Class 4 കേരള പാഠാവലി: പാഠം 3: മഹിതം - പത്തായം - ചോദ്യോത്തരങ്ങൾ, പഠന സഹായികൾ  


നാലാം ക്‌ളാസിലെ മലയാളത്തിലെ മഹിതം (പത്തായം) പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ആവശ്യമായ വിവിധ പഠനസഹായികൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു | Student Support Materials for Class 4 Unit 3: മഹിതം (പത്തായം) pathayam - Study Materials & Teaching Manual / Questions and Answers
പത്തായം Teaching Manual, Handbook തുടങ്ങിയവ ഈ പേജിന്റെ അവസാനം നൽകിയിട്ടുണ്ട്.
• കവി പരിചയം – N. V കൃഷ്ണവാര്യർ
അദ്ദേഹത്തിൻ്റെ ജന്മസ്ഥലം തൃശുരാണ്. കവിത, നാടകം യാത്രാ വിവരണം തുടങ്ങി വിവിധ വിഭാഗങ്ങളിൽ കൃതികൾ രചിച്ചിട്ടുണ്ട്. അക്ഷരം പഠിക്കുവിൻ, നീണ്ട കവിതകൾ, പുഴകൾ, കുറെക്കൂടി നീണ്ട കവിതകൾ തുടങ്ങിയവ N. V കൃഷ്ണവാര്യരുടെ കൃതികളാണ്. ഓണം 1987 എന്ന കവിതയിലെ വരികളാണ് നാം പഠിച്ചത്.

• ഓണം വന്നപ്പോൾ എന്തുകൊണ്ടായിരിക്കും കവി പ്രയാസപ്പെടുന്നത്?
- പണ്ടൊക്കെ അത്തം മുതൽ പത്ത് ദിവസത്തേയ്ക്ക് വീട്ടിൽ നട്ടു വളർത്തിയതും തൊടിയിൽ താനെ വളരുന്നതുമായ പൂക്കൾ ഉപയോഗിച്ച് പൂക്കളമിടും. എന്നാൽ ചെടികളൊന്നും നട്ടുവളർത്തിയിട്ടില്ലാത്തതിനാൽ എങ്ങനെ പൂക്കളമിടുമെന്ന് കവി വേവലാതിപ്പെടുന്നു. നെൽകൃഷി ഇല്ലാതായതോടെ ഓണത്തിന് പുത്തനരിയുടെ ചോറുണ്ണാനാവില്ലല്ലോ എന്നും കവി സങ്കടത്തോടെ ഓർക്കുന്നു. വാഴകൃഷി നടത്താത്തതിനാൽ ഓണപ്പഴം എങ്ങനെ കഴിക്കും എന്നും കവിക്ക് ആശങ്കയുണ്ട്. സ്വന്തം വസ്ത്രം നൂൽനൂറ്റ് ഉണ്ടാക്കുക എന്ന ശീലവും മലയാളിക്കില്ലാതായതോടെ ഓണക്കോടിയുടെ കാര്യത്തിലും കവിക്ക് ആശങ്കയേറുന്നു. മലയാളി തൻ്റെ കാർഷിക സംസ്കാരത്തെ പാടെ ഉപേക്ഷിച്ചതിലുള്ള അമർഷവും സങ്കടവുമാണ് കവി ഈ വരികളിലൂടെ വരച്ചുകാണിക്കാൻ ശ്രമിക്കുന്നത്.

പത്തായം
മുൻകാലങ്ങളിൽ, ധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിച്ചിരുന്ന സംഭരണിയാണ് പത്തായം അഥവാ പത്താഴം. വീടുകളുടെ തറകൾ മണ്ണും ചാണകവും കരിയും കൂട്ടി മെഴുകിയവയും ഈർപ്പമുള്ള കാലാവസ്ഥയും ആയതു കൊണ്ട് ധാന്യങ്ങൾ, കേടുകൂടാതെ സൂക്ഷിക്കാൻ ഇവ അത്യാവശ്യമായിരുന്നു.
പത്തായം - മുരളീധരൻ തഴക്കര
• ആലപ്പുഴ ജില്ലയിലെ തഴക്കരയിൽ 1959-ൽ ജനനം. ആകാശവാണി തിരുവനന്തപ്പുരം നിലയത്തിൽ ജോലി ചെയ്തിരുന്നു.ഫാം ജേർണലിസ്റ്റ് എന്ന നിലയിൽ രചനാത്മക പ്രവർത്തനങ്ങൾ നടത്തുന്നു. കൃഷിയിലെ നാട്ടറിവ്, തേൻ നുകരാം പണം നേടാം, ഓർമ്മയിലെ കൃഷിക്കാഴ്ചകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

പദ പരിചയം
• ആവശ്യകത - വേണമെന്ന സ്ഥിതി
• ഗതകാലം - കഴിഞ്ഞ കാലം
• സാമർത്ഥ്യം - ചാതുര്യം 
• ദൃഷ്ടാന്തം - ഉദാഹരണം
• നാമാവശേഷമാവുക - പൂർണ്ണമായും ഇല്ലാതാവുക 
• പൂർവികർ - മുൻതലമുറക്കാർ -
• പ്രതീകം - സൂചകം 
• ഭദ്രം - സുരക്ഷിതം 
• മൃഷ്ടാനം - വയറു നിറച്ചുള്ള ഭക്ഷണം 
• ശൂന്യം - ഒന്നുമില്ലാത്തത് 
• ശേഷിപ്പ് - ശിഷ്ടം (ബാക്കി) 
• സജീവം - ഓജസുള്ള
• സങ്കേതം - രക്ഷാ സ്ഥലം
• സാർവ്വത്രികം - സർവ്വസാധാരണമായ
• സംസ്കൃതി - സംസ്ക്കാരം

കണ്ടെത്താം.
1. നമ്മുടെ പൂർവ്വികർ പത്തായം ഉപയോഗിച്ചിരുന്നത് എന്തിനു വേണ്ടിയായിരുന്നു?
- ധാന്യങ്ങൾ പ്രത്യേകിച്ച് നെല്ലും വിത്തും സംഭരിച്ച് സൂക്ഷിക്കാനാണ് നമ്മുടെ പൂർവ്വികർ പത്തായങ്ങൾ ഉപയോഗിച്ചിരുന്നത്. നമ്മുടെ പൂർവ്വികർ അവരുടെ സമ്പാദ്യങ്ങളും സൂക്ഷിച്ചിരുന്നത് പത്തായങ്ങളിലാണ്. വിലപിടിച്ചതെന്തും കിഴികെട്ടിയും കുടുക്കയിലാക്കിയും പത്തായത്തിൽ സൂക്ഷിക്കുന്ന രീതിയാണ്ഉ ണ്ടായിരുന്നത്.

2. ഇന്നത്തെക്കാലത്ത് നമ്മുടെ വീടുകളിൽ പത്തായത്തിന്റെ അവസ്ഥ എന്താണ് ?
- നെൽകൃഷി നാമാവശേഷമായതോടെ പത്തായങ്ങളുടെ ആവശ്യകതയും ഇല്ലാതായി. വീടിനകത്തുള്ള സ്ഥലം നഷ്ടപ്പെടുത്തുന്ന ഉപയോഗമില്ലാത്ത ഒന്നായി പത്തായങ്ങൾ മാറി. അവ എലിയുടെയും പാറ്റയുടെയും സങ്കേതങ്ങളായി മാറുകയും ചെയ്‌തു. പത്തായങ്ങൾ പൊളിച്ച് ആ തടി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.

3. പത്തായങ്ങൾക്ക് ഇങ്ങനെ ഒരു അവസ്ഥ വരാൻ കാരണമെന്ത് ?
- കൃഷി കുറഞ്ഞതുകൊണ്ടാണ് പത്തായങ്ങൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നത്.

4. ഇന്ന് നമുക്ക് പത്തായങ്ങളെന്തിന് എന്ന് ലേഖകൻ ചോദിക്കാൻ കാരണമെന്ത് ? 
- നെല്ലും വിത്തും സൂക്ഷിക്കുവാനാണ് പത്തായങ്ങൾ ഉപയോഗിച്ചിരുന്നത്. നെൽകൃഷി ഇല്ലാതായതോടെ പത്തായങ്ങളുടെ ആവശ്യകതയും ഇല്ലാതെയായി. നമുക്കിന്ന് ഭക്ഷണം കഴിക്കണമെങ്കിൽ ധാന്യങ്ങളും പച്ചക്കറികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തണം. അതുകൊണ്ടാണ് ഇന്ന് നമുക്ക് പത്തായങ്ങളെന്തിന് എന്ന് ലേഖകൻ ചോദിക്കുന്നത്.

പത്തായവുമായി ചേർത്ത് നിരവധി പഴഞ്ചൊല്ലുകൾ മലയാളത്തിലുണ്ട്. ചില ഉദാഹരണങ്ങൾ-
• പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും
• പത്തായക്കാരനോട് കടം കൊള്ളണം
• പത്തായത്തെ പട്ടിണിക്കിടരുത്.
• പത്തായമുള്ളേടം പയറുമുണ്ടാവും/പയറും കാണും
• അച്ഛൻ പത്തായത്തിലുമില്ല തട്ടിൻ പുറത്തുമില്ല 

* ക്യഷി ചൊല്ലുകൾ
• അത്തത്തിനു വിതച്ചാല്‍ പത്തായം പത്ത് വേണം
• അന്നവിചാരം മുന്നവിചാരം
• ആയിരം ചാക്ക് അരിവാരുന്നതിനേക്കാള്‍ അരചാക്ക് നെല്ല വാരുന്നത്
• ആയില്യത്തില്‍ പാകം,അത്തത്തില്‍ പറിച്ചു നടാം  
• അരി വിതച്ചാല്‍ നെല്ലാകുമോ
• അഴകുള്ള ചക്കയില്‍ ചുളയില്ല
• ആഴത്തില്‍ ഉഴുത് അകലത്തില്‍ വിതയ്ക്കുക
• ഇടവപ്പാതി കഴിഞ്ഞാല്‍ ഇടവഴിയിലും വെള്ളം
• ഇരിക്കും കൊമ്പ് വെട്ടരുത്
• ഇളംതലയ്ക്കല്‍ കാതലില്ല  
• മേടം പത്തിന് മുമ്പ് പൊടിവിത കഴിയണം  
• വിത്ത് ഗുണം പത്ത് ഗുണം   
• വിളഞ്ഞതിലേക്ക് തേവരുത് 
• പൂട്ടാത്ത കണ്ടത്തില്‍ വിത്തിടരുത്   
• അധികം വിളഞ്ഞാല്‍ വിത്തിനും കൊള്ളില്ല   
• അടുത്ത് നട്ടാല്‍ അഴക്,അകത്തി നട്ടാല്‍ വിളവ്   
• അയല്‍ നോക്കിയേ ക്യഷിയിറക്കാവു  
• ആയിരം പൊന്‍കരണ്ടി ഉള്ളവനും ചിലപ്പോള്‍ ഒരു ചിരട്ടത്തവി വേണ്ടി വരും
• കളയില്ലാതെ വിളയില്ല   
• കള മുളയിലേ നുള്ളണം   
• കള പറിക്കാഞ്ഞാല്‍ വിള കാണില്ല   
• പാറപ്പുറത്ത്  വേരോടില്ല 
• മണ്ണ്‍ അറിഞ്ഞ വിത്ത് ,കണ്ടറിഞ്ഞ വളം  മുളയിലറിയാം വിള   
• കല്ല്‌ കണ്ടാല്‍ കൈക്കോട്ട് വയ്ക്കണം  
• കണ്ടം വിറ്റും കാളയെ വാങ്ങണോ   
• കൊയ്യാത്ത അച്ചിക്ക് അരിവാള്‍ എന്തിനു   
• കോരി വിതച്ചാലും വിധിച്ചതേ വിളയു   
• ഞാറ്റുവേല തെറ്റിയാല്‍ നാടാകെ നഷ്ടം  
• ചോതി വര്‍ഷിച്ചാല്‍ ചോറ്റിനു പഞ്ഞമില്ല.
 
• Std 4 പത്തായം - Teaching Manual​ - Click here
• Std 4 Malayalam - Teachers Handbook​ - Click here
• Std 4 Malayalam - Textbook - Click here
• Std 4 Malayalam - Scheme of Work - Click here
• Std 4 Malayalam - Worksheets - Click here
ഒന്നുമുതൽ പ്ലസ്ടുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കുംഅധ്യാപകർക്കും ആവശ്യമായ എല്ലാ പഠന സഹായികളും ഈ ബ്ലോഗിൽ ലഭിക്കും. അവയുടെ ലിങ്കുകൾ ചുവടെ നൽകുന്നു. ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ ഇവിടെ ക്ലിക്കുക
വാട്സാപ്പ്‌ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്കുക.
 Telegram ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്കുക.

SCERT Kerala High School Study Material
STD X (All Subjects) Study Material
STD IX (All Subjects) Study Material
STD VIII (All Subjects) Study Material
SCERT UP Class Study Material
STD VII (All Subjects) Study Material
STD VI (All Subjects) Study Material
STD V (All Subjects) Study Material
SCERT LP Class Study Material
STD IV (All Subjects) Study Material
STD III (All Subjects) Study Material
STD II (All Subjects) Study Material
STD I (All Subjects) Study Material
Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)
You May Also Like
PSC Solved Question Papers
PSC TODAY's EXAM ANSWER KEY
PSC EXAM PROGRAMME - DATE, TIME, PREVIOUS QUESTIONS
CURRENT AFFAIRS QUESTIONS​ (ENGLISH)
CURRENT AFFAIRS QUESTIONS​ (MALAYALAM)
PSC 10th, +2 Level Questions & Answers
PSC Degree Level Questions & Answers
PSC SHORTLISTS
PSC RANK LISTS
PSC FINAL ANSWER KEY
K-TET, C-TET, SET EXAM QUESTIONS