STD 7 അടിസ്ഥാനശാസ്ത്രം: Chapter 05 വൈദ്യുതി പ്രവഹിക്കുമ്പോൾ - ചോദ്യോത്തരങ്ങൾ | Teaching Manual 


Textbooks Solution for Class 7 Basic Science (Malayalam Medium) When current flows | Text Books Solution Basic Science (Malayalam Medium) Chapter 05 വൈദ്യുതി പ്രവഹിക്കുമ്പോൾ | Teaching Manual | Teachers Handbook

ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

Chapter 05: വൈദ്യുതി പ്രവഹിക്കുമ്പോൾ - Questions and Answers 
1. ഒരു ദിവസം വൈദ്യുതിയില്ലാതായാല്‍ നിങ്ങളുടെ വീട്ടിലുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്‌?
ഉത്തരം:
• മോട്ടോറും ഫാനുകളും പ്രവർത്തിപ്പിക്കാൻ കഴിയില്ല
• ബൾബുകൾ തെളിയിക്കാൻ കഴിയില്ല
• നമുക്ക് ഭക്ഷണം റഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ കഴിയില്ല.
• ഗ്രൈൻഡറുകളും വാഷിംഗ് മെഷീനുകളും പ്രവർത്തിപ്പിക്കാൻ കഴിയില്ല.
• മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും ചാർജ് ചെയ്യാൻ കഴിയില്ല.

2. ബൾബ് ഫ്യൂസ് ആകുമ്പോൾ എന്ത് സംഭവിക്കുമെന്ന് നിരീക്ഷിച്ചിട്ടുണ്ടോ? അപ്പോൾ സർക്യൂട്ട് അടച്ചതാണോ തുറന്നതാണോ?
ഉത്തരം: ബൾബിന്റെ ഫിലമെന്റ് പൊട്ടുമ്പോൾ ബൾബ് ഫ്യൂസ് ആകുന്നു. ഫ്യുസ് ആകുമ്പോൾ ബൾബ് പ്രകാശം പുറപ്പെടുവിക്കുന്നില്ല. അപ്പോൾ, വൈദ്യുത പ്രവാഹം ഫിലമെന്റിലൂടെ കടന്നുപോകുന്നില്ല. അതായത് സർക്യൂട്ട് തുറന്നിരിക്കുന്നു.

3. i) നാം നിര്‍മിച്ച സെര്‍ക്കീട്ടുകളില്‍ ബള്‍ബിനു പകരം ബസ്സര്‍ ഘടിപ്പിച്ച്‌ സെര്‍ക്കീട്ട് പൂര്‍ത്തിയാക്കു. ബസ്സര്‍ പ്രവര്‍ത്തിക്കുന്നില്ല ഈ ക്രമീകരണത്തിന്റെ സെര്‍ക്കീട്ട് ചിത്രീകരിച്ചിരിക്കുന്നതു നോക്കു.
ഉത്തരം: അതെ, ബസർ പ്രവർത്തിക്കും.

ii) ഇതേ സെര്‍ക്കീട്ടില്‍ ബസ്സറിന്‌ പകരം ഒരു മിനി മോട്ടോര്‍ ഘടിപ്പിച്ച്‌ സെര്‍ക്കീട്ട് പൂര്‍ത്തിയാക്കി പ്രവര്‍ത്തിപ്പിക്കു. ഈ സെര്‍ക്കീട്ട് എങ്ങനെ ക്രമീകരിക്കുമെന്ന ചിത്രീകരിക്കുക. 
ഉത്തരം:
iii) മൂന്ന്‌ വൈദ്യുത സെര്‍ക്കീട്ടുകള്‍ പരിചയപ്പെട്ടല്ലോ. മൂന്നും പരിശോധിച്ച്‌ അവയിലെ ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് എഴുതിനോക്കു.
ഉത്തരം:
iv) ഇവയിലെ സമാന ഘടകങ്ങൾ ഏതെല്ലാം?
ഉത്തരം:
• വൈദ്യുതി നല്‍കുന്ന സ്രോതസ്സ്‌
• വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണം
 വൈദ്യുതി കടത്തിവിടുന്ന കമ്പി

4. ചില സെര്‍ക്കീട്ടുകളാണ്‌ ചുവടെ കൊടുത്തിരിക്കുന്നത്‌. ഇവയിലെ ബള്‍ബുകള്‍ ഒന്നുംതന്നെ പ്രകാശിച്ചു കാണുന്നില്ല. ഇതിനുള്ള കാരണം കണ്ടെത്തി എഴുതൂ.
ഉത്തരം: ഈ സർക്യൂട്ടുകളിലെ ബൾബുകളൊന്നും പ്രകാശിക്കുന്നില്ല. കാരണം ഈ സർക്യൂട്ടുകൾ തുറന്നതാണ്.

5. താഴെ കൊടുത്തതുപോലെ ക്രമീകരണമുണ്ടാക്കി വിവിധ വസ്തുക്കള്‍ ഉപയോഗിച്ച്‌
സെര്‍ക്കീട്ട് പൂര്‍ത്തിയാക്കി നോക്കൂ. ഏതെല്ലാം വസ്തുക്കള്‍ ഉപയോഗിച്ചപ്പോഴാണ്‌ ബള്‍ബ്‌ പ്രകാശിച്ചത്‌?
ഉത്തരം:
6. എന്താണ് ചാലകങ്ങൾ?
ഉത്തരം: വൈദ്യുതി കടത്തിവിടുന്ന വസ്തുക്കളെ ചാലകങ്ങള്‍ എന്ന് പറയുന്നു.

7. എന്താണ് ഇന്‍സുലേറ്ററുകള്‍ ?
ഉത്തരം: വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളെ ഇന്‍സുലേറ്ററുകള്‍ എന്ന് പറയുന്നു.

8. ചുവടെ കൊടുത്തിട്ടുള്ള പട്ടിക നിരീക്ഷിച്ച്‌ ഓരോന്നിന്റെയും ചിഹ്നങ്ങള്‍ മനസ്സിലാക്കൂ.നിങ്ങൾ നേരത്തേ പരിചയപ്പെട്ട സെർക്കീട്ടുകൾ ഈ ചിഹ്നങ്ങൾ ഉപയോഗിച്ച് ചിത്രീകരിക്കൂ. 
ഉത്തരം:
9. i) തന്നിരിക്കുന്ന സെര്‍ക്കീട്ടില്‍ 1, 2, 3, 4 എന്നിവ എന്തിനെയെല്ലാമാണ്‌ സൂചിപ്പിച്ചിരിക്കുന്നത്‌ എന്ന്‌ ശാസ്ത്ര പുസ്തകത്തില്‍ എഴുതു.
ഉത്തരം:
1) പ്രകാശിക്കുന്ന ബൾബ്
2) ചാലക കമ്പി 
3) ബാറ്ററി
4) സ്വിച്ച് 'ഓൺ' ചെയ്ത നിലയിൽ 

ii) സെര്‍ക്കീട്ട് അടച്ചതാണോ തുറന്നതാണോ? ഈ സെര്‍ക്കീട്ട് തുറന്നതായി കാണിക്കാന്‍ അതില്‍ എന്തു മാറ്റമാണ്‌ വരുത്തേണ്ടത്‌?
ഉത്തരം: സെര്‍ക്കീട്ട് അടഞ്ഞിരിക്കുന്നു. സെര്‍ക്കീട്ട് തുറന്നതായി കാണിക്കാൻ, അതിന്റെ സ്വിച്ച് ഓഫ് ചെയ്ത നിലയിലാക്കുക. 

10. എന്താണ് സ്വിച്ച്?
ഉത്തരം: ആവശ്യമുള്ളപ്പോള്‍ മാത്രം സെര്‍ക്കീട്ട് പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്‌ സ്വിച്ച്‌.

11. സെര്‍ക്കീട്ടുകളില്‍ സാധാരണ ഉപയോഗിക്കുന്ന ചാലകക്കമ്പികള്‍ ഏതെല്ലാമാണ്‌? 
ഉത്തരം: ചെമ്പ്, അലുമിനിയം എന്നിവയാണ് സെര്‍ക്കീട്ടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ചാലക കമ്പികൾ.

12. വൈദ്യുതി കടന്നുപോകുന്ന കമ്പികള്‍, വൈദ്യുതി പോസ്റ്റില്‍നിന്ന്‌ വൈദ്യുതി വീട്ടിലേക്കെടുക്കുന്ന വയര്‍ എന്നിവ കണ്ടിട്ടുണ്ടാവുമല്ലോ. ഈ ചാലകക്കമ്പികളുടെ പ്രത്യേകതകള്‍ കണ്ടെത്തി ശാസ്ത്രപുസ്തകത്തില്‍ എഴുതൂ.
ഉത്തരം: വൈദ്യുതി കടന്നുപോകുന്ന കമ്പികള്‍ ഇൻസുലേറ്റ് ചെയ്യാത്ത ചാലക കമ്പികളാണ്. എന്നാൽ വൈദ്യുതി പോസ്റ്റില്‍നിന്ന്‌ വൈദ്യുതി വീട്ടിലേക്കെടുക്കുന്ന വയര്‍ ഇൻസുലേറ്റ് ചെയ്തതാണ്.

13. പ്രവർത്തനം ചെയ്ത് നോക്കാം.
i) ചിത്രത്തിലേതുപോലെ സെര്‍ക്കീട്ട് ക്രമീകരിച്ച്‌ പ്രവര്‍ത്തിപ്പിക്കൂ. വളരെ നേര്‍ത്ത കമ്പിയായിരിക്കുമല്ലോ ഫ്യൂസ്‌. ഇപ്പോള്‍ ബള്‍ബ്‌ പ്രകാശിക്കുന്നില്ലേ?
ഉത്തരം: ബൾബ് പ്രകാശിക്കുന്നു 

ii) കൂടുതല്‍ സെല്ലുകള്‍ ഉപയോഗിച്ച്‌ സെര്‍ക്കീട്ട് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ എന്താണ്‌ നിരീക്ഷിക്കാനാവുന്നത്‌? ഇവിടെ ഫ്യൂസ് വയർ എരിഞ്ഞ്‌ സെര്‍ക്കീട്ട് തുറന്നതായി മാറുന്നില്ലേ?
ഉത്തരം: അതെ,.ഇവിടെ ഫ്യൂസ് വയർ എരിഞ്ഞ്‌ സെര്‍ക്കീട്ട് തുറന്നതായി മാറുന്നു. 
വൈദ്യുതി കടന്നുപോകുമ്പോള്‍ ഫ്യൂസ്‌ കമ്പി ചൂടാകുന്നു. കനം കുറഞ്ഞ ഫ്യൂസ് വയറിലൂടെ അമിതമായി വൈദ്യുതി പ്രവഹിച്ചതുകൊണ്ടാണ്‌ ഫ്യൂസ് വയര്‍ എരിഞ്ഞുപോയത്‌.

14. എന്താണ് സേഫ്റ്റി ഫ്യൂസ്‌?
ഉത്തരം: അനുവദനീയമായതിലും കൂടുതല്‍ വൈദ്യുതി ഒഴുകി സെര്‍ക്കീട്ടും വൈദ്യുതോപകരണങ്ങളും തകരാറാകാതിരിക്കാന്‍ മുന്‍കരുതലായി സെര്‍ക്കീട്ടില്‍
ഉള്‍പ്പെടുത്തുന്നവയാണ്‌ സേഫ്റ്റി ഫ്യൂസ്‌.

15. സേഫ്റ്റി ഫ്യൂസില്‍ നേരിയ പ്രത്യേകതരം കമ്പികളാണ്‌ ഉപയോഗിക്കുന്നത്‌. അതിന്റെ കാരണമെന്തായിരിക്കാം ?
ഉത്തരം: ഫ്യൂസ് വയർ സാധാരണയായി ഈയത്തിന്റെയും ടിന്നിന്റെയും ലോഹ സങ്കരം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് ഉയർന്ന പ്രതിരോധവും കുറഞ്ഞ ദ്രവണാങ്കവും ഉണ്ട്. ഫ്യൂസ് വയറിലൂടെ അമിതമായ കറന്റ് പ്രവഹിക്കുമ്പോൾ, അത് ഉരുകുകയും മറ്റ് വിവിധ വൈദ്യുത ഉപകരണങ്ങളെ സംരക്ഷിക്കുകയും ചെയ്യും.

16. എന്താണ് എം.സി.ബി.?
ഉത്തരം: ഇപ്പോൾ വീടുകളിൽ ഫ്യുസിന് പകരം എം.സി.ബി ഉപയോഗിക്കുന്നു. വൈദ്യതപ്രവാഹം അമിതമാവുമ്പോൾ ഈ സംവിധാനം സെർക്കീട്ട് വിഛേദിക്കുന്നു. 

17. വൈദ്യുതി പ്രവഹിക്കുന്ന ഒരു ചാലകത്തിന് ചുറ്റും ഒരു കാന്തികമണ്ഡലം രൂപപ്പെടുന്നുണ്ട് എന്ന് ആരാണ് കണ്ടെത്തിയത്?
ഉത്തരം:  വൈദ്യുതി പ്രവഹിക്കുന്ന ഒരു ചാലകത്തിന് ചുറ്റും ഒരു കാന്തികമണ്ഡലം രൂപപ്പെടുന്നുണ്ട് എന്ന് കണ്ടെത്തിയത് ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ് എന്ന ശാസ്ത്രജ്ഞനാണ്.

18. i) ഒരു വൈദ്യുത സെര്‍ക്കീട്ട് ക്രമീകരിച്ച്‌ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ വയ്ക്കുക. സ്വതന്ത്രമായി ചലിക്കുന്ന ഒരു കാന്തസൂചി ചെമ്പുകമ്പിയുടെ ചുവടെ കൊണ്ടു വരുക. കാന്തസൂചിയുടെ ദിശ ശ്രദ്ധിക്കു. ഇനി സെര്‍ക്കീട്ട് സ്വിച്ച്‌ ഓണ്‍ ചെയ്ത്‌ കാന്തസൂചിയെ നിരീക്ഷിക്കൂ. എന്താണ്‌ കാണുന്നത്‌? 
ഉത്തരം: കാന്ത സൂചി വ്യതിചലിക്കുന്നു

ii) ഇനി കാന്തസൂചിയെ ചെമ്പുകമ്പിയുടെ മുകളിലും വശങ്ങളിലും കൊണ്ടുവന്നു വച്ച്‌ ഇതേ പരീക്ഷണം ആവർത്തിക്കുക. നിങ്ങൾ എന്താണ് നിരീക്ഷിക്കുന്നത്?
ഉത്തരം: ഓരോ വശത്തേക്കും കാന്തസൂചി വ്യതിചലിക്കുന്നത് കാണാം.

iii) സ്വതന്ത്രമായി ചലിക്കുന്ന കാന്തിക സൂചിക്ക് സമീപം മറ്റൊരു കാന്തം കൊണ്ടുവരിക. കാന്തസൂചി പെട്ടെന്ന് ചലിക്കുന്നുണ്ടോ ?
ഉത്തരം: അതെ, അത് പെട്ടെന്ന് ചലിക്കുന്നു.

19. എങ്ങനെ ഒരു വൈദ്യുതകാന്തം നിർമ്മിക്കാം ?
ഉത്തരം: 75 സെന്റീമീറ്റർ നീളമുള്ള ഒരു കവചിത ചെമ്പ് കമ്പി എടുത്ത് ഒരു ഇരുമ്പാണിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ അടുപ്പിച്ച് ചുറ്റുക. കമ്പിയുടെ രണ്ട് അറ്റങ്ങളിൽ നിന്നും ഇൻസുലേഷൻ നീക്കം ചെയ്ത് ഒരു ബാറ്ററിയുമായി ബന്ധിപ്പിക്കുക.

20. വൈദ്യുതകാന്തങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉദാഹരണങ്ങൾ കണ്ടെത്തുക.
ഉത്തരം: ലൗഡ്‌സ്പീക്കറുകൾ, ഹെഡ്‌ഫോണുകൾ, ജനറേറ്ററുകൾ, ടേപ്പ് റെക്കോർഡറുകൾ, ഹാർഡ് ഡിസ്‌കുകൾ തുടങ്ങിയവ..

21. നമ്മുടെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതി എവിടെ നിന്ന് ലഭിക്കും?
ഉത്തരം: ജലവൈദ്യുത നിലയങ്ങളിൽ നിന്ന്.

22. മഴയുടെ ലഭ്യതയും ലോഡ്-ഷെഡിംഗും തമ്മിലുള്ള ബന്ധം എന്താണ്?
ഉത്തരം: അണകെട്ടി നിർത്തിയ ജലത്തിന്റെ ഊർജ്ജം ഉപയോഗിച്ചാണ്  ജലവൈദ്യുത നിലയങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. അതിനാൽ ജലനിരപ്പ് കുറയുന്നത് വൈദ്യുതി ക്ഷാമത്തിന് കാരണമാകും. ഇതിനെ മറികടക്കാൻ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുന്നു.

23. ജലവൈദ്യുത നിലയങ്ങളിൽ നിന്ന് എങ്ങനെയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്?
ഉത്തരം: അണക്കെട്ടുകളിൽ സംഭരിക്കുന്ന ജലത്തിന്റെ ഊർജം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. ഉയരത്തിൽ അണകെട്ടി നിർത്തിയ ജലം വളരെ താഴ്ചയിൽ സ്ഥാപിച്ചിരിക്കുന്ന ടർബൈനിലേക്ക് പെൻസ്റ്റോക്ക് പൈപ്പിലൂടെ എത്തിക്കുന്നു. ഒഴുകുന്ന ജലത്തിന്റെ ഊർജ്ജം ഉപയോഗിച്ചാണ് ടർബൈൻ കറങ്ങുന്നത്. ഇത് ജനറേറ്ററിനെ പ്രവർത്തിപ്പിക്കുകയും വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു.

24. വൈദ്യുത നിലയങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി എങ്ങനെയാണ് നമ്മുടെ വീടുകളിൽ എത്തുന്നത്?
ഉത്തരം: വൈദ്യുതി ഉയർന്ന വോൾട്ടേജ് ട്രാൻസ്മിഷൻ ലൈനുകളിലൂടെ കടന്നുപോകുന്നു. ഇത് ഒരു സബ്‌സ്റ്റേഷനിൽ എത്തിച്ച് വോൾട്ടേജ് കുറയ്ക്കുന്നു. പിന്നീടത് ചെറിയ വൈദ്യുതി വിതരണ ലൈനുകളിലൂടെ അയക്കുകയും അങ്ങനെ നമ്മുടെ വീടുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

25. i) വൈദ്യുതി പാഴാവുന്ന സാഹചര്യങ്ങളില്‍ ചിലത്‌ എഴുതുക. 
ഉത്തരം:
• ആളില്ലാത്ത മുറിയില്‍ ബള്‍ബ്‌ പ്രകാശിക്കുന്നു; ഫാന്‍ പ്രവര്‍ത്തിക്കുന്നു.
• ടി.വി. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു; ആരും കാണുന്നില്ല.
• പകല്‍ സമയത്തും ബള്‍ബുകള്‍ പ്രകാശിച്ചുകൊണ്ടിരിക്കുന്നു.
• റ്രഫിജറേറ്റര്‍ തുറന്നുവച്ചിരിക്കുന്നു.

ii) ഇത്തരത്തില്‍ വൈദ്യുതി പാഴാകാതിരിക്കാന്‍ നമുക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ എന്തൊക്കെയാണ്‌?
ഉത്തരം:
• ആവശ്യം കഴിഞ്ഞാൽ ലൈറ്റ് ഓഫ് ചെയ്യുക; പകൽ സമയത്ത് കഴിവതും ലൈറ്റുകൾ ഉപയോഗിക്കുന്നത് കുറയ്ക്കുക 
• LED ലൈറ്റുകൾ ഉപയോഗിക്കുക 
• വീട്ടുപകരണങ്ങൾ ഉപയോഗിക്കാത്തപ്പോൾ പ്ലഗ് ഊരിയിടുക.
• പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
• വൈദ്യുതോപകരണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ നക്ഷത്ര അടയാളങ്ങള്‍ ഉള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

26. വൈദ്യുതോപകരണങ്ങളില്‍ നക്ഷത്രചിഹ്നങ്ങള്‍ അടയാളപ്പെടുത്താറുണ്ട്‌. ഇത് എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം: വൈദ്യുതോപകരണങ്ങളില്‍ നക്ഷത്ര ചിഹ്നങ്ങള്‍ അടയാളപ്പെടുത്താറുണ്ട്‌. നക്ഷത്രങ്ങളുടെ എണ്ണം ഉപകരണത്തിന്റെ ഊര്‍ജക്ഷമതയെ സൂചിപ്പിക്കുന്നു. വൈദ്യുതോപകരണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ നക്ഷത്ര അടയാളങ്ങള്‍ ഉള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

27. ഷോക്കേറ്റയാളെ രക്ഷിക്കാന്‍ നാം ഉടനടി എന്താണ്‌ ചെയ്യേണ്ടത്‌?
ഉത്തരം: വൈദ്യുതിബന്ധം വിച്ചേദിക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ഇതിനായി സ്വിച്ച്‌ ഓഫ്‌ ചെയ്യുകയോ ഫ്യൂസ്‌ ഊരിമാറ്റുകയോവേണം. ഇവ സാധ്യമാവാത്ത പക്ഷം വൈദ്യുതി കടത്തിവിടാത്ത വസ്തുക്കള്‍ ഉപയോഗിച്ച്‌ ഷോക്കേറ്റയാളെ തള്ളി മാറ്റണം. ഗുരുതരമായ ഷോക്ക്‌ ആണെങ്കില്‍ ഷോക്കേറ്റ ആളെ നാം ഉടന്‍ തന്നെ ആശുപ്രതിയിലെത്തിക്കേണ്ടതുണ്ട്‌. ആവശ്യമെങ്കില്‍ കൃത്രിമ ശ്വാസോച്ച്വാസം നല്‍കുക. ഒപ്പം ശരീരം തടവി ചൂടാക്കുക. ഹൃദയസ്പന്ദനം നിന്നുപോയെങ്കില്‍ ഉടന്‍തന്നെ രണ്ടു കൈയും ഷോക്കേറ്റയാളുടെ നെഞ്ചില്‍  മേല്‍ക്കുമേല്‍ ചേര്‍ത്തുവച്ച്‌ അമര്‍ത്തി വിടുക. ഹൃദയം സ്വയം മിടിക്കുന്നതു വരെ ഈ പ്രവര്‍ത്തനം തുടരണം.

28. വൈദ്യുതഷോക്ക്‌ ഏല്‍ക്കാന്‍ സാധ്യതയുള്ള ചില സന്ദര്‍ഭങ്ങള്‍ എഴുതുക.
ഉത്തരം: 
 നനഞ്ഞ കൈകൊണ്ട്‌ സ്വിച്ച്‌ പ്രവര്‍ത്തിപ്പിക്കുമ്പോള്‍
 സ്വിച്ച്‌ ഓഫാക്കാതെ പ്ലഗ്പിന്‍ ഈരിയെടുക്കുമ്പോള്‍
 ഇന്‍സുലേഷന്‍ പോയ വയറുകള്‍ ഉപയോഗിക്കുമ്പോള്‍
• സ്വിച്ച്‌ ഓഫാക്കാതെ ബള്‍ബ്‌ മാറ്റിയിടുമ്പോള്‍

29. i) കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയം ഏതാണ്?
ഉത്തരം: കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയമാണ് ഇടുക്കി ജലവൈദ്യുത നിലയം 

ii) കേരളത്തിലെ മറ്റു വൈദ്യുതനിലയങ്ങള്‍ ഏതൊക്കെയാണെന്നറിയാമോ? 
ഉത്തരം: കുറ്റ്യാടി, ഷോളയാർ, പെരിങ്ങൽക്കുത്ത്, പള്ളിവാസൽ, ചെങ്കുളം...

വിലയിരുത്താം

1. ഒരു ടോര്‍ച്ച്‌ സെല്ലും ബള്‍ബും ചെമ്പുകമ്പിയും ഉപയോഗിച്ച്‌ സെര്‍ക്കീട്ട്‌ ക്രമീകരിച്ചെങ്കിലും ബള്‍ബ്‌ പ്രകാശിച്ചില്ല. കാരണമെന്തായിരിക്കാം?
a. ടോര്‍ച്ച്‌ സെല്‍ തലതിരിച്ചായിരിക്കും വച്ചത്‌.
b. ചെമ്പുകമ്പി ടോര്‍ച്ച്‌ സെല്ലില്‍ തൊട്ടിട്ടില്ല.
c. ചെമ്പുകമ്പിക്ക്‌ നീളം കൂടുതലായിരിക്കും.
d. ടോര്‍ച്ച്‌ സെല്ലില്‍ കൈ തൊട്ടിരിക്കും.
ഉത്തരം: b. ചെമ്പുകമ്പി ടോര്‍ച്ച്‌ സെല്ലില്‍ തൊട്ടിട്ടില്ല.

2. ചെമ്പ്‌, അലുമിനിയം, ഇരുമ്പ്‌, സ്റ്റീല്‍ മുതലായവ വൈദ്യുതി കടത്തിവിടുന്നതായി പരീക്ഷണത്തില്‍ നിന്ന്‌ കണ്ടെത്തി. ഇതില്‍നിന്ന്‌ മനസ്സിലാക്കാവുന്നത്‌
a. ഭാരമുള്ള വസ്തുക്കള്‍ ചാലകങ്ങളാണ്‌.
b. എല്ലാ വസ്തുക്കളും ചാലകങ്ങളാണ്‌.
c. ലോഹങ്ങള്‍ ഇന്‍സുലേറ്ററുകളാണ്‌.
d. ലോഹങ്ങള്‍ ചാലകങ്ങളാണ്‌.
ഉത്തരം: d. ലോഹങ്ങള്‍ ചാലകങ്ങളാണ്‌.

3. കേരളത്തില്‍ മഴക്കാലത്താണോ വേനല്‍ക്കാലത്താണോ ലോഡ്‌ഷെഡിങ്‌ ഏര്‍പ്പെടുത്തേണ്ടി വരാറുള്ളത്‌? എന്തുകൊണ്ട്‌?
ഉത്തരം: വേനൽക്കാലത്താണ് കേരളത്തിൽ ലോഡ്ഷെഡിംഗ് സാധാരണ നടപ്പാക്കുന്നത്. വൈദ്യുതിക്കായി നമ്മൾ കൂടുതലും ആശ്രയിക്കുന്നത് ജലവൈദ്യുത നിലയങ്ങളെയാണ്. വേനൽക്കാലത്ത് ജലവൈദ്യുത നിലയങ്ങളിലെ ജലനിരപ്പ് കുറയുകയും വൈദ്യുതി ക്ഷാമം നേരിടുകയും ചെയ്യും. 

4. വൈദ്യുതി ഇസ്തിരിപ്പെട്ടി ഉപയോഗിക്കുമ്പോള്‍ സുരക്ഷയ്ക്കായി എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണം?
ഉത്തരം:
• നനഞ്ഞ കൈകൊണ്ട് വൈദ്യുതി ഇസ്തിരിപ്പെട്ടി തൊടരുത്
• പവർ കേബിൾ പ്ലഗിൽ സുരക്ഷിതമായി സ്ഥാപിക്കുക
• സ്വിച്ച് ഓഫാക്കാതെ പ്ലേഗ് പിൻ രരുത് 
• ഉപയോഗിക്കുന്നതിന് മുമ്പ് പവർ കേബിൾ കേടായിട്ടുണ്ടോ എന്ന് എപ്പോഴും പരിശോധിക്കുക.





👉Basic Science TextBook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here