STD 7 Social Science: Chapter 07 ഭൂമിയും ജീവലോകവും - ചോദ്യോത്തരങ്ങൾ | Teaching Manual


Textbooks Solution for Class 7 Social Science (Malayalam Medium) Earth and Biosphere | Text Books Solution Social Science (Malayalam Medium) Chapter 07 ഭൂമിയും ജീവലോകവും
 | ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.


Chapter 07: ഭൂമിയും ജീവലോകവും Questions and Answers 
1. എന്താണ്‌ ശിലാമണ്ഡലം?
ഉത്തരം: ശിലകളും മണ്ണും കൊണ്ട്‌ രൂപപ്പെട്ടിരിക്കുന്ന ഖരാവസ്ഥയിലുള്ള ഭാഗമാണ്‌ ശിലാമണ്ഡലം. പര്‍വ്വതങ്ങള്‍, പീഠഭൂമികൾ, സമതലങ്ങള്‍, മരുഭൂമികള്‍, തീരപ്രദേശങ്ങള്‍, ദ്വീപുകള്‍, സമുദ്രത്തിനടിയിലുള്ള ഭൂരൂപങ്ങള്‍ എന്നിവയെല്ലാം ശിലാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു.

2. ശിലാ മണ്ഡലത്തിലെ പ്രധാന ഭൂരൂപങ്ങള്‍ ഏവ?
ഉത്തരം: 
• പർവ്വതങ്ങൾ 
• സമതലങ്ങൾ 
• പീഠഭൂമികള്‍

3. പർവ്വതങ്ങൾ എന്താണ്?
ഉത്തരം: സമുദ്രനിരപ്പില്‍ നിന്ന്‌ 900 മീറ്ററിലധികം ഉയരമുള്ളതും ചെങ്കുത്തായ വശങ്ങളോടു കൂടിയതുമായ ഭൂരുപങ്ങളാണ് പർവ്വതങ്ങൾ.

4. പീഠഭൂമികൾ എന്നറിയപ്പെടുന്നത് എന്താണ്?
ഉത്തരം: മുകള്‍ഭാഗം ഏറെക്കുറെ പരന്നതും ചുറ്റുപാടുകളെ അപേക്ഷിച്ച്‌ ഉയര്‍ന്നു
നില്‍ക്കുന്നതുമായ ഭൂരൂപങ്ങളാണ് പീഠഭൂമികൾ.

5. സമതലങ്ങൾ എന്താണ്?
ഉത്തരം: താരതമ്യേന താഴ്ന്നതും നിരപ്പായതുമായ വിശാല പ്രദേശങ്ങളാണ് സമതലങ്ങൾ.

6. ശിലാമണ്ഡലം മനുഷ്യന്‌ എങ്ങനെയെല്ലാം ഉപകാരപ്പെടുന്നു?
ഉത്തരം: 
 ഗതാഗത സൗകര്യത്തിനുവേണ്ടി റോഡുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ മെറ്റലും പാറപ്പൊടിയും ശിലാ മണ്ഡലത്തില്‍ രൂപപെടുന്നവയാണ്‌.
 ശിലാമണ്ഡലത്തിന്റെ മറ്റൊരു രൂപമായ മണ്ണ്‌ കൃഷി ചെയ്യാനുപയോഗിക്കുന്നു.
 കെട്ടിടങ്ങളും പാലവും മറ്റും നിര്‍മ്മിക്കാനുപയോഗിക്കുന്ന മണലും ഇഷ്ടികയും ശിലാമണ്ഡലത്തിന്റെ മറ്റ്‌ രൂപങ്ങളാണ്‌.
 ഖനനം ചെയ്തെടുക്കുന്ന കല്‍ക്കരിയും മറ്റു ധാതുപദാര്‍ഥങ്ങളും ശിലാ മണ്ഡലത്തിലെ ഉപയോഗപ്രദമായ മറ്റു വസ്തുക്കളാണ്‌.

7. മണ്ണ് എങ്ങനെയാണ് രൂപപ്പെടുന്നത്?
ഉത്തരം: അനേകവര്‍ഷങ്ങളായി വെയിലും മഴയും മഞ്ഞുമേല്‍ക്കുന്ന പാറ പൊടിയുന്നു. ചിലപ്പോൾ രാസമാറ്റങ്ങളും അവയിൽ സംഭവിക്കാറുണ്ട്. അതില്‍ സസ്യങ്ങളുടെയും ജന്തുക്കളുടെയും മൃതാവശിഷ്ടങ്ങൾ അഴുകിച്ചേരുന്നതിലൂടെ ജൈവാംശവും കലരുന്നു. ആയിരക്കണക്കിന് വർഷങ്ങളിലുടെ നിരന്തരം നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്‌ മണ്ണ് രൂപപ്പെടുന്നത്.

8. മണ്ണിന്റെ ഫലപുഷ്ടിയെ പ്രതികൂലമായി ബാധിക്കുന്ന ചില പ്രവർത്തനങ്ങൾ നിങ്ങൾക്ക് പറയാമോ?
ഉത്തരം:
• രാസവളങ്ങളുടെ അമിത ഉപയോഗം.
• രാസകീടനാശിനികളുടെ അമിതമായ ഉപയോഗം.
• തുടർച്ചയായ കൃഷി 

9. മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങൾ നെൽവയലുകളുടെ എണ്ണം കുറച്ചതെങ്ങനെ?
ഉത്തരം: വിശാലമായ നെൽവയലുകൾ ഒരുകാലത്ത് കേരളത്തിന്റെ പ്രത്യേകതയായിരുന്നു. എന്നാൽ ഇപ്പോൾ നമ്മുടെ വയലുകളും മറ്റു ചതുപ്പുപ്രദേശങ്ങളുമൊക്കെ മണ്ണിട്ടു നികത്തിക്കൊണ്ടിരിക്കുകയാണ്‌. മഴവെള്ളം ഭൂമിയിലേക്ക്‌ താഴ്ന്നിറങ്ങുന്ന സ്വാഭാവിക ഇടങ്ങളാണ്‌ നാമിങ്ങനെ നികത്തുന്നതിലൂടെ എന്നെന്നേയ്ക്കുമായി നഷ്ടമാകുന്നത്‌. ചിലയിടങ്ങളിലാകട്ടെ
കാലങ്ങളായി വയലുകളില്‍ നിലനില്‍ക്കുന്ന ചെളി ഇഷ്ടിക നിര്‍മ്മാണത്തിനായി മനുഷ്യര്‍ കുഴിച്ചെടുത്ത്‌ ചുളകളില്‍ ചുട്ടെടുക്കുകയാണ്‌. വയലുകളില്‍ ചെളിയാണ്‌ വെള്ളം ശേഖരിച്ചു വയ്ക്കുന്നത്‌. ചെളിയില്ലെങ്കില്‍ വയലില്ല. ചിലയിടങ്ങളില്‍ വയലിലെ ചെളി നീക്കി അതിനടിയിലെ മണലാണ്‌ മനുഷ്യര്‍ കുഴിച്ചെടുക്കുന്നത്‌.

10. പുഴയിലെ മണല്‍ വാരല്‍ കൊണ്ടുള്ള ദോഷങ്ങള്‍ എന്തെല്ലാം?
ഉത്തരം:
• അടിത്തട്ടിലെ ആഴം കൂടുന്നു
 സമീപപ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പ്‌ താഴുന്നു
 ജലദൌര്‍ലഭ്യം ഉണ്ടാകുന്നു
 നദികളുടെ വശങ്ങള്‍ ഇടിയുന്നു
 ജീവനും സ്വത്തിനും നാശനഷ്ടം ഉണ്ടാകുന്നു.

11. കുന്നിടിക്കൽ ജലലഭ്യതയെ എങ്ങനെ ബാധിക്കും?
ഉത്തരം: ഭൂഗർഭജലവും മഴവെള്ളവും കൊണ്ട് മിക്ക ഖനന മേഖലകളും നിറഞ്ഞിരിക്കുന്നു. ഈ വെള്ളം പിന്നീട് ഖനനമേഖലയിലെ മാലിന്യങ്ങളുമായി കലരും. ഇത് ജലമലിനീകരണത്തിന് കാരണമാകും. ഇത് ശുദ്ധജല ലഭ്യത കുറയ്ക്കും.

12. മണ്ണിന്‌ നാശമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം?
ഉത്തരം:
• വനനശീകരണം
• അശാസ്ത്രീയമായ കൃഷി രീതികള്‍
• ചെരിവ്‌ തലങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
• മണ്ണ്‌ മലിനീകരണം
• രാസവളങ്ങളുടെ അമിത ഉപയോഗം
• രാസ കീടനാശിനികളുടെ അമിത ഉപയോഗം
• പ്ലാസ്റ്റിക്കുകളുടെ അമിത നിക്ഷേപം

13. നെൽവയലുകളുടെ മേൽമണ്ണിൽ നിന്ന് നിർമ്മിച്ച ഇഷ്ടികകൾക്ക് ബദൽ നിർദ്ദേശിക്കുക?
ഉത്തരം: കളിമൺ ഫാക്ടറികളിൽ നിന്നും പ്ലാസ്റ്റിക്കിൽ നിന്നുമുള്ള മാലിന്യങ്ങൾ ഉപയോഗിച്ച് ഇഷ്ടികകൾ നിർമ്മിക്കുന്ന സാങ്കേതികവിദ്യ ഇപ്പോൾ ലഭ്യമാണ്. നെൽവയലുകളുടെ മേൽമണ്ണിൽ നിന്ന് നിർമ്മിച്ച ഇഷ്ടികകൾക്ക് ബദലായി ഇത് ഉപയോഗിക്കാം.

14. നിർമ്മാണ വസ്തുവായി പുഴകളിലെ മണലിന് ബദൽ നിർദ്ദേശിക്കുക?
ഉത്തരം: പുഴയിലെ മണലിന് പകരം പാറപ്പൊടി നിർമ്മാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. ഉറപ്പിലും, ഈടിലും പാറപ്പൊടി പുഴയിലെ മണലിനേക്കാൾ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

15. മണ്ണ്‌ സംരക്ഷണത്തെ കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനായി കൃഷി ഓഫീസറോട്‌ ചോദിക്കാനുള്ള അഞ്ചു ചോദ്യങ്ങള്‍ തയ്യാറാക്കുക.
ഉത്തരം: 
* മണ്ണില്‍ വന്നുചേരുന്ന മാലിന്യങ്ങള്‍ ഇല്ലാതാക്കാനോ കുറയ്ക്കാനോ എന്തെങ്കിലും സാങ്കേതികവിദ്യകള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ?
* മണ്ണ്‌ മലിനീകരിക്കപ്പെടുന്ന മൂലം സസ്യങ്ങള്‍ക്കും മറ്റ്‌ ജീവജാലങ്ങള്‍ക്കും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണ്‌?
* കൃഷിക്ക്‌ ഉപയോഗിക്കുന്ന ജൈവകീടനാശിനികള്‍ മണ്ണിനെ ദോഷകരമായി ബാധിക്കുമോ?
* മണ്ണൊലിപ്പ്‌ നിയന്ത്രിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കും?
* മഴവെള്ളം ശേഖരിക്കാനുള്ള മണ്ണിന്റെ ശേഷി എങ്ങനെയെല്ലാമാണ്‌ നഷ്ടമായിക്കൊണ്ടിരിക്കുന്നത്‌?

16. ജലമണ്ഡലം എന്നാലെന്താണ് ?
ഉത്തരം: സമുദ്രങ്ങള്‍, നദികള്‍, തടാകങ്ങള്‍, അരുവികള്‍ ഇവയെക്കൂടാതെ ഭൂമിയുടെ
ഉള്ളിലും ജലം ദ്രാവകരുപത്തില്‍ സ്ഥിതി ചെയ്യുന്നു. ധ്രുവപ്രദേശങ്ങളിലും വളരെ ഉയരമുള്ള പര്‍വ്വതങ്ങളുടെ മുകളിലും ജലം ഉറഞ്ഞ്‌ ഖരരുപത്തില്‍ സ്ഥിതിചെയ്യു മ്പോള്‍ അന്തരീക്ഷത്തില്‍ ഇത്‌ നീരാവിയായും ജലകണികകളായുമാണ്‌ നിലകൊള്ളുന്നത്‌. ഇത്തരത്തിൽ മൂന്ന്‌ അവസ്ഥകളിലുമായി ഭൂമിയിലുള്ള ജലമാണ്‌ ജലമണ്ഡലം.

17. ഭൂമിയുടെ ഉപരിതലത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും വെള്ളമാണെങ്കിലും നമുക്ക് ജലക്ഷാമം അനുഭവപ്പെടുന്നത് എന്തുകൊണ്ട്?
ഉത്തരം: ഭൂമിയുടെ മുന്നില്‍ രണ്ടുഭാഗവും ജലമാണെങ്കിലും, അതില്‍ മൂന്ന്‌ ശതമാനം മാത്രമാണ്‌ ശുദ്ധജലം. നദികള്‍, തടാകങ്ങള്‍, കായലുകള്‍, കിണറുകള്‍ തുടങ്ങിയവയില്‍ നിന്ന്‌ ലഭിക്കുന്ന ശുദ്ധജലത്തില്‍ മനുഷ്യന് ഉപയോഗിക്കാന്‍ കഴിയുന്ന ജലത്തിന്റെ അളവ്‌ കേവലം ഒരു ശതമാനത്തിലും താഴെയാണ്‌. ബാക്കി ജലം മുഴുവനും ധ്രുവങ്ങളിലും പര്‍വ്വതങ്ങളുടെ മുകളിലുമായി ഉറഞ്ഞു കിടക്കുന്നു . ഭൂഗർഭജലം ഉപയോഗിക്കുന്നതിന് നിരവധി പരിമിതികളുണ്ട്. അതിനാൽ, നമുക്ക്ജ ലക്ഷാമം അനുഭവപ്പെടുന്നു.

18. ജല പരിപാലനത്തിന്റെ ശാസ്ത്രീയ രീതികൾ നിർദ്ദേശിക്കുക?
ഉത്തരം:
• കുന്നിന്‍ചരിവുകളെ തട്ടുകളാക്കി കൃഷി ചെയ്യുക.
• പാറകള്‍ നിറഞ്ഞതും മണ്ണിന്‌ ആഴമില്ലാത്തതുമായ മലനിരകളില്‍ തെങ്ങ്‌, കവുങ്ങ്‌
തുടങ്ങിയ നാരുവേരുകളുള്ള മരങ്ങള്‍ക്കുപകരം സ്ഥായിയായി നില്‍ക്കുന്ന ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക.
• മലഞ്ചരിവുകളിലെ നീര്‍ച്ചാലുകളില്‍ കോണ്‍ക്രീറ്റ്‌ തടയണകള്‍ക്കുപകരം
അതാതിടത്തു കിട്ടുന്ന കട്ടി, തടി മുതലായവകൊണ്ട്‌ തടയണകള്‍ നിര്‍മ്മിക്കുക.
• മണ്ണുസംരക്ഷണ കയ്യാലകള്‍ നിര്‍മ്മിക്കുക.
• ചരിവു കുടുതലുള്ള പ്രദേശങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും മരച്ചീനി, ചേമ്പ്‌, ചേന തുടങ്ങിയ മണ്ണിന്‌ ഇളക്കമുണ്ടാകുന്ന തരത്തിലുള്ള വിളകള്‍ കൃഷിചെയ്യുന്നതും ഒഴിവാക്കുക.
• തരിശായ ഇടങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുക.
• ഗാര്‍ഹിക, വ്യാവസായിക മാലിന്യങ്ങള്‍ ജലാശയങ്ങളിലേക്ക്‌ ഒഴുക്കിവിടാതിരിക്കുക.
വയലുകള്‍, കുളങ്ങള്‍, തടാകങ്ങള്‍, നദിതീരങ്ങള്‍ എന്നിവ മണ്ണിട്ട്‌ നികത്താതെ സംരക്ഷിക്കുക.

19. എന്താണ് വായുമണ്ഡലം അഥവാ അന്തരീക്ഷം ?
ഉത്തരം: ഭൂമിയെ ഒരു പുതപ്പ് പോലെ പൊതിഞ്ഞ് സംരക്ഷിക്കുന്ന വാതകപാളിയാണ് അന്തരീക്ഷം.

20. "വ്യത്യസ്ത രീതികളിൽ അന്തരീക്ഷം നമുക്ക് ഉപയോഗപ്രദമാണ്'. വ്യക്തമാക്കുക.
ഉത്തരം:
• സസ്യങ്ങൾക്ക് ആവശ്യമായ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷം നൽകുന്നു.
• ഭൂമിയിലെ വിവിധ ജീവജാലങ്ങൾക്ക് ആവശ്യമായ ഓക്സിജനും ഇത് നൽകുന്നു
• ഇത് ഹാനികരമായ അൾട്രാവയലറ്റ്, ഗാമാ കിരണങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു.
• മഴയും മഞ്ഞും പോലെയുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് കാരണം അന്തരീക്ഷമാണ്.

21. മനുഷ്യന്റെ ഏതെല്ലാം പ്രവർത്തനങ്ങളാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നത് ?
ഉത്തരം:
• ശീതീകരണികളിൽ (refrigerators) ഉപയോഗിക്കുന്ന വാതകങ്ങൾ.
• വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ്
• ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം

22. ഡൽഹി നഗരത്തിൽ അന്തരീക്ഷത്തിലേക്ക് ശുദ്ധവായു പമ്പ് ചെയ്യുന്ന വലിയ യന്ത്രങ്ങളുണ്ട്. എന്തുകൊണ്ടാണ് നഗര ഭരണകൂടം ഇത്തരം നടപടികൾ സ്വീകരിക്കുന്നത്?
ഉത്തരം: ഡൽഹിയിലെ വ്യവസായശാലകള്‍, വാഹനങ്ങള്‍ എന്നിവയില്‍നിന്ന്‌ വന്‍തോതില്‍ നിരവധി മാരകമായ രാസവസ്തുക്കളും വാതകങ്ങളും വായുവില്‍ കലരുന്നുണ്ട്‌. അതിനാൽ നഗരത്തിന് മതിയായ ശുദ്ധവായു ലഭ്യമല്ല. വായുവിന്റെ സ്വാഭാവികഘടനയ്ക്ക്‌ മാറ്റമുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മനുഷ്യന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും. അതിനാൽ, അന്തരീക്ഷത്തിലേക്ക് ശുദ്ധവായു പമ്പ് ചെയ്യുന്ന വലിയ യന്ത്രങ്ങൾ ഡൽഹി നഗരത്തിലുണ്ട്.

23. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള വിവിധ രീതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക.
ഉത്തരം:
• വിറക് അടുപ്പിന്റെ ഉപയോഗം കുറയ്ക്കുക അല്ലെങ്കിൽ ഒഴിവാക്കുക.
• ചപ്പുചവറുകൾ, പ്ലാസ്റ്റിക്കുകൾ തുടങ്ങിയവ കത്തിക്കുന്നത് ഒഴിവാക്കുക.
• യാത്രയ്ക്കായി പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുക.
 ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക 
• പെട്രോളിൽ ഓടുന്ന വാഹനങ്ങൾക്ക് പകരം CNG വാഹനങ്ങൾ ഉപയോഗിക്കുക.

24. എന്താണ് ജൈവമണ്ഡലം?
ഉത്തരം: ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖലയാണ് ജൈവ മണ്ഡലം. ശിലാമണ്ഡലം, ജലമണ്ഡലം, അന്തരീക്ഷം എന്നീ മൂന്ന് മണ്ഡലങ്ങളുടെയും പരസ്പരപ്രവർത്തനങ്ങളുടെ ഫലമായാണ് ജൈവമണ്ഡലം നിലനിൽക്കുന്നത്.

25. പ്രകൃതി ദുരന്തങ്ങൾ എന്തൊക്കെയാണ്?
ഉത്തരം: പ്രകൃതിയിൽ സ്വാഭാവികമായി സംഭവിക്കുന്നതും മനുഷ്യന്റെ ജീവനും സ്വത്തിനും കനത്ത നഷ്ടമുണ്ടാക്കുന്നതുമായ പ്രതിഭാസങ്ങളാണ് പ്രകൃതി ദുരന്തങ്ങൾ.

26. പ്രകൃതി ദുരന്തങ്ങൾ തടയുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനുമുള്ള സർക്കാർ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ചില ഉദാഹരണങ്ങൾ എഴുതുക.
ഉത്തരം:
• കേരള റവന്യൂ - ദുരന്തനിവാരണ വകുപ്പ്
• സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
• ദുരന്ത സാധ്യതാ അപഗ്രഥന സെൽ 
• ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്.

27. എന്താണ് ഉരുൾപൊട്ടൽ?
ഉത്തരം: കുത്തനെ ചരിവുള്ള പ്രദേശങ്ങളിലെ പാറകളും മണ്ണും ചെളിയും അതിവേഗം താഴേക്ക് നീങ്ങുന്ന പ്രതിഭാസമാണ് ഉരുൾപൊട്ടൽ.

28. ഉരുൾപൊട്ടൽ സമയത്ത് സ്വീകരിക്കേണ്ട ചില സുരക്ഷാ നടപടികൾ എഴുതുക?
ഉത്തരം:
• എത്രയും വേഗം സുരക്ഷിതസ്ഥാനങ്ങളിലേക്ക്‌ മാറുക.
• ചെറിയ കുട്ടികള്‍, വൃദ്ധര്‍, ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ എന്നിവരുടെ
രക്ഷയ്ക്ക്‌ മുന്‍ഗണന നല്‍കുക.
• പരിക്കേറ്റവര്‍ക്ക്‌ പ്രഥമശുശ്രൂഷ നല്‍കുക.
• വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുക.
• പോലീസ്‌, ആംബുലന്‍സ്‌ തുടങ്ങിയ ഏജന്‍സികളുമായി ബന്ധപ്പെടുക.
• വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാന്‍വേണ്ട മുന്‍കരുതലുകള്‍ എടുക്കുക.

29. എന്താണ് വെള്ളപ്പൊക്കം?
ഉത്തരം: മഴക്കാലത്ത്‌ നദികള്‍ക്ക്‌ ഉള്‍ക്കൊള്ളാനാവാത്തത്ര ജലം ഒഴുകിയെത്തുമ്പോള്‍ അവ കര കവിഞ്ഞ്‌ ഒഴുകാറുണ്ട്‌. ഇതാണ്‌ വെള്ളപ്പൊക്കം.

30. വെള്ളപ്പൊക്കം നേരിടാൻ ചില വഴികൾ നിർദ്ദേശിക്കുക?
ഉത്തരം:
• പുഴയോടുചേര്‍ന്ന പ്രദേശത്ത്‌ വീടുവയ്ക്കരുത്‌.
• മഴക്കാലത്ത്‌ പുഴയില്‍ ഇറങ്ങരുത്‌.
• വയലുകള്‍ മഴവെള്ളത്തിന്‌ താഴ്ന്നിറങ്ങാനുള്ള ഇടമാണ്‌. അവ മണ്ണിട്ടുമുടരുത്‌.
• തീരത്തു താമസിക്കുന്നവര്‍ മഴക്കാലത്ത്‌ പ്രത്യേകം ശ്രദ്ധിക്കണം. വിലപിടിപ്പുള്ള
സാധനങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക്‌ മാറ്റണം.
• വെള്ളം കയറുന്നുണ്ടെങ്കിൽ വൈദ്യുതിബന്ധം വിച്ചേദിക്കണം.

വിലയിരുത്താം

1. മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകൾ സ്ഥലമണ്ഡലത്തെ ദോഷകരമായി ബാധിക്കുന്നു. ഉദാഹരണത്തിലൂടെ സമർത്ഥിക്കുക. 
ഉത്തരം:
• മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകള്‍ സ്ഥലമണ്ഡലത്തെ ദോഷകരമായിബാധിക്കുന്നു.
• നദികളിലെ മണല്‍വാരലിന്റെ ഫലമായിഅടിത്തട്ടിന്റെ ആഴം കൂടുന്നത്‌ സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പ്‌ താഴുന്നതിനും ജലദൌര്‍ലഭ്യം അനുഭവപ്പെടുന്നതിനും കാരണമാകുന്നു.
• വയലുകളിലെ ചെളി ഇഷ്ടിക നിര്‍മ്മാണത്തിന്‌ എടുക്കുമ്പോള്‍ വയലുകള്‍ നശിക്കുന്നതിനു കാരണമാകുന്നു. 
• നെൽവയലും ചതുപ്പ് നിലങ്ങളും മണ്ണിട്ട് നികത്തുന്നതിലൂടെ, മഴവെള്ളം സംഭരിക്കുന്ന സ്വാഭാവിക ഇടങ്ങൾ ഇല്ലാതാകുന്നു. ഇത് ചെറിയ മഴയിൽപ്പോലും പ്രളയസാധ്യത ഉണ്ടാക്കുന്നു.
• കുന്നുകള്‍ പ്രകൃതിദത്ത ജലസംഭരണികള്‍ ആണ്‌. അവ നിരപ്പാക്കിയാല്‍ സമീപ പ്രദേശങ്ങളില്‍ ജലക്ഷാമം ഉണ്ടാകും.
• കാടുകള്‍ വെട്ടിത്തെളിച്ചാൽ കാലാവസ്ഥ വ്യതിയാനം സംഭവിക്കുകയും ജീവജാലങ്ങള്‍ നശിക്കുകയും ചെയ്യുന്നു.
• സസ്യജാലങ്ങള്‍ക്ക്‌ നാശം സംഭവിക്കും. ഭക്ഷണദൌര്‍ലഭ്യം ഉണ്ടാകും. ഇത്‌ വലിയ നാശത്തിലേക്ക്‌ വഴി തെളിക്കും.

2. ജൈവമണ്ഡലത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന്‌ സ്ഥലമണ്ഡലത്തിലെ
ശാസ്ത്രീയമായ ഇടപെടലുകള്‍ അനിവാര്യമാണ്‌. ഇതിന്‌ ആവശ്യമായമൂന്ന്‌
പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി എഴുതുക.
ഉത്തരം:
 മണ്ണിന്റെ ഫലപുഷ്ടി നശിപ്പിക്കുന്ന പ്രവർത്തനങ്ങള്‍ ഒഴിവാക്കുക.
 അന്തരീക്ഷത്തില്‍ കാർര്‍ബണ്‍ഡയോക്സയിഡിന്റെ അളവ്‌ വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുറച്ച് കൊണ്ടുവരിക. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ജാഗ്രത പാലിക്കുക
 ജലക്ഷാമം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പരമാവധി ചെയ്യാതിരിക്കുകയും അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുക.

3. നിങ്ങളുടെ പ്രദേശത്തെ ശുദ്ധജലസ്രോതസ്സുകള്‍ മലിനമാക്കപ്പെടുന്നത്‌ എങ്ങനെയെല്ലാമാണ്‌?
ഉത്തരം:
 പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ജലസ്രോതസിലേക്ക്‌ വലിച്ചെറിയുമ്പോള്‍
 വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുഴയില്‍ എത്തുമ്പോള്‍
 വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ജലസ്രോതസ്സില്‍ എത്തുമ്പോള്‍
 പുഴകളില്‍ വാഹനം കഴുകുമ്പോഴും കന്നുകാലികളെ കുളിപ്പിക്കുമ്പോഴും പുഴ മലിനമാകുന്നു.

4. ജലമണ്ഡലം മൂന്ന്‌ അവസ്ഥകളില്‍ സ്ഥിതിചെയ്യുന്നു. എവിടെയൊക്കെ ഏതെല്ലാം
രൂപത്തില്‍ എന്ന്‌ കണ്ടെത്തുക.
ഉത്തരം:
• ഭൂമിയുടെ ഉള്ളില്‍ ജലം ദ്രാവക രൂപത്തില്‍ സ്ഥിതിചെയ്യുന്നു.
 ധ്രുവപ്രദേശങ്ങളിലും വളരെ ഉയരമുള്ള പര്‍വതങ്ങളുടെ മുകളിലും ജലം ഉറഞ്ഞ്‌
ഖരരൂപത്തില്‍ സ്ഥിതിചെയ്യുന്നു.
 അന്തരീക്ഷത്തില്‍ ഇത്‌ നീരാവിയും ജലകണികകളായുമാണ്നിലകൊള്ളുന്നത്‌.

5. വായുമലിനീകരണം കുറയ്ക്കുന്നതിന്‌ നിങ്ങള്‍ക്ക്‌ എന്തെല്ലാം ചെയ്യാനാകും? കുറിപ്പ്‌
തയാറാക്കുക.
ഉത്തരം:
• ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക
• ഫാക്ടറികളില്‍ നിന്നുള്ള വിഷമയമായ പുക അന്തരീക്ഷത്തിലേക്ക്‌ പോകുന്നത്‌ തടയുക
• ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നതിന്‌ ഫോസില്‍ ഇന്ധനങ്ങള്‍ക്ക്‌ പകരം പരമ്പര്യേതര ഉര്‍ജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുക.
* മാലിന്യങ്ങള്‍ കത്തിക്കാതെ അവ എല്ലായ്പ്പോഴും ശരിയായി സംസ്കരിക്കുക.





PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here