STD 7 Social Science: Chapter 10 നമ്മുടെ ഭരണഘടന - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 7 Social Science (Malayalam Medium) Our Constitution | Text Books Solution Social Science (Malayalam Medium) Chapter 10 നമ്മുടെ ഭരണഘടന | ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
Chapter 10: നമ്മുടെ ഭരണഘടന - Questions and Answers1. ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത് എന്ന് ?ഉത്തരം: 1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നു.
2. എന്താണ് റിപ്പബ്ലിക്?ഉത്തരം: തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തി രാഷ്ട്രത്തലവനായുള്ള സംവിധാനമാണ് റിപ്പബ്ലിക്.
3. രാജ്യത്തിന്റെ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരിക്കണമെന്ന് നമ്മുടെ ഭരണഘടന പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്?ഉത്തരം: ഇന്ത്യ ഒരു റിപ്പബ്ലിക് ആയത് കൊണ്ട്.
4. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആരാണ്? കണ്ടെത്തുക.ഉത്തരം: ഡോ രാജേന്ദ്ര പ്രസാദ്
5. എന്താണ് ഭരണഘടന?ഉത്തരം: ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന ആശയങ്ങളും തത്ത്വങ്ങളും നിയമങ്ങളും അടങ്ങുന്ന ആധികാരിക പ്രമാണമാണ് ഭരണഘടന. രാഷ്ട്രത്തിന്റെ ഭരണം നടത്തുന്നതിനുള്ള നിയമങ്ങള്‍ ആവിര്‍ഭവിക്കുന്നത് ഭരണഘടനയില്‍നിന്നാണ്. ഏതൊരു രാഷ്ട്രത്തിലും ഭരണം നടക്കുന്നത് ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്.
6. ഇന്ത്യൻ ഭരണഘടനയുടെ ഉള്ളടക്കത്തിന്റെ ഘടകങ്ങൾ എന്തൊക്കെയാണ്?ഉത്തരം:• ആമുഖം (Preamble)• 395 അനുച്ചേദങ്ങള്‍ (Articles)• 12 പട്ടികകള്‍ (Schedules)• 22 ഭാഗങ്ങൾ (Parts)• 98 ഭേദഗതികൾ (മേയ് 2013 വരെ) (Amendments)
7. ഇന്ത്യൻ ഭരണഘടന രൂപീകരിക്കാൻ എത്ര ദിവസം വേണ്ടിവന്നു ?ഉത്തരം: 2 വര്‍ഷവും 11 മാസവും 17 ദിവസവുമാണ് ഇന്ത്യയുടെ ഭരണഘടനാ രൂപീകരണത്തിനായി വേണ്ടി വന്നത്.
8. ഏതെല്ലാം ഘട്ടങ്ങളിലൂടെയാണ് ഇന്ത്യയുടെ ഭരണഘടന രൂപപ്പെട്ടത്?ഉത്തരം: ഭരണഘടനാ നിർമ്മാണസഭ രൂപീകരിച്ചുകൊണ്ടാണ് ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചത്. നിരവധി കമ്മിറ്റികള്‍ രൂപീകരിച്ചാണ് ഭരണഘടനാനിര്‍മ്മാണസഭ പ്രവര്‍ത്തനം തുടങ്ങിയത്. ഇത്തരം കമ്മിറ്റികളില്‍ ഒന്നാണ് ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിനുവേണ്ടി രൂപീകരിച്ച ഭരണ ഘടനാ ഡ്രാഫ്‌റ്റിംഗ് കമ്മിറ്റി. ഈ കമ്മിറ്റിയുടെ അധ്യക്ഷന്‍ ഡോ.ബി.ആര്‍. അംബേദ്കര്‍ ആയിരുന്നു. ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ച വിവിധ കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഭരണഘടനയുടെ ഒരു ഡ്രാഫ്റ്റ് (കരട്) തയ്യാറാക്കി. വിശദമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം ഭരണഘടനാ നിര്‍മ്മാണ സഭ 1949 നവംബര്‍ 26 ന് ഭരണഘടനക്ക് അംഗീകാരം നല്‍കി.
9. ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണത്തിനായി ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ യോഗം ചേർന്നത് എന്ന് ?ഉത്തരം: ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ യോഗം 1946 ഡിസംബർ 9-നായിരുന്നു.
10. ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ ആരായിരുന്നു?ഉത്തരം: ഡോ രാജേന്ദ്ര പ്രസാദ്
11. ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു?ഉത്തരം: ഡോ.ബി.ആർ.അംബേദ്കർ
12. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത്?ഉത്തരം: ഡോ. ബി ആർ അംബേദ്കർ
13. ഭരണഘടനാ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?ഉത്തരം: നവംബർ 26
14. നമ്മുടെ ഭരണഘടന നിലവിൽ വന്നത് എപ്പോഴാണ്?ഉത്തരം: 1950 ജനുവരി 26
15. നമ്മുടെ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആരാണ്?ഉത്തരം: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആമുഖം തയ്യാറാക്കി
16. ഇന്ത്യൻ ഭരണഘടനയുടെ സത്തയും താക്കോലും എന്ന് വിശേഷിപ്പിക്കുന്നത് എന്താണ് ?ഉത്തരം: ഭരണഘടനയുടെ ആമുഖം ഭരണഘടനയുടെ സത്തയും താക്കോലുമായി വിശേഷിപ്പിക്കപ്പെടുന്നു.
17. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക.ഉത്തരം: നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ആദര്‍ശങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്നതാണ് അതിന്റെ ആമുഖം. ഭരണഘടനയുടെ ആമുഖം കാവ്യാത്മക ശൈലിയില്‍ എഴുതിയത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു ആണ്. ഇന്ത്യന്‍ ഭരണഘടനയുടെ സത്തയും ഭരണഘടനയുടെ താക്കോലുമാണ് ആമുഖമെന്ന് പറയാം. ഭരണഘടനയുടെ ഉദ്ദേശ്യവും ലക്ഷ്യവും ആമുഖത്തില്‍ വ്യക്തമാക്കുകയും കൃത്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് ആമുഖം പ്രഖ്യാപിക്കുന്നു. ആമുഖത്തില്‍ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങി പൌരന്‍മാര്‍ക്ക് രാഷ്ട്രം ഉറപ്പുവരുത്തേണ്ട ലക്ഷ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
18. ഇന്ത്യയുടെ ദേശീയ സ്വാത്രത്യസമരകാലഘട്ടത്തില്‍ നമ്മുടെ നേതാക്കള്‍ ഉന്നയിച്ച എന്തെല്ലാം ആശയങ്ങളാണ് ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്?ഉത്തരം: ആമുഖം ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങി പൗരന്‍മാര്‍ക്ക് രാഷ്ട്രം ഉറപ്പുവരുത്തേണ്ട ലക്ഷ്യങ്ങളും ആമുഖത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
19. ആമുഖത്തിൽ പറഞ്ഞിരിക്കുന്ന അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങൾ വിശദീകരിക്കുക?ഉത്തരം:i. പരമാധികാരംബാഹ്യവും ആഭ്യന്തരവുമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രത്തിനുള്ള അധികാരം.ii. സ്ഥിതിസമത്വം സമൂഹത്തിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അസമത്വങ്ങൾ കുറച്ച് സാമൂഹിക നീതി ഉറപ്പാക്കുന്നു iii. മതേതരത്വംഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പൗരന്മാർക്കുള്ള അവകാശം. രാഷ്ട്രം ഒരു മതത്തോടും വിവേചനം കാണിക്കില്ല. രാഷ്ട്രത്തിന് ഔദ്യോഗിക മതമില്ല.iv. ജനാധിപത്യംജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളിലൂടെ ഭരണം നടക്കുന്നു.v. റിപ്പബ്ലിക്രാഷ്ട്രത്തലവനെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുന്നു.
20. ഇന്ത്യൻ ഭരണഘടനയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ്?ഉത്തരം:• പാർലമെന്ററി ഭരണ സംവിധാനം• മൗലികാവകാശങ്ങൾ• മൗലിക കർത്തവ്യങ്ങൾ • നിർദ്ദേശക തത്വങ്ങൾ• നിയമവാഴ്ച• സംയുക്ത വ്യവസ്ഥ • എഴുതപ്പെട്ട ഭരണഘടന• സ്വതന്ത്ര നീതിന്യായ വ്യവസ്ഥ.
21. എന്താണ് പാർലമെന്റ് ?ഉത്തരം: രാജ്യഭരണത്തിനുവേണ്ടി ജനങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവര്‍ ചേര്‍ന്ന് ഒരു ജനപ്രതിനിധിസഭയായി പ്രവര്‍ത്തിക്കുന്നു. ഈ പ്രതിനിധിസഭ പാര്‍ലമെന്റ് എന്ന പേരിലാണറിയപ്പെടുന്നത്.
22. എന്താണ് പാര്‍ലമെന്ററി ജനാധിപത്യഭരണസ്രമ്പദായം? ഉത്തരം: ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധിസഭയിലൂടെ ഭരണം നടത്തുന്ന സംവിധാനമാണ് പാര്‍ലമെന്ററി ഭരണസമ്പ്രദായം.
23. പാർലമെന്റിന്റെ പ്രധാന ചുമതല എന്താണ്?ഉത്തരം: നിയമനിര്‍മ്മാണമാണ് പാര്‍ലമെന്റിന്റെ പ്രധാന ചുമതല.
24. പാർലമെന്ററി സമ്പ്രദായം പ്രസിഡൻഷ്യൽസമ്പ്രദായത്തിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?ഉത്തരം: പാർലമെന്ററി സമ്പ്രദായത്തിൽ, പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായാല്‍ പ്രധാനമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും അധികാരത്തില്‍ തുടരാനാവില്ല. ഭരണാധികാരികളുടെ മേല്‍ ജനങ്ങള്‍ക്കുള്ള അധികാരവും നിയന്ത്രണവും അവര്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളിലൂടെ പാര്‍ലമെന്ററി ഭരണസമ്പ്രദായം ഉറപ്പാക്കുന്നു. ഇതില്‍നിന്നും വ്യത്യസ്തമായി ജനങ്ങള്‍ നേരിട്ട് ഭരണത്തലവനെ തിരഞ്ഞെടുക്കുന്ന സംവിധാനമാണ് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം. അമേരിക്കന്‍ ഐക്യനാടുകള്‍, ഫ്രാന്‍സ് എന്നിവ ഇതിനുദാഹരണങ്ങളാണ്.
25. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ആറ് മൗലികാവകാശങ്ങൾ ഏതൊക്കെയാണ്?ഉത്തരം:• സമത്വത്തിനുള്ള അവകാശം• സ്വാതന്ത്ര്യത്തിനുള്ള അവകാശം• ചൂഷണത്തിനെതിരെയുള്ള അവകാശം• മതസ്വാതന്ത്ര്യത്തിനുള്ള അവകാശം• സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം • ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം.
26. മൗലികാവകാശങ്ങളെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക?ഉത്തരം: ജനാധിപത്യത്തിന്‍റെ വിജയത്തിനും പൌരന്‍മാരുടെ സമ്പൂര്‍ണ്ണ വികാസത്തിനും വേണ്ടി ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളാണ് മൗലികാവകാശങ്ങള്‍. മൗലികാവകാശങ്ങള്‍ പൌരന്മാര്‍ക്ക് നിഷേധിക്കാതിരിക്കാന്‍ ഗവണ്‍മെന്റുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെങ്കില്‍ പൌരന് ഹൈക്കോടതികളെയോ സുപ്രീം കോടതിയേയോ സമീപിക്കാവുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ കോടതിക്ക് പൌരന്റെ അവകാശസംരക്ഷണത്തിനായി ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നു.
27. ഭരണഘടനയുടെ ഏത് അനുച്ചേദം പ്രകാരമാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിച്ചിരിക്കുന്നത്?ഉത്തരം: ഭരണഘടനയുടെ അനുച്ചേദം 21 (2) യിലാണ് വിദ്യാഭ്യാസാവകാശം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
28. എന്താണ് മൗലിക കർത്തവ്യങ്ങൾ ?ഉത്തരം: ഓരോ പൗരനും ഉറപ്പായി നിറവേറ്റേണ്ട കര്‍ത്തവ്യങ്ങളാണ് മൌലിക കര്‍ത്തവ്യങ്ങള്‍ എന്ന പേരില്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
29. ഇന്ത്യന്‍ ഭരണഘടനയിലെ മൗലിക കര്‍ത്തവ്യങ്ങള്‍ അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ നിങ്ങളുടെ വിവിധ പാഠപുസ്തകങ്ങളില്‍ നല്‍കിയിട്ടുണ്ട്. അവ കണ്ടെത്തി വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.ഉത്തരം: ഓരോ പൗരനും ഉറപ്പായി നിറവേറ്റേണ്ട കര്‍ത്തവ്യങ്ങളാണ് മൌലിക കര്‍ത്തവ്യങ്ങള്‍ എന്ന പേരില്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പതിനൊന്ന് മൗലിക കർത്തവ്യങ്ങളുണ്ട്. ഭരണഘടനയെയും ഭരണസ്ഥാപനങ്ങളെയും ആദരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം കാത്തു സൂക്ഷിക്കാനും മൗലിക കര്‍ത്തവ്യങ്ങള്‍ പൌരന്മാരെ പ്രേരിപ്പിക്കുന്നു. ഓരോ പൗരനും അവകാശങ്ങളനുഭവിക്കുന്നതിനൊപ്പം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുമ്പോഴാണ് സമൂഹം സുഗമമായി മുന്നോട്ടു നീങ്ങുന്നത്. അവകാശങ്ങളും കര്‍ത്തവ്യങ്ങളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയാണ്. കടമകള്‍ കൂടാതെ അവകാശങ്ങള്‍ക്ക് നിലനില്‍പ്പില്ല.
30. നിര്‍ദ്ദേശകതത്ത്യങ്ങള്‍ എന്നറിയപ്പെടുന്നത് എന്താണ് ?ഉത്തരം: സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള ഒരു കൂട്ടം തത്ത്വങ്ങള്‍ രാഷ്ട്രഭരണത്തിനുള്ള നിര്‍ദേശങ്ങളായി നമ്മുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയാണ് നിര്‍ദ്ദേശകതത്ത്യങ്ങള്‍.
31. ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില നിർദ്ദേശ തത്വങ്ങൾ എഴുതുക?ഉത്തരം:• സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവര്‍ക്കും തുല്യജോലിക്ക് തുല്യവേതനം അനുവദിക്കുക.• രാജ്യത്തെ വനങ്ങളെയും വന്യജീവികളെയും പരിരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷിക്കുക.• ദേശീയപ്രാധാന്യവും ചരിത്രപരമായ മൂല്യവുമുള്ള എല്ലാ സ്മാരകങ്ങളും സംരക്ഷിക്കുക.• സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നീതിയില്‍ അധിഷ്ഠിതമായ ഒരു വ്യവസ്ഥിതി കെട്ടിപ്പടുത്തുകൊണ്ട് ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുക.
32. ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമവും അഭിവൃദ്ധിയും ഉറപ്പുവരുത്തുന്നതിന് നിര്‍ദ്ദേശകതത്ത്വങ്ങള്‍ എത്രത്തോളം പര്യാപ്തമാണ്?ഉത്തരം: ജനങ്ങളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും രാഷ്ട്ര പുരോഗതിക്കും നിര്‍ദ്ദേശകതത്ത്വങ്ങള്‍ പിന്‍തുടരേണ്ടതുണ്ട്. നിയമനിര്‍മ്മാണ പ്രകിയയിലൂടെ ഗവണ്‍മെന്റ് നിര്‍ദ്ദേശകതത്ത്വങ്ങള്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ കോടതിയെ സമീപിച്ച് പരിഹാരം തേടാവുന്നതാണ്. എന്നാല്‍ നിര്‍ദ്ദേശകതത്ത്വങ്ങള്‍ നടപ്പാക്കുന്നതിനായി കോടതിയെ സമീപിക്കാനാകില്ല. ഗവണ്‍മെന്റിന്റെയും ജനങ്ങളുടെയും ഇച്ഛാശക്തിയുടെ അടിസ്ഥാനത്തിലാണ് ഇവ നടപ്പാക്കപ്പെടുന്നത്.
33. എന്താണ് നിയമവാഴ്ച?ഉത്തരം: ജനാധിപത്യ സംവിധാനത്തില്‍ ആരും നിയമത്തിന് അതീതരല്ല. എല്ലാവരും നിയമത്തിനു വിധേയരാണ്.
34. ഏത് ഭരണഘടനയിൽ നിന്നാണ് ഇന്ത്യ നിയമവാഴ്ച എന്ന ആശയം കടമെടുത്തത്?ഉത്തരം: ബ്രിട്ടീഷ് ഭരണഘടനയെ അടിസ്ഥാനമാക്കിയാണ് നിയമവാഴ്ച അതിന്റെ പരിഷ്കൃതവും ആധുനികവുമായ രൂപത്തിൽ വികസിപ്പിച്ചെടുത്തത്.
35. എന്താണ് സംയുക്ത ഭരണവ്യവസ്ഥ (Federal System)?ഉത്തരം: കേന്ദ്ര, സംസ്ഥാന പ്രാദേശിക ഗവണ്‍മെന്റുകള്‍ക്ക് അധികാരംപങ്കിട്ട് നല്‍കുന്ന ഒരു ഭരണരീതിയാണ് ഇന്ത്യയിലുള്ളത്. ഇത് സംയുക്തഭരണ വ്യവസ്ഥ എന്നാണ് അറിയപ്പെടുന്നത്.
36. ഏകായത്ത ഭരണവ്യവസ്ഥ എന്നാലെന്താണ് ?ഉത്തരം: സംയുക്ത വ്യവസ്ഥയില്‍നിന്നു വ്യത്യസ്തമായി എല്ലാ അധികാരവും കേന്ദ്ര ഗവണ്‍മെന്റില്‍ നിലനിര്‍ത്തുകയാണെങ്കില്‍ അതിനെ ഏകായത്ത ഭരണ വ്യവസ്ഥ (Unitary system) എന്നു പറയുന്നു.
37. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ എഴുതപ്പെട്ട ഭരണഘടന (Written Constitution) ഏതാണ്?ഉത്തരം: ഇന്ത്യൻ ഭരണഘടന.
38. എഴുതപ്പെടാത്ത (അലിഖിത) ഭരണഘടന എന്നാൽ എന്താണ് ?ഉത്തരം: എഴുതപ്പെടാത്ത ഭരണഘടന എന്നതിന് പുസ്തകരൂപത്തില്‍ തയ്യാറാക്കപ്പെടാത്ത ഒരു രേഖ എന്നേ അര്‍ത്ഥമുള്ളു.
39. നീതിന്യായ വ്യവസ്ഥയുടെ പ്രധാന കടമ എന്താണ്?ഉത്തരം: കുറ്റവാളികളെ ശിക്ഷിക്കുകയും നിയമസംരക്ഷണം ഉറപ്പുവരുത്തുകയുമാണ് നീതിന്യായ വ്യവസ്ഥയുടെ പ്രധാന ചുമതല.
40. ലിഖിത, അലിഖിത ഭരണഘടന നിലനിൽക്കുന്ന ചില രാജ്യങ്ങളുടെ പേരുകൾ എഴുതുക.ഉത്തരം:i. ലിഖിത ഭരണഘടന• ഇന്ത്യ• യുഎസ്എ• ഫ്രാൻസ്• ഓസ്ട്രേലിയ• ബ്രസീൽ• ദക്ഷിണാഫ്രിക്കii. അലിഖിത ഭരണഘടന• ബ്രിട്ടൺ• ഇസ്രായേൽ• ന്യൂസിലാന്റ്
41. ഇന്ത്യയിലെ പരമോന്നത നീതിപീഠം ഏതാണ്?ഉത്തരം: സുപ്രീം കോടതി
42. സംസ്ഥാനങ്ങളിലെ ഏറ്റവും ഉയര്‍ന്ന കോടതി ഏതാണ്?ഉത്തരം: ഹൈക്കോടതി
43. സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന ഏറ്റവും താഴ്ന്ന കോടതി ഏതാണ്?ഉത്തരം: മുൻസിഫ് കോടതി
44. ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന ഏറ്റവും താഴ്ന്ന കോടതി ഏതാണ്?ഉത്തരം: മജിസ്‌ട്രേറ്റ് കോടതി
45. കോടതികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ നിങ്ങളുടെ പ്രദേശത്തെ ഒരു അഭിഭാഷകനുമായി അഭിമുഖം സംഘടിപ്പിക്കുക. അഭിമുഖത്തിന് ആവശ്യമായ ചോദ്യാവലി മുന്‍കൂട്ടി തയ്യാറാക്കുക.ഉത്തരം:1) ഏത് കോടതിയാണ് ആദ്യമായി കേസുകൾ കേൾക്കുന്നത്?2) കോടതി നടപടികൾ ആരംഭിക്കുന്നത് എങ്ങനെ?3) കോടതി നടപടികൾ എന്തൊക്കെയാണ്?4) ഒരു ജഡ്ജിയെ നീക്കം ചെയ്യാൻ ആർക്ക് കഴിയും?5) ഒരു കോടതിയിൽ ജഡ്ജി ആകുന്നത് എങ്ങനെ?
46. എന്താണ് ഭരണഘടനാ ഭേദഗതി (Constitutional Amendment)? ഉത്തരം: ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും നടത്താറുണ്ട്. ഇതിനെ ഭരണഘടനാ ഭേദഗതി എന്നാണ് വിളിക്കുന്നത്.
47. ഭരണഘടന പരിഷ്കരിക്കാൻ ആർക്കാണ് അധികാരമുള്ളത്?ഉത്തരം: കാലഘട്ടത്തിനനുസരിച്ച് ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ഒരിക്കലും മാറ്റാന്‍ കഴിയില്ല.
48. കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ഭരണഘടനാ ഭേദഗതിഎത്രമാത്രം പര്യാപ്തമാണ്?ഉത്തരം: കാലാനുസൃതമായ മാറ്റങ്ങൾ ഉൾപ്പെടുത്തുന്നതിൽ ഭരണഘടനാ ഭേദഗതികൾ ഫലപ്രദമാണ്. 2002-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭരണ ഘടനാഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസ അവകാശം മൗലികാവകാശമായത്. സ്വത്തവകാശം ഭരണഘടന നിലവില്‍ വന്നപ്പോള്‍ മൗലികാവകാശമായിരുന്നു. എന്നാല്‍ പിന്നീട് അത് 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൌലികാവകാശമല്ലാതായി. ഇതുപോലുള്ള ഭരണഘടനാ ഭേദഗതികൾ കാലാനുസൃതമായ മാറ്റങ്ങൾക്ക് സഹായകമായി.
വിലയിരുത്താം
1. “ഭരണഘടനയുടെ താക്കോലാണ് ആമുഖം.” ഈ പ്രസ്താവനയുടെ പ്രാധാന്യം വ്യക്തമാക്കുക.ഉത്തരം: നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ആദര്‍ശങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്നതാണ് അതിന്റെ ആമുഖം. ഇന്ത്യന്‍ ഭരണഘടനയുടെ സത്തയും ഭരണഘടനയുടെ താക്കോലുമാണ് ആമുഖമെന്ന് പറയാം. ഭരണഘടനയുടെ ഉദ്ദേശ്യവും ലക്ഷ്യവും ആമുഖത്തില്‍ വ്യക്തമാക്കുകയും കൃത്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് ആമുഖം പ്രഖ്യാപിക്കുന്നു. ആമുഖത്തില്‍ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങി പൌരന്‍മാര്‍ക്ക് രാഷ്ട്രം ഉറപ്പുവരുത്തേണ്ട ലക്ഷ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2. താഴെ പറയുന്ന പ്രസ്താവനകള്‍ വായിക്കുക. ഓപ്ഷനുകളില്‍നിന്ന് ശരിയുത്തരം കണ്ടെത്തുക.A. ഭരണഘടന ഇന്ത്യയുടെ പരമോന്നത നിയമമാണ്.B. പുതിയ നിയമങ്ങള്‍ രൂപീകരിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാകാന്‍ പാടില്ല.i. B മാത്രം ശരിയാണ്ii. A മാത്രം ശരിയാണ്iii. A യും B യും ശരിയല്ലiv. A യും B യും ശരിയാണ്ഉത്തരം:iv. A യും B യും ശരിയാണ്
3. ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ്രപ്രകിയ ഒരു ടൈംലൈന്‍ രൂപത്തില്‍ അവതരിപ്പിക്കുക.ഉത്തരം:• ഭരണഘടനാ നിർമ്മാണസഭ രൂപീകരിച്ചുകൊണ്ടാണ് ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചത്. • നിരവധി കമ്മിറ്റികള്‍ രൂപീകരിച്ചാണ് ഭരണഘടനാനിര്‍മ്മാണസഭ പ്രവര്‍ത്തനം തുടങ്ങിയത്. • ഇത്തരം കമ്മിറ്റികളില്‍ ഒന്നാണ് ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിനുവേണ്ടി രൂപീകരിച്ച ഭരണ ഘടനാ ഡ്രാഫ്‌റ്റിംഗ് കമ്മിറ്റി. ഈ കമ്മിറ്റിയുടെ അധ്യക്ഷന്‍ ഡോ.ബി.ആര്‍. അംബേദ്കര്‍ ആയിരുന്നു. • ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ച വിവിധ കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഭരണഘടനയുടെ ഒരു ഡ്രാഫ്റ്റ് (കരട്) തയ്യാറാക്കി. • വിശദമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം ഭരണഘടനാ നിര്‍മ്മാണ സഭ 1949 നവംബര്‍ 26 ന് ഭരണഘടനക്ക് അംഗീകാരം നല്‍കി.
4. റിപ്പബ്ലിക് എന്ന ആശയം എന്തിനെ സൂചിപ്പിക്കുന്നു?ഉത്തരം: തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തി രാഷ്ട്രത്തലവനായുള്ള സംവിധാനമാണ് റിപ്പബ്ലിക്.
5. സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഭരണഘടനയില്‍ മാറ്റം വരുത്തുന്നത്അഭികാമ്യമാണ്. നിങ്ങളുടെ അഭിപ്രായം വ്യക്തമാക്കുക.ഉത്തരം: കാലാനുസൃതമായ മാറ്റങ്ങൾ ഉൾപ്പെടുത്തുന്നതിൽ ഭരണഘടനാ ഭേദഗതികൾ ഫലപ്രദമാണ്. 2002-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭരണ ഘടനാഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസ അവകാശം മൗലികാവകാശമായത്. സ്വത്തവകാശം ഭരണഘടന നിലവില്‍ വന്നപ്പോള്‍ മൗലികാവകാശമായിരുന്നു. എന്നാല്‍ പിന്നീട് അത് 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൌലികാവകാശമല്ലാതായി. ഇതുപോലുള്ള ഭരണഘടനാ ഭേദഗതികൾ കാലാനുസൃതമായ മാറ്റങ്ങൾക്ക് സഹായകമായി.
6. നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ഘടന വ്യക്തമാക്കുന്ന ഒരു കുറിപ്പ് തയ്യാറാക്കൂ.ഉത്തരം: പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സ്വതന്ത്രമായ ഒരു നീതിന്യായ സംവിധാനം നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യയിലെ പരമോന്നത നീതിപീഠം സുപ്രീം കോടതിയാണ്. സുപ്രീം കോടതിക്ക് താഴെയായി ഓരോ സംസ്ഥാനങ്ങളിലുമുള്ള ഏറ്റവും ഉയർന്ന കോടതിയാണ് ഹൈക്കോടതി. ഹൈക്കോടതികൾക്ക് താഴെയായി ജില്ലാക്കോടതികളും അതിന് താഴെയായി സബ് കോടതികളുമുണ്ട്. സബ്കോടതികൾക്ക് താഴെയായി ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന താഴ്ന്ന കോടതി മജിസ്‌ട്രേറ്റ് കോടതിയും, സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന താഴ്ന്ന കോടതി മുൻസിഫ് കോടതിയുമാണ്.
7. വ്യക്തികളെയും പ്രവര്‍ത്തനങ്ങളെയും തമ്മില്‍ ശരിയായി ബന്ധിപ്പിക്കുകA. ഡോ. ബി. ആര്‍. അംബേദ്കര്‍ - ഭരണഘടനാനിര്‍മാണസഭയുടെ അധ്യക്ഷന്‍B. ഡോ. രാജേന്ദ്ര പ്രസാദ് - ഭരണഘടനയുടെ ആമുഖം എഴുതിC. സച്ചിദാനന്ദ സിന്‍ഹ - ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍D. ജവഹര്‍ലാല്‍ നെഹ്റു - ഭരണഘടനാ നിര്‍മ്മാണസഭയുടെ താല്‍ക്കാലിക അദ്ധ്യക്ഷന്ഉത്തരം: A. ഡോ. ബി. ആര്‍. അംബേദ്കര്‍ - ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍B. ഡോ. രാജേന്ദ്ര പ്രസാദ് - ഭരണഘടനാനിര്‍മാണസഭയുടെ അധ്യക്ഷന്‍C. സച്ചിദാനന്ദ സിന്‍ഹ - ഭരണഘടനാ നിര്‍മ്മാണസഭയുടെ താല്‍ക്കാലിക അദ്ധ്യക്ഷന്‍D. ജവഹര്‍ലാല്‍ നെഹ്റു - ഭരണഘടനയുടെ ആമുഖം എഴുതി
👉 Quiz
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
Study Notes for Class 7 Social Science (Malayalam Medium) Our Constitution | Text Books Solution Social Science (Malayalam Medium) Chapter 10 നമ്മുടെ ഭരണഘടന | ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
Chapter 10: നമ്മുടെ ഭരണഘടന - Questions and Answers
1. ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത് എന്ന് ?
ഉത്തരം: 1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നു.
2. എന്താണ് റിപ്പബ്ലിക്?
ഉത്തരം: തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തി രാഷ്ട്രത്തലവനായുള്ള സംവിധാനമാണ് റിപ്പബ്ലിക്.
3. രാജ്യത്തിന്റെ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരിക്കണമെന്ന് നമ്മുടെ ഭരണഘടന പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്?
ഉത്തരം: ഇന്ത്യ ഒരു റിപ്പബ്ലിക് ആയത് കൊണ്ട്.
4. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആരാണ്? കണ്ടെത്തുക.
ഉത്തരം: ഡോ രാജേന്ദ്ര പ്രസാദ്
5. എന്താണ് ഭരണഘടന?
ഉത്തരം: ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന ആശയങ്ങളും തത്ത്വങ്ങളും നിയമങ്ങളും അടങ്ങുന്ന ആധികാരിക പ്രമാണമാണ് ഭരണഘടന. രാഷ്ട്രത്തിന്റെ ഭരണം നടത്തുന്നതിനുള്ള നിയമങ്ങള്‍ ആവിര്‍ഭവിക്കുന്നത് ഭരണഘടനയില്‍നിന്നാണ്. ഏതൊരു രാഷ്ട്രത്തിലും ഭരണം നടക്കുന്നത് ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്.
6. ഇന്ത്യൻ ഭരണഘടനയുടെ ഉള്ളടക്കത്തിന്റെ ഘടകങ്ങൾ എന്തൊക്കെയാണ്?
ഉത്തരം:
• ആമുഖം (Preamble)
• 395 അനുച്ചേദങ്ങള്‍ (Articles)
• 12 പട്ടികകള്‍ (Schedules)
• 22 ഭാഗങ്ങൾ (Parts)
• 98 ഭേദഗതികൾ (മേയ് 2013 വരെ) (Amendments)
7. ഇന്ത്യൻ ഭരണഘടന രൂപീകരിക്കാൻ എത്ര ദിവസം വേണ്ടിവന്നു ?
ഉത്തരം: 2 വര്‍ഷവും 11 മാസവും 17 ദിവസവുമാണ് ഇന്ത്യയുടെ ഭരണഘടനാ രൂപീകരണത്തിനായി വേണ്ടി വന്നത്.
8. ഏതെല്ലാം ഘട്ടങ്ങളിലൂടെയാണ് ഇന്ത്യയുടെ ഭരണഘടന രൂപപ്പെട്ടത്?
ഉത്തരം: ഭരണഘടനാ നിർമ്മാണസഭ രൂപീകരിച്ചുകൊണ്ടാണ് ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചത്. നിരവധി കമ്മിറ്റികള്‍ രൂപീകരിച്ചാണ് ഭരണഘടനാനിര്‍മ്മാണസഭ പ്രവര്‍ത്തനം തുടങ്ങിയത്. ഇത്തരം കമ്മിറ്റികളില്‍ ഒന്നാണ് ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിനുവേണ്ടി രൂപീകരിച്ച ഭരണ ഘടനാ ഡ്രാഫ്‌റ്റിംഗ് കമ്മിറ്റി. ഈ കമ്മിറ്റിയുടെ അധ്യക്ഷന്‍ ഡോ.ബി.ആര്‍. അംബേദ്കര്‍ ആയിരുന്നു. ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ച വിവിധ കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഭരണഘടനയുടെ ഒരു ഡ്രാഫ്റ്റ് (കരട്) തയ്യാറാക്കി. വിശദമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം ഭരണഘടനാ നിര്‍മ്മാണ സഭ 1949 നവംബര്‍ 26 ന് ഭരണഘടനക്ക് അംഗീകാരം നല്‍കി.
9. ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണത്തിനായി ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ യോഗം ചേർന്നത് എന്ന് ?
ഉത്തരം: ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ യോഗം 1946 ഡിസംബർ 9-നായിരുന്നു.
10. ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ ആരായിരുന്നു?
ഉത്തരം: ഡോ രാജേന്ദ്ര പ്രസാദ്
11. ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു?
ഉത്തരം: ഡോ.ബി.ആർ.അംബേദ്കർ
12. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത്?
ഉത്തരം: ഡോ. ബി ആർ അംബേദ്കർ
13. ഭരണഘടനാ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
ഉത്തരം: നവംബർ 26
14. നമ്മുടെ ഭരണഘടന നിലവിൽ വന്നത് എപ്പോഴാണ്?
ഉത്തരം: 1950 ജനുവരി 26
15. നമ്മുടെ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആരാണ്?
ഉത്തരം: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആമുഖം തയ്യാറാക്കി
16. ഇന്ത്യൻ ഭരണഘടനയുടെ സത്തയും താക്കോലും എന്ന് വിശേഷിപ്പിക്കുന്നത് എന്താണ് ?
ഉത്തരം: ഭരണഘടനയുടെ ആമുഖം ഭരണഘടനയുടെ സത്തയും താക്കോലുമായി വിശേഷിപ്പിക്കപ്പെടുന്നു.
17. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക.
ഉത്തരം: നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ആദര്‍ശങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്നതാണ് അതിന്റെ ആമുഖം. ഭരണഘടനയുടെ ആമുഖം കാവ്യാത്മക ശൈലിയില്‍ എഴുതിയത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു ആണ്. ഇന്ത്യന്‍ ഭരണഘടനയുടെ സത്തയും ഭരണഘടനയുടെ താക്കോലുമാണ് ആമുഖമെന്ന് പറയാം. ഭരണഘടനയുടെ ഉദ്ദേശ്യവും ലക്ഷ്യവും ആമുഖത്തില്‍ വ്യക്തമാക്കുകയും കൃത്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് ആമുഖം പ്രഖ്യാപിക്കുന്നു. ആമുഖത്തില്‍ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങി പൌരന്‍മാര്‍ക്ക് രാഷ്ട്രം ഉറപ്പുവരുത്തേണ്ട ലക്ഷ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
18. ഇന്ത്യയുടെ ദേശീയ സ്വാത്രത്യസമരകാലഘട്ടത്തില്‍ നമ്മുടെ നേതാക്കള്‍ ഉന്നയിച്ച എന്തെല്ലാം ആശയങ്ങളാണ് ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്?
ഉത്തരം: ആമുഖം ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങി പൗരന്‍മാര്‍ക്ക് രാഷ്ട്രം ഉറപ്പുവരുത്തേണ്ട ലക്ഷ്യങ്ങളും ആമുഖത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
19. ആമുഖത്തിൽ പറഞ്ഞിരിക്കുന്ന അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങൾ വിശദീകരിക്കുക?
ഉത്തരം:
i. പരമാധികാരം
ബാഹ്യവും ആഭ്യന്തരവുമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രത്തിനുള്ള അധികാരം.
ii. സ്ഥിതിസമത്വം
സമൂഹത്തിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അസമത്വങ്ങൾ കുറച്ച് സാമൂഹിക നീതി ഉറപ്പാക്കുന്നു
iii. മതേതരത്വം
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പൗരന്മാർക്കുള്ള അവകാശം. രാഷ്ട്രം ഒരു മതത്തോടും വിവേചനം കാണിക്കില്ല. രാഷ്ട്രത്തിന് ഔദ്യോഗിക മതമില്ല.
iv. ജനാധിപത്യം
ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളിലൂടെ ഭരണം നടക്കുന്നു.
v. റിപ്പബ്ലിക്
രാഷ്ട്രത്തലവനെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുന്നു.
20. ഇന്ത്യൻ ഭരണഘടനയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ്?
ഉത്തരം:
• പാർലമെന്ററി ഭരണ സംവിധാനം
• മൗലികാവകാശങ്ങൾ
• മൗലിക കർത്തവ്യങ്ങൾ
• നിർദ്ദേശക തത്വങ്ങൾ
• നിയമവാഴ്ച
• സംയുക്ത വ്യവസ്ഥ
• എഴുതപ്പെട്ട ഭരണഘടന
• സ്വതന്ത്ര നീതിന്യായ വ്യവസ്ഥ.
21. എന്താണ് പാർലമെന്റ് ?
ഉത്തരം: രാജ്യഭരണത്തിനുവേണ്ടി ജനങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവര്‍ ചേര്‍ന്ന് ഒരു ജനപ്രതിനിധിസഭയായി പ്രവര്‍ത്തിക്കുന്നു. ഈ പ്രതിനിധിസഭ പാര്‍ലമെന്റ് എന്ന പേരിലാണറിയപ്പെടുന്നത്.
22. എന്താണ് പാര്‍ലമെന്ററി ജനാധിപത്യഭരണസ്രമ്പദായം?
ഉത്തരം: ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധിസഭയിലൂടെ ഭരണം നടത്തുന്ന സംവിധാനമാണ് പാര്‍ലമെന്ററി ഭരണസമ്പ്രദായം.
23. പാർലമെന്റിന്റെ പ്രധാന ചുമതല എന്താണ്?
ഉത്തരം: നിയമനിര്‍മ്മാണമാണ് പാര്‍ലമെന്റിന്റെ പ്രധാന ചുമതല.
24. പാർലമെന്ററി സമ്പ്രദായം പ്രസിഡൻഷ്യൽസമ്പ്രദായത്തിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഉത്തരം: പാർലമെന്ററി സമ്പ്രദായത്തിൽ, പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായാല്‍ പ്രധാനമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും അധികാരത്തില്‍ തുടരാനാവില്ല. ഭരണാധികാരികളുടെ മേല്‍ ജനങ്ങള്‍ക്കുള്ള അധികാരവും നിയന്ത്രണവും അവര്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളിലൂടെ പാര്‍ലമെന്ററി ഭരണസമ്പ്രദായം ഉറപ്പാക്കുന്നു. ഇതില്‍നിന്നും വ്യത്യസ്തമായി ജനങ്ങള്‍ നേരിട്ട് ഭരണത്തലവനെ തിരഞ്ഞെടുക്കുന്ന സംവിധാനമാണ് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം. അമേരിക്കന്‍ ഐക്യനാടുകള്‍, ഫ്രാന്‍സ് എന്നിവ ഇതിനുദാഹരണങ്ങളാണ്.
25. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ആറ് മൗലികാവകാശങ്ങൾ ഏതൊക്കെയാണ്?
ഉത്തരം:
• സമത്വത്തിനുള്ള അവകാശം
• സ്വാതന്ത്ര്യത്തിനുള്ള അവകാശം
• ചൂഷണത്തിനെതിരെയുള്ള അവകാശം
• മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
• സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
• ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം.
26. മൗലികാവകാശങ്ങളെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക?
ഉത്തരം: ജനാധിപത്യത്തിന്‍റെ വിജയത്തിനും പൌരന്‍മാരുടെ സമ്പൂര്‍ണ്ണ വികാസത്തിനും വേണ്ടി ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളാണ് മൗലികാവകാശങ്ങള്‍. മൗലികാവകാശങ്ങള്‍ പൌരന്മാര്‍ക്ക് നിഷേധിക്കാതിരിക്കാന്‍ ഗവണ്‍മെന്റുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെങ്കില്‍ പൌരന് ഹൈക്കോടതികളെയോ സുപ്രീം കോടതിയേയോ സമീപിക്കാവുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ കോടതിക്ക് പൌരന്റെ അവകാശസംരക്ഷണത്തിനായി ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നു.
27. ഭരണഘടനയുടെ ഏത് അനുച്ചേദം പ്രകാരമാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിച്ചിരിക്കുന്നത്?
ഉത്തരം: ഭരണഘടനയുടെ അനുച്ചേദം 21 (2) യിലാണ് വിദ്യാഭ്യാസാവകാശം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
28. എന്താണ് മൗലിക കർത്തവ്യങ്ങൾ ?
ഉത്തരം: ഓരോ പൗരനും ഉറപ്പായി നിറവേറ്റേണ്ട കര്‍ത്തവ്യങ്ങളാണ് മൌലിക കര്‍ത്തവ്യങ്ങള്‍ എന്ന പേരില്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
29. ഇന്ത്യന്‍ ഭരണഘടനയിലെ മൗലിക കര്‍ത്തവ്യങ്ങള്‍ അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ നിങ്ങളുടെ വിവിധ പാഠപുസ്തകങ്ങളില്‍ നല്‍കിയിട്ടുണ്ട്. അവ കണ്ടെത്തി വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
ഉത്തരം: ഓരോ പൗരനും ഉറപ്പായി നിറവേറ്റേണ്ട കര്‍ത്തവ്യങ്ങളാണ് മൌലിക കര്‍ത്തവ്യങ്ങള്‍ എന്ന പേരില്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പതിനൊന്ന് മൗലിക കർത്തവ്യങ്ങളുണ്ട്. ഭരണഘടനയെയും ഭരണസ്ഥാപനങ്ങളെയും ആദരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം കാത്തു സൂക്ഷിക്കാനും മൗലിക കര്‍ത്തവ്യങ്ങള്‍ പൌരന്മാരെ പ്രേരിപ്പിക്കുന്നു. ഓരോ പൗരനും അവകാശങ്ങളനുഭവിക്കുന്നതിനൊപ്പം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുമ്പോഴാണ് സമൂഹം സുഗമമായി മുന്നോട്ടു നീങ്ങുന്നത്. അവകാശങ്ങളും കര്‍ത്തവ്യങ്ങളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയാണ്. കടമകള്‍ കൂടാതെ അവകാശങ്ങള്‍ക്ക് നിലനില്‍പ്പില്ല.
30. നിര്‍ദ്ദേശകതത്ത്യങ്ങള്‍ എന്നറിയപ്പെടുന്നത് എന്താണ് ?
ഉത്തരം: സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള ഒരു കൂട്ടം തത്ത്വങ്ങള്‍ രാഷ്ട്ര
ഭരണത്തിനുള്ള നിര്‍ദേശങ്ങളായി നമ്മുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയാണ് നിര്‍ദ്ദേശകതത്ത്യങ്ങള്‍.
31. ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില നിർദ്ദേശ തത്വങ്ങൾ എഴുതുക?
ഉത്തരം:
• സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവര്‍ക്കും തുല്യജോലിക്ക് തുല്യവേതനം അനുവദിക്കുക.
• രാജ്യത്തെ വനങ്ങളെയും വന്യജീവികളെയും പരിരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷിക്കുക.
• ദേശീയപ്രാധാന്യവും ചരിത്രപരമായ മൂല്യവുമുള്ള എല്ലാ സ്മാരകങ്ങളും സംരക്ഷിക്കുക.
• സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നീതിയില്‍ അധിഷ്ഠിതമായ ഒരു വ്യവസ്ഥിതി കെട്ടിപ്പടുത്തുകൊണ്ട് ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുക.
32. ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമവും അഭിവൃദ്ധിയും ഉറപ്പുവരുത്തുന്നതിന് നിര്‍ദ്ദേശകതത്ത്വങ്ങള്‍ എത്രത്തോളം പര്യാപ്തമാണ്?
ഉത്തരം: ജനങ്ങളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും രാഷ്ട്ര പുരോഗതിക്കും നിര്‍ദ്ദേശകതത്ത്വങ്ങള്‍ പിന്‍തുടരേണ്ടതുണ്ട്. നിയമനിര്‍മ്മാണ പ്രകിയയിലൂടെ ഗവണ്‍മെന്റ് നിര്‍ദ്ദേശകതത്ത്വങ്ങള്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ കോടതിയെ സമീപിച്ച് പരിഹാരം തേടാവുന്നതാണ്. എന്നാല്‍ നിര്‍ദ്ദേശകതത്ത്വങ്ങള്‍ നടപ്പാക്കുന്നതിനായി കോടതിയെ സമീപിക്കാനാകില്ല. ഗവണ്‍മെന്റിന്റെയും ജനങ്ങളുടെയും ഇച്ഛാശക്തിയുടെ അടിസ്ഥാനത്തിലാണ് ഇവ നടപ്പാക്കപ്പെടുന്നത്.
33. എന്താണ് നിയമവാഴ്ച?
ഉത്തരം: ജനാധിപത്യ സംവിധാനത്തില്‍ ആരും നിയമത്തിന് അതീതരല്ല. എല്ലാവരും നിയമത്തിനു വിധേയരാണ്.
34. ഏത് ഭരണഘടനയിൽ നിന്നാണ് ഇന്ത്യ നിയമവാഴ്ച എന്ന ആശയം കടമെടുത്തത്?
ഉത്തരം: ബ്രിട്ടീഷ് ഭരണഘടനയെ അടിസ്ഥാനമാക്കിയാണ് നിയമവാഴ്ച അതിന്റെ പരിഷ്കൃതവും ആധുനികവുമായ രൂപത്തിൽ വികസിപ്പിച്ചെടുത്തത്.
35. എന്താണ് സംയുക്ത ഭരണവ്യവസ്ഥ (Federal System)?
ഉത്തരം: കേന്ദ്ര, സംസ്ഥാന പ്രാദേശിക ഗവണ്‍മെന്റുകള്‍ക്ക് അധികാരം
പങ്കിട്ട് നല്‍കുന്ന ഒരു ഭരണരീതിയാണ് ഇന്ത്യയിലുള്ളത്. ഇത് സംയുക്തഭരണ വ്യവസ്ഥ എന്നാണ് അറിയപ്പെടുന്നത്.
36. ഏകായത്ത ഭരണവ്യവസ്ഥ എന്നാലെന്താണ് ?
ഉത്തരം: സംയുക്ത വ്യവസ്ഥയില്‍നിന്നു വ്യത്യസ്തമായി എല്ലാ അധികാരവും കേന്ദ്ര ഗവണ്‍മെന്റില്‍ നിലനിര്‍ത്തുകയാണെങ്കില്‍ അതിനെ ഏകായത്ത ഭരണ വ്യവസ്ഥ (Unitary system) എന്നു പറയുന്നു.
37. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ എഴുതപ്പെട്ട ഭരണഘടന (Written Constitution) ഏതാണ്?
ഉത്തരം: ഇന്ത്യൻ ഭരണഘടന.
38. എഴുതപ്പെടാത്ത (അലിഖിത) ഭരണഘടന എന്നാൽ എന്താണ് ?
ഉത്തരം: എഴുതപ്പെടാത്ത ഭരണഘടന എന്നതിന് പുസ്തകരൂപത്തില്‍ തയ്യാറാക്കപ്പെടാത്ത ഒരു രേഖ എന്നേ അര്‍ത്ഥമുള്ളു.
39. നീതിന്യായ വ്യവസ്ഥയുടെ പ്രധാന കടമ എന്താണ്?
ഉത്തരം: കുറ്റവാളികളെ ശിക്ഷിക്കുകയും നിയമസംരക്ഷണം ഉറപ്പുവരുത്തുകയുമാണ് നീതിന്യായ വ്യവസ്ഥയുടെ പ്രധാന ചുമതല.
40. ലിഖിത, അലിഖിത ഭരണഘടന നിലനിൽക്കുന്ന ചില രാജ്യങ്ങളുടെ പേരുകൾ എഴുതുക.
ഉത്തരം:
i. ലിഖിത ഭരണഘടന
• ഇന്ത്യ
• യുഎസ്എ
• ഫ്രാൻസ്
• ഓസ്ട്രേലിയ
• ബ്രസീൽ
• ദക്ഷിണാഫ്രിക്ക
ii. അലിഖിത ഭരണഘടന
• ബ്രിട്ടൺ
• ഇസ്രായേൽ
• ന്യൂസിലാന്റ്
41. ഇന്ത്യയിലെ പരമോന്നത നീതിപീഠം ഏതാണ്?
ഉത്തരം: സുപ്രീം കോടതി
42. സംസ്ഥാനങ്ങളിലെ ഏറ്റവും ഉയര്‍ന്ന കോടതി ഏതാണ്?
ഉത്തരം: ഹൈക്കോടതി
43. സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന ഏറ്റവും താഴ്ന്ന കോടതി ഏതാണ്?
ഉത്തരം: മുൻസിഫ് കോടതി
44. ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന ഏറ്റവും താഴ്ന്ന കോടതി ഏതാണ്?
ഉത്തരം: മജിസ്‌ട്രേറ്റ് കോടതി
45. കോടതികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ നിങ്ങളുടെ പ്രദേശത്തെ ഒരു അഭിഭാഷകനുമായി അഭിമുഖം സംഘടിപ്പിക്കുക. അഭിമുഖത്തിന് ആവശ്യമായ ചോദ്യാവലി മുന്‍കൂട്ടി തയ്യാറാക്കുക.
ഉത്തരം:
1) ഏത് കോടതിയാണ് ആദ്യമായി കേസുകൾ കേൾക്കുന്നത്?
2) കോടതി നടപടികൾ ആരംഭിക്കുന്നത് എങ്ങനെ?
3) കോടതി നടപടികൾ എന്തൊക്കെയാണ്?
4) ഒരു ജഡ്ജിയെ നീക്കം ചെയ്യാൻ ആർക്ക് കഴിയും?
5) ഒരു കോടതിയിൽ ജഡ്ജി ആകുന്നത് എങ്ങനെ?
46. എന്താണ് ഭരണഘടനാ ഭേദഗതി (Constitutional Amendment)?
ഉത്തരം: ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും നടത്താറുണ്ട്. ഇതിനെ ഭരണഘടനാ ഭേദഗതി എന്നാണ് വിളിക്കുന്നത്.
47. ഭരണഘടന പരിഷ്കരിക്കാൻ ആർക്കാണ് അധികാരമുള്ളത്?
ഉത്തരം: കാലഘട്ടത്തിനനുസരിച്ച് ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ഒരിക്കലും മാറ്റാന്‍ കഴിയില്ല.
48. കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ഭരണഘടനാ ഭേദഗതിഎത്രമാത്രം പര്യാപ്തമാണ്?
ഉത്തരം: കാലാനുസൃതമായ മാറ്റങ്ങൾ ഉൾപ്പെടുത്തുന്നതിൽ ഭരണഘടനാ ഭേദഗതികൾ ഫലപ്രദമാണ്. 2002-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭരണ ഘടനാഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസ അവകാശം മൗലികാവകാശമായത്. സ്വത്തവകാശം ഭരണഘടന നിലവില്‍ വന്നപ്പോള്‍ മൗലികാവകാശമായിരുന്നു. എന്നാല്‍ പിന്നീട് അത് 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൌലികാവകാശമല്ലാതായി. ഇതുപോലുള്ള ഭരണഘടനാ ഭേദഗതികൾ കാലാനുസൃതമായ മാറ്റങ്ങൾക്ക് സഹായകമായി.
വിലയിരുത്താം
1. “ഭരണഘടനയുടെ താക്കോലാണ് ആമുഖം.” ഈ പ്രസ്താവനയുടെ പ്രാധാന്യം വ്യക്തമാക്കുക.
ഉത്തരം: നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ആദര്‍ശങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്നതാണ് അതിന്റെ ആമുഖം. ഇന്ത്യന്‍ ഭരണഘടനയുടെ സത്തയും ഭരണഘടനയുടെ താക്കോലുമാണ് ആമുഖമെന്ന് പറയാം. ഭരണഘടനയുടെ ഉദ്ദേശ്യവും ലക്ഷ്യവും ആമുഖത്തില്‍ വ്യക്തമാക്കുകയും കൃത്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് ആമുഖം പ്രഖ്യാപിക്കുന്നു. ആമുഖത്തില്‍ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങി പൌരന്‍മാര്‍ക്ക് രാഷ്ട്രം ഉറപ്പുവരുത്തേണ്ട ലക്ഷ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2. താഴെ പറയുന്ന പ്രസ്താവനകള്‍ വായിക്കുക. ഓപ്ഷനുകളില്‍നിന്ന് ശരിയുത്തരം കണ്ടെത്തുക.
A. ഭരണഘടന ഇന്ത്യയുടെ പരമോന്നത നിയമമാണ്.
B. പുതിയ നിയമങ്ങള്‍ രൂപീകരിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാകാന്‍ പാടില്ല.
i. B മാത്രം ശരിയാണ്
ii. A മാത്രം ശരിയാണ്
iii. A യും B യും ശരിയല്ല
iv. A യും B യും ശരിയാണ്
ഉത്തരം:
iv. A യും B യും ശരിയാണ്
3. ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ്രപ്രകിയ ഒരു ടൈംലൈന്‍ രൂപത്തില്‍ അവതരിപ്പിക്കുക.
ഉത്തരം:
• ഭരണഘടനാ നിർമ്മാണസഭ രൂപീകരിച്ചുകൊണ്ടാണ് ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചത്.
• നിരവധി കമ്മിറ്റികള്‍ രൂപീകരിച്ചാണ് ഭരണഘടനാനിര്‍മ്മാണസഭ പ്രവര്‍ത്തനം തുടങ്ങിയത്.
• ഇത്തരം കമ്മിറ്റികളില്‍ ഒന്നാണ് ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിനുവേണ്ടി രൂപീകരിച്ച ഭരണ ഘടനാ ഡ്രാഫ്‌റ്റിംഗ് കമ്മിറ്റി. ഈ കമ്മിറ്റിയുടെ അധ്യക്ഷന്‍ ഡോ.ബി.ആര്‍. അംബേദ്കര്‍ ആയിരുന്നു.
• ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ച വിവിധ കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഭരണഘടനയുടെ ഒരു ഡ്രാഫ്റ്റ് (കരട്) തയ്യാറാക്കി.
• വിശദമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം ഭരണഘടനാ നിര്‍മ്മാണ സഭ 1949 നവംബര്‍ 26 ന് ഭരണഘടനക്ക് അംഗീകാരം നല്‍കി.
4. റിപ്പബ്ലിക് എന്ന ആശയം എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം: തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തി രാഷ്ട്രത്തലവനായുള്ള സംവിധാനമാണ് റിപ്പബ്ലിക്.
5. സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഭരണഘടനയില്‍ മാറ്റം വരുത്തുന്നത്
അഭികാമ്യമാണ്. നിങ്ങളുടെ അഭിപ്രായം വ്യക്തമാക്കുക.
ഉത്തരം: കാലാനുസൃതമായ മാറ്റങ്ങൾ ഉൾപ്പെടുത്തുന്നതിൽ ഭരണഘടനാ ഭേദഗതികൾ ഫലപ്രദമാണ്. 2002-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭരണ ഘടനാഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസ അവകാശം മൗലികാവകാശമായത്. സ്വത്തവകാശം ഭരണഘടന നിലവില്‍ വന്നപ്പോള്‍ മൗലികാവകാശമായിരുന്നു. എന്നാല്‍ പിന്നീട് അത് 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൌലികാവകാശമല്ലാതായി. ഇതുപോലുള്ള ഭരണഘടനാ ഭേദഗതികൾ കാലാനുസൃതമായ മാറ്റങ്ങൾക്ക് സഹായകമായി.
6. നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ഘടന വ്യക്തമാക്കുന്ന ഒരു കുറിപ്പ് തയ്യാറാക്കൂ.
ഉത്തരം: പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സ്വതന്ത്രമായ ഒരു നീതിന്യായ സംവിധാനം നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യയിലെ പരമോന്നത നീതിപീഠം സുപ്രീം കോടതിയാണ്. സുപ്രീം കോടതിക്ക് താഴെയായി ഓരോ സംസ്ഥാനങ്ങളിലുമുള്ള ഏറ്റവും ഉയർന്ന കോടതിയാണ് ഹൈക്കോടതി. ഹൈക്കോടതികൾക്ക് താഴെയായി ജില്ലാക്കോടതികളും അതിന് താഴെയായി സബ് കോടതികളുമുണ്ട്. സബ്കോടതികൾക്ക് താഴെയായി ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന താഴ്ന്ന കോടതി മജിസ്‌ട്രേറ്റ് കോടതിയും, സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന താഴ്ന്ന കോടതി മുൻസിഫ് കോടതിയുമാണ്.
7. വ്യക്തികളെയും പ്രവര്‍ത്തനങ്ങളെയും തമ്മില്‍ ശരിയായി ബന്ധിപ്പിക്കുക
A. ഡോ. ബി. ആര്‍. അംബേദ്കര്‍ - ഭരണഘടനാനിര്‍മാണസഭയുടെ അധ്യക്ഷന്‍
B. ഡോ. രാജേന്ദ്ര പ്രസാദ് - ഭരണഘടനയുടെ ആമുഖം എഴുതി
C. സച്ചിദാനന്ദ സിന്‍ഹ - ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
D. ജവഹര്‍ലാല്‍ നെഹ്റു - ഭരണഘടനാ നിര്‍മ്മാണസഭയുടെ താല്‍ക്കാലിക അദ്ധ്യക്ഷന്‍
ഉത്തരം:
A. ഡോ. ബി. ആര്‍. അംബേദ്കര്‍ - ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
B. ഡോ. രാജേന്ദ്ര പ്രസാദ് - ഭരണഘടനാനിര്‍മാണസഭയുടെ അധ്യക്ഷന്‍
C. സച്ചിദാനന്ദ സിന്‍ഹ - ഭരണഘടനാ നിര്‍മ്മാണസഭയുടെ താല്‍ക്കാലിക അദ്ധ്യക്ഷന്‍
D. ജവഹര്‍ലാല്‍ നെഹ്റു - ഭരണഘടനയുടെ ആമുഖം എഴുതി
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments