Kerala Syllabus Class 7 അടിസ്ഥാന ശാസ്ത്രം: Chapter 01 വിളയിക്കാം നൂറുമേനി - ചോദ്യോത്തരങ്ങൾ


Questions and Answers for Class 7 Basic Science (Malayalam Medium) Towards A Hundredfold Yield | Text Books Solution Basic Science (English Medium) Chapter 01 വിളയിക്കാം നൂറുമേനി - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Class 7 അടിസ്ഥാന ശാസ്ത്രം: Chapter 01 വിളയിക്കാം നൂറുമേനി - ചോദ്യോത്തരങ്ങൾ
1. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കൃഷി ചെയ്യുമ്പോൾ നാം ലക്ഷ്യം വെക്കുന്ന കാര്യങ്ങൾ
• വേഗം ഫലം ഉണ്ടാകണം
• നല്ല വിളവ് ലഭിക്കണം
• ഫലത്തിന് നല്ല ഗുണനിലവാരം ഉണ്ടായിരിക്കണം.

2. കൃഷി ചെയ്യുമ്പോൾ വേഗത്തിൽ നല്ല വിളവ് ലഭിക്കാനും ഗുണനിലവാരമുള്ള ഫലങ്ങൾ ലഭിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?
• നല്ല വിത്ത്/നടീൽ വസ്തു തെരഞ്ഞെടുക്കണം.
• സൂര്യപ്രകാശം ലഭ്യമാവണം.
• മണ്ണ് വളക്കൂറുള്ളതാവണം.
• അനുയോജ്യമായ കാലാവസ്ഥ
• വളപ്രയോഗവും ജലസേചനവും നടത്തണം.
• കീടങ്ങളെയും കളകളെയും നിയന്ത്രിക്കണം.

3. നല്ല വിത്ത് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി കുറിപ്പ് തയ്യാറാക്കുക.
നല്ല വിളവ് ലഭിക്കാൻ ഗുണമേൻമയുള്ള വിത്ത് തെരഞ്ഞെടുക്കണം. വിത്തിന്റെ ഗുണമേൻമ ഉറപ്പുവരുത്താൻ വിത്തെടുക്കുന്ന ചെടി, ഫലം എന്നിവയും ഗുണമേൻമയുള്ളതാവണം. അതിനായി താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.
• വിത്തെടുക്കുന്ന ചെടി ആരോഗ്യമുള്ളതും കായ്ഫലം കൂടുതലുള്ളതും നല്ല വളർച്ചയുള്ളതുമായിരിക്കണം 
• വിത്തിനായി തെരഞ്ഞെടുക്കുന്ന ഫലം മധ്യകാലത്തുണ്ടായതും പുഷ്ടിയുള്ളതും  മൂപ്പെത്തിയതുമായിരിക്കണം 
• തെരഞ്ഞെടുക്കുന്ന വിത്ത് സ്വാഭാവിക ആകൃതി, വലുപ്പം എന്നിവ ഉള്ളതും  സ്വാഭാവിക ഭാരം ഉള്ളതും പുറന്തൊലിയിൽ കേടില്ലാത്തതുമായിരിക്കണം.

4. വിത്ത് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്. അനുയോജ്യമായ കോളങ്ങളിൽ ടിക്ക് (✓) അടയാളം ചേർക്കൂ. 
5. വിത്തിൽ നിന്നല്ലാതെ തൈകൾ ഉണ്ടാകുന്ന ചില സസ്യങ്ങൾ
• കറിവേപ്പ് - വേര്
• ഇഞ്ചി - ഭൂകാണ്ഡം
• ഇലമുളച്ചി - ഇല
 കുരുമുളക് - തണ്ട്

6. കായിക പ്രജനനവും ലൈംഗിക പ്രത്യുത്പാദനവും തമ്മിലുള്ള വ്യത്യാസം എന്താണ്?
ഒരു സസ്യത്തിന്റെ കായികഭാഗങ്ങളായ വേര്, തണ്ട്, ഇല, ഭൂകാണ്ഡം എന്നിവയിൽ നിന്ന് പുതിയ തൈകൾ ഉണ്ടാകുന്ന പ്രക്രിയയാണ് കായിക പ്രജനനം. ഇത് അലൈംഗിക പ്രത്യുല്പാദനമാണ്. വിത്തുകൾ ഉണ്ടായി അതുവഴി പ്രത്യുൽപാദനം നടത്തുന്ന രീതിയാണ് ലൈംഗികപ്രത്യുൽപാദനം.

7. കായിക പ്രജനനം വഴിയും, ലൈംഗിക പ്രത്യുത്പാദനം വഴിയും ഉണ്ടാകുന്ന സസ്യങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതുക. 
• കായികപ്രജനനം: മരച്ചീനി, മധുരക്കിഴങ്ങ്, കാച്ചിൽ, ചെമ്പരത്തി, റോസ്, ഇലമുളച്ചി, നിലപ്പന, ഇഞ്ചി, മഞ്ഞൾ, വേപ്പ്, ശീമപ്ലാവ്
• ലൈംഗികപ്രത്യുത്പാദനം: നെല്ല്, തെങ്ങ്, ചീര, മത്തൻ, ഓറഞ്ച്, പ്ലാവ്, പാവൽ, കശുമാവ്, പയർ, കുമ്പളം

8. കായിക പ്രജനനം വഴിയും, ലൈംഗിക പ്രത്യുത്പാദനം വഴിയും ഉണ്ടാകുന്ന സസ്യങ്ങൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക. 
9. ലൈംഗികപ്രത്യുത്പാദനം വഴിയും, കായികപ്രജനനം വഴിയും പുതിയ തലമുറയെ സൃഷ്ടിക്കുന്ന സസ്യങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തുക
ശീമക്കൊന്ന, കറിവേപ്പ്, മുരിങ്ങ, അരിപ്പൂവ്, നാലുമണിപ്പൂവ്, മൈലാഞ്ചി, കനകാംബരം

10. പതിവയ്ക്കുന്നതിന്റെ ഘട്ടങ്ങൾ വിവരിക്കുക.
ഘട്ടം 1
മാതൃസസ്യത്തിൽനിന്ന് പെൻസിൽ വണ്ണമുള്ള ഒരു കമ്പ് തിരഞ്ഞെടുക്കുക. പ്രധാന തടിയിൽ നിന്നുള്ളതാണ് കൂടുതൽ നല്ലത്. ഈ കമ്പിൽ രണ്ടു പർവങ്ങൾക്ക് (nodes) ഇടയിലുള്ള തൊലി രണ്ടോ മൂന്നോ സെന്റീമീറ്റർ നീളത്തിൽ വളയാകൃതിയിൽ ചെത്തി മാറ്റുക.
ഘട്ടം 2
ചകിരിച്ചോറ്, മണ്ണ്, ചാണകപ്പൊടി എന്നിവ ചേർത്ത മിശ്രിതം ചെറിയ നനവോടെ ഈ ഭാഗത്തുവച്ചശേഷം ഒരു പോളിത്തീൻ കവർ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടുക. ആവശ്യമെങ്കിൽ ഇടയ്ക്ക് നനയ്ക്കണം.
ഘട്ടം 3
രണ്ടുമാസത്തിനകം പതിവച്ച ഭാഗത്ത് ധാരാളം വേരുകൾ ഉണ്ടാകും. വേരുമുളച്ച് കമ്പ് പതിവച്ചതിനു താഴെ മുറിച്ചെടുത്ത് ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ നടാവുന്നതാണ്. വളർന്നു തുടങ്ങിയാൽ മണ്ണിലേക്ക് മാറ്റിനടാം.
11. എന്താണ് പതിവയ്ക്കൽ?
മാതൃസസ്യത്തിന്റെ കമ്പുകളിൽ വേരു മുളപ്പിച്ച ശേഷം ആ ഭാഗം മുറിച്ചുനട്ട് പുതിയ തൈകൾ ഉണ്ടാക്കുന്ന രീതിയാണ് പതിവയ്ക്കൽ.

12. പതിവയ്ക്കൽ ഫലപ്രദമായ സസ്യങ്ങൾക്കുദാഹരണം എഴുതുക ?
a) പിച്ചി 
b) മുല്ല 
c) റോസ് 
c) ചെമ്പരത്തി 
d) കശുമാവ് 
d) സപ്പോട്ട 

13. നാഗപതിവയ്ക്കൽ എന്നാലെന്ത്?
കുരുമുളകുപോലുള്ള ചെടികളുടെ നീളമുള്ള ശാഖകൾ മണ്ണിനടിയിലേക്ക് വളച്ചുവച്ച് പലഭാഗങ്ങളിൽ (പർവഭാഗങ്ങളിൽ) ഇടവിട്ട് മണ്ണിട്ട് മൂടി പതിവയ്ക്കാം.
ഈ രീതിയിൽ ഒരേസമയം ഒന്നിലധികം തൈകൾ ഒരു ശാഖയിൽ നിന്ന് ലഭിക്കും. ഈ രീതിയിൽ പാതിവയ്ക്കുന്നതിനെ നാഗ പാതിവയ്ക്കൽ എന്നുപറയുന്നു.
14. പതിവയ്ക്കലിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന സസ്യങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും തരംതിരിച്ചെഴുതുക.
ഗുണങ്ങൾ 
 മാതൃസസ്യത്തിന്റെ ഗുണങ്ങൾ ഉണ്ടാകും. 
 വേഗത്തിൽ പൂക്കുകയും കായ്ക്കുകയും ചെയ്യും. 
ദോഷങ്ങൾ 
 ചെടിയുടെ വലിപ്പവും ആയുർദൈർഘ്യവും കുറവായിരിക്കും.
 തായ് വേരുപടലം ഉണ്ടായിരിക്കില്ല.
 കൂടുതൽ പരിചരണം ആവശ്യമാണ്.

15. കമ്പൊട്ടിക്കൽ എന്നാലെന്ത്?
ഗുണമേന്മയുള്ള ഒരു സസ്യത്തിന്റെ കമ്പ് അതേ വർഗത്തിൽപ്പെട്ട വേരോടുകൂടിയ മറ്റൊരു സസ്യത്തിൽ ഒട്ടിച്ചുചേർത്ത് മികച്ച ഇനം തൈ ഉൽപാദിപ്പിക്കുന്ന രീതിയാണ് കമ്പൊട്ടിക്കൽ. ഒട്ടിക്കാനായി തിരഞ്ഞെടുക്കുന്ന വേരോടു കൂടിയ ചെടിയെ റൂട്ട് സ്റ്റോക്ക് എന്നും ഒട്ടിക്കുന്ന കമ്പിനെ സയൺ എന്നും പറയുന്നു.
16. കമ്പൊട്ടിക്കലിനുവേണ്ടി തിരഞ്ഞെടുക്കുന്ന വേരോടുകൂടിയ ചെടിയെ വിളിക്കുന്ന പേര്?
ഉത്തരം: സ്റ്റോക്ക് (മൂലകാണ്ഡം)

17. കമ്പൊട്ടിക്കലിനുവേണ്ടി തിരഞ്ഞെടുക്കുന്ന ചെടിയുടെ കൊമ്പിനെ വിളിക്കുന്ന പേര്?
ഉത്തരം: സയൺ (ഒട്ടുകമ്പ് )

18. കമ്പൊട്ടിക്കൽ പ്രക്രിയ എങ്ങനെ ചെയ്യാം?
 ആറുമാസം മുതൽ ഒരുവർഷം വരെ പ്രായമുള്ള ഒരു മൂവാണ്ടൻ മാവിന്റെ തൈ തിരഞ്ഞെടുക്കുക. വേരോടുകൂടിയ ഈ ചെടിയെ റൂട്ട് സ്റ്റോക്ക് എന്ന് പറയുന്നു.
 നല്ല കായ്ഫലമുള്ള നീലം മാവിൽ നിന്ന് റൂട്ട് സ്റ്റോക്കിന്റെ അതേ വണ്ണമുള്ള ഒരു കമ്പ് മുറിച്ചെടുക്കുക. ഇതിനെ സയൺ എന്ന് പറയുന്നു. പുതിയ മുകുളങ്ങൾ വരാൻ തുടങ്ങിയ കമ്പാണ് സയൺ ആയി തിരഞ്ഞെടുക്കേണ്ടത്.
 കമ്പൊട്ടിക്കാനായി റൂട്ട്സ്റ്റോക്കിന്റെ അടിവശത്തുനിന്ന് 15 സെൻറീ മീറ്റർ മുകളിൽ വച്ച് മുറിച്ചുമാറ്റണം. റൂട്ട് സ്റ്റോക്കിന്റെ ഈ ഭാഗത്ത് നടുവിൽ കത്തി ഉപയോഗിച്ച് 4 സെ.മി നീളത്തിൽ താഴേക്ക് മുറിക്കുക.
 സയണിന്റെ അടിഭാഗം രണ്ടുവശവും ചരിച്ച് ചെത്തണം.
 റൂട്ട് സ്റ്റോക്കിൽ ഉണ്ടാക്കിയ വിടവിലേക്ക് സയൺ തിരുകിവെച്ച് പോളിത്തീൻ ടേപ്പ് ഉപയോഗിച്ച് ചുറ്റിക്കെട്ടണം. സയൺ സ്റ്റോക്കിനോട് ഒട്ടി വളർന്നു കഴിഞ്ഞാൽ ചെടി സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി നടാം.

19. കമ്പൊട്ടിക്കൽ വഴി തൈ ഉണ്ടാക്കുന്നതിന്റെ നേട്ടങ്ങൾ എന്തെല്ലാമാണ്? 
 വേഗത്തിൽ പൂക്കുകയും കായ്ക്കുകയും ചെയ്യും.
 കുറഞ്ഞ പരിചരണം മതിയാകും 
 നമ്മുടെ മണ്ണിൽ നന്നായി വളരും 

20. മുകുളം ഒട്ടിക്കൽ എന്നാലെന്ത്?
ഗുണമേന്മയുള്ള ഒരു സസ്യത്തിന്റെ മുകുളം അതേ വർഗത്തിൽപ്പെട്ട വേരോടുകൂടിയ മറ്റൊരു സസ്യത്തിൽ ഒട്ടിച്ചുചേർത്ത് മികച്ച നടീൽ വസ്തു ഉണ്ടാക്കുന്ന രീതിയാണ് മുകുളം ഒട്ടിക്കൽ.

21. മുകുളം ഒട്ടിക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ വിവരിക്കുക 
 ഘട്ടം 1
നല്ലയിനം പ്ലാവിന്റെ ശിഖരത്തിൽനിന്ന് മുകുളം തൊലിയോടുകൂടി ചെത്തിയെടുക്കുക. ഇതാണ് സയൺ.
 ഘട്ടം 2
ചട്ടിയിലോ ഗ്രോബാഗിലോ വളർത്തിയ നാടൻ ഇനത്തിൽപ്പെട്ട പ്ലാവിൻതൈയിൽനിന്ന് (റൂട്ട് സ്റ്റോക്ക്) മുകുളം ഒട്ടിക്കാനുള്ള സ്ഥലത്തെ പുറംതൊലി ചെത്തിമാറ്റുക.
 ഘട്ടം 3
റൂട്ട് സ്റ്റോക്കിൽ തൊലി നീക്കിയ ഭാഗത്ത് സയൺ വച്ച് മുകുളം പുറത്തുകാണുന്നവിധം പൊളിത്തീൻ ടേപ്പുകൊണ്ട് പൊതിഞ്ഞുകെട്ടുക.
 ഘട്ടം 4
മുകുളം നന്നായി വളരാൻ തുടങ്ങിയാൽ സ്റ്റോക്കിന്റെ മുകൾ ഭാഗം മുറിച്ചുമാറ്റുക. മുകുളം വളർന്നതിനുശേഷം ഈ തെ പറമ്പിലേക്ക് മാറ്റിനടാം.
22. കൃത്രിമപരാഗണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിശോധിക്കുക.
 സ്വപരാഗണം തടയുന്നതിന് കൃത്രിമപരാഗണം നടത്തേണ്ട പൂവിലെ കേസരങ്ങൾ മുറിച്ചുമാറ്റുന്നു
 ഈ പൂവിൽ മറ്റ് പൂക്കളിൽനിന്നുള്ള പരാഗരേണുക്കൾ എത്താതിരിക്കാൻ പൂവ് പൊതിഞ്ഞുകെട്ടുന്നു.
 ഇതേ ഇനത്തിൽപ്പെട്ട വ്യത്യസ്തഗുണങ്ങളുള്ള ചെടിയിലെ പൂവിൽ നിന്ന് പരാഗരേണുക്കൾ ബ്രഷിൽ ശേഖരിക്കുന്നു.
 ശേഖരിച്ച പരാഗരേണുക്കൾ കൃത്രിമപരാഗണം നടത്തേണ്ട പൂവിന്റെ പരാഗണസ്ഥലത്ത് പതിപ്പിക്കുന്നു.
 മറ്റു പൂക്കളിൽനിന്നുള്ള പരാഗണം തടയുന്നതിനായി ഈ പൂവ് വീണ്ടും പൊതിഞ്ഞുകെട്ടുന്നു.

23. വർഗസങ്കരണം എന്നാലെന്ത്?
ഒരേ വർഗത്തിൽപ്പെട്ടതും വ്യത്യസ്ത ഗുണങ്ങളുള്ളതുമായ രണ്ടു ചെടികൾ തമ്മിൽ കൃത്രിമപരാഗണം നടത്തി രണ്ടിന്റെയും ഗുണങ്ങൾ ചേർന്ന പുതിയ വിത്തുകൾ ഉൽപാദിപ്പിക്കുന്ന രീതിയാണ് വർഗസങ്കരണം. ഇങ്ങനെ ഉണ്ടാക്കുന്ന വിത്തുകളിൽ നിന്ന് ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കുന്നു. ഇവയാണ് സങ്കരയിനം വിത്തുകൾ.
24. കേരളത്തിലെ പ്രധാന കാർഷികഗവേഷണകേന്ദ്രങ്ങൾ ഏതെല്ലാമാണ് ?
• കേരള കാർഷികസർവകലാശാല (KAU), മണ്ണുത്തി, തൃശൂർ
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക ഗവേഷണകേന്ദ്രമാണ് കേരള കാർഷിക സർവകലാശാല. വിവിധയിനം വിളകൾ, മൃഗങ്ങൾ, പക്ഷികൾ മുതലായവയെക്കുറിച്ചുള്ള ഗവേഷണങ്ങളും വിജ്ഞാന വ്യാപന പരിപാടികളുമാണ് മുഖ്യപ്രവർത്തനങ്ങൾ.
• കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം (CTCRI), ശ്രീകാര്യം, തിരുവനന്തപുരം
കിഴങ്ങുവർഗങ്ങളെപ്പറ്റിയുള്ള പഠനവും അവയുടെ ഉൽപാദനവുമാണ് ഇവിടെ നടക്കുന്നത്.
• റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (RRII), കോട്ടയം
അത്യുൽപാദനശേഷിയുള്ളതും വിവിധ ഭൂവിഭാഗങ്ങൾക്ക് അനുയോജ്യവുമായ റബ്ബർ ഇനങ്ങൾ വികസിപ്പിക്കുന്നു.
• കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (CPCRI), കാസർഗോഡ്
തെങ്ങ്, കവുങ്ങ്, കൊക്കോ തുടങ്ങിയവയെക്കുറിച്ചുള്ള ഗവേഷണമാണ് ഇവിടെ നടക്കുന്നത്.
• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സപൈസസ് റിസർച്ച് (IISR), കോഴിക്കോട് 
സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി നീക്കിവച്ചിരിക്കുന്ന ഒരു പ്രധാന സ്ഥാപനമാണ്. 
• കേരള കാർഷികസർവകലാശാലയുടെ പ്രാദേശിക ഗവേഷണകേന്ദ്രങ്ങൾ

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.

25. മികച്ച വിളവു ലഭിക്കാൻ വിത്തിന്റെ ഗുണമേൻമക്കു പുറമെ മറ്റെന്തെല്ലാം കാര്യങ്ങളാണ് നാം പരിഗണിക്കേണ്ടത്?
• വളക്കൂറുള്ള മണ്ണ്
• കീടനിയന്ത്രണം
• കളനിയന്ത്രണം
• ശരിയായ കാലാവസ്ഥ 
• ശരിയായ വളപ്രയോഗം
• ജലസേചനം

26. നല്ല വിളവ് ലഭിക്കാൻ ശരിയായ വളപ്രയോഗം വേണമല്ലോ. നിങ്ങളുടെ പ്രദേശത്തെ കർഷകർ സാധാരണ ഏതെല്ലാം വളങ്ങളാണ് ഉപയോഗിക്കാറുള്ളത്?  
• ചാണകം
• യൂറിയ
 കമ്പോസ്റ്റ് വളം
 എല്ലുപൊടി
 കോഴിക്കാഷ്ഠം
 ആട്ടിൻകാഷ്‌ഠം
 മീൻവളം 
 മണ്ണിരക്കമ്പോസ്റ്റ് 
 പച്ചിലവളം

27. വളങ്ങളെ ജൈവവളങ്ങൾ, രാസവളങ്ങൾ എന്നിങ്ങനെ തരംതിരിച്ച് പട്ടികപ്പെടുത്തു.
ജൈവവളങ്ങൾരാസവളങ്ങൾ
• ചാണകം, കോഴിക്കാഷ്ഠം, 
ആട്ടിൻകാഷ്‌ഠം
• യൂറിയ
 കമ്പോസ്റ്റ് വളം, പച്ചിലവളം• NPK വളങ്ങൾ
 മീൻവളം• അമോണിയം നൈട്രേറ്റ് 
 മണ്ണിരക്കമ്പോസ്റ്റ്• അമോണിയം സൾഫേറ്റ് 
• എല്ലുപൊടിസൂപ്പർ ഫോസ്ഫേറ്റ് 
28. ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
ഡോ എം.എസ്.സ്വാമിനാഥൻ 

29. ജൈവവളങ്ങളുടെയും, രാസവളങ്ങളുടെയും ഉപയോഗത്തിൽ നാം ശ്രദ്ധിക്കേണ്ടതെന്ത് ?
ജൈവവളങ്ങൾക്കും രാസവളങ്ങൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അതിനാൽ ജൈവവളം കൂടുതലും രാസവളം കുറവും ഉപയോഗിക്കുന്ന സമ്മിശ്ര വളപ്രയോഗരീതിയാണ് അഭികാമ്യം.

30. ജൈവവളങ്ങളുടെയും രാസവളങ്ങളുടെയും പ്രത്യേകതകൾ പട്ടികപ്പെടുത്തുക.
ജൈവവളങ്ങൾരാസവളങ്ങൾ
• ജൈവവസ്തുക്കളിൽനിന്ന് ലഭിക്കുന്നു• രാസവസ്തുക്കൾ ഉപയോഗിച്ച് വ്യാവസായികമായി നിർമ്മിക്കുന്നു
• കൂടുതൽ അളവിൽ വേണ്ടിവരും• കുറഞ്ഞ അളവിൽ മതി
 മണ്ണിന് ദോഷകരമല്ല• അമിതമായ ഉപയോഗം മണ്ണിന്റെ ഘടനയെ നശിപ്പിക്കുന്നു
• ഒരു നിശ്ചിതഘടകം മാത്രമായി നല്കാൻ കഴിയില്ല• ആവശ്യമുള്ള ഘടകം മാത്രമായി നല്കാം
31. എന്താണ് ജീവാണുവളം ?
സൂക്ഷ്മജീവികളെ ഉപയോഗപ്പെടുത്തിയുള്ള വളപ്രയോഗരീതിയാണ് ജീവാണുവളപ്രയോഗം. സ്യൂഡോമോണസ്, അസോസ്പൈറില്ലം എന്നിവ ജീവാണുവളങ്ങൾക്ക് ഉദാഹരണങ്ങളാണ്.
32. ജൈവകീടനാശിനികൾക്കും രാസകീടനാശിനികൾക്കും ഉദാഹരണങ്ങൾ എഴുതുക.
• ജൈവകീടനാശിനികൾ: പുകയിലക്കഷായം, വേപ്പെണ്ണ ഇമൽഷൻ, വെളുത്തുള്ളി-കാന്താരി മിശ്രിതം
• രാസകീടനാശിനികൾ: ഡി.ഡി.റ്റി, എൻഡോസൾഫാൻ, മാലത്തിയോൺ, കാർബോഫ്യുറാൻ

33. സസ്യങ്ങളെ ബാധിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാനുള്ള വിവിധ മാർഗങ്ങൾ എഴുതുക 
• ജൈവനിയന്ത്രണം.
വട്ടച്ചാഴി, ട്രൈക്കോഗ്രാമ, തവള, അരണ, ഓന്ത്, വണ്ട് തുടങ്ങിയ ജീവികൾ വിളകളെ ബാധിക്കുന്ന കീടങ്ങളെ തിന്നുനശിപ്പിക്കുന്നു. ഇത്തരം ജീവികളെ ഉപയോഗിച്ചുള്ള കീടനിയന്ത്രണമാണ് ജൈവനിയന്ത്രണം. 
• യാന്ത്രികനിയന്ത്രണം
കെണികൾ ഉപയോഗിച്ചോ കൈകൊണ്ട് പെറുക്കി മാറ്റിയോ കീടങ്ങളെ നിയന്ത്രിക്കുന്ന രീതിയാണ് യാന്ത്രികനിയന്ത്രണം. ഇതിനായി ഉപയോഗിക്കുന്ന ഒരിനം കെണിയാണ് ഫെറമോൺ (Pheromone) കെണി. 
• കീടനാശിനികൾ
കീടനാശിനികൾ രണ്ട് തരമുണ്ട്. രാസകീടനാശിനികളും ജൈവകീടനാശിനികളും. 
• രാസകീടനാശിനികൾ
രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച കീടനാശിനികളാണ് രാസകീടനാശിനികൾ. 
• ജൈവകീടനാശിനികൾ
രാസകീടനാശിനികളെ അപേക്ഷിച്ച് ദോഷം കുറഞ്ഞവയാണ് ജൈവകീടനാശിനികൾ. പുകയിലക്കഷായം, വേപ്പെണ്ണ ഇമൽഷൻ, വെളുത്തുള്ളി-കാന്താരി മിശ്രിതം തുടങ്ങിയവ ജൈവകീടനാശിനികളാണ്.

34. പുകയിലക്കഷായം നിർമ്മിക്കുന്നതെങ്ങനെ?
100 ഗ്രാം പുകയില ചെറുകഷണങ്ങളാക്കി ഒന്നര ലിറ്റർ വെള്ളത്തിൽ ഒരു ദിവസം കുതിർത്തുവയ്ക്കുക. ഇത് പിഴിഞ്ഞ് അരിച്ചെടുക്കുക. ഇതിൽ 10 ഗ്രാം ബാർസോപ്പ് ലയിപ്പിക്കുക. പുകയിലക്കഷായം തയ്യാറായി. ഇതിൽ ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികൾക്ക് തളിക്കാം

35. കളകളെ എങ്ങനെ നിയന്ത്രിക്കാം ?
• കളനാശിനി പ്രയോഗിക്കൽ  
• കൈകൊണ്ട് പറിച്ച് മാറ്റൽ 
• വെട്ടിമാറ്റൽ 

36. മറ്റ് കാർഷികസംരംഭങ്ങൾ 
സെറികൾച്ചർ - പട്ടുനൂൽപുഴു വളർത്തൽ
ഫ്ലോറി കൾചർ - പുഷ്പകൃഷി
എപ്പികൾച്ചർ - തേനീച്ച വളർത്തൽ
പിസികൾച്ചർ - മത്സ്യകൃഷി
ക്യുണി കൾച്ചർ - മുയൽ വളർത്തൽ
മഷ്റൂം കൾച്ചർ - കൂൺകൃഷി
പൌൾട്രിഫാമിംഗ് - കോഴികൃഷി
ലൈവ്‌സ്റ്റോക്ക് ഫാമിംഗ് - കന്നുകാലി വളർത്തൽ 




👉 Basic Science TextBook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here