STD 5 Social Science: Chapter 05 പ്രപഞ്ചം എന്ന മഹാത്ഭുതം - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 5 Social Science (Malayalam Medium) Universe: A Great Wonder | Text Books Solution Social Science (Malayalam Medium) Chapter 05 പ്രപഞ്ചം എന്ന മഹാത്ഭുതം
 ഈ യൂണിറ്റിന്റെ Teaching Manual & Teachers Handbook ഈ പേജിന്റെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്യുക 
Chapter 05: പ്രപഞ്ചം എന്ന മഹാത്ഭുതം - Textual Questions and Answers & Model Questions
1. എന്താണ്‌ നക്ഷത്രങ്ങൾ ?
ഉത്തരം: സ്വയം കത്തുന്ന ഭീമാകാരമായ ആകാശഗോളങ്ങള്‍ ആണ്‌ നക്ഷത്രങ്ങൾ. നക്ഷത്രങ്ങള്‍ വലിയ അളവിൽ താപവും, പ്രകാശവും പുറത്തേക്ക്‌ വിടുന്നു.

2. എന്താണ്‌ ഗ്രഹങ്ങൾ ?
ഉത്തരം: സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്ന ആകാശ ഗോളങ്ങള്‍ ആണ് ഗ്രഹങ്ങൾ.

3. എന്താണ് ഭ്രമണപദം?
ഉത്തരം: സൂര്യന് ചുറ്റുമുള്ള സഞ്ചാരപാതയാണ്‌ ഭ്രമണപദം.

4. എന്താണ് ഉപഗ്രഹങ്ങൾ?
ഉത്തരം: ഗ്രഹങ്ങളെ വലംവയ്ക്കുന്ന ഗോളങ്ങൾ ആണ് ഉപഗ്രഹങ്ങൾ 

5. നമ്മുടെ സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങൾ ഉണ്ട്‌? ഏതെല്ലാം?
ഉത്തരം: 8. ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്‌, നെപ്റ്റ്യൂൺ 

6. സൗരയൂഥത്തിലെ കേന്ദ്രം സൂര്യൻ ആണെന്ന്‌ ആദ്യം പറഞ്ഞത്‌ ആര്‌?
ഉത്തരം: നിക്കോളാസ്‌ കോപ്പര്‍നിക്കസ്‌

7. സൂര്യനെക്കുറിച്ച് അറിയാവുന്ന കാര്യങ്ങൾ പട്ടികപ്പെടുത്തുക ?
ഉത്തരം: 
• സ്വയം പ്രകാശിക്കുന്ന നക്ഷത്രമാണ് സൂര്യൻ 
• സൗരയൂഥത്തിലെ കേന്ദ്രമാണ് സൂര്യൻ 
• ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് സൂര്യൻ 

8. ഉപഗ്രഹങ്ങള്‍ ഇല്ലാത്ത ഗ്രഹങ്ങൾ ഏതൊക്കെ?
ഉത്തരം: ബുധൻ, ശുക്രൻ 

9. ഏറ്റവും ചെറിയ ഗ്രഹം ഏത്‌?
ഉത്തരം: ബുധൻ 

10. സൂര്യനോട്‌ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹമാണ്
ഉത്തരം: ബുധൻ 

11. ഏറ്റവും തിളക്കമുള്ള ഗ്രഹം?
ഉത്തരം: ശുക്രൻ 

12. ഏറ്റവും ചൂടുള്ള ഗ്രഹം
ഉത്തരം: ശുക്രൻ

13. പ്രഭാത നക്ഷത്രം, പ്രദോഷ നക്ഷത്രം 
ഉത്തരം: ശുക്രൻ

14. നീല ഗ്രഹം
ഉത്തരം: ഭുമി

15. ജീവൻ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏക ഗ്രഹം ഏത്?
ഉത്തരം: ഭുമി

16. ഭൂമിയുടെ ഉപഗ്രഹം?
ഉത്തരം: ചന്ദ്രൻ 

17. ചുവന്ന ഗ്രഹം?
ഉത്തരം: ചൊവ്വ 

18. ചൊവ്വ ഗ്രഹത്തിന്‌ എത്ര ഉപഗ്രഹങ്ങള്‍ ഉണ്ട് ?
ഉത്തരം: 2

19. ഏറ്റവും വലിയ ഗ്രഹം ?
ഉത്തരം: വ്യാഴം 

20. വ്യാഴഗ്രഹത്തിന് എത്ര ഉപഗ്രഹങ്ങളുണ്ട്?
ഉത്തരം: 60 ൽ അധികം ഉപഗ്രഹങ്ങൾ 

21. സൂര്യനെ വലം വെക്കാൻ വ്യാഴഗ്രഹത്തിന്‌ എത്ര വർഷം വേണം?
ഉത്തരം: 12 വര്‍ഷം.

22. വലയങ്ങളുള്ള ഗ്രഹം ഏത്?
ഉത്തരം: ശനി

23. ശനി ഗ്രഹത്തിന്‌ എത്ര ഉപഗ്രഹങ്ങള്‍ ഉണ്ട് ?
ഉത്തരം: മുപ്പതിലധികം ഉപഗ്രഹങ്ങള്‍

24. യുറാനസിന് സുര്യനെ ഒരു പ്രാവശ്യം വലം വയ്‌ക്കാന്‍ എത്ര വര്‍ഷം വേണം:
ഉത്തരം: 84 വര്‍ഷം.

25. യുറാനസിന് എത്ര ഉപഗ്രഹങ്ങള്‍ ഉണ്ട് ?
ഉത്തരം: ഇരുപത്തഞ്ചിലധികം ഉപഗ്രഹങ്ങള്‍

26. സൗരയൂഥത്തിലെ ഏറ്റവും അവസാനത്തെ ഗ്രഹം ഏത്‌?
ഉത്തരം: നെപ്റ്റ്യൂൺ 

27. നെപ്ട്യൂണിന്‌ ഒരു പ്രാവശ്യം സൂര്യനെ ചുറ്റി സഞ്ചരിക്കാൻ എത്ര വർഷം വേണം?
ഉത്തരം: 164 വര്‍ഷം

28. നെപ്ട്യൂണിന്‌ എത്ര ഉപഗ്രഹങ്ങള്‍ ഉണ്ട് ?
ഉത്തരം: ഒരു ഡസനിലധികം ഉപഗ്രഹങ്ങൾ 

29. സ്വയം നിർമ്മിച്ച ദൂരദർശിനി ഉപയോഗിച്ച്‌ വാനനിരിക്ഷണത്തിന് തുടക്കമിട്ടത്‌ ആര്‌?
ഉത്തരം: ഗലീലിയോ ഗലീലി 

30. എന്താണ്‌ ക്ഷുദ്രഗ്രഹങ്ങൾ ?
ഉത്തരം: ചൊവ്വയുടെയും വ്യാഴത്തിനും ഇടയിൽ ആയി സുര്യനെ വലം വെയ്ക്കുന്ന
പാറക്കഷണങ്ങള്‍ ആണ് ക്ഷുദ്രഗ്രഹങ്ങൾ.

31. ക്ഷുദ്രഗ്രഹത്തിന്‌ ഒരു ഉദാഹരണം:
ഉത്തരം: ഐഡ

32. സൗരയൂഥത്തിൽ ശയന പ്രദക്ഷിണം നടത്തുന്ന ഗ്രഹം ഏത്‌?
ഉത്തരം: യുറാനസ് 

33. വാഹനങ്ങളുടെ ച്ക്രം കറങ്ങും പോലെ കറങ്ങുന്ന ഗ്രഹം ഏത്‌?
ഉത്തരം: യുറാനസ് 

34. ശുക്രനിൽ സുര്യോദയം എവിടെയാണ്‌?
ഉത്തരം: പടിഞ്ഞാറ്‌

35. ഒരു ആകാശഗോളം ഗ്രഹമായി പരിഗണിക്കപ്പെടണമെങ്കില്‍ എന്തൊക്കെ നിബന്ധനകൾ പാലിക്കണം ?
ഉത്തരം: അതിന്‌ ഗോളാകൃതി ഉണ്ടാകണം, സൂര്യനെ വലം വെക്കണം, അവയ്‌ക്ക്‌
തനതായതും തടസ്സങ്ങള്‍ ഇല്ലാത്തതുമായ ഭ്രമണപഥം വേണം.

36. ഐ.എ.യു ന്റെ (IAU) പൂർണ രൂപം എന്ത് ?
ഉത്തരം: ഇന്റർനാഷനൽ അസ്‌ട്രോണമിക്കല്‍ യൂണിയൻ 

37. എന്താണ് കുള്ളന്‍ ഗ്രഹങ്ങൾ ?
ഉത്തരം: ഐ. എ. യു (IAU) ഏർപ്പെടുത്തിയിടുള്ള നിബന്ധനകള്‍ പാലിക്കാത്ത ഗ്രഹങ്ങളാണ്‌ കുള്ളന്‍ ഗ്രഹങ്ങൾ

38. കുള്ളൻ ഗ്രഹത്തിന്  ഉദാഹരണം?
ഉത്തരം: പ്ലൂട്ടോ 

39. സൗരയൂഥത്തിൽ അപൂർവ്വമായി എത്തുന്ന വിരുന്നുകാർ?
ഉത്തരം: വാൽനക്ഷത്രങ്ങൾ 

40. എന്താണ്‌ വാൽനക്ഷത്രങ്ങൾ ?
ഉത്തരം: അശുദ്ധ ഹിമ പദാര്‍ത്ഥങ്ങളാണ്‌ വാൽനക്ഷത്രങ്ങൾ 

41. വാൽനക്ഷത്രങ്ങൾക്ക്‌ ഉദാഹരണം?
ഉത്തരം: ഐസൺ, ഹാലിയുടെ വാൽനക്ഷത്രം

42. എന്താണ് ഉൽക്കകൾ ?
ഉത്തരം: ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന പല വലിപ്പത്തിലുള്ള പാറക്കഷ്ണങ്ങളാണ് ഉൽക്കകൾ.

43. സൗരയൂഥത്തിലെ അംഗങ്ങളെ പട്ടികപ്പെടുത്തുക.
ഉത്തരം:
• സൂര്യൻ 
• ഗ്രഹങ്ങൾ 
• ക്ഷുദ്രഗ്രഹങ്ങൾ 
• കുള്ളൻഗ്രഹങ്ങൾ 
• വാൽനക്ഷത്രങ്ങൾ 
• ഉൽക്കകൾ 

44. ഭൂമിയോട്‌ ഏറ്റവും അടുത്ത്‌ സ്ഥിതിചെയ്യുന്ന നക്ഷത്രം?
ഉത്തരം: സൂര്യൻ

45. സൗരയൂഥം ഉൾപ്പെടുന്ന ഗ്യാലക്സി?
ഉത്തരം: ക്ഷീരപഥം 
 
46. ക്ഷീരപഥത്തിന്റെ മറ്റൊരു പേര്?
ഉത്തരം: ആകാശഗംഗ 

47. സൗരയൂഥത്തിന്റെ കേന്ദ്രം?
ഉത്തരം: സൂര്യൻ

48. പ്ലൂട്ടോയുടെ ഗ്രഹപദവി നീക്കി കുള്ളൻ ഗ്രഹമായി പ്രഖ്യാപിച്ച സംഘടന? 
ഉത്തരം: ഇന്റർനാഷനൽ അസ്‌ട്രോണമിക്കല്‍ യൂണിയൻ (INU)

49. സൗരയൂഥത്തില്‍ ക്ഷുദ്രഹങ്ങളുടെ സ്ഥാനം ചുവടെ ചേര്‍ത്തിരിക്കുന്നവയില്‍ ഏതാണ്‌?
(എ) ബുധനും ഭൂമിക്കുമിടയില്‍
(ബി) ഭൂമിക്കും ചൊവ്വയ്ക്കുമിടയില്‍
(സി) ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍
(ഡി) ബുധനും ശുക്രനുമിടയില്‍
ഉത്തരം:
(സി) ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍

50. ചന്ദ്രനിലേതുപോലെ നിരന്തരമായി ഉല്‍ക്കാപതനം ഭൂമിയില്‍ ഉണ്ടാകുന്നില്ല. എന്തായിരിക്കാം കാരണം?
ഉത്തരം: ഭൂമിക്ക്‌ അന്തരിക്ഷം ഉള്ളതിനാലാണ്നിരന്തരമായ ഉൽക്കാപതനം ഭൂമിയിൽ ഉണ്ടാവാത്തത്. വായുവുമായി ഉരഞ്ഞ്‌ ഉൽക്കകൾ കത്തും. അങ്ങനെ അന്തരീക്ഷം ഭൂമിയെ ഉൽക്കാപതനത്തില്‍ നിന്നും സംരക്ഷിക്കുന്നു.

53. പ്രപഞ്ചം എന്ന മഹാത്ഭുതം - Work sheets ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.



👉Class V Social Science Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here