Class 5 അടിസ്ഥാന പാഠാവലി- അദ്ധ്യായം 02 കിളിനോട്ടം - ചോദ്യോത്തരങ്ങൾ
Study Notes for Class 5th അടിസ്ഥാന പാഠാവലി Unit 01 വിശ്വവിദ്യാലയം Chapter 02 കിളിനോട്ടം ചോദ്യോത്തരങ്ങൾ / Class 5 Adisthana Padavali - Kilinottam - Questions and Answers
അദ്ധ്യായം 2 കിളിനോട്ടം
കവയിത്രി : സുഗതകുമാരി
1934 ജനുവരി 22ന് തിരുവനന്തപുരത്ത് ജനിച്ചു. പിതാവ്: സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.
തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.
വായിക്കാം കണ്ടെത്താം - ചോദ്യോത്തരങ്ങൾ
1. പക്ഷിനോട്ടത്തിന്റെ ആദ്യപാഠങ്ങൾ എന്തൊക്കെയാണ്?
- അതിരാവിലെ ഉണർന്ന് കിടക്കയിൽ കിടന്നു കൊണ്ട് തന്നെ കാതോർത്താൽ പലതരം കിളികളുടെ ശബ്ദം കേൾക്കാം. കാക്കയുടെ കരച്ചിലും, കോഴിയുടെ കൂവലും, കുയിലിന്റെ പാട്ടുമെല്ലാം നമുക്ക് കേൾക്കാം. പതുക്കെ മുറ്റത്തിറങ്ങിച്ചെന്നു മരച്ചില്ലകളിലേക്കു നോക്കിയാൽ, പുലരിയെ എതിരേൽക്കുന്ന പലതരം പക്ഷികളെ അവിടെ കാണാൻ കഴിയും. പൂഞ്ചിറകുള്ളവരും, പൂക്കുലവാലുള്ളവരും എല്ലാം അവിടെയുണ്ടാകും. ഓരോ പക്ഷികളെയും നോക്കിക്കാണുക. അവരുടെ ശബ്ദങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുക. ഇവയെല്ലാമാണ് പക്ഷിനോട്ടത്തിന്റെ ആദ്യപാഠങ്ങൾ.
2. ''എന്തൊരു രസമായിരുന്നു ആ കാഴ്ച?'' ഏതിനെക്കുറിച്ചാണ് സുഗതകുമാരി ഇങ്ങനെ പറയുന്നത്?
- മുറ്റത്തെ കോട്ടൺ ചെടിയുടെ നിറമുള്ള ഇലച്ചാർത്തുകൾക്കിടയിൽ ഒളിഞ്ഞിരുന്ന കിളിക്കൂട്ടിലെ മുട്ടവിരിഞ്ഞ് പുറംലോകത്തേക്ക് എത്തിനോക്കിയ കിളി കുഞ്ഞുങ്ങളെ അച്ഛനമ്മമാർ തീറ്റ കൊണ്ടുവന്ന് കുഞ്ഞു ചുണ്ടുകൾക്കിടയിൽ വെച്ചു കൊടുക്കുന്നതും അവരെ കൂട്ടിൽ നിന്നിറക്കി പറക്കാൻ പഠിപ്പിക്കുന്ന കാഴ്ചകളുമാണ് സുഗതകുമാരി എന്തൊരു രസമായിരുന്നു ആ കാഴ്ച എന്ന് പറഞ്ഞത്.
3. ''ഞങ്ങൾക്ക് സങ്കടമായി'' സങ്കടത്തിനുള്ള കാരണമെന്താണ് ?
- ആസ്വദിച്ച് കണ്ടിരുന്ന കാഴ്ചയായിരുന്നു ഇലച്ചാർത്തുകൾ ക്കിടയിൽ ഒളിഞ്ഞിരിക്കുന്ന കിളികുഞ്ഞുങ്ങൾ. ഒരു പുലരിയിൽ പതിവുള്ള കളഗാനം കേൾക്കാൻ ഓടിച്ചെന്നു നോക്കിയപ്പോൾ കൂട് ഒഴിഞ്ഞുകിടക്കുന്നു. പറക്കമുറ്റിയ മക്കളുമായി കിളികൾ വീട് മാറി പോയി കഴിഞ്ഞിരുന്നു. ഇതായിരുന്നു സങ്കടത്തിനു കാരണം.
4. “ഒരു പുലരിയിൽ അതിമനോഹരമായൊരു കിളിപ്പാട്ടു കേട്ട് എന്റെ ചേച്ചിയും ഞാനും അതിന്റെ ഉദ്ഭവസ്ഥാനം തിരഞ്ഞുനടന്നു കണ്ടുപിടിച്ചു. അത്ര വലുതൊന്നുമല്ലാത്ത ഒരു കോട്ടൺ ചെടിയുടെ നിറമുള്ള ഇലച്ചാർത്തുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഒരു കുഞ്ഞിക്കുട്.''
• അവിടെ കണ്ട കാഴ്ചകൾ
• കേട്ട കാര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു വർണന തയാറാക്കു.
- മുറ്റത്തു നിൽക്കുന്ന മനോഹരമായ കോട്ടൺ ചെടിയുടെ ഇലകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഒരു കുഞ്ഞു കിളിക്കൂട് കുട്ടികൾ കണ്ടു. കുട്ടികൾ എത്തിനോക്കുന്നത് കണ്ടിട്ടാകാം, അതിൽ നിന്ന് ഒരു കറുത്ത തൊപ്പിക്കാരൻ ചെറുകിളി പറന്നു പോയി. ഇരട്ടത്തലച്ചി എന്നും പേരുള്ള ഒരു ബുൾബുൾ കിളിയായിരുന്നു അത്. കൂട്ടിനകത്തേക്കു നോക്കിയ കുട്ടികൾ കണ്ടത് രണ്ടു കുഞ്ഞു മുട്ടകളായിരുന്നു.
കിളികൾ മാറിമാറി അതിനു കാവലിരിപ്പാണെങ്കിലും, ആ രണ്ടു കൊച്ചു പെൺകുട്ടികൾ അപകടകാരികളല്ല എന്ന് പക്ഷികൾ തിരിച്ചറിഞ്ഞു കാണും. പിന്നീട് ആ മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വന്നു. കൂട്ടിലാരുമില്ലെങ്കിൽ അവ മിണ്ടാതിരിക്കും. അച്ഛൻ കിളിയും അമ്മക്കിളിയും തീറ്റ തേടിക്കൊണ്ടുവന്ന് കുഞ്ഞുചുണ്ടുകൾക്കുള്ളിൽ വച്ചുകൊടുക്കുന്നത് അവർ സന്തോഷത്തോടെ കണ്ടു നിന്നു. വല്ല പൂച്ചയോ മറ്റോ അതിലേ പോയാൽ ആ കിളികൾ അപകടശബ്ദം പുറപ്പെടുവിക്കുന്നത് കുട്ടികൾ തിരിച്ചറിഞ്ഞു. എന്നും രാവിലെ കിളികൾ മധുരമായി പാടുന്നത് അവർ ആസ്വദിച്ചു.
5. ആ കൊച്ചു ബുൾബുൾ കുടുംബം എന്റെ കുട്ടിക്കാലത്തിന് എന്തൊരു സൗഭാഗ്യമായിരുന്നു എന്ന് ഇന്ന് ഞാനറിയുന്നു.” - കവയിത്രി ഇങ്ങനെ ചിന്തിക്കാൻ എന്തായിരിക്കാം കാരണം? നിങ്ങളുടെ അഭിപ്രായം സുഹൃത്തുമായി ചർച്ചചെയ്ത് അവതരിപ്പിക്കു.
- പ്രകൃതിയുടെ കൊച്ചു കൊച്ചു കൗതുകങ്ങൾ അനുഭവിക്കാൻ സുഗതകുമാരിക്ക് കിട്ടിയ ഒരു അവസരമായിരുന്നു ബുൾബുൾ പക്ഷിയും കുടുംബവും മനുഷ്യർക്കിടയിൽ മാത്രമല്ല, എല്ലാ ജീവജാലങ്ങൾക്കിടയിലും സ്നേഹവും, സന്തോഷവും, ഭയവും എല്ലാമുണ്ടെന്ന് കവയിത്രി തിരിച്ചറിയുന്നു. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും അതിന്റെതായ സൗന്ദര്യം ഉണ്ട്. നമ്മുടെ ചുറ്റും നിരീക്ഷിച്ചാൽ തന്നെ ഒരുപാട് സന്തോഷവും അത്ഭുതവും ഉണ്ടാക്കുന്ന കാഴ്ചകൾ നമുക്ക് കാണാം. ബുൾബുൾ പക്ഷികളിലൂടെ പ്രകൃതിയെയും, കുടുംബത്തെയും, സ്നേഹത്തെയും കുറിച്ചെല്ലാം പഠിച്ച പാഠങ്ങൾ തന്നെയാവാം, ആ അനുഭവങ്ങൾ ഒരു സൗഭാഗ്യമായിരുന്നു എന്ന് സുഗതകുമാരിയെ കൊണ്ട് ചിന്തിപ്പിച്ചത്.
👉Class V Malayalam Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments