Class 10 ഭൂമിശാസ്ത്രം: Chapter 08 ഇന്ത്യ - സാമ്പത്തിക ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ
Study Notes for Class 10th Social Science II Resource Wealth of India | Text Books Solution Geography (Malayalam Medium) Social Science II: Chapter 08 ഇന്ത്യ - സാമ്പത്തിക ഭൂമിശാസ്ത്രം
Class 10 Geography Questions and Answers - Chapter 08 ഇന്ത്യ - സാമ്പത്തിക ഭൂമിശാസ്ത്രം
1. ഇന്ത്യയില്‍ വ്യത്യസ്ത കാര്‍ഷിക വിളകള്‍ കൃഷിചെയ്യുന്നതിനും, വ്യത്യസ്ത കാര്‍ഷിക കാലങ്ങള്‍ ഉണ്ടാവുന്നതിനും സഹായകമായ ഘടകങ്ങള്‍ ഏവ?
• ഭൂപ്രകൃതിയിലെ വൈവിധ്യം.
• വര്‍ഷം മുഴുവന്‍ നിണ്ടു നില്‍ക്കുന്ന അനുയോജ്യമായ കാര്‍ഷിക കാലാവസ്ഥ.
• വിശാലമായ കൃഷിസ്ഥലങ്ങള്‍.
• വൈവിധ്യമാര്‍ന്ന ഫലപുഷ്ടിയുള്ള മണ്ണിനങ്ങള്‍.
• മണ്‍സൂണ്‍ മഴയിലൂടെയുള്ള ജലലഭ്യത.
എന്നിവ ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ വ്യത്യസ്ത കാര്‍ഷിക വിളകള്‍ കൃഷിചെയ്യുന്നതിനും, വ്യത്യസ്ത കാര്‍ഷിക കാലങ്ങള്‍ ഉണ്ടാവുന്നതിനും സഹായകമായി.
2. ഇന്ത്യയിലെ കാര്‍ഷിക കാലങ്ങള്‍
• ഖാരിഫ്
• റാബി
• സൈദ്
i. ഖാരിഫ് കാര്‍ഷിക കാലം
• വിളയിറക്കുകാലം ജൂണ്‍ (മണ്‍സൂുൂണ്‍ മഴയുടെ അരംഭം)
• വിളവെടുപ്പുകാലം നവംബര്‍ ആദ്യവാരം (മണ്‍സൂണ്‍ മഴയുടെ അവസാനം)
• പ്രധാന വിളകള്‍ നെല്ല്, ചോളം, പരുത്തി, തിനവിളകള്‍, ചണം, കരിമ്പ്, നിലക്കടല
ii. റാബി കാര്‍ഷിക കാലം
• വിളയിറക്കുകാലം നവംബര്‍ മധ്യം (ശൈത്യകാലാരംഭം)
• വിളവെടുപ്പുകാലം മാര്‍ച്ച് (വേനലിന്റെ ആരംഭം)
• പ്രധാന വിളകള്‍ ഗോതമ്പ്, പുകയില, കടുക, പയറുവര്‍ഗങ്ങള്‍
iii. സൈദ് കാര്‍ഷിക കാലം
• വിളയിറക്കുകാലം മാര്‍ച്ച് (വേനലിന്റെ ആരംഭം)
• വിളവെടുപ്പുകാലം ജൂണ്‍ (മണ്‍സൂണ്‍ മഴയുടെ ആരംഭം)
• പ്രധാന വിളകള്‍ പഴങ്ങള്‍, പച്ചക്കറികള്‍
3. ഇന്ത്യന്‍ കാര്‍ഷിക വിളകളെ എങ്ങന്നെ തരം തിരിക്കാം? അവ ഏവ?
• ഭക്ഷ്യവിളകള്‍ എന്നും, നാണ്യവിളകള്‍ എന്നും രണ്ടായി തിരിക്കാം.
4. എന്താണ് ഭക്ഷ്യ വിളകള്‍?
• ഭക്ഷ്യവസ്തുക്കളായി നേരിട്ട് ഉപയോഗിക്കാവുന്ന വിളകളാണ് ഭക്ഷ്യവിളകൾ.
ഉദാഹരണം - നെല്ല്, ഗോതമ്പ്, ചോളം, ബാര്‍ളി, തിനവിളകള്‍, പയര്‍വര്‍ഗങ്ങള്‍.
5. എന്താണ് നാണ്യവിളകള്‍?
• വാണിജ്യ-വ്യാവസായിക പ്രാധാന്യമുള്ള വിളകളാണ് നാണ്യവിളകള്‍
6. ഇന്ത്യയിലെ നാണ്യവിളകള്‍ക്ക് ഉദാഹരണം എഴുതുക.
• നാരുവിളകളായ - പരുത്തി, ചണം
• പാനീയ വിളകളായ - തേയില, കാപ്പി
• സുഗന്ധവിളകളായ - ഏലം, കുരുമുളക്
• മറ്റു വിളകളായ - കരിമ്പ്, റബ്ബര്‍
എന്നിവ ഇന്ത്യയിലെ പ്രധാന നാണ്യവിളകളാണ്.
7. ഇന്ത്യയിലെ പ്രധാന ഭക്ഷ്യവിളകള്‍, അവയുടെ വിതരണം, വളർച്ചയ്ക്ക് ആവശ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ, സംസ്ഥാനങ്ങൾ എന്നിവ എഴുതുക.
i. നെല്ല്
• ഇന്ത്യയിലെ മുഖ്യഭക്ഷ്യവിളയായ നെല്ല് ഒരു ഖാരിഫ് വിളയാണ്.
• എക്കല്‍മണ്ണാണ് നെല്‍കൃഷിക്ക് ഏറ്റവും അനുയോജ്യം.
• ഉയര്‍ന്ന താപനിലയും (24°C ല്‍ മുകളില്‍) ധാരാളം മഴയും (150 cm ല്‍ കൂടുതല്‍) നെല്‍കൃഷിക്ക് ആവശ്യമാണ്.
• മഴ കുറഞ്ഞ പ്രദേശങ്ങളിലും ജലസേചനസൌകര്യത്തോടെ നെല്‍കൃഷി ചെയ്തു വരുന്നു.
• നദീതടങ്ങളിലും തീരസമതലങ്ങളിലുമാണ് മുഖ്യമായും നെല്‍കൃഷി ചെയ്യുന്നത്.
• സിവാലിക് പര്‍വതച്ചരിവുകളിലും തട്ടുകളാക്കി നെല്‍കൃഷി ചെയ്തുവരുന്നു.
നെല്‍കൃഷി ചെയ്യുന്ന സംസ്ഥാനങ്ങള്‍ - ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, ഒറീസ, ആന്ധ്ര, തമിഴ്‌നാട്.
ii. ഗോതമ്പ്
• ഇന്ത്യയില്‍ ഉല്‍പ്പാദനത്തില്‍ രണ്ടാംസ്ഥാനത്തുള്ള ഭക്ഷ്യവിളയായ ഗോതമ്പ് ഒരു റാബി വിളയാണ്.
• നീര്‍വാര്‍ച്ചയുള്ള എക്കല്‍മണ്ണാണ് ഗോതമ്പുകൃഷിക്ക് ഉത്തമം.
• മുഖ്യമായും മിതോഷ്ണമേഖലയില്‍ കൃഷിചെയ്യുന്ന ഈ വിളയ്ക്ക് 10° സെല്‍ഷ്യസ് മുതല്‍ 20° സെല്‍ഷ്യസ് വരെ താപനിലയും 75 സെ.മീറ്റര്‍ മഴയും ആവശ്യമാണ്,
• ശൈത്യകാലവിളയായതിനാല്‍ മുഖ്യമായും ജലസേചനത്തെ ആശ്രയിച്ചാണ് ഇന്ത്യയിലെ ഗോതമ്പുകൃഷി.
• കൃഷി ചെയ്യുന്ന സംസ്ഥാനങ്ങള്‍ - പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്
iv. ചോളം
• ഭക്ഷ്യവിളകളുടെ ഉല്‍പാദനത്തില്‍ ചോളത്തിന് മൂന്നാംസ്ഥാനമാണുള്ളത്.
• ഉഷ്ണകാലത്തും ശൈത്യകാലത്തും ഇന്ത്യയില്‍ ചോളം കൃഷിചെയുന്നു.
• ശരാശരി75 സെന്റിമീറ്റര്‍ വാര്‍ഷിക വര്‍ഷപാതം ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഇത് കൃഷി ചെയ്യുന്നത്.
• നീര്‍വാര്‍ച്ചയുള്ള ഫലഭൂയിഷ്ഠമായ മണ്ണാണ് അനുയോജ്യം.
• മധ്യപ്രദേശ്, കര്‍ണാടകം, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങ
ളിലാണ് മുഖ്യമായും ചോളം കൃഷിചെയ്യുന്നത്.
8. കേരളത്തിൽ ഗോതമ്പ് കൃഷി ചെയ്യാത്തത് എന്തുകൊണ്ടായിരിക്കും ?
• കേരളത്തിലെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ ഗോതമ്പ് കൃഷിക്ക്അ നുയോജ്യമല്ല.
9. പരുത്തിക്കൃഷിക്ക് ആവശ്യമായ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എഴുതുക?
• മഞ്ഞുവീഴ്ചയില്ലാത്ത വളര്‍ച്ചാകാലവും 20 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യല്‍സ് വരെ താപനിലയും ചെറിയതോതില്‍ വാര്‍ഷിക വര്‍ഷപാതവും പരുത്തിക്കൃഷിക്ക് ആവശ്യമാണ്. കറുത്തമണ്ണും എക്കല്‍മണ്ണുമാണ് ഏറ്റവും അനുയോജ്യം. കൃഷിചെയ്യുന്ന സംസ്ഥാനങ്ങള്‍ - ഗുജറത്ത്, മഹാരാഷ്ട്ര, കര്‍ണാടകം, തമിഴ്‌നാട്.
10. പരുത്തി 'യൂണിവേഴ്‌സൽ ഫൈബർ' എന്നറിയപ്പെടുന്നത് എന്തുകൊണ്ട് ?
• വസ്ത്രനിര്‍മാണരംഗത്ത് ലോകവ്യാപകമായി ഉപയോഗിക്കുന്നതിനാൽ പരുത്തിയെ “യൂണിവേഴ്‌സല്‍ ഫൈബര്‍” എന്ന് പറയുന്നു. പരുത്തി ഉല്‍പ്പാദനത്തില്‍ ഇന്ത്യക്ക് നാലാം സ്ഥാനമാണുള്ളത്.
11. ഇന്ത്യയിലെ പ്രധാന പരുത്തിത്തുണിവ്യവസായകേന്ദ്രങ്ങൾ?
• മഹാരാഷ്ട്ര - മുംബൈ, പൂനെ, ഷോലാപൂർ, കോലാപ്പൂർ, ഔറംഗബാദ്
• ഗുജറാത്ത് - അഹമ്മദ്ബാദ്, രാജ്‌കോട്ട്, വഡോധര, പോർബന്തർ, സൂറത്ത്
• ആന്ധ്രാപ്രദേശ് - ഹൈദരാബാദ്, വാറംഗൽ, ഗുണ്ടൂർ
• മധ്യപ്രദേശ് - ഉജ്ജയിൻ, ദേവാസ്, ഇൻഡോർ, ഗ്വാളിയോർ
• കർണാടക - ബാംഗ്ലൂർ, മൈസൂർ, ബെല്ലാരി
• തമിഴ്നാട് - ചെന്നൈ, സേലം, കോയമ്പത്തൂർ, മധുര
• ഉത്തരപ്രദേശ് - ലഖ്നൗ, കാൺപൂർ, വാരണാസി, ആഗ്ര, അലിഗഡ്,
• ഡൽഹി
12. ഇന്ത്യയിലെ പരുത്തിതുണി വ്യവസായത്തെക്കുറിച്ച് കുറിപ്പ് തയാറാക്കുക.
• ഇന്ത്യയിലെ ഏറ്റവും വലിയ കൃഷിയധിഷ്ഠിത വ്യവസായം.
• ഇന്ത്യയിലെ ആദ്യത്തെ പരുത്തിതുണിമില്‍ സ്ഥാപിതമായത്1818 ല്‍ കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ഫോര്‍ട്ട് ഗ്ലാസ്റ്ററിലാണ്.
• വന്‍തോതില്‍ പരുത്തിത്തുണി ഉല്‍പ്പാദനം ആരംഭിച്ചത് 1854 ല്‍ മുംബൈയിലാണ്.
• ഏറ്റവും പ്രധാന പരുത്തിത്തുണി ഉല്‍പ്പാദന കേന്ദ്രം ആയതിനാല്‍ മുംബൈയെ കോട്ടോണോ പോളിസ് എന്നു വിളിക്കുന്നു.
• മുംബൈ കഴിഞ്ഞാല്‍ ഗുജറാത്തിലെ അഹമ്മദാബാദാണ് ഇന്ത്യയിലെ പ്രധാന പരുത്തിത്തുണിവ്യവസായ കേന്ദ്രം.
13. മുംബൈ പ്രധാന പരുത്തി തുണിവ്യവസായ കേന്ദ്രമായി മാറാന്‍ കാരണമായ സാഹചര്യങ്ങള്‍ ഏവ?
• സമീപ പ്രദേശങ്ങളില്‍ നിന്ന് അസംസ്കൃത വസ്തുക്കളുടെ സുഗമമായലഭ്യത.
• കുറഞ്ഞനിരക്കില്‍ ഊർജ്ജ ലഭ്യത.
• മുംബൈ തുറമുഖം കേന്ദ്രീകരിച്ചുള്ള കയറ്റിറക്കുമതി സാധ്യതകള്‍.
• ശുദ്ധജല ലഭ്യത.
• തൊഴിലാളികളുടെ ലഭ്യത.
14. ചണകൃഷിക്ക് ആവശ്യമായ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എഴുതുക?
• കാര്‍ഷിക കാലം - ഖാരിഫ്.
• മണ്ണ് - നീര്‍വാര്‍ച്ചയുള്ള എക്കല്‍മണ്ണ്.
• ഊഷ്മാവ് - ചൂടും ഈര്‍പ്പവുമുള്ള സാഹചര്യം.
• മഴ - 150 cm നു മുകളില്‍.
• സവിശേഷത - വിലകുറഞ്ഞ നാരു വിള, ഉല്‍പ്പാദനത്തില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം.
• കൃഷിചെയ്യുന്ന സംസ്ഥാനങ്ങള്‍ - പശ്ചിമബംഗാളിലെ ഗംഗ-ബ്രഹ്മപുത്ര ഡല്‍റ്റ, ആസ്സാം, ഒഡിഷ.
15. തേയില കൃഷിയെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക.
• 200 മുതല്‍ 250 സെന്റിമീറ്റര്‍ വരെ വാര്‍ഷിക വര്‍ഷപാതവും 25° മുതല്‍ 30° സെല്‍ഷ്യസ് വരെ താപനിലയുമുള്ള കുന്നിന്‍ചരിവുകളാണ് തേയിലക്കൃഷിക്ക് ഏറ്റവും അനുയോജ്യം.
• ജൈവാംശമുള്ള ജലം വാര്‍ന്നുപോകുന്ന മണ്ണാണ് ഈ തോട്ടവിളയ്ക്ക് ആവശ്യം.
• ഏറ്റവും കൂടുതല്‍ തേയില ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.
• അസം, പശ്ചിമബംഗാള്‍, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ തേയിലത്തോട്ടങ്ങളുള്ളത്.
16. കേരളത്തിലെ ഇടുക്കി, വയനാട് ജില്ലകളിലാണ് തേയില കൃഷി ചെയ്യുന്നത്. ഇതിന് അനുകൂലമായ ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തൊക്കെയാണ്?
• തേയില കൃഷിക്ക് അനുകൂലമായ ഭൂമിശാസ്ത്രപരമായ ഘടകങ്ങളായ 200 മുതൽ 250 സെന്റീമീറ്റർ വരെ വാർഷിക മഴയും 25 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് താപനിലയും ജൈവാംശം അടങ്ങിയ മണ്ണും ഉള്ള കുന്നിൻ ചരിവുകളാണ് ഇടുക്കി, വയനാട് ജില്ലകളിലേത്.
17. യൂറോപ്യന്മാരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിൽ സുഗന്ധവ്യഞ്ജനങ്ങളുടെ പങ്ക് എന്തായിരുന്നു?
• ഭക്ഷണത്തിന് രുചി കൂട്ടാനും ഔഷധങ്ങൾ ഉണ്ടാക്കാനും സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ പ്രാധാന്യവും ഇന്ത്യയിൽ അവയുടെ ലഭ്യതയും യൂറോപ്യന്മാരെ ഇന്ത്യയിലേക്ക് ആകർഷിച്ചു.
18. കാപ്പി കൃഷിയെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക.
• ഒരു ഉഷ്ണമേഖലാതോട്ടവിളയായ കാപ്പിയുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യ ആറാംസ്ഥാനത്താണ്.
• മിതമായ താപനിലയും ഉയര്‍ന്ന വര്‍ഷപാതവുമാണ് കാപ്പിക്കൃഷിക്ക് വേണ്ടത്.
• കര്‍ണാടകം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി പശ്ചിമഘട്ട മലനിരകളിലാണ് ഇന്ത്യയിലെ കാപ്പിത്തോട്ടങ്ങള്‍.
• ആകെ ഉല്‍പ്പാദനത്തില്‍ മൂന്നില്‍ രണ്ടു ഭാഗവും കര്‍ണാടകത്തില്‍ നിന്നാണ്.
• അന്താരാഷ്ട്രവിപണിയില്‍ ഏറെ ആവശ്യക്കാരുള്ള “അറബിക്ക” എന്ന മുന്തിയ ഇനം കാപ്പിക്കുരുക്കളാണ് ഇന്ത്യ മുഖ്യമായും ഉല്‍പ്പാദിപ്പിക്കുന്നത്.
19. കരിമ്പ് കൃഷിക്ക് ആവശ്യമായ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എഴുതുക?
• ഉഷ്ണമേഖലാ വിളയായ കരിമ്പിന് ചൂടും മഴയുമുള്ള കാലാവസ്ഥയാണ് വേണ്ടത്.
• കറുത്ത മണ്ണ്, എക്കല്‍മണ്ണ് തുടങ്ങിയ മണ്ണിനങ്ങള്‍ കരിമ്പുകൃഷിക്ക് അനുയോജ്യമാണ്.
• കരിമ്പ് ഉല്‍പ്പാദനത്തില്‍ ഇന്ത്യക്ക് രണ്ടാംസ്ഥാനമാണുള്ളത്.
• ഉത്തര്‍പ്രദേശാണ് കരിമ്പിന്റെയും പഞ്ചസാരയുടെയും ഉല്‍പ്പാദനത്തില്‍ ഒന്നാംസ്ഥാനത്ത്.
• കര്‍ണാടകം, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലും കൃഷിചെയ്യുന്നു.
20. പഞ്ചസാര ഫാക്ടറികള്‍ കരിമ്പ് കൃഷിചെയ്യുന്ന മേഖലകളില്‍തന്നെയാവാന്‍ കാരണമെന്ത്?
• കരിമ്പ് വിളവെടുത്ത് കഴിഞ്ഞാല്‍ ഉടന്‍ തന്നെ നീരെടുക്കണം. അല്ലെങ്കില്‍ കരിമ്പിലെ സൂക്രോസിന്റെ (പഞ്ചസാരയുടെ) അളവ് കുറയും. ഇതാണ്‌പഞ്ചസാര ഫാക്ടറികള്‍ കരിമ്പ് കൃഷിചെയ്യുന്ന മേഖലകളില്‍തന്നെയാവാന്‍ കാരണം.
21. റബ്ബർ കൃഷിക്ക് ആവശ്യമായ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എഴുതുക?
• 25° സെല്‍ഷ്യസില്‍ കൂടിയ താപനിലയും 150 സെ.മീറ്ററിന് മുകളില്‍ മഴയുമാണ് റബര്‍കൃഷിക്ക് അനുയോജ്യം.
• ലാറ്ററൈറ്റ് മണ്ണ് റബര്‍കൃഷിക്ക് ഏറെ അനുയോജ്യമാണ്.
• കേരളമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം.
• കേരളത്തിന്റെ ഒരു പ്രധാന വരുമാനസ്രോതസ്സാണിത്.
• തമിഴ്‌നാട്ടിന്റെ ചില ഭാഗങ്ങളിലും ആന്‍ഡമാന്‍ - നിക്കോബാര്‍ ദ്വീപുകളിലും ചെറിയ തോതില്‍ റബര്‍ കൃഷി ചെയ്തുവരുന്നു.
22. റബ്ബറിന്റെ വിലയിടിവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെയാണ്. എന്തുകൊണ്ട്?
• ഇന്ത്യയിൽ ഉല്‍പ്പാദിപ്പിക്കുന്ന റബ്ബറിന്റെ 91% സംഭാവന ചെയ്യുന്നത് കേരളമാണ്.
23. പശ്ചിമഘട്ട മലനിരകളിലാണ് സുഗന്ധവ്യജ്‌ഞനത്തോട്ടങ്ങള്‍ കേന്ദ്രീകരിചിട്ടുള്ളത് കാരണമെന്ത്?
• നീര്‍വാര്‍ച്ചയുള്ള വനമണ്ണ്, മണല്‍മണ്ണ്, ധാരാളം മഴ ലഭിക്കുന്ന ഉഷ്ണമേഖലാ കാലാവസ്ഥ എന്നിവ പശ്ചിമഘട്ട മലനിരകളില്‍ ലഭിക്കുന്നു. സുഗന്ധവ്യഞ്ജനത്തോട്ടങ്ങള്‍ക്ക് ഇവ വളരെ അത്യാവശ്യ ഘടകങ്ങളാണ്.
അതുകൊണ്ടാണ് പശ്ചിമഘട്ട മലനിരകളില്‍ സുഗന്ധവ്യഞ്ജന ത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളത്.
24. ഇന്ത്യയിലെ പ്രധാന കൃഷിയധിഷ്ഠിത വ്യവസായങ്ങൾ ഏതാണ്?
• പഞ്ചസാര വ്യവസായം, പരുത്തി തുണി വ്യവസായം, ചണ വ്യവസായം, റബ്ബർ വ്യവസായം മുതലായവ.
25. ഇന്ത്യയിൽ നാല് തരം ഇരുമ്പയിര് കാണപ്പെടുന്നു അവ ഏതൊക്കെ?
• ഹെമറ്റൈറ്റ്, മാഗ്നറ്റൈറ്റ് ലിമോണൈറ്റ്, സൈഡറൈറ്റ്.
26. ഇരുമ്പ്, ഉരുക്ക് വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ എഴുതുക?
• ഇരുമ്പയിര്, കൽക്കരി, മാംഗനീസ്, ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ്
27. ഇരുമ്പുരുക്ക് വ്യവസായത്തിന്റെ വികാസത്തിന് ആവശ്യമായ സ്ഥാനനിര്‍ണ്ണയ ഘടകങ്ങള്‍ ഏവ?
• അസംസ്കൃത വസ്തുക്കളായ ഇരുമ്പയിര്, കൽക്കരി, മാംഗനീസ്, ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ് എന്നിവയുടെ ലഭ്യത
• ജലലഭ്യത,
• ഗതാഗതസൌകര്യം,
• കയറ്റിറക്കുമതി സൌകര്യം,
• തൊഴിലാളികളുടെ ലഭ്യത.
• ഊർജത്തിന്റെ ലഭ്യത (കുറഞ്ഞ നിരക്കിൽ വൈദ്യുതിയുടെ ലഭ്യത)
• തുറമുഖസാമീപ്യം
28. ഇന്ത്യയിലെ ഇരുമ്പയിര് നിക്ഷേപങ്ങള്‍ളുമായി ബന്ധപ്പെട്ട പ്രധാനപെട്ട വിവരങ്ങള്‍ എന്തെല്ലാം?
• ഇരുമ്പയിരു കയറ്റുമതിയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.
• ഇന്ത്യയില്‍ ഖനനം ചെയ്യുന്ന ഇരുമ്പയിരിന്റെ 50-60 ശതമാനംവരെ കയറ്റുമതി ചെയ്യുന്നത് ജപ്പാന്‍, കൊറിയ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ്‌രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ്.
29. ഇന്ത്യയിലെ പ്രധാ ഇരുമ്പയിര് ഖനനമേഖലകള്‍ ഏതെല്ലാം?
• ഒഡിഷ - സുന്ദര്‍ഗഡ്, മയൂര്‍ഭഞ്ജ്, ഝാര്‍
• ഝാര്‍ഖണ്ഡ് - സിംഗ്‌ഭം, ദുര്‍ഗ്
• കര്‍ണ്ണാടകം - ബെല്ലാരി, ചിക്മഗലൂര്‍, ഷിമോഗ, ചിത്രദുര്‍ഗ്
• ഗോവ - മര്‍മ്മഗോവ
• തമിഴ്നാട് - സേലം, നീലഗിരി
30. ഇന്ത്യയിലെ പ്രധാന ഇരുമ്പുരുക്ക് വ്യവസായശാലകള്‍
• ഇരുമ്പുരുക്കുവ്യവസായത്തില്‍ ഉപയോഗിക്കുന്ന പ്രധാന ലോഹധാതുവാണ് മാംഗനീസ്.
• ഇരുമ്പയിരു നിക്ഷേപങ്ങള്‍ക്കു സമീപമായി പൊതുവെ മാംഗനീസ് നിക്ഷേപങ്ങളും കണ്ടുവരുന്നു.
• ഒഡിഷയാണ് ഉല്‍പ്പാദനത്തില്‍ ഏറ്റവും മുന്നില്‍. കര്‍ണാടകം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവയാണ് മറ്റ് പ്രധാന ഉല്‍പ്പാദക സംസ്ഥാനങ്ങള്‍.
• ഇരുമ്പുമായി കൂട്ടിക്കലര്‍ത്തി സങ്കരലോഹങ്ങള്‍ നിര്‍മിക്കുന്നതിന് മാംഗനീസ് ഉപയോഗിക്കുന്നു.
32. അസംസ്‌കൃത വസ്തുക്കൾ ലഭ്യമാകുന്ന സ്ഥലങ്ങളിലാണ് ഇന്ത്യയിലെ ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങൾ സ്ഥാപിക്കുന്നത്. എന്തുകൊണ്ട്?
• ഇരുമ്പയിര്, കൽക്കരി, മാംഗനീസ്, ചുണ്ണാമ്പുകല്ല് എന്നിവ ഇരുമ്പ്, ഉരുക്ക് വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളാണ്. ഇരുമ്പ്, ഉരുക്ക് വ്യവസായത്തിന്റെ എല്ലാ അസംസ്കൃത വസ്തുക്കളും ഭാരമുള്ളതും വിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടുള്ളതുമാണ്. അതിനാൽ അസംസ്കൃത വസ്തുക്കളുടെ നിക്ഷേപം ലഭ്യമാകുന്നിടത്താണ് ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങൾ സ്ഥിതി ചെയ്യുന്നത്.
33. ഇന്ത്യയിലെ മറ്റു ചില ധാതുക്കളെക്കുറിച്ച് അറിയാൻ പട്ടിക നിരീക്ഷിക്കുക.
• കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവയാണ് പ്രധാന ഊർജ്ജവിഭവങ്ങൾ. ഇവയെ ഫോസിൽ ഇന്ധനങ്ങൾ എന്ന് വിളിക്കുന്നു.
35. ധാതു ഇന്ധനങ്ങളെക്കുറിച്ച് വിവരിക്കുക ?
i. കല്‍ക്കരി
• ഇന്ത്യയിലെ മുഖ്യ താപോര്‍ജസ്രോതസ്സാണ് കല്‍ക്കരി.
• പ്രധാന വ്യാവസായിക ഇന്ധനമാണ് കല്‍ക്കരി.
• ബിറ്റുമിനസ് വിഭാഗത്തില്‍പ്പെട്ട ഇടത്തരം നിലവാരത്തിലുള്ള കല്‍ക്കരിയാണ് ഇന്ത്യയില്‍ കൂടുതലായും കാണപ്പെടുന്നത്.
• പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡിഷ, ഛത്തീസ്ഗഡ് എന്നിവയാണ് പ്രധാന ഉല്‍പ്പാദക സംസ്ഥാനങ്ങള്‍.
• ഝാര്‍ഖണ്ഡിലെ ഝാറിയയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടം.
• തമിഴ്‌നാട്ടിലെ നെയ്‌വേലിയില്‍ ലിഗ്നൈറ്റ് എന്ന ഇന്ധനക്ഷമത കുറഞ്ഞ കല്‍ക്കരി കാണപ്പെടുന്നു.
ii. പെട്രോളിയവും പ്രകൃതിവാതകവും
• റോഡ്-റെയില്‍-വ്യോമ ഗതാഗത മേഖലകള്‍ക്ക് മുഖ്യ ഊര്‍ജസ്രോതസ്സാണ് പെട്രോളിയം.
• പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ കൂടാതെ രാസവളങ്ങള്‍, കൃത്രിമ റബര്‍, കൃത്രിമനാരുകള്‍, വാസലിന്‍ തുടങ്ങി വിവിധ തരം ഉപ ഉല്‍പ്പന്നങ്ങള്‍ പെട്രോളിയത്തില്‍നിന്നു വേര്‍തിരിച്ചെടുക്കുന്നു.
• അസമിലെ “ഡിഗ്ബോയി'ലാണ് ഇന്ത്യയില്‍ ആദ്യമായി പെട്രോളിയം ഖനനം ചെയ്തത്.
• അസം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയാണ് ഇന്ത്യയിലെ പെട്രോളിയം ഉല്‍പ്പാദക സംസ്ഥാനങ്ങള്‍.
• മഹാരാഷ്ട്രയിലെ “മുംബൈ-ഹൈ'യാണ് ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം.
• പെട്രോളിയം ഖനനത്തോടൊപ്പം ലഭിക്കുന്ന ഇന്ധനമാണ് പ്രകൃതിവാതകം.
36. പെട്രോളിയം നിക്ഷേപങ്ങൾ കൂടുതലും സമുദ്രത്തോടടുത്ത് സ്ഥിതി ചെയ്യുന്നത് എന്തുകൊണ്ട്?
• പെട്രോളിയം നിക്ഷേപങ്ങൾ പൊതുവെ അവസാദ ശിലാപാളികളിലാണ് രൂപപ്പെടുന്നത്. സമുദ്രജീവികളുടെയും ആൽഗകളുടെയും അവശിഷ്ടങ്ങൾ വലിയ അളവിൽ സമുദ്രത്തിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടി ചെളിയുമായി കൂടിക്കലർന്ന് അവസാദ ശിലാപാളികൾ രൂപം കൊള്ളുന്നു. ഈ ജൈവാവശിഷ്ടങ്ങളിൽ നിന്ന് രൂപപ്പെടുന്നതാണ് പെട്രോളിയവും പ്രകൃതിവാതകവും. അതിനാൽ പെട്രോളിയം നിക്ഷേപങ്ങൾ കുടുതലും സമുദ്രത്തോടടുത്ത് സ്ഥിതി ചെയ്യുന്നു.
37 ഇന്ത്യയിലെ പ്രധാന ആണവ ധാതുക്കള്‍ ഏവ? ഇവ ലഭിക്കുന്ന പ്രദേശങ്ങള്‍ ഏവ?
• യുറേനിയം , തോറിയം എന്നിവയാണ് ഇന്ത്യയിലെ പ്രധാന ആണവ ധാതുക്കള്‍
• യുറേനിയം - ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നു ലഭിക്കുന്നു.
• തോറിയം- കേരളത്തിലെയും, തമിഴ്‌നാട്ടിലെയും തീരദേശത്ത് കാണുന്ന മോണസൈറ്റ്, ഇല്‍മനൈറ്റ് എന്നീ ധാതുക്കളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നു.
38. ഇന്ത്യയിലെ പ്രധാന ആണവനിലയങ്ങള്‍ ഏവ?
• താരാപൂര്‍ - മഹാരാഷ്ട
• റാവത്‌ഭട്ട - രാജസ്ഥാന്‍
• കൽപ്പാക്കം, കൂടംകുളം - തമിഴ്നാട്
• കൈഗ - കര്‍ണാടകം
• കാക്രാപാറ - ഗുജറാത്ത്
• നറോറ - ഉത്തര്‍പ്രദേശ്
39. സ്ഥലങ്ങള്‍ ഏതു ധാതുവിഭവത്തിലൂടെ അറിയപ്പെടുന്നുയെന്ന് പട്ടികപ്പെടുത്തുക
• നെയ്‌വേലി-ലിഗ്നൈറ്റ്
• ഝാറിയ-കല്‍ക്കരി
• ഡിഗ്ബോയ്, ബോംബെഹൈ-പെട്രോള്‍
40. പാരമ്പര്യ ഊർജ്ജസ്രോതസുകള്‍ ഏവ? ഇവയുടെ പ്രത്യേകതകൾ എന്തെല്ലാം?
• കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ധാതുവിഭവങ്ങളാണ് നാം ഏറെക്കാലമായി ഊര്‍ജാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നത്. ഇത്തരം ഊര്‍ജസ്രോതസ്സുകളെ പാരമ്പര്യസ്രോതസ്സുകള്‍ എന്നു വിളിക്കുന്നു. എന്നാല്‍ ഇത്തരം ധാതുക്കള്‍ പുനസ്ഥാപിക്കപ്പെടാത്തവയായതിനാല്‍ ഭൂമിയില്‍ ഈ വിഭവങ്ങള്‍ ശുഷ്കമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ഇന്ധനങ്ങള്‍ കത്തിക്കുന്നത് വന്‍തോതില്‍ പരിസ്ഥിതി മലിനീകരണവും സൃഷ്ടിക്കുന്നു.
41. പാരമ്പര്യേതര ഊർജ്ജസ്രോതസുകള്‍ ഏവ? പാരമ്പര്യേതര ഊർജ്ജസ്രോതസുകള്‍ കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാം?
• സൗരോര്‍ജം, കാറ്റില്‍നിന്നുള്ള ഊര്‍ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജം, വേലിയോര്‍ജം, ജൈവവാതകം എന്നിവയാണ് ഇന്ത്യയിലെ പ്രധാന പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍. പുനസ്ഥാപനശേഷിയുള്ളതും ചെലവു കുറഞ്ഞതും പരിസ്ഥിതിപ്രശ്നങ്ങള്‍ ഉണ്ടാക്കാത്തതുമായ ഈ സ്രോതസ്സുകള്‍ക്ക് ഇന്ത്യയില്‍ ഏറെ പ്രാമുഖ്യം നല്‍കിവരുന്നു.
42. നിര്‍മ്മാണ നിര്‍വ്വഹണ സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ റോഡുകളെ തരംതിരിക്കുക.
i. ദേശീയ പാതകള്‍
• സംസ്ഥാന തലസ്ഥാനങ്ങൾ, പ്രധാന നഗരങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്നു.
• നിര്‍മ്മാണ നിര്‍വഹണച്ചുമതല കേന്ദ്ര സര്‍ക്കാരിന്
ii. സംസ്ഥാന ഹൈവേകള്‍
• സംസ്ഥാന തലസ്ഥാനങ്ങളെ ജില്ലാ ആസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നു.
• നിര്‍മ്മാണ നിര്‍വഹണച്ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്ക്.
iii. ജില്ലാ റോഡുകള്‍
• ജില്ലാ ആസ്ഥാനങ്ങളെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നു
• നിര്‍മാണവും പരിപാലനവും ജില്ലാ പഞ്ചായത്തുകള്‍ക്ക്
iv. ഗ്രാമീണ റോഡുകള്‍
• ഗ്രാമത്തിലെ ആഭ്യന്തര സഞ്ചാരം ഉറപ്പാക്കുന്ന റോഡുകളാണ്‌ഗ്രാമീണ റോഡുകള്‍
• ഇന്ത്യയിലെ ആകെ റോഡ് ദൈര്‍ഘ്യത്തിന്റെ 80 % വും ഗ്രാമീണ റോഡുകളാണ്.
• തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്‌നിര്‍മാണവും പരിപാലനവും.
43. എന്താണ് സുവര്‍ണ ചതുഷ്ക്കോണ സൂപ്പര്‍ ഹൈവെ?
• ഇന്ത്യയിലെ മെഗാനഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആറുവരി പാതകളായ സൂപ്പര്‍ ഹൈവേകളെ ചേർത്ത് സുവര്‍ണ ചതുഷ്ക്കോണ സൂപ്പര്‍ ഹൈവെ എന്ന്‌വിളിക്കുന്നു.
• നാഷണല്‍ ഹൈവെ അതോറിറ്റിക്കാണ് ഈ റോഡുകളുടെ ചുമതല.
44. ഉത്തരമഹാസമതലത്തില്‍ റോഡ് സാന്ദ്രത കൂടുതലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതു കുറവുമാണ്. എന്തുകൊണ്ട്?
• ഉത്തരമഹാസമതലം നിരന്ന പ്രദേശമായതിനാല്‍ റോഡ്‌നിര്‍മ്മാണവും പരിപാലനവും എളുപ്പമാണ്.
• ഉത്തരമഹാസമതലത്തില്‍ ജനസംഖ്യകൂടുതലാണ്. അതിനാല്‍ ഉത്തരമഹാസമതലത്തില്‍ റോഡ്‌സാന്ദ്രത കൂടുതലായി കാണപ്പെടുന്നു
• എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കുന്നുകളും പര്‍വ്വതങ്ങളും നിറഞ്ഞ പ്രദേശമായതിനാല്‍ റോഡ് നിര്‍മ്മാണവും പരിപാലനവും വളരെ ദുഷ്ക്കരമാണ്.
• വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യയും കുറവാണ്.
• അതിനാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റോഡ്‌സാന്ദ്രത കുറവായി കാണപ്പെടുന്നു.
45. ഇന്ത്യയിലെ റെയില്‍ ഗതാഗതത്തിന്റെ പ്രാധാന്യം എന്ത് ?
• ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖല ഇന്ത്യയിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭംകൂടിയാണ് ഇന്ത്യന്‍ റെയില്‍വേ.
സഞ്ചാരത്തിനും ചരക്കുഗതാഗതത്തിനും ഒരുപോലെ പ്രധാനമാണ് റെയില്‍ ഗതാഗതം. ഇന്ത്യയുടെ വ്യാവസായികവളര്‍ച്ചയില്‍ നിര്‍ണായക സ്ഥാനമാണ് റെയില്‍ വേയ്ക്കുള്ളത്.1853 ലാണ് ഇന്ത്യയില്‍ റെയില്‍ ഗതാഗതം ആരംഭിച്ചത്. മഹാരാഷ്ട്രയിലെ മുംബൈ മുതല്‍ താനെ വരെ നീളുന്ന 34 കി.മീ. ദൂരത്തിലായിരുന്നു തുടക്കം. ഭരണനിര്‍വഹണത്തിനായി ഇന്ത്യന്‍ റെയില്‍വേയെ 16 മേഖലകളായി തിരിച്ചിരിക്കുന്നു.
46. കേരളത്തിലെ റെയില്‍വേ ശൃംഖല ഏത് റെയില്‍വേ മേഖലയിലാണ് ഉള്‍പെടുന്നത്? ആസ്ഥാനം എവിടെ?
• ദക്ഷിണ റെയില്‍വേ.
• ആസ്ഥാനം ചെന്നൈ.
47. കേരളത്തിലെ മെട്രോ റെയില്‍ പദ്ധതി
- കൊച്ചി മെട്രോ
48. പാളങ്ങള്‍ തമ്മിലുള്ള അകലത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേയുടെ വര്‍ഗീകരണം എങ്ങനെയാണ് ?.
• ബ്രോഡ് ഗേജ്
• മീറ്റർ ഗേജ്
• നാരോ ഗേജ്
49. ഇന്ത്യയിലെ ജലഗതാഗതം
• ജലഗതാഗതത്തെ രണ്ടായി തിരിക്കാം.
• ഉള്‍നാടന്‍ ജലഗതാഗതം.
• സമുദ്രജലഗതാഗതം.
50. ഉള്‍നാടന്‍ ജലഗതാഗതം.
• നദികള്‍, കായലുകള്‍, കനാലുകള്‍ തുടങ്ങിയ ജലാശയങ്ങളെയാണ് ഉള്‍നാടന്‍ ജലഗതാഗത്തിന്നായി ഉപയോഗപ്പെടുത്തുന്നത്.
51. ജലഗതാഗതത്തിന്റെ മേന്മകള്‍?
• ഏറ്റവും ചെലവുകുറഞ്ഞ ഗതാഗതമാര്‍ഗം,
• വന്‍തോതിലുള്ള ചരക്ക് ഗതാഗതത്തിന് ഉചിതം,
• പരിസ്ഥിതി മലിനീകരണം കുറവ്,
• അന്താരാഷ്ട്രവ്യാപാരത്തിന് ഏറ്റവും യോജിച്ചത്.
52. ഇന്ത്യയില്‍ വന്‍തോതില്‍ ഉള്‍നാടന്‍ ജലഗതാഗതത്തെ ആശ്രയിക്കുന്ന മേഖലകള്‍
• ഗംഗ-ബ്രഹ്മപുത്ര നദികളും പോഷകനദികളും,
• ഗോദാവരി-കൃഷ്ണ നദികളും പോഷകനദികളും,
• ആന്ധ്ര തമിഴ്നാട് പ്രദേശത്തെ ബക്കിങ്ഹാം കനാല്‍,
• ഗോവയിലെ മണ്ഡോവി, സുവാരി നദികള്‍,
• കേരളത്തിലെ കായലുകള്‍.
53. 1986 ല്‍ ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി രൂപംകൊണ്ടതിനു ശേഷം നിലവില്‍വന്ന ദേശീയ ജലപാതകള്‍.
• ദേശീയജല പാത 1 (NW 1) ഗംഗാനദിയില്‍ അലഹാബാദ് മുതല്‍ ഹാല്‍ഡിയ വരെ (1620 km)
• ദേശീയജല പാത 2 (NW 2) ബ്രഹ്മപുത്ര നദിയില്‍ സദിയ മുതല്‍ ധൂബ്രി വരെ (891 km)
• ദേശീയജല പാത 3 (NW 3) കേരളത്തില്‍ കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാല്‍ (205 km)
• ദേശീയജല പാത 4 (NW 4) ഗോദാവരി -കൃഷ്ണനദികളുമായി ചേര്‍ന്ന് കാക്കിനട മുതല്‍ പുതുച്ചേരിവരെയുള്ള കനാല്‍ (1095 km)
• ദേശീയജല പാത 5 (NW 5) പൂര്‍വ്വതീര കനാലുമായി ബന്ധിപ്പിച്ചുള്ള ബ്രഹ്മണി - മഹാനദി ഡല്‍റ്റ നദീവ്യവസ്ഥയില്‍ (623 km)
54. ഇന്ത്യയിലെ വ്യോമഗതാഗതം
• എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിടെ നിയന്ത്രണത്തിലാണ് ഇന്ത്യയുടെ വ്യോമഗതാഗതം
• ഇതിനു കീഴില്‍ 11 അന്താരാഷ്ട്ര വിമാനത്താവളങ്ങളടക്കം 126 വിമാനത്താവളങ്ങള്‍ ഇന്ത്യയിലുണ്ട്.
• എയര്‍ ഇന്ത്യ ഇന്ത്യയില്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ കൈകാര്യം ചെയ്യുന്നു.
• ഇന്ത്യന്‍ എയര്‍ലൈന്‍സാണ് ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ നടത്തുന്നത്.
• ഇന്ത്യയില്‍ നിരവധിസ്വകാര്യ കമ്പനികളും വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.
55. ഇന്ത്യയിലെ തുറമുഖങ്ങള്‍
i. പടിഞ്ഞാറന്‍ തീര തുറമുഖങ്ങള്‍
• ഗുജറാത്ത് - കണ്ട് ല
• മഹാരാഷ്ട്ര - മുംബൈ
• മഹാരാഷ്ട്ര - നെവാഷേവ
• ഗോവ - മര്‍മ ഗോവ
• കർണാടകം - മംഗലാപുരം
• കേരളം - കൊച്ചി
ii. കിഴക്കന്‍ തീര തുറമുഖങ്ങള്‍
പശ്ചിമബംഗാൾ - കൊല്‍ക്കത്ത
പശ്ചിമബംഗാൾ- ഹാല്‍ഡിയ
ഒഡീഷ - പാരദ്വീപ്
ആന്ധ്രപ്രദേശ് - വിശാഖപട്ടണം
തമിഴ്‌നാട് - ചെന്നൈ
തമിഴ്‌നാട് - തൂത്തുക്കുടി
👉Social Science II Textbook (pdf) - Click here
👉 Quiz
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments