STD 10 Social Science I: Chapter 07 സ്വാതന്ത്ര്യാനന്തര ഇന്ത്യ - ചോദ്യോത്തരങ്ങൾ 


Questions and Answers for SSLC Social Science I (Malayalam Medium) India after Independence | Text Books Solution History (Malayalam Medium) History: Chapter 07 സ്വാതന്ത്ര്യാനന്തര ഇന്ത്യ


Class 10 Social Science I - Questions and Answers 
Chapter 07: സ്വാതന്ത്ര്യാനന്തര ഇന്ത്യ  
സ്വാതന്ത്ര്യാനന്തര ഇന്ത്യ, Textual Questions and Answers & Model Questions
1.സ്വതന്ത്ര ഇന്ത്യയില്‍ അഭയാര്‍ത്ഥിപ്രവാഹങ്ങള്‍ ഉണ്ടാകാന്‍ ഇടയായ സാഹചര്യവും ഫലവും വിശദമാക്കുക.
- ഇന്ത്യാ വിഭജനത്തിന്റെ ഫലമായാണ്‌ അഭയാര്‍ത്ഥിപ്രവാഹങ്ങള്‍ ഉണ്ടായത്‌.
- ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേക്കും പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കും അഭയാര്‍ത്ഥി പ്രവാഹങ്ങള്‍ ഉണ്ടായി.
- രാജ്യത്തിന്റെ പലയിടത്തും വര്‍ഗ്ഗീയലഹളകള്‍ നടന്നു (കല്‍ക്കട്ട, ബീഹാര്‍, നവഖാലി, ദില്ലി, പഞ്ചാബ്‌, കാശ്മീര്‍).
- ആയിരക്കണക്കിന്‌ ആളുകള്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ ആക്രമിക്കപ്പെടുകയും ചെയ്തു.

2. സ്വതന്ത്ര ഇന്ത്യ നേരിട്ട പ്രധാനപെട്ട വെല്ലുവിളികള്‍ ഏവ?
- അഭയാര്‍ത്ഥിപ്രവാഹംം
- നാട്ടുരാജ്യങ്ങളുടെ സംയോജനം,
- ഭരണഘടനാ രൂപീകരണം,
- ജനാധിപത്യ വ്യവസ്ഥയുടെ രൂപീകരണം (ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ്)
- ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം.

3. സ്വതന്ത്ര ഇന്ത്യയില്‍ നാട്ടുരാജ്യങ്ങളുടെ സംയോജനം വിഷമം പിടിച്ച വെല്ലുവിളിയായിമാറിയ സാഹചര്യം വ്യക്തമാക്കുക.
-ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍നിന്നും പോകുമ്പോള്‍ ബ്രിട്ടീഷ്‌ നിയന്ത്രിത പ്രദേശങ്ങള്‍ക്ക്‌ പുറമെ അറുനൂറോളം നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നു.
-നാട്ടുരാജ്യങ്ങള്‍ക്ക്‌ ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാനോ സ്വതന്ത്രമായി നില്‍ക്കാനോ ഉള്ള അധികാരം നല്‍കിയാണ്‌ബ്രിട്ടന്‍ ഇന്ത്യ വിട്ടത്‌. അതുകൊണ്ട്‌ തന്നെ നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ സംയോജിപ്പിക്കുകയെന്നത്‌ വളരെ
വിഷമം പിടിച്ച വെല്ലുവിളിയായിമാറി.

4. സ്വതന്ത്ര ഇന്ത്യയില്‍ നാട്ടുരാജ്യങ്ങളുടെ സംയോജനം സാദ്ധ്യമായതെങ്ങനെ?
-കേന്ദ്രമന്ത്രി സഭയിലെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ചുമതലയായിരുന്നു നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കുകയെന്നത്‌.
-സര്‍ദാര്‍ വല്ലഭായി പട്ടേലും സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ സെക്രട്ടറിയായി നിയമിക്കപ്പെട്ട വി.പി.മേനോനും ചേര്‍ന്ന്‌ ലയനക്കരാര്‍ രൂപീകരിച്ചു.
-ലയനക്കരാര്‍ പ്രകാരം പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയുടെ നിയന്ത്രണം നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന്‌ നല്‍കണം.
-ജനകീയപ്രതിഷേധങ്ങള്‍, ഇന്ത്യഗവണ്‍മെന്റിന്റെ പ്രായോഗിക സമീപനം എന്നിവ കൊണ്ട്‌ ഭൂരിഭാഗം നാട്ടുരാജ്യങ്ങളും ലയനക്കരാറില്‍ ഒപ്പുവച്ചു.
-ലയനക്കരാറില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ച ഹൈദരാബാദ്‌, കാശ്മീര്‍, ജുനഗഡ്‌ എന്നീ
നാട്ടുരാജ്യങ്ങളെ അനുരഞ്ജനത്തിലൂടെയും സൈനിക നടപടിയിലൂടെയും പിന്നീട്‌ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്തു.

5. ഫ്രാൻസ്, പോര്‍ച്ചുഗല്‍ എന്നിവരുടെ അധിനിവേശപ്രദേശങ്ങള്‍, ഇവ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപെട്ട വര്‍ഷം എന്നിവ പട്ടികപ്പെടുത്തുക.
-ഫ്രാൻസിന്റെ അധിനിവേശപ്രദേശങ്ങള്‍ - പോണ്ടിച്ചേരി, കാരക്കല്‍, മാഹി, യാനം
1954 ല്‍ ഇവ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ടു
-പോര്‍ച്ചുഗലിന്റെ അധിനിവേശപ്രദേശങ്ങള്‍ - ഗോവ, ദാമന്‍, ദിയു
1961 ല്‍ ഇവ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ടു

6. ഇന്ത്യയുടെ ഭരണഘടനാ രൂപീകരണത്തെക്കുറിച്ച്‌ വിവരിക്കുക.
-കാബിനറ്റ്‌ മിഷന്റെ നിര്‍ദേശപ്രകാരം 1946 ല്‍ ഡോ. രാജേന്ദ്രപ്രസാദ്‌ അധ്യക്ഷനായി ഭരണഘടന നിർമ്മാണസഭ രൂപീകരിച്ചു. ഭരണഘടന എഴുതി തയ്യാറാക്കുന്നതിനു വേണ്ടി ബി.ആര്‍.അംബേദ്ക്കര്‍ അദ്ധ്യക്ഷനായി ഒരു ഡ്രാഫ്റ്റിങ്‌ കമ്മിറ്റിയെ നിയമിച്ചു. നിരവധി ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ഭരണഘടനക്ക്‌ രൂപം നല്‍കി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ ഉയര്‍ന്നു വന്ന ആശയാഭിലാഷങ്ങളുടെ പ്രതിഫലനം ആയിരുന്നു ഇന്ത്യയുടെ ഭരണഘടന. 1950 ജനുവരി 26 നു സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിലവില്‍ വന്നു.

7. ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കുന്നതില്‍ ഭരണഘടന വഹിക്കുന്ന പങ്കെന്ത്‌?
-ഭരണഘടന അനുസരിച്ച്‌ ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്‌.
- ജനാധിപത്യ ഭരണമായതിനാല്‍ എല്ലാ പൌരന്‍മാര്‍ക്കും രാഷ്ട്രിയ അവകാശങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്‌.
- കൃത്യമായ ഇടവേളകളില്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായ തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്ന്‌ ഭരണഘടന അനുശാസിക്കുന്നു.
- കൂടാതെ ജനങ്ങള്‍ക്ക്‌ മാലിക അവകാശങ്ങളും ഭരണഘടന ഉറപ്പ്‌ നല്‍കുന്നു.

8. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപികരണത്തിനിടയായ സാഹചര്യം വ്യക്തമാക്കുക.
-സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന അവശ്യം ഉന്നയിച്ചുകൊണ്ട്‌ ജനകിയപ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. തെലുങ്ക്‌ സംസാരിക്കുന്നവര്‍ക്കായി ആന്ധ്രാപ്രദേശ്‌ സംസ്ഥാനം രൂപീകരിക്കണമന്ന്‌ ആവശ്യപ്പെട്ട്‌ നിരാഹാരസമരം നടത്തിയ സ്വാതന്ത്ര്യസമരസേനാനി പോറ്റി ശ്രീരാമലു മരണപ്പെട്ടു. തുടര്‍ന്ന്‌പ്രക്ഷോഭം ശക്തമായതിനാല്‍ തെലുങ്ക്‌ സംസാരിക്കുന്നവര്‍ക്കായി 1953 ല്‍ ആന്ധ്രാപ്രദേശ്‌ സംസ്ഥാനം രൂപീകരിച്ചു.
ഇതേ തുടര്‍ന്ന്‌ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന അവശ്യം ശക്തമായി. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനസംഘടിപ്പിക്കാനായി സംസ്ഥാന പുനസംഘടനാ കമ്മീഷന്‍ രൂപീകരിച്ചു. “ഫസല്‍ അലി അധ്യക്ഷനും, എച്ച്‌.എന്‍.കുന്‍സ്രു, മലയാളിയായ കെ.എം.പണിക്കര്‍ എന്നിവര്‍ മറ്റംഗങ്ങളുമായിരുന്നു. ഈ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ പ്രകാരം 1956 ല്‍ ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പുനസംഘടനാനിയമം പാര്‍ലമെന്റ്‌ പാസാക്കി. ഇതുപ്രകാരം പതിനാല്‌ സംസ്ഥാനങ്ങളും ആറ്‌ കേന്ദ്ര ഭരണപ്രദേശങ്ങളും നിലവില്‍ വന്നു.
9. സ്വതന്ത്ര ഇന്ത്യ സംസ്ഥാന പുനസംഘടനയ്ക്കുള്ള മാനദണ്ഡമായി ഭാഷയെ സ്വികരിച്ചതെന്തുകൊണ്ട്‌?
-ഒരു നാട്ടുരാജ്യത്തില്‍ തന്നെ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവര്‍ ഉണ്ടായിരുന്നു.
-ഇവിടുത്തെ ജനങ്ങള്‍ അനുഭവിച്ച ഒരു പ്രധാന പ്രശ്‌നമായിരുന്നു ഭാഷയുമായി ബന്ധപ്പെട്ടത്‌.
- ആശയവിനിമയത്തിന്‌ ഭാഷാന്യൂനപക്ഷങ്ങള്‍ വളരെ ബുദ്ധിമുട്ടി.
-ഭാഷാന്യൂനപക്ഷങ്ങള്‍ക്ക്‌ അര്‍ഹമായ അനുകൂല്യങ്ങള്‍ ലഭിക്കാതെയായി.
-ഒരേ ഭാഷ സംസാരിച്ചിട്ടും ഒരേ സംസ്‌കാരമായിരുന്നിട്ടും മലയാളികളെ പോലുള്ളവര്‍ക്ക്‌ പല സംസ്ഥാനങ്ങളില്‍ കഴിയേണ്ടിവന്നു.
-ഇവയെല്ലാമാണ്‌ സംസ്ഥാന പുനസംഘടനയ്ക്കുള്ള മാനദണ്ഡമായി ഭാഷയെ സ്വീകരിക്കാന്‍ കാരണമായത്‌.

10. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ സാമ്പത്തികമായി മുന്നേറ്റത്തിന്‌ സഹായിച്ച ഘടകങ്ങള്‍ ഏവ? (സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റങ്ങള്‍ പട്ടികപ്പെടുത്തുക..)
-മിശ്രസമ്പദ്വ്യവസ്ഥ സ്വീകരിച്ചു,
- കേന്ദ്രീകൃത സാമ്പത്തികാസൂത്രണം നടപ്പിലാക്കി,
-1950 ല്‍ ആസുത്രണക്കമ്മീഷന്‍ നിലവില്‍ വന്നു.
-1951 ല്‍ പഞ്ചവത്സരപദ്ധതി ആരംഭിച്ചു.
-വിദേശരാജ്യങ്ങളുടെ സഹായത്തോടെ ഇരുമ്പുരുക്ക്‌ വ്യവസായങ്ങള്‍ ആരംഭിച്ചു.
- വന്‍കിട വിവിധോദ്ദേശ്യ അണക്കെട്ടുകള്‍ സ്ഥാപിച്ചു. (ഭക്രാനംഗല്‍ അണക്കെട്ട്‌).
-വൈദ്യുതനിലയങ്ങള്‍ ആരംഭിച്ചു.
-ജലസേചനസൌകര്യങ്ങള്‍ ലഭ്യമായതോടെ ഇന്ത്യയില്‍ കാര്‍ഷികോല്‍പ്പാദനം വര്‍ധിച്ചു.
-കാര്‍ഷിക പുരോഗതി, കന്നുകാലി സംരക്ഷണം, ഭൗതിക സാഹചര്യങ്ങളുടെ ഉന്നമനം തുടങ്ങിയ ലക്ഷ്യങ്ങളോടെ ദേശീയ തലത്തില്‍ അന്‍പത്തിയഞ്ച്‌ പദ്ധതിക്ക്‌ 1952 ഒക്ടോബര്‍ 2 ന്‌ തുടക്കം കുറിച്ചു.

11. സ്വാതന്ത്ര്യാനന്തര ഇന്ത്യ ശാസ്ത്ര-സാങ്കേതിക രംഗത്ത്‌ കൈവരിച്ച നേട്ടങ്ങള്‍ പട്ടികപ്പെടുത്തുക.
- നെഹ്റുവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ശാസ്ത്ര-സാങ്കേതിക രംഗത്ത്‌ നിരവധിനേട്ടങ്ങള്‍ കൈവരിച്ചു.
- നിരവധി ഗവേഷണസ്ഥാപനങ്ങള്‍ നിലവില്‍ വന്നു.
-ശാസ്ത്ര-ഗവേഷണ സമിതി, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സമിതി, ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ സമിതി തുടങ്ങിയവയായിരുന്നു അവ.
-ശാസ്ത്ര-ഗവേഷണ സമിതിയുടെ നേതൃത്വം ഹോമി ജഹാംഗീര്‍ ഭാഭ, എസ്‌.എന്‍.ഭട്നാഗര്‍ എന്നിവര്‍ക്കായിരുന്നു.
- ഹോമിജഹാംഗീര്‍ ഭാഭയുടെ നേതൃത്വത്തില്‍ ടാറ്റാ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ച്‌, ഇന്ത്യന്‍ ആണവോര്‍ജകമ്മീഷന്‍ എന്നിവ നിലവില്‍ വന്നു.
- ലോകോത്തര നിലവാരമുള്ള എന്‍ജിനീയറിങ്‌വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. (Indian Institute of Technology-5  എണ്ണം സ്ഥാപിച്ചു.)
- ഇതിന്റെയെല്ലാം ഫലമായിമെഡിക്കല്‍ വിദ്യാഭ്യാസം, ബയോമെഡിക്കല്‍ എന്‍ജിനീയറിങ്‌, ജനിതകശാസ്ത്രം, ജൈവസാങ്കേതികവിദ്യ, ആരോഗ്യം, ഗതാഗതം, സമുദ്ര ഗവേഷണം, വിവരസാങ്കേതികവിദ്യ, ആണവോര്‍ജം എന്നീ മേഖലകളില്‍ ഇന്ത്യ വന്‍നേട്ടം കൈവരിച്ചു.

12. സ്വാതന്ത്ര്യാനന്തര ഇന്ത്യ ബഹിരാകാശ രംഗങ്ങളില്‍ നേടിയ പുരോഗതി വിശദമാക്കുക.
-1962 ല്‍ ജവഹര്‍ലാല്‍ നെഹ്റു, വിക്രം സാരാഭായി എന്നിവരുടെ ശ്രമഫലമായി ഇന്ത്യന്‍ ദേശീയ ബഹിരാകാശ ഗവേഷണസമിതിരൂപീകരിച്ചു.
-1969 ല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ചു‌(ISRO).
- ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ നേതൃത്വം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയ്ക്കാണ്‌‌(ISRO).
-തിരുവനന്തപുരത്തിനടുത്തുള്ള തുമ്പയില്‍ ആദ്യത്തെ റോക്കറ്റ്‌ വിക്ഷേപണകേന്ദ്രം ആരംഭിച്ചു.
-1975 ല്‍ ആര്യഭട്ട എന്ന ഉപഗ്രഹം വിജയകരമായിവിക്ഷേപിച്ചു.
- ബഹിരാകാശ വിക്ഷേപണ വാഹനങ്ങള്‍ വികസിപ്പിച്ചു.
-ഉപഗ്രഹങ്ങള്‍ നിര്‍മിക്കാനും വിക്ഷേപിക്കാനും കഴിവുള്ള ഏക വികസ്വര രാജ്യമാണ്‌ ഇന്ത്യ.

13. ഇന്ത്യയില്‍ ഉപഗ്രഹങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന ഏജന്‍സികള്‍?
- നാഷണല്‍ റിമോട്ട്‌ സെന്‍സിങ്‌ ഏജന്‍സി,
- ഫിസിക്കല്‍ റിസര്‍ച്ച്‌ ലബോറട്ടറി.

14. ഇന്ത്യ വികസിഷിച്ചെടുത്ത മിസൈലുകള്‍ ഏവ?
- അഗ്നി, പൃഥ്വി.

15. ഇന്ത്യയില്‍ ആണവപരീക്ഷണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവര്‍ ആരെല്ലാം?
- ഡോ.രാജാരാമണ്ണ
- ഡോ.എ.പി.ജെ.അബ്ദുല്‍കലാം

16. ഇന്ത്യയുട ആദ്യത്തെ ചന്ദ്രപരീക്ഷണ ദൗത്യം?
- ചന്ദ്രയാന്‍ 2008 ഒക്ടോബര്‍-22
- അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്പേസ്‌ ഏജന്‍സി, ചൈന, ജപ്പാന്‍ എന്നി രാജ്യങ്ങള്‍ക്കു ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സ്വന്തം പേടകമെത്തിക്കുന്ന രാജ്യമായി ഇന്ത്യമാറി.

17. ഇന്ത്യയുടെ ആദ്യത്തെ ചൊവ്വ പര്യവേഷണ ദൌത്യം
- മംഗള്‍യാന്‍.
- ഭൂമിയില്‍ നിന്നും ഏറ്റവും അകലെയെത്തിയ ഇന്ത്യന്‍ നിര്‍മിത പേടകമാണ്‌ മംഗള്‍യാന്‍.

18. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിയമിച്ച വിദ്യാഭ്യാസ കമ്മീഷനുകളും, ലക്ഷ്യങ്ങളും, ശുപാര്‍ശകളും പട്ടികപ്പെടുത്തുക.
- ഡോ.രാധാകൃഷ്ണന്‍ കമ്മീഷന്‍ (1948)
ലക്ഷ്യം - സര്‍വകലാശാലാ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പഠനം
ശുപാര്‍ശകള്‍ - തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുക, സ്ത്രീവിദ്യാഭ്യാസത്തിന്‌ പ്രാധാന്യം നല്‍കണം, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മീഷന്‍ രൂപീകരിക്കണം.
- ഡോ.ലക്ഷ്മണസ്വാമി മുതലിയാര്‍ കമ്മീഷന്‍ (1952)
ലക്ഷ്യം - സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള പഠനം.
ശുപാര്‍ശകള്‍ - ത്രിഭാഷാ പദ്ധതി നടപ്പാക്കണം, സെക്കണ്ടറി തലത്തില്‍ വിദ്യാഭ്യാസ
കമ്മീഷന്‍രുപീകരിക്കണം, വിവിധോദ്ദേശ്യ സ്‌കൂളുകള്‍ സ്ഥാപിക്കണം, അധ്യാപക പരിശീലന സമിതി രൂപീകരിക്കണം.
- ഡോ.ഡി.എസ്‌.കോത്താരി കമ്മീഷന്‍ (1964)
ലക്ഷ്യം - വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃപറ്റിയുള്ള നിര്‍ദേശം
ശുപാര്‍ശകള്‍ - 10+2+3 മാതൃകയില്‍ വിദ്യാഭ്യാസം നടപ്പാക്കണം, സെക്കണ്ടറി തലത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കണം, ധാര്‍മിക വിദ്യാഭ്യാസത്തിന്‌ ഈന്നല്‍ നല്‍കണം.
19.1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന നിര്‍ദേശങ്ങള്‍ ഏവ?
-പ്രാഥമിക വിദ്യാഭ്യാസത്തിനും തുടര്‍വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കണം.
- പ്രൈമറി തലത്തില്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കാനും സ്‌കൂളുകളില്‍ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഓപ്പറേഷന്‍ ബ്ലാക്ക്‌ ബോര്‍ഡ്‌” പദ്ധതി നടപ്പിലാക്കണം.
- ഓരോ ജില്ലയിലും നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കണം.
- പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ പ്രോത്സാഹനം നല്‍കണം.
-2009 ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ്‌ വിദ്യാഭ്യാസം മൌലികാവകാശമാക്കിക്കൊണ്ട്‌ നിയമം പാസാക്കി
- കേന്ദ്ര ഗവണ്‍മെന്റ്‌ ആവിഷ്കരിച്ചിട്ടുള്ള സര്‍വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാധ്യമിക്‌ ശിക്ഷാ അഭിയാന്‍ തുടങ്ങിയവ സംയോജിപ്പിച്ച്‌ 2018 മുതല്‍ "സമഗ്രശിക്ഷാ അഭിയാന്‍ " പദ്ധതി രാജ്യത്ത്‌ നടപ്പാക്കി വരുന്നു.

20. ഇന്ത്യയുടെ സാംസ്‌കാരിക മുന്നേറ്റത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും വിശദമാക്കുക.
21. ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രധാനതത്ത്വങ്ങള്‍ ഏവ?
-സാമ്രാജ്യത്വത്തോടും കൊളോണിയല്‍ വ്യവസ്ഥയോടുമുള്ള എതിര്‍പ്പ്‌.
-വംശീയവാദത്തോടുള്ള വിദ്വേഷം.
-ഐക്യരാഷ്ട്രസഭയോടുള്ള വിശ്വാസം.
സമാധാനപരമായ സഹവര്‍ത്തിത്വം.
-പഞ്ചശീലതത്ത്വങ്ങള്‍.
-വിദേശസഹായത്തിന്റെ ആവശ്യകതയിലുള്ള ഈന്നല്‍.
-ചേരിചേരായ്മ.

22. പഞ്ചശീലതത്ത്വങ്ങളെക്കുറിച്ച്‌ കുറിപ്പ് തയ്യാറാക്കുക.
-1954 ല്‍ ജവഹര്‍ലാല്‍ നെഹ്റുവും ചൈനീസ്‌ പ്രധാനമന്ത്രിയായിരുന്ന ചൌ എന്‍ ലായിയും ചേര്‍ന്ന്‌ ഒപ്പിട്ട കരാറാണ്‌ പഞ്ചശീലതത്ത്വങ്ങള്‍.

23. പഞ്ചശിലതത്ത്വത്തിലെ പ്രധാന വ്യവസ്ഥകള്‍.
-രാജ്യത്തിന്റെ അതിര്‍ത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക.
-പരസ്പരം ആക്രമിക്കാതിരിക്കുക.
-ആഭ്യന്തരകാര്യങ്ങളില്‍ പരസ്പരം ഇടപെടാതിരിക്കുക.
-സമത്വവും പരസ്പരസഹായവും പുലര്‍ത്തുക.
-സമാധാനപരമായ സഹവര്‍ത്തിത്വം പാലിക്കുക.