Class 10 അദ്ധ്യായം 03 വാക്കുകൾ വിടരുന്ന പുലരികൾ: പണയം - ചോദ്യോത്തരങ്ങൾ
Textbooks Solution for Class 10th Malayalam | Text Books Solution Malayalam അടിസ്ഥാന പാഠാവലി: അദ്ധ്യായം 03 വാക്കുകൾ വിടരുന്ന പുലരികൾ: പണയം
SCERT / CBSE Solutions for Std X Malayalam Chapterwise
അടിസ്ഥാന പാഠാവലി: അദ്ധ്യായം 03 വാക്കുകൾ വിടരുന്ന പുലരികൾ: പണയം
Class 10 Malayalam MCQ Questions and Answers
അടിസ്ഥാന പാഠാവലി: അദ്ധ്യായം 03 വാക്കുകൾ വിടരുന്ന പുലരികൾ:പണയം
അദ്ധ്യായം 3: വാക്കുകൾ വിടരുന്ന പുലരികൾ
പാഠഭാഗം: പണയം - ഇ.സന്തോഷ് കുമാർ (കഥ)
പാഠഭാഗം: പണയം - ഇ.സന്തോഷ് കുമാർ (കഥ)
1. "നന്മകള്‍ കേട്ടതു കണ്ടതു ചൊല്ലാന്‍ നാക്കിനു കഴിയട്ടെ" -ആരുടെ വരികള്‍?
a) അയ്യപ്പപണിക്കര്‍ b) വീരാന്‍ക്കുട്ടി c) ഉള്ളൂര്‍
ഉത്തരം:
2."വാക്കിനോളം തൂക്കമില്ലീ ഊക്കൻ ഭൂമിക്കു പോലുമേ "? വരികളുടെ കര്‍ത്താവ് ആര്?
a) വള്ളത്തോള്‍ b) കമാരനാശാന്‍ c) കുഞ്ഞുണ്ണി മാഷ്
ഉത്തരം: c) കുഞ്ഞുണ്ണി മാഷ്
3. "മുമ്പേ പറയുന്ന ഒരു വാക്ക് പിന്നെ പറയുന്ന രണ്ടു വാക്കുകളെക്കാള്‍ ശക്തമാണ്"? ഇത് ഒരു പഴമൊഴിയാണ്? ഭാഷയേത്?
a) വെല്‍ഷ് b) റഷ്യന്‍ c) ചൈനീസ്
ഉത്തരം: a) വെല്‍ഷ്
4. "തിന്മകള്‍ കണ്ടാല്‍ കൊത്തിക്കീറാന്‍ കൊക്കിന് കഴിയട്ടെ" - അര്‍ത്ഥ സാധ്യതയേത്?
a) കാണുന്നതിനോടും കേള്‍ക്കുന്നതിനോടും പ്രതികരിക്കാന്‍ നമുക്ക് കഴിയണം
b) എല്ലാത്തിനോടും എതിര്‍പ്പ് പ്രകടിപ്പിക്കണം
c) എല്ലാത്തിനേയും നിരൂപീക്കണം
ഉത്തരം: a) കാണുന്നതിനോടും കേള്‍ക്കുന്നതിനോടും പ്രതികരിക്കാന്‍ നമുക്ക് കഴിയണം
5. ചാക്കുണ്ണിയും ചെമ്പുമത്തായിയും കഥാപാത്രമായി വരുന്ന ഇ.സന്തോഷ് കുമാറിന്റെ കഥയേത്?
a) പണയം b) അമ്മത്തൊട്ടില്‍ c) കോഴിയും കിഴവിയും
ഉത്തരം: a) പണയം
6. പണയംഎന്ന കഥയില്‍ പണയ വസ്തുവായിമാറുന്നത് ഏത്?
a) കോഴി b) റേഡിയോ c) കത്തുകള്‍
ഉത്തരം: b) റേഡിയോ
7. റേഡിയോ പ്രധാന കഥാപാത്രമായി വരുന്ന ഇ.സന്തോഷ് കുമാറിന്റെ കഥയേത്?
a) ചാവുകളി b) നീചവേദം c) പണയം
ഉത്തരം: c) പണയം
8. ഒരു ചലച്ചിത്രത്തിലെന്ന പോലെ വായനക്കാരന്റെ മനസ്സില്‍ ദൃശ്യാനുഭവം പകര്‍ന്നു നല്‍കുന്ന കഥയേത്.?
a) കാക്കര ദേശത്തെ ഉറുമ്പുകള്‍ b) പണയം c) എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍
ഉത്തരം: b) പണയം
9. "കഥ മാറുകയാണ്. പ്രമേയങ്ങളില്ല ആഖ്യാനങ്ങളിലും ആവിഷ്കാരങ്ങളിലും ഭാഷാശൈലിയിലും കഥ മാറുന്നു" - ഇങ്ങനെ അഭിപ്രായപ്പെട്ട നിരുപകന്‍ ആര്?
a) ഡോ. പി.കെ.രാജശേഖരന്‍
b) ഡോ.എം.എം.ബഷീര്‍
c) പ്രഫ.സുകുമാര്‍ അഴീക്കോട്
ഉത്തരം: b) ഡോ.എം.എം.ബഷീര്‍
10. ലോകത്തെ സകല ജീവജാലങ്ങളെയും ഒരു സര്‍ക്കസ് കൂടാരത്തിന്റെ ഉള്ളിലൊതുക്കി പ്രപഞ്ചത്തിന്റെ കാലിഡോസ്‌ക്കോപ്പിക്ക് ചിത്രം അവതരിപ്പിക്കുന്ന ഇ.സന്തോഷ് കുമാറിന്റെ കഥയേത്?
a) അന്ധകാരനഴി b) നീചവേദം c) ഗാലപ്പഗോസ്
ഉത്തരം: c) ഗാലപ്പഗോസ്
11. കാക്കര ദേശത്തെ ഉറുമ്പുകള്‍ ഇ.സന്തോഷ് കുമാറിന്റെ രചനയാണ്. ഏത് സാഹിത്യ വിഭാഗത്തില്‍ വരുന്നു.?
a) നോവല്‍ b) ആത്മകഥ c) ബാലസാഹിത്യം
ഉത്തരം: c) ബാലസാഹിത്യം
12. 'മൂന്നു പതിറ്റാണ്ട് നൂലൂുകോര്‍ത്ത് കുഴിഞ്ഞു പോയ കണ്ണുകള്‍' - ഈ പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?
a) തയ്യല്‍ക്കാരനായി ദീര്‍ഘകാലം ജോലി ചെയ്ത സാധാരണക്കാരന്റെ ദയനീയാവസ്ഥ
b) തയ്യല്‍ക്കാരുടെ കണ്ണുകളെല്ലാം കുഴിഞ്ഞിരിക്കും.
c) ചാക്കുണ്ണി മികച്ച ഒരു തയ്യല്‍ക്കാരനായിരുന്നു.
ഉത്തരം: a) തയ്യല്‍ക്കാരനായി ദീര്‍ഘകാലം ജോലി ചെയ്ത സാധാരണക്കാരന്റെ ദയനീയാവസ്ഥ
13. 'ചാക്കോരു മാപ്ലയ്ക്ക് സ്വര്‍ണം ചോരേല് ണ്ടാര്‍ന്നതാ. ഒരച്ച് നോക്കാണ്ടെന്നേ പറയും. ഇത്ര ചെമ്പ് ഇത്ര സ്വര്‍ണം! 'ഈ പ്രസ്താവന പണയം എന്ന കഥയിലെ ഏത് കഥാപാത്രവുമായി ബന്ധപ്പെട്ടത്?
a) ചാക്കുണ്ണി b) ചെമ്പുമത്തായി c) കുഞ്ഞനം
ഉത്തരം: b) ചെമ്പുമത്തായി
14. ആ റേഡിയോയ്ക്ക് നല്ല വിലയുണ്ട് മത്തായിമൂപ്പരേ- അടിവരയിട്ട ഭാഗത്തിന്റെ സൂചനയെന്ത്?
a) ആ റേഡിയോയ്ക്ക് ആയിരം രൂപ വിലയുണ്ട്
b) ആ റേഡിയോയുടെ മൂല്യം നിര്‍ണയിക്കാന്‍ കഴിയാത്തതാണ്
c) ആ റേഡിയോ വായ്പയെടുത്ത് വാങ്ങിയതായിരുന്നു
ഉത്തരം: b) ആ റേഡിയോയുടെ മൂല്യം നിര്‍ണയിക്കാന്‍ കഴിയാത്തതാണ്
15.'ന്നാലും ഇതൊക്കെ കുട്ട്യോളട പോലെ നോക്കണ്ട സാധനങ്ങളാണേ. റേഡിയോടെ പിന്നില് നോക്ക്യാ അറിയാം. ഒരു കുട്ടീടെ പടം.... എന്താ അത്?" - ഇത് ആരുടെ സംഭാഷണം?
a) കണ്ടക്ടര്‍ സുകുമാരന്‍ b) ചെമ്പുമത്തായി c) ചാക്കുണ്ണി
ഉത്തരം: c) ചാക്കുണ്ണി
16.'കുട്ട്യോളെത്തന്നെ ഞാന്‍ ലാളിച്ചില്ല്യ. നമ്മടെ നല്ല കാലത്ത് അവറ്റെയൊക്കെ നല്ല പെട പെടച്ചിട്ടാ ഞാന്‍ വളര്‍ത്തീരിക്കണത്' -ആരുടെ വാക്കുകള്‍?
a) കുഞ്ഞനം b) ചെമ്പുമത്തായി c) ചാക്കുണ്ണി.
ഉത്തരം: b) ചെമ്പുമത്തായി
17.'അങ്ങന്യല്ല മത്തായിമൂപ്പരേ, ഒരു നോട്ടം വേണം ന്നേ ഞാന്‍ പറഞ്ഞുള്ളൂ'-. അടിവരയിട്ട പദത്തിന്റെ അര്‍ത്ഥം എന്ത്?
a) നോക്കണം b) സൂക്ഷിക്കണം c) ശ്രദ്ധ
ഉത്തരം: c) ശ്രദ്ധ
18. 'അയാളുടെ തയ്യല്‍ക്കടയില്‍ റേഡിയോ പ്രവര്‍ത്തിച്ചു തുടങ്ങിയ കാലം ആറാട്ടുകുന്നിന്റെ ചരിത്രത്തില്‍ ഒരു സംഭവം തന്നെയായിരുന്നു.' ആറാട്ടുകുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഏത്?
a) ആകാശവാണി b) തയ്യല്‍ക്കട c) പണയ സ്ഥാപനം
ഉത്തരം: b) തയ്യല്‍ക്കട
19. ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ ചാക്കുണ്ണിയുടെ മനസ്സില്‍ ആധിയായിരുന്നു. അടിവരയിട്ട പദത്തിന്റെ അര്‍ത്ഥം?
a) സന്തോഷം b) ദു:ഖം c) നിരാശ
ഉത്തരം: b) ദു:ഖം
20. ആറാട്ടുകുന്നില്‍ റേഡിയോയെ ഭയക്കുന്ന അപൂർവം ചിലരായിരുന്നു, അവരെല്ലാം. ആരെല്ലാം?
a) ചാക്കുണ്ണിക്ക് കാശു കൊടുക്കാനുള്ളവര്‍
b) ചെമ്പുമത്തായിയുടെ അടുത്ത് പണയംവെച്ചവര്‍
c) ചെമ്പുമത്തായിയുടെ മക്കള്‍
ഉത്തരം: a) ചാക്കുണ്ണിക്ക് കാശു കൊടുക്കാനുള്ളവര്‍
21. ചെമ്പുമത്തായിയുടെ അടുക്കല്‍ ചെന്ന് റേഡിയോ പണയം വെയ്ക്കുമ്പോള്‍ ചാക്കുണ്ണിയുടെ ഉള്ളില്‍ തീയായിരുന്നു? സൂചനയെന്ത്?
a) ചാക്കുണ്ണിക്ക് പനിയായിരുന്നു.
b) ചാക്കുണ്ണിയുടെ മനസ്സ് വല്ലാതെ പ്രയാസപ്പെട്ടിരുന്നു
c) ചാക്കുണ്ണിയുടെ വീടിന് തീ പിടിച്ചിരുന്നു.
ഉത്തരം: b) ചാക്കുണ്ണിയുടെ മനസ്സ് വല്ലാതെ പ്രയാസപ്പെട്ടിരുന്നു
22. 'തയ്യല്‍ക്കാരന്‍ ചാക്കുണ്ണി സ്വയം തെറ്റി അളന്ന ഉടുപ്പുകളില്‍ കയറിക്കൂടിയിരിക്കുന്നത് പോലെ അയാള്‍ക്കു തോന്നി' - സൂചനയെന്ത്?
a) ചാക്കുണ്ണിയുടെ മെലിഞ്ഞ ശരീരവും വേഷവും
b) ചാക്കുണ്ണി കടം വാങ്ങിയ ഉടുപ്പായിരുന്നു ധരിച്ചത്.
c) ഉടുപ്പ് പഴയതായിരുന്നു.
ഉത്തരം: a) ചാക്കുണ്ണിയുടെ മെലിഞ്ഞ ശരീരവും വേഷവും
23. .......... ചാക്കുണ്ണി മെല്ലിച്ച ഒച്ചയില്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ അതാ സ്പെഷ്യല്‍? ഇവിടെ സൂചിപ്പിക്കുന്ന റേഡിയോ പരിപാടി ഏത്?
a) ചലച്ചിത്രഗാനങ്ങള്‍ b) ബാലമണ്ഡലം c) സിനിമ ശബ്ദരേഖ
ഉത്തരം: b) ബാലമണ്ഡലം
24. 'നാളെ ഞാന്‍ കടേല് വരില്യ മൂപ്പരേ. കൊറച്ച് ദിവസത്തിക്ക് ഞാനില്ല്യ' - ചാക്കുണ്ണിയുടെ സംസാരവുമായി ബന്ധപ്പെട്ട സൂചനയെന്ത്?
a) തയ്യല്‍ക്കട പൂട്ടി സീല്‍ ചെയ്തിരുന്നു.
b) മകന്റെ മരണം
c) പള്ളിപ്പെരുനാളിന് പോയത്
ഉത്തരം: b) മകന്റെ മരണം
25. 'എന്റെ കണക്കൊക്കെ തെറ്റീലോ മത്തായിമൂപ്പരേ. ഒക്കെ നിങ്ങള് എഴുതിവെയ്ക്കുണം. സൂചനയെന്ത്?
a) ചാക്കുണ്ണിയുടെ കണക്ക് പുസ്തകം കാണാനില്ലായിരുന്നു
b) ചാക്കുണ്ണി പുസ്തകത്തില്‍ എഴുതിയ കണക്കുകള്‍ തെറ്റിയിരുന്നു.
c) ജീവിതവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കണക്ക് കൂട്ടല്‍ തെറ്റി പോയിരുന്നു.
ഉത്തരം: c) ജീവിതവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കണക്ക് കൂട്ടല്‍ തെറ്റി പോയിരുന്നു.
26. അന്ധകാരനഴി - ആരുടെ രചനയാണ്?
a) യൂസഫലി കേച്ചേരി
b) ഇ.സന്തോഷ് കുമാര്‍
c) സുകുമാര്‍ അഴീക്കോട്
ഉത്തരം: b) ഇ.സന്തോഷ് കുമാര്‍
27. മുന്ന് അന്ധന്മാരീ ആനയെ വിവരിക്കുന്നു. എന്ന കൃതിയുടെ രചയിതാവ് ആര്?
a) ഇ. സന്തോഷ് കുമാര്‍ b) റഫീക്ക് അഹമ്മദ് c) ശ്രീനാരായണ ഗുരു.
ഉത്തരം: a) ഇ. സന്തോഷ് കുമാര്‍
28. ക് ടാവ് - പദത്തിന്റെ അര്‍ത്ഥം ഏത്?
a) കുട്ടി b) സ്ഥാനപ്പേര് c) കിട്ടാനുള്ളത്
ഉത്തരം: a) കുട്ടി
9. റേഡിയോ പണയം വെയ്ക്കുന്നതില്‍ ചാക്കുണ്ണിക്കുള്ള മാനസികപ്രയാസം എന്ത്?
a) പണിയെടുക്കാന്‍ പാട്ട് കേള്‍ക്കണമെന്ന ചിന്ത.
b) റേഡിയോ പരിപാടികള്‍ കേട്ട് കുടുംബവുമായി സന്തോഷം പങ്കിടാനാകില്ല എന്ന ചിന്ത.
c) റേഡിയോ ആരും പണയത്തിനെടുക്കില്ല എന്ന ചിന്ത.
ഉത്തരം: b) റേഡിയോ പരിപാടികള്‍ കേട്ട് കുടുംബവുമായി സന്തോഷം പങ്കിടാനാകില്ല എന്ന ചിന്ത.
30. ചിദംബര രഹസ്യം - ആരുടെ രചനയാണ്?
a) സുകുമാര്‍ അഴീക്കോട് b) ചട്ടമ്പിസ്വാമികള്‍ c) ഇ.സന്തോഷ് കുമാര്‍
ഉത്തരം: c) ഇ.സന്തോഷ് കുമാര്‍
31. കൂടുസുമുറി - വിഗ്രഹാര്‍ത്ഥമേത്?
a) കുടുസായ മുറി
b) കുടുസിന്റെ മുറി
c) കുടുസും മുറിയും
ഉത്തരം: a) കുടുസായ മുറി
32. ക് ടാവ് - എന്നതിന്റെ നാനാര്‍ത്ഥ പദമല്ലാത്ത്?
a) ശിശു b) പോത്ത് c) കടവ്
ഉത്തരം: c) കടവ്
33. വെടക്ക് -എന്ന പദത്തിന്റെ അര്‍ത്ഥമായിവരുന്നത്?
a) വടക്ക് b) അടി c) ചീത്ത
ഉത്തരം: c) ചീത്ത
34. ആഴം -എന്നതിന്റെ പര്യായപദമല്ലാത്തത് ഏത്?
a) ആഗാധം b) താഴ്ച c) വിതലം
ഉത്തരം: c) വിതലം
35. താഴെ പറയുന്നവയില്‍ ചാക്കുണ്ണിയുടെ ജീവിതാവസ്ഥ സൂചിപ്പിക്കുന്ന പരാമര്‍ശം ഏത്?
a) അളവുകള്‍ തെറ്റിച്ച് അദ്ദേഹം ഉടുപ്പ തുന്നിയത്
b) ബാല മണ്ഡലം പരിപാടി കേട്ടത്
c) ആളുകള്‍ വരുമ്പോള്‍ റേഡിയോ ഓണ്‍ ചെയ്തത്.
ഉത്തരം: a) അളവുകള്‍ തെറ്റിച്ച് അദ്ദേഹം ഉടുപ്പ തുന്നിയത്
36. പണയം -എന്ന കഥയില്‍ പണത്തിനു മാത്രം മൂല്യം കല്‍പ്പിക്കുന്ന വ്യക്തി ?
a) ചാക്കുണ്ണി b) കണ്ടക്ടര്‍ സുകുമാരന്‍ c) ചെമ്പുമത്തായി
ഉത്തരം: c) ചെമ്പുമത്തായി
37. അലോസരം -എന്നതിന്റെ അര്‍ത്ഥമായിവരുന്ന പദം ഏത്?
a) ആലോചന b) ശല്യം c) കഷ്ടപ്പാട്
ഉത്തരം: b) ശല്യം
38. ചാക്കുണ്ണി, റേഡിയോ പണയം വെച്ചത് എന്തിനായിരുന്നു?
a) ഇളയക്കുട്ടിയുടെ ചികിത്സക്ക് പണം കണ്ടെത്താന്‍
b) തയ്യല്‍ക്കട വിപുലീകരിക്കാന്‍
c) ബാങ്കിലെ കടം വീട്ടാന്‍
ഉത്തരം: a) ഇളയക്കുട്ടിയുടെ ചികിത്സക്ക് പണം കണ്ടെത്താന്‍
39. കുട്ടികളെ നല്ല പെട പെടച്ച് വളര്‍ത്തണമെന്ന അഭിപ്രായം വെച്ചു പുലര്‍ത്തുന്ന കഥാപാത്രം ?
a) ചെമ്പുമത്തായി b) കുഞ്ഞനം c) ചാക്കുണ്ണി
ഉത്തരം: a) ചെമ്പുമത്തായി
40. ചാക്കുണ്ണി വാങ്ങിയ റേഡിയോയുടെ സവിശേഷതയെന്തായിരുന്നു?
a) ബാറ്ററിയില്ലാതെ പ്രവര്‍ത്തിക്കുന്നതായിരുന്നു.
b) റേഡിയോയുടെ പിറകുവശത്ത് ഒരു കുട്ടിയുടെ പടമുണ്ടായിരുന്നു.
c) റേഡിയോയുടെ കവചം അലൂമിനിയത്തില്‍ നിര്‍മിച്ചതായിരുന്നു.
ഉത്തരം: b) റേഡിയോയുടെ പിറകുവശത്ത് ഒരു കുട്ടിയുടെ പടമുണ്ടായിരുന്നു.
41. ചാക്കുണ്ണി വാങ്ങിയ റേഡിയോ ചരിത്ര സംഭവമാക്കുന്നതെങ്ങനെ?
a) ആറാട്ടുകുന്നിലെ ആദ്യത്തെ റേഡിയോ ആയിരുന്നു.
b) റേഡിയോ പണയ മുതലായി മാറുന്നതിനാല്‍
c) തയ്യല്‍ക്കാരന്‍ റേഡിയോ വാങ്ങിയതിനാല്‍
ഉത്തരം: a) ആറാട്ടുകുന്നിലെ ആദ്യത്തെ റേഡിയോ ആയിരുന്നു.
42. ചാക്കുണ്ണി, റേഡിയോ എത്ര രൂപക്കാണ് പണയം വെയ്ക്കുന്നത് ?
a) അമ്പത് b) മുപ്പത് c) എണ്‍പത്
ഉത്തരം: a) അമ്പത്
43. തയ്യല്‍ക്കാരന്‍ ചാക്കുണ്ണിയുടെ കാലിനെ ബാധിച്ച അസുഖം എന്തായിരുന്നു.
a) മന്ത് രോഗം b) ആണിരോഗം c) നീര്
ഉത്തരം: b) ആണിരോഗം
44. ചാക്കുണ്ണിയുടെ മക്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട റേഡിയോ പരിപാടി ഏതായിരുന്നു.?
a) ചലചിത്ര ഗാനങ്ങള്‍ b) വയലും വീടും c) ബാലമണ്ഡലം
ഉത്തരം: c) ബാലമണ്ഡലം
45. പണയം-എന്ന കഥയില്‍ റേഡിയോയ്ക്ക് സംഭവിക്കുന്ന പരിണാമം എന്ത്?
a) റേഡിയോ കേടു വന്നു
b) റേഡിയോ ചാക്കുണ്ണിക്ക് തിരിച്ച് കിട്ടി
c) റേഡിയോ മത്തായിയുടെ പണയ മുതലായിമാറി.
ഉത്തരം: c) റേഡിയോ മത്തായിയുടെ പണയ മുതലായിമാറി.
46. റേഡിയോ പണയം വെയ്ക്കുന്നതിലൂടെ ചാക്കുണ്ണിയുടെ ഏത് മനോഭാവമാണ് കഥാകൃത്ത് ആവിഷ്കരിച്ചിരിക്കുന്നത് ?
a) റേഡിയോയോടുള്ള മമത, സ്വാധീനം
b) കുട്ടികളോടുള്ള സ്നേഹശുന്യത
c) പണം കടം വാങ്ങാനുള്ള മടി.
ഉത്തരം: a) റേഡിയോയോടുള്ള മമത, സ്വാധീനം
47. ചാക്കുണ്ണിയേയും കുടുംബത്തേയും തീരാദു:ഖത്തിലാഴ്സിയ സംഭവമേത്?
a) റേഡിയോ നഷ്ടപ്പെട്ടത്
b) ഇളയക്കുട്ടി അസുഖം ബാധിച്ച് മരിച്ചത്
c) ബാലമണ്ഡലം പരിപാടി കേള്‍ക്കാന്‍ കഴിയാഞ്ഞത്
ഉത്തരം: b) ഇളയക്കുട്ടി അസുഖം ബാധിച്ച് മരിച്ചത്
48. ആണ്ടിലൊരിക്കല്‍ മലയാറ്റൂര്‍ക്കു പോകുന്ന പതിവ് ചാക്കുണ്ണി മാറ്റി വെച്ചതിന്റെ പൊരുള്‍ എന്തായിരുന്നു?
a) തയ്യല്‍ക്കടയിലെ ആളുകളുടെ തിരക്ക്
b) റേഡിയോ വാങ്ങാന്‍ പണം സ്വരൂപിക്കുന്നതിന്
c) ചെരിപ്പില്ലാത്തതിനാല്‍
ഉത്തരം: b) റേഡിയോ വാങ്ങാന്‍ പണം സ്വരൂപിക്കുന്നതിന്
49. റേഡിയോ വാങ്ങാന്‍ പോകുന്ന ചാക്കുണ്ണിയോടുള്ള ജനങ്ങളുടെ ഭാവം എന്തായിരുന്നു ?
a) ആദരവ് b) പുച്ഛം c) അസൂയ
ഉത്തരം: a) ആദരവ്
50. 'തുണികളിലൂടെ കത്രിക തെറ്റി സഞ്ചരിച്ചു '_ അര്‍ത്ഥ കല്‍പ്പനയെന്ത്?
a) കത്രികക്ക് മൂര്‍ച്ചയുണ്ടായിരുന്നില്ല
b) ചാക്കുണ്ണിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു.
c) തുണികള്‍ക്ക് കട്ടി കൂടുതലായിരുന്നു.
ഉത്തരം: b) ചാക്കുണ്ണിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു.
51. ചാക്കുണ്ണി എങ്ങനെയാണ് റേഡിയോ സ്വന്തമാക്കിയത്? അതു നൽകുന്ന സന്ദേശം എന്ത്?
ഉത്തരം: ചാക്കുണ്ണി കഠിനാദ്ധ്വാനത്തിലൂടെയാണ് റേഡിയോ സ്വന്തമാക്കിയത്. അദ്ദേഹം തന്റെ സുഖങ്ങൾ മാറ്റിവച്ചു. ഇഷ്ടപ്പെട്ട പലതും നഷ്ടപ്പെടുത്തി. ദുശ്ശീലങ്ങൾ പോലും മാറി അദ്ധ്വാനിച്ചു നേടിയാലേ വിലയുണ്ടാകൂ എന്ന സന്ദേശം ചാക്കുണ്ണിയുടെ പ്രവൃത്തി നമുക്ക് നൽകുന്നു.
52. അറാട്ടുകുന്ന് ഗ്രാമത്തിലേക്കുള്ള റേഡിയോയുടെ വരവും അതുണ്ടാക്കിയ മാറ്റങ്ങളുമെന്തെല്ലാം?
ഉത്തരം: ആറാട്ടുകുന്നിലെ മുഴുവൻ ഗ്രാമവാസികൾക്കും റേഡിയോ പുതിയ അനുഭവമായിരുന്നു. റേഡിയോ വാങ്ങിച്ചതറിഞ്ഞ് കണ്ടക്ടർ ചാക്കുണ്ണിയിൽ നിന്നും യാത്രാക്കൂലി വാങ്ങിയില്ല. തയ്യൽക്കട ശ്രോതാക്കളെക്കൊണ്ടു നിറഞ്ഞു. തന്റെ കടയിൽ ചാക്കുണ്ണി എല്ലാവർക്കും ഇടം നൽകി. രാത്രിയിൽ കടയടച്ച് വീട്ടിലേക്ക് പോകുന്ന ചാക്കുണ്ണിയുടെ പിറകേ റേഡിയോ കേൾക്കാനായി നാട്ടുകാരും നടന്നു.
53. ചാക്കുണ്ണി ജീവനുതുല്യം സ്നേഹിച്ച റേഡിയോ പണയം വയ്ക്കാനുണ്ടായ സാഹചര്യം എന്ത്?
ഉത്തരം:
കുട്ടിയുടെ അസുഖം.
ഭാരിച്ച ചികിത്സാചെലവ്
വീട്ടിലെ ദാരിദ്ര്യം
പുത്രനോടുള്ള വാത്സല്യം
54. തയ്യൽക്കാരൻ ചാക്കുണ്ണി സ്വയം തെറ്റിയളന്ന ഉടുപ്പുകളിൽ കയറിക്കൂടിയിരിക്കുന്നതുപോലെ അയാൾക്കു തോന്നി.
ഈ വാക്യത്തിൽ തെളിയുന്ന സൂചനകൾ എന്തെല്ലാം?
ഉത്തരം: ചാക്കുണ്ണിയുടെ ജീവിതത്തിന്റെ ദയനീയാവസ്ഥ വെളിവാക്കുന്ന പ്രയോഗമാണിത്.
55. "ആ സാധനം ഞാനെടുത്ത് നമ്പറിട്ട് മാറ്റിവച്ചു.നൂറ്റിയിരുപത്തിയൊമ്പത് ങേ. ആരുടേതാണീ വാക്കുകൾ? അതു നൽകുന്ന സൂചനകൾ എന്തെല്ലാം?
ഉത്തരം: ചെമ്പുമത്തായിക്ക് എല്ലാം പണം വർദ്ധിപ്പിക്കാനുള്ള ഉപകരണം മാത്രം. എന്തിനെയും വെറും നമ്പർ മാത്രമായി കാണുന്നു. ഒന്നിനോടും വൈകാരിക ഭാവമില്ല.
56. 'നെനക്കറിയാലോ,കുട്ട്യോളെത്തന്നെ ഞാൻ ലാളിച്ചിട്ടില്ല്യ. ചെമ്പുമത്തായിയുടെ ഈ കാഴ്ചപ്പാടിനോടുള്ള നിങ്ങളുടെ പ്രതികരണം എന്ത്?
ഉത്തരം: കുട്ടികളെ തല്ലി വളർത്തണമെന്ന പക്ഷക്കാരനാണ് ചെമ്പുമത്തായി.തല്ലേറ്റു വളർന്നതുകൊണ്ടാണ് ചെമ്പുമത്തായിക്ക് മാനുഷിക ഭാവങ്ങൾ നഷ്ടപ്പെട്ടത്. ലാളനയും സ്നേഹവും ഏറുവളർന്നാലേ മനുഷ്യത്വമുണ്ടാകൂ. തല്ലേറ്റ് വളർന്നതിനാൽ ചെമ്പുമത്തായി മക്കളെയും തല്ലി വളർത്തി. ലഭിച്ചതു മാത്രമേ കൊടുക്കാനൊക്കൂ. മത്തായി സ്നേഹിക്കുന്നത് പണം മാത്രം. മത്തായിയുടെ മക്കളും
മനുഷ്യത്വമില്ലാത്തവരാകാം.
57. "ആ കുന്തം ഇവിടിരിക്കണതാ നിനക്കും നല്ലത്.മനസ്സമാധാനായിട്ട് വല്ല പണിയും നടക്കും. റേഡിയോയുടെ അഭാവം ചാക്കുണ്ണിക്ക് മനസ്സമാധാനമാണോ നൽകിയത്?
ഉത്തരം: റേഡിയോയുടെ നഷ്ടം ചാക്കുണ്ണിയുടെ മനസ്സമാധാനം കെടുത്തി. ജോലിയിലെ ശ്രദ്ധ തെറ്റി.അളവുകൾ തെറ്റി.ആളുകൾ ചുറ്റിലുണ്ടെങ്കിലും ചാക്കുണ്ണി ഏകാന്തത അനുഭവിച്ചു.
58. 'മത്തായി വിശാലമനസ്കനായി.
കഥാകൃത്തിന്റെ ഈ പ്രയോഗത്തിന്റെ അർത്ഥതലങ്ങൾ എന്തെല്ലാം?
ഉത്തരം: യഥാർത്ഥത്തിൽ മത്തായിയെ പരിഹസിക്കുകയാണ് കഥാകൃത്ത്.മത്തായി വിശാലമനസ്കനായിരുന്നെങ്കിൽ ചാക്കുണ്ണിയെ സാമ്പത്തികമായി സഹായിക്കുമായിരുന്നു.
59. റേഡിയോയുടെ പിറകിലെ ഭാഗത്തെ ചിത്രം കണ്ടപ്പോൾ ചാക്കുണ്ണിയുടെ മനസ്സിൽ ഉയർന്ന ചിന്തകളെന്തെല്ലാമായിരിക്കാം?
ഉത്തരം: റേഡിയോയുടെ പിറകിലെ ചിത്രം കണ്ടപ്പോൾ ചാക്കുണ്ണിക്ക് സ്വന്തം മകനെ ഓർമ്മവന്നു. മകന് നൽകേണ്ട ലാളന കുട്ടിയുടെ പടമുള്ള റേഡിയോക്ക് നൽകുന്നു. മകനെപ്പോലെ തന്നെയാണ് ചാക്കുണ്ണിക്ക് റേഡിയോയും.സ്വന്തം പുത്രനും മാനസപുത്രനും ഒരുപോലെ നഷ്ടപ്പെട്ടുവെന്ന് ചാക്കുണ്ണി ചിന്തിച്ചിട്ടുണ്ടാവും.
60. "നീയ് പള്ളീല് പോയോ ഇന്ന്?"
“ഞായറാഴ്ച പള്ള്യപ്പോണം" ചെമ്പുമത്തായിയുടെ ഈ കാഴ്ചപ്പാട് അയാളുടെ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഉത്തരം: ചെമ്പുമത്തായി പള്ളിയിൽ പോകുന്നത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ്. യഥാർത്ഥ ദൈവവിശ്വാസിയായിരുന്നെങ്കിൽ '
തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക' എന്ന ക്രിസ്തുവിന്റെ വചനം തന്റെ ജീവിതത്തിൽ പകർത്തുമായിരുന്നു. ദൈവവിശ്വാസം മത്തായിക്ക് യാന്ത്രികമായ പ്രവൃത്തി മാത്രം. ചെമ്പുമത്തായിക്ക് വിശ്വാസങ്ങൾ കേവലം പ്രകടനം മാത്രമാണ്.
61. എന്റെ കണക്കൊക്കെ തെറ്റിലോ മത്തായി മൂപ്പരേ.ഒക്കെ നിങ്ങള് എഴുതി വയ്ക്കണം" - ചാക്കുണ്ണിയുടെ ഈ വാക്കുകളുടെ ധ്വനി എന്ത്?
ഉത്തരം: ജീവിതത്തിൽ നാം ചിന്തിക്കുന്നതുപോലെ കാര്യങ്ങൾ സംഭവിക്കില്ല എന്ന് ചിന്ത.
62. "മൂന്നു പതിറ്റാണ്ടായി നൂലു കോർത്തു കുഴിഞ്ഞുപോയ കണ്ണുകൾ കൊണ്ട് അയാൾ ചുറ്റുപാടും നോക്കുന്നത് മത്തായി ശ്രദ്ധിച്ചു". - 'നൂലു കോർത്തു കഴിഞ്ഞുപോയ കണ്ണുകൾ' എന്ന പ്രയോഗം വ്യാഖ്യാനിക്കുക.
ഉത്തരം: റേഡിയോ പണയം വയ്ക്കാനായി ചെമ്പുമത്തായിയുടെ അടുത്ത് ചാക്കുണ്ണി എത്തുന്നതാണ് സന്ദർഭം.ചാക്കുണ്ണിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഈ വാക്കുകൾ. മൂന്ന് പതിറ്റാണ്ടായി ചാക്കുണ്ണി തുന്നൽപ്പണി ചെയ്യുന്നു. സൂചിയിൽ നൂല് കോർക്കൽ ഏറെ ശ്രദ്ധ ആവശ്യമുള്ള ജോലിയാണ്. അത് നിരന്തരം ചെയ്താണ് ചാക്കുണ്ണിയുടെ കണ്ണുകൾ കുഴിഞ്ഞുപോയത് എന്ന് പറയുമ്പോൾ കഥാപാത്രത്തിന്റെ ജീവിത ദൈന്യം വെളിവാകുന്നു.
ചുരുങ്ങിയ വാക്കുകൾകൊണ്ട് ചാക്കുണ്ണിയുടെ ജീവിതം കഥാകൃത്ത് വായനക്കാർക്ക് മുന്നിൽ വരച്ച് കാട്ടുന്നു.ചാക്കുണ്ണിയുടെ ദൈന്യം നിറഞ്ഞ മുഖം വായനക്കാരന് മുന്നിൽ ഒരു ചിത്രത്തിലെന്നപോലെ തെളിയുന്നു.
63. "റേഡിയോ പാട്ടൊക്കെ എനിക്ക് പിടിത്തല്ല്യാ, മനുഷ്യരെ മെനക്കെട്ടാൻ ഓരോ ഏർപ്പാടൊള്ആനേരം വല്ല പണീം എടുത്താല് നാല് കാശുണ്ടാക്കാം" - ചെമ്പുമത്തായിയുടെ ഈ അഭിപ്രായം വിലയിരുത്തി പ്രതികരണക്കുറിപ്പ് തയാറാക്കുക.
ഉത്തരം: സമൂഹത്തിൽ ചില മനുഷ്യരുടെ ലക്ഷ്യം പണമുണ്ടാക്കൽ മാത്രമാണ്. കലകൾക്ക് ഇത്തരക്കാരുടെ ജീവിതത്തിൽ സ്ഥാനമില്ല.കലാസ്വാദനത്തിനായി ചെലവിടുന്ന സമയം പണം സമ്പാദിക്കാൻ വിനിയോഗിക്കണമെന്ന് ഇവർ വാദിക്കുന്നു. എല്ലാ മനുഷ്യരും കലാസ്വാദകരാകണമെന്നില്ല.കലകൾക്കായി സമയം ചെലവഴിക്കുന്നത് വൃഥാവിലാണെന്ന അഭിപ്രായക്കാരുമുണ്ട്. മനുഷ്യജീവിതത്തിൽ പണം മാത്രം പോര.നല്ല മനുഷ്യന് സഹൃദയത്വവും വേണം.എല്ലാവരും കലാകാരന്മാർ ആകണമെന്നില്ല.ആർക്കും കലകൾ ആസ്വദിക്കാം. നല്ല മനുഷ്യർക്കേ കല ആസ്വാദിക്കാൻ കഴിയൂ.കലാസ്വാദനം മനുഷ്യന്റെ ജീവിതത്തിന് മൂല്യങ്ങൾ നൽകുന്നു. ജീവിതമെന്നത് ധനസമ്പാദനം മാത്രമല്ല.പണം നേടാനുള്ള ആർത്തിയിൽ ജീവിതമൂല്യങ്ങൾ നഷ്ടപ്പെട്ടേക്കാം.
64. കഥാപാത്രങ്ങൾ സവിശേഷതകൾ
1. ചെമ്പുമത്തായി
• പണത്തിനോടുള്ള ആർത്തി.
• മനുഷ്യത്വമില്ലായ്മ.
• മക്കളെപ്പോലും ലാളിക്കുന്നില്ല.
• സഹൃദയത്വമില്ല.
• വിശ്വാസങ്ങൾ കേവലം പ്രകടനം മാത്രം.
• മൂല്യങ്ങൾക്കും കലയ്ക്കും ജീവിതത്തിൽ യാതൊരു സ്ഥാനവും കൽപ്പിക്കുന്നില്ല.
• പണമുണ്ടാക്കൽ മാത്രമാണ് ജീവിതലക്ഷ്യം.
2. ചാക്കുണ്ണി
• തുന്നൽക്കാരൻ.
• കലാസ്വാദകൻ.
• പരോപകാരി.
• കുടുംബത്തോടും സഹജീവികളോടും സ്നേഹമുള്ളവൻ.
• തൊഴിലിൽ ആത്മാർത്ഥത പുലർത്തുന്നവൻ.
3. റേഡിയോ
• കഥയിലുടനീളം നിറഞ്ഞുനിൽക്കുന്നു.
• മനുഷ്യകഥാപാത്രത്തിന് തുല്യമായ സ്ഥാനം.
• വായനക്കാരിൽ പഴയകാല ഓർമ്മകൾ നൽകുന്നു.
• ചാക്കുണ്ണിയുടെ മാനസപുത്രൻ.
• ചാക്കുണ്ണിയുടെ ജീവിതത്തെ നിയന്ത്രിക്കുന്നു.
• ചെമ്പുമത്തായിക്ക് വെറും ഉപകരണം മാത്രം.
Malayalam Textbook (pdf) - Click here
SCERT Kerala High School Study Material |
---|
STD X (All Subjects) Study Material |
STD IX (All Subjects) Study Material |
STD VIII (All Subjects) Study Material |
SCERT UP Class Study Material |
---|
STD VII (All Subjects) Study Material |
STD VI (All Subjects) Study Material |
STD V (All Subjects) Study Material |
SCERT LP Class Study Material |
---|
STD IV (All Subjects) Study Material |
STD III (All Subjects) Study Material |
STD II (All Subjects) Study Material |
STD I (All Subjects) Study Material |
0 Comments