Class 4 പരിസര പഠനം UNIT 1: വയലും വനവും - ചോദ്യോത്തരങ്ങൾ, പഠന സഹായികൾ | Teaching Manual  


നാലാം ക്‌ളാസിലെ പരിസര പഠനത്തിലെ വയലും വനവും പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ആവശ്യമായ വിവിധ പഠനസഹായികൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു | Student Support Materials for Class 4 EVS - Unit 1: വയലും വനവും (Fields and Forests) - Study Materials & Teaching Manual / Questions and Answers. ഈ അധ്യായത്തിന്റെ English Medium Notes Click here
പരിസര പഠനം: വയലും വനവും

പഠനനേട്ടങ്ങൾ 
# വയലും വനവും എന്ന പാഠഭാഗത്ത് നേടേണ്ട പഠനനേട്ടങ്ങൾ 
• ജീവികളെ കരയിൽ ജീവിക്കുന്നവ, ജലത്തിൽ ജീവിക്കുന്നവ, കരയിലും ജലത്തിലും ജീവിക്കുന്നവ എന്നിങ്ങനെ പട്ടികപ്പെടുത്തുന്നു.
• ജലജീവികളുടെ ശാരീരിക സവിശേഷതകൾ ജലജീവിതത്തിന് എങ്ങനെ അനുയോജ്യമാണ് എന്ന് കണ്ടെത്തി വിശദീകരിക്കുന്നു.
• കരയിലും ജലത്തിലും ജീവിക്കുന്ന ജീവികളെ പട്ടികപ്പെടുത്തുന്നു.
• ജീവികളുടെ പരസ്പരബന്ധം കണ്ടെത്തി പ്രസ്താവിക്കുന്നു.
• ജീവനുള്ള ഘടകങ്ങളും ജീവനില്ലാത്ത ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഉദാഹരണം സഹിതം വിശദീകരിക്കുന്നു.
• തന്റെ പ്രദേശത്തെ ആവാസ വ്യവസ്ഥകളെ കണ്ടെത്തുന്നു.
• വനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു വിശദീകരിക്കുന്നു.
• സ്വാഭാവിക വാസസ്ഥലങ്ങൾ തകർക്കുന്ന മനുഷ്യന്റെ ഇടപെടലുകൾ കണ്ടെത്തി പ്രസ്താവിക്കുന്നു.
• പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

# ജീവികളെ അവയുടെ വാസസ്ഥത്തിൻെറ അടിസ്ഥാനത്തിൽ വർഗീകരിക്കുക. 
# കരയിൽമാത്രം ജീവിക്കുന്നവ
• അണ്ണാൻ
• പൂച്ച
• ആന
• ആട് 

# ജലത്തിൽ മാത്രം ജീവിക്കുന്നവ
• മത്സ്യം
• ചെമ്മീൻ
• ഡോൾഫിൻ
• നീരാളി
• തിമിംഗലം
• നീർനായ

# കരയിലും ജലത്തിലും ജീവിക്കുന്നവ
• തവള
• മുതല
• ആമ

# ഉഭയജീവികൾ
കരയിലും വെള്ളത്തിലുമായി ജീവിതചക്രം പൂർത്തിയാക്കുന്ന നട്ടെല്ലുള്ള ജീവികളെ ഉഭയജീവികൾ എന്നു പറയുന്നു. 
ഉദാഹരണം:
• തവള
• സാലമാൻഡർ (SALAMANDER)
• ന്യൂട്ട് (NEWT)
• സിസിലിയൻ (CAECILIANCE)

# ഉഭയജീവികളുടെ പ്രത്യേകതകൾ 
ജലത്തിൽ ജീവിക്കാൻ പാകത്തിലുള്ള ശാരീരിക പ്രത്യേകതകളുമായി ജനിച്ച്, പൂർണ്ണവളർച്ച പ്രാപിക്കുമ്പോഴേക്കും കരജീവികളുടെ പ്രത്യേകതകൾ സ്വാംശീകരിക്കുന്ന പ്രത്യേക ജീവിവിഭാഗത്തിനെയാണ് ഉഭയജീവികൾ എന്നു വിളിക്കുന്നത്. തവളയെക്കൂടാതെ ന്യൂട്ട്, സലമാണ്ടർ, സിസിലിയൻ മുതലായ ജീവികളും ഉഭയജീവികളിൽ പെടുന്നു. 
ഉഭയജീവികൾ ജലത്തിലോ ജലസാമീപ്യമുള്ള പ്രദേശങ്ങളിലോ ആയിരിക്കും മുട്ടകളിടുന്നത്. മുട്ടവിരിഞ്ഞുവരുന്ന കുഞ്ഞുങ്ങളെ പൂർണ്ണവളർച്ച പ്രാപിക്കുമ്പോഴേക്കും, ഈ ജീവികൾക്ക് ശ്വാസകോശവും കാലുകളും വളർന്നുവരുന്നു. ശരീരത്തിന്റെ
പിൻഭാഗം വാലായി രൂപാന്തരം പ്രാപിക്കുകയോ പൂർണ്ണമായി ശരീരത്തിന്റെ ഭാഗത്തോടെ ചേരുകയോ ചെയ്യുന്നു. 
ജലത്തിൽ കഴിയുന്ന സമയത്തും ഉഭയജീവികൾക്ക് അവയുടേതായ പ്രത്യേകതകളുണ്ട്. ഉഭയജീവികളുടെ തല മത്സ്യങ്ങളുടേതിൽ നിന്നും തികച്ചും വിഭിന്ന ആകൃതിയും ഘടനയുമുള്ളതായിരിക്കും. കണ്ണുകളോടനുബന്ധിച്ച് കൺപോളകളും കണ്ണീർ ഗ്രന്ഥികളുമുണ്ടാകും. മത്സ്യത്തിന് ആന്തരകരണമാണുണ്ടാവാറ്. അന്തരീക്ഷത്തിലൂടെയുള്ള ശബ്ദം ഉഭയജീവികൾക്ക് ശ്രവിക്കാനാവും.
ഉഭയജീവികൾക്ക് കർണ്ണപുടം തലയുടെ പിൻഭാഗത്താവും ഉണ്ടാവുക. ചില ന്യൂട്ടുകൾക്ക് ശ്വാസകോശം ഉണ്ടാവാറില്ല. അവ തൊലിപ്പുറത്തുകൂടിയാവും ശ്വസിക്കുക. ശ്വാസകോശമുള്ള ഉഭയജീവികളും തൊലിപ്പുറത്തുകൂടി ശ്വസിക്കാനുള്ള കഴിവുണ്ട്.

# എന്താണ് അനുകൂലനം (ADAPTATION) ?
• ഒരു ജീവിക്ക് അതിൻെറ വാസസ്ഥലത്ത് ജീവിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകൾ ഉണ്ടായിരിക്കും ഇതിനെ അനുകൂലനം എന്ന് പറയുന്നു.

# മത്സ്യത്തിൻെറ അനുകൂലനങ്ങൾ എന്തെല്ലാം ?
• രണ്ടറ്റവും കൂർത്ത ശരീരാകൃതി ജലത്തിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്നു. 
• ജലത്തിൽ തുഴയുന്നതിന് അനുയോജ്യമായ ചിറകുകൾ.
• ദിശമാറ്റാൻ സഹായിക്കുന്ന വാൽച്ചിറകുകൾ.
• വെള്ളത്തിൽ തെന്നി നീങ്ങൻ സഹായിക്കുന്ന വഴുവഴുപ്പുള്ള ശരീരം .
• ചെകിളപ്പൂക്കൾ / ശകുലങ്ങൾ ജലത്തിൽ ശ്വസിക്കാൻ സഹായിക്കുന്നു.
• നിരനിരയായി ക്രമീകരിച്ചിരിക്കുന്ന ശൽക്കങ്ങൾ  / ചെതുമ്പലുകൾ ചൂടിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷിക്കുന്നു. 
• കണ്ണുകൾ തലയ്ക്ക് ഇരുവശവും ആയതിനാൽ വശങ്ങളിലെ കാഴ്ചകൾ സാധ്യമാക്കുന്നു.

# മത്സ്യത്തിൻെറ ചിത്രം വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്തുക. 
# മത്സ്യങ്ങൾ ശ്വസിക്കുന്നത് എങ്ങനെ?
ചെകിളപ്പൂക്കൾ / ശകുലങ്ങൾ ജലത്തിൽ ശ്വസിക്കാൻ സഹായിക്കുന്നു

# അതിന് ഓക്സിജൻ എവിടെന്നു കിട്ടുന്നു ?
ജലത്തിൽ നിന്നാണ് അതിന് ഓക്സിജൻ ലഭിക്കുന്നത്. 
# എന്തിനാണ് മത്സ്യം അതിൻെറ വായ് മുറയ്ക്ക് അടക്കുകയും തുറക്കുകയും ചെയ്യുന്നത് ?
മത്സ്യങ്ങൾ വായ് അടക്കുകയും തുറക്കുകയും ചെയ്യുന്നു. വായ് തുറക്കുമ്പോൾ വായിലൂടെ അകത്തേക്കെടുക്കുന്ന ജലം ചെകിളപ്പൂക്കൾ ( Gills) എന്ന അവയവത്തിലൂടെ കടന്നുപോകുന്നു. അപ്പോൾ  ജലത്തിൽ ലയിച്ചുചേർന്ന ഓക്സിജൻ  ചെകിളപ്പൂക്കളിലെ രക്തത്തിൽ കലരുന്നു. 

# മത്സ്യത്തിൻെറ ശരീരത്തിൻെറ ആകൃതി എന്താണ്?
മത്സ്യത്തിൻെറ ശരീരത്തിൻെറ മധ്യഭാഗം വീതികൂടിയും അഗ്രങ്ങൾ വീതികുറഞ്ഞുമിരിക്കുന്നു. ഈ ആകൃതി ധാരാരേഖിതം (സ്ട്രീംലൈൻഡ്) (streamlined) ആണെന്നു പറയും 

# ചില ജീവികളും അവയുടെ അനൂകൂലനങ്ങളും 

1. പരുന്ത് 
• അകലെ നിന്ന് തന്നെ ഇരയെ കാണാനുള്ള സൂക്ഷ്മമായ കാഴ്ചശക്തി .
• ഇരയെ പിടിക്കുന്നതിനും അതിനെ കൊത്തി മുറിക്കുമ്പോൾ ഇരയെ ബലമായി പിടിച്ചു നിർത്തുന്നതിനും സഹായിക്കുന്ന കൂർത്ത് വളഞ്ഞ മൂർച്ചയേറിയ നഖങ്ങൾ .
• ഇരയെ കൊത്തി മുറിക്കാൻ സഹായകമായ വളഞ്ഞ് മൂർച്ചയുള്ള ബലമുള്ള കൊക്കകൾ 

2. കുളവാഴയുടെ 
• ഇലയിൽ മെഴുകുപോലുള്ള ആവരണം ഉള്ളതുകൊണ്ട് വെള്ളത്തിൽ ആണെങ്കിലും ചീഞ്ഞു പോകുന്നില്ല.
• തണ്ടിലും ഇലയിലും വായു അറകൾ ഉള്ളതിനാൽ ഇലകൾ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നു.

3. നീർനായ
• ചർമ്മബന്ധിത മായ പാദങ്ങൾ
• കാലുകളുപയോഗിച്ച് കരയിൽ നടക്കാൻ കഴിയുന്നു.
• നല്ല ഘ്രാണശക്തിയുണ്ട്. 

4. നീർകാക്ക
• എണ്ണമയമുള്ള തൂവലുകൾ 
• ജലത്തിൽ ഇരയെ പിടിക്കാൻ നന്നായി വഴങ്ങുന്ന കഴുത്ത്
• വെള്ളത്തിൽ തുഴഞ്ഞു  സഞ്ചരിക്കാൻ കഴിയുന്ന ചർമബന്ധിത പാദങ്ങൾ 

5. ആമ 
• വെള്ളത്തിലൂടെ തുഴഞ്ഞു സഞ്ചരിക്കാൻ കഴിയുന്ന ചർമ്മബന്ധിതമായ പാദങ്ങൾ.
• കാലുകൾ ഉപയോഗിച്ച് കരയിൽ നടക്കാൻ കഴിയുന്നു. 
• ശ്വസിക്കാതെ ഏറെ നേരം വെള്ളത്തിൽ കഴിയാനാകും. 

6. ആമ്പൽ 
• ഇവയ്ക്ക് മെഴുകുപോലുള്ള ആവരണമുള്ളതുകൊണ്ട് വെള്ളത്തിൽ ആണെങ്കിലും ചീഞ്ഞു പോകുന്നില്ല.
• നീളമുള്ള തണ്ടും, വായു അറകളുള്ള ഇലയും ഇവയെ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്നു.

7. മരംകൊത്തി 
• മരത്തിൽ ഇരിക്കാനും കയറാനും സഹായകമായ കാലുകളും വിരലുകളും
• ബലമേറിയ മൂർച്ചയുള്ള കൊക്ക് മരത്തിൽ കൊത്തി ഇരയ കണ്ടെത്താൻ സഹായിക്കുന്നു.

# സസ്യങ്ങൾക്ക് വളരാൻ എന്തെല്ലാം ഘടകങ്ങൾ ആവശ്യമാണ് ?
• മണ്ണ് 
• ജലം 
• വായു 
• സൂര്യപ്രകാശം 
# എന്താണ് ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും?
ജീവനുള്ളവയെ ജീവീയ ഘടകങ്ങളെന്നും ജീവനില്ലാത്തവയെ അജീവീയ ഘടകങ്ങളെന്നും പറയുന്നു.

# അജീവിയ ഘടകങ്ങൾ എങ്ങനെയാണ് സസ്യങ്ങളെയും  ജന്തുക്കളേയും സഹായിക്കുന്നത്?
• സസ്യങ്ങൾക്കും ജന്തുക്കൾക്കും ശ്വസിക്കാൻ വായു വേണം. വായു അജീവിയ ഘടകമാണ്.
• അജീവിയ ഘടകമായ മണ്ണിലാണ് സസ്യങ്ങൾ വളരുന്നത്.
• സസ്യങ്ങൾക്കും ജന്തുക്കൾക്കും വെള്ളമില്ലാതെ ജീവിക്കാനാകില്ല. വെള്ളം അജീവിയ ഘടകമാണ്.
• സസ്യങ്ങൾക്ക് വളരാൻ അജീവിയ ഘടകമായ സൂര്യപ്രകാശം വേണം. 

# ജീവിയഘടകങ്ങളും അജീവിയ ഘടകങ്ങളും അവയുടെ പരസ്പരാശ്രയത്വവും 
• മത്സ്യം - വെള്ളത്തിൽ ജീവിക്കുന്നു. വെള്ളത്തിലെ ചെറുജീവികളെ ആഹാരമാക്കുന്നു.
• ജലം -  ജലജീവികൾക്ക് വാസസ്ഥലം നൽകുന്നു.
• ആൽമരം -  മണ്ണിന് ഫലപുഷ്ടി നൽകുന്നു. മണ്ണിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. 
• താമര - വെള്ളത്തിൽ ജീവിക്കുന്നു. തേനീച്ച, വണ്ട് തുടങ്ങി ജീവികൾക്ക് ആഹാരം നൽകുന്നു. 
• പാറ -  ചെറുജീവികൾക്കും സസ്യങ്ങൾക്കും വാസസ്ഥലം നൽകുന്നു.
• വായു -  എല്ലാ ജീവികൾക്കും ജീവൻ നിലനിർത്താനാവശ്യമായ വായു നൽകുന്നു.
• തവള -  കരയിലും വെള്ളത്തിലും ജീവിക്കുന്നു ഷട്പദങ്ങളെ ആഹാരത്തിനായി ആശ്രയിക്കുന്നു.
• നീർക്കോലി -  ജലത്തിൽ ജീവിക്കുന്നു. ജലത്തിലെ ചെറു ജീവികളെ ആഹാരമാക്കുന്നു.
• പ്രകാശം - ജീവികളുടെ നിലനിൽപിന് സഹായിക്കുന്നു. ജീവികൾക്ക് കാണാനും സഞ്ചരിക്കാനും ഇരപിടിക്കാനും സഹായിക്കുന്നു.
• ആമ - കരയിലും ജലത്തിലും ജീവിക്കുന്നു. ചെറുജീവികളെയും സസ്യങ്ങളെയും ആഹാരമാക്കുന്നു.
• മണ്ണ് -  സസ്യങ്ങളെ ഉറപ്പിച്ചു നിർത്തുന്നു. സസ്യങ്ങളെ വളരാൻ സഹായിക്കുന്നു. ചില ചെറുജീവികൾക്ക് വാസസ്ഥലം നൽകുന്നു.
• വള്ളിപ്പടർപ്പ് - വളർച്ചയ്ക്കായി മരങ്ങളെയും കുറ്റിച്ചെടികളെയും ആശ്രയിക്കുന്നു.  

# ടീച്ചർ അറിയാൻ: പട്ടിക പൂർത്തിയാക്കുക 
 ജീവീയ / അജീവീയ
ഘടകങ്ങൾ
പരസ്പരാശ്രയത്വം 
   താമര
  
 ജലം, വായു, മണ്ണ് എന്നിവ താമരയുടെ നിലനിൽപ്പിന് ആവശ്യമാണ്. തവള, ഷഡ്പദങ്ങൾ, നീർക്കോലി തുടങ്ങിയ ജീവികൾ താമരയെ താൽക്കാലിക വാസസ്ഥലമാക്കുന്നു. തേനീച്ച, വണ്ട് എന്നിവയ്ക്ക് ആഹാരം നൽകുന്നു. 
  പാറപാറയിൽ ചെറുസസ്യങ്ങൾ പറ്റിപ്പിടിച്ചു വളരുന്നു. ഞണ്ട്, തവള, ഞവുണി, ആമ, ഹൈഡ് തുടങ്ങിയ ജീവികൾക്ക് താൽക്കാലിക വാസസ്ഥലം നൽകുന്നു. പാറ കാലക്രമത്തിൽ മണ്ണായി മാറുന്നു. പാറക്കെട്ടുകളുടെ വിടവുക ളിൽ ജലം സംഭരിക്കപ്പെടുന്നു.
  വായുസസ്യങ്ങൾ വായുവിൽ ഓക്സിജന്റെ അളവ് കുറയാതിരിക്കാൻ സഹായി ക്കുന്നു. സൂര്യപ്രകാശത്തിൽനിന്നു ലഭിക്കുന്ന ചൂട്, കാറ്റുണ്ടാകാൻ കാരണ മാകുന്നു. എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് വായു ആവശ്യമാണ്. ചലിക്കുന്ന വായു മേഘങ്ങളെ കരയിലെത്തിക്കുന്നു. ഇത് മഴയ്ക്ക് കാരണമാകുന്നു.
  തവള വായു, ജലം, സൂര്യപ്രകാശം, മണ്ണ് തുടങ്ങിയ അജീവീയ ഘടകങ്ങൾ ആവശ്യമാണ്. സഞ്ചാരത്തിനും ഇരതേടലിനും ജലവും മണ്ണും ഉപയോഗിക്കുന്നു. ജീവീയഘടകങ്ങളായ ഷഡ്പദങ്ങളെ ആഹാരത്തിനായിക്കുന്നു. പാമ്പുകൾ, പരുന്ത്, കൊക്ക് എന്നിവയ്ക്ക് ആഹാരമാകുന്നു.
   നീർക്കോലി സഞ്ചരിക്കുന്നതിനും ഇരപിടിക്കുന്നതിനും പാർപ്പിടത്തിനും വായു, വെള്ളം, പ്രകാശം, മണ്ണ് എന്നിവ ആവശ്യമാണ്. തവള, ചെറുജീവികൾ എന്നിവയെ ആഹാരത്തിനായി ആശ്രയിക്കുന്നു. പരുന്ത്, കീരി, മൂങ്ങ എന്നിവയ്ക്ക് ആഹാരമാകുന്നു.
  പ്രകാശം
  
സസ്യങ്ങൾ ആഹാരം നിർമിക്കുന്നത് സൂര്യപ്രകാശം ഉപയോഗിച്ചാണ്. എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് സൂര്യപ്രകാശം ആവശ്യമാണ്. കാഴ്ച ലഭിക്കുന്നതിന് - മുഖ്യമായും ഇരപിടിക്കൽ, ചലനം, പ്രജനനം.
  ആമ വായു, ജലം, മണ്ണ്, പ്രകാശം എന്നിവ ജീവൽ പ്രവർത്തനങ്ങൾക്കും സഞ്ചാരത്തിനും ആവശ്യമാണ്. ചെറുജീവികളെയും സസ്യങ്ങളെയും ആഹാരമാക്കുന്നു. ആമയുടെ മൃതാവശിഷ്ടങ്ങൾ മണ്ണിന് ജൈവാംശം നൽകുന്നു. മേൽമണ്ണ് രൂപപ്പെടുന്നതിന് സഹായിക്കുന്നു
  മണ്ണ് ജന്തുക്കളുടെ വിസർജ്യങ്ങൾ, സസ്യാവശിഷ്ടങ്ങൾ എന്നിവ മേൽമണ്ണ് രൂപ പ്പെടുന്നതിൽ സഹായകമാകുന്നു. പാറ പൊടിഞ്ഞ് മണ്ണുണ്ടാകുന്നു. വെള്ളം, വായു എന്നിവ മേൽമണ്ണിന്റെ ഘടന നിലനിർത്തുന്നു. മഴയും ജലപ്രവാഹവും കാറ്റും പാറപൊടിഞ്ഞ് മണ്ണുണ്ടാകാൻ സഹായിക്കുന്നു. കൂടുതൽ സസ്യങ്ങളും മണ്ണിൽ നിലനിൽക്കുന്നു. മണ്ണിൽ ധാരാളം ജീവികൾ വസിക്കുന്നു. മണ്ണിൽ വെള്ളം നിലനിൽക്കുകയും ശേഖരിക്കപ്പെടുകയും ചെയ്യുന്നു. 
  വള്ളിപ്പടർപ്പ്വള്ളിപ്പടർപ്പ് വളർച്ചയ്ക്കായി മരങ്ങളെയും കുറ്റിച്ചെടികളെയും ആശ്രയിക്കുന്നു. മണ്ണ്, ജലം, വായു, പ്രകാശം തുടങ്ങിയ അജീവീയഘടകങ്ങൾ പ്രയോജനപ്പെടുത്തുന്നു. പരാഗണം, വിത്തുവിതരണം എന്നിവയ്ക്ക് ജീവികളെയും അജീവീയഘടക ങ്ങളെയും ആശ്രയിക്കുന്നു. ജീവികൾക്ക് ആഹാരവും വാസസ്ഥലവും നൽകു ന്നു. ചില പ്രാണികളും ഷഡ്പദങ്ങളും ഭക്ഷിക്കുന്നു. ഇലകളും മറ്റ് അവശി ഷ്ടങ്ങളും മണ്ണിന് ഫലപുഷ്ടി നൽകുന്നു.

# എന്താണ് ആവാസവ്യവസ്ഥ?
ഒരു പ്രത്യേക പ്രദേശത്തെ പരസ്പരം ആശ്രയിക്കുന്ന ജീവീയവും അജീവീയവുമായ ഘടകങ്ങൾ ഉൾപ്പെട്ടതാണ് ഒരു ആവാസ വ്യവസ്ഥ 

# നിങ്ങളുടെ പ്രദേശത്തെ ആവാസവ്യവസ്ഥകൾ ഏതെല്ലാം ?
• കുന്നുകൾ 
• കുറ്റിക്കാടുകൾ 
• കാവുകൾ 
• കുളം 
• കണ്ടൽക്കാടുകൾ 
• വയലുകൾ 
# വനം ഒരു ആവാസവ്യവസ്ഥയാണല്ലോ? ജീവജാലങ്ങളാൽ സമ്പന്നമായ വനം നമുക്കും മറ്റു ജീവികൾക്കും എങ്ങനെ പ്രയോജനപ്പെടുന്നു
• വൈവിധ്യമാർന്ന ജീവജാലങ്ങളുടെ വാസസ്ഥലമാണ് വനങ്ങൾ
• വനങ്ങളിൽനിന്നാണ് അരുവികളും പുഴകളും രൂപംകൊള്ളുന്നത്
• മഴലഭിക്കാൻ സഹായിക്കുന്നു .
• ശുദ്ധവായു നൽകുന്നു .
• വനത്തിൽ നിന്ന് ഔഷധങ്ങൾ ലഭിക്കുന്നു.
• മണ്ണൊലിപ്പ് തടയുന്നു .
• കാലാവസ്ഥ നിയന്ത്രിക്കുന്നു .
• വനത്തിൽ നിന്ന് ഭക്ഷണസാധനങ്ങളായ പഴങ്ങളും തേനും മറ്റുള്ളവയും ലഭിക്കുന്നു. 

# വയൽ നികത്തുന്നതുകൊണ്ടുള്ള ദോഷങ്ങൾ എന്തെല്ലാം?. 
• കൃഷിഭൂമി കുറയും 
• ഭക്ഷ്യക്ഷാമം ഉണ്ടാകും 
• ജീവജാലങ്ങൾക്ക് നാശം സംഭവിക്കും 
• ജലക്ഷാമം 
• വെള്ളപ്പൊക്കം 

# കുന്നിടിക്കൽ കൊണ്ട് എന്തെല്ലാം ദോഷങ്ങളാണ് സംഭവിക്കുന്നു?. 
• കുന്നുകളിൽ ജീവിച്ചിരുന്ന ജീവികൾ നശിക്കുകയോ അവയുടെ പാർപ്പിടം നഷ്ടമാകുകയോ ചെയ്യുന്നു .
• കുന്നുകളിലെ മണ്ണു നിക്ഷേപിക്കപ്പെടുന്ന വയലുകൾ ഇല്ലാതാകുന്നു 
• പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നു
• ജലക്ഷാമം അനുഭവപ്പെടുന്നു 
• നീരുറവകൾ ഇല്ലാതാകുന്നു 
• സസ്യങ്ങൾ നശിക്കുന്നു 
• ഭൂമിയുടെ അളവ് കുറയുന്നു 

# മനുഷ്യന്റെ ഏതൊക്കെ പ്രവർത്തനങ്ങളാണ് ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നത് ?
മനുഷ്യന്റെ പല പ്രവൃത്തികളും ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. ഈ പ്രവർത്തനങ്ങൾ നമ്മുടെ പ്രകൃതിയിലെ ജീവജാലങ്ങളെ ഇല്ലാതാക്കുന്നു.
• അമിതമായി കീടനാശിനികൾ ഉപയോഗിക്കൽ
• വനങ്ങൾ നശിപ്പിക്കൽ
• മണൽ ഖനനം (പുഴയിൽ നിന്നും അമിതമായി മണൽ വാരൽ)
• കാവുകൾ സംരക്ഷിക്കാതെ നശിപ്പിക്കൽ
• വയലുകളും ജലാശയങ്ങളും മണ്ണിട്ട് നികത്തൽ
• പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള അണക്കെട്ട് നിർമാണം
• പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിലും ജലാശയങ്ങളിലും നിക്ഷേപിക്കൽ
# പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി നമുക്ക് എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാം. 
• ജൈവ വൈവിധ്യ പാർക്ക് നിർമിക്കൽ
• ജൈവവേലി ഒരുക്കൽ 
• പരിസരശുചിത്വം ശീലമാക്കൽ
• പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കൽ 
• ഔഷധത്തോട്ടനിർമാണം
• കീടനാശിനികളുടെ ഉപയോഗം കുറയ്ക്കൽ 
• മാലിന്യസംസ്കരണം 
• ജലാശയങ്ങൾ സംരക്ഷിക്കൽ 
• കയ്യാല നിർമ്മാണം 
• മരങ്ങൾ നട്ടുവളർത്തി സംരക്ഷിക്കൽ
• പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തൽ
• പോസ്റ്റർ , ലഘുലേഖകൾ എന്നിവ തയാറാക്കി ബോധവത്കരണം നടത്തൽ

#ഒരു ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നത് 
ഹരിതസസ്യങ്ങൾ

# ഒരു പ്രത്യേക പ്രദേശത്തെ ജീവിയഘടകങ്ങളും അജീവിയഘടകങ്ങളും പരസ്പരം ഉൾപ്പെട്ട് ജീവിക്കുന്നതാണ് ...........
ആവാസവ്യവസ്ഥ

# കേരളത്തിലെ നദികളുടെ എണ്ണം എത്ര
44

# കാടെവിടെ മക്കളെ
മേടെവിടെമക്കളെ 
കാട്ടു പുൽതകിടിയുടെ വേരെവിടെ മക്കളെ 
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളെ 
ആരുടെ വരികൾ?
അയ്യപ്പപ്പണിക്കർ

പരിസ്ഥിതിദിനം 
 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here