ്ങള്‍ മുലം ജീവിതം വഴിമുട്ടിയ ഇവര്‍ സ്വന്തം പെരുവിരല്‍ മുറിച്ച്‌ കുലത്തൊഴില്‍ ഉപേക്ഷിച്ചു

3) ഏതെല്ലാം വിഭാഗങ്ങളായിരുന്നു കമ്പനി ഭരണത്തിൻറെ ചൂഷണത്തിന് ഇരയായത്?
ഉത്തരം:
• കർഷകർ
• ഗോത്രവർഗക്കാർ
• നെയ്ത്തുകാർ
• കൈത്തൊഴിലുകാർ

4) ബംഗാളിലെ കർഷകരെ ചൂഷണം ചെയ്യുന്നതിനു വേണ്ടി എന്തെല്ലാം തന്ത്രങ്ങളാണ് ബ്രിട്ടീഷുകാർ ചെയ്തത് ?
ഉത്തരം:
• കർഷകർക്ക് മേൽ അമിതമായ നികുതിഭാരം അടിച്ചേൽപ്പിച്ചു.
• വെള്ളപ്പൊക്കം മൂലം കൃഷി നശിച്ചാലും നികുതിയിളവുകൾ നൽകിയിരുന്നില്ല.
• നികുതി പിരിച്ചെടുക്കാൻ ഇടനിലക്കാരെ ചുമതലപ്പെടുത്തി.
• നികുതി പണം തന്നെയായി നൽകണമെന്ന വ്യവസ്ഥ കൊണ്ടുവന്നു.
• കർഷകർ പണം പലിശയ്ക്ക് കൊടുക്കുന്ന വരെ ആശ്രയിക്കേണ്ടി വന്നു

5) ബംഗാളിലെ ഏതൊക്കെ കൃഷിക്കാരെയാണ്‌ ബ്രിട്ടീഷുകാര്‍ ചൂഷണത്തിന്‌ ഇരയാക്കിയത്‌ ? എങ്ങനെയെല്ലാം?
ഉത്തരം: മുഖ്യമായും പരുത്തി, ചണം ,നീലം എന്നിവ കൃഷി ചെയ്യുന്നവരെയും; ഭക്ഷ്യ വിളകള്‍ കൃഷി ചെയുന്ന കര്‍ഷകരേയും.
• ഇംഗ്ലണ്ടിലെ വ്യവസായങ്ങള്‍ക്ക്‌ ആവശ്യമായ പ്രധാന അസംസ്കൃത വസ്തുക്കളായ പരുത്തി, ചണം നീലം എന്നിവ കൃഷി ചെയ്യാന്‍ ബംഗാളിലെ മണ്ണ്‌ അനുയോജ്യമാണെന്ന തിരിച്ചറിവ്‌ ഇവയുടെ കൃഷി വ്യാപിപ്പിക്കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു.
• കര്‍ഷകരെ കൊണ്ട്‌ നിര്‍ബന്ധപൂര്‍വ്വം പരുത്തി ചണം, നീലം ഇവ കൃഷി ചെയ്യിച്ചു.
• പരമ്പരാഗതമായി ഭക്ഷ്യവിളകൾ കൃഷിചെയ്യിരുന്ന കൃഷിഭൂമിയില്‍ ഭക്ഷ്യവിളകള്‍ക്കു പകരം പരുത്തി, ചണം, നീലം എന്നിവയുടെ കൃഷി വ്യാപിപ്പിച്ചു
• തെറ്റായ നികുതി നയങ്ങള്‍ മൂലം കാലക്രമത്തില്‍ കര്‍ഷകര്‍ക്ക്‌ കൃഷി ഭൂമി നഷ്ടപ്പെടുകയും അവര്‍ തൊഴിലാളികളായി മാറുകയും ചെയ്യു.

6) കര്‍ഷകരില്‍നിന്ന്‌ നികുതിപിരിച്ചെടുക്കാന്‍ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനി ചുമതലപ്പെടുത്തിയ ഇടനിലക്കാര്‍ ഏത്‌ പേരില്‍ അറിയപ്പെടുന്നു?
ഉത്തരം: ജമീന്ദാര്‍മാര്‍

7) ആരാണ് സാഹുകാർ?
ഉത്തരം: പണം പലിശക്ക് കൊടുക്കുന്നവർ

8) ബംഗാള്‍ കീഴടക്കിയതോടെ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയുടെ ശ്രദ്ധ കാര്‍ഷിക മേഖലയിലേക്ക്‌ തിരിയുവാന്‍ ഉള്ള കാരണം എന്ത്‌?
ഉത്തരം: ഇംഗ്ലണ്ടിലെ വ്യവസായങ്ങള്‍ക്ക്‌ ആവശ്യമായ അസംസ്കൃത വസ്തുക്കളായ പരുത്തി ചണം, നീലം എന്നിവ കൃഷിചെയ്യാന്‍ ബംഗാളിലെ മണ്ണ്‌ അനുകൂലമാണെന്ന തിരിച്ചറിവാണ്‌ കാര്‍ഷിക മേഖലയിലേക്ക്‌ കടന്നു കയറാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്‌. ഒപ്പം തന്നെ ഈ മേഖലയിലെ പരമാവധി സമ്പത്ത്‌ കൊള്ളയടിക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു.

9) ഇംഗ്ലണ്ടിലെ വ്യവസായങ്ങൾക്കുള്ള പ്രധാന അസംസ്കൃത വസ്തുക്കൾ ഏതാണ്?
ഉത്തരം: പരുത്തി, ചണം, നീലം തുടങ്ങിയ വാണിജ്യ വിളകൾ.

10) ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്?
ഉത്തരം: ഇന്ത്യൻ റെയിൽവേ 1853 ഏപ്രിൽ 16 -ന് ആരംഭിച്ചു

11) ബോംബെ (മുംബൈ) മുതൽ താനെ വരെയുള്ള ആദ്യ ട്രെയിൻ --------------ൽ ---------------- ൽ ഫ്ലാഗ് ഓഫ് ചെയ്തു.
ഉത്തരം: 3:35 pm, 16 ഏപ്രിൽ 1853

12) റെയിൽവേയുടെ തുടക്കത്തെക്കുറിച്ച് ചുരുക്കത്തിൽ എഴുതുക?
ഉത്തരം: 1853 ഏപ്രിൽ 16 ന് ഇന്ത്യൻ റെയിൽവേ ആരംഭിച്ചു. ബോംബെയിൽ നിന്ന് താനെയിലേക്കുള്ള ആദ്യ ട്രെയിൻ അന്ന് ഉച്ചതിരിഞ്ഞ് 3:35 ന് ഫ്ലാഗ് ഓഫ് ചെയ്തു. 400 യാത്രക്കാരെ വഹിക്കുന്ന 14 കോച്ചുകളാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. 1861 മാർച്ചിൽ കേരളത്തിലെ ആദ്യത്തെ ട്രെയിൻ തിരൂരിൽ നിന്ന് ബേപ്പൂരിലേക്ക് ഓടി.
13) ഈസ്റ്റിന്ത്യാ കമ്പനിയുടെ വന നിയമങ്ങൾ ഗോത്രജനതയുടെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിച്ചു ?
• വനങ്ങൾ പൂർണമായി കമ്പനിയുടെ അധീനതയിലായി 
• വന ഉൽപന്നങ്ങളുടെ ശേഖരണം തടസ്സപ്പെട്ടു.
• ആദിവാസികളുടെ പരമ്പരാഗത കൃഷിരീതികൾ തടസ്സപ്പെട്ടു.
• വനങ്ങളിലെ ധാതു നിക്ഷേപങ്ങൾ ചൂഷണം ചെയ്യാൻ ബ്രിട്ടീഷുകാർ അവരുടെ പ്രദേശങ്ങളിൽ റോഡുകളും റെയിൽവേകളും നിർമ്മിച്ചു.

14) ബ്രിട്ടീഷുകാരുടെ ഭരണത്തിൽ  ഇന്ത്യയിലെ കൈത്തറി മേഖല തകർച്ച നേരിട്ട കാരണങ്ങൾ എന്തെല്ലാം? 
ഉത്തരം:
• അസംസ്കൃത വസ്തുവായ പരുത്തി ബ്രിട്ടനിലേക്ക് കയറ്റി അയച്ചു
• ബ്രിട്ടനിലെ യന്ത്രനിർമ്മിതമായ വിലകുറഞ്ഞ തുണിത്തരങ്ങൾ വൻതോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു
• ഇന്ത്യൻ തുണിത്തരങ്ങൾക്ക് ഉയർന്ന നികുതി ചുമത്തി

15) കമ്പനിക്കെതിരെ നടന്ന കർഷക കലാപങ്ങൾ എന്തെല്ലാം?
ഉത്തരം: 
• 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബംഗാളിൽ നടന്ന സന്യാസി കലാപവും ഫക്കീർ കലാപവും 
• 19-ാം നൂറ്റാണ്ടിൽ മലബാറിൽ നടന്ന മാപ്പിള കലാപങ്ങൾ, ബംഗാളിൽ നടന്ന ഫറാസി കലാപങ്ങൾ 

16) ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ കലാപത്തിന് ഇറങ്ങിയ ഗോത്ര വിഭാഗങ്ങൾ ഏതെല്ലാം ?
ഉത്തരം:
• മറാത്തിയിലെ ബില്ലുകൾ
• അഹമ്മദ് നഗറിലെ കോലികൾ
• ചോട്ടാ നാഗ്പൂരിലെ കോളുകൾ
• രാജ്മഹൽ കുന്നിലെ സാന്താൾമാർ  
• വയനാട്ടിലെ കുറിച്യർ

17) രാജമഹൽ കുന്നുകൾ, കലാപത്തിൽ ---------------- ൽ അധികം സന്താളുകളുടെ ജീവൻ നഷ്ടമായി.
ഉത്തരം: 15000

18) സന്താൾ കലാപത്തിന് നേതൃത്വം കൊടുത്തത് ആര് ?
ഉത്തരം: സിദ്ദുവും കാൻഹുവും 

19) പഴശ്ശി കലാപത്തിന് പിന്നിലെ കാരണം എന്താണ്?
ഉത്തരം:  കേരളത്തിലെ പ്രധാന കലാപങ്ങളിലൊന്നാണ് പഴശ്ശി കലാപം. വടക്കെ മലബാറിലെ കോട്ടയത്തുനിന്ന് നികുതി പിരിക്കാനുള്ള പഴശ്ശിരാജയുടെ അവകാശം ബ്രിട്ടീഷുകാർ എടുത്തുകളഞ്ഞു. ഇതാണ് പഴശ്ശിരാജയുടെ കലാപത്തിന്റെ പെട്ടെന്നുള്ള കാരണം.

20) എങ്ങനെയുള്ള യുദ്ധമാണ് പഴശ്ശിരാജ നടത്തിയത് ?
ഉത്തരം: വയനാടൻ ജനങ്ങളെ കേന്ദ്രീകരിച്ച് ഒളിപ്പോർ ആളുകളാണ് പഴശ്ശിരാജ നടത്തിയത്

21) കേരളത്തിലെ നടന്ന പ്രധാന കലാപങ്ങളിൽ ഒന്ന്?
ഉത്തരം: പഴശ്ശി കലാപം.

22) പഴശ്ശിരാജയെ യുദ്ധത്തിൽ സഹായിച്ചത് ആരെല്ലാം?
ഉത്തരം: തലക്കൽ ചന്തു, കൈതേരി അമ്പു, എടച്ചന കുങ്കൻ, അത്തൻ ഗുരുക്കൾ

23) ബ്രിട്ടീഷ് വിരുദ്ധ യുദ്ധങ്ങൾക്ക് തിരുവിതാംകൂറിൽ നേതൃത്വം കൊടുത്തത് ആര് ?
ഉത്തരം: വേലുത്തമ്പിദളവ

24) തിരുവിതാം കൂറിലെ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങൾക്ക് പിന്നിലെ കാരണം എന്തായിരുന്നു?
ഉത്തരം: തിരുവിതാംകൂറിലെ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് വേലുത്തമ്പി ദളവയാണ്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ നിരന്തര ഇടപെടലുകൾ  ദളവയുടെ ഭരണം തടസ്സപ്പെടുത്തി. ഇത് ബ്രിട്ടീഷ്ആധിപത്യത്തിനെതിരെ തിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

25) കുണ്ടറ വിളംബരം നടത്തിയത് ആര്? എന്ന് ? എന്തായിരുന്നു അതിൻറെ ഉള്ളടക്കം?
ഉത്തരം: വേലുത്തമ്പിദളവ, 1809, ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ജനങ്ങളോട് ആവശ്യപ്പെട്ടു.

26) 1857ലെ സമരത്തിന് നേതൃത്വം കൊടുത്തത് ആരെല്ലാം ?
ഉത്തരം:
• പട്ടാളത്തിലെ ഇന്ത്യൻ സൈനികർ (ശിപായിമാർ)
• ദത്താവകാശ നിരോധന നിയമത്തിന്റെ ഫലമായി അധികാരം നഷ്ടപ്പെടുമെന്ന് ഉറപ്പായ നാട്ടുരാജാക്കന്മാർ
27) ഇന്ത്യൻ സൈനികരുടെ (ശിപായിമാരുടെ) ജീവിതം എങ്ങനെയായിരുന്നു ?
ഉത്തരം: ശിപായിമാരുടെ ജീവിതം  പരമ ദയനീയമായിരുന്നു.
• തുച്ഛമായ വേതനം
• ദീർഘനേരം ഉള്ള ജോലി
• അവധി ഇല്ലായ്മ
• അടിമകളോട് എന്നപോലെ മേലുദ്യോഗസ്ഥന്മാരുടെ പെരുമാറ്റമo
• മോശമായ ഭക്ഷണം

28) 1857 ലെ കലാപം ആദ്യമായ് ആരംഭിച്ചത് എവിടെ?
ഉത്തരം: മീററ്റിൽ

29) 1857ലെ കലാപത്തിന് ആദ്യമായി പ്രതിഷേധമുയർത്തിയത് ആര്?
ഉത്തരം: മംഗൾ പാണ്ഡെ

30) ശിപായികൾ ആരെയാണ് 'ഷഹൻ-ഷാ-ഇ-ഹിന്ദുസ്ഥാൻ' (ഇന്ത്യയുടെ ചക്രവർത്തി) ആയി പ്രഖ്യാപിച്ചത്?
ഉത്തരം: ബഹദൂർ ഷാ

31) 1857ലെ കലാപത്തിന് നേതൃത്വം നൽകിയവരും കലാപം നടന്ന സ്ഥലങ്ങളും ഏതെല്ലാം ?
ഉത്തരം:
• കാൺപൂർ            – നാനാസാഹിബ്, താന്തിയാതോപ്പി
• ഝാൻസി             – റാണി ലക്ഷ്മി ഭായ്
• ലക്നൗ                     – ബീഗം ഹസ്രത്ത് മഹൽ
• ഫൈസാബാദ്   – മൗലവി അബ്ദുള്ള
• ആര                      – കൺവർ സിംഗ്

32. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പരാജയത്തിന്റെ കാരണങ്ങൾ എന്തെല്ലാമാണ്?
ഉത്തരം:
• ഉത്തരേന്ത്യയിൽ മിക്ക മിക്ക സ്ഥലങ്ങളിലും കലാപങ്ങൾ ഉണ്ടായെങ്കിലും ഇതിനൊരു സംഘടിത സ്വഭാവം ഉണ്ടായിരുന്നില്ല.
• കലാപകാരികളെ അപേക്ഷിച്ച്‌ സൈനികശേഷിയും സംഘാടന മികവും മെച്ചപ്പെട്ട ആയുധങ്ങളും കമ്പനിക്കുണ്ടായിരുന്നു.
• ഇന്ത്യക്കാരില്‍ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടുന്നതില്‍ കലാപകാരികള്‍
പരാജയപ്പെട്ടു.
• ഇംഗ്ലീഷ്  വിദ്യാഭ്യാസം നേടിയ ഇന്ത്യക്കാര്‍ സമരത്തിനെതിരായിരുന്നു.

33) 1857ലെ സമരം  ഇന്ത്യയിലെ ഭരണ സംവിധാനത്തിൽ വരുത്തിയ മാറ്റം എന്തായിരുന്നു ?
ഉത്തരം: ബ്രിട്ടീഷ് രാജ്ഞിയുടെ 1858 ലെ വിളംബരത്തോടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ചു. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി.




 




ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here