SSLC Biology: Chapter 06 ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ - ചോദ്യോത്തരങ്ങൾ 


Study Notes for Class 10 ജീവശാസ്ത്രം - ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ 
| Text Books Solution Biology (Malayalam Medium) Chapter 06 Unravelling Genetic Mysteries

SCERT Solutions for Std X Biology Chapterwise

Class 10 Biology Questions and Answers
Chapter 06 ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ 
Study Notes
• ജനിതകശാസ്ത്രം - പാരമ്പര്യവും വ്യതിയാനങ്ങളും.
• ഗ്രിഗര്‍ മെന്‍ഡലിന്റെ പരീക്ഷണങ്ങളും നിഗമനങ്ങളും.
 ജീനുകളും അലീലുകളും.
 DNA, ന്യൂക്ലിയോറ്റൈഡുകള്‍, RNA
 ജീനുകളുടെ പ്രവര്‍ത്തനം (പ്രോട്ടീന്‍ നിര്‍മാണം).
 ക്രോമസോമുകള്‍, ലിംഗനിര്‍ണയം.
 വ്യതിയാനങ്ങള്‍- ബീജസംയോഗം, ക്രോമസോം മുറിഞ്ഞുമാറല്‍, ഉല്‍പരിവര്‍ത്തനങ്ങള്‍.

1. എന്താണ്‌ ജനിതകശാസ്ത്രം (പാരമ്പര്യശാസ്ത്രം) ?
ഉത്തരം: പാരമ്പര്യത്തെയും വ്യതിയാനങ്ങളെയും കുറിച്ച്‌ പ്രതിപാദിക്കുന്ന ശാസ്ത്രശാഖ.
• മാതാപിതാക്കളുടെ സവിശേഷതകള്‍ സന്താനങ്ങളിലേക്ക്‌ വ്യാപരിക്കുന്നതാണ്‌ പാരമ്പര്യം.
 മാതാപിതാക്കളില്‍നിന്ന്‌ വ്യത്യസ്തമായി സന്താനങ്ങളില്‍ പ്രകടമാകുന്ന സവിശേഷതകളാണ്‌ വ്യതിയാനങ്ങള്‍.

2. പാരമ്പര്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നതാര്‌ ? അങ്ങനെ വിളിക്കാന്‍ കാരണമെന്ത്‌?
ഉത്തരം:
ഗ്രിഗര്‍ ജൊഹാന്‍ മെൻഡൽ.
ഗ്രിഗര്‍ ജൊഹാന്‍ മെൻഡൽ തോട്ടപ്പയര്‍ചെടികളില്‍ (Pisum sativum) നടത്തിയ വര്‍ഗസങ്കരണ പരീക്ഷണങ്ങളിലൂടെ എത്തിച്ചേര്‍ന്ന നിഗമനങ്ങളാണ്‌ പില്‍ക്കാലത്ത്‌ ജനിതകശാസ്ത്രത്തിന്‌ അടിത്തറയായത്‌.

3. മെന്‍ഡല്‍ തന്റെ പരീക്ഷണങ്ങള്‍ക്ക്‌ പരിഗണിച്ച സ്വഭാവ സവിശേഷതകള്‍ എന്തെല്ലാമായിരുന്നു ?
ഉത്തരം:
• ചെടിയുടെ ഉയരം (കൂടുതല്‍-കുറവ്‌)
 പൂവിന്റെ സ്ഥാനം (വശങ്ങളില്‍- അഗ്രത്തില്‍)
 വിത്തിന്റെ ആകൃതി (ഉരുണ്ടത്‌-ചുളുങ്ങിയത്‌) 
 വിത്തിന്റെ നിറം (പച്ച-മഞ്ഞ)
 പൂവിന്റെ നിറം (പര്‍പ്പിള്‍-വെള്ള)
 ഫലത്തിന്റെ ആകൃതി (വീര്‍ത്തത്‌-ചുരുങ്ങിയത്‌)
 ഫലത്തിന്റെ നിറം (മഞ്ഞ-പച്ച).

4. പയര്‍ചെടിയുടെ ഉയരം എന്ന സ്വഭാവത്തിന്റെ വിപരീതഗുണങ്ങള്‍ (ഉയരക്കൂടുതല്‍ - ഉയരക്കുറവ്‌) പരിഗണിച്ച്‌ ഗ്രിഗര്‍ മെന്‍ഡല്‍ പയര്‍ച്ചെടികളില്‍ നടത്തിയ പരീക്ഷണത്തിന്റെ ചിത്രീകരണം.
5. പ്രകടഗുണം, ഗുപ്തഗുണം എന്നിവ എന്തെന്ന്‌ വ്യക്തമാക്കുക.
ഉത്തരം: ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്ന രണ്ടു ഘടകങ്ങളില്‍ പ്രകടമാകുന്ന ഗുണത്തെ പ്രകടഗുണം എന്നും മറഞ്ഞിരിക്കുന്ന ഗുണത്തെ ഗുപ്തഗുണം എന്നും പറയുന്നു.
(ഉദാഹരണത്തിന്‌ ഉയരം എന്ന സവിശേഷഗുണത്തെ സൂചിപ്പിക്കുന്ന പാരമ്പര്യ ഘടകങ്ങളാണ്‌ Tt എന്ന്‌കരുതുക. ഇവയില്‍ പ്രകടഗുണം - T, ഗുപ്തഗുണം - t)

6. ഒരു ജോഡിവിപരീത സ്വഭാവഗുണങ്ങള്‍ അടിസ്ഥാനമാക്കി മെന്‍ഡല്‍ നടത്തിയ എല്ലാ പരീക്ഷണങ്ങളിലും രണ്ടാം തലമുറയില്‍ ലഭിച്ച സന്താനങ്ങളുടെ അനുപാതം ഏകദേശം ------- ആയിരുന്നു.
ഉത്തരം: 3:1

7. പാരമ്പര്യ ശാസ്ത്രത്തിന്‌തുടക്കമിട്ട ഗ്രിഗര്‍ മെന്‍ഡലിന്റെ നിഗമനങ്ങള്‍ ?
ഉത്തരം: 
• ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്നത്‌ രണ്ടു ഘടകങ്ങള്‍ ചേര്‍ന്നാണ്‌.
• ഒന്നാം തലമുറയിലെ സന്താനങ്ങളില്‍ ഒരു ഗുണം മാത്രം പ്രകടമാവുകയും (പ്രകടഗുണം) മറ്റൊന്ന്‌ മറഞ്ഞിരിക്കുകയും (ഗപ്തഗുണം) ചെയ്യുന്നു.
• ഒന്നാം തലമുറയില്‍ മറഞ്ഞിരിക്കുന്ന ഗുണങ്ങള്‍ രണ്ടാം തലമുറയില്‍ പ്രകടമാകുന്നുണ്ട്‌.
• രണ്ടാം തലമുറയിലെ പ്രകടമായതും മറഞ്ഞിരിക്കുന്നതുമായ ഗുണങ്ങളുടെ അനുപാതം 3:1 ആണ്‌.

8. ഒരേ ചെടിയിലെ രണ്ടു വ്യത്യസ്ത സ്വഭാവത്തിന്റെ വിപരീതഗുണങ്ങള്‍ പരിഗണിച്ച്‌ മെൻഡൽ പയര്‍ച്ചെടികളില്‍ നടത്തിയ പരീക്ഷണത്തിന്റെ ചിത്രീകരണം. (ഉയരമുള്ള ഉരുണ്ട വിത്തുള്ള - ഉയരംകുറഞ്ഞ ചുളുങ്ങിയ വിത്തുള്ള).
9. മെൻഡൽ പാരമ്പര്യഘടകങ്ങള്‍ എന്നു വിശേഷിപ്പിച്ചവ ഇന്ന്‌ ----------- എന്ന്‌ അറിയപ്പെടുന്നു.
ഉത്തരം: ജീനുകള്‍

10. എന്താണ്‌ ജീനുകള്‍?
ഉത്തരം: കോശത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും സ്വഭാവ സവിശേഷതകള്‍ക്കു കാരണമാകുന്നതുമായ DNA യുടെ നിശ്ചിത ഘടകങ്ങളാണ്‌ ജീനുകള്‍.
 
11. ജീനിന്റെ അലീലുകള്‍ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നതെന്ത്‌?
ഉത്തരം: ഒരു ജീനിന്റെ രണ്ടു വ്യത്യസ്ത തരങ്ങളെ അലീലുകള്‍ എന്ന്‌പറയുന്നു.
Eg:- ഉയരം എന്ന സ്വഭാവത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളായ Tt എന്നതിലെ അലീലുകളാണ്‌ T യും t യും.

12. ഒരേ മാതാപിതാക്കളുടെ സന്താനങ്ങള്‍ തമ്മില്‍ വ്യത്യാസം പ്രകടിപ്പിക്കുന്നതെന്തുകൊണ്ടാണ്‌?
ഉത്തരം: ബീജസംയോഗം നടക്കുമ്പോള്‍ ജീനുകളുടെ അലീലുകള്‍ തമ്മിലുള്ള ചേര്‍ച്ചയില്‍ മാറ്റം വരുന്നതുകൊണ്ട്‌.

13. മനുഷ്യനില്‍ ഓരോ കോശത്തിലും എത്ര ക്രോമസോമുകള്‍ വീതം കാണപ്പെടുന്നുണ്ട്‌
ഉത്തരം: മനുഷ്യന്റെ ഓരോ കോശങ്ങളിലെയും ന്യൂക്ലിയസില്‍ 46 ക്രോമസോമുകളാണ്‌ (23 ജോഡി) ഉള്ളത്‌. ഇവയില്‍ 22 ജോഡി സ്വരൂപ ക്രോമസോമുകളും ഒരു ജോഡി ലിംഗനിര്‍ണയ ക്രോമസോമുകളുമാണ്‌.
[ 44+XX - പെണ്‍, 44+XY - ആണ്‍ ]

14. ലിംഗനിര്‍ണയ ക്രോമസോമുകള്‍ ഏതെല്ലാം
ഉത്തരം: പുരുഷന്‍മാരില്‍ XY, സ്ത്രീകളില്‍ XX

15. പുരുഷബീജത്തിലെ Y ക്രോമസോം : ആണ്‍കുഞ്ഞ്‌,
പുരുഷബീജത്തിലെ X ക്രോമസോം : ---------- ?
ഉത്തരം: പെണ്‍കുഞ്ഞ്‌.

16. DNA യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചവര്‍ ?
ഉത്തരം: ജയിംസ്‌വാട്‌സണ്‍, ഫ്രാന്‍സിസ്‌ക്രിക്ക്‌ എന്നിവര്‍ (1953)

17. DNA തന്‍മാത്രയുടെ വാട്‌സണ്‍ - ക്രിക്ക്‌ മാതൃക വ്യക്തമാക്കുക.
ഉത്തരം: ക്രോമസോമിലെ DNA തന്‍മാത്ര, ഡീഓക്‌സി റൈബോസ്‌ എന്ന പഞ്ചസാരയും ഫോസ്‌ഫേറ്റും ചേര്‍ന്നുള്ള രണ്ട്‌ ഇഴകളായി ചുറ്റുഗോവണി പോലെയാണ്‌ കാണപ്പെടുന്നത്‌. ഇതിന്റെ പടികള്‍ പോലെയുള്ള ഭാഗങ്ങള്‍ അഡിനിന്‍, തൈമിന്‍, ഗ്വാനിന്‍, സൈറ്റോസിന്‍ എന്നീ നാലുതരം നൈട്രജന്‍ ബേസുകള്‍ അടങ്ങിയതാണ്‌. അഡിനിന്‍ എന്ന ബേസ്‌ തൈമിനുമായും ഗ്വാനിന്‍ എന്ന ബേസ്‌ സൈറ്റോസിനുമായും ജോഡിചേര്‍ന്ന്‌ കാണപ്പെടുന്നു. [A-T, C-G]. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അഡിനിന്‍, തൈമിന്‍, ഗ്വാനിന്‍, സൈറ്റോസിന്‍ എന്നീ നീലുതരം ന്യൂക്ലിയോടൈഡുകള്‍ ചേര്‍ന്ന്‌ ചുറ്റ ഗോവണി മാതൃകയില്‍ കാണപ്പെടുന്ന ന്യൂക്ലിക്‌ ആസിഡാണ്‌ DNA.

18. എന്താണ്‌ ന്യുക്ലിയോടൈഡുകള്‍ ?
ഉത്തരം: ന്യൂക്ലിക്‌ ആസിഡുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നതും നൈട്രജന്‍ബേസും പഞ്ചസാരയും ഫോസ്‌ഫേറ്റും ചേര്‍ന്നതുമായ യൂണിറ്റാണ്‌ ഓരോ ന്യുക്ലിയോടൈഡും.

19. നൈട്രജന്‍ അടങ്ങിയതും ക്ഷാരസ്വഭാവമുള്ളതും ന്യുക്ലിക്‌ ആസിഡുകളില്‍ കാണപ്പെടുന്നതുമായ തന്‍മാത്രകള്‍ ?
ഉത്തരം: നൈട്രജന്‍ബേസുകള്‍.

20. അഡിനിന്‍ : തൈമിൻ 
ഗ്വാനിന്‍: -------- ?
ഉത്തരം: സൈറ്റോസിന്‍.

21. രണ്ടുതരം ന്യുക്ലിക്‌ ആസിഡുകള്‍ താരതമ്യം ചെയ്തുകൊണ്ടുള്ള പട്ടിക:
22. ജീനുകള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ ?
ഉത്തരം: DNA യുടെ നിശ്ചിത ഭാഗങ്ങള്‍ (ജീനുകള്‍) പ്രവര്‍ത്തിക്കുന്നത്‌ പ്രോട്ടീനുകള്‍ നിര്‍മിച്ചാണ്‌.

23. വിവിധതരം RNA കള്‍ക്ക്‌ ഉദാഹരണം നല്‍കുക.
ഉത്തരം: mRNA (messenger RNA),  tRNA (transfer RNA),  rRNA (ribosomal RNA).
 
24. DNA ഇഴ പിരിഞ്ഞ്‌ അതിന്റെ സന്ദേശം പകര്‍ത്തിയ ------------- ആണ്‌ റൈബോസോമുകളിലെത്തുന്നത്‌.
ഉത്തരം: mRNA.

25. പ്രോട്ടീന്‍ നിര്‍മാണത്തിനുള്ള കോശാംഗം?
ഉത്തരം: റൈബോസോമുകള്‍.

26. DNA യുടെ പ്രോട്ടീന്‍ നിര്‍മാണ പ്രവര്‍ത്തന ഘട്ടങ്ങള്‍ ക്രമത്തില്‍ എഴുതുക.
ഉത്തരം:
• DNA ഇഴ പിരിഞ്ഞ്‌ സന്ദേശം പകര്‍ത്തിയ പ്രത്യേകം mRNA ഉണ്ടാകുന്നു
• mRNA ന്യൂക്ലിയസിനു പുറത്തു കടക്കുന്നു.
• mRNA റൈബോസോമുകളിലെത്തുന്നു.
• mRNA യിലെ സന്ദേശമനുസരിച്ച്‌ tRNA അമിനോ ആസിഡുകളെ റൈബോസോമുകളിലേക്ക്‌ എത്തിക്കുന്നു.
• റൈബോസോമുകളില്‍ അമിനോആസിഡുകളെ കൂട്ടിച്ചേര്‍ത്ത്‌ പ്രോട്ടീന്‍ ഉണ്ടാകുന്നു.

27. ജീവികളില്‍ വ്യതിയാനങ്ങളുണ്ടാകുന്നതിനു കാരണമെന്ത്‌?
ഉത്തരം: ബീജസംയോഗം നടക്കുമ്പോള്‍ ജീനുകളുടെ അലീല്‍ ചേര്‍ച്ചയില്‍ വരുന്ന വ്യത്യാസം, ക്രോമസോം മുറിഞ്ഞുമാറല്‍ (Crossing over), ഉല്‍പ്പരിവര്‍ത്തനങ്ങള്‍ Mutation).

28. ബീജസംയോഗം സന്താനങ്ങളില്‍ വ്യതിയാനത്തിനു കാരണമാവുന്നതെങ്ങനെ ?
ഉത്തരം: ബീജസംയോഗം നടക്കുമ്പോള്‍ ജീനുകളുടെ അലീല്‍ ചേര്‍ച്ചയില്‍ വ്യത്യാസം വരുന്നതിനാല്‍ സന്താനങ്ങളില്‍ ചില വ്യതിയാനങ്ങള്‍ വരുന്നു.

29. എന്താണ്‌ ക്രോമസോം മുറിഞ്ഞുമാറല്‍ ? ഇത്‌ വ്യതിയാനങ്ങള്‍ക്ക്‌ എങ്ങനെ കാരണമാകുന്നു?
ഉത്തരം: ബീജകോശങ്ങള്‍ രൂപപ്പെടുത്തുന്ന ഊനഭംഗത്തിന്റെ ആദ്യഘട്ടത്തില്‍ ജോഡിചേര്‍ന്ന ക്രോമസോമുകള്‍ തമ്മില്‍ ഭാഗങ്ങള്‍ പരസ്പരം കൈമാറുന്ന പ്രവര്‍ത്തനമാണ്‌ ക്രോമസോം മുറിഞ്ഞുമാറല്‍ (crossing over). ഇതുകൊണ്ട്‌ ജീനുകളുടെ വിന്യാസത്തില്‍ വ്യത്യാസമുണ്ടാവുകയും ഇത്‌ അടുത്ത തലമുറയിലെ
സന്താനങ്ങളില്‍ പുതിയ സ്വഭാവങ്ങള്‍ പ്രകടമാവാനുള്ള സാധ്യത വരുത്തുകയും ചെയ്യുന്നു.

30. എന്താണ്‌ ഉല്‍പ്പരിവര്‍ത്തനങ്ങള്‍ അഥവാ മ്യുട്ടേഷനുകള്‍?
ഉത്തരം: ജനിതക ഘടനയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളാണ്‌ ഉല്‍പ്പരിവര്‍ത്തനങ്ങള്‍ (mutations) ഇത്‌ ജീവികളില്‍ വ്യതിയാനങ്ങള്‍ സൃഷ്ടിച്ചേക്കാം.
DNA യുടെ ഇരട്ടിക്കലില്‍ വരുന്ന തകരാറുകള്‍ കൊണ്ടോ, വികിരണങ്ങളാലോ ചില രാസവസ്തൂക്കളാലോ ഉല്‍പ്പരിവര്‍ത്തനം സംഭവിക്കാം.

31. ത്വക്കിനു നിറം നല്‍കുന്ന പ്രോട്ടീന്‍ ?
ഉത്തരം: മെലാനിന്‍.

32. ലോകത്തിന്റെ പലഭാഗങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ ത്വക്കിന്‌ വ്യത്യസ്ത നിറം വരുന്നതെന്തുകൊണ്ട്‌?
ഉത്തരം: എല്ലാ മനുഷ്യരിലും ത്വക്കിലുള്ള മെലാനിന്‍ എന്ന പ്രോട്ടീനാണ്‌ ത്വക്കിന്റെ നിറത്തിനു കാരണമാകുന്നത്‌. ജീനുകളുടെ അലീലുകളുടെ പ്രവര്‍ത്തനത്തിലുള്ള വ്യത്യാസം മൂലം നിറവ്യത്യാസം വരികയും ഇത്‌ സൂര്യനു കീഴില്‍ ജീവിക്കാനുള്ള അനുകൂലനമായി മാറുകയും ചെയ്യുന്നു.

33. ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ - കൂടുതൽ ചോദ്യോത്തരങ്ങൾ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.



SSLC BIOLOGY Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here