STD 7 സാമൂഹ്യശാസ്ത്രം: Chapter 05 സാമ്പത്തിക സ്രോതസ്സുകൾ - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 7 Social Science (Malayalam Medium) Economic Sources | Text Books Solution Social Science (Malayalam Medium) Chapter 05 സാമ്പത്തിക സ്രോതസ്സുകൾ | ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
Chapter 05: സാമ്പത്തിക സ്രോതസ്സുകൾ
സാമ്പത്തിക സ്രോതസ്സുകൾ - Questions and Answers
1. എന്താണ് സാമ്പത്തിക പ്രവർത്തനങ്ങൾ?
ഉത്തരം: വരുമാനം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളെ സാമ്പത്തിക പ്രവർത്തനങ്ങൾ എന്ന് വിളിക്കുന്നു.
2. നമുക്ക് ചുറ്റുമുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ എന്തൊക്കെയാണ്? അവയെ എങ്ങനെ തരംതിരിക്കുന്നു?
ഉത്തരം:
1. പ്രാഥമികമേഖല അല്ലെങ്കിൽ കാർഷിക മേഖല.
2. ദ്വിതീയ മേഖല അല്ലെങ്കിൽ വ്യാവസായിക മേഖല.
3. തൃതീയ മേഖല അല്ലെങ്കിൽ സേവന മേഖല.
പ്രാഥമിക മേഖല
പ്രകൃതി വിഭവങ്ങൾ നേരിട്ട് ഉപയോഗിക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖലയെ പ്രാഥമിക മേഖല എന്ന് വിളിക്കുന്നു. ഈ മേഖലയെ കാർഷിക മേഖല എന്നും വിളിക്കുന്നു.
ദ്വിതീയ മേഖല
പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങൾ അസംസ്കൃത വസ്തുവായി ഉപയോഗിച്ച് പുതിയ ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയാണ് ദ്വിതീയ മേഖല. ഈ മേഖലയെ വ്യാവസായിക മേഖല എന്നും വിളിക്കുന്നു.
തൃതീയ മേഖല.
പ്രാഥമിക, ദ്വിതീയ മേഖലകളുടെ ഉൽപന്നങ്ങൾ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതാണ് തൃതീയ മേഖലയിൽ പ്രവർത്തനങ്ങൾ. ഈ മേഖലയെ സേവന മേഖല എന്ന് വിളിക്കുന്നു.
3. ഭക്ഷ്യ സുരക്ഷ എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?
ഉത്തരം: എല്ലാ ജനങ്ങൾക്കും എല്ലാക്കാലത്തും സജീവവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായത്ര പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നതിനുള്ള ഭൗതികവും സാമ്പത്തികവുമായ പ്രാപ്‌തി ഉറപ്പുവരുത്തുന്ന അവസ്ഥയാണ് ഭക്ഷ്യസുരക്ഷ.
4. എല്ലാ സേവന മേഖലകളും ഉൾപ്പെടുന്ന മേഖല ഏതാണ്?
ഉത്തരം: തൃതീയ മേഖല
5. കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന മേഖല
ഉത്തരം: പ്രാഥമിക മേഖല
6. പച്ചക്കറികൾ നൽകുന്ന കേരളത്തിലെ ന്യായവില കേന്ദ്രം ഏതാണ്?
ഉത്തരം: ഹോർട്ടികോർപ്പ്
7. ന്യായവിലയ്ക്ക് മണ്ണെണ്ണ നൽകുന്ന കേന്ദ്രം:
ഉത്തരം: പൊതു വിതരണ കേന്ദ്രം
8. ഗുണഭോക്താക്കളിൽ 1/3 ഭാഗം സ്ത്രീകളായിരിക്കണം എന്ന് നിബന്ധനയുള്ള , ദാരിദ്ര്യ നിർമാർജന പരിപാടി ഏത് ?
ഉത്തരം: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
9. ഇന്ത്യയിലെ ഭക്ഷ്യ ഉൽപാദന മേഖല നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
ഉത്തരം:
* പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന കൃഷിനാശം
* കാർഷികേതര ആവശ്യങ്ങൾക്കായി കൃഷിഭൂമി ഉപയോഗിക്കുന്നത്.
* സബ്സിഡി കുറയ്ക്കുന്നത്
* കാലാവസ്ഥാ വ്യതിയാനങ്ങൾ.
* വിള ഇൻഷുറൻസ് ഉറപ്പാക്കാൻ കഴിയുന്നില്ല
10. പൊതു വിതരണകേന്ദ്രങ്ങൾ സാധാരണ ജനങ്ങൾക്കു വേണ്ടിയുള്ളതാണ്. സമർഥിക്കുക
ഉത്തരം: അവശ്യ ഭക്ഷ്യധാന്യങ്ങൾ പൊതുവിതരണ കേന്ദ്രങ്ങളിൽ ന്യായമായ വിലയ്ക്ക് വിൽക്കുന്നു. അവിടെ നിന്ന് പാവപ്പെട്ടവർക്ക് അവശ്യവസ്തുക്കൾ ലഭിക്കും. ഈ സംവിധാനത്തിന് വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയും.
11. കേരളത്തിൽ ന്യായവിലയ്ക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ ഏതാണ്?
ഉത്തരം: പൊതുവിതരണ കേന്ദ്രങ്ങൾ, സപ്ലൈകോ,സൂപ്പർമാർക്കറ്റുകൾ, മാവേലി സ്റ്റോർ, ത്രിവേണി സൂപ്പർമാർക്കറ്റുകൾ തുടങ്ങിയവ.
12. 65 വയസ്സിനു മുകളിലുള്ള ആളുകൾക്ക് 10 കിലോഗ്രാം അരി നൽകുന്ന ദാരിദ്ര്യ നിർമാർജന പരിപാടി ഏതാണ്?
ഉത്തരം: അന്നപൂർണ
13.പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങൾ അസംസ്കൃത വസ്തുവായി ഉപയോഗിച്ച് പുതിയ ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയാണ്
ഉത്തരം: ദ്വിതീയ മേഖല
14. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിനെ (CSO) കുറിച്ച് ഒരു കുറിപ്പ് എഴുതുക
ഉത്തരം: കേന്ദ്ര സ്ഥിതിവിവരപദ്ധതി നിർവ്വഹണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം
പ്രധാന ചുമതലകൾ
• സ്ഥിതിവിവരകണക്കുകളുടെ സംയോജനവും വിശകലനവും നടത്തുന്നു.
• എല്ലാ മേഖലകളുടെയും സ്ഥിതിവിവരകണക്കുകൾ ശേഖരിച്ച് ആസൂത്രണ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്ന തരത്തിൽ ചിട്ടപ്പെടുത്തുന്നു.
• സ്ഥിതിവിവരകണക്കുകൾ ഉപയോഗിച്ച് ദേശീയ വരുമാനം കണക്കാക്കുക.
15. ഭക്ഷ്യസ്വയംപര്യാപ്തത എന്നാൽ എന്ത്?
ഉത്തരം: ഒരു രാജ്യത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ആ രാജ്യത്തുതന്നെ ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിൽ ആ രാജ്യം ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തതമാണെന്ന് പറയാം.
16. പൊതുവിതരണ സംവിധാനത്തെക്കുറിച്ച് (PDS) ഒരു കുറിപ്പ് എഴുതുക
ഉത്തരം: ന്യായമായ വിലയ്ക്കു സമൂഹത്തിൽ ആവശ്യക്കാരായവർക്ക്
ഭക്ഷ്യവസ്തുക്കളും മറ്റു നിത്യോപയോഗ വസ്തുക്കളും നൽകുവാൻ ചുമതലപ്പെട്ടതും സർക്കാർ നിയന്ത്രണത്തിലുള്ളതുമായ
സ്ഥാപനങ്ങളുടെ ശൃംഖലയാണ് പൊതുവിതരണ സംവിധാനം.
17. ഭക്ഷ്യ സുരക്ഷാ നിയമത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക
ഉത്തരം: 2013 ൽ പാർലമെന്റ് അംഗീകരിച്ചു.
പ്രത്യേകതകൾ
• ഭക്ഷ്യസുരക്ഷ സർക്കാരിന്റെ നിയമപരമായ കടമയാണ്
• ആവശ്യമുള്ളത്രയും പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ മിതമായ വിലക്ക് എല്ലാവര്ക്കും ഉറപ്പാക്കുക.
• ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൗരന്റെ നിയമപരമായ അവകാശമാണ്.
18. കേന്ദ്ര സർക്കാരിന്റെ ദാരിദ്ര്യ നിർമാർജന പദ്ധതികളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക
ഉത്തരം:
സ്വർണജയന്തി ഷഹാരി റോസ്ഗാർ യോജന
• നഗരപ്രദേശങ്ങളിലെ തൊഴിലില്ലാത്തവർക്ക് പ്രയോജനകരമാണ്
• സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു
ഉച്ചഭക്ഷണ പരിപാടി
• എല്ലാ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രയോജനകരമാണ്
• സ്കൂളുകൾ മുഖേനെ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നു
അന്നപൂർണ
•സ്വന്തമായി വരുമാനമില്ലാത്ത 65 വയസ്സിന് മുകളിൽ പ്രായമുള്ള ആളുകൾക്ക് പ്രയോജനകരമാണ്
• മാസം 10 കിലോ അരി സൗജന്യമായി റേഷൻ കടകൾ വഴി വിതരണം ചെയ്യുക
ദേശീയ ഗ്രാമീണ ഉപജീവനദൗത്യം
• സ്വയംസഹായ സംഘങ്ങൾക്ക് സഹായം നൽകുന്നു
• ബാങ്ക് വായ്പകളിലൂടെയും സബ്സിഡികളിലൂടെയും പണം നൽകുന്നു
അന്ത്യോദയ അന്നയോജന
• ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് പ്രയോജനകരമാണ്
• പ്രതിമാസം 35 കിലോ അരി 3 രൂപയ്ക്കും ഗോതമ്പ് 2 രൂപയ്ക്കും വിതരണം ചെയ്യുന്നു .
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി
• ജോലിചെയ്യാൻ ആരോഗ്യവും സന്നദ്ധതയും ഉള്ളവർക്ക് തൊഴിൽ
• 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്നു
• 18 വയസ്സിന് മുകളിലുള്ളവർക്ക് രജിസ്റ്റർ ചെയ്യാം
• ഗുണഭോക്താക്കളിൽ 1/3 സ്ത്രീകളായിരിക്കണം
സംയോജിത ശിശുവികസന പരിപാടി
• അങ്കണവാടികൾ മുഖേന നടപ്പിലാക്കുന്നു
• 6 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കാണ് ഗുണം.
• നിശ്ചിത അളവിൽ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നു.
19. സാമ്പത്തിക പ്രവർത്തനങ്ങളെ പ്രാഥമിക, ദ്വിതീയ, തൃതീയ മേഖല എന്നിങ്ങനെ തരംതിരിക്കുക.
20. എന്താണ് ദാരിദ്ര്യം?
ഉത്തരം:ആസൂത്രണ കമ്മീഷന്റെ ശുപാർശ പ്രകാരം നഗരപ്രദേശങ്ങളിൽ
2100 കലോറിയിൽ താഴെ പോഷകാഹാരം ലഭിക്കുന്നവരും ഗ്രാമപ്രദേശങ്ങളിൽ
2400 കലോറിയിൽ താഴെ പോഷകാഹാരം ലഭിക്കുന്നവരും ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. 2011-12 ലെ സാമ്പത്തിക സർവേ പ്രകാരം
ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ 29.8% ആണ്. ഏറ്റവും ഉയർന്നത് ബിഹാർ: 53.5%,
ഏറ്റവും കുറവ് ഹിമാചൽ പ്രദേശ് :9.5%. കേരളത്തിൽ 12% ദാരിദ്ര്യമുണ്ട്.
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments