STD 5 അടിസ്ഥാന പാഠാവലി: വിഷുക്കണി - ചോദ്യോത്തരങ്ങൾ | പഠനപ്രവർത്തനങ്ങൾ  


Study Notes for Class 5th അടിസ്ഥാന പാഠാവലി Unit 03 
നിറഭേദങ്ങള്‍ Chapter 02 വിഷുക്കണി - ചോദ്യോത്തരങ്ങൾ / Class 5 Adisthana Padavali - vishukkani - Questions and Answers 
| Teachers Handbook
എം.ടി. വാസുദേവൻ നായർ 
• എംടി എന്നറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍ നായർ മികച്ച എഴുത്തുകാരനും തിരക്കഥാകൃത്തും സിനിമ സംവിധായകനുമാണ്. 23ാം വയസ്സിലായിരുന്നു എംടി തന്റെ  ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. ആ നോവലിന് 1958 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മഞ്ഞ്, കാലം, അസുരവിത്ത്, രണ്ടാമൂഴം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകൾ. എംടിയുടെ ഏറ്റവും മികച്ച കഥ രണ്ടാമൂഴം ആണ്. ഏകദേശം 54 സിനിമക്ക് എംടി തിരക്കഥ എഴിതിയിട്ടുണ്ട്.മികച്ച തിരക്കഥക്കുള്ള നാഷണല്‍ അവാര്‍ഡ് 4 തവണ ലഭിച്ചിട്ടുണ്ട്,  ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994), എന്നീ സിനിമയുടെ തിരക്കഥക്കാണ് ലഭിച്ചത്. 1963-64 കാലത്താണ് മുറപ്പെണ്ണ് എന്ന തിരക്കഥയെഴുതി എംടി ചലച്ചിത്ര ലോകത്തേക്ക് കടന്നത്. എംടി  ആദ്യമായി സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന ചിത്രത്തിന് 1973-ല്‍  രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു.  എംടി നിളയുടെ കഥാകാരന്‍ എന്നറിയപ്പെടുന്നു.

സമാനപദങ്ങൾ
• വീട് - ഗൃഹം,ആലയം, ഭവനം, മന്ദിരം 
• ഭക്ഷണം - ആഹാരം, ഊണ്, ഭോജനം 
• ചോറ് - അന്നം 
• സദ്യ - ഊട്ട്, അന്നദാനം
• നഗരം - പട്ടണം, പുരി, പുരം
• യുദ്ധം...സമരം, രണം 
• മകൻ - പുത്രൻ, തനയൻ 
• അമ്മ - ജനനി, മാതാവ്, ജനയിത്രി

പിരിച്ചെഴുതുക 
• വിഷു + ആണ് = വിഷുവാണ്. 
• ഏർപ്പാട് + ഉണ്ടായിരുന്നു = ഏർപ്പാടുണ്ടായിരുന്നു.
• ഉണ്ടായിരുന്നു + ഇല്ല = ഉണ്ടായിരുന്നില്ല 
• ചിലർ + ഒക്കെ = ചിലരൊക്കെ 
• ആള് + ആയിരുന്നു = ആളായിരുന്നു 
• വിഷു + കൈനീട്ടം = വിഷുക്കൈനീട്ടം 
• പറമ്പിൽ+ ഉണ്ടായിരുന്നു പറമ്പിലുണ്ടായിരുന്നു

വായിക്കാം കണ്ടെത്താം
1. വിഷുക്കണി എന്ന പാഠഭാഗത്ത് എം.ടി. വാസുദേവൻ നായർ സൂചിപ്പിക്കുന്ന കഥകൾ ഏതെല്ലാം ?
ഉത്തരം: എം.ടി.വാസദേവൻ നായർ രചിച്ച "പടക്കം", ''പിറന്നാളിന്റെ ഓർമ്മയിൽ" എന്നീ കഥകളാണ് പാഠഭാഗത്ത് സൂചിപിക്കുന്നത്.

2. “ഇങ്ങനെ ഞങ്ങളുടെ വീടുകളിലും പടക്കം പൊട്ടിയിരുന്നു. പടക്കം പൊട്ടിക്കാനുള്ള ആഗ്രഹം എം.ടി. എങ്ങനെയാണ് നിറവേറ്റിയത്?
ഉത്തരം: തീപ്പെട്ടിയിൽ നിന്ന് മരുന്നെടുത്തു താക്കോലിന്റെ ദ്വാരത്തിനുള്ളിൽ വച്ച് ആണി ഉപയോഗിച്ചു വെടി പൊട്ടിച്ചാണ് എം.ടി തന്റെ പടക്കം പൊട്ടിക്കാനുള്ള ആഗ്രഹം നിറവേറ്റിയത്.

3. അക്കാലത്തെ വിഷു ആഘോഷത്തിന്റെ എന്തെല്ലാം സൂചനകളാണ് പാഠഭാഗത്തുള്ളത്? 
ഉത്തരം: വിഷു ആഘോഷിക്കുന്നതിന്റെ ഭാഗമായ കണിവയ്ക്കൽ, പടക്കം പൊട്ടിക്കൽ, കൊന്നപ്പൂ ശേഖരിക്കൽ, കൈനീട്ടം നൽകൽ, സദ്യയൊരുക്കൽ
എന്നിവയെക്കുറിച്ചെല്ലാം ഉള്ള സൂചനകൾ നമുക്ക് പാഠഭാഗത്ത് കാണാം.

4. കുട്ടിക്കാലത്ത് എം.ടി. അനുഭവിച്ച ദാരിദ്ര്യം എങ്ങനെയാണ്
പാഠഭാഗത്ത് പ്രതിഫലിക്കുന്നത്?
ഉത്തരം: കുട്ടിക്കാലത്ത് അച്ഛൻ അയച്ചു കൊടുത്തിരുന്ന ചെറിയ തുക കൊണ്ടാണ് എം.ടിയുടെ വലിയ കുടുംബം കഴിഞ്ഞിരുന്നത്. ആഘോഷങ്ങൾക്കോ പിറന്നാളിനോ
യാതൊരു പ്രാധാന്യവുമുണ്ടായിരുന്നില്ല. കുട്ടികൾക്കുപോലും വയറുനിറയെ ആഹാരം
കഴിക്കാൻ സാധിച്ചിരുന്നില്ല.

5. “അക്കാലത്തെ ജീവിതം തന്നെ പ്രകൃതിയുമായി വളരെ ഇണങ്ങിയ രീതിയിലായിരുന്നു.'' പ്രകൃതി മനുഷ്യനു തുണയാകുന്ന ഏതെല്ലാം സന്ദർഭങ്ങളാണ് എം.ടി. ഓർമ്മിച്ചെടുക്കുന്നത്?
ഉത്തരം: പ്രകൃതിയുമായി അടുത്തിണങ്ങിയ ഒരു ജീവിതരീതിയായിരുന്നു അന്ന് നിലനിന്നിരുന്നത് എന്ന് എം.ടി. ഓർമ്മിക്കുന്നു. അമ്മയോ ചെറിയമ്മയോ പറമ്പിലേക്ക് ഇറങ്ങിയാൽ കറികൾക്ക് ആവശ്യമായ സാധനങ്ങളും കൊണ്ടാണ് തിരിച്ചു വരാറ്. അത്യാവശ്യം മരുന്നുകളും പറമ്പിൽ നിന്ന് തന്നെയാണ് ശേഖരിച്ചിരുന്നത്. പച്ചിലകൾ കൊണ്ട് തന്റെ മുത്തശ്ശി മുറിവിനുള്ള മരുന്ന് ഉണ്ടാക്കുന്നത് എം.ടി. ഓർത്തെടുക്കുന്നു.

കഥാവിശകലനം
• എം.ടി. യുടെ ചില കഥകളെക്കുറിച്ചുള്ള സൂചനകൾ പാഠഭാഗത്തുണ്ടല്ലോ. അവ വായിച്ച് കഥാകാരന്റെ ജീവിതാനുഭവങ്ങൾ ചർച്ചചെയ്യൂ.
* കുട്ടിക്കാലത്തെ ആഗ്രഹങ്ങൾ
* വീട്ടിലെ സ്ഥിതിഗതികൾ
തുടങ്ങിയവ ചർച്ചയിൽ ഉൾപ്പെടുത്തുമല്ലോ.
ഉത്തരം: പഴയ പാരമ്പര്യത്തിൽ ധാരാളം കൃഷിയുള്ള കുടുംബമായിരുന്നു എം.ടിയുടേത്. കഥാകാരന്റെ ബാല്യത്തിൽ തന്നെ വസ്തുവകകളുടെ ഭാഗമൊക്കെ
കഴിഞ്ഞിരുന്നു. സിലോണിൽ നിന്ന് അച്ഛൻ അയച്ചു കൊടുത്തിരുന്ന ചെറിയ തുക കൊണ്ടാണ് അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞിരുന്നത്. കുടുംബത്തിലെ സ്ഥിതി വളരെ പരിമിതമായിരുന്നതിനാൽ എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടിയിരുന്നില്ല. പിറന്നാളുകൾക്കും മറ്റു ആഘോഷങ്ങൾക്കും വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല. വിഷുവാകുമ്പോൾ പടക്കം പൊട്ടിക്കണമെന്നും പിറന്നാളിന് സദ്യ ഉണ്ണണമെന്നും ആഗ്രഹിച്ചിരുന്ന ബാല്യകാലമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാൽ കുട്ടികൾക്ക് പോലും വയറുനിറയെ ആഹാരം കഴിക്കാൻ സാധിക്കാത്ത അത്ര പ്രാരബ്ദങ്ങൾ നിറഞ്ഞ ഒരു കാലമായിരുന്നു അത്. പ്രകൃതിയുമായി വളരെ ഇണങ്ങിയ ജീവിതരീതിയാണ് അക്കാലത്ത് ഉണ്ടായിരുന്നത്. അത്യാവശ്യം വീട്ടിലേക്ക് വേണ്ട ചിലത് പ്രകൃതിയിൽ നിന്നു തന്നെ ലഭിച്ചിരുന്നു. ബാല്യകാലത്ത് കിട്ടാതെ പോയ
വിഷുക്കൈനീട്ടവും കണികാണലുമെല്ലാം മുതിർന്നതിനു ശേഷം പുതുതലമുറ വന്നപ്പോഴാണ് ഉണ്ടായത്. നാം എത്ര മുതിർന്നാലും നമ്മുടെ ഉള്ളിൽ ഒരു കുട്ടി ഉണ്ടാവും.കുട്ടിക്കാലത്ത് ലഭിക്കാത്ത പലതും പിന്നീട് ലഭിക്കുമ്പോൾ നമ്മിലെ കുട്ടിയാണ് സംതൃപ്തി കൊള്ളുന്നത് എന്നും അദ്ദേഹം പറയുന്നു.


👉Class V Malayalam Textbook (pdf) - Click here 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here