STD X SOCIAL SCIENCE I Chapter 09 രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും - ചോദ്യോത്തരങ്ങൾ
Study Notes for SSLC Social Science I (Malayalam Medium) The State and Political Science | Text Books Solution History (Malayalam Medium) History: Chapter 09 രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും
Class 10 Social Science I - Chapter 09: രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും -Textual Questions and Answers & Model Questions
1. രാഷ്ട്രം എന്നാല്‍ എന്ത്?
-ഒരു നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്നവരും പരമാധികാരമുള്ള ഗവണ്‍മെന്റോടുകൂടിയതുമായ ഒരു ജനതയാണ്‌രാഷ്ട്രം
2. രാഷ്ട്രം എന്ന പദം ആദ്യമായി പ്രയോഗിച്ചത് ആര്?
-നിക്കോളോ മാക്യവല്ലി
3. ഒരു രാഷ്ട്രത്തിന് വേണ്ട അവശ്യഘടകങ്ങള്‍ ഏവ?
- ജനങ്ങള്‍,
- ഭൂപ്രദേശം,
- ഗവണ്‍മെന്റ്,
-പരമാധികാരം എന്നിവയാണ് ഒരു രാഷ്ട്രത്തിന് വേണ്ട അവശ്യഘടകങ്ങള്‍.
4. രാഷ്ട്രത്തിന്റെ അവശ്യഘടകമായ ജനങ്ങളുടെ സവിശേഷതകള്‍ വിവരിക്കുക.
- രാഷ്ട്ര രൂപീകരണത്തിന് അനിവാര്യമായ ഘടകമാണ് ജനങ്ങള്‍.
-സ്ഥിരതാമസമാകാതെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ജനങ്ങളാണ് രാഷ്ട്രത്തിന് രൂപം നല്‍കിയത്.
-പരസ്പര ധാരണ, പരസ്പരാശ്രയത്വം, പൊതുതാല്‍പര്യം എന്നിവ അടിസ്ഥാനുമാക്കി ജനങ്ങള്‍ ജീവിക്കുമ്പോള്‍ രാഷ്ട്രം രൂപം കൊള്ളുന്നു.
- രാഷ്ട്രം രൂപികരിക്കുന്നതിനാവശ്യമായ ജനങ്ങളുടെ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടില്ല.
-അമിത ജനസംഖ്യയും കുറഞ്ഞ ജനസംഖ്യയും രാഷ്ട്ര പുരോഗതിയെ ബാധിക്കുന്നു.
-ജനങ്ങളെല്ലാം ഒരേമതത്തില്‍പ്പെട്ടവരോ ഒരേ ഭാഷ സംസാരിക്കുന്നവരോ ഒരേ ആചാരങ്ങള്‍ പിന്തുടരുന്നവരോ ആകണമെന്നില്ല.
5. അമിത ജനസംഖ്യയും കുറഞ്ഞ ജനസംഖ്യയും രാഷ്ട്ര പുരോഗതിയെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത്?
-ജനസംഖ്യ കുറവാണെങ്കില്‍ പ്രകൃതിവിഭവങ്ങള്‍ ശരിയായി വിനിയോഗിക്കുവാന്‍ കഴിയാത്തതിനാല്‍ രാഷ്ട്രപുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നു,
-അത്തരം രാഷ്ട്രങ്ങള്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു.
-അമിത ജനസംഖ്യ തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും കാരണമാകുന്നു.
-ഇതും രാഷ്ടപുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നു.
6. രാഷ്ട്രത്തിന് ഏറ്റവും അവശ്യഘടകമായ ഭൂപ്രദേശത്തിനുള്ള സവിശേഷതകള്‍ എന്തെല്ലാം?
- രാഷ്ട്ര രൂപീകരണത്തിന് അതിരുകളോടു കൂടിയ ഭൂപ്രദേശം അനിവാര്യമാണ്.
-ജനങ്ങള്‍ നിശ്ചിത, ഭൂപ്രദേശത്ത് സ്ഥിരതാമസമാകുമ്പോള്‍ രാഷ്ട്രം രൂപീകരിക്കപ്പെടുന്നു.
-ഭൂപ്രദേശമേഖലയില്‍ രാഷ്ട്രത്തിന് പൂര്‍ണമായ നിയന്ത്രണം ഉണ്ടാവണം.
-ഭൂപ്രദേശമെന്നാല്‍ കര, വായു, ജല മേഖലകള്‍ ഉള്‍പ്പെടും.
- ഭൂപ്രദേശത്തിന്റെ വലിപ്പം രാഷ്ട്രരുപീകരണത്തിന് പ്രധാനമല്ല.
7. ഒരു രാഷ്ട്രത്തിനു വേണ്ട ഏറ്റവും പ്രധാന ഘടകമെന്നനിലയില്‍ ഗവണ്‍മെന്റിനുള്ള പ്രാധാന്യം എന്ത്? (ഗവണ്‍മെന്റിന്റെ ചുമതലകള്‍ ഏവ?)
-രാഷ്ദ്ത്തിനുവേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്നു നടപ്പാക്കുന്നു.
- നീതി ഉറപ്പാക്കുന്നു.
-ക്രമസമാധാനം ഉറപ്പുവരുത്തുന്നു.
-തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
-വികസന പദ്ധതികള്‍ നടപ്പാക്കുന്നു.
-തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നു.
-രാഷ്ട്രത്തിനുവേണ്ടി എല്ലാചുമതലകളും നിര്‍വ്വഹിക്കുന്നു.
- വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത ഗവണ്‍മെന്റുകള്‍ നിലനില്‍ക്കുന്നു.
-ഗവണ്‍മെന്റ് മാറിയാലും രാഷ്ട്രം മാറുന്നില്ല.
8. രാഷ്ട്രത്തിന്റെ പരമാധികാരത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുക.
- രാഷ്ട്ര രൂപീകരണത്തിന് പരമപ്രധാനമായ ഘടകമാണ്‌പരമാധികാരം.
-മറ്റു സ്ഥാപനങ്ങളില്‍ നിന്നും രാഷ്ട്രത്തെ വ്യത്യസ്തമാക്കുന്നത് പരമാധികാരമാണ്.
-പരമാധികാരത്തിന് അഭ്യന്തരവും ബാഹ്യവുമായ തലങ്ങളുണ്ട്.
-അഭ്യന്തരവും ബാഹ്യവുമായ വിഷയങ്ങളില്‍ സ്വതന്ത്രമായി തീരുമാനമെടുക്കുന്നതിനുള്ള അധികാരമാണ് പരമാധികാരം.
-പരമാധികാരം വിഭജിക്കാന്‍ കഴിയില്ല.
-പരമാധികാരം വിഭജിച്ചാല്‍ പുതിയ രാഷ്ട്രരൂപീകരണത്തിന് കാരണമാവും.
9. രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെ അഭ്യന്തരവും ബാഹ്യവുമായ തലങ്ങള്‍ വ്യക്തമാക്കുക.
പരമാധികാരത്തിന്റെ ആഭ്യന്തര തലം:-ഒരു രാഷ്ട്രത്തിന്റെ ഭൂപ്രദേശ പരിധിക്കുള്ളില്‍ എല്ലാ വിഷയങ്ങളിലും തീരുമാനമെടുക്കാനുള്ള,അധികാരം.
പരമാധികാരത്തിന്റെ ബാഹ്യതലം:അന്തര്‍ദേശീയ വിഷയങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാനുള്ള അധികാരം.
10. രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഏറ്റവും കൂടുതല്‍ നന്മ ചെയ്യലാണ് എന്ന് പറഞ്ഞതാര്?
-ജെര്‍മി ബന്താം
11. രാഷ്ട്രത്തിന്റെ ചുമതലകളെ എങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്?
-നിര്‍ബന്ധിത ചുമതലകള്‍
-വിവേചന ചുമതലകള്‍
12. രാഷ്ട്രത്തിന്റെ നിര്‍ബന്ധിത ചുമതലകളും വിവേചന ചുമതലകളും എന്താണെന്നും, അവയുടെ പ്രധാന്യവും വ്യക്തമാക്കുക.
i. നിര്‍ബന്ധിത ചുമതലകള്‍
-നിര്‍ബന്ധിത ചുമതലകളില്‍ നിന്നും രാഷ്ട്രത്തിനു മാറിനില്‍ക്കാന്‍ കഴിയില്ല.
-നിര്‍ബന്ധിതചുമതലകള്‍ നിര്‍വഹിക്കാത്തപക്ഷം ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നഷ്ടമാവുന്നു.
- അതിര്‍ത്തി സംരക്ഷണം, ആഭ്യന്തര സമാധാനം, അവകാശ സംരക്ഷണം, നീതിനടപ്പാക്കല്‍ എന്നിവ പ്രധാനപ്പെട്ട നിര്‍ബന്ധിത ചുമതലകളാണ്.
ii. വിവേചന ചുമതലകള്‍
-രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നിര്‍വൃഹിക്കേണ്ട ചുമതലകളാണ് വിവേചന ചുമതലകള്‍.
-ഇത്തരം പ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതംസാധ്യമാക്കുന്നു.
-ആരോഗ്യ സംരക്ഷണം നല്‍കുക, വിദ്യഭ്യാസ സൌകര്യം ഒരുക്കുക, ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക, ഗതാഗതസാകര്യങ്ങള്‍ ഒരുക്കുക എന്നിവ ചില വിവേചന ചുമതലകളാണ്.
13. രാഷ്ട്രരുപീകരണ സിദ്ധാന്തങ്ങള്‍ ഏവ?
-ദൈവദത്ത സിദ്ധാന്തം,
- പരിണാമസിദ്ധാന്തം (ഏറ്റവും സ്വീകാര്യമായത്),
-സാമുഹികഉടമ്പടി സിദ്ധാന്തം
-ശക്തി സിദ്ധാന്തം.
14. രാഷ്ട്രരുപീകരണത്തിന്റെ പരിണാമസിദ്ധാന്തത്തെക്കുറിച്ച് വിശദമാക്കുക.
-രാഷ്ട്രരൂപീകരണ സിദ്ധാന്തങ്ങളില്‍ ഏറ്റവും സ്വീകാര്യമായത് പരിണാമസിദ്ധാന്തമാണ്.
- രാഷ്ട്രം വിവിധസാഹചര്യങ്ങളുടെ സ്വാധീന ഫലമായിരൂപംകൊള്ളുകയും വിവിധ വികാസപരിണാമങ്ങളിലൂടെ ഇന്നത്തെ രൂപത്തില്‍ എത്തുകയും ചെയ്തുയെന്ന് പരിണാമസിദ്ധാന്തം വ്യക്തമാക്കുന്നു.
- ഗോത്രം, ഗോത്രഭരണം എന്നിവയില്‍ തുടങ്ങി നഗരരാഷ്ട്രം, സാമ്രാജ്യത്വരാഷ്ട്രങ്ങള്‍, ഫ്യൂഡല്‍ രാഷ്ട്രം എന്നിങ്ങനെ രാഷ്ട്രം വ്യത്യസ്ത രൂപത്തില്‍ നിലനിന്നിരുന്നു.
-ഇന്ന് രാഷ്ട്രങ്ങള്‍ ദേശരാഷ്ട്രങ്ങള്‍ എന്നറിയപ്പെടുന്നു.
-പൊതുവായ ദേശീയകാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതിനാല്‍ ഇന്നത്തെ രാഷ്ട്രങ്ങളെ ദേശരാഷ്ട്രങ്ങള്‍ എന്ന്‌വിളിക്കുന്നു.
15. പൗരത്വം-അരിസ്റ്റോട്ടിലിന്റെ അഭിപ്രായം എന്ത്?
-ഒരു രാഷ്ടത്തിന്റെ നിയമനിര്‍മാണ നടപടികളിലും നീതിനിര്‍വഹണത്തിലും പങ്കെടുക്കാന്‍ അധികാരമുള്ള ഏതു വ്യക്തിയെയും ആ രാഷ്ട്രത്തിലെ പൌരന്‍ എന്ന്‌വിളിക്കാം.
16. എന്താണ് പൗരത്വം?
-ഒരു രാജ്യത്തെ പൂര്‍ണവും തുല്യവുമായ അംഗത്വമാണ് പൌരത്വം.
17. പൌരത്വത്തിന്റെ സവിശേഷതകള്‍ എന്തെല്ലാം?
- പൌരത്വം ഒരു വ്യക്തിയെ രാഷ്ട്രീയ അവകാശങ്ങളും പൌരാവകാശങ്ങളും അനുഭവിക്കാന്‍ പ്രാപ്തനാക്കുന്നു.
- രാഷ്ട്രം പൗരന് ചില അവകാശങ്ങൾ ഉറപ്പാക്കുമ്പോൾ തന്നെ പൗരന് രാഷ്ട്രത്തോട് കടമകൾ നിർവഹിക്കാനുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
-ജനാധിപത്യവ്യവസ്ഥ നിലവിൽ വന്നതോടെയാണ് പൗരത്വം എന്ന ആശയത്തിന് പ്രാധാന്യം ലഭിച്ചത്.
-ജനാധിപത്യ വ്യവസ്ഥ ഭരണനിർവഹണത്തിൽ, പൗരന്റെ പങ്കാളിത്തം രാഷ്ട്രീയ അവകാശങ്ങളിലൂടെ ഉറപ്പാക്കുന്നു.
- പൗരന് മാത്രമാണ് രാഷ്ട്രീയ അവകാശങ്ങൾ ലഭിക്കുക.
18. രണ്ട്തരത്തിലുള്ള പൌരത്വങ്ങള്‍ എന്തെന്ന് വിശദമാക്കുക.
i. സ്വാഭാവിക പൌരത്വം
-ജന്മനാലഭിക്കുന്ന പൌരത്വമാണ്‌സ്വാഭാവിക പൌരത്വം.
ii. ആര്‍ജിത പൌരത്വം
-ഒരു രാജ്യത്തെ നിലവിലുള്ള നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ഒരാള്‍ നേടുന്ന പൌരത്വമാണ്‌ആര്‍ജിത പൌരത്വം.
19. പൗരനും വിദേശിയും തമ്മിലുള്ള വ്യത്യസം എന്തെല്ലാം?
- പൗരന് രാഷ്ട്രീയ അവകാശങ്ങളും പൌരാവകാശങ്ങളും ഉണ്ട്. പൗരന് തെരഞ്ഞെടുപ്പല്‍ മത്സരിക്കാം, വോട്ടുചെയ്യാം, രാഷ്ട്രിയപ്രവര്‍ത്തനം നടത്താം. എന്നാല്‍ പൌരന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും വിദേശിക്ക് ലഭിക്കില്ല.
20. രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെ പിതാവ് ആര്?
- അരിസ്റ്റോട്ടില്‍
21. അരിസ്‌റ്റോടിലിന്റെ അഭിപ്രായത്തില്‍ എന്താണ്‌രാഷ്ട്രതന്ത്ര ശാസ്ത്രം?
- “രാഷ്ട്രത്തെക്കുറിച്ചും ഗവണ്‍മെന്റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്ര ശാസ്ത്രം”.
22. രാഷ്ട്രതന്ത്ര ശാസ്ത്രത്തിന് സംഭാവനകള്‍ നല്‍കിയ പ്രധാനപെട്ട വ്യക്തികള്‍ ആരെല്ലാം?
- അരിസ്റ്റോട്ടില്‍,
-സോക്രട്ടീസ്,
- പ്ലേറ്റോ
23. നിങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളേക്കാള്‍ മോശമായവര്‍ നിങ്ങളെ ഭരിക്കും എന്നതാണ്. ഇങ്ങനെ അഭിപ്രായപെട്ടത് ആര്?
- പ്ലേറ്റോ
24. രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പഠനമേഖലകള്‍ ഏവ?
- പൊതുഭരണം
- രാഷ്ട്രീയസിദ്ധാന്തങ്ങള്‍,
- അന്തര്‍ദേശീയ രാഷ്ട്രീയം,
- താരതമ്യ രാഷ്ട്രീയം.
25. രാഷ്ട്രതന്ത്രശാസ്ത്രപഠനം എന്തിന്?
- ജനങ്ങളില്‍ പൌരബോധം വളര്‍ത്തുന്നതിന്,
- സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങളില്‍ യുക്തിപൂര്‍വം ഇടപെടാന്‍,
- മെച്ചപ്പെട്ട രാഷ്ട്രീയ വ്യവസ്ഥക്ക് രൂപം നല്‍കാന്‍,
- അവകാശ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍,
- രാഷ്ട്രത്തോടുള്ള കടമ നിറവേറ്റാന്‍.
👉Social Science I Textbook (pdf) - Click here
👉Social Science I Work Sheet - നായി ഇവിടെ ക്ലിക്കുക
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments