Class 8 Social Science: Chapter 11 ഇന്ത്യയും സാമ്പത്തികാസൂത്രണവും  - ചോദ്യോത്തരങ്ങൾ 


Textbooks Solution for Class 8th Social Science (Malayalam Medium) India and Economic Planning | Text Books Solution Geography (Malayalam Medium) Geography: Chapter 11 ഇന്ത്യയും സാമ്പത്തികാസൂത്രണവും 


Class 8: ഇന്ത്യയും സാമ്പത്തികാസൂത്രണവും - Questions and Answers
1. എന്താണ്‌ സാമ്പത്തികാസൂത്രണം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?
ഉത്തരം: ലഭ്യമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി സമൂഹത്തിന്റെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ നടത്തുന്ന മുന്നൊരുക്കത്തെയാണ്‌ സാമ്പത്തികാസൂത്രണം എന്നു പറയുന്നത്‌.

2. ആസൂത്രണത്തിന്റെ നാള്‍വഴികള്‍ ഫ്ലോ ചാര്‍ട്ട്‌.
3. ഇന്ത്യയുടെ ആസൂത്രണ ആശയങ്ങള്‍ക്ക്‌ കരുത്തേകാന്‍ എം.എന്‍ റോയ്‌ ആവിഷ്കരിച്ച പദ്ധതി ഏത്?
ഉത്തരം: ജനകീയ പദ്ധതി (Peoples Plan)

4. ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന വ്യക്തിയാര്‍? ഈ മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്തെല്ലാം?
ഉത്തരം: 
• എം.വിശ്വേശരയ്യ 
• ഇന്ത്യയുടെ സാമ്പത്തികാസൂത്രണത്തിന്‌ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി
• ഇന്ത്യയുടെ ആസൂത്രിത സമ്പദ്‌ വ്യവസ്ഥ (Planned Economy of India) എന്ന വിഖ്യാത ഗ്രന്ഥം രചിച്ചു

5. ഇന്ത്യന്‍ സാമ്പത്തികാസൂത്രണത്തിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാം?
ഉത്തരം: 
• തുല്യത
• വളര്‍ച്ച
• ആധുനികവൽക്കരണം 
• സ്വാശ്രയത്വം

6. എന്താണ്‌ വളര്‍ച്ച? വളര്‍ച്ച കണക്കാക്കുന്നത്‌ ഏതെല്ലാം മേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ്‌?
ഉത്തരം: 
• രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പാദന വര്‍ധനവാണ്‌ വളര്‍ച്ച
• പ്രാഥമികം, ദ്വിതീയം, ത്രിതീയം എന്നീ മേഖലകളെ അടിസ്ഥാനമാക്കി 
 
7. രാജ്യത്തിന്റെ പുരോഗതിക്ക്‌ സഹായകമായതുകൊണ്ടാണ്‌ വളര്‍ച്ച ആസൂത്രണത്തിന്റെ ഒരു പ്രധാന ലക്ഷ്യമായി കൈക്കൊണ്ടിട്ടുള്ളത്‌. ഈ പ്രസ്താവന സാധുകരിക്കുക
ഉത്തരം: കാര്‍ഷിക വ്യാവസായിക മേഖലകളിലെ ഉല്പാദനവര്‍ധനവ്‌, ഗതാഗത വാര്‍ത്താ വിനിമയ സൌകര്യങ്ങള്‍, ആശുപത്രികള്‍, ധനകാര്യസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍, കയറ്റുമതി ഊര്‍ജ്ജാല്‍പ്പാദനം, മുതലായവയിലുള്ള വര്‍ധനവ്‌ തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടും.

8. എന്താണ്‌ ആധുനികവല്‍ക്കരണം? ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ എന്തെല്ലാം?
ഉത്തരം: 
• ന്നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തലാണ്‌ ആധുനികവല്‍ക്കരണം
 ചരക്കുനീക്കവും യാത്രയും വേഗത്തിലാക്കി.
• സമയലാഭവും അതിലൂടെ സാമ്പത്തികനേട്ടവും ഉണ്ടായി.
• ആധുനിക വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ ജീവിതനിലവാരവും സുരക്ഷിതത്വവും വര്‍ധിക്കുന്നതിനും ഗവണ്‍മെന്റിന്റെ സേവനങ്ങള്‍ വളരെ പെട്ടെന്നു തന്നെ ജനങ്ങളിലേക്കെത്തുന്നതിനും ഉപകരിച്ചു.
• സ്ത്രീകളുടെ അവകാശസംരക്ഷണവും സാമൂഹ്യസുരക്ഷിതത്വവും സാധ്യമായി.

9. സ്വാശ്രയത്വത്തിന്റെ ലക്ഷ്യങ്ങള്‍ വിലയിരുത്തുക?
ഉത്തരം: 
 വിഭവങ്ങള്‍ ഉപയോഗിച്ച്‌ മാനവശേഷി പ്രയോജനപ്പെടുത്തല്‍
 കൃഷിയിലും വ്യവസായത്തിലും സേവനമേഖലയിലും സ്വയം പര്യാപ്തത
 വിദേശ ആശ്രയത്വം ഇല്ലാതാക്കല്‍
 അടിസ്ഥാനവ്യവസായങ്ങള്‍, ര്‍ജേജാല്‍പ്പാദനം എന്നിവയിലെ സ്വയംപര്യാപ്തത

10. തുല്യതയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാം?
ഉത്തരം: 
• ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, കുടിവെള്ളം, ആരോഗ്യരക്ഷ തുടങ്ങിയവ ലഭ്യമാക്കുക
 സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണം സാധ്യമാകുക.

11. ആസൂത്രണ കമ്മീഷന്‍ രൂപം കൊണ്ടതെന്ന്‌? അംഗങ്ങള്‍ ആരെല്ലാം?
ഉത്തരം:  
 1950 മാര്‍ച്ച്‌ 15
 പ്രധാനമന്ത്രി അധ്യക്ഷനും ഒരു മുഴുവന്‍ സമയ ഉപാധ്യക്ഷനും കേന്ദ്ര കാബിനറ്റ്‌ നിയമിക്കുന്ന കമ്മീഷന്‍ അംഗങ്ങളും ചേരുന്ന സമിതി.

12. ആസൂത്രണ കമ്മീഷന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാം?
ഉത്തരം: 
 ഇന്ത്യന്‍ ജനാധിപത്യത്തിനും മിശ്രസമ്പദ്‌വ്യവസ്ഥയ്ക്കും അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തി നടപ്പാക്കുക
 പഞ്ചവത്സരപദ്ധതികളായാണ്‌ ആസൂത്രണ കമ്മീഷന്‍ പദ്ധതികള്‍ വിഭാവനം ചെയ്തത്‌

13. പഞ്ചവത്സര പദ്ധതികളുടെ പ്രധാന ഉദ്ദേശ്യമെന്ത്‌?
ഉത്തരം: ഒരു പ്രത്യേക മേഖലയ്ക്ക്‌ മുന്‍ഗണന നല്‍കി അഞ്ചുവര്‍ഷം കൊണ്ട്‌ ലക്ഷ്യം നേടുക എന്നതാണ്‌ പഞ്ചവത്സര പദ്ധതികളുടെ ഉദ്ദേശ്യം.

14. “അണക്കെട്ടുകള്‍ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങളാണ്‌.”ആരുടെ വാക്കുകളാണിത്‌? പ്രസക്തിയെന്ത്‌?
ഉത്തരം: 
 ജവഹര്‍ലാല്‍ നെഹ്‌റു
 ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും
 ജലഗതാഗതത്തിന്‌
 കാര്‍ഷികവികസനത്തിനു വേണ്ടി ജലസേചന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്‌
 വെള്ളപ്പൊക്കം മൂലമുള്ള കൃഷിനാശങ്ങളും നഷ്ടങ്ങളും ഒഴിവാക്കുന്നതിന്‌ .
  വെള്ളപ്പൊക്ക നിയ്രന്തണോപാധികളെന്ന നിലയ്ക്കും അണക്കെട്ടുകള്‍ പ്രയോജനപ്പെടുന്നു.

15. ഇന്ത്യയില്‍ വിവിധ മേഖലകളില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട്‌ നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാം? അവയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാം?
ഉത്തരം: 
i) ഹരിതവിപ്ലവം:
• അത്യുല്‍പ്പാദനശേഷിയുള്ള വിത്തിനങ്ങള്‍, ജലസേചനസൗകര്യങ്ങള്‍, രാസവളം,
കീടനാശിനികള്‍, കുറഞ്ഞ പലിശയില്‍ സാമ്പത്തികസഹായം എന്നിവ ഉപയോഗപ്പെടുത്തി കാര്‍ഷിക ഉല്‍പ്പാദനത്തില്‍ വരുത്തിയ ഗണ്യമായ പുരോഗതിയാണ്‌ ഹരിതവിപ്ലവം. ഇതിലൂടെ ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍, പ്രത്യകിച്ച്‌ നെല്ല്‌, ഗോതമ്പ്‌ എന്നിവയുടെ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും വിദേശ ആശ്രയത്വം ഇല്ലാതാക്കാനും കഴിഞ്ഞു.
ii) ധവളവിപ്ലവം:
• പാലും പാലുല്‍പ്പന്നങ്ങളുടെ വര്‍ധനവും ലക്ഷ്യമിട്ട്‌ നടപ്പാക്കിയത്‌
iii) നീലവിപ്ലവം:
• മത്സ്യോല്‍പ്പാദനമേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കിയത്‌.

16. വിവിധ പഞ്ചവത്സരപദ്ധതികളുടെ ലക്ഷ്യങ്ങള്‍ പട്ടികപ്പെടുത്തുക.
ഉത്തരം: 
• കാര്‍ഷികവ്യാവസായിക മേഖലകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍
 വ്യാവസായിക വികസനം 
 ഭക്ഷ്യ സ്വയംപര്യാപ്തത, സമ്പദ്‌ ഘടനയുടെ സ്വയംപര്യാപ്തത.
 സ്ഥിരതയോടുകൂടിയ വളര്‍ച്ച, സാശ്രയത്വം
 ദാരിദ്ര്യനിര്‍മാര്‍ജനം
• കാർഷിക വ്യാവസായിക മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ 
 ആധുനികവല്‍ക്കരണം തൊഴിലവസരങ്ങളുടെ വര്‍ധനവ്‌
 മാനവശേഷി വികസനം
 ഗ്രാമീണവികസനവും വികേന്ദ്രീകൃതാസൂത്രണവും
 മൂലധനനിക്ഷേപം വര്‍ധിപ്പിക്കുക
 മുഴുവന്‍ ജനവിഭാഗങ്ങളുടെയും സമഗ്രവികസനം
 സുസ്ഥിരവികസനം

17. വികേന്ദ്രീകരണം കുറിപ്പ്‌ തയ്യാറാക്കുക.
ഉത്തരം: 
1992-ല്‍ പാര്‍ലമെന്റ്‌ പാസാക്കുകയും 1993ല്‍ നിലവില്‍ വരുകയും ചെയ്ത 73, 74 ഭരണഘടനാ ഭേദഗതി നിയമങ്ങള്‍ പഞ്ചായത്തി രാജ്‌, നഗരപാലിക സംവിധാനങ്ങള്‍ നിലവില്‍ വരുന്നതിനിടയാക്കി.
 ഗ്രാമപഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌, ജില്ലാ പഞ്ചായത്ത്‌ എന്നിങ്ങനെ മൂന്ന്‌ തലങ്ങളായി പഞ്ചായത്തുകള്‍ മാറി. ഈ മാറ്റം വികേന്ദ്രീകൃത ആസൂത്രണത്തിന്‌ തുടക്കം കുറിച്ചു
 വികേന്ദ്രീകൃതാസൂത്രണത്തിലൂടെ അധികാരവും സാമ്പത്തികവിഭവങ്ങളും പ്രാദേശിക
വികസനത്തിനു വിനിയോഗിക്കാന്‍ ത്രിതലപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും സാധിച്ചു.
 വികേന്ദ്രീകൃത ആസൂത്രണത്തില്‍ ഗ്രാമസഭകള്‍ക്കും മുഖ്യമായ പങ്കുണ്ട്‌.

18. പ്രാദേശിക വികസനം സാധ്യമാക്കുന്നതില്‍ ത്രിതല പഞ്ചായത്ത്‌ സംവിധാനത്തിന്റെ പങ്ക്: ഫ്‌ളോചാര്‍ട്ട്‌.
19. ക്രേന്ദ്ര ഗവണ്‍മെന്റ്‌ ആസൂത്രണ കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനു ശേഷം നിലവില്‍ വന്ന സംവിധാനം ഏത്‌? എന്ന്‌?
ഉത്തരം: നീതി ആയോഗ്‌, 2015 ജനുവരി 1 

20. നീതി ആയോഗിന്റെ ഘടന വ്യക്തമാക്കുക.
ഉത്തരം: 
 പ്രധാനമന്ത്രിയാണ്‌ ഇതിന്റെ അധ്യക്ഷന്‍
 ഭരണസമിതിയില്‍ എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്റ്റനന്റ്‌ ഗവര്‍ണര്‍മാരും പ്രധാനമന്ത്രി നിയോഗിക്കുന്ന ഉപാധ്യക്ഷനും സ്ഥിരം അംഗങ്ങളുമുണ്ട്‌.
 രണ്ട്‌ പാര്‍ട്ട്ടൈം അംഗങ്ങളും നാല് അനൌദ്യോഗിക അംഗങ്ങളും ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസറും ഇതില്‍ ഉള്‍പ്പെടും.
 പ്രധാന സര്‍വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഉള്ളവരെയാണ്‌ താല്‍ക്കാലിക അംഗങ്ങളാക്കുക.
 പ്രധാനമന്ത്രി നിയോഗിക്കുന്ന നാല് കേന്ദ്രമന്ത്രിമാരാണ്‌ അനൌദ്യോഗിക അംഗങ്ങളായി പ്രവര്‍ത്തിക്കുക.
 ചീഫ്‌ എക്സിക്യട്ടീവ്‌ ഓഫീസറെ പ്രധാനമന്ത്രി നിയമിക്കും.

21. നീതി ആയോഗിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാം?
ഉത്തരം: 
 വ്യവസായസേവനമേഖലകളില്‍ സര്‍ക്കാര്‍ പങ്കാളിത്തം കുറയ്ക്കുക.
 കാര്‍ഷികമേഖലയെ മിശ്രകാര്‍ഷിക ഉല്പാദനത്തിലൂടെ പുരോഗതിയിലേക്കെത്തിക്കുക.
 പ്രബല മധ്യവര്‍ഗത്തെ സുസ്ഥിര സാമ്പത്തികവളര്‍ച്ച നേടാന്‍ പ്രയോജനപ്പെടുത്തുക.
 പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തികസാങ്കേതിക വളര്‍ച്ചയ്ക്ക്‌ ഉപയുക്തമാക്കുക.
 ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസ കേന്ദ്രങ്ങളാക്കി മാറ്റുക.
 ആഗോളമാറ്റങ്ങളുടെയും വിപണിശക്തികളുടെയും ഇടപെടലുകള്‍ നേരിടാന്‍ രാജ്യത്തെ പ്രാപ്തമാക്കുക.

* Social Science Textbooks (pdf) - Click here 

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here