STD 7 Basic Science: Chapter 04 അന്നപഥത്തിലൂടെ - ചോദ്യോത്തരങ്ങൾ | Teaching Manual  


Study Notes for Class 7 Basic Science (Malayalam Medium) Through the alimentary canal | Text Books Solution Basic Science (Malayalam Medium) Chapter 04 അന്നപഥത്തിലൂടെ - Teaching Manual / Teachers Handbook

SCERT Solutions for STD VII Basic Science Chapterwise
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

Chapter 04: അന്നപഥത്തിലൂടെ - Questions and Answers 
1. എന്താണ് പോഷണം?
ഉത്തരം: ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനെയാണ്  പോഷണം എന്ന് പറയുന്നത്.

2. ചിത്രത്തില്‍ സൂചിപ്പിച്ച പ്രവര്‍ത്തനം ഏതാണെന്ന്‌ അറിയാമല്ലോ.
ഉത്തരം:
 പ്രകാശസംശ്ലേഷണം
• പ്രകാശസംശ്ലേഷണം നടക്കുന്നതിന്‌ എന്തെല്ലാം ഘടകങ്ങള്‍ ആവശ്യമുണ്ട്‌?
ഉത്തരം: സൂര്യപ്രകാശം, കാർബൺ ഡൈ ഓക്സൈഡ്, ഹരിതകം, വെള്ളം, ധാതുക്കൾ
• പ്രകാശസംശ്ലേഷണം നടക്കുമ്പോള്‍ സസ്യങ്ങള്‍ സ്വീകരിക്കുന്ന വാതകം ഏതാണ്‌?
ഉത്തരം: കാർബൺ ഡൈ ഓക്സൈഡ്
• പുറത്തു വിടുന്ന വാതകം ഏതാണ്‌?
ഉത്തരം: ഓക്സിജൻ 

3. എന്താണ് സ്വപോഷികൾ?
ഉത്തരം: ഹരിത സസ്യങ്ങള്‍ ആഹാരത്തിനുമറ്റു ജീവികളെ ആശ്രയിക്കുന്നില്ല. ഇവ സ്വയം ആഹാരം നിര്‍മ്മിക്കുന്നവയാണ്‌. അതിനാല്‍ ഇവയെ സ്വപോഷികള്‍ എന്ന്‌ പറയുന്നു.

4. എന്താണ് പരപോഷികള്‍?
ഉത്തരം: ആഹാരം സ്വയം നിര്‍മ്മിക്കാന്‍ കഴിയാത്ത ജീവികള്‍ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നു. അതിനാല്‍ ഇവയെ പരപോഷികള്‍ എന്ന്‌ പറയുന്നു.

5. സസ്യങ്ങൾക്ക് കൂടിയ അളവിൽ ആവശ്യമായ മൂലകങ്ങൾ ഏതെല്ലാം?
ഉത്തരം: കാര്‍ബണ്‍, ഹൈഡ്രജന്‍, ഫോസ്‌ഫറസ്‌, നൈട്രജന്‍, സള്‍ഫര്‍, കാല്‍സ്യം, ഇരുമ്പ്.

6. താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കുക.
ചിത്രങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന സസ്യങ്ങളെ തരംതിരിച്ച് താഴെ നൽകിയിരിക്കുന്ന പട്ടികയിൽ അവ രേഖപ്പെടുത്തുക
7. ഇരപിടിയന്‍ സസ്യങ്ങള്‍ ഏതെല്ലാം ?
ഉത്തരം: വീനസ്‌ ഫ്ലൈട്രാപ്പ്‌, സണ്‍ഡ്യൂ ചെടി, പിച്ചര്‍ ചെടി (നെപ്പന്തസ്‌)

8. ഇരപിടിയന്‍ സസ്യങ്ങള്‍ പ്രകാശസംശ്ലേഷണം നടത്തുന്നുണ്ട്‌. പിന്നെന്തിനാണ്‌ ഇവ പ്രാണികളെ പിടിക്കുന്നത്‌?
ഉത്തരം: നൈട്രജന്‍ ലഭിക്കുന്നതിനുവേണ്ടിയാണ്‌ ഇവ പ്രാണികളെ പിടിക്കുന്നത്‌. പ്രാണികളുടെ ശരീരം വിഘടിപ്പിച്ച്‌ ഇവ ആവശ്യത്തിന്‌ നൈട്രജന്‍ സ്വീകരിക്കുന്നു.

9. ശരീരത്തിലെ കാഠിന്യമേറിയ ഭാഗം ഏതാണ്‌?
ഉത്തരം: പല്ല്‌

10. പല്ലിന്റെ ഉപരിതല പാളി ഏതാണ്?
ഉത്തരം: ഇനാമല്‍

11. ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർത്ഥം ?
ഉത്തരം: ഇനാമല്‍

12. എങ്ങനെയാണ്‌ പല്ലില്‍ ആസിഡ്‌ കലരുന്നത്‌? ദന്തക്ഷയത്തിന്‌ കാരണമെന്ത്‌?
ഉത്തരം: പല്ലുകള്‍ക്കിടയില്‍ ആഹാരാവശിഷ്ടങ്ങള്‍ പറ്റി പിടിച്ചിരിക്കുമ്പോള്‍ ബാക്ടീരിയകള്‍ അതില്‍ നിന്നും പോഷണം നടത്തുന്നു. ഇതിന്റെ ഫലമായി ലാക്റ്റിക്‌ ആസിഡ്‌ ഉല്‍പ്പാദിപ്പിക്കുന്നു. ആസിഡ്‌ ഇനാമലിന്റെ നാശത്തിന്‌ കാരണമാകുന്നു. മധുരമുള്ള ആഹാരവസ്തുക്കള്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു.

13. പല്ലിന്റെ ആരോഗ്യത്തിനുള്ള ശരിയായ ശീലം എന്താണ്‌?
ഉത്തരം: രാത്രി ഭക്ഷണത്തിനു ശേഷവും രാവിലെ ഭക്ഷണത്തിനു മുന്‍പും പല്ലു വൃത്തിയാക്കുക. ഓരോ തവണ ആഹാരം കഴിക്കുമ്പോഴും പല്ലില്‍ ആഹാരത്തിന്റെ അവശിഷ്ടം ശേഷിക്കാതെ വായ്‌ വൃത്തിയായി കഴുകുക.

14. എന്താണ്‌ പാല്‍പ്പല്ലുകള്‍?
ഉത്തരം: ആറുമാസം പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന പല്ലുകളാണ്‌ പാല്‍പ്പല്ലുകള്‍. മുകളിലും താഴെയുമായി പത്ത്‌ പല്ലുകള്‍ വീതം ഉണ്ടാകും.

15. പല്ലുകള്‍ എത്ര തരം ഉണ്ട്‌? ഏതെല്ലാം?
ഉത്തരം: 4 തരം പല്ലുകളാണുള്ളത്‌
• ഉളിപ്പല്ല്‌
• കോമ്പല്ല്‌
• അഗ്രചര്‍വണകം
• ചര്‍വണകം
i. ഉളിപ്പല്ല്‌
• മുന്‍വശത്ത്‌ താഴെയും മുകളിലുമായി എട്ട്‌ പല്ലുകള്‍.
 കടിച്ചു മുറിക്കാന്‍ സഹായിക്കുന്നു.
ii. കോമ്പല്ല്‌
 ഉളിപ്പല്ലുകള്‍ക്ക്‌ സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി നാല് പല്ലുകള്‍.
 ആഹാരവസ്തുക്കള്‍ കടിച്ചുകീറാന്‍ സഹായിക്കുന്നു.
iii. അഗ്രചര്‍വണകം
 കോമ്പല്ലിന്‌ സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി എട്ട് പല്ലുകള്‍.
 ചവച്ചരയ്ക്കാന്‍ സഹായിക്കുന്നു.
iv. ചര്‍വണകം
 അഗ്രചര്‍വണകങ്ങളെ തുടര്‍ന്ന്‌ മുകളിലും താഴെയുമായി പന്ത്രണ്ട്‌ പല്ലുകള്‍.
 ചവച്ചരയ്ക്കാന്‍ സഹായിക്കുന്നു.

16. വായിൽ നിന്ന് ആഹാരം ഏത് വഴിയാണ് ആമാശയത്തിൽ എത്തുന്നത്?ഉത്തരം: അന്നനാളം

17. എന്താണ് പെരിസ്റ്റാൾസിസ് ?
ഉത്തരം: വായില്‍ നിന്ന്‌ ആഹാരം അന്നനാളം വഴിയാണ്‌ ആമാശയത്തില്‍ എത്തുന്നത്‌. ഇതിനു സഹായിക്കുന്നത്‌ അന്നനാളത്തിന്റെ തരംഗ രൂപത്തിലുള്ള ചലനമാണ്‌. ഇതിനെയാണ്‌ പെരിസ്റ്റാള്‍സിസ്‌ എന്ന് പറയുന്നത്‌.

18. എവിടെ വച്ചാണ് ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നത്?
ഉത്തരം: ചെറുകുടലില്‍.

19. എവിടെ വച്ചാണ് ധാതുലവണങ്ങൾ അടങ്ങിയ ജലത്തിന്റെ ആഗിരണം നടക്കുന്നത്? 
ഉത്തരം: വന്‍കുടലില്‍

20. ആമാശയത്തിലെ ഭക്ഷണം ദഹിക്കുന്നതിനെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക?
ഉത്തരം: ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം കുഴമ്പ് പരുവത്തിലാകുന്നു. ആമാശയം ഉത്പാദിപ്പിക്കുന്ന ദഹന രസങ്ങൾ ആഹാരത്തെ രാസീയമായും ഹിപ്പിക്കുന്നു.

21. ചെറുകുടലിനെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക?
ഉത്തരം: ചെറുകുടലിന് ആറ് മീറ്ററോളം നീളമുണ്ട്. ഇവിടെവച്ച് ആഹാരത്തിന്റെ ദഹനം ഇവിടെ പൂർത്തിയാവുന്നു. ദഹിച്ച ഭക്ഷണത്തിലെ പോഷകഘടങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.

22. വൻകുടലിനെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക?
ഉത്തരം: ചെറുകുടലിനെ തുടർന്ന് ഒന്നര മീറ്ററോളം നീളമുള്ള വണ്ണം കൂടിയ കുടലാണ് വൻകുടൽ. ധാതുക്കളും ലവണങ്ങളും അടങ്ങിയ ജലത്തിന്റെ ആഗിരണം നടക്കുന്നത് വൻകുടലിൽ വച്ചാണ്.

23. ചിത്രം നോക്കി അതിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളുടെ പേരെഴുതുക.
ഉത്തരം:
1) വായ
2) അന്നനാളം
3) ആമാശയം
4) ചെറുകുടൽ
5) വലിയ കുടൽ
6) മലാശയം

24. മദ്യപാനത്തിന്റെ പ്രതികൂല ഫലങ്ങൾ എന്തൊക്കെയാണ്?
ഉത്തരം:
 മദ്യം ആമാശയത്തിലെ മൃദുലമായ പാളികളില്‍ വ്രണമുണ്ടാക്കുന്നു. ഇത്‌ അള്‍സറിന്‌ കാരണമാവുന്നു.
 അമിതമായ മദ്യപാനം കരള്‍വീക്കത്തിന്‌ കാരണമാവുന്നു.
 വായ്‌, അന്നനാളം, കരള്‍, വന്‍കുടല്‍ എന്നി വിടങ്ങളില്‍ കാന്‍സര്‍ ഉണ്ടാവാന്‍ മദ്യം
കാരണമാവുന്നു.

25. അമീബയിലെ പോഷണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങൾ എന്തൊക്കെയാണ്? ഫ്ലോചാർട്ട് പൂർത്തിയാക്കുക. (പാഠപുസ്തക പേജ്: 58)
26. പോഷണ പ്രക്രിയയിലെ വിവിധഘട്ടങ്ങളെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക?
ഉത്തരം: പോഷണപ്രക്രിയയിലെ ആദ്യഘട്ടമാണ്‌ ആഹാരസ്വീകരണം. ആഹാരത്തിലടങ്ങിയ ജൈവഘടകങ്ങളെ ശരീരത്തിന്‌ സ്വീകരിക്കാന്‍ കഴിയുന്ന ലളിതഘടകങ്ങളാക്കുന്ന പ്രക്രിയയാണ്‌ ദഹനം. ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ ആഗിരണവും ആഗിരണം ചെയ്യപ്പെട്ട ആഹാരഘടകങ്ങള്‍ ശരീരത്തിന്റെ ഭാഗമാക്കുന്ന പ്രക്രിയ സ്വാംശീകരണവും ആണ്‌. ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാവുന്നതും ശരീരത്തിന്‌ ആവശ്യമില്ലാത്തതുമായ വസ്തുക്കളെ ശരീരം പുറന്തള്ളുന്ന പ്രക്രിയയാണ്‌ വിസര്‍ജനം. 

27. സ്വാംശീകരണം എന്ന ഘട്ടം കൂടി ചേർത്ത് ഫ്ലോചാർട്ട് പൂർത്തിയാക്കുക
28. ചിത്രീകരണം ശ്രദ്ധിക്കൂ
i. ഏതെല്ലാം ഘടകങ്ങളാണ്‌ രക്തത്തില്‍ എത്തുന്നത്‌?
ഉത്തരം: ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ്, യൂറിയ, പോഷകങ്ങൾ
ii. ഇവയില്‍ ഏതെല്ലാം ഘടകങ്ങള്‍ ശരീരത്തിന്‌ ആവശ്യമുണ്ട്‌?
ഉത്തരം: ഓക്സിജനും പോഷകങ്ങളും
iii. ആവശ്യമില്ലാത്തവ എങ്ങനെയാണ്‌ പുറന്തള്ളപ്പെടുന്നത്‌?
ഉത്തരം: കാര്‍ബണ്‍ ഡൈഓക്സൈഡ്‌ ശ്വസനത്തിലൂടെ പുറന്തള്ളപ്പെടുന്നു. അധിക യൂറിയ മൂത്രത്തിന്റെ രൂപത്തിൽ പുറന്തള്ളുന്നു.

29. വൃക്കയുടെ പ്രവർത്തനം എന്താണ്?
ഉത്തരം: രക്തത്തിലെ അധിക യൂറിയ, വെള്ളം, ലവണങ്ങൾ എന്നിവ അരിച്ചെടുത്ത് മൂത്രത്തിന്റെ രൂപത്തിൽ പുറന്തള്ളുന്നു.

30. മൂത്രാശയ അണുബാധയുടെ കാരണങ്ങൾ എന്തൊക്കെയാണ്?
ഉത്തരം: യഥാസമയം മൂത്രമൊഴിക്കാതിരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ശുചിത്വം പാലിക്കാതിരിക്കുക തുടങ്ങിയവ മൂത്രാശയ രോഗങ്ങൾക്ക് കാരണമാകും

31. എന്തുകൊണ്ടാണ് വേനൽക്കാലത്ത് മൂത്രത്തിന് കൂടുതൽ മഞ്ഞനിറം?
ഉത്തരം: വേനല്‍ക്കാലത്തു ത്വക്കിലൂടെ കൂടുതല്‍ ജലാംശം പുറത്തു പോവുന്നു. അപ്പോള്‍ മൂത്രത്തില്‍ ജലാംശത്തിന്റെ അളവ്‌ കുറവും ലവണാംശത്തിന്റെ അളവ്‌ കൂടുതലും ആയിരിക്കും.അപ്പോള്‍ മൂത്രത്തിന്‌ അല്പം കൂടുതല്‍ മഞ്ഞനിറം ഉണ്ടാവും.

32. വിയർപ്പിലൂടെ ശരീരത്തിൽ നിന്ന് എന്തെല്ലാം പുറത്ത് പോവുന്നു?
ഉത്തരം: ശരീരത്തിലെ അധിക ജലവും ലവണങ്ങളും വിയർപ്പിലൂടെ പുറന്തള്ളപ്പെടുന്നു.

33. എന്താണ് നിർജ്ജലീകരണം ?
ഉത്തരം: ശരീരത്തിൽ നിന്ന് ജലവും ലവണങ്ങളും അമിതമായി നഷ്ടപ്പെടുന്ന അവസ്ഥയെ നിർജ്ജലീകരണം എന്ന് വിളിക്കുന്നു.

34. സസ്യശരീരത്തിലെ മാലിന്യങ്ങൾ പുറത്ത് കളയാൻ സസ്യങ്ങൾ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ 
ഉത്തരം: മാലിന്യം തൊലിയില്‍ സംഭരിച്ചുവയ്ക്കുകയും അവ പിന്നീട്‌ അടര്‍ന്നു പോവുകയും ചെയുന്നു. കാണ്ഡത്തില്‍ നിന്ന്‌ പൊട്ടിയൊഴുക്കുന്ന കറകളിലൂടെ മാലിന്യം പുറത്തുകളയുന്നു.

35. വിയർപ്പിന്റെ പ്രയോജനം എന്താണ്?
ഉത്തരം: വിയർപ്പ് നമ്മുടെ ശരീര താപനില നിയന്ത്രിക്കാനും നിലനിർത്താനും സഹായിക്കുന്നു.

36. നമ്മുടെ ശരീരത്തിൽ വിയർപ്പ് ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്?
ഉത്തരം: ത്വക്കിലെ വിയർപ്പ് ഗ്രന്ഥികളാണ് വിയർപ്പ് ഉത്പാദിപ്പിക്കുന്നത്.

37. കുളിക്കുമ്പോൾ ശരീരഭാഗങ്ങളെല്ലാം ശ്രദ്ധാപൂർവ്വം വൃത്തിയാക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്?
ഉത്തരം: വിയർപ്പും മറ്റ് മാലിന്യങ്ങളും ത്വക്കിലെ ചെറിയ സുഷിരങ്ങളിലൂടെ പുറന്തള്ളപ്പെടുന്നു. അവ ത്വക്കിൽ അടിഞ്ഞു കൂടുന്നു. അതിനാൽ കുളിക്കുമ്പോൾ ത്വക്ക് ശരീരഭാഗങ്ങളെല്ലാം ശ്രദ്ധാപൂർവ്വം വൃത്തിയാക്കണം.

വിലയിരുത്താം

1. ആഹാരം നന്നായി ചവച്ചരച്ച്‌ കഴിക്കണം എന്നു പറയാന്‍ കാരണമെന്ത്‌?
(a) ആഹാരത്തിന്റെ രൂചി അറിയാന്‍
(b) പല്ലിന്‌ വ്യായാമം ലഭിക്കാന്‍
(c) ദഹനം സുഗമമാക്കാന്‍
(d) ആഹാരത്തില്‍ ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ കലരാന്‍.
ഉത്തരം: ദഹനം സുഗമമാക്കാന്‍

2. അന്തരീക്ഷത്തില്‍ ഓക്സിജന്റെയും കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെയും അളവ്‌
സ്ഥിരമായി നില്‍ക്കുന്നത്‌.
(a) ജീവികള്‍ ശ്വസിക്കുന്നതുകൊണ്ട്‌.
(b) സസ്യങ്ങള്‍ പ്രകാശസംശ്ലേഷണം നടത്തുന്നതുകൊണ്ട്‌.
(c) ശ്വസനം, പ്രകാശസംശ്ലേഷണം എന്നീ രണ്ടു പ്രവര്‍ത്തനങ്ങളും നടക്കുന്നതു കൊണ്ട്‌.
(d) സസ്യങ്ങള്‍ കുറയുന്നതുകൊണ്ട്‌.
ഉത്തരം: (c) ശ്വസനം, പ്രകാശസംശ്ലേഷണം എന്നീ രണ്ടു പ്രവര്‍ത്തനങ്ങളും നടക്കുന്നതു കൊണ്ട്‌.

3. പോഷണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങള്‍, ബന്ധപ്പെട്ട അവയവങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ അനുയോജ്യമായി ചേര്‍ത്ത്‌ ആശയ ചിത്രീകരണം പൂര്‍ത്തിയാക്കു.
പോഷണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങള്‍
ആഹാരസമ്പാദനം - പോഷണപ്രക്രിയയിലെ ആദ്യഘട്ടം 
ദഹനം - ആഹാരത്തിലടങ്ങിയ ജൈവഘടകങ്ങളെ ശരീരത്തിന്‌ സ്വീകരിക്കാന്‍ കഴിയുന്ന ലളിതഘടകങ്ങളാക്കുന്ന പ്രക്രിയ. 
ആഗിരണം - ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ ആഗിരണം.
സ്വാംശീകരണം - ആഗിരണം ചെയ്യപ്പെട്ട ആഹാരഘടകങ്ങള്‍ ശരീരത്തിന്റെ ഭാഗമാക്കുന്ന പ്രക്രിയ. 
വിസര്‍ജനം - ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാവുന്നതും ശരീരത്തിന്‌ ആവശ്യമില്ലാത്തതുമായ വസ്തുക്കളെ ശരീരം പുറന്തള്ളുന്ന പ്രക്രിയ. 





👉Basic Science TextBook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here