STD 5 Social Science: Chapter 06 വൻകരകളും സമുദ്രങ്ങളും - ചോദ്യോത്തരങ്ങൾ | Teaching Manual 


Textbooks Solution for Class 5 Social Science (Malayalam Medium) Continents and Oceans | Text Books Solution Social Science (Malayalam Medium) Chapter 06 വൻകരകളും സമുദ്രങ്ങളും
 ഈ യൂണിറ്റിന്റെ Teaching Manual & Teachers Handbook ഈ പേജിന്റെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്യുക


Chapter 06: വൻകരകളും സമുദ്രങ്ങളും - Textual Questions and Answers & Model Questions
1. ഭൂപടത്തിൽ കൂടുതൽ ഭാഗവും ഏത് നിറത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്?
ഉത്തരം: നീല

2. നീല നിറം എന്താണ് സൂചിപ്പിക്കുന്നത്?
ഉത്തരം: വെള്ളം

3. എന്താണ് വൻകരകൾ (ഭൂഖണ്ഡങ്ങൾ)?
ഉത്തരം: സമുദ്രങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന അതിവിശാലമായ കരഭാഗങ്ങളാണ് വൻകരകൾ.

4. ഭൂഖണ്ഡങ്ങളെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുക
ഉത്തരം:
• ഏഷ്യ
• ആഫ്രിക്ക
• വടക്കേ അമേരിക്ക
• തെക്കേ അമേരിക്ക
• അന്റാർട്ടിക്ക
• യൂറോപ്പ്
• ഓസ്ട്രേലിയ

5. ഏറ്റവും വലിയ വൻകര ഏതാണ്?
ഉത്തരം: ഏഷ്യ

6. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വൻകര ഏതാണ്?
ഉത്തരം: ഏഷ്യ

7. ഏഷ്യാ വൻകരയുടെ സവിശേഷതകൾ എന്തൊക്കെയാണ്.
ഉത്തരം:
 ഏറ്റവും വലിയ വന്‍കര ഏഷ്യയാണ്‌.
 ഇന്ത്യന്‍ മഹാസമുദ്രത്തിനു വടക്കായി സ്ഥിതി ചെയ്യുന്നു.
 ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്നു.
 നമ്മുടെ രാജ്യമായ ഇന്ത്യ ഈ വന്‍കരയുടെ ഭാഗമാണ്‌.
 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ്‌ ഇവിടെയാണ്‌.
 ധാരാളം മഴ ലഭിക്കുന്ന പ്രദേശങ്ങള്‍,
 മഴ തീരെ കുറവായ പ്രദേശങ്ങള്‍,
 വര്‍ഷം മുഴുവന്‍ മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശങ്ങള്‍, വളരെ ചൂട് കൂടിയ പ്രദേശങ്ങള്‍, മിതമായ ചൂടും തണുപ്പുമുള്ള പ്രദേശങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി വൈവിധ്യങ്ങള്‍ ഈ വന്‍കരയില്‍ കാണാം.

8. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ഉത്തരം: എവറസ്റ്റ് കൊടുമുടി

9. എവറസ്റ്റ് കൊടുമുടി ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
ഉത്തരം: നേപ്പാൾ

10. ഹിമാലയത്തിന്റെ അർത്ഥമെന്താണ്?
ഉത്തരം: മഞ്ഞിന്റെ വാസസ്ഥലം 

11. ഏത് ഭൂഖണ്ഡത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്
ഉത്തരം: ഏഷ്യ

12. ആഫ്രിക്കൻ വൻകരയുടെ സവിശേഷതകൾ എന്തൊക്കെയാണ്.
ഉത്തരം:
 ആഫ്രിക്കയ്ക്ക്‌ വലുപ്പത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്‌.
 ഇന്ത്യന്‍ മഹാസമുദ്രത്തിനും അറ്റ്ലാന്റിക്‌ സമുദ്രത്തിനുമിടയിലായി സ്ഥിതി ചെയ്യുന്നു.
 ജനവാസത്തില്‍ രണ്ടാം സ്ഥാനം.
 കൂടുതല്‍ പ്രദേശങ്ങളും മരുഭൂമിയാണ്‌. അതു കൊണ്ട്‌ കൃഷി വളരെ കുറവാണ്.
 ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറ ഇവിടെയാണ്‌.
 ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈല്‍ ഈ വന്‍കരയിലൂടെ ഒഴുകുന്നു.
 ലോകത്ത്‌ ഏറ്റവും കൂടുതല്‍ വന്യജീവി സമ്പത്തുള്ള നിബിഡവനങ്ങള്‍ ഈ വന്‍കരയില്‍ കാണാം.

13. കൂടുതല്‍ പ്രദേശങ്ങളും മരുഭൂമിയായിട്ടുള്ള വൻകര ഏതാണ് ?
ഉത്തരം: ആഫ്രിക്ക

14. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ഏതാണ്?
ഉത്തരം: സഹാറ മരുഭൂമി

15. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
ഉത്തരം: നൈൽ

16. അന്താരാഷ്ട്ര നദി എന്നറിയപ്പെടുന്ന നദി?
ഉത്തരം: നൈൽ

17. 11 രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി?
ഉത്തരം: നൈൽ നദി

18. എന്തുകൊണ്ടാണ് നൈൽ അന്താരാഷ്‌ട്ര നദി എന്ന് അറിയപ്പെടുന്നത്?
ഉത്തരം: ഏകദേശം 6850 കിലോമീറ്റർ നീളമുള്ള ഈ നദി ആഫ്രിക്കയിലെ പതിനൊന്ന്‌ രാജ്യങ്ങളിലൂടെ ഒഴുകുന്നു. 

19. ഈജിപ്ത്‌, സുഡാൻ എന്നീ രാജ്യങ്ങളുടെ ജീവനാഡിയായി വിശേഷിപ്പിക്കാറുള്ള നദി.
ഉത്തരം: നൈൽ നദി

20. വടക്കേ അമേരിക്ക എന്ന വൻകരയുടെ സവിശേഷതകൾ എന്തൊക്കെയാണ്?
ഉത്തരം:
 പസഫിക സമുദ്രത്തിനും അറ്റ്‌ ലാന്റിക്‌ സമുദ്രത്തിനും ഇടയിലായി സ്ഥിതിചെയ്യുന്നു.
 വടക്കേ അമേരിക്ക വലുപ്പത്തില്‍ മൂന്നാം സ്ഥാനത്താണ്‌.
 അലാസ്‌കാ പര്‍വതനിരയിലെ മാക്കിന്‍ലിയാണ്‌ ഏറ്റവും ഉയരം കൂടിയ കൊടുമുടി.
 ലോകത്ത്‌ ലഭ്യമായ ഉപരിതല ശുദ്ധജലത്തിന്റെ ഏകദേശം 21% ഉള്‍ക്കൊള്ളുന്ന അഞ്ച്‌ മഹാതടാകങ്ങള്‍ ഇവിടെയുണ്ട്‌.
 മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശത്ത്‌ താമസിക്കുന്ന ഇന്യൂട്ടുകള്‍ (എസ്കിമോകള്‍) ഇവിടത്തെ പ്രത്യേകതയാണ്‌.
 കാലാവസ്ഥയും മണ്ണും കൃഷിക്ക്‌ അനുയോജ്യമാണ്‌.
• ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്നതിവിടെയാണ്.

21. ഇന്യൂട്ടുകൾ (എസ്കിമോകൾ) ഏത് ഭൂഖണ്ഡത്തിലാണ് കാണപ്പെടുന്നത്?
ഉത്തരം: വടക്കേ അമേരിക്ക

22. ഇഗ്ലൂ എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?
ഉത്തരം: മഞ്ഞുറഞ്ഞു കടക്കുന്ന വടക്കൻ ധ്രുവ പ്രദേശത്ത്‌ താമസ്സിക്കുന്ന 
എസ്കിമോകൾ തണുപ്പ്കാലത്ത്‌ താൽക്കാലികമായി മഞ്ഞുകട്ടകള്‍ കൊണ്ട് വീടുണ്ടാക്കാറുണ്ട്. ഈ വീടുകള്‍ ഇഗ്ലു എന്ന പേരിലാണ്‌ അറിയച്ചെടുന്നത്‌.

23. പഞ്ചമഹാതടാകങ്ങൾ എന്നറിയപ്പെടുന്ന തടാകങ്ങൾ ഏതൊക്കെ?
ഉത്തരം: വടക്ക അമേരിക്കയിലെ കാനഡ, യു.എസ്‌.എ. എന്നീ രാജ്യങ്ങളിലായി സ്ഥിതിചെയ്യുന്ന സുപ്പീരിയര്‍, മിഷിഗണ്‍, ഹ്യുറന്‍, ഇറി, ഒന്റാരിയോ എന്നിവയാണ് പഞ്ചമഹാതടാകങ്ങൾ. 

24. തെക്കേ അമേരിക്കയുടെ സവിശേഷതകൾ എന്തൊക്കെയാണ്?
ഉത്തരം:
 പസഫിക്‌ സമുദ്രത്തിനും അറ്റ്ലാന്റിക്‌ സമുദ്രത്തിനുമിടയിലായി സ്ഥിതി ചെയ്യുന്നു.
 വലുപ്പത്തില്‍ നാലാമത്‌.
 മാണ്ട്‌ “അകോങ്ഗുവ"യാണ്‌ ഏറ്റവും ഉയരമുള്ള കൊടുമുടി.
 ലോകത്ത്‌ ഏറ്റവും കൂടുതല്‍ ശുദ്ധജലം വഹിച്ചുകൊണ്ട്‌ ഒഴുകുന്ന ആമസോണ്‍ നദി
ഈ വന്‍കരയിലാണ്‌.
 തെക്കേ അമേരിക്കയുടെ വടക്കുഭാഗത്തുള്ള ആമസോണ്‍ നദീതടത്തിലുള്ള നിബിഡവനങ്ങളിലെ സസ്യജന്തുജാലങ്ങള്‍ ഏറെ വൈവിധ്യമുള്ളവയാണ്‌.
 കന്നുകാലിവളര്‍ത്തല്‍ ഇവിടത്തെ ജനങ്ങളുടെ ഒരു പ്രധാന തൊഴിലാണ്‌.

25. ആമസോൺ നദി ഏത് വൻകരയിലാണ് സ്ഥിതി ചെയ്യുന്നത്?
ഉത്തരം: തെക്കേ അമേരിക്ക

26. പിരാന മത്സ്യം ഏത് നദിയിലാണ് കാണപ്പെടുന്നത്?
ഉത്തരം: ആമസോൺ

27. മരച്ചീനിയുടെ ജന്മസ്ഥലം
ഉത്തരം: തെക്കേ അമേരിക്ക

28. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടി
ഉത്തരം: മൗണ്ട് അക്കോൺകാഗ്വ

29. തെക്കേ അമേരിക്കയിലെ പ്രധാന തൊഴിൽ എന്താണ്?
ഉത്തരം: കന്നുകാലി വളർത്തൽ 

30. അന്റാർട്ടിക്കയുടെ സവിശേഷതകൾ എന്തൊക്കെയാണ്?
ഉത്തരം:
 വലുപ്പത്തില്‍ അഞ്ചാം സ്ഥാനത്താണ്‌ അന്റാര്‍ട്ടിക്ക.
 ലോകത്തിലെ ഏറ്റവും തണുപ്പുകൂടിയ പ്രദേശം.
 വര്‍ഷംമുഴുവന്‍ മഞ്ഞു മൂടിക്കിടക്കുന്നതുകൊണ്ട്‌ വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നു.
 സ്ഥിരമായ ജനവാസമില്ല.
 അളവറ്റ ധാതുനിക്ഷേപങ്ങളുള്ള ഈ വന്‍കരയില്‍ ധാതുപര്യവേഷണത്തിനായും കാലാവസ്ഥാപഠനങ്ങള്‍ക്കായും പല രാജ്യങ്ങളും ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്‌.

31. ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശം?
ഉത്തരം: അന്റാർട്ടിക്ക

32. "മൈത്രി", "ഭാരതി" എന്നീ പേരുകളിൽ അറിയപ്പെടുന്നത് എന്താണ് ?
ഉത്തരം: അന്റാർട്ടിക്കയിലെ ഇന്ത്യൻ ഗവേഷണ കേന്ദ്രങ്ങൾ

33. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ പോസ്റ്റ് ഓഫീസിന്റെ പേരെന്ത്?
ഉത്തരം: ദക്ഷിണ ഗംഗോത്രി

34. അന്റാർട്ടിക്കയിൽ കാണപ്പെടുന്ന ജീവികൾ ഏതാണ്?
ഉത്തരം: പെൻഗ്വിനുകൾ, ആൽബട്രോസ്, സീലുകൾ, തിമിംഗലങ്ങൾ

35. ‘വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏതാണ്?
ഉത്തരം: അന്റാർട്ടിക്ക

36. യൂറോപ്പിനെ ഏഷ്യയിൽ നിന്ന് വേർതിരിക്കുന്ന പർവതനിര?
ഉത്തരം: യുറാൾ പർവതം 

37. യൂറോപ്പിന്റെ സവിശേഷതകൾ എന്തൊക്കെയാണ്?
ഉത്തരം:
 അറ്റലാന്റിക്‌ സമുദ്രത്തിനും ഏഷ്യാവന്‍കരയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്നു.
 വലുപ്പത്തില്‍ ആറാം സ്ഥാനത്താണ്‌.
 യുറാല്‍ പർവതനിര യൂറോപ്പിനെ ഏഷ്യയില്‍നിന്ന്‌ വേര്‍തിരിക്കുന്നു.
 ജനസംഖ്യയില്‍ മൂന്നാം സ്ഥാനം.
 യൂറോപ്പിന്റെ തെക്കുഭാഗത്ത്‌ മിതമായ ചൂടുംതണുപ്പുമാണ്‌ അനുഭവപ്പെടുന്നതെങ്കിലും വടക്കുഭാഗത്ത്‌ അതികഠിനമായ തണുപ്പാണ്‌.
 വ്യാവസായികമായി വളരെയേറെ പുരോഗതിപ്രാപിച്ചിരിക്കുന്നു.
 മത്സ്യബന്ധനം ഒരു പ്രധാന തൊഴിലാണ്‌.

38. പാതിരാ സൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?
ഉത്തരം: നോർവേ

39. 'പാതിരാ സൂര്യന്റെ നാട്ടിൽ' എന്ന പുസ്തകം എഴുതിയത് ആർ?
ഉത്തരം: എസ്.കെ.പൊറ്റെക്കാട്ട്.

40. ഓസ്ട്രേലിയയുടെ സവിശേഷതകൾ എന്തൊക്കെയാണ്?
ഉത്തരം:
 ഏറ്റവും ചെറിയ വ൯കര.
 ഓഷ്യാനിയ എന്ന പേരിലും അറിയപ്പെടുന്നു.
 പുര്‍ണമായും ജലത്താല്‍ ചുറ്റപ്പെട്ട് സ്ഥിതിചെയ്യുന്നതിനാൽ ആസ്‌ട്രേലിയയെ വന്‍കരദ്വീപ്‌ എന്ന്‌ വിശേഷിപ്പിക്കുന്നു.
 മുട്ടയിടുന്ന സസ്തനിയായ പ്ലാറ്റിപ്പസ്‌, സഞ്ചിമൃഗം എന്നറിയപ്പെടുന്ന കങ്കാരു, നായ വര്‍ഗത്തില്‍പ്പെടുന്ന ഡിങ്കോകള്‍ തുടങ്ങിയവ ഈ വന്‍കരയില്‍ മാത്രം കാണപ്പെടുന്നവയാണ്‌.
 ഗോതമ്പ്‌ ധാരാളമായി കൃഷി ചെയ്യുന്നു.

41. ഓഷ്യാനിയ എന്നറിയപ്പെടുന്ന വൻകര ?.
ഉത്തരം: ഓസ്‌ട്രേലിയ

42. മുട്ടയിടുന്ന സസ്തനിയായ പ്ലാറ്റിപ്പസ്‌, സഞ്ചിമൃഗം എന്നറിയപ്പെടുന്ന കങ്കാരു, നായ വര്‍ഗത്തില്‍പ്പെടുന്ന ഡിങ്കോകള്‍ തുടങ്ങിയവ കാണപ്പെടുന്ന വൻകര?
ഉത്തരം: ഓസ്‌ട്രേലിയ

43. വന്‍കരദ്വീപ്‌ എന്നും ഓസ്ട്രേലിയ അറിയപ്പെടുന്നത് എന്തുകൊണ്ട്?
ഉത്തരം: പുര്‍ണമായും ജലത്താല്‍ ചുറ്റപ്പെട്ട് സ്ഥിതിചെയ്യുന്നതിനാൽ ആസ്‌ട്രേലിയയെ വന്‍കരദ്വീപ്‌ എന്ന്‌ വിശേഷിപ്പിക്കുന്നു.

44. ദ്വീപുകൾ എന്നാലെന്താണ്?
ഉത്തരം: പൂര്‍ണമായും ജലത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കരഭാഗങ്ങളാണ്‌ ദ്വീപുകൾ. അറ്റ്ലാന്റിക്‌ സമുദ്രത്തിന്റെ വടക്കുഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഗ്രീൻലാൻഡ് ആണ്‌ ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്‌.

45. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന പ്രധാന ധാതുക്കൾ 
ഉത്തരം: സ്വർണ്ണം, ഇരുമ്പയിര്, യുറേനിയം

46. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്
ഉത്തരം: ഗ്രീൻലാൻഡ്

47. ലോകത്ത് ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന വൻകര ?
ഉത്തരം: ഏഷ്യ

48. ഒരു പ്രത്യേക രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന വൻകര ഏതാണ്?
ഉത്തരം: ഓസ്‌ട്രേലിയ

49. ഏറ്റവും ചെറിയ വൻകര ഏതാണ്?
ഉത്തരം: ഓസ്‌ട്രേലിയ

50. എന്താണ് സമുദ്രം?
ഉത്തരം: വൻകരകൾക്കിടയിൽ കാണപ്പെടുന്ന വിശാലമായ ജലഭാഗങ്ങളെ സമുദ്രങ്ങൾ എന്ന് വിളിക്കുന്നു.

51. എന്താണ് സമുദ്രങ്ങൾ?
ഉത്തരം: ഭാഗികമായി കരകളാൽ ചുറ്റപ്പെട്ട സമുദ്രഭാഗങ്ങളാണ് കടലുകൾ.

52. ലോക മഹാസമുദ്രം എന്താണ്?
ഉത്തരം: പരസ്പരം ചേർന്ന് സ്ഥിതി ചെയ്യുന്ന സമുദ്രങ്ങൾക്കെല്ലാം കൂടി പറയുന്ന പേരാണ് ലോക മഹാസമുദ്രം.

53. പ്രധാനപ്പെട്ട സമുദ്രങ്ങളുടെ പേരുകൾ എഴുതുക.
ഉത്തരം:
• പസിഫിക് സമുദ്രം 
• അറ്റ്ലാന്റിക് സമുദ്രം
• ഇന്ത്യൻ സമുദ്രം
• ആർട്ടിക് സമുദ്രം
• അന്റാർട്ടിക്ക് സമുദ്രം

54. പസഫിക് സമുദ്രത്തിന്റെ സവിശേഷതകൾ എന്തെല്ലാമാണ്?
ഉത്തരം: വലിപ്പത്തില്‍ ഒന്നാം സ്ഥാനം പസഫിക്‌ സമുദ്രത്തിനാണ്‌. ഏറ്റവും കൂടുതല്‍ ദ്വീപുകള്‍ കാണപ്പെടുന്നത്‌ ഈ സമുദ്രത്തിലാണ്‌. പസഫിക്‌ സമുദ്രത്തിലെ “ചലഞ്ചര്‍ ഗര്‍ത്ത” മാണ്‌ ലോകത്തിലെ ഏറ്റവും ആഴം കൂടിയഭാഗം. ലോകത്ത്‌ ഏറ്റവും കൂടുതല്‍ മത്സ്യബന്ധനം നടക്കുന്നത്‌ പസഫിക്‌ സമുദ്രത്തിലാണ്‌. പസഫിക്‌ സമുദ്രം ധാതുസമ്പന്നമാണ്‌.

55. ഏത് സമുദ്രത്തിലാണ് ചലഞ്ചർ ഗർത്തം സ്ഥിതി ചെയ്യുന്നത്?
ഉത്തരം: പസഫിക് സമുദ്രം

56. അറ്റലാന്റിക് സമുദ്രത്തിന്റെ സവിശേഷതകൾ എന്തെല്ലാമാണ്?
ഉത്തരം: വലുപ്പത്തില്‍ രണ്ടാം സ്ഥാനമാണ്‌ അറ്റ്ലാന്റിക്‌ സമുദ്രത്തിന്‌. ലോകത്തിലെ
ഏറ്റവും പ്രധാനപ്പെട്ട മത്സ്യ ബന്ധന കേന്ദ്രങ്ങളിലൊന്നായ “ഗ്രാന്റ്‌ ബാങ്ക്സ്' ഈ സമുദ്രത്തിലാണ്‌. അറ്റ്ലാന്റിക്‌ സമുദ്രത്തിന്റെ വടക്കുഭാഗത്തിന്‌ ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാത എന്ന വിശേഷണമുണ്ട്‌.

57. രണ്ടാമത്തെ വലിയ സമുദ്രം?
ഉത്തരം: അറ്റ്ലാന്റിക് സമുദ്രം

58. ഏറ്റവും തിരക്കേറിയ സമുദ്രപാത ഏതാണ്?
ഉത്തരം: അറ്റ്ലാന്റിക് സമുദ്രത്തിന്റെ വടക്കൻ ഭാഗം.

59. ഗ്രാൻഡ് ബാങ്ക് ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?
ഉത്തരം: അറ്റ്ലാന്റിക് സമുദ്രം

60. അറ്റ്ലാന്റിക് സമുദ്രത്തിന്റെ അതിർത്തിയിലുള്ള ഭൂഖണ്ഡങ്ങൾ
ഉത്തരം: വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക

61. അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം
ഉത്തരം: പ്യൂർട്ടോ റിക്കോ ഗർത്തം 

62. ഇന്ത്യൻ മഹാസമുദ്രത്തിന്റെ സവിശേഷതകൾ എന്തെല്ലാമാണ്?
 ഉത്തരം:
• വലിപ്പത്തിൽ മൂന്നാമത്
• ഒരു രാജ്യത്തിന്റെ പേരിലുള്ള സമുദ്രം എന്ന പ്രത്യേകത ഈ സമുദ്രത്തിനുണ്ട്.
• അറബിക്കടലും ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗങ്ങളാണ്.

63. ​​വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള സമുദ്രമേത്?
ഉത്തരം: ഇന്ത്യൻ മഹാസമുദ്രം

64. ഇന്ത്യൻ മഹാസമുദ്രത്തിന്റെ അതിർത്തിയിലുള്ള വൻകരകളുടെ പേര്:
ഉത്തരം:
• ആഫ്രിക്ക
• ഓസ്ട്രേലിയ
• ഏഷ്യ

65. ഇന്ത്യൻ മഹാസമുദ്രത്തിന് വടക്ക് വശത്തായി സ്ഥിതിചെയ്യുന്ന വൻകര ഏതെന്ന് ഭൂപടം നിരീക്ഷിച്ച് കണ്ടെത്തു 
ഉത്തരം: ഏഷ്യ

66. പവിഴപ്പുറ്റുകളെ നമുക്ക് കാണാൻ കഴിയുന്ന സമുദ്രം:
ഉത്തരം: ഇന്ത്യൻ മഹാസമുദ്രം

67. എന്താണ് പവിഴപ്പുറ്റുകൾ ?
ഉത്തരം: പവിഴപ്പുറ്റുകൾ  ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു പ്രധാന പ്രത്യകതയാണ്‌. ഉഷ്ണമേഖലാസമുദ്രങ്ങളില്‍ കാണപ്പെടുന്ന കോറൽ പോളിപ്പുകൾ എന്ന സ്വമുദ്രജീവികളുടെ മൃതാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ്‌ പവിഴപ്പുറ്റുകൾ രൂപപ്പെടുന്നത്. അറബിക്കടലിലെ ലക്ഷദ്വീപ് സമൂഹത്തിൽ അധികവും പവിഴ ദ്വീപുകളാണ്‌.

68. അന്റാർട്ടിക്ക് സമുദ്രത്തിന്റെ സവിശേഷതകൾ എന്തെല്ലാമാണ്?
ഉത്തരം:
• അന്റാർട്ടിക്ക വൻകരയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സമുദ്രമാണ് അന്റാർട്ടിക് സമുദ്രം എന്നാണ് അറിയപ്പെടുന്നത്.
• വളരെയേറെ തണുപ്പ് അനുഭവപ്പെടുന്നതിനാൽ, ഈ സമുദ്രത്തിന്റെ ഉപരിതലം ഏതാണ്ട് പൂർണ്ണമായും തണുത്തുറഞ്ഞ നിലയിലാണ്.
• സമുദ്രത്തിന്റെ അടിത്തട്ടിൽ ധാതുക്കളാൽ സമ്പന്നമാണെന്ന് വിശ്വസിക്കപ്പെടുന്നു.
• ധാരാളം മത്സ്യസമ്പത്ത് ഈ സമുദ്രത്തിൽ ഉണ്ട്.

69. അന്റാർട്ടിക്കയുമായി അതിർത്തി പങ്കിടുന്ന സമുദ്രത്തിന്റെ പേരെന്ത്?
ഉത്തരം: അന്റാർട്ടിക്ക് സമുദ്രം

70. ഉപരിതലം പൂർണ്ണമായും തണുത്തുറഞ്ഞ സമുദ്രത്തിന് പേര്:
ഉത്തരം: അന്റാർട്ടിക്ക് സമുദ്രം

71. ആർട്ടിക് സമുദ്രത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
ഉത്തരം: ഉത്തരധ്രുവത്തെ വലയം ചെയ്ത് കിടക്കുന്ന സമുദ്രമാണ് ആർട്ടിക് സമുദ്രം.

72. ഉത്തരധ്രുവത്തെ വലയം ചെയ്യുന്ന സമുദ്രം ഏതാണ്?
ഉത്തരം: ആർട്ടിക് സമുദ്രം

73. ഭൂമിയില്‍ നമ്മുടെ നിലനില്‍പ്പ്‌ സാധ്യമാക്കുന്നതില്‍ വന്‍കരകളെപ്പോലെ സമുദ്രങ്ങള്‍ക്കും പ്രധാനപങ്കുണ്ടെന്ന് പറയുന്നത് എന്തുകൊണ്ട്?
ഉത്തരം: അടിസ്ഥാന ആവശ്യങ്ങളായ ജലം, ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, തുടങ്ങിയവയിക്കെല്ലാം മനുഷ്യര്‍ ആശ്രയിക്കുന്നത്‌ പ്രധാനമായും ഭൂമിയിലെ കരഭാഗത്തെയാണ്‌. ഭൂമിയില്‍ നമ്മുടെ നിലനില്‍പ്പ സാധ്യൃമാക്കുന്നതില്‍ വന്‍കരകള്‍ക്കും സമുദ്രങ്ങള്‍ക്കും വലിയ പങ്കുണ്ട്‌. മത്സ്യസമ്പത്ത്‌, ധാതുനിക്ഷേപങ്ങള്‍, ഗതാഗതം, വിനോദം തുടങ്ങി വിവിധ തരത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും നാം സമുദ്രങ്ങളെ പ്രയോജനപ്പെടുത്തുന്നുണ്ട്. 

74. ഭൂമിയിലെ വൈവിധ്യവും വിഭവസമ്പത്തും കാത്തുസുക്ഷിക്കേണ്ടത്‌ നാം ഓരോരുത്തരുടെയും കടമയാണ്‌. എന്തുകൊണ്ട്?
ഉത്തരം: ഭൂമി എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ്‌. കരയിലും സമുദ്രങ്ങളിലുമായി നിലകൊള്ളുന്ന വിഭവസമ്പത്ത്‌ വരുംതലമുറകള്‍ക്കു കൂടി അറിയാനും അനുഭവിക്കാനും വേണ്ടി കാത്തുസുക്ഷിക്കേണ്ടത്‌ നാം ഓരോരുത്തരുടയും കടമയാണ്‌.

75. ഒളിമ്പിക്സ് പതാകകളിൽ 5 വളയങ്ങൾ അടങ്ങിയിരിക്കുന്നു. ആ വളയങ്ങൾ 5 ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്നു.
ഉത്തരം:
• ഏഷ്യ (മഞ്ഞ)
• യൂറോപ്പ് (നീല)
• ആഫ്രിക്ക (കറുപ്പ്)
• അമേരിക്ക (ചുവപ്പ്)
• ഓസ്ട്രേലിയ (പച്ച)

വിലയിരുത്താം

1. സുചനകളില്‍നിന്ന്‌ വന്‍കര ഏതെന്ന്‌ തിരിച്ചറിഞ്ഞ്‌ അവ ഓരോന്നിന്‌ ചുറ്റുമുള്ള സമുദ്രങ്ങള്‍ കണ്ടെത്തു.
(എ) ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ഇവിടെയാണ്‌.
ഉത്തരം: ആഫ്രിക്ക (സഹാറ) - ഇന്ത്യൻ മഹാസമുദ്രം, അറ്റ്ലാന്റിക് സമുദ്രം, അന്റാർട്ടിക്ക് സമുദ്രം
(ബി) വന്‍കരദ്വീപ് എന്ന്‌ വിശേഷിപ്പിക്കുന്നു.
ഉത്തരം: ഓസ്ട്രേലിയ - ഇന്ത്യൻ മഹാസമുദ്രം, പസഫിക് സമുദ്രം, അന്റാർട്ടിക്ക് സമുദ്രം.

2. ഏഷ്യ വൈവിധ്യങ്ങളുടെ ഭൂഖണ്ഡമാണ്‌. ഉദാഹരണസഹിതം വ്യക്തമാക്കുക.
ഉത്തരം: 
 വൈവിധ്യമാർന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകളുള്ള ഭൂഖണ്ഡമാണ് ഏഷ്യ. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഭൂഖണ്ഡമാണിത്. വര്‍ഷം മുഴുവന്‍ മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശങ്ങള്‍, വളരെ ചൂട് കൂടിയ പ്രദേശങ്ങള്‍, മിതമായ ചൂടും തണുപ്പുമുള്ള പ്രദേശങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി വൈവിധ്യങ്ങള്‍ ഈ വന്‍കരയില്‍ കാണാം.

3. വന്‍കരകളെ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തു.
ഉത്തരം:
• ഏഷ്യ
• ആഫ്രിക്ക
• ഉത്തര അമേരിക്ക
• തെക്കേ അമേരിക്ക
• അന്റാർട്ടിക്ക
• യൂറോപ്പ്
• ഓസ്ട്രേലിയ




7. വൻകരകളും സമുദ്രങ്ങളും - Digital Material ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.



👉Class V Social Science Textbook (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here