STD 7 അടിസ്ഥാനശാസ്ത്രം: Chapter 08 പ്രാണവായുവും ജീവരക്തവും - ചോദ്യോത്തരങ്ങൾ  


Textbooks Solution for Class 7 Basic Science (Malayalam Medium) Breath and Blood of Life | Text Books Solution Basic Science (Malayalam Medium) Chapter 08 പ്രാണവായുവും ജീവരക്തവും 
- Teaching Manual / Teachers Handbook

ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

Chapter 08: പ്രാണവായുവും ജീവരക്തവും - Questions and Answers
I. ശ്വാസോച്ഛ്വാസം
1. എന്താണ് ശ്വാസോച്ഛ്വാസം?
- അന്തരീക്ഷവായുവിനെ ഉള്ളിലേക്കെടുക്കുകയും ഓക്സിജനെ സ്വീകരിച്ചതിനുശേഷം കാർബൺ ഡൈ ഓക്സൈഡ് കലർന്ന വായുവിനെ പുറന്തള്ളുകയും ചെയ്യുന്ന പ്രക്രി യയാണ് ശ്വാസോച്ഛ്വാസം.

2. ഉച്ഛ്വാസവും നിശ്വാസവും തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
- വായു ഉള്ളിലേക്കെടുക്കുന്ന പ്രവർത്തനത്തെ ഉച്ഛ്വാസം എന്നും കാർബൺ ഡയോക്സൈഡ് കലർന്ന വായുവിനെ പുറന്തള്ളുന്നതിന് നിശ്വാസം എന്നും പറയുന്നു. വാരിയെല്ലിന്റെ ചലനം ഉച്ഛ്വാസ-നിശ്വാസപ്രവർത്തനങ്ങൾ നടക്കുമ്പോൾ നെഞ്ച് (വാരിയെല്ലിൻകൂട്) വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു.

3. പാഠപുസ്തകത്തിലെ പട്ടിക പൂർത്തിയാക്കാം.
 ഉച്ഛ്വസിക്കുമ്പോൾ നിശ്വസ്സിക്കുമ്പോൾ
  വാരിയെല്ലിൻകൂട് ഉയരുകയും
വികസിക്കുകയുംചെയ്യുന്നു
 വാരിയെല്ലിൻകൂട് താഴുകയും 
സങ്കോചിക്കുകയും ചെയ്യുന്നു
.

II. മനുഷ്യനിലെ ശ്വസനവ്യവസ്ഥ
4. മനുഷ്യനിലെ മുഖ്യ ശ്വസനാവയവം ഏതാണ്? അതെവിടെ സ്ഥിതിചെയ്യുന്നു?
- ഒരു ജോഡി ശ്വാസകോശങ്ങളാണ് മനുഷ്യന്റെ മുഖ്യ ശ്വസനാവയവം. ഔരസാശയത്തിൽ വാരിയെല്ലിൻ കൂടിനുള്ളിലാണ് ശ്വസനാവയവങ്ങൾ സ്ഥിതി ചെയ്യുന്നത്. 

5. ശ്വസനവ്യവസ്ഥയുടെ ഭാഗങ്ങൾ ഏതൊക്കെ?
• നാസാദ്വാരങ്ങൾ - മൂക്കിലെ ദ്വാരങ്ങൾ, ശ്വസനവ്യവസ്ഥയുടെ പ്രവേശനകവാടം 
• ശ്വാസനാളം - ഒരു നീണ്ട കുഴൽ. 'C' ആകൃതിയിലുള്ള തരുണാസ്ഥിവലയങ്ങൾ കൊണ്ട് നിർമിതമായിരിക്കുന്നു 
• ശ്വസനികൾ - ശ്വാസനാളത്തിന്റെ ശാഖകൾ.
• ശ്വാസകോശം - നിരവധി വായു അറകൾ കൊണ്ട് നിർമിതമായ സ്പോഞ്ചു പോലെയുള്ള ഭാഗം. ഇത് ഒരു ജോഡിയുണ്ട്. ഒന്ന് വലതുവശത്തും മറ്റേത് ഇടതുവശത്തും സ്ഥിതി ചെയ്യുന്നു.

6. ഉച്ഛ്വാസഘട്ടത്തിൽ വായു കടന്നുപോകുന്ന പാത ക്രമമായി രേഖപ്പെടുത്തുക.
നാസാദ്വാരങ്ങൾ →ശ്വാസനാളം ശ്വസനി ശ്വാസകോശം

III. ശ്വസനം നടക്കുമ്പോൾ
ശ്വാസകോശം വികസിക്കുമ്പോൾ വായു ഉള്ളിലേക്കു കടക്കുകയും ചുരുങ്ങുമ്പോൾ വായു പുറന്തള്ളപ്പെടുകയും ചെയ്യുന്നു. മാംസപേശികൾ ഇല്ലാത്തതിനാൽ ശ്വാസകോശത്തിന് സ്വയം സങ്കോചിക്കാനോ വികസിക്കാനോ കഴിയില്ല. ശ്വാസകോശമാതൃക നിർമാണം
ആവശ്യമായ വസ്തുക്കൾ
• Y ട്യൂബ്
• അടിഭാഗം മുറിച്ചുമാറ്റിയ പ്ലാസ്റ്റിക് ഭരണി 
• ബലൂൺ – 2 എണ്ണം
 ഒരു ദ്വാരമുള്ള കോർക്ക്
• നൂൽ 
 ബലൂൺ കഷണം
ഉപകരണങ്ങൾ ചിത്രത്തിലേതുപോലെ ക്രമീകരിക്കുക. 
ഇനി ബലൂൺ ഡയഫ്രത്തിന്റെ മധ്യത്തിൽ പിടിച്ച് താഴേക്ക് വലിച്ചാൽ ശ്വാസകോശങ്ങൾ വീർക്കും.

7. വലിച്ച് കെട്ടിയ ബലൂൺ താഴേക്കു വലിച്ചപ്പോൾ കുപ്പിക്കകത്തെ രണ്ടു ബലൂണുകളും വീർത്തതെന്തുകൊണ്ട്? 
 - കുപ്പിക്കുള്ളിലെ സ്ഥലം കൂടി. തത്ഫലമായി വായുമർദ്ദം കുറഞ്ഞു. അതിനാൽ ബലൂണിനുള്ളിലേക്കു വായു കയറി.

8. വലിച്ചുകെട്ടിയ ബലൂൺ സ്വതന്ത്രമാക്കുമ്പോൾ കുപ്പിക്കകത്തെ ബലൂൺ സങ്കോചിക്കുന്നതെന്തുകൊണ്ട്?
- കുപ്പിക്കുള്ളിലെ സ്ഥലം കുറയുന്നു. വായുമർദം കൂടുന്നു. ബലൂണിനുള്ളിലെ വായു പുറത്തേക്കു പോകുന്നു. 

9. ശ്വാസകോശങ്ങളുടെ സങ്കോചവികാസം നടക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങൾ ഏതൊക്കെ?
 ഔരസാശയത്തിന്റെ അടിത്തട്ടിലെ മാംസപേശികളുടെ പാളിയായ ഡയഫ്രം. 
 വാരിയെല്ലിനോടു ചേർന്നു കാണപ്പെടുന്ന മാംസപേശികൾ 

10. ഡയഫ്രം എന്നാലെന്ത്?
- നമ്മുടെ ശരീരത്തിന്റെ ഉള്ളറയെ രസാശയം, ഉദരാശയം എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി വേർതിരിക്കുന്ന ഭിത്തിയാണ് ഡയഫ്രം.

ചിത്രീകരണം ശ്രദ്ധിക്കുക 
11. ഉച്ഛ്വാസഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ലിസ്റ്റ് ചെയ്യുക.
 ഡയഫ്രം താഴേക്ക് വലിയുന്നു 
 ഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു 
 ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു.
 വായു ശ്വാസകോശങ്ങളിലേക്ക് പ്രവേശിക്കുന്നു 
 കോശങ്ങളിലേക്കു പ്രവേശിക്കുന്നു. 

12. നിശ്വാസഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ലിസ്റ്റ് ചെയ്യുക.
• ഡയഫ്രം പൂർവ്വസ്ഥിതിയിലാകുന്നു 
 ഔരസാശയത്തിലെ വായുമർദ്ദം കൂടുന്നു 
 ശ്വാസകോശങ്ങളിൽ നിന്ന് വായു പുറന്തള്ളപ്പെടുന്നു 

IV. ഉച്ഛ്വാസവായുവിലേയും നിശ്വാസ വായുവിലേയും ഘടകങ്ങൾ
13. പട്ടിക വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക
i. ഉച്ഛ്വാസവായുവിലേയും നിശ്വാസ വായുവിലേയും ഘടകങ്ങളിൽ ഏതിന്റെയൊക്കെ അളവാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?
ഓക്സിജൻ, കാർബൺ ഡയോക്സൈഡ്, ജലബാഷ്പം 

ii. നിശ്വാസവായുവിൽ ഉച്ഛ്വാസവായുവിനെ അപേക്ഷിച്ച് കുറഞ്ഞ ഘടകം ഏത്? എന്തുകൊണ്ടായിരിക്കും? 
ഓക്സിജൻ. ശ്വാസകോശത്തിൽ എത്തുന്ന ഓക്സിജനെ ജീവൽപ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. 

iii. നിശ്വാസവായുവിൽ ഉച്ഛ്വാസവായുവിനെ അപേക്ഷിച്ച് കൂടിയ ഘടകം ഏത്? എന്തുകൊണ്ട്?
കാർബൺ ഡയോക്സൈഡും ജലബാഷ്പവും. ശ്വസനത്തിന്റെ ഫലമായി ഇതു രണ്ടും ഉണ്ടാകുന്നു. 

iv. രണ്ടിലും മാറ്റമില്ലാത്ത ഘടകം ഏത് ? എന്തുകൊണ്ട്? 
നൈട്രജൻ. നൈട്രജനെ ശരീരം സ്വീകരിക്കുന്നില്ല. ശ്വസനഫലമായി നൈട്രജൻ ഉണ്ടാകുന്നുമില്ല.

നിശ്വാസവായുവിൽ ജലബാഷ്പവും കാർബൺ ഡയോക്സൈഡും അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ ചെയ്തുനോക്കൂ.

പ്രവർത്തനം - 1
i. കണ്ണാടിയിൽ നിശ്വാസവായു പതിപ്പിച്ചുനോക്കൂ. കണ്ണാടിയിൽ നിശ്വാസവായു പതിപ്പിക്കുമ്പോൾ കണ്ണാടിക്കുമേൽ മഞ്ഞുപോലെ കാണുന്നതിന്റെ കാരണം എന്താണ്? 
ശ്വസനഫലമായി ജലബാഷ്പം ഉണ്ടാകുന്നു. നിശ്വാസ വായുവിലൂടെ ജലബാഷ്പം പുറത്തുവരുന്നു. അത് കണ്ണാടിയിൽ പറ്റിയിരിക്കുന്നു. അതാണ് മഞ്ഞുപോലെ തോന്നിക്കുന്നത്.

പ്രവർത്തനം - 2
രണ്ടു ബീക്കറുകളിൽ തെളിഞ്ഞ ചുണ്ണാമ്പുവെള്ളം പകുതിവരെയെടുക്കൂ. ഒന്നിൽ സ്ട്രോ വച്ച് ഊതുക. മറ്റേതിൽ ഡ്രോപ്പർ ഉപയോഗിച്ച് അന്തരീക്ഷവായു പലതവണ കടത്തിവിടുക.
ii. തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തിലേക്ക് ഊതുമ്പോൾ ചുണ്ണാമ്പുവെള്ളം പാൽനിറമാകുന്നതിന്റെ കാരണം എന്താണ്? 
ഊതുമ്പോൾ പുറത്തുവരുന്നത് നിശ്വാസവായുവാണ്. ശ്വസനഫലമായി ഉണ്ടാകുന്ന കാർബൺ ഡയോക്സൈഡ് നിശ്വാസവായുവിൽ അടങ്ങിയിരിക്കുന്നു. കാർബൺ ഡയോക്സൈഡാണ് ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കി മാറ്റുന്നത്.

V. ശ്വസനത്തിലെ വൈവിധ്യം 
14. ഉഭയജീവികൾക്ക് രണ്ട് ശ്വസനാവയവങ്ങൾ ഉണ്ട്. ഇതുകൊണ്ടെന്തു പ്രയോജനമാണ് ഉള്ളത്?
- കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന ജീവികളാണ് ഉഭയജീവികൾ കരയിലായിരിക്കുമ്പോൾ അവ ശ്വാസകോശം ഉപയോഗിച്ചും വെള്ളത്തിലായിരിക്കുമ്പോൾ ത്വക്ക് ഉപയോഗിച്ചും ശ്വസിക്കുന്നു.

15. സസ്യങ്ങളുടെ ശ്വസനവാതകം ഏതാണ്? 
- ഓക്സിജൻ 

16. സസ്യങ്ങൾ ഓക്സിജനും കാർബൺ ഡയോക്സൈഡും പുറന്തള്ളുന്നു. എന്തുകൊണ്ട്?
- സസ്യങ്ങൾ ശ്വസിക്കുമ്പോൾ ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡയോക്സൈഡ് പുറന്തള്ളുകയും ചെയ്യുന്നു. എന്നാൽ പ്രകാശസംശ്ലേഷണസമയത്ത് കാർബൺ ഡയോക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തള്ളുകയും ചെയ്യുന്നു.

17. എന്താണ് ശ്വസനം?
- ജീവികൾ അവയുടെ പരിസരത്തുനിന്ന് ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറത്തുവിടുകയും ചെയ്യുന്ന പ്രക്രിയയാണ് ശ്വസനം

VI. ശ്വാസവായു രക്തത്തിലേക്ക് 
18. ശ്വാസകോശത്തിലെത്തുന്ന ഓക്സിജന് എന്തു സംഭവിക്കും?
- ഓക്സിജൻ രക്തത്തിൽ കലരും.

19. രക്തം ഓക്സിജനെ എങ്ങോട്ടു കൊണ്ടുപോകും? 
- കോശത്തിലേക്ക്.

20. രക്തം കോശങ്ങളിൽനിന്ന് ഏത് വാതകം സ്വീകരിക്കും? 
- കാർബൺ ഡയോക്സൈഡ്

21. രക്തത്തിന്റെ ധർമങ്ങൾ എന്തൊക്കെയാണ്?
 ശ്വാസകോശങ്ങളിൽനിന്ന് ഓക്സിജനെ കോശങ്ങളിലെത്തിക്കുക.
• കോശങ്ങളിൽ നിന്ന് കാർബൺ ഡയോക്സൈഡിനെ തിരിച്ച്ശ്വാ സകോശങ്ങളിലെത്തിക്കുക.
• ചെറുകുടലിൽനിന്നും ദഹിച്ച ആഹാരഘടകങ്ങളെ കോശങ്ങളിൽ എത്തിക്കുക.
 കരളിൽനിന്ന് യൂറിയയെ വൃക്കയിലെത്തിക്കുക. 

22. രക്തം വിവിധ പദാർത്ഥങ്ങളെ വഹിച്ചുകൊണ്ടുപോകുന്ന ഒരു മാധ്യമാണെന്ന് മനസ്സിലായല്ലോ. എന്നാൽ എല്ലാ ജീവികൾക്കും രക്തമില്ല. ചില ജീവികളുടെ രക്തത്തിന് ചുവപ്പ് നിറമില്ല. ഉദാ: പാറ്റ,
 എല്ലാ ജീവികൾക്കും രക്തമുണ്ടോ?
എല്ലാ ജീവികൾക്കും രക്തമില്ല

 എല്ലാ ജീവികളുടെയും രക്തത്തിന്റെ നിറം ചുവപ്പാണോ?
- ചില ജീവികളുടെ രക്തത്തിന് ചുവപ്പ് നിറമില്ല. ഉദാ: പാറ്റ,

23. എന്താണ് സ്വാംശീകരണം ?
- ആഹാരത്തിലെ പോഷകഘടകങ്ങൾ ഓരോ കോശത്തിലും വെച്ച് ഓക്സിജനുമായി ചേർന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയയാണ് സ്വാംശീകരണം.

VII. മനുഷ്യരക്തത്തിൽ 
24. മനുഷ്യരക്തത്തിന്റെ നിറമെന്താണ്? അതിന്റെ കാരണമെന്ത്?
- ചുവപ്പ് നിറം. കാരണം രക്തത്തിൽ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിൻ എന്ന വർണകം 

25. ഹീമോഗ്ലോബിന്റെ ധർമം എന്ത്?
- ഓക്സിജനെ കോശങ്ങളിലേക്കും അവിടെനിന്ന് കാർബൺ ഡയോക്സൈഡിനെ ശ്വാസകോശങ്ങളിലേക്കും വഹിച്ച് കൊണ്ടുപോകുന്നത് ഹീമോഗ്ലോബിനാണ്.

26. രക്തത്തിലെ ഘടകങ്ങൾ ഏതൊക്കെ?
 പ്ലാസ്മ - രക്തത്തിലെ ദ്രാവകഭാഗം - ഇതിൽ 90% വും ജലമാണ്. 
 ചുവന്ന രക്തകോശങ്ങൾ 
 വെളുത്ത രക്ത കോശങ്ങൾ - ഇവ 5 തരത്തിലുണ്ട്. 
 പ്ളേറ്റ് ലെറ്റുകൾ 

27. മറ്റുജീവികളിൽ പദാർത്ഥസംവഹനം നടക്കുന്നത് എങ്ങനെയാണ്?
- ഷഡ്പദങ്ങളിൽ ശരീര അറകളിൽ നിറഞ്ഞിരിക്കുന്ന ദ്രാവകത്തിലൂടെയാണ് പദാർത്ഥസംവഹനം നടക്കുന്നത്. ഹീമോഗ്ലോബിൻ ഇല്ലാത്തതിനാൽ ഇതിനു നിറമില്ല ഒഴുകാൻ പ്രത്യേക കുഴലുമില്ല. ഏകകോശജീവികളായ അമീബ, പാരമീസിയം, യുഗ്ലീന, ക്ലാമിഡോമോണസ് തുടങ്ങിയ ജീവികളിൽ പദാർത്ഥ സംവഹനത്തിന് പ്രത്യേക സംവിധാനം ആവശ്യമില്ല. കോശദ്രവ്യമാണ് പദാർത്ഥങ്ങളെ വഹിച്ചുകൊണ്ട് കോശത്തിനുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത്

VIII. രക്തപര്യയനം
28. രക്തപര്യയനം എന്നാലെന്ത് ?
- ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ എല്ലാഭാഗത്തും രക്തം എത്തിക്കുന്നതും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രക്തത്തെ ഹൃദയത്തിൽ തിരിച്ചെത്തിക്കുന്നതുമാണ് രക്തപര്യയനം.

29. രക്തപര്യയന വ്യവസ്ഥയിൽ ഉൾപ്പെടുന്ന ഭാഗങ്ങൾ ഏതെല്ലാം?
- ഹൃദയം, രക്തക്കുഴലുകൾ, രക്തം

30. മനുഷ്യ ശരീരത്തിൽ എത്രതരം രക്തക്കുഴലുകൾ ഉണ്ട്? ഏതെല്ലാം? 
 3 തരം. 
 ധമനികൾ, സിരകൾ, ലോമികകൾ.

IX. മനുഷ്യ ഹൃദയം
31. എന്തൊക്കെയാണ് മനുഷ്യഹൃദയത്തിന്റെ പ്രത്യേകതകൾ ?
 രക്തപര്യയനവ്യവസ്ഥയുടെ കേന്ദ്രമാണ് ഹൃദയം. 
• മുഷ്ടിയോളം വലിപ്പമുണ്ട്.
 ഔരസാശയത്തിൽ ശ്വാസകോശങ്ങൾക്കിടയിലായി ഇടതു വശംചേർന്ന് കാണപ്പെടുന്നു.
• ഹൃദയത്തെ പൊതിഞ്ഞ് സംരക്ഷിക്കാൻ വാരിയെല്ലുകൾ ഉണ്ട്. 
• ഹൃദയത്തെ പൊതിഞ്ഞുള്ള ആവരണമാണ് പെരികാർഡിയം ഇതൊരു ഇരട്ടസ്തരമാണ്.
• ഹൃദയത്തിന് 4 അറകൾ ഉണ്ട്.

32. മനുഷ്യശരീരത്തിൽ ഏതൊക്കെ തരം രക്തക്കുഴലുകളുണ്ട് ?
 ഹൃദയത്തിലേക്ക് രക്തം കൊണ്ടു വരുന്ന കുഴലുകളാണ് സിരകൾ (Veins).
 ഹൃദയത്തിൽനിന്ന് രക്തം കൊണ്ടുപോവുന്ന കുഴലുകളാണ് ധമനികൾ (Arteries).
 സിരകളെയും ധമനികളെയും ബന്ധിപ്പിക്കുന്ന സൂക്ഷ്മങ്ങളായ രക്തക്കുഴലുകളാണ് ലോമികകൾ (Capillaries).

33. എന്താണ് ഹൃദയമിടിപ്പ്
- ഹൃദയം ഒരു പ്രാവശ്യം സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നതാണ് ഹൃദയമിടിപ്പ്.

X. സ്റ്റെതസ്കോപ്പ് നിർമിക്കാം 
34. എന്താണ് സ്റ്റെതസ്കോപ്പ്?
- ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമാണ്  സ്റ്റെതസ്കോപ്പ്. ഡോക്ടർമാർ ഈ ഉപകരണം ഉപയോഗിച്ച് ഹൃദയമിടിപ്പ് പരിശോധിക്കുന്നു. 

35. സ്റ്റെതസ്കോപ്പ് ആദ്യമായി നിർമ്മിച്ചത് ആരാണ് ?
- റെനെ ലനക് 

പാഠപുസ്തകത്തിലെ വിശദീകരണത്തെ അടിസ്ഥാനമാക്കി ഒരു സ്റ്റെതസ്കോപ്പ് നിർമിക്കൂ.
ഒരു മാതൃക നൽകിയിരിക്കുന്നു.
സ്റ്റെതസ്കോപ്പ് സ്വയം നിർമിക്കാൻ ആവശ്യമുള്ള വസ്തുക്കൾ
 Y ട്യൂബ് 
 ഫണൽ (ചോർപ്പ്), റബർ ട്യൂബ് (പ്ലാസ്റ്റിക് ട്യൂബ്), ബലൂൺ 
പ്രവർത്തനം
ട്യൂബിൻെറ 3 അഗ്രങ്ങളിലും കുഴലുകൾ പിടിപ്പിക്കുക. താഴെ കുഴലിൻറ അഗ്രത്ത് ചോർപ്പിൻറ വാൽ പിടിപ്പിക്കുക. ബലൂൺ കഷണം ചോർപ്പിന്റെ വായ് ഭാഗത്ത് നന്നായി വലിഞ്ഞുനില്ക്കത്തക്കവിധം കെട്ടി ഉറപ്പിക്കുക. ഇപ്പോൾ സ്റ്റെത സ്കോപ്പ് ആയി. നിങ്ങൾ നിർമിച്ച സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് കൂട്ടുകാരുടെ ഹൃദയമിടിപ്പ് പരിശോധിക്കുക.

XI. ഹൃദയാരോഗ്യവും ആഹാരരീതികളും 
36. ഹൃദയത്തിൻറെ ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
• കൊഴുപ്പു കുറഞ്ഞ ആഹാരസാധനങ്ങൾ കഴിക്കുക. 
 ക്രമമായി വ്യായാമം ചെയ്യുക.
• പുകവലിയും മദ്യപാനവും ഒഴിവാക്കുക. 
 ഉപ്പിൻെറ ഉപയോഗം കുറയ്ക്കുക. 

37. ഹൃദയരോഗങ്ങൾക്കുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്?
 തെറ്റായ ഭക്ഷണരീതി
 വ്യായാമക്കുറവ്
 പുകവലി മദ്യപാനം
 പ്രമേഹം
 മരുന്നുകളുടെ തുടർച്ചയായ ഉപയോഗം 
 ഉയർന്ന രക്തസമ്മർദ്ദം 
• പാരമ്പര്യം.

38. തെറ്റായ ജീവിതശൈലികൾ മൂലം ആരോഗ്യം നശിപ്പിക്കുന്നതിനെതിരെ ഒരു പോസ്റ്റർ തയാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കൂ.
39. മുറിവുണ്ടായാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകൾ എന്തൊക്കെ?
 ശുദ്ധജലം ഉപയോഗിച്ച് മുറിവ് കഴുകുക.
 മുറിവിൽ അമർത്തിപ്പിടിച്ച് രക്തസ്രാവം നിയന്ത്രിക്കുക 
 കൈയിലാണ് മുറിവെങ്കിൽ കൈ ഉയർത്തിപ്പിടിക്കുക 
 ശുദ്ധമായ തുണിയോ ബാന്റേജോ കൊണ്ട് മുറിവ് പൊതിഞ്ഞുകെട്ടുക.
 വൈദ്യസഹായം തേടുക.

വിലയിരുത്താം
1. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ സംഭവിക്കുന്ന പ്രവർത്തനങ്ങളിൽ പെടാത്തത്.
a) ശ്വാസകോശത്തിലെ വായുമർദം കൂടുന്നു.
b) വായു അറകൾ വികസിക്കുന്നു.
c) ഡയഫ്രം താഴേക്ക് വലിയുന്നു.
d) ഔരസാശയത്തിന്റെ വ്യാപ്തം കുറയുന്നു.
ഉത്തരം: d) ഔരസാശയത്തിന്റെ വ്യാപ്തം കുറയുന്നു.

2. ശ്വാസനാളം തടസ്സപ്പെട്ട ഒരാൾക്ക് പ്രഥമശുശ്രൂഷ നൽകുമ്പോൾ ആദ്യം ചെയ്യേണ്ടത് എന്ത്?
a) വെള്ളം കുടിക്കാൻ നൽകുക.
b) മുഖത്ത് വെള്ളം കുടയുക.
c) കസേരയിൽ ഇരുത്തുക.
d) ശ്വാസതടസ്സം നീക്കുക.
ഉത്തരം: d) ശ്വാസതടസ്സം നീക്കുക.

3. മനുഷ്യനിലെ ശ്വസനവ്യവസ്ഥയിലെ ഭാഗങ്ങളുടെ ചിത്രീകരണം ക്രമപ്പെടുത്തുക.
നാസാദ്വാരം ശ്വാസകോശം ശ്വാസനാളം ശ്വസനി
ഉത്തരം: നാസാദ്വാരം →ശ്വാസനാളം ശ്വസനി ശ്വാസകോശം




TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here