എസ്‌.എസ്‌.എല്‍.സി / ഹയര്‍ സെക്കന്ററി വാര്‍ഷിക പൊതു പരീക്ഷയുടെ ചോദ്യപേപ്പര്‍ പാറ്റേണുകള്‍ 2022


2022 ലെ എസ്‌.എസ്‌.എല്‍.സി / ഹയര്‍ സെക്കന്ററി വാര്‍ഷിക പൊതു പരീക്ഷയുടെ ചോദ്യപേപ്പര്‍ പാറ്റേണുകള്‍.

കോവിഡ്‌ മഹാമാരി കാരണം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്വാഭാവിക സ്കൂള്‍ അനുഭവങ്ങളും ക്ലാസ്സ്മുറി പഠനവും ഈ വര്‍ഷവും പൂര്‍ണമായും സാധ്യമായിട്ടില്ല. വീഡിയോ ക്ലാസ്സുകളിലൂടെയാണ്‌ നവംബര്‍ വരെ പാഠങ്ങള്‍ പരിചയപ്പെട്ടിരുന്നത്‌. നവംബര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തി നേരിട്ടുള്ള അധ്യയനം നടത്തുന്നുവെങ്കിലും ആഴ്ചയില്‍ പകുതി ദിവസവും ഓരോ ദിവസവും പകുതി അധ്യയന സമയവും മാത്രമേ ലഭ്യമാകുന്നുള്ളൂു. ഈ സാഹചര്യം പരിഗണിച്ച്‌ ആത്മവിശ്വാസത്തോടെ പൊതുപരീക്ഷ എഴുതാന്‍ നമുക്ക്‌ അവരെ സജ്ജരാക്കേണ്ടതുണ്ട്‌. 
വ്യത്യസ്ത നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികളെ അവരുടെ സാധ്യതകള്‍ക്കനുസരിച്ച്‌ നമുക്ക്‌ സഹായിക്കേണ്ടതുണ്ട്‌. കുട്ടികളുടെ അഭിരുചി മേഖലകള്‍ ഭിന്നമായതിനാല്‍ അവയെല്ലാം ഉള്‍ക്കൊള്ളുന്നതിനായി പാഠഭാഗങ്ങള്‍ ഒന്നും തന്നെ ഒഴിവാക്കേണ്ടതില്ല എന്നാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. എന്നിരുന്നാലും ക്ലാസ്സ്റും ചര്‍ച്ചയ്ക്കും വിശകലനത്തിനുമായി കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി ഫോക്കസ്‌ ഏരിയ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈ പാഠഭാഗങ്ങള്‍ അര്‍ഥപൂര്‍ണ്ണമായി സ്വാംശീകരിക്കുന്നതിന്‌ ആവശ്യമായ പഠന പ്രവര്‍ത്തനങ്ങളും പഠനപിന്തുണയും അധ്യാപകര്‍ നല്‍കികൊണ്ടിരിക്കുകയാണ്‌.
പൊതുപരീക്ഷ നിര്‍ഭയം എഴുതുന്നതിനും പരിശീലനം നേടുന്നതിനുമായി വിവിധ സ്‌കോറുകളുള്ള ചോദ്യപേപ്പറുകളുടെ പാറ്റേണ്‍ ഇതോടൊപ്പം നല്‍കിയിരിക്കുന്നു. ചോദ്യപേപ്പറില്‍ ഒരേ സ്‌കോറുള്ള ചോദ്യങ്ങളെ ഒരേ പാര്‍ട്ടിലും ഫോക്കസ്‌ ഏരിയയില്‍ ഉള്‍ക്കൊള്ളുന്ന ചോദ്യങ്ങളെയും നോണ്‍ ഫോക്കസ്‌ ഏരിയയിലുള്ള ചോദ്യങ്ങളെയും യഥാക്രമം എ, ബി എന്നീ വിഭാഗങ്ങളിലുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. ഇത് ഡൗൺലോഡ് ചെയ്യാൻ ഇവിടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുക 





ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here