STD 5 അടിസ്ഥാന പാഠാവലി: മഴവില്ല് വരയ്ക്കുന്നവർ - ചോദ്യോത്തരങ്ങൾ | പഠനപ്രവർത്തനങ്ങൾ
Study Notes for Class 5 അടിസ്ഥാന പാഠാവലി Unit 03 നിറഭേദങ്ങള്‍ Chapter 01 മഴവില്ല് വരയ്ക്കുന്നവർ - ചോദ്യോത്തരങ്ങൾ / Class 5 Adisthana Padavali - mazhavillu varaykkunnavar - Questions and Answers | Teachers Handbook
നിറഭേദങ്ങൾ
• ആ പ്രഭാതത്തിൽ മാളു മറ്റെന്തൊക്കെ കണ്ടിരിക്കാം?
ഉത്തരം: പുൽത്തലപ്പിൽ മഞ്ഞുത്തുള്ളികൾ തിളങ്ങുന്നത് കണ്ട് മാളുവിന് തണുപ്പിലൂടെ ഇറങ്ങി നടക്കാൻ തോന്നി. മുറ്റത്തെ മാവിൻ കൊമ്പിലിരുന്നു കിളികൾ കലപില ശബ്ദം ഉണ്ടാക്കുന്നതും മാവിൻ തുഞ്ചത്ത് അണ്ണാറക്കണ്ണൻ ഊഞ്ഞാലാടുന്നതും അവൾ പുഞ്ചിരിയോടെ ആസ്വദിച്ചു.
മഴവില്ല് വരയ്ക്കുന്നവർ - നാടോടിക്കഥ
അജ്ഞാതരായ പൂർവ്വികർ രൂപപ്പെടുത്തി വാമൊഴിയായി തലമുറകൾ തലമുറകളായി നമുക്ക് പകർന്നു കിട്ടിയ കഥകളാണ് നാടോടിക്കഥകൾ. പുരാതന ജനസമൂഹത്തിന്റെ സങ്കല്പങ്ങളിൽ നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും ഉദയം ചെയ്തവയാണ് മിക്ക നാടോടിക്കഥകളും . ഓരോ ജനസമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് ഇവയൊക്കെ തന്നെ ഉണ്ടായത് . ഗുണപാഠകഥകൾ ഉൾക്കൊള്ളുന്നവയും നീതി, ധർമ്മം തുടങ്ങിയ ജീവിതമൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയുമാണ് മിക്ക നാടോടികഥകളും.
പദപരിചയം
• ചതുപ്പ് - ചെളിനിറഞ്ഞ സ്ഥലം
• അന്നം - ആഹാരം
• തുകിൽ - വസ്ത്രം
• ജാലകം - ജനാല
സമാനപദങ്ങൾ
• ആകാശം- വാനം, ഗഗനം
• കാട് - വനം, കാനനം
വായിക്കാം കണ്ടെത്താം
1. “അവൻ കൈകൾകൊണ്ട് കണ്ണുപൊത്തി. എങ്കിലും കൈവിരലുകൾ മെല്ലെ നീക്കി കൗതുകത്തോടെ ആ കാഴ്ച കാണാതിരിക്കാൻ അവനു കഴിഞ്ഞില്ല” - നീലക്കുട്ടി കണ്ട കാഴ്ചകൾ എന്തൊക്കെയാണ്? വായിച്ചവതരിപ്പിക്കൂ.
ഉത്തരം: നീലക്കുട്ടി കൈകൾ കൊണ്ട് കണ്ണുപൊത്തിയെങ്കിലും ആ കാഴ്ച കാണാതിരിക്കാൻ അവനു കഴിഞ്ഞില്ല. ഒരു മഞ്ഞക്കുട്ടി മഞ്ഞക്കണ്ണുകൾ മഞ്ഞ ശരീരം! മഞ്ഞത്തലമുടി! ഹായ്! എത്ര സുന്ദരനാണവൻ. മഞ്ഞക്കുട്ടി ഓടിവന്ന് മഞ്ഞപ്പന്തുമെടുത്ത് തിരികെ തന്റെ കുന്നിലേക്കുതന്നെ ഓടിപ്പോയി. ഇതെല്ലാമാണ് നീലക്കുട്ടി കണ്ട കാഴ്ചകൾ.
2. നീലക്കുട്ടി മനസ്സിലാക്കിയ രഹസ്യം മറ്റാരോടും പറയാതിരുന്നത് എന്തുകൊണ്ടാവാം?
ഉത്തരം: മുതിർന്നവർ ഇത്രയും കാലം പറഞ്ഞത് കള്ളമാണെന്ന് മറ്റുള്ളവർക്ക് മനസ്സിലാവും എന്ന് അവൻ കരുതി. കൂടാതെ താൻ അച്ഛനോട് സത്യം പറഞ്ഞില്ല എന്ന കുറ്റബോധവും കുട്ടുകാർ തന്നെ പരിഹസിക്കുമോ എന്ന ഭയവും കാരണമാവാം നീലക്കുട്ടി താൻ മനസ്സിലാക്കിയ കാര്യം മറ്റാരോടും പറയാതിരുന്നത്.
3. കഥയിലെ കുട്ടികളുടെയും മുതിർന്നവരുടെയും സ്വഭാവങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ കണ്ടെത്താമോ?
ഉത്തരം: മഴവില്ല് വരയ്ക്കുന്നവർ എന്ന കഥയിലെ മുതിർന്നവർ പലതും അന്ധമായി വിശ്വസിക്കുന്നവരാണ്. അതുകൊണ്ടുതന്നെയാണ് ഒരു കുന്നിലെ മനുഷ്യരെ കണ്ടാൽ മറ്റൊരു കുന്നിലെ മനുഷ്യരുടെ കണ്ണ് പൊട്ടിപ്പോകുമെന്നവർ വിശ്വസിച്ചുവരുന്നത്. എന്തും പരീക്ഷിക്കാനും നിരീക്ഷിക്കാനും തയ്യാറാവുന്നവരാണ് കുട്ടികൾ. അവർ അന്ധവിശ്വാസത്തെ തിരിച്ചറിയുന്നു. സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സ്വതന്ത്ര ലോകത്താണ് കുട്ടികൾ. അവർക്ക് നിറവ്യത്യാസമില്ല.
4. • “മഞ്ഞപ്പന്ത് ഉരുണ്ട് വരുകയാണ്,
• “മഞ്ഞപ്പന്ത് ഉരുണ്ടുരുണ്ട് വരുകയാണ്
- രണ്ടാമത്തെ വാക്യം വായിക്കുമ്പോഴും കേൾക്കുമ്പോഴും മനസ്സിൽ കൂടുതലായി എന്തു ചിത്രമാണ് തെളിയുന്നത്? - ഇതുപോലുള്ള കൂടുതൽ വാക്യങ്ങൾ എഴുതൂ.
ഉത്തരം: മഞ്ഞപ്പന്ത് ഉരുണ്ട് വരികയാണ് എന്ന പ്രയോഗത്തിലൂടെ പന്തിന്റെ ചലനം നമുക്ക് വ്യക്തമാകുന്നു. എന്നാൽ മഞ്ഞപ്പന്ത് ഉരുണ്ടുരുണ്ട് വരികയാണ് എന്ന
പ്രയോഗത്തിലൂടെ വാക്യത്തിന് കൂടുതൽ ഭംഗി വരുന്നു. ഈ പ്രയോഗത്തിലൂടെ പന്ത് ഉരുണ്ട് വരുന്നതിന്റെ ഒഴുക്കും തുടർച്ചയും നമുക്ക് അനുഭവപ്പെടുന്നു.
ഇതുപോലുള്ള മറ്റു വാക്യങ്ങൾ
• കുട്ടി കളഞ്ഞു പോയ പന്ത് നോക്കി നടന്നു.
• കുട്ടി കളഞ്ഞു പോയ പന്ത് നോക്കി നോക്കി നടന്നു.
• മകന്റെ വരവ് അമ്മ കാത്തു നിന്നു.
• മകന്റെ വരവ് അമ്മ കാത്തുകാത്തു നിന്നു.
5. "തൊപ്പിവച്ച കാട്ടുകോഴികൾ'' കോഴിക്ക് നൽകിയ വിശേഷണങ്ങൾ നോക്കൂ.
കോഴി, കാട്ടുകോഴി, തൊപ്പിവച്ച കാട്ടുകോഴി
ഇത്തരത്തിൽ വിശേഷണങ്ങൾ ചേർന്ന മറ്റു പദങ്ങൾ കണ്ടെത്തുക. കഥയിൽ നിന്ന് കണ്ടെത്താവുന്ന മറ്റെന്തൊക്കെ പദങ്ങൾക്ക് വിശേഷണങ്ങൾ നൽകാം?
• ഓടിക്കളിക്കുന്ന കുട്ടി - കുട്ടി, കളിക്കുന്ന കുട്ടി, ഓടിക്കളിക്കുന്ന കുട്ടി.
• കീറിയ നീലക്കുപ്പായം - കുപ്പായം, നീലക്കുപ്പായം, കീറിയ നീലക്കുപ്പായം.
• കാറ്റിലാടുന്ന പച്ചമുളന്തണ്ട് - മുളന്തണ്ട്, പച്ചമുളന്തണ്ട്, കാറ്റിലാടുന്ന പച്ചമുളന്തണ്ട്.
• ഏഴുനിറങ്ങളിൽ പൂത്തുലഞ്ഞ മഴവില്ല് - മഴവില്ല്, പൂത്തുലഞ്ഞ മഴവില്ല്, ഏഴുനിറങ്ങളിൽ പൂത്തുലഞ്ഞ മഴവില്ല്.
6. വേറെ വേറെ നിറങ്ങളുള്ള ആ കുട്ടികൾ ഒന്നിച്ചു ചേരുമ്പോൾ മഴവില്ലിന്റെ ഭംഗി
സൃഷ്ടിക്കപ്പെടുന്നു. എന്തു സന്ദേശമാണ് മഴവില്ല് വരയ്ക്കുന്നവർ എന്ന കഥ നമുക്ക് നൽകുന്നത്? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കു.
ഉത്തരം: ഒരു നാടോടിക്കഥയാണ് മഴവില്ലു വരയ്ക്കുന്നവർ. പല നിറത്തിലുള്ള കുന്നുകളും മനുഷ്യരും പ്രകൃതിയും ഒക്കെയാണ് ഇതിലെ കഥാപാത്രങ്ങൾ. ഒരു കുന്നിലെ മനുഷ്യർ മറ്റൊരു കുന്നിലേക്ക് നോക്കിയാൽ കാഴ്ച പോകും എന്നായിരുന്നു അവരുടെ വിശ്വാസം. എന്തും നിരീക്ഷിക്കാൻ തയ്യാറാകുന്ന കുട്ടികൾ ഇത് അന്ധവിശ്വാസമാണെന്ന് തിരിച്ചറിഞ്ഞു. മുതിർന്നവർ അന്ധവിശ്വാസങ്ങളുടെ തടവറയിലാണ് എന്നാൽ കുട്ടികൾ പരസ്പര സ്നേഹത്തിന്റെ ലോകത്താണ്. നിറവ്യത്യാസം ഇല്ലാതെ കുട്ടികൾ കൂട്ടുകാരാകുന്നു. പല കുന്നുകളിലായി ഭിന്നിച്ചു നിന്ന കുട്ടികൾ ഒന്നിച്ചപ്പോൾ ആ നാട്ടിൽ സ്നേഹവും സന്തോഷവും ഉണ്ടാകുന്നു. 'ഒരുമയാണ് പെരുമ' എന്ന സന്ദേശമാണ് ഈ കഥ നമുക്ക് നൽകുന്നത്.
👉Class V Malayalam Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments