STD 10 Social Science I: Chapter 08 കേരളം ആധുനികതയിലേക്ക് - ചോദ്യോത്തരങ്ങൾ 


Textbooks Solution for SSLC Social Science I (Malayalam Medium) Kerala Towards Modernity | Text Books Solution History (Malayalam Medium) History: Chapter 08 കേരളം ആധുനികതയിലേക്ക്


Class 10 Social Science I കേരളം ആധുനികതയിലേക്ക്, Questions and Answers
1. 1498-ല്‍ കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാരുടെ ലക്ഷ്യമെന്തായിരുന്നു?
- കേരളവുമായി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടിരുന്ന അറബികളുടെയും ചൈനക്കാരുടെയും വ്യാപാര കുത്തക അവസാനിപ്പിക്കുക.
-ഇതിനായി കോഴിക്കോട്ടെ ഭരണാധികാരിയായ സാമൂതിരിയോട്‌ അറബി കച്ചവടക്കാരെ പുറത്താക്കണമെന്ന്‌ പോര്‍ച്ചുഗീസുകാര്‍ ആവശ്യപ്പെട്ടു.
-എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ സാമൂതിരി തയ്യാറായില്ല.
- കോഴിക്കോടിന്റെ ശത്രു രാജ്യമായ കൊച്ചിയില്‍ താവളമുറപ്പിച്ചു കേരളത്തില്‍ ആധിപത്യം നേടാന്‍ പോര്‍ച്ചുഗീസുകാര്‍ ശ്രമിച്ചു.
-കുഞ്ഞാലിമരക്കാരുടെ നേതൃത്വത്തില്‍ സാമൂതിരിയുടെ നാവികപട പോര്‍ച്ചുഗീസുകാരെ അറബിക്കടലില്‍ ശക്തമായി എതിര്‍ത്തെങ്കിലും വിജയിക്കാനായില്ല.

2. കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഫ്രഞ്ചുകാരുടെയും ഇംഗ്ലീഷുകാരുടേയും മത്സരം എന്തിനു വേണ്ടിയായിരുന്നു?
- വ്യാപാര കുത്തക നേടുന്നതിന്‌. (കുരുമുളകിന്‌ വേണ്ടിയായിരുന്നു അവര്‍ മത്സരിച്ചത്‌),

3. പോര്‍ച്ചുഗീസുകാരെ കേരളത്തില്‍ നിന്നും തുരത്തിയത്‌ ആര്‌?
-1663 ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ കേരളത്തില്‍ നിന്നു തുരത്തി.

4. ബ്രിട്ടീഷ്കാര്‍ ദക്ഷിണേന്ത്യയിലെ വ്യാപാരകുത്തക കൈക്കലാക്കിയത്‌ എങ്ങനെ?
- ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ നടന്ന കര്‍ണ്ണാട്ടിക്‌ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ വിജയിച്ചതോടെയാണ്‌ ദക്ഷിണേന്ത്യയിലെ വ്യാപാരകുത്തക ബ്രിട്ടീഷുകാര്‍ക്ക്‌ ലഭിച്ചത്‌.

5. കേരളത്തില്‍ ബ്രിട്ടിഷുകാര്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇടയായസാഹചര്യങ്ങള്‍?
- ആറ്റിങ്ങല്‍ കലാപം.
- ശ്രീരംഗപട്ടണം സന്ധി.
- ബ്രിട്ടീഷ്‌ മേല്‍കോയ്മ അംഗീകരിച്ചു കൊണ്ടുള്ള ഉടമ്പടികള്‍.

6. ആറ്റിങ്ങല്‍ കലാപത്തിന്‌ ഇടയാക്കിയ സാഹചര്യവും അതിന്റെ ഫലവും എന്തെല്ലാം? (കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്ക്‌ നേരെ ഉണ്ടായ ആദ്യ സംഘടിത കലാപം)
-1615 ല്‍ കേരളത്തിലെത്തിയ ക്യാപ്റ്റന്‍ കീലിങ്‌ സാമൂതിരിയുമായിവ്യാപാര കരാറില്‍ ഒപ്പ്‌ വച്ചു. വിഴിഞ്ഞം, അഞ്ചുതെങ്ങ്‌, തലശ്ശേരി എന്നിവിടങ്ങളില്‍ പാണ്ടികശാലകള്‍ ആരംഭിക്കാന്‍ കമ്പനി അനുമതിനേടി. അവിടം സൈനിക കേന്ദ്രമാക്കി മാറ്റി.
- അഞ്ചുതെങ്ങ്‌ സൈനികകേന്ദ്രമാക്കി മാറ്റിയതില്‍ നാട്ടുകാര്‍ക്ക്‌ ശക്തമായ എതിര്‍പ്പുണ്ടായി.
- ആറ്റിങ്ങല്‍ റാണിക്ക്‌ സമ്മാനവുമായി പോയ 150 ബ്രിട്ടീഷുകാരെ നാട്ടുകാര്‍ വധിച്ചത്‌ ആറ്റിങ്ങല്‍കലാപം എന്നറിയപ്പെടുന്നു.
- ആറ്റിങ്ങല്‍ കലാപം കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്ക്‌ നേരെ ഉണ്ടായ ആദ്യ സംഘടിത കലാപമാണ്‌.
- ആറ്റിങ്ങല്‍ കലാപം ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തി ആറ്റിങ്ങല്‍ പിടിച്ചെടുത്തു.

7. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവ ബ്രിട്ടിഷുകാരുടെ നിയന്ത്രണത്തിലായത്‌ എങ്ങനെ?
-1792-ല്‍ മൈസൂര്‍ ഭരണാധികാരികളും ബ്രിട്ടീഷുകാരും തമ്മില്‍ ഒപ്പിട്ട ശ്രീരംഗപട്ടണം സന്ധിപ്രകാരമാണ്‌ മലബാര്‍ ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തിയത്‌.
-1792-ല്‍ കൊച്ചി രാജാവ്‌ ബ്രിട്ടീഷ്‌ മേല്‍കോയ്മ അംഗീകരിച്ച്‌ ബ്രിട്ടീഷുകാര്‍ക്ക്‌ നികുതി നല്‍കി.
-1795-ലെ ഉടമ്പടി പ്രകാരം തിരുവിതാംകൂര്‍ ബ്രിട്ടീഷ്മേല്‍ കോയ്മ അംഗീകരിച്ചു, പകരം ബ്രിട്ടീഷ്കാര്‍ ശത്രുക്കളില്‍ നിന്നും തിരുവിതാംകൂറിനു സംരക്ഷണം നല്‍കി.
- മലബാര്‍ ബ്രിട്ടീഷുകാര്‍ നേരിട്ടും കൊച്ചിയും, തിരുവിതാംകൂറും സാമന്തരാജാക്കന്മാര്‍ വഴിയും ഭരിച്ചു.

8. പഴശ്ശി കലാപം കാരണം, ഫലങ്ങള്‍
- ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ മലബാറില്‍ നടന്ന ശക്തമായ ചെറുത്തുനില്‍പ്പിന്‌ നേതൃത്വം നല്‍കിയത്‌ മലബാറിലെ കോട്ടയം രാജകുടുംബത്തിലെ കേരളവര്‍മ പഴശ്മിരാജയാണ്‌. മൈസൂര്‍ ഭരണാധികാരികള്‍ക്കെതിരെയുള്ളയുദ്ധത്തില്‍ ബ്രിട്ടീഷുകാരെ സഹായിച്ചതിന്‌ പകരമായി കോട്ടയം പ്രദേശത്തെ നികുതിപിരിക്കാനുള്ള അധികാരം ബ്രിട്ടീഷ്കാര്‍ പഴശ്ശിരാജയ്ക്ക്‌ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വിജയിച്ച ശേഷം വാഗ്ദാനം നിറവേറ്റാന്‍ ബ്രിട്ടീഷുക്കാര്‍ തയ്യാറായില്ല. കൂടാതെ വയനാടിന്‌മേല്‍ ബ്രിട്ടീഷുകാര്‍ അവകാശം ഉന്നയിക്കുകയും ചെയ്തു. ഇതാണ്‌പഴശ്ലിരാജയെ ജനങ്ങളെ സംഘടിപ്പിച്ച്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ പ്രേരിപ്പിച്ചത്‌.
- ചെമ്പന്‍പോക്കര്‍, കൈതേരി അമ്പുനായര്‍, എടച്ചേന കുങ്കന്‍നായര്‍, വയനാട്ടിലെ കുറിച്യ നേതാവായ തലക്കല്‍ ചന്തു എന്നിവരുടെ സഹായത്താല്‍ പഴശ്ശിരാജ ഒളിപ്പോര്‍ നടത്തി.
- പോരാട്ടത്തിനിടയില്‍ 1805 നവംബര്‍ 30 ന്‌ പഴശ്ശിരാജാ വധിക്കപ്പെട്ടു.

9. കേരളം ലോക കമ്പോളത്തിന്റെ ഭാഗമായിമാറാന്‍ ഇടയായ സാഹചര്യം വ്യക്തമാക്കുക.
- ബ്രിട്ടീഷുകാര്‍ കേരളത്തിന്റെ ഭരണം ഏറ്റെടുത്തതോടെ കേരളത്തിലെ, ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയ വിലക്ക്‌ വാങ്ങി അവരുടെ വ്യവസായങ്ങള്‍ക്ക്‌ അസംസ്‌കൃത വസ്തുവായി ഉപയോഗിച്ചു. ബ്രിട്ടീഷുകാരുടെ വ്യവസായങ്ങളില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ കേരളത്തിന്റെ കമ്പോളങ്ങളില്‍ വന്‍ വിലക്കുവിറ്റഴിച്ചു. ഇതോടെ കേരളത്തിന്റെ സ്വയംപര്യാപ്തഗ്രാമീണ സമ്പദ്‌വ്യവസ്ഥ തകര്‍ന്നു.
- ബ്രിട്ടീഷ്‌ ഭരണത്തിനു കീഴില്‍ വിദേശവ്യാപാരം വന്‍തോതില്‍ വര്‍ധിച്ചു. അങ്ങനെ കേരളം ലോക കമ്പോളത്തിന്റെ ഭാഗമായിമാറി.

10. വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി ബ്രിട്ടീഷുകാര്‍ സ്വീകരിച്ച നടപടികളും, ഫലങ്ങളും വിശദമാക്കുക.
- മലബാറിലും, കൊച്ചിയിലും, തിരുവിതാംകുറിലും നിലനിന്ന വ്യാപാര നിയമങ്ങള്‍ തങ്ങള്‍ക്കനുകൂലമായി ബ്രിട്ടീഷുകാര്‍ ഭേദഗതിചെയ്തു.
-ഏകീകരിച്ച നാണയവ്യവസ്ഥയും അളവുതുക്ക സമ്പ്രദായങ്ങളും നടപ്പിലാക്കി.
-ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി റോഡുകളും, പാലങ്ങളും, റെയില്‍പാളങ്ങളും പണിതു.
-കൊച്ചി ,കോഴിക്കോട്‌, ആലപ്പുഴ എന്നീവിടങ്ങളില്‍ തുറമുഖങ്ങള്‍ വികസിപ്പിച്ചു.

11. ഭൂബന്ധങ്ങളിലുണ്ടായ മാറ്റം, കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ ഏവ? (ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കര്‍ഷകരുടെ ജീവിതം കുടുതല്‍ പരിതാപകരമായിമാറിയതെങ്ങനെ)
- ബ്രിട്ടീഷ്‌ ഭരണകാലത്തും മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്‌ ഭൂമിയുടെമേല്‍ അവകാശം ഉണ്ടായിരുന്നില്ല.
- പ്രാദേശിക നാടുവാഴികളും ജന്മിമാരും ഭൂവുടമകള്‍ ആവുകയും അവര്‍ ബ്രിട്ടീഷുകാര്‍ക്ക്‌ കൊടുക്കേണ്ട നികുതി മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്തു.
- ബ്രിട്ടീഷുകാരും നാടുവാഴികളും ജന്മിമാരും കര്‍ഷകരുടെമേല്‍ അമിത നികുതി ചുമത്തി. ഇതുമൂലം ക്രര്‍ഷകരുടെ ജീവിതം കുടുതല്‍ പരിതാപകരമായിമാറി.
ഫലം. (കേരളത്തിലെ കര്‍ഷകര്‍ക്ക്‌ ഭൂമിയുടെമേല്‍ അവകാശം ലഭിച്ചസാഹചര്യം വ്യക്തമാക്കുക.)
- ഇതിനെതിരെ കര്‍ഷകര്‍ ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കുമെതിരെ കലാപങ്ങള്‍ സംഘടിപ്പിച്ചു (മലബാര്‍ കലാപം)
- കലാപത്തിന്‌ ശേഷം 1929-ലെ മലബാര്‍ കുടിയായ്മ നിയമപ്രകാരം മലബാറിലെ കര്‍ഷകര്‍ക്ക്‌ ഭൂമിയുടെ മേല്‍ നാമമാത്ര അവകാശം ലഭിച്ചു.
- തിരുവിതാംകൂറില്‍ 1865-ലെ പണ്ടാരപാട്ട വിളംബരപ്രകാരവും, 1896-ലെ ജന്മി കുടിയാന്‍ നിയമ പ്രകാരവും കര്‍ഷകര്‍ക്ക്‌ ഭൂമിയുടെമേല്‍ അകാശം ലഭിച്ചു.
1914 ലെ കുടിയായ്മനിയമ പ്രകാരം കൊച്ചിയിലെ കര്‍ഷകര്‍ക്ക്‌ ഭൂുമിയുടെമേല്‍ അവകാശം ലഭിച്ചു.

12. കൃഷിയിലെ വാണിജ്യവല്‍ക്കരണം കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ ഏവ?
-നെല്ലിനു പകരം തെങ്ങ്‌, കാപ്പി, തേയില, ഏലം, റബ്ബര്‍, തേക്ക്‌ എന്നിവ കൃഷി ചെയ്യാന്‍ തുടങ്ങി.
- യൂറോപ്പിലെ മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ കൂടുതലുള്ള ഉല്‍പ്പന്നങ്ങള്‍ കൃഷിചെയ്യാന്‍ തുടങ്ങി.
- തോട്ടങ്ങള്‍ ഭൂരിഭാഗവും ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലായി.
- ഇതോടെ കേരളത്തിലെ പരമ്പരാഗത കൃഷി തകരുകയും കൃഷിയിലൂടെ ലഭിക്കുന്ന സമ്പത്ത്‌ ബ്രിട്ടന്‍ കൊള്ളയടിക്കുകയും ചെയ്തു.

13. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കേരളത്തിലെ വ്യാവസായിക പുരോഗതിയ്ക്ക്‌ ഇടയാക്കിയ സാഹചര്യം വ്യക്തമാക്കുക (വ്യാവസായിക പുരോഗതി വിവരിക്കുക).
-തിരുവിതാംകുറിലും കൊച്ചിയിലുമാണ്‌ ആധുനികവ്യവസായങ്ങള്‍ സ്ഥാപിച്ചത്‌.
-തിരുവിതാംകുറിലെയും കൊച്ചിയിലെയും ഭരണാധികാരികള്‍ ആധുനികവ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയംസ്വീകരിച്ചു.
- ബ്രിട്ടീഷുകാര്‍ വ്യവസായങ്ങള്‍ക്കാവശ്യമായ സാങ്കേതിക സാമ്പത്തികസഹായം നല്‍കി.
-പള്ളിവാസലില്‍ വൈദ്യുതിനിലയം സ്ഥാപിച്ചത്‌ ആധുനിക വ്യവസായങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തി.
-പുനലൂര്‍ പേപ്പര്‍മില്‍, കളമശ്ശേരിയിലെ ഫാക്ട്‌, കുണ്ടറ സിറാമിക്സ്‌, തിരുവനന്തപുരത്തെ റബ്ബര്‍വര്‍ക്സ്‌, കൊച്ചിയിലെ ടാറ്റാഓയില്‍മില്‍, കൊച്ചിയിലെഅളഗപ്പ തുണിമില്‍, എന്നീ വ്യവസായങ്ങള്‍ ആരംഭിച്ചു.
-ബാങ്കുകള്‍ ആരംഭിച്ചു.
-ആദ്യ സ്വകാര്യ ബാങ്ക്‌ - നെടുങ്ങാടി ബാങ്ക്‌ നിലവിൽ വന്നു 
- ഇംപീരിയല്‍ ബാങ്ക്‌, ഇന്ത്യന്‍ നാഷണല്‍ബാങ്ക്‌, ചാര്‍ട്ടേഡ്‌ ബാങ്ക്‌ എന്നിവ നിലവില്‍ വന്നു.

14. ബ്രിട്ടീഷുകാരുടെ വരവോടെ കേരളത്തിന്റെ നിയമ രംഗത്തും, ആരോഗ്യരംഗത്തും വന്ന മാറ്റങ്ങള്‍ ഏവ?
നിയമരംഗം
- നീതിന്യായ വ്യവസ്ഥ പരിഷ്ക്കരിച്ചു.
- കുറ്റവാളികളുടെ വാദം കേട്ടശേഷം കുറ്റത്തിന്റെ സ്വഭാവമനുസരിച്ച്‌ ഏകീകൃത ശിക്ഷാവിധികള്‍ നടപ്പിലാക്കി.
- ജാതിക്കതീതമായി നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരായി.
-കേസുകള്‍ വിചാരണചെയ്യാന്‍ കോടതികള്‍,സ്ഥാപിച്ചു.
അരോഗ്യ രംഗം
- പരമ്പരാഗത ആയൂര്‍വേദ ചികീത്സയുടെ, സ്ഥാനത്ത്‌ അലോപതി ചികിത്സ ആരംഭിച്ചു.
- വസൂരി തടയാനുള്ള കുത്തിവയ്പ്‌ ആദ്യമായി മലബാറില്‍ നടത്തി.
- തിരുവിതാംകൂറില്‍ ഇംഗ്ലണ്ടില്‍ നിന്നും മരുന്നുവരുത്താന്‍ രാജാവ്‌ ഒരു കമ്പനിയെ ഏല്‍പ്പിച്ചു. 
- മലബാര്‍, തിരുവ്വിതാംകൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ സ്ഥാപിച്ചു.

15. കേരളത്തിലെ സാമുഹികമാറ്റത്തിന്‌ സഹായിച്ച സംഭവങ്ങള്‍
i. ചാന്നാര്‍കലാപം
-മാറുമറയ്ക്കുന്നതിനുള്ള അവകാശത്തിനായിതെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ നടത്തിയ പോരാട്ടം.
-ഇതിന്റെ ഫലമായി1859-ല്‍ ഉത്രംതിരുനാള്‍ മഹാരാജാവ്‌ ചാന്നാര്‍ സ്ത്രീകള്‍ക്ക്‌ ജാക്കറ്റും മേല്‍മുണ്ടും ധരിക്കാനുള്ള അവകാശം അനുവദിച്ചു.

ii. ശ്രീനാരായണഗുരുവും അരുവിപ്പുറം പ്രതിഷ്ഠയും
-1888 ലാണ്‌ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്‌.
-ക്ഷേത്ര കര്‍മ്മവും പൂജകളും ചെയ്യാനുള്ള അവകാശം അവര്‍ണ്ണ സമുദായത്തില്‍പ്പെട്ടവര്‍ക്ക്‌ കൂടി നേടിയെടുക്കാന്‍ ഇതിലൂടെ കഴിഞ്ഞു.
- ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരന്യേന വാഴുന്ന മാതൃകാസ്ഥാനമാണിത്‌" എന്ന് അരുവിപ്പുറത്തെ ക്ഷേത്രത്തിനുമുന്നില്‍ ശ്രീനാരായണഗുരു രേഖപ്പെടുത്തി.
- ക്ഷേത്രങ്ങളോട്‌ അനുബന്ധിച്ച്‌ വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിച്ചു.
- 'വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്‌' എന്ന പ്രഖ്യാപനത്തോടെ ആലുവയില്‍ സര്‍വ്വമത സമ്മേളനം വിളിച്ചുകൂട്ടി.

iii. വൈക്കം സത്യാഗ്രഹം(1924)
-സഞ്ചാരസ്വതന്ത്ര്യത്തിനായി കേരളത്തില്‍ നടന്ന പ്രധാനപ്പെട്ട പ്രക്ഷോഭം.
- സമരത്തിന്റെ നേതാവ്‌ ടി.കെ.മാധവന്‍.
- മന്നത്ത്‌ പത്മനാഭന്റെ നേതൃത്വത്തില്‍ സമരത്തോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ സവര്‍ണജാഥ സംഘടിപ്പിച്ചു.
-ഫലം വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പൊതു നിരത്തിലൂടെ യാത്ര ചെയ്യാന്‍ അവര്‍ണ ജാതിക്കാര്‍ക്ക്‌. അനുവാദം ലഭിച്ചു.

iv. ഗുരുവായൂര്‍ സത്യാഗ്രഹം (1931)
-ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ ജാതിയില്‍പ്പെട്ട ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട നടന്ന സമരം.
- സമരത്തിന്റെ നേതാവ്‌ കെ.കേളപ്പന്‍.
- സമര വാളണ്ടിയര്‍ എ.കെ.ഗോപാലന്‍.
-ഫലം 1936 നവംബര്‍ 12 ന്‌ തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്‌ കാരണമായി.
- തുടര്‍ന്ന്‌ മദിരാശിക്ഷേത്രപ്രവേശനവിളംബരപ്രകാരം മലബാറിലും എല്ലാ ജാതിയില്‍പ്പെട്ട ഹിന്ദുക്കള്‍ക്കും പ്രവേശനം ലഭിച്ചു.
-കൊച്ചി രാജാവിന്റെ വിളംബരപ്രകാരം കൊച്ചിയിലും എല്ലാ ജാതിയില്‍പ്പെട്ട, ഹിന്ദുക്കള്‍ക്കും പ്രവേശനം ലഭിച്ചു.

16. ദേശീയസമരത്തിന്റെ ഭാഗമായി മലബാറില്‍ നടന്ന സമരങ്ങള്‍ ഏവ?
- മലബാര്‍ കലാപം (1921)
-1930-ലെ നിയമലംഘന പ്രസ്ഥാനം(ഉപ്പു സത്യാഗ്രഹം)
- കയ്യൂര്‍, മൊറാഴ, കരിവെള്ളൂര്‍ സമരങ്ങള്‍
- ക്വിറ്റ്‌ ഇന്ത്യാ സമരം(1942)

17. മലബാര്‍ ജില്ലാ കോണ്‍ഗ്രസ്‌
- മലബാര്‍ ജില്ലാ കോണ്‍ഗ്രസിന്റെപ്രഥമ സമ്മേളനും 1916 പാലക്കാട്ടു വച്ച്‌ നടന്നു
-ആനിബസന്റാണ്‌ അദ്ധ്യക്ഷം വഹിച്ചത്‌.
-കെ പി കേശവമേനോന്‍, കെ പി രാമന്‍ മേനോന്‍, മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ്‌, കെ മാധവന്‍നായര്‍, മൊയ്തു മൌലവി, എ പി നാരായണമേനോന്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.
-1920 ല്‍ മഞ്ചേരിയില്‍ നടന്ന, അവസാന മലബാര്‍ രാഷ്ട്രീയ സമ്മേളനത്തില്‍ ഭരണപരിഷ്കരണം, കുടിയാന്‍ പ്രശ്‍നം, ഖിലാഫത്ത്‌ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു.

18. ഖിലാഫത്ത്‌ പ്രസ്ഥാനം,
-1920-ല്‍ കട്ടിലശ്ശേരി മുഹമ്മദ്‌ മൗലവി പ്രസിഡന്റായും മുഹമ്മദ്‌ അബ്ദുള്‍ റഹിമാന്‍ സാഹിബ്‌ സെക്രട്ടറിയായും ഖിലാഫത്ത്‌കമ്മറ്റി രൂപീകരിച്ചു. ഇതോടെ ഖിലാഫത്ത്‌ പ്രസ്ഥാനം ശക്തിപ്പെട്ടു.
- ബ്രിട്ടിഷുകാരുമായി പലേടത്തും ഏറ്റുമുട്ടലുകളുണ്ടായി.

19. മലബാര്‍, കലാപം(1921)
- ഏറനാട്‌ വള്ളുവനാട്‌ പൊന്നാനി എന്നീ താലൂക്കുകളിലെ മാപ്പിളമാരായ കര്‍ഷകര്‍ നടത്തിയ പോരാട്ടങ്ങളാണിത്‌.

2൦.1930-ലെ നിയമലംഘന പ്രസ്ഥാനം (ഉപ്പു സത്യാഗ്രഹം)
- മലബാറില്‍ കെ.കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നുരിലും, മുഹമ്മദ്‌ അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടും ഉപ്പുനിയമം ലംഘിച്ച്‌ ഉപ്പുണ്ടാക്കി.
-വിദേശവസ്തു ബഹിഷ്ക്കരണം, മദ്യഷോപ്പ്‌ പിക്കറ്റിങ്ങ്‌, ഖാദി പ്രചരണം, എന്നിവ നടന്നു.

21. കയ്യൂര്‍, മൊറാഴ, കരിവെള്ളൂര്‍ സമരങ്ങള്‍
- കോണ്‍ഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നു. 
- ഗാന്ധിജി നിയമലംഘന പ്രസ്ഥാനം പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി (1934) രൂപീകരിച്ചു.
-1939 ല്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയായി മായി മാറി.
- ഇ.എം.എസ്‌, എ.കെ.ഗോപാലന്‍, പി.കൃഷ്ണപിള്ള എന്നിവരായിരുന്നു നേതാക്കന്‍മാര്‍.
-ഇവര്‍ കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച്‌ ജന്മിത്തത്തിനും ബ്രിട്ടീഷ്‌
സാമ്രാജ്യത്വത്തിനുമെതിരെയാണ്‌ കയ്യൂര്‍, മൊറാഴ, കരിവെള്ളൂര്‍ സമരങ്ങള്‍ സംഘടിപ്പിച്ചത്‌.

22. ക്വിറ്റ്‌ ഇന്ത്യാ സമരം (1942)
- ക്വിറ്റ്‌ ഇന്ത്യാ സമരകാലഘട്ടത്തില്‍ മലബാറില്‍ സര്‍ക്കാര്‍കെട്ടിടങ്ങള്‍ നശിപ്പിക്കല്‍, പാലങ്ങള്‍ തകര്‍ക്കല്‍, ടെലിഗ്രാഫ്‌ കമ്പികള്‍ മുറിച്ചിടുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നു.
-ഇതില്‍ പ്രധാനപ്പെട്ടതാണ്‌ കീഴാരിയൂര്‍ ബോംബ്‌ കേസ്‌.
-ഫറോക്ക് പാലം തകര്‍ക്കാന്‍ കെ.ബി.മേനോന്‍, കുഞ്ഞിരാമകിടാവ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഗുഡാലോചന നടന്നു എന്നാരോപിച്ച്‌ 27 പേര്‍ക്കെതിരെ കേസ്‌ ഫയല്‍ ചെയ്തതാണ്‌ കീഴരിയൂര്‍ ബോംബ്‌ കേസ്‌.

23. ദേശീയസമരത്തിന്റെ ഭാഗമായി തിരുവിതാംകൂറില്‍ നടന്ന സമരങ്ങള്‍ ഏവ?
-മലയാളിമെമ്മോറിയല്‍ (1891)
-ഈഴവമെമ്മോറിയല്‍ (1899)
- നിവര്‍ത്തന പ്രക്ഷോഭം (1932)

i. മലയാളിമെമ്മോറിയല്‍ (1891)
- തിരുവിതാംകൂറില്‍ രാഷ്ട്രീയപ്രക്ഷോപങ്ങളുടെ ആരംഭം കുറിക്കുന്നത്‌ മലയാളി മെമ്മോറിയലോടുകുടിയാണ്‌.
- സര്‍ക്കാര്‍ജോലികളില്‍ തിരുവിതാംകൂറ്കാര്‍ക്ക്‌ മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട്‌ ബാരിസ്റ്റര്‍ ജി.പി.പിള്ളയുടെ നേതൃത്വത്തില്‍ പതിനായിരത്തിലധികം പേര്‍,ഒപ്പിട്ട മെമ്മോറാണ്ടം മഹാരാജാവിനു സമര്‍പ്പിച്ചു.
ഇതാണ്‌ മലയാളിമെമ്മോറിയല്‍

ii. ഈഴവമെമ്മോറിയല്‍ (1896)
- ഡോ.പല്‍പ്പു ഈഴവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചുണ്ടിക്കാട്ടി മഹാരാജാവിനു സമര്‍പ്പിച്ചു.
- സ്വദേശാഭിമാനി' പത്രത്തിന്റെ പത്രാധിപരായ രാമകൃഷ്ണ പിള്ളയെ നാടുകടത്തിയത്‌ വലിയ രാഷ്ട്രീയചലനങ്ങള്‍ ഉണ്ടാക്കി.

iii. നിവര്‍ത്തന പ്രക്ഷോഭം (1932)
- സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും നിയമസഭകളിലും ജനസംഖ്യ ആനുപാതികമായി സംവരണം വേണമെന്നാവശ്യപ്പെട്ട്‌ ക്രിസ്ത്യാനികളും, മുസ്ലിങ്ങളും, ഈഴവരും നടത്തിയ പ്രക്ഷോഭം.
-എന്‍.വി.ജോസഫ്‌, പി.കെ.കുഞ്ഞ്‌, സി.കേശവന്‍ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

iv. പുന്നപ്ര വയലാര്‍ സമരം
- ദിവാന്‍ സര്‍ സിപി.രാമസ്വാമി അയ്യരുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ 1946-ല്‍ നടന്നു.
- പുന്നപ്ര വയലാര്‍ സമരത്തോടെ തൊഴിലാളികള്‍ രാഷ്‌ട്രീയരംഗത്തേക്ക്‌വന്നു.

24. ദേശിയസമരത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന സമരം ഏത്‌?
- ഇലക്ട്രിസിറ്റി സമരം
- ദിവാനായ ഷണ്‍മുഖം ചെട്ടി വൈദ്യുതി വിതരണം സ്വകാര്യകമ്പനിയെ ഏല്‍പ്പിച്ചതിനെതിരെ നടന്ന സമരത്തോടെ കൊച്ചിയില്‍ ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു.
-കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപികൃതമായ ശേഷം പ്രക്ഷോഭങ്ങള്‍ ശക്തമായി.
-കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ നേതാക്കന്‍മാര്‍ ഇ.ഇക്കണ്ടവാര്യര്‍, പനമ്പള്ളി ഗോവിന്ദമേനോന്‍, കെ.അയ്യപ്പന്‍ എന്നിവരായിരുന്നു.

25. കേരളത്തില്‍ സ്ത്രീകള്‍ നേതൃത്വം വഹിച്ച ദേശീയ സമരങ്ങള്‍.
- മലബാര്‍കലാപം
-വിദേശവസ്തു ബഹിഷ്ക്കരണം,
- മദ്യഷാപ്പ്‌ പിക്കറ്റിങ്‌,
- അയിത്തോച്ചാടനം,
-ഹരിജനോദ്ധാരണംം
-ഖാദിപ്രചാരണം 
എന്നിവയാണ്‌ കേരളത്തില്‍ സ്ത്രീകള്‍ നേതൃത്വം വഹിച്ച ദേശീയ സമരങ്ങള്‍.
- എ.വി.കട്ടിമാളു അമ്മ മലബാറില്‍ ദേശീയ സമരത്തിന്ന്‌ നേതൃത്വം വഹിച്ചു
അക്കമ്മ ചെറിയാന്‍, ആനി മസ്ക്രിന്‍ എന്നിവര്‍ തിരുവിതാംകൂറില്‍ ദേശീയ സമരങ്ങള്‍ക്ക്‌ നേതൃത്വം വഹിച്ചു.

26. ഐക്യകേരളത്തിലേക്കുനയിച്ച സംഭവങ്ങള്‍ വിശദമാക്കുക.
-1921 ഒറ്റപ്പാലത്ത്‌വച്ച്‌ ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്നു.
അദ്ധ്യക്ഷന്‍ ആന്ധ്രാകേസരി എന്നറിയപ്പെടുന്ന ബാരിസ്റ്റര്‍ ടി.പ്രകാശമായിരുന്നു.
തുടര്‍ന്ന്‌ തിരുവിതാംകൂര്‍, കൊച്ചി. മലബാര്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി നിലവില്‍ വന്നു.
-1947-ല്‍ നെഹ്റുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പയ്യന്നൂര്‍ കോണ്‍ഗ്രസ്സ്‌ സമ്മേളനത്തില്‍ സ്വാതന്ത്ര്യത്തിന്‌ ശേഷം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനസ്സംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു.
-1947-ല്‍ കേളപ്പന്റെ അദ്ധ്യക്ഷതയില്‍ തൃശൂരില്‍ ചേര്‍ന്ന ഐക്യകേരള കണ്‍വെണ്‍ഷനിലും, സ്വാതന്ത്ര്യത്തിന്‌ ശേഷം ആലുവയില്‍ ചേര്‍ന്ന സമ്മേളനത്തിലും ഐക്യകേരള പ്രമേയം പാസാക്കി.
- 1949 ജൂലൈ ഒന്നിന്‌ തിരുവിതാംകൂറിനെയും കൊച്ചിയേയും സംയോജിപ്പിച്ച്‌ തിരുക്കൊച്ചി സംസ്ഥാനം രൂപീകരിച്ചു.
- മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉള്‍പ്പെടുത്തി കേരളം രൂപീകരിക്കണ്മെന്ന്‌ ഇ.എം.എസ്‌.നമ്പുതിരിപ്പാട്‌ "ഒന്നേകാല്‍ കോടി മലയാളികള്‍' എന്ന ഗ്രന്ഥത്തില്‍ ആവശ്യപ്പെട്ടു. 
- തുടര്‍ന്ന്‌ സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ ശുപാര്‍ശപ്രകാരം മലബാര്‍, തിരുവിതാംകൂര്‍, കൊച്ചി പ്രദേശങ്ങളെ ഉള്‍പ്പെടുത്തി 1956 നവംബര്‍ ഒന്നിന്‌ കേരള സംസ്ഥാനം നിലവില്‍ വന്നു.
-തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തോവാള, കല്‍ക്കുളം,.അഗസ്തീശ്വരം, വിളവന്‍കോട്‌, എന്നീ താലൂക്കുകളെ മദിരാശി സംസ്ഥാനത്തിന്‌വിട്ടുകൊടുത്തു.
- തെക്കന്‍ കര്‍ണാടകത്തിന്റെ ഭാഗമായിരുന്ന കാസര്‍ഗോഡ്‌, ഹോസ്ദൂര്‍ഗ്‌ താലൂക്കുകള്‍ കേരളത്തോട്‌ചേര്‍ത്തു.

27. കേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്‌ ഐക്യരുപമുണ്ടായിരുന്നില്ല കാരണമെന്ത്‌?
- കേരളത്തില്‍ മലബാറില്‍ ബ്രിട്ടീഷുകാര്‍ നേരിട്ടും, കൊച്ചിയും തിരുവിതാംകൂറും റസിഡന്റ്‌ മുഖേനയുമായിരുന്നു ഭരിച്ചിരുന്നത്‌. അതുകൊണ്ടു തന്നെ മലബാറിലും കൊച്ചിയിലും തിരുവിതാംകുറിലും ജനങ്ങള്‍ അനുഭവിച്ച പ്രശ്നങ്ങളും വ്യത്യസ്തങ്ങളായിരുന്നു.
- മലബാറില്‍ ബ്രിട്ടീഷുകാര്‍ നേരിട്ട്‌ ഭരണം നടത്തിയതിനാല്‍ ഇന്ത്യയിലൊട്ടാകെ നടന്ന ദേശീയസമരങ്ങള്‍ ഇവിടെയും നടന്നു.
- തിരുവിതാംകൂറില്‍ ജനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ജോലികളില്‍ സംവരണവും പ്രാധിനിത്യവും അവശ്യപ്പെട്ടുകൊണ്ട്‌ മലയാളി മെമ്മോറിയല്‍, ഈഴവമെമ്മോറിയല്‍, നിവര്‍ത്തന പ്രക്ഷോഭം എന്നിവ നടന്നു.
- കൂടാതെ ദിവാന്‍ സര്‍ സി.പി.രാമസ്വാമിഅയ്യരുടെ ഭരണ പരിഷ്ക്കാരങ്ങള്‍ക്കെതിരെ 1946-ല്‍ പുന്നപ്ര വയലാര്‍ സമരം നടന്നു.
- കൊച്ചിയില്‍ ഇലക്ട്രിസിറ്റി സമരം. ദിവാനായ ഷണ്‍മുഖം ചെട്ടി വൈദ്യുതി വിതരണം സ്വകാര്യകമ്പനിയെ ഏല്‍പ്പിച്ചതിനെതിരെ നടന്ന സമരത്തോടെ
കൊച്ചിയില്‍ ഉത്തരവാദിത്വ ഭരണത്തിനായുള്ള പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു.
- കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപികൃതമായ ശേഷം പ്രക്ഷോഭങ്ങള്‍ ശക്തമായി.
-കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ നേതാക്കന്‍മാര്‍ ഇ.ഇക്കണ്ടവാര്യര്‍, പനമ്പള്ളി ഗോവിന്ദമേനോന്‍, കെ.അയ്യപ്പന്‍ എന്നിവരായിരുന്നു.


Social Science I Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here