Class 4 കേരള പാഠാവലി: പാഠം 2: ഹരിതം - എന്റെ പനിനീർച്ചെടി - ചോദ്യോത്തരങ്ങൾ, പഠന സഹായികൾ  


നാലാം ക്‌ളാസിലെ മലയാളത്തിലെ ഹരിതം (എന്റെ പനിനീർച്ചെടി) പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ആവശ്യമായ വിവിധ പഠനസഹായികൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു | Student Support Materials for Class 4 Unit 2: ഹരിതം (എന്റെ പനിനീർച്ചെടി) ente panineer chedi - Study Materials & Teaching Manual / Questions and Answers
എന്റെ പനിനീർച്ചെടി - Teaching Manual
* പച്ചക്കിളി
* പച്ചക്കിളിയുടെ വരവ്‌ ചുറ്റുപാടിലുണ്ടാക്കിയ ആഹ്ളാദം കണ്ടില്ലേ? ഇതുപോലെ നിങ്ങളെ ആഹ്ലാദിപ്പിക്കുന്ന എന്തെല്ലാം കാഴ്ചകളാണ്‌ ചുറ്റുമുള്ളത്‌?
• പൂന്തോട്ടത്തിൽ പുക്കൾ വിരിഞ്ഞ്‌ നില്‍ക്കുന്നത്‌
• മാനത്ത്‌ മഴവില്ല്‌ കാണുന്നത്‌  
• പുഴ ഒഴുകുന്നത്‌ 
• സൂര്യൻ അസ്തമിക്കുന്നത്‌ 
• സൂര്യൻ  ഉദിക്കുന്നത്‌ 
• ഭംഗിയുള്ള നീലാകാശം കാണുന്നത്‌ 
• പക്ഷികൾ കൂട്ടമായി മരകൊമ്പിലിരുന്ന്‌ ചിലക്കുന്നത്‌ 
• സന്ധ്യാനേരങ്ങളിൽ ആകാശത്ത്‌ പക്ഷികൾ കൂട്ടമായി കൂടണയാൻ പോകുന്നത്‌
• മഴ ചെയ്യുന്നത്‌ കാണുമ്പോൾ 
• രാവിലെ ഇലകളിൾ മഞ്ഞ്‌ തുള്ളികൾ കാണുന്നത്‌
എന്റെ പനിനീർച്ചെടി - മേരി ജോൺ കുത്താട്ടുകുളം
1905-ൽ കൂത്താട്ടുകുളത്ത് ചൊള്ളമ്പേൽ യോഹന്നാൻ എന്ന പുരോഹിതന്റെയും ഏഴക്കരനാട്ടെ അന്നമ്മയുടേയും മകളായി ജനിച്ച മേരി ജോൺ കൂത്താട്ടുകുളം പഠനത്തിന് ശേഷം അദ്ധ്യാപകവൃത്തി സ്വീകരിച്ചു.  പ്രശസ്ത സാഹിത്യ നിരൂപകൻ സി. ജെ. തോമസ് മേരിയുടെ സഹോദരനാണ്. വീട്ടുകാർ തീരുമാനിച്ച വിവാഹത്തിൽ നിന്ന് രക്ഷപെടാൻ നാട് വിട്ട മേരി ആദ്യം അദ്ധ്യാപികയാവുകയും പിന്നീട്  തപാൽ വകുപ്പിൽ ക്ലർക്കാവുകയും ചെയ്തു.
മനുഷ്യനോടും, പ്രകൃതിയോടുമുള്ള ഉദാത്തമായ സ്നേഹവും ആരാധനയും നിറഞ്ഞതാണ് മേരിയുടെ കവിതകൾ. പ്രഭാതപുഷ്പം, ബാഷ്പമണികൾ, അന്തിനക്ഷത്രം, പൂജാപുഷ്പം, അമ്മയും മകളും, കാറ്റ് പറഞ്ഞ കഥ, ചിരിക്കുന്ന കാട്ടാർ തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഇതിന് പുറമെ വിവിധ ആനുകാലികങ്ങളിലും, വാർഷികപ്പതിപ്പുകളിലും പ്രസിദ്ധീകരിച്ച ഒട്ടനവധി കവിതകളും മേരിജോണിന്റേതായിട്ടുണ്ട്. 1996 ൽ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. 1998 ഡിസംബര്‍ 2 ന് കവിതയ്ക്കും സാഹിത്യത്തിനും ജീവിതം ഉഴിഞ്ഞ് വച്ച മേരി ജോണ്‍ കൂത്താട്ടുകുളം അന്തരിച്ചു.

കണ്ടെത്താം
1. കുട്ടി പനിനീർച്ചെടിയെ എങ്ങനെയെല്ലാമാണ് പരിപാലിച്ചത് ?
- കുട്ടി എല്ലാ ദിവസവും പനിനീർച്ചെടിക്ക് വെള്ളമൊഴിച്ചും കീടങ്ങളിൽ നിന്നും ഉച്ചവെയിലിൽ നിന്നും സംരക്ഷിച്ചു കൊണ്ടും 

2. എന്തിനാണ് കുട്ടി ഇങ്ങനെ ചെയ്തത് ? 
- ചെടിയോട് അത്രമാത്രം ഇഷ്ടമുള്ളതു കൊണ്ട് 

3. കുട്ടി സ്വയം ആരാണെന്നാണ് കരുതുന്നത് ? 
- കാവൽ മാലാഖ 

4. ആരാണ് മാലാഖ ? 
- നൻമയുടെ പ്രതിരൂപം

5. ഹേമന്തം വന്നപ്പോൾ എന്തെല്ലാം മാറ്റങ്ങളാണ് പനിനീർച്ചെടിക്ക് ഉണ്ടായത് ?
- ഹേമന്തം വന്നു ചേർന്നപ്പോൾ പനിനീർ ചെടി തളിർത്തു മനോഹരിയായി തീർന്നു. മഞ്ഞുതുള്ളികളാകുന്ന മുത്തുകൾ മൂർദ്ധാവിൽ അണിഞ്ഞ് പനിനീർച്ചെടി സുമംഗലിയായി തീർന്നു. ചെടിയുടെ ഓരോ ചില്ലയിലും മൊട്ടുകൾ നാമ്പിട്ടു.

താഴെ ചേർത്ത ആശയം വരുന്ന വരികൾ കണ്ടെത്താം
• കുട്ടി പനിനീർച്ചെടിക്ക് വെള്ളമൊഴിച്ചു. 
- ശീതളജലധാര പകർന്നു ഞാൻ

• കുട്ടിയുടെ മനസ്സിൽ സന്തോഷമുണ്ടായി. 
- ആർത്തിരമ്പുകയായനുവേലമെ-
ന്നന്തരംഗത്തിലാനന്ദസാഗരം.

കണ്ടെത്താം, എഴുതാം 
 സന്തോഷം എന്ന വാക്കിനു പകരം കവിതയിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങളും പ്രയോഗങ്ങളും കണ്ടെത്തി എഴുതുക.
 സന്തോഷം: ആനന്ദം, ആഹ്ലാദം, മോദം
ഇതുപോലെ താഴെ കൊടുത്ത വാക്കുകൾക്കും സമാനാർഥമുള്ള പദങ്ങൾ കണ്ടെത്തി എഴുതൂ.
 മഞ്ഞ്: തുഷാരം, ഹിമം, നീഹാരം
 ശീതളം: തണുപ്പ്, ശൈത്യം, സുശീതം
 പൂവ്: പുഷ്പം, മലർ, സുമം

പറയാം എഴുതാം 
 ഹേമന്തം എന്നാൽ മഞ്ഞുകാലമാണല്ലോ. മറ്റ് ഏതൊക്കെ കാലങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാം? അവയുടെ പ്രത്യേകതകൾ എന്തൊക്കെ? ഓരോന്നിനെക്കുറിച്ചും ക്ലാസ്സിൽ ചർച്ച ചെയ്തതിനുശേഷം കുറിപ്പെഴുതൂ.
- വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം, ശിശിരം എന്നിങ്ങനെ ആറ് കാലങ്ങളാണ് ഉള്ളത്. കേരളത്തിൽ മഴക്കാലം, മഞ്ഞുകാലം, വേനൽക്കാലം എന്നിങ്ങനെ മൂന്ന് കാലങ്ങളാണ് അനുഭവപ്പെടുന്നത്. ജൂൺ മുതൽ നവംബർ വരെ കേരളത്തിൽ മഴക്കാലം ആണ്. ഡിസംബർ മുതൽ ഫെബ്രുവരി വരെ മഞ്ഞുകാലം ആണ്, മാർച്ച് മുതൽ മെയ് വരെ വേനല്ക്കാലവും. പ്ലാവും, മാവും എല്ലാം പൂക്കുന്നതും കായ്ക്കുന്നതും ഈ വേനൽക്കാലത്താണ്. കേരളത്തിന്റെ ഉപവസന്തകാലം എന്നറിയപ്പെടുന്നത് ഓണക്കാലമാണ്.

എഴുതാം 
 ആർത്തിരമ്പുകയായനുവേലമെ-
ന്നന്തരംഗത്തിലാനന്ദ സാഗരം. എന്തുകൊണ്ടാണ് കുട്ടിയുടെ മനസ്സിൽ ആനന്ദം ആർത്തിരമ്പിയത് ?
- കുട്ടി സ്നേഹിച്ചു നട്ടു വളർത്തിയ പനിനീർ ചെടി മഞ്ഞുകാലം വന്നപ്പോൾ തളിർത്തു മനോഹാരിയായ് തീർന്നു. പുതിയ തളിരിലകളും, പൂമൊട്ടുകളും വിരിഞ്ഞു. പുലരിത്തുടുപ്പിനെ നോക്കി ആ പൂമൊട്ടുകൾ പുഞ്ചിരിച്ചപ്പോൾ കടൽത്തിരമാലപോലെ കുട്ടിയുടെ മനസ്സിൽ സന്തോഷം ആർത്തിരമ്പി.

മാതൃകപോലെ പദം പിരിച്ചെഴുതുക
 മുത്തണിഞ്ഞു - മുത്ത് + അണിഞ്ഞു
 നാമ്പുണരുന്നത് - നാമ്പ് + ഉണരുന്നത് 
 ആർത്തിരമ്പുക - ആർത്ത് + ഇരമ്പുക 
 കുരുന്നില - കുരുന്ന് + ഇല

പൂരിപ്പിക്കാം 
 നോക്കി നോക്കി മനം കുളിർപ്പിക്കുവാൻ. അടിവരയിട്ട പദം ശ്രദ്ധിച്ചുവല്ലോ. താഴെ കൊടുത്ത വരികൾ പൂരിപ്പിക്കുക.
1. കണ്ടു കണ്ടു മടുത്തു. 
2. കേട്ടു കേട്ടു മനഃപാഠമായി 
3. നിന്ന് നിന്ന് കാൽ കുഴഞ്ഞു 
4. നടന്നു നടന്നു വീടെത്തി

പ്രയോഗഭംഗി വിശദമാക്കാം 
വിസ്മരിക്കാതെ നിന്നു ഞാനപ്പുതു 
പുഷ്പവല്ലിക്കു കാവൽ മാലാഖയായ്.  
താൻ കാവൽ മാലാഖയാണെന്ന് കുട്ടി കരുതാൻ കാരണമെന്തായിരിക്കും?
- കുട്ടി എല്ലാ ദിവസവും പനിനീർച്ചെടിക്ക് വെള്ളമൊഴിച്ചു. തളിരിലകളെയും, പൂമൊട്ടുകളെയും കീടങ്ങളിൽ നിന്നും ഉച്ചവെയിലിൽ നിന്നും സംരക്ഷിച്ചു. പതിയെ പതിയെ ചെടി വളർന്നു ചെടി മൊട്ടിടുന്നതുകണ്ടു അവൾ ആഹ്ലാദിച്ചു. ചെടിയെ സംരക്ഷിക്കുക എന്ന നന്മ ചെയ്തത് കൊണ്ടാണ്, താനും മാലാഖയാണെന്നു കുട്ടിക്ക് തോന്നിയത്.

വിവരണം തയ്യാറാക്കാം
• പനിനീർച്ചെടി വീട്ടുമുറ്റത്തിന് അലങ്കാരമാണെന്നു കണ്ടല്ലോ. വീട്ടുമുറ്റത്തിന് അലങ്കാരമായിത്തീരുന്ന ചെടികളെക്കുറിച്ച് വിവരണം തയാറാക്കാമോ?
(മാതൃക നൽകുന്നു - പൂന്തോട്ടം നിരീക്ഷിച്ച് ഇതുപോലെ വിവരണം തയ്യാറാക്കുക.)
- വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ നീലാകാശത്തെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന പൂക്കളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല... ചെറുതും വലുതുമായ എത്രയെത്ര ചെടികളാണ്... പൂവുള്ളതും വള്ളികളായി പടർന്നു കയറുന്നതും മണമുള്ളതും വിവിധ വർണങ്ങളിലുള്ളതുമായ അനേകം ചെടികൾ പൂന്തോട്ടത്തിൽ നിറഞ്ഞു നിൽക്കുന്നു.
റോസ്, തെച്ചി, ചെമ്പകം, മുല്ല, പിച്ചി, ചെമ്പരുത്തി, മന്താരം എന്നു തുടങ്ങീ പല വർണത്തിലും വലിപ്പത്തിലുമുള്ള പൂക്കൾ ഒറ്റക്കും കൂട്ടമായും പൂന്തോട്ടത്തിൽ പുഞ്ചിരിക്കുന്ന കാഴ്ച എന്തു സുന്ദരമാണ്!
തേൻ തേടി പൂന്തോട്ടത്തിൽ എത്തുന്ന പുമമ്പാറ്റകളെ കാണുമ്പോൾ കൊതിയാകും. എന്നാൽ മൂളിക്കൊണ്ടു വരുന്ന കരിവണ്ടാശാൻമാർ നമ്മെ പേടിപ്പെടുത്തുമെങ്കിലും തേൻ മാത്രം നുകരുന്ന പൂവിനെ ദ്രോഹിക്കാതെ പോകുന്ന പാവത്താൻ മാരാണ്. ഇങ്ങനെ പൂക്കളും കിളികളും പൂമ്പാറ്റയും വണ്ടുകളുമെല്ലാം ചേരുമ്പോൾ എന്റെ പൂന്തോട്ടം കൊച്ചു സ്വർഗമാകും. നട്ടുനനച്ച് വളർന്ന ചെടിയിൽ പൂവുണ്ടാകുമ്പോൾ നമ്മുടെ മനസ്സിലുണ്ടാകുന്ന സന്തോഷം ഒന്നു വേറെത്തന്നെയാണ്. വീടിന്റെ മുറ്റത്ത് ഒരു ചെടിയെങ്കിലും നടുകയും അതിനെ പരിപാലിച്ച് ജീവിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ മനസ്സിന് കുളിർമ്മയുണ്ടാകുന്നത്.

• Std 4 Malayalam - Teachers Handbook​ - Click here
• Std 4 Malayalam - Textbook - Click here
• Std 4 Malayalam - Scheme of Work - Click here
• Std 4 Malayalam - Worksheets - Click here
ഒന്നുമുതൽ പ്ലസ്ടുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കുംഅധ്യാപകർക്കും ആവശ്യമായ എല്ലാ പഠന സഹായികളും ഈ ബ്ലോഗിൽ ലഭിക്കും. അവയുടെ ലിങ്കുകൾ ചുവടെ നൽകുന്നു. ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ ഇവിടെ ക്ലിക്കുക
വാട്സാപ്പ്‌ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്കുക.
 Telegram ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്കുക.

SCERT Kerala High School Study Material
STD X (All Subjects) Study Material
STD IX (All Subjects) Study Material
STD VIII (All Subjects) Study Material
SCERT UP Class Study Material
STD VII (All Subjects) Study Material
STD VI (All Subjects) Study Material
STD V (All Subjects) Study Material
SCERT LP Class Study Material
STD IV (All Subjects) Study Material
STD III (All Subjects) Study Material
STD II (All Subjects) Study Material
STD I (All Subjects) Study Material
Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)
You May Also Like
PSC Solved Question Papers
PSC TODAY's EXAM ANSWER KEY
PSC EXAM PROGRAMME - DATE, TIME, PREVIOUS QUESTIONS
CURRENT AFFAIRS QUESTIONS​ (ENGLISH)
CURRENT AFFAIRS QUESTIONS​ (MALAYALAM)
PSC 10th, +2 Level Questions & Answers
PSC Degree Level Questions & Answers
PSC SHORTLISTS
PSC RANK LISTS
PSC FINAL ANSWER KEY
K-TET, C-TET, SET EXAM QUESTIONS