STD 6 അടിസ്ഥാന ശാസ്ത്രം: Chapter 08 തിങ്കളും താരങ്ങളും - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 6 Basic Science Chapter 08 Moon and Stars | Text Books Solution Basic Science (Malayalam Medium) Chapter 08 തിങ്കളും താരങ്ങളും
 | ഈ യൂണിറ്റിന്റെ Teaching Manual, Teachers Handbook എന്നിവ Notes ന്റെ താഴെയായി നൽകിയിട്ടുണ്ട്, Download ചെയ്യാം. 

Chapter 08: തിങ്കളും താരങ്ങളും - ചോദ്യോത്തരങ്ങൾ 
1.ഭൂമിയിൽ എല്ലായിടത്തും ഒരേ സമയം പ്രകാശം പതിക്കുന്നുണ്ടോ?
ഉത്തരം: ഇല്ല, ഭൂമിയുടെ പകുതിയിൽ മാത്രമേ ഒരേ സമയം പ്രകാശം പതിക്കുന്നുള്ളൂ.

2. രാവും പകലും ഉണ്ടാകുന്നത് എങ്ങനെയാണ് ?
ഉത്തരം: ഭൂമിയുടെ ഭ്രമണം മൂലമാണ് രാവും പകലും തുടർച്ചയായി ഉണ്ടാകുന്നത്. 

3. നിങ്ങൾ ഗ്ലോബിനെ ഇടതുവശത്തേക്ക് തിരിക്കുമ്പോൾ, അതിന്റെ കറക്കം ഏത് ദിശയിൽ നിന്ന് ഏത്  ദിശയിലേക്കാണ്?
* കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്
* പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
ഉത്തരം: പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്

4. നമുക്ക് ഒരു പ്രവർത്തനം നടത്താം.
ആവശ്യമായ വസ്തുക്കൾ: ഭൂമിയുടെ മാതൃക (ഗ്ലോബ്), ഒരു സ്റ്റീൽ കമ്പി, ഒരു ബൾബ് കത്തിക്കാനുള്ള ക്രമീകരണം (പാഠപുസ്തക പേജ്: 100)
പ്രവർത്തനം
ഗ്ലോബിന്റെ സ്റ്റാന്റ് നീക്കം ചെയ്യുക. ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ബൾബും ഗ്ലോബും ക്രമീകരിക്കുക. ഗ്ലോബിന്റെ ഉത്തരധ്രുവം വടക്കോട്ടായിരിക്കണം. ക്ലാസ് മുറിയിൽ പരമാവധി ഇരുട്ടുള്ളതാക്കിയ ശേഷം ബൾബ് കത്തിക്കുക. സൂര്യന്റെ സ്ഥാനത്ത് ബൾബ് ഉപയോഗിക്കുന്നു. ഗ്ലോബ് ഭൂമിയാണെന്ന് സങ്കൽപ്പിക്കുക. ഉത്തരധ്രുവത്തിന്റെ വശത്ത് നിന്ന്  ഗ്ലോബ് നിരീക്ഷിക്കുക. സൂര്യനെ അഭിമുഖീകരിക്കുന്ന ഭാഗത്ത് വെളിച്ചവും മറുവശത്ത് ഇരുട്ടും നിങ്ങൾ കാണുന്നില്ലേ? ഗോളം ഇടത്തോട്ട് പതുക്കെ തിരിക്കുക. ഇപ്പോൾ, ഇരുണ്ട ഭാഗം പ്രകാശമുള്ള പ്രദേശത്തേക്ക് പ്രവേശിക്കുന്നതും പ്രകാശമുള്ള പ്രദേശം ഇരുണ്ട പ്രദേശത്തേക്ക് നീങ്ങുന്നതും നിങ്ങൾ കാണുന്നില്ലേ?
ഉത്തരം: ഭൂമിയുടെ പകുതിയിൽ മാത്രമേ ഒരേ സമയം പ്രകാശം ലഭിക്കുന്നുള്ളൂ. ഭൂമി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് കറങ്ങുന്നു. ഭൂമിയുടെ ഭ്രമണം മൂലമാണ് രാവും പകലും തുടർച്ചയായി ഉണ്ടാകുന്നത്.

5. പ്രവർത്തനം
• ഗ്ലോബിൽ നമ്മുടെ സ്ഥാനം ഏകദേശം കണ്ടെത്താമല്ലോ. 
 ആ സ്ഥാനത്ത് ഒരു മൊട്ടുസൂചി കിഴക്കു പടിഞ്ഞാറ് വരത്തക്കവിധം സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുക. 
 സൂചിയുടെ മുകളിലെ അഗ്രത്തിൽ ചുവപ്പും മധ്യ ത്തിൽ വെള്ളയും താഴെ അഗ്രത്തിൽ പച്ചയും നിറങ്ങളിലുള്ള ചെറിയ പൊട്ടുകൾ ഒട്ടിക്കുക.
 വെളുത്ത പൊട്ടിലാണ് നിങ്ങൾ എന്നു സങ്കൽപ്പിക്കുക. ഇപ്പോൾ അഗ്രഭാഗങ്ങളിലെ പൊട്ടുകൾ നിങ്ങളുടെ കിഴക്കും പടിഞ്ഞാറുമാണല്ലോ.
 കിഴക്കു ഭാഗത്തുള്ള പൊട്ടിന്റെ നിറമെന്താണ്?
ഉത്തരം: ചുവപ്പ് 
 പടിഞ്ഞാറുള്ളതിന്റെ നിറം എന്താണ്?
ഉത്തരം: പച്ച 
 ബൾബ് പ്രകാശിപ്പിച്ച് ഗ്ലോബ് സാവധാനം ഇടത്തോട്ട് തിരിക്കുക.
ഏതെല്ലാം സ്ഥാനങ്ങളിൽ വെളുത്ത പൊട്ട് വരുമ്പോഴാണ് ഉദയം, നട്ടുച്ച, അസ്തമയം എന്ന് നിരീക്ഷിക്കൂ. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന പട്ടിക പൂർത്തിയാക്കൂ.
 ഈ പ്രവർത്തനത്തിൽനിന്ന് നമുക്ക് എന്തെല്ലാം കാര്യങ്ങൾ മനസ്സിലാക്കാം? കണ്ടെത്തലുകൾ ശാസ്ത്രപുസ്തകത്തിൽ എഴുതൂ.
ഭൂമിയുടെ കറക്കം കാരണം ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്കു കടക്കുന്ന പ്രദേശത്തുകാർക്ക് ഉദയവും വെളിച്ചത്തിൽനിന്ന് ഇരുട്ടിലേക്കു പ്രവേശിക്കുന്നവർക്ക് അസ്തമയവും അനുഭ വപ്പെടുന്നു.

6. ചിത്രത്തിൽ കാണുന്നതുപോലെ ഗ്ലോബിൽ A, B, C എന്നീ സ്ഥാനങ്ങൾ അടയാളപ്പെടുത്തു. തെർമോകോളിൽ കുട്ടികളുടെ രൂപം വെട്ടിയുണ്ടാക്കി ഈ സ്ഥാനങ്ങളിൽ ഒട്ടിക്കൂ. 
 ഓരോ കുട്ടിയുടെയും കിഴക്കും പടിഞ്ഞാറും ഏതാണ്?
ഉത്തരം: എല്ലാ കുട്ടികൾക്കും, A യുടെ സ്ഥാനത്തേക്കുള്ള ഭാഗം കിഴക്കും C യുടെ സ്ഥാനത്തേക്കുള്ള ഭാഗം പടിഞ്ഞാറുമാണ്.

നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പട്ടിക പൂർത്തിയാക്കൂ. 
 പട്ടിക വിശകലനം ചെയ്ത് എത്തിച്ചേരാവുന്ന നിഗമനങ്ങൾ എന്തെല്ലാമാണ്?
ഉത്തരം: സൂര്യന്റെ സ്ഥാനം വാസ്തവത്തിൽ മാറുന്നില്ല. പ്രഭാതത്തിൽ കിഴക്ക് കാണുന്ന സൂര്യനും ഉച്ചയ്ക്ക് തലയ്ക്ക് മുകളിലെത്തുന്ന സൂര്യനും വൈകിട്ട് പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യനും യഥാർഥത്തിൽ ഒരേ സ്ഥാനത്തു തന്നെയാണ്. ഭൂമിയുടെ ഭ്രമണമാണ് ഉദയാസ്തമയങ്ങൾക്കു കാരണം.
7. മൂന്നു വ്യത്യസ്ത ദിവസങ്ങളിൽ അപ്പു സൂര്യാസ്തമയ സമയത്ത് നിരീക്ഷിച്ച ചന്ദ്രന്റെ സ്ഥാനങ്ങളാണ് ചിത്രങ്ങളിലുള്ളത്.
 ചന്ദ്രനെ കാണുന്ന സ്ഥാനത്തിന് മാറ്റം വരുന്നുണ്ടോ? 
ഉത്തരം: ഉണ്ട് 
 ഏതു ദിശയിലേക്കാണ് സ്ഥാനമാറ്റം സംഭവിക്കുന്നത്?
ഉത്തരം: പടിഞ്ഞാറ് - കിഴക്ക് 
 ചന്ദ്രൻ ഓരോ ദിവസവും വ്യത്യസ്ത സ്ഥാനങ്ങളിൽ കാണപ്പെടുന്നതിന്റെ രഹസ്യം എന്താണ്?
ഉത്തരം: ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നതുകൊണ്ടാണ് ഓരോ ദിവസവും ചന്ദ്രന്റെ സ്ഥാനം മാറിമാറി കാണുന്നത്. 27⅓ ദിവസംകൊണ്ടാണ് ചന്ദ്രൻ ഭൂമിക്കു ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കുന്നത്.

8. ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നതിന് എത്ര സമയമെടുക്കും?
ഉത്തരം: 27⅓ ദിവസംകൊണ്ടാണ് ചന്ദ്രൻ ഭൂമിക്കു ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കുന്നത്.

9. താഴെപ്പറയുന്ന പ്രവർത്തനം ചെയ്തുനോക്കൂ.
ആവശ്യമായ സാമഗ്രികൾ : ചിരിക്കുന്ന മുഖമുള്ള അഞ്ച് മഞ്ഞ പ്ലാസ്റ്റിക് പന്തുകൾ (Smiley balls), അഞ്ച് സ്ഫടിക ഗ്ലാസ്, അഞ്ച് സ്റ്റൂൾ, എമർജൻസി ലാമ്പ്.
പ്രവർത്തനം
ക്ലാസ്സ് മുറിയുടെ തറയിൽ സാമാന്യം വലുപ്പത്തിൽ ഒരു അർധവൃത്തം കിഴക്കുപടിഞ്ഞാറു ദിശയിൽ വരയ്ക്കു. ചിത്രത്തിൽ കാണുന്നതുപോലെ തുല്യ അകലത്തിൽ അഞ്ച് സ്ഥാനങ്ങളിൽ സ്റ്റൂൾ, ഗ്ലാസ്, പന്തുകൾ എന്നിവ ക്രമീകരിക്കൂ. എല്ലാ പന്തുകളുടെയും ചിരിക്കുന്ന മുഖഭാഗം വൃത്തകേന്ദ്രത്തിലേക്കു വരുന്ന വിധം വയ്ക്കണം. പന്തുകളിൽ പ്രകാശം പതിക്കത്തക്ക വിധം പടിഞ്ഞാറുവശത്ത് എമർജൻസി ലാമ്പ് പ്രകാശിപ്പിച്ചു വയ്ക്കണം. ജനലുകളും വാതിലും അടച്ച് പുറമെനിന്നുള്ള വെളിച്ചം ക്ലാസ്സ് മുറിയിൽ പരമാവധി കുറയ്ക്കണം. അർധവൃത്തത്തിന്റെ കേന്ദ്രത്തിലിരുന്ന് ഒന്നുമുതൽ അഞ്ചുവരെയുള്ള പന്തുകൾ നിരീക്ഷിക്കൂ.
 ഏതു സ്ഥാനത്തുവച്ച പന്തിലാണ് ചിരിക്കുന്ന മുഖഭാഗത്ത് പൂർണമായും പ്രകാശം പതിക്കുന്നത്?
ഉത്തരം: 5 മത്തെ പന്തിൽ 
 ചിരിക്കുന്ന മുഖഭാഗത്ത് പ്രകാശം ഒട്ടും പതിക്കാത്തത് ഏതു സ്ഥാനത്തുവച്ച പന്തിലാണ്?
ഉത്തരം: ഒന്നാമത്തെ പന്തിൽ 
 ചിരിക്കുന്ന മുഖഭാഗത്ത് പകുതി പ്രകാശം വീഴുന്നത് ഏതു സ്ഥാനത്തുവച്ച പന്തിലാണ്?
ഉത്തരം: 3 മത്തെ പന്തിൽ 

10. ചിത്രം നിരീക്ഷിക്കൂ.
പരിക്രമണപാതയിൽ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന്റെ ചില സ്ഥാനങ്ങളാണ്
ചിത്രത്തിൽ കാണുന്നത്.
 1 എന്ന സ്ഥാനത്തു വരുമ്പോൾ ചന്ദ്രനെ കാണാൻ കഴിയുമോ? എന്തുകൊണ്ട്?
ഉത്തരം: കാണാൻ കഴിയില്ല. കാരണം ചന്ദ്രന്റെ ഇരുണ്ടഭാഗം ഭൂമിക്കഭിമുഖമായി വരുന്നതിനാൽ ചന്ദ്രനെ കാണാൻ കഴിയില്ല (അമാവാസി).

 2 എന്ന സ്ഥാനത്ത് ചന്ദ്രൻ വരുമ്പോൾ കാഴ്ചയിലുണ്ടാവുന്ന മാറ്റം എന്തായിരിക്കും?
ഉത്തരം: ചന്ദ്രക്കലയുടെ ആകൃതിയിൽ കാണാം

 ഏതു സ്ഥാനത്തെത്തുമ്പോഴാണ് പൂർണചന്ദ്രനെ കാണുന്നത്? 
ഉത്തരം: 5 ൽ ചന്ദ്രൻ വരുമ്പോൾ 

 അർധചന്ദ്രനെ കാണുന്ന സ്ഥാനം ഏതാണ്?
ഉത്തരം: 3 ൽ ചന്ദ്രൻ വരുമ്പോൾ 

 ചിത്രം വിശകലനം ചെയ്ത് ഉചിതമായ രീതിയിൽ ആശയങ്ങൾ വരച്ചു യോജിപ്പിക്കൂ.



11. എന്താണ് ചന്ദ്രന്റെ വൃദ്ധി- ക്ഷയം ? 
ഉത്തരം: അമാവാസിയിൽ നിന്ന് പൗർണമിയിലേക്കു വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം കൂടുതലായി കാണുന്നതാണ് വൃദ്ധി.
പൗർണമിയിൽനിന്ന് അമാവാസിയിലേക്കു വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം ഭൂമി യിൽനിന്ന് കാണുന്നത് കുറഞ്ഞുവരുന്നതാണ് ക്ഷയം.
12. ചന്ദ്രന്റെ വൃദ്ധി- ക്ഷയം എന്നിവ ഉണ്ടാകുന്നതിന് കാരണമെന്ത്?
ഉത്തരം: പരിക്രമണപാതയിൽ ചന്ദ്രന്റെ പ്രകാശിതഭാഗവും നിഴൽഭാഗവും ഭൂമിയിൽനിന്ന് കാണുന്നതിന്റെ വ്യത്യാസങ്ങൾ മൂലമാണ് വൃദ്ധിക്ഷയങ്ങൾ ഉണ്ടാവുന്നത്.

13. ചന്ദ്രന്റെ ഒരു മുഖം മാത്രം എപ്പോഴും ഭൂമിക്ക് അഭിമുഖമായി വരുന്നത്. എന്തുകൊണ്ട്?
ഉത്തരം: ചന്ദ്രൻ 27⅓ ദിവസം എടുത്താണല്ലോ ഭൂമിയെ ഒരു തവണ പരിക്രമണം ചെയ്യുന്നത്. അതേ സമയം എടുത്താണ് ഒരു തവണ ഭ്രമണവും പൂർത്തിയാക്കുന്നത്. അതുകൊണ്ടാണ് ചന്ദ്രന്റെ ഒരു മുഖം മാത്രം എപ്പോഴും ഭൂമിക്ക് അഭിമുഖമായി വരുന്നത്.

14. നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നുന്നത് എന്തുകൊണ്ട് ?
ഉത്തരം: നക്ഷത്രങ്ങളിൽനിന്ന് നേർരേഖയിൽ വരുന്ന പ്രകാശം അന്തരീക്ഷത്തിന്റെ വിവിധ പാളികളിലൂടെ കടന്നുവരുമ്പോൾ നിരന്തരമായി ദിശാമാറ്റത്തിന് വിധേയമാകുന്നു. അതുകൊണ്ടാണ് നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നുന്നത്.

15. ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏതാണ്? 
ഉത്തരം: സൂര്യൻ 

16. സൂര്യനെ നാം എത്ര വലുപ്പത്തിലാണ് കാണുന്നത്? സൂര്യന് ഭൂമിയേക്കാൾ വലുപ്പമുണ്ടോ?
ഉത്തരംഭൂമിയിൽ നിന്ന് ഒരു ചെറിയ ഗോളം പോലെയാണ് സൂര്യൻ കാണപ്പെടുന്നത്. പക്ഷേ, സൂര്യൻ ഭൂമിയേക്കാൾ വളരെ വലുതാണ്. ഏകദേശം 12 ലക്ഷം ഭൂമികളെ ഉൾക്കൊള്ളാൻ വലുപ്പമുള്ള നക്ഷത്രമാണ് സൂര്യൻ.

വിലയിരുത്താം

1. ഗുജറാത്തിലാണോ ആസ്സാമിലാണോ ആദ്യം സൂര്യോദയം ദൃശ്യമാവുന്നത്? എന്തുകൊണ്ട്?
ഉത്തരം: സൂര്യൻ കിഴക്ക് ഉദിക്കുന്നു. ആസം കിഴക്കായതിനാൽ ആസമിലാണ് ആദ്യം സൂര്യോദയം കാണാൻ സാധിക്കുന്നത്. ഗുജറാത്തിനെ അപേക്ഷിച്ച് ആസമിൽ രണ്ട് മണിക്കൂർ മുൻപാണ് സൂര്യൻ ഉദിക്കുന്നത്.

2. ചന്ദ്രൻ പരിക്രമണത്തോടൊപ്പം ഭ്രമണം ചെയ്യുന്നില്ലെങ്കിൽ ചന്ദ്രന്റെ എല്ലാ ഭാഗവും ഭൂമിയിൽനിന്ന് കാണാൻ കഴിയുമോ? നിങ്ങളുടെ ഉത്തരം ന്യായീകരിക്കൂ.
ഉത്തരം: കഴിയില്ല, ചന്ദ്രൻ സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നില്ലെങ്കിൽ, ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ നമുക്ക് കാണാൻ കഴിയൂ. എന്നാൽ, ചന്ദ്രൻ ഒരു ഭ്രമണവും ഒരു പരിക്രമണവും പൂർത്തിയാക്കാൻ 27⅓ ദിവസം എടുക്കും. അതുകൊണ്ടാണ് ചന്ദ്രന്റെ ഒരു മുഖം മാത്രം ഭൂമിക്ക് അഭിമുഖമായി വരുന്നത്. 

3. ക്ലാസിൽ ഒരു ജ്യോതിശ്ശാസ്ത്രക്വിസ് നടത്താനായി താഴെപ്പറയുന്നവ ഉത്തരമായി വരുന്ന ചോദ്യാവലി തയാറാക്കുക.
a) സൂര്യൻ
b) നക്ഷത്രഗണങ്ങൾ
c) ആൽഫ സെന്റോറി
d) സപ്തർഷികൾ
e) പൗർണമി
f) തിരുവാതിര
g) ഭൂഭ്രമണം
h) 27⅓ ദിവസം
ഉത്തരം: 
a) ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം ഏതാണ്?
b) ആകാശത്തിലെ നക്ഷത്രങ്ങളെ ചേർത്ത് വരച്ച് അവയെ ആകൃതികളായി സങ്കൽപ്പിക്കുന്ന നക്ഷത്രങ്ങളുടെ ഗ്രൂപ്പുകളുടെ പേരെന്താണ്?
c) ഭൂമിയോട് ഏറ്റവും അടുത്തുള്ള രണ്ടാമത്തെ നക്ഷത്രം ഏതാണ്?
d) ഏത് പേരിലാണ് 'വലിയ തവി' എന്നർത്‌ഥം വരുന്ന ബിഗ് ഡിപ്പർ നക്ഷത്രസമൂഹം ഇന്ത്യയിൽ അറിയപ്പെടുന്നത്?
e) ചന്ദ്രനിൽ പ്രകാശം പതിക്കുന്ന ഭാഗം മുഴുവൻ ഭൂമിയ്ക്ക് അഭിമുഖമായി വരുന്ന ദിവസം ഏതാണ് ?
f) സൂര്യനേക്കാൾ വലിയ നക്ഷത്രങ്ങൾക്ക് ഒരു ഉദാഹരണം നൽകുക?
g) രാവും പകലും ഉണ്ടാകുന്നതിന് കാരണം എന്താണ്?
h) ചന്ദ്രൻ അതിന്റെ അച്ചുതണ്ടിന് ചുറ്റും ഒരു ഭ്രമണം പൂർത്തിയാക്കാൻ എത്ര ദിവസമെടുക്കും?





👉Basic Science Textbook (pdf) - Click here 
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here