STD 6 സാമൂഹ്യശാസ്ത്രം: അദ്ധ്യായം 10 ജനാധിപത്യവും അവകാശങ്ങളും - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 6 Social Science - Democracy and Rights | Text Books Solution Social Science (Malayalam Medium) Chapter 10 ജനാധിപത്യവും അവകാശങ്ങളും 
| Teaching Manual & Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

Chapter 10: ജനാധിപത്യവും അവകാശങ്ങളും - Questions and Answers
1. ജനാധിപത്യ ഭരണക്രമത്തിനുവേണ്ടി നടന്ന സമരങ്ങളിൽ ശ്രദ്ധേയമായ ഒരു ഉദാഹരണം താഴെ തന്നിരിക്കുന്നു. കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി പട്ടിക വിപുലീകരിക്കുക.
ഉത്തരം:
• ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
• നേപ്പാളിലെ ജനാധിപത്യ പ്രക്ഷോഭം 
• അമേരിക്കൻ സ്വാതന്ത്ര്യ സമരം 
• ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യ സമരം 
• ഫ്രഞ്ച് വിപ്ലവം 
• മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭം 

2. ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യ സമരത്തിന് നെൽസൺ മണ്ടേല നൽകിയ സംഭാവനകൾ എഴുതുക?
ഉത്തരം: നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയിലെ കസോസ ഗോത്രവിഭാഗത്തിൽ ജനിച്ചു. ദക്ഷിണാഫ്രിക്കയിലെ നീഗ്രോ വംശജരുടെ അവകാശ സംരക്ഷണത്തിനു വേണ്ടി പോരാടി. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ മുൻനിര പോരാളിയായിരുന്നു അദ്ദേഹം. രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കപ്പെട്ട അദ്ദേഹത്തിന് ഇരുപത്തിയാറു വർഷവും ഏഴുമാസവും പത്തുദിവസവും ജയിലിൽ കഴിയേണ്ടി വന്നു. 

3. കൂടുതൽ രാജ്യങ്ങളും അവിടത്തെ ഗവൺമെന്റുകളും കണ്ടെത്തി പട്ടിക വിപുലീകരിക്കുക.
 രാജ്യം   ഗവൺമെന്റിന്റെ രൂപം
  ഭൂട്ടാൻ  ഭരണഘടനാപരമായ രാജവാഴ്ച 
  ഇന്ത്യ  ജനാധിപത്യഭരണം
  ബ്രൂണൈ  സുൽത്താൻ ഭരണം
  മ്യാൻമാർ  പട്ടാളഭരണം
  യു.എസ്.എ   ജനാധിപത്യഭരണം
  പാകിസ്ഥാൻ   ജനാധിപത്യഭരണം
  ശ്രീലങ്ക  ജനാധിപത്യഭരണം
  കമ്പോഡിയ  ഭരണഘടനാപരമായ രാജവാഴ്ച  
  സൗദി അറേബ്യ  സമ്പൂർണ്ണ രാജവാഴ്ച

4. ഗവൺമെന്റുകളെ പൊതുവായി എങ്ങനെയെല്ലാം തരം തിരിക്കാം?
ഉത്തരം: 
• ജനാധിപത്യ ഗവണ്മെന്റ് 
• ജനാധിപത്യേതര ഗവണ്മെന്റ് 

5. എന്താണ് ജനാധിപത്യ ഗവണ്മെന്റ് ?
ഉത്തരം: ജനപ്രതിനിധികൾ നടത്തുന്ന ഭരണക്രമത്തെ ജനാധിപത്യ ഗവൺമെന്റ് എന്നു പറയുന്നു.

6. എന്താണ് ജനാധിപത്യേതര ഭരണവ്യവസ്ഥ?
ഉത്തരം: ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ സ്വന്തം ഇഷ്ടാനുസരണം നടത്തുന്ന ഭരണക്രമമാണ് ജനാധിപത്യേതര ഭരണവ്യവസ്ഥ.

7. ഭൂട്ടാൻ രാജാവും ബ്രൂണയ് സുൽത്താനും പിന്തുടർച്ചാടിസ്ഥാനത്തിൽ അധികാരത്തിൽ വരുന്നു. ഇവ ഏതുതരം ഗവൺമെന്റുകൾക്ക് ഉദാഹരണമാണ്.?
ഉത്തരം: ജനാധിപത്യേതര ഗവൺമെന്റ് 

8. പട്ടാളഭരണം എങ്ങനെയാണ് നിലവിൽ വരുന്നത്?
ഉത്തരം: സൈനിക അട്ടിമറിയിലൂടെയാണ് പട്ടാളഭരണം നിലവിൽ വരുന്നത്

9. ജനാധിപത്യ ഗവൺമെന്റുകളുടെയും ജനാധിപത്യേതര ഗവൺമെന്റുകളുടെയും സവിശേഷതകൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക. 
ഉത്തരം: ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ ഭരണമാണ് ജനാധിപത്യ ഗവൺമെന്റിന്റെ സവിശേഷത. ജനാധിപത്യ ഭരണത്തിൽ ജനങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യവും അവകാശങ്ങളും നിയമപരമായി ഉറപ്പു നൽകുന്നു. കൂടാതെ ഭരണാധികാരികളും നിയമത്തിന് വിധേയരായി പ്രവർത്തിക്കുന്നു.
അതേസമയം ജനാധിപത്യേതര ഗവൺമെന്റ് എന്നത് അധികാരം പരമ്പരാഗതമായി കൈമാറുകയോ പിടിച്ചെടുക്കുകയോ ചെയ്യുന്നതിലൂടെ ഉണ്ടാകുന്നതാണ്. ജനങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യവും അവകാശങ്ങളും പരിമിതമാണ്. ഭരണാധികാരി നിയമത്തിന് അതീതനാണ്. കാരണം അവർ തീരുമാനിക്കുന്നതാണ് നിയമം.

10. ജനാധിപത്യഗവൺമെന്റിന്റെ മേന്മകൾ എന്തെല്ലാം?
ഉത്തരം: 
• ജനാഭിലാഷം മാനിക്കുന്നു.
• വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നു.
• ഭരണാധികാരികളും ജനങ്ങളും ഒരേ നിയമത്തിന് വിധേയരാണ്.
• ഭരണാധികാരികൾ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു.

11. ഏതുതരം ഭരണരൂപം നിലനിൽക്കുന്ന രാജ്യത്ത് ജീവിക്കാനാണ് നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത്? കാരണം വിശദമാക്കുക.
ഉത്തരം: ജനാഭിപ്രായം മാനിക്കുന്നതും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നതും തങ്ങൾക്കു ബാധകമായ നിയമങ്ങൾ ഭരണാധികാരികൾക്കും ബാധകമായ ജനാധിപത്യ ഭരണക്രമം നിലനിൽക്കുന്ന രാജ്യത്തായിരിക്കും എല്ലാവരും ജീവിക്കാൻ ഇഷ്ടപ്പെടുക.

12. ജനാധിപത്യ-ജനാധിപത്യേതര ഗവൺമെന്റുകൾ പരിചയപ്പെട്ടല്ലോ. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ജനാധിപത്യവുമായി ബന്ധപ്പെട്ടവയ്ക്കുനേരെ അടയാളവും ജനാധിപത്യേതര ഗവൺമെന്റുമായി ബന്ധപ്പെട്ടവയ്ക്കു നേരെ അടയാളവും രേഖപ്പെടുത്തുക.
• കൃത്യമായ കാലപരിധിയിൽ തിരഞ്ഞെടുപ്പു നടക്കുന്നു.
• തലമുറകളായി കൈമാറുന്ന ഭരണക്രമം.  
• ജനപ്രതിനിധികളുടെ ഭരണം.
• രാജാവിന്റെ/സുൽത്താന്റെ പട്ടാളമേധാവിയുടെ ഭരണം.  
• വ്യക്തിസ്വാതന്ത്ര്യം നിലനിൽക്കുന്നു.
• കോടതികൾക്ക് നിയന്ത്രണം.  
• ജനാഭിപ്രായം മാനിക്കുന്നു.

13. ജനാധിപത്യ ഗവൺമെന്റുകളെ ഇതര ഗവൺമെന്റുകളിൽ നിന്നു വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം എന്താണ്?
ഉത്തരം: ജനാധിപത്യ ഗവൺമെന്റുകളെ ഇതര ഗവൺമെന്റുകളിൽ നിന്നു വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം അവ ഉറപ്പുനൽകുന്ന പൗരാവകാശങ്ങളാണ്. പൗരന്മാർക്ക് ജനാധിപത്യജീവിതം സാധ്യമാകണമെങ്കിൽ പൗരാവകാശങ്ങൾ നിലനിൽക്കണം.

14. ജനാധിപത്യരാജ്യമായ ഇന്ത്യയിൽ നമുക്ക് എന്തെല്ലാം അവകാശങ്ങളാണ് ലഭിക്കുന്നത്?
ഉത്തരം: 
• ജീവിക്കാനുള്ള അവകാശം
• വിദ്യാഭ്യാസത്തിനുള്ള അവകാശം
• അഭിപ്രായസ്വാതന്ത്ര്യം
• സംഘടനാസ്വാതന്ത്ര്യം
• സ്വാതന്ത്ര്യത്തിനുള്ള അവകാശം‍
• സമത്വത്തിനുള്ള അവകാശം
• ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം‍
• മത സ്വാതന്ത്ര്യത്തിനുള്ള അവകാശം

15. എന്താണ് അവകാശം? 
ഉത്തരം: ഒരു പൗരന് മെച്ചപ്പെട്ട ജീവിതം കൈവരിക്കുന്നതിനും തന്റെ ശേഷിയും കഴിവും വികസിപ്പിക്കുന്നതിന് സഹായകമായതും സമൂഹവും രാഷ്ട്രവും ഉറപ്പുനൽകുന്നതുമായ വ്യവസ്ഥകളാണ് അവകാശങ്ങൾ.

16. അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ എന്തെല്ലാം നടപടികൾ കൈക്കൊള്ളണം?
ഉത്തരം: 
• നിയമങ്ങൾ 
• അവകാശബോധം  

17. അവകാശ പത്രിക എന്നാലെന്താണ് ?
ഉത്തരം: അവകാശസംരക്ഷണത്തിന് ആവശ്യമായ നടപടികൾ എല്ലാ രാജ്യങ്ങളിലെയും ഗവൺമെന്റുകൾ സ്വീകരിക്കാറുണ്ട്. ഇതിനായി ഓരോ രാജ്യവും ഭരണഘടനയിലുൾപ്പെടുത്തി പൗരന് ഉറപ്പുനൽകുന്ന അവകാശങ്ങളുടെ പട്ടികയാണ് അവകാശ പത്രിക. ഇന്ത്യയുടെ അവകാശ പത്രിക മൗലികാവകാശങ്ങൾ എന്ന പേരിലറിയപ്പെടുന്നു.

18. എന്താണ് മനുഷ്യാവകാശങ്ങൾ?
ഉത്തരം: മനുഷ്യവംശത്തിലെ ഒരു അംഗം എന്ന നിലയിൽ എല്ലാവർക്കും ഒരുപോലെ ലഭ്യമായിരിക്കേണ്ട അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ. 

19. 1948 ഡിസംബർ പത്തിന് നിലവിൽവന്ന സാർവദേശീയ മനുഷ്യവകാശ പ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ചില അവകാശങ്ങൾ എന്തൊക്കെയാണ്?
ഉത്തരം: 
• ജീവിക്കാനുള്ള അവകാശം
• സ്വാതന്ത്ര്യത്തിനുള്ള അവകാശം
• സംഘടനാസ്വാതന്ത്ര്യം
• തൊഴിലവകാശം
• സംസ്കാരവും ഭാഷയും ലിപിയും സംരക്ഷിക്കാനുള്ള അവകാശം.

20. മനുഷ്യാവകാശ സംരക്ഷണത്തിനു വേണ്ടി ഇന്ത്യാ ഗവൺമെന്റ് കൈക്കൊണ്ടിട്ടുള്ള ഏറ്റവും പ്രധാന നടപടി എന്താണ്?
ഉത്തരം: മനുഷ്യാവകാശ സംരക്ഷണത്തിനു വേണ്ടി ഇന്ത്യാ ഗവൺമെന്റ് ദേശീയതലത്തിലും സംസ്ഥാനതലത്തിലും നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളുടെയും രൂപീകരണം.

21. ദേശീയ മനുഷ്യാവകാശ കമ്മീഷന് രൂപം നൽകാനായി പാർലമെന്റ് മനുഷ്യാവകാശസംരക്ഷണ നിയമം പാസാക്കിയതെന്ന് ?
ഉത്തരം:1993 ൽ 

22. ജീവിക്കാനുള്ള അവകാശം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
ഉത്തരം: ജീവിക്കാനുള്ള അവകാശം എന്നാൽ അന്തസ്സോടെയുള്ള ജീവിതം എന്നാണർഥമാക്കുന്നത്. ശുദ്ധവായു, ശുദ്ധജലം, മതിയായ പോഷകാഹാരം എന്നിവയൊക്കെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്.

23. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഘടന എന്താണ്?
ഉത്തരം: ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാനുൾപ്പെടെ അഞ്ചംഗങ്ങൾ ഉണ്ടാകും. റിട്ടയർ ചെയ്ത ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കും കമ്മീഷന്റെ ചെയർമാൻ.

24. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യചെയർമാൻ ആരായിരുന്നു?
ഉത്തരം: ജസ്റ്റിസ് രംഗനാഥ മിശ്ര 

25. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതലകൾ എന്തെല്ലാം?
ഉത്തരം: 
• മനുഷ്യാവകാശലംഘനവുമായി ബന്ധപ്പെട്ട പരാതികളിന്മേൽ അന്വേഷണം നടത്തുക.
• ജയിലുകളും മറ്റും സന്ദർശിച്ച് അന്തേവാസികളുടെ ജീവിതസൗകര്യം പഠിച്ച് ശുപാർശകൾ നൽകുക. 
• മനുഷ്യാവകാശസംരക്ഷണത്തിന് ഫലപ്രദമായ നിർദേശങ്ങൾ നൽകുക.
• മനുഷ്യാവകാശരംഗത്തു പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളെ പരിപോഷിപ്പിക്കുക.

26. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിലവിൽ വന്നത് എന്ന് ?
ഉത്തരം: 1998

27. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കുക.
ഉത്തരം: എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾക്ക് രൂപം നൽകിയിട്ടുണ്ട്. 1998 ൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നു. ഒരു ചെയർമാനും രണ്ടംഗങ്ങളും അടങ്ങിയതാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതലകൾ തന്നെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമുള്ളത്. മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാവുന്നതാണ്.

28. എന്തുകൊണ്ടാണ് കുട്ടികൾക്ക് സവിശേഷമായ അവകാശങ്ങൾ ആവശ്യമാകുന്നത്?
ഉത്തരം: ബാല്യത്തിന്റെ ശാരീരികവും മാനസികവുമായ അവസ്ഥ കുട്ടികളെ സവിശേഷ പരിഗണന അർഹിക്കുന്നവരാക്കുന്നു. അതിനാൽ കുട്ടികളുടെ അവകാശ സംരക്ഷണം വളരെ പ്രധാനമാണ്.

29. എന്തൊക്കെയാണ് കുട്ടികളുടെ അവകാശങ്ങൾ? കൂടുതൽ അവകാശങ്ങൾ എഴുതി പട്ടിക പൂർത്തിയാക്കൂ. 
ഉത്തരം: 
• അതിജീവനത്തിനും സംരക്ഷണത്തിനും പൂർണവികാസത്തിനുമുള്ള അവകാശം.
• മാനസികവും ശാരീരികവുമായ പീഡനങ്ങളിൽ നിന്നു സംരക്ഷണത്തിനും പരിചരണത്തിനുമുള്ള അവകാശം.
• റോഡിലൂടെ യാത്ര ചെയ്യുക എന്നത് അവകാശമാണ് 
• സ്വാതന്ത്ര്യം അവകാശമാണ് 
• കുട്ടിയെന്ന നിലയിൽ സംരക്ഷണം അവകാശമാണ് 
• വിദ്യാഭ്യാസവും അതിനുള്ള അടിസ്ഥാനസൗകര്യവും അവകാശമാണ് 
• അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ അത് പരിഹരിച്ച് കിട്ടാൻ അവകാശമുണ്ട്.
• ബാലവേലയിൽ നിന്ന് സംരക്ഷണം അവകാശമാണ് 
• അഭിപ്രായസ്വാതന്ത്ര്യം അവകാശമാണ് 
• പേരിനും ദേശീയതയ്ക്കും അവകാശമുണ്ട് 

30. 2009 ൽ പാർലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശനിയമം (ആർ.റ്റി.ഇ ആക്ട്) ന്റെ പ്രധാന ലക്‌ഷ്യം എന്താണ്?
ഉത്തരം: 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഇത് ഉറപ്പാക്കുന്നു. പഠനാനുകൂല അന്തരീക്ഷവും അടിസ്ഥാനസൗകര്യങ്ങളും കുട്ടികളുടെ അവകാശമാണ്.

31. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും രൂപീകരിച്ച ദേശീയ ബാലാവകാശ കമ്മീഷന്റെയും സംസ്ഥാന ബാലാവകാശ കമ്മീഷനുകളുടെയും പ്രധാന ലക്‌ഷ്യം എന്താണ്?
ഉത്തരം: കുട്ടികളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടാൽ ബാലാവകാശ കമ്മീഷനെ സമീപിക്കാനും പരാതിപ്പെടാനും അവകാശമുണ്ട്.

32. ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടന രൂപീകരിച്ച് ബാലവേലയ്ക്കെതിരെ പ്രവർത്തിക്കുന്ന വ്യക്തി?
ഉത്തരം: കൈലാസ് സത്യാർഥി

33. 2014 ൽ മലാലയോടൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വ്യക്തി?
ഉത്തരം: കൈലാസ് സത്യാർഥി

34. പെൺകുട്ടികളു ടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടിയതിന് പതിനേഴാം വയസ്സിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ്?
ഉത്തരം: മലാല യൂസഫ് സായി

35. സ്ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിനും അവരുടെ ഉന്നമനത്തിനുമായി സ്ത്രീ വിവേചന ഉന്മൂലന ഉടമ്പടി ഐക്യരാഷ്ട്രസഭ പാസ്സാക്കിയതെന്ന്? 
ഉത്തരം: 1979 ൽ 

36. എന്തെല്ലാം പ്രത്യേക അവകാശങ്ങളാണ് സ്ത്രീകൾക്കുള്ളത്?
ഉത്തരം:
• തുല്യജോലിക്ക് തുല്യവേതനം
• രാഷ്ട്രീയ - സാമ്പത്തിക- സാമൂഹ്യ മേഖലയിൽ തുല്യപരിഗണന
• സ്കോളർഷിപ്പുകൾ, പഠനസഹായങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്നതിൽ തുല്യാവസരം

37. വനിതാകമ്മീഷന്റെ പ്രധാന ലക്‌ഷ്യം എന്താണ്?
ഉത്തരം: സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി ദേശീയതലത്തിൽ ദേശീയ വനിതാകമ്മീഷനും സംസ്ഥാനതലത്തിൽ സംസ്ഥാന വനിതാകമ്മീഷനുകളും പ്രവർത്തിക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, അവകാശനിഷേധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ കമ്മീഷന് സമർപ്പിക്കാവുന്നതാണ്. പരാതികൾ അന്വേഷിച്ച് ആവശ്യമായ നടപടികൾ കമ്മീഷൻകൈക്കൊള്ളുന്നതാണ്.

38. ചില അവകാശങ്ങളും അനുബന്ധ കടമകളും താഴെ നൽകിയിരിക്കുന്നു. 
കടമകളില്ലാതെ അവകാശങ്ങൾ നിലനിൽക്കില്ല.
 അവകാശങ്ങൾ കടമകൾ
  റോഡിലൂടെ യാത്രചെയ്യുക എന്റെ അവകാശമാണ് റോഡ് നിയമങ്ങൾ പാലിക്കുക എന്റെ കടമയാണ്
  സ്വാതന്ത്ര്യം എന്റെ അവകാശം ഞാൻ അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റുള്ളവർക്ക് നൽകുക എന്റെ കടമയാണ്.
  കുട്ടിയെന്ന നിലയിൽ സംരക്ഷണം എന്റെ അവകാശമാണ്. കുട്ടിയായ എന്നെ സംരക്ഷിക്കുക മാതാപിതാക്കളുടെ കടമയാണ്.
  വാർധക്യത്തിൽ സംരക്ഷണം മാതാപിതാക്കളുടെ അവകാശമാണ്.  വാർധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കുക എന്റെകടമയാണ്. 
  വിദ്യാഭ്യാസവും അതിനുള്ള അടിസ്ഥാന സൗകര്യവും എന്റെ അവകാശമാണ്. സ്കൂൾ നിയമങ്ങൾ അനുസരിക്കുക എന്റെ കടമയാണ്.
  അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ അത് പരിഹരിച്ചു കിട്ടാൻ എനിക്ക് അവകാശമുണ്ട്. രാഷ്ട്രസേവനവും സമൂഹസേവനവും എന്റെ കടമയാണ്

39. അവകാശങ്ങളും കടമകളും തമ്മിലുള്ള പരസ്പരബന്ധം വിലയിരുത്തുക.
ഉത്തരം: അവകാശങ്ങളും കടമകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, അവ പരസ്പര പൂരകങ്ങളാണ്. ഓരോ അവകാശത്തിനും അനുയോജ്യമായ കടമകൾ ഉണ്ട്. ഉദാഹരണത്തിന്, സ്വാതന്ത്ര്യം എന്റെ അവകാശമായിരിക്കുമ്പോൾ തന്നെ ഞാൻ അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റുള്ളവർക്ക് നൽകുക എന്റെ കടമയാണ്. അതിനാൽ, അവകാശങ്ങളും കടമകളും നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് നമുക്ക് പറയാം.

വിലയിരുത്താം 

1. ജനാധിപത്യ ഗവൺമെന്റുകളുടെയും ജനാധിപത്യേതര ഗവൺമെന്റുകളുടെയും സവിശേഷതകൾ താരതമ്യം ചെയ്യുക. 
ഉത്തരം: ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ ഭരണമാണ് ജനാധിപത്യ ഗവൺമെന്റിന്റെ സവിശേഷത. ജനാധിപത്യ ഭരണത്തിൽ ജനങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യവും അവകാശങ്ങളും നിയമപരമായി ഉറപ്പു നൽകുന്നു. കൂടാതെ ഭരണാധികാരികളും നിയമത്തിന് വിധേയരായി പ്രവർത്തിക്കുന്നു.
അതേസമയം ജനാധിപത്യേതര ഗവൺമെന്റ് എന്നത് അധികാരം പരമ്പരാഗതമായി കൈമാറുകയോ പിടിച്ചെടുക്കുകയോ ചെയ്യുന്നതിലൂടെ ഉണ്ടാകുന്നതാണ്. ജനങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യവും അവകാശങ്ങളും പരിമിതമാണ്. ഭരണാധികാരി നിയമത്തിന് അതീതനാണ്. കാരണം അവർ തീരുമാനിക്കുന്നതാണ് നിയമം.

2. ജനാധിപത്യഗവൺമെന്റുകളുടെ മേന്മകൾ എന്തെല്ലാം?
ഉത്തരം: 
• ജനാഭിലാഷം മാനിക്കുന്നു.
• വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നു.
• ഭരണാധികാരികളും ജനങ്ങളും ഒരേ നിയമത്തിന് വിധേയരാണ്.
• ഭരണാധികാരികൾ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു.

3. മനുഷ്യാവകാശങ്ങൾ എന്നാലെന്ത് ? മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിന് കൈക്കൊണ്ടിട്ടുള്ള പ്രധാന നടപടികൾ എന്തെല്ലാം?

ഉത്തരം: മനുഷ്യവംശത്തിലെ ഒരു അംഗം എന്ന നിലയിൽ എല്ലാവർക്കും ഒരുപോലെ ലഭ്യമായിരിക്കേണ്ട അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ. മനുഷ്യാവകാശ സംരക്ഷണത്തിനു വേണ്ടി ഇന്ത്യാ ഗവൺമെന്റ് ദേശീയതലത്തിലും സംസ്ഥാനതലത്തിലും നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളുടെയും രൂപീകരണം. 1948 ഡിസംബർ പത്തിന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ച മനുഷ്യാവകാശ രേഖയാണ്  സാർവദേശീയ മനുഷ്യവകാശ പ്രഖ്യാപനം. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിക്കുന്നു.


4. അവകാശവും കടമയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക.
ഉത്തരം: അവകാശങ്ങളും കടമകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, അവ പരസ്പര പൂരകങ്ങളാണ്. ഓരോ അവകാശത്തിനും അനുയോജ്യമായ കടമകൾ ഉണ്ട്. ഉദാഹരണത്തിന്, സ്വാതന്ത്ര്യം എന്റെ അവകാശമായിരിക്കുമ്പോൾ തന്നെ ഞാൻ അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റുള്ളവർക്ക് നൽകുക എന്റെ കടമയാണ്. അതിനാൽ, അവകാശങ്ങളും കടമകളും നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് നമുക്ക് പറയാം.


8. ജനാധിപത്യവും അവകാശങ്ങളും First Bell Videos ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക



👉Std VI Social Science Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here