Class 6 കേരളപാഠാവലി - Chapter 03 മയന്റെ മായാജാലം - പഠനപ്രവർത്തനങ്ങൾ - ചോദ്യോത്തരങ്ങൾ
Questions and Answers for Class 6 Kerala Padavali - Activities | Std 6 Malayalam കേരളപാഠാവലി: Unit 01 ചിത്രവർണങ്ങൾ - അദ്ധ്യായം 03 മയന്റെ മായാജാലം - ചോദ്യോത്തരങ്ങൾ - mayante mayajalam
മയന്റെ മായാജാലം(സഭാപ്രവേശം - തുള്ളൽ)കുഞ്ചൻ നമ്പ്യാരുടെ സഭാപ്രവേശം പറയൻതുള്ളലിൽ നിന്നെടുത്ത ചില വരികളാണ് പാഠഭാഗത്തുള്ളത്. മയൻ എന്ന ശിൽപ്പി പാണ്ഡവർക്ക് വേണ്ടി തലസ്ഥാനമായ ഇന്ദ്രപ്രസ്ഥം എന്ന നഗരം നിർമ്മിക്കുന്നതിന്റെ വിവരണമാണിത്.
കുഞ്ചൻ നമ്പ്യാർപതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.പാലക്കാട് ജില്ലയിലെ, ലക്കിടിക്കടുത്ത് കിള്ളിക്കുറിശ്ശിമംഗലത്തെ കലക്കത്ത് ഭവനത്തിൽ ജനിച്ചു. നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ് തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു.
തുള്ളൽഅമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്ത് എന്ന ക്ഷേത്രകലയിൽ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങിയപ്പോൾ പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ ആവിഷ്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളൽ. ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകൾ നമ്പ്യാർ എഴുതിയതായി പറയപ്പെടുന്നു.
പദങ്ങൾ കണ്ടെത്താം
കാവ്യഭാഗത്തുള്ള സവിശേഷപദങ്ങൾ കണ്ടെത്തി നിർദേശിച്ച പ്രകാരം എഴുതു * അക്ഷരാവർത്തനം വരുന്ന പദങ്ങൾ • അച്ഛ - സ്വച്ഛ - കച്ഛം • കോടാതെ - വാടാതെ - കൂടാതെ • വേദി - മുദാ - വേദം • പെട്ടെന്നു - ഒട്ടൊന്നു - പിട്ടല്ല • തെല്ല് - കല്ല് - മെല്ലെ
* പദചേർച്ചകൾ• പൊന്മണിമൗലീകുംഭം • ഉത്തുംഗ ഗോപുര ശൃംഗം • അച്ഛസ്ഫടികപ്രദേശങ്ങൾ • ഏഴുനിലമാടങ്ങൾ
* പാഠഭാഗത്ത് നിന്നു പുതുതായി പരിചയപ്പെട്ട പദങ്ങൾ ഉൾപ്പെടുത്തി നിഘണ്ടു തയ്യാറാക്കുക • ഏവം - ഇപ്രകാരം - പത്തനം - പട്ടണം • പിട്ടല്ല - കള്ളമല്ല. • പംക്തി - കൂട്ടം • വേദിയന്മാർ - ബ്രാഹ്മണർ • സാദരം - ആദരവോടു കൂടി • സരോജം - താമരപ്പൂവ്
കണ്ടെത്താം പറയാം
• “മെല്ലെന്നു ഭൂമി പിളർന്നു പുറപ്പെട്ടു നല്ലൊരു പൊന്മണിമൗലികുംഭം” ഇതിനു മുന്നൊരുക്കമായി മയൻ ചെയ്ത കാര്യങ്ങൾ കണ്ടെത്തി അവതരിപ്പിക്കു. - ആദ്യം മയൻ ഗുരുപാദങ്ങളെ സ്മരിച്ചു. ബ്രാഹ്മണരെ വണങ്ങി അവരുടെ അനുഗ്രഹം വാങ്ങി. നാലു വേദങ്ങളെയും നമസ്കരിച്ച ശേഷം കയ്യിൽ കോടാലിയെടുത്ത് മെല്ലെ ഭൂമിയിൽ ഒന്നു വെട്ടി. അൽപം പുറകോട്ട് മാറിനിന്ന് പത്ത് കല്ല് കൈയിലെടുത്ത് ജപിച്ചെറിഞ്ഞു.
• ഗോപുരങ്ങൾ, മാളികകൾ, ചുറ്റുമതിലുകൾ എന്നിവയുടെ സൗന്ദര്യത്തെ കവി, വർണ്ണിക്കുന്നതെങ്ങനെയാണ് ? - തങ്ക പ്രകാശത്തെപ്പോലും തോൽപ്പിക്കും വിധം കത്തുന്ന തീക്കനൽപോലെ ഗോപുരങ്ങൾ പ്രകാശിച്ചു. ഉയരമുള്ള ഏഴുനില മാളികകളും മുത്ത്, പവിഴം, മരതകം, മാണിക്യം എന്നിവ പതിപ്പിച്ച് ചുറ്റും മതിലുകളും ഉണ്ടായിരുന്നു.
കണ്ടെത്താം എഴുതാം
• "അച്ഛസ്പടികപ്രദേശങ്ങളും, പിന്നെ സ്വച്ഛങ്ങളാകും തടാകങ്ങളും - തടാകങ്ങൾ, വൃക്ഷങ്ങൾ, വീഥികൾ എന്നിവയെ കുറിച്ചുള്ള എന്തെല്ലാം സൂചനകളാണ് കാവ്യഭാഗത്തുനിന്നു ലഭിക്കുന്നത്? കണ്ടെത്തി കുറിക്കു.- കണ്ണാടി പോലെ നിർമ്മലമായ പ്രദേശങ്ങളും ഓളങ്ങളില്ലാത്ത തെളിഞ്ഞ തടാകങ്ങളും അവിടെ ഉണ്ടായിരുന്നു. പച്ചകല്ല് പതിച്ചതുപോലെ മനോഹരമായ പുൽത്തകിടിയിലൂടെ ഒഴുകുന്ന നദികളും അതിന്റെ തീരത്ത് ഉത്തമ വൃക്ഷങ്ങളും നിരന്നു നിന്നിരുന്നു. ഉയരത്തിലുള്ള ഏഴുനില മാളികകളും അവയ്ക്കിടയിലൂടെ വീഥികളും ഉണ്ടായിരുന്നു.
ദൃക്‌സാക്ഷി വിവരണം
• "പെട്ടെന്നു വന്നു പ്രകാശിച്ചു വിസ്മയ-മൊട്ടല്ല പിട്ടല്ലിതൊന്നുമഹോ!" ഇന്ദ്രപ്രസ്ഥത്തിൽ മയൻ നിർമ്മിച്ച വിസ്മയക്കാഴ്ചകൾ കവി അവതരിപ്പിച്ചത് കണ്ടല്ലോ. നിങ്ങൾ ഇതു നേരിട്ടു കാണുകയാണെന്നു കരുതുക. അതിന്റെ ദൃക്സാക്ഷിവിവരണം അവതരിപ്പിക്കുക. - ഞാനിപ്പോൾ നിൽക്കുന്നത് ഖാണ്ഡവവനത്തിനടുത്താണ്. അസുരശിൽപി ആയ മയൻ ഇവിടെ ഒരു കൊട്ടാരം നിർമിക്കാൻ പോകുന്നു. എല്ലാവരും ആകാംഷയോടെ കാത്തുനിൽക്കുകയാണ്. അതാ നോക്കൂ, മയൻ ഗുരുനാഥന്മാരെ സ്മരിച്ചു. ബ്രാഹ്മണരെയും നാലു വേദങ്ങളെയും നമസ്കരിച്ചു. ഭൂമിയെ വണങ്ങി ഒരു കോടാലി കൊണ്ടു ആഞ്ഞു വെട്ടി. പത്തു കല്ലു ജപിച്ചെറിഞ്ഞു. ഭൂമി പതുക്കെ പിളർന്നുഅവിടെ മനോഹരമായ തങ്ക ഗോപുരം ഉയർന്നു വരികയാണ് സുഹൃത്തുക്കളെ... എന്തു ഭംഗിയാണ് ആ ഗോപുരത്തിന്. സ്പടികം പോലെ തെളിഞ്ഞ പ്രദേശങ്ങളും നിർമ്മലമായ തടാകങ്ങളും ഉള്ള ഒരു മായാനഗരമാണ് നമുക്കിവിടെ കാണാനാവുക. പച്ചരത്നക്കല്ലു പതിച്ചതെന്നു തോന്നുന്ന പുൽത്തകിടിയിലൂടെ ഒഴുകുന്ന നദികൾ. അതിന്റെ തീരത്ത് ഉത്തമങ്ങളായ വൃക്ഷങ്ങളും നമുക്ക് കാണാം. ഉയരമുള്ള ഏഴുനിലമാളികകളും അവയ്ക്കിടയിലൂടെ മനോഹരമായ വീഥികളും എല്ലാമായി മായാനഗരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ആവിഷ്കാരമാണ് മയൻ തന്റെ മായാജാലത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നത്.
വരികൾ ശേഖരിക്കാം
* കുഞ്ചൻ നമ്പ്യാരുടെ വരികൾ ശേഖരിക്കാം. ''നോക്കെടാ നമ്മുടെ മാർഗേ കിടക്കുന്ന മാർക്കടാ! നീയങ്ങു മാറിക്കിടാ ശഠാ!'' (കല്യാണ സൗഗന്ധികം) • “ഉപ്പു ചുമന്നു നടക്കുന്നവനൊരു കപ്പലു കടലിലിറക്കാൻ മോഹം. '(രുഗ്മിണീസ്വയംവരം) . • “കുണ്ടുകിണറ്റിൽ തവളക്കുഞ്ഞിനു കുന്നിൻമീതെ പറക്കാൻ മോഹം.” (രുഗ്മിണീസ്വയംവരം) • “കുറുനരി ലക്ഷം വന്നാലിന്നൊരു ചെറുപുലിയോടു പിണങ്ങാനെളുതോ?” (സത്യാസ്വയംവരം) • “കടുതായ് ശബ്ദിക്കും കുറുനരിയെ കടുവായുണ്ടോ പേടിക്കുന്നു.''(രാമാനുചരിതം) • “അങ്ങാടീത്തോറ്റെന്നാലങ്ങതിനമ്മയൊടെന്ന പഴഞ്ചൊല്ലൊത്തു."(സന്താനഗോപാലം) • “പടനായകനൊരു പടയിൽത്തോറ്റാൽ ഭടജനമെല്ലാം ഓടിയൊളിക്കും.' (ശീലാവതീചരിതം) . • “കടിയാപ്പട്ടികൾ നിന്നു കുരച്ചാൽ വടിയാലൊന്നു തിരിച്ചാൽ മണ്ടും."(സത്യാസ്വയംവരം) . • “വേലികൾതന്നേ വിളവു മുടിച്ചാൽ കാലികളെന്തു നടന്നീടുന്നു?''(സ്യമന്തകം)
താരതമ്യം ചെയ്യുക
• ഒരു ചിത്രം, മയന്റെ മായാജാലം, ഓടയിൽ നിന്ന് എന്നീ പാഠഭാഗങ്ങൾ വായിച്ചപ്പോൾ നിങ്ങളുടെ മനസ്സിൽ തെളിയുന്ന ചിത്രങ്ങൾ എന്തെല്ലാമാണ്? അവയുടെ പ്രത്യേകതകൾ താരതമ്യം ചെയ്യുക. - മൂന്നു വ്യത്യസ്ത ചിത്രങ്ങളാണ് ഈ മൂന്ന് പാഠഭാഗങ്ങളും നമ്മുടെ മനസ്സിൽ വരച്ചിടുന്നത്. പാൽ കറക്കുന്ന അമ്മയോട് ഒട്ടിച്ചേർന്നു നിന്ന് പാലിനായി പാത്രം നീട്ടുന്ന ഒരു കൊച്ചു കുട്ടിയുടെ ചിത്രമാണ് 'ഒരു ചിത്രം' എന്ന കവിത വായിക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിഞ്ഞു വരുന്നത്. നിഷ്കളങ്ക സ്നേഹത്തിന്റെ പ്രതീകമാണീ ചിത്രം. 'ഓടയിൽ നിന്ന്' എന്ന പാഠം വായിക്കുമ്പോളാകട്ടെ ഒരു ചലച്ചിത്രം പോലെ ഒരുപാട് ചിത്രങ്ങൾ നമ്മുടെ മനസ്സിൽ ഓടിയെത്തും. പപ്പുവിന്റെ റിക്ഷ ഓടിക്കുന്നതിലുള്ള പാടവവും, റിക്ഷ തട്ടി കുട്ടി വീഴുന്നതും, പപ്പു അവളെ സന്തോഷത്തോടെ വീട്ടിലേക്കയക്കുന്നതും എല്ലാം ഇങ്ങനെ മനസ്സിൽ പതിയുന്ന ചിത്രങ്ങളാണ്. മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും നേർചിത്രങ്ങളാണിവ. അത്ഭുതങ്ങൾ നിറഞ്ഞ, സാങ്കല്പികമായ ഒരു മായാലോകത്തിന്റെ ചിത്രമാണ് 'മയന്റെ മായാജാലം' നമുക്ക് മുന്നിൽ വരച്ചു കാണിക്കുന്നത്. അമാനുഷിക സിദ്ധികളുള്ള മയൻ നിമിഷനേരം കൊണ്ട് മനോഹരമായ ഒരു നഗരം പണിതുയർത്തുന്ന മായക്കാഴ്ചയാണ് നമുക്കിവിടെ കാണാനാകുന്നത്
മയന്റെ മായാജാലം
(സഭാപ്രവേശം - തുള്ളൽ)
കുഞ്ചൻ നമ്പ്യാരുടെ സഭാപ്രവേശം പറയൻതുള്ളലിൽ നിന്നെടുത്ത ചില വരികളാണ് പാഠഭാഗത്തുള്ളത്. മയൻ എന്ന ശിൽപ്പി പാണ്ഡവർക്ക് വേണ്ടി തലസ്ഥാനമായ ഇന്ദ്രപ്രസ്ഥം എന്ന നഗരം നിർമ്മിക്കുന്നതിന്റെ വിവരണമാണിത്.
കുഞ്ചൻ നമ്പ്യാർ
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.
പാലക്കാട് ജില്ലയിലെ, ലക്കിടിക്കടുത്ത് കിള്ളിക്കുറിശ്ശിമംഗലത്തെ കലക്കത്ത് ഭവനത്തിൽ ജനിച്ചു. നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ് തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു.
തുള്ളൽ
അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്ത് എന്ന ക്ഷേത്രകലയിൽ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങിയപ്പോൾ പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ ആവിഷ്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളൽ. ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകൾ നമ്പ്യാർ എഴുതിയതായി പറയപ്പെടുന്നു.
പദങ്ങൾ കണ്ടെത്താം
കാവ്യഭാഗത്തുള്ള സവിശേഷപദങ്ങൾ കണ്ടെത്തി നിർദേശിച്ച പ്രകാരം എഴുതു
* അക്ഷരാവർത്തനം വരുന്ന പദങ്ങൾ
• അച്ഛ - സ്വച്ഛ - കച്ഛം
• കോടാതെ - വാടാതെ - കൂടാതെ
• വേദി - മുദാ - വേദം
• പെട്ടെന്നു - ഒട്ടൊന്നു - പിട്ടല്ല
• തെല്ല് - കല്ല് - മെല്ലെ
* പദചേർച്ചകൾ
• പൊന്മണിമൗലീകുംഭം
• ഉത്തുംഗ ഗോപുര ശൃംഗം
• അച്ഛസ്ഫടികപ്രദേശങ്ങൾ
• ഏഴുനിലമാടങ്ങൾ
* പാഠഭാഗത്ത് നിന്നു പുതുതായി പരിചയപ്പെട്ട പദങ്ങൾ ഉൾപ്പെടുത്തി നിഘണ്ടു തയ്യാറാക്കുക
• ഏവം - ഇപ്രകാരം - പത്തനം - പട്ടണം
• പിട്ടല്ല - കള്ളമല്ല.
• പംക്തി - കൂട്ടം
• വേദിയന്മാർ - ബ്രാഹ്മണർ
• സാദരം - ആദരവോടു കൂടി
• സരോജം - താമരപ്പൂവ്
കണ്ടെത്താം പറയാം
• “മെല്ലെന്നു ഭൂമി പിളർന്നു പുറപ്പെട്ടു നല്ലൊരു പൊന്മണിമൗലികുംഭം” ഇതിനു മുന്നൊരുക്കമായി മയൻ ചെയ്ത കാര്യങ്ങൾ കണ്ടെത്തി അവതരിപ്പിക്കു.
- ആദ്യം മയൻ ഗുരുപാദങ്ങളെ സ്മരിച്ചു. ബ്രാഹ്മണരെ വണങ്ങി അവരുടെ അനുഗ്രഹം വാങ്ങി. നാലു വേദങ്ങളെയും നമസ്കരിച്ച ശേഷം കയ്യിൽ കോടാലിയെടുത്ത് മെല്ലെ ഭൂമിയിൽ ഒന്നു വെട്ടി. അൽപം പുറകോട്ട് മാറിനിന്ന് പത്ത് കല്ല് കൈയിലെടുത്ത് ജപിച്ചെറിഞ്ഞു.
• ഗോപുരങ്ങൾ, മാളികകൾ, ചുറ്റുമതിലുകൾ എന്നിവയുടെ സൗന്ദര്യത്തെ കവി, വർണ്ണിക്കുന്നതെങ്ങനെയാണ് ?
- തങ്ക പ്രകാശത്തെപ്പോലും തോൽപ്പിക്കും വിധം കത്തുന്ന തീക്കനൽപോലെ ഗോപുരങ്ങൾ പ്രകാശിച്ചു. ഉയരമുള്ള ഏഴുനില മാളികകളും മുത്ത്, പവിഴം, മരതകം, മാണിക്യം എന്നിവ പതിപ്പിച്ച് ചുറ്റും മതിലുകളും ഉണ്ടായിരുന്നു.
കണ്ടെത്താം എഴുതാം
• "അച്ഛസ്പടികപ്രദേശങ്ങളും, പിന്നെ
സ്വച്ഛങ്ങളാകും തടാകങ്ങളും
- തടാകങ്ങൾ, വൃക്ഷങ്ങൾ, വീഥികൾ എന്നിവയെ കുറിച്ചുള്ള എന്തെല്ലാം സൂചനകളാണ് കാവ്യഭാഗത്തുനിന്നു ലഭിക്കുന്നത്? കണ്ടെത്തി കുറിക്കു.
- കണ്ണാടി പോലെ നിർമ്മലമായ പ്രദേശങ്ങളും ഓളങ്ങളില്ലാത്ത തെളിഞ്ഞ തടാകങ്ങളും അവിടെ ഉണ്ടായിരുന്നു. പച്ചകല്ല് പതിച്ചതുപോലെ മനോഹരമായ പുൽത്തകിടിയിലൂടെ ഒഴുകുന്ന നദികളും അതിന്റെ തീരത്ത് ഉത്തമ വൃക്ഷങ്ങളും നിരന്നു നിന്നിരുന്നു. ഉയരത്തിലുള്ള ഏഴുനില മാളികകളും അവയ്ക്കിടയിലൂടെ വീഥികളും ഉണ്ടായിരുന്നു.
ദൃക്‌സാക്ഷി വിവരണം
• "പെട്ടെന്നു വന്നു പ്രകാശിച്ചു വിസ്മയ-
മൊട്ടല്ല പിട്ടല്ലിതൊന്നുമഹോ!" ഇന്ദ്രപ്രസ്ഥത്തിൽ മയൻ നിർമ്മിച്ച വിസ്മയക്കാഴ്ചകൾ കവി അവതരിപ്പിച്ചത് കണ്ടല്ലോ. നിങ്ങൾ ഇതു നേരിട്ടു കാണുകയാണെന്നു കരുതുക. അതിന്റെ ദൃക്സാക്ഷിവിവരണം അവതരിപ്പിക്കുക.
- ഞാനിപ്പോൾ നിൽക്കുന്നത് ഖാണ്ഡവവനത്തിനടുത്താണ്. അസുരശിൽപി ആയ മയൻ ഇവിടെ ഒരു കൊട്ടാരം നിർമിക്കാൻ പോകുന്നു. എല്ലാവരും ആകാംഷയോടെ കാത്തുനിൽക്കുകയാണ്. അതാ നോക്കൂ, മയൻ ഗുരുനാഥന്മാരെ സ്മരിച്ചു. ബ്രാഹ്മണരെയും നാലു വേദങ്ങളെയും നമസ്കരിച്ചു. ഭൂമിയെ വണങ്ങി ഒരു കോടാലി കൊണ്ടു ആഞ്ഞു വെട്ടി. പത്തു കല്ലു ജപിച്ചെറിഞ്ഞു. ഭൂമി പതുക്കെ പിളർന്നു
അവിടെ മനോഹരമായ തങ്ക ഗോപുരം ഉയർന്നു വരികയാണ് സുഹൃത്തുക്കളെ... എന്തു ഭംഗിയാണ് ആ ഗോപുരത്തിന്. സ്പടികം പോലെ തെളിഞ്ഞ പ്രദേശങ്ങളും നിർമ്മലമായ തടാകങ്ങളും ഉള്ള ഒരു മായാനഗരമാണ് നമുക്കിവിടെ കാണാനാവുക. പച്ചരത്നക്കല്ലു പതിച്ചതെന്നു തോന്നുന്ന പുൽത്തകിടിയിലൂടെ ഒഴുകുന്ന നദികൾ. അതിന്റെ തീരത്ത് ഉത്തമങ്ങളായ വൃക്ഷങ്ങളും നമുക്ക് കാണാം. ഉയരമുള്ള ഏഴുനിലമാളികകളും അവയ്ക്കിടയിലൂടെ മനോഹരമായ വീഥികളും എല്ലാമായി മായാനഗരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ആവിഷ്കാരമാണ് മയൻ തന്റെ മായാജാലത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നത്.
വരികൾ ശേഖരിക്കാം
* കുഞ്ചൻ നമ്പ്യാരുടെ വരികൾ ശേഖരിക്കാം.
''നോക്കെടാ നമ്മുടെ മാർഗേ കിടക്കുന്ന
മാർക്കടാ! നീയങ്ങു മാറിക്കിടാ ശഠാ!'' (കല്യാണ സൗഗന്ധികം)
• “ഉപ്പു ചുമന്നു നടക്കുന്നവനൊരു കപ്പലു കടലിലിറക്കാൻ മോഹം. '(രുഗ്മിണീസ്വയംവരം) .
• “കുണ്ടുകിണറ്റിൽ തവളക്കുഞ്ഞിനു കുന്നിൻമീതെ പറക്കാൻ മോഹം.” (രുഗ്മിണീസ്വയംവരം)
• “കുറുനരി ലക്ഷം വന്നാലിന്നൊരു ചെറുപുലിയോടു പിണങ്ങാനെളുതോ?” (സത്യാസ്വയംവരം)
• “കടുതായ് ശബ്ദിക്കും കുറുനരിയെ കടുവായുണ്ടോ പേടിക്കുന്നു.''(രാമാനുചരിതം)
• “അങ്ങാടീത്തോറ്റെന്നാലങ്ങതിനമ്മയൊടെന്ന പഴഞ്ചൊല്ലൊത്തു."(സന്താനഗോപാലം)
• “പടനായകനൊരു പടയിൽത്തോറ്റാൽ ഭടജനമെല്ലാം ഓടിയൊളിക്കും.' (ശീലാവതീചരിതം) .
• “കടിയാപ്പട്ടികൾ നിന്നു കുരച്ചാൽ വടിയാലൊന്നു തിരിച്ചാൽ മണ്ടും."(സത്യാസ്വയംവരം) .
• “വേലികൾതന്നേ വിളവു മുടിച്ചാൽ കാലികളെന്തു നടന്നീടുന്നു?''(സ്യമന്തകം)
താരതമ്യം ചെയ്യുക
• ഒരു ചിത്രം, മയന്റെ മായാജാലം, ഓടയിൽ നിന്ന് എന്നീ പാഠഭാഗങ്ങൾ വായിച്ചപ്പോൾ നിങ്ങളുടെ മനസ്സിൽ തെളിയുന്ന ചിത്രങ്ങൾ എന്തെല്ലാമാണ്? അവയുടെ പ്രത്യേകതകൾ താരതമ്യം ചെയ്യുക.
- മൂന്നു വ്യത്യസ്ത ചിത്രങ്ങളാണ് ഈ മൂന്ന് പാഠഭാഗങ്ങളും നമ്മുടെ മനസ്സിൽ വരച്ചിടുന്നത്. പാൽ കറക്കുന്ന അമ്മയോട് ഒട്ടിച്ചേർന്നു നിന്ന് പാലിനായി പാത്രം നീട്ടുന്ന ഒരു കൊച്ചു കുട്ടിയുടെ ചിത്രമാണ് 'ഒരു ചിത്രം' എന്ന കവിത വായിക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിഞ്ഞു വരുന്നത്. നിഷ്കളങ്ക സ്നേഹത്തിന്റെ പ്രതീകമാണീ ചിത്രം.
'ഓടയിൽ നിന്ന്' എന്ന പാഠം വായിക്കുമ്പോളാകട്ടെ ഒരു ചലച്ചിത്രം പോലെ ഒരുപാട് ചിത്രങ്ങൾ നമ്മുടെ മനസ്സിൽ ഓടിയെത്തും. പപ്പുവിന്റെ റിക്ഷ ഓടിക്കുന്നതിലുള്ള പാടവവും, റിക്ഷ തട്ടി കുട്ടി വീഴുന്നതും, പപ്പു അവളെ സന്തോഷത്തോടെ വീട്ടിലേക്കയക്കുന്നതും എല്ലാം ഇങ്ങനെ മനസ്സിൽ പതിയുന്ന ചിത്രങ്ങളാണ്. മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും നേർചിത്രങ്ങളാണിവ. അത്ഭുതങ്ങൾ നിറഞ്ഞ, സാങ്കല്പികമായ ഒരു മായാലോകത്തിന്റെ ചിത്രമാണ് 'മയന്റെ മായാജാലം' നമുക്ക് മുന്നിൽ വരച്ചു കാണിക്കുന്നത്. അമാനുഷിക സിദ്ധികളുള്ള മയൻ നിമിഷനേരം കൊണ്ട് മനോഹരമായ ഒരു നഗരം പണിതുയർത്തുന്ന മായക്കാഴ്ചയാണ് നമുക്കിവിടെ കാണാനാകുന്നത്
SCERT Kerala High School Study Material |
---|
STD X (All Subjects) Study Material |
STD IX (All Subjects) Study Material |
STD VIII (All Subjects) Study Material |
SCERT UP Class Study Material |
---|
STD VII (All Subjects) Study Material |
STD VI (All Subjects) Study Material |
STD V (All Subjects) Study Material |
SCERT LP Class Study Material |
---|
STD IV (All Subjects) Study Material |
STD III (All Subjects) Study Material |
STD II (All Subjects) Study Material |
STD I (All Subjects) Study Material |
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments