Kerala Syllabus Class 7 സാമൂഹ്യശാസ്ത്രം: Chapter 01 മധ്യകാല ഇന്ത്യ - ചോദ്യോത്തരങ്ങൾ | Teaching Manual
Questions and Answers for Class 7 സോഷ്യൽ സയൻസ് - മധ്യകാല ഇന്ത്യ - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 01 Medieval India - Teaching Manual | Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Std 7: സോഷ്യൽ സയൻസ് - അധ്യായം 01: മധ്യകാല ഇന്ത്യ - ചോദ്യോത്തരങ്ങൾ
1. താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിച്ച് അവയെ തിരിച്ചറിയുക?
മധ്യകാല ഇന്ത്യ ഭരിച്ച രണ്ട് രാജ്യങ്ങളുടെ ചരിത്ര ശേഷിപ്പുകളാണിത്.
• ആദ്യത്തെ ചിത്രം ചെങ്കോട്ടയാണ്
• രണ്ടാമത്തേത് ഹംപിയുടെ ചിത്രമാണ്
i. ചെങ്കോട്ട
• 1648-ൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ്റെ ഭരണകാലത്ത് ഡൽഹിയിൽ നിർമ്മിച്ചതാണ് ചെങ്കോട്ട (റെഡ് ഫോർട്ട്).
• യമുന നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
• ഇത് ലാൽകില എന്നും അറിയപ്പെടുന്നു
• ഇന്തോ-പേർഷ്യൻ വാസ്തുവിദ്യ
• 2007-ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രമായി റെഡ്ഫോർട്ടിനെ പ്രഖ്യാപിച്ചു
• സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ഇവിടെ ദേശീയ പതാക ഉയർത്തുന്നു.
ii. ഹംപി
• വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന പുരാതന നഗരമാണ് ഹംപി.
• തുംഗഭദ്ര നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
• ദ്രാവിഡ വാസ്തുശിൽപ കലാരീതിയാണ് ഹംപിയുടേത്.
• ഹംപിയെ യുനെസ്കോ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.
2. 1526-ൽ മുഗൾ ഭരണം സ്ഥാപിച്ച ഭരണാധികാരി ആരാണ്?
- ബാബർ
3. മുഗൾ കാലഘട്ടത്തിലെ പ്രധാന ഭരണാധികാരികളുടെ പേര് എഴുതുക.
• ബാബർ (1526-1530)
• ഹുമയൂൺ (1530-1540) (1555-1556)
• അക്‌ബർ (1556-1605)
• ജഹാംഗീർ (1605-1627)
• ഷാജഹാൻ (1628-1658)
• ഔറംഗസീബ് (1658-1707)
4. ഭൂപടത്തിൽ നിന്നും ഇന്നത്തെ ഏതെല്ലാം രാജ്യങ്ങളിൽ മുഗളൾ ഭരണം വ്യാപിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തി പട്ടികപ്പെടുത്തുക.
• അഫ്ഗാനിസ്ഥാൻ
• പാകിസ്ഥാൻ
• നേപ്പാൾ
• ബംഗ്ലാദേശ്
5. ഇന്ത്യയിൽ മുഗൾഭരണത്തിന് തുടക്കമിട്ട യുദ്ധം ഏതാണ് ?
- ഒന്നാം പാനിപ്പത്ത് യുദ്ധം
6. ഒന്നാം പാനിപ്പത്ത് യുദ്ധം
ലോദി വംശത്തിലെ അവസാനത്തെ ഭരണാധികാരിയായ ഇബ്രാഹിം ലോദിയും കാബൂളിലെ ഭരണാധികാരിയായിരുന്ന ബാബറും 1526 - ൽ ഹരിയാനയിലെ പാനിപ്പത്തിൽ വച്ച് ഏറ്റുമുട്ടി. ഒന്നാം പാനിപ്പത്ത് യുദ്ധം എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ യുദ്ധ വിജയത്തിലൂടെയാണ് ബാബർ ഇന്ത്യയിൽ മുഗൾ ഭരണം സ്ഥാപിച്ചത്.
7. അക്‌ബർ ചക്രവർത്തിയുടെ (സി.ഇ.1605) മരണശേഷം ജെസ്യൂട്ട് പാതിരി പിയറി ജാറിക് എഴുതിയ അനുശോചനക്കുറിപ്പിൽ നിന്ന് മുഗൾ ഭരണാധികാരിയായിരുന്ന അക്‌ബറിനെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെയാണ് മനസ്സിലാക്കാൻ കഴിയുന്നത് ?
• അക്‌ബർ അതിശക്തനായ ചക്രവർത്തിയായിരുന്നു.
• ഉയർന്ന-താഴ്ന്ന വിഭാഗങ്ങളെന്ന തരംതിരിവില്ലാതെയും, പരിചിത-അപരിചിത വ്യത്യാസമില്ലാതെയും തുല്യനീതി നടപ്പാക്കി.
• ഹിന്ദു/ക്രിസ്ത്യൻ/മുസ്ലിം വേർതിരിവില്ലാതെ എല്ലാവരെയും തുല്യമായി പരിഗണിച്ചു
• കരുത്തരോട് ശക്തമായും അശക്തരോട് കരുണയോടെയും പെരുമാറി
8. അക്‌ബർ ഇബാദത്ത് ഖാന പണികഴിപ്പിച്ചതിന്റെ ലക്ഷ്യം എന്തായിരുന്നു? കുറിപ്പ് തയ്യാറാക്കുക.
1575-ൽ തൻ്റെ പുതിയ തലസ്ഥാനമായ ഫത്തേപൂർ സിക്രിയിൽ അക്‌ബർ ഇബാദത്ത് ഖാന പണികഴിപ്പിച്ചു. വിവിധ മതങ്ങളിലെ പണ്ഡിതരും, പ്രമുഖരും ഇവിടെ ഒത്തുചേർന്നിരുന്നു. അക്‌ബർ പിന്തുടർന്നിരുന്ന മതസഹിഷ്ണുതാനയത്തിന് ഉത്തമ ഉദാഹരണങ്ങളാണ് ഇത്തരം ചർച്ചകൾ.
9. എല്ലാ മതങ്ങളുടേയും നല്ല വശങ്ങൾ സംയോജിപ്പിച്ച് അക്‌ബർ രൂപം കൊടുത്ത ദർശനമാണ് ---------
ദിൻ-ഇ-ഇലാഹി
10. ദിൻ-ഇ-ഇലാഹിയുടെ ദർശനത്തിൻ്റെ കാതൽ എന്താണ്?
എല്ലാവർക്കും സമാധാനം
11. 'ജസിയ' എന്ന മതനികുതി നിർത്തലാക്കിയത് ആരാണ്?
അക്‌ബർ
12. അക്‌ബർ ചക്രവർത്തിയുടെ രാജകൊട്ടാരത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചവരിൽ പ്രധാനികൾ ആരെല്ലാമായിരുന്നു?
രാജാ ടോഡർമാൾ, രാജാ മാൻസിംഗ്, രാജാ ഭഗവൻദാസ്, ബീർബൽ
13. മുഗളന്മാരുടെ മൻസബ്ദാരി സമ്പ്രദായത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
• മുഗൾ കാലഘട്ടത്തിൽ രാജ്യം വിപുലമാക്കുന്നതിനും വിസ്തൃതമാക്കപ്പെട്ട രാജ്യം നിലനിർത്തുന്നതിനും ശക്തമായ സൈന്യം ആവശ്യമായിരുന്നു.
• ഇതിനുവേണ്ടി അക്ബർ നടപ്പിലാക്കിയ സൈനിക സമ്പ്രദായമാണ് "മാൻസബ്ദാരി'.
• ഈ സമ്പ്രദായമനുസരിച്ച് ഓരോ ഉദ്യോഗസ്ഥന്റെയും കീഴിൽ ഒരു സൈനികവ്യൂഹമുണ്ടായിരിക്കും.
• ഓരോ ഉദ്യോഗസ്ഥനും നിലനിർത്തേണ്ട കുതിരപ്പടയാളികളുടെ എണ്ണത്തെയാണ് "മാൻ സബ്” എന്ന പദവി സൂചിപ്പിക്കുന്നത്.
• നിലനിർത്തേണ്ട സൈനികരുടെ എണ്ണത്തിന് അനുസരിച്ചായിരുന്നു മാൻസബ്ദാരുടെ പദവി നിശ്ചയിച്ചിരുന്നത്.
14. മുഗൾ ഭരണരീതിയെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
• മുഗൾ ഭരണത്തിൽ അക്‌ബറിന്റെ കാലത്താണ് ഒരു ഭരണക്രമം ഫലപ്രദമായി രൂപപ്പെടുത്തിയത്.
• ഭരണ സൗകര്യത്തിനായി ഗ്രാമങ്ങൾ ചേർന്ന് പർഗാനകളും, പർഗാനകൾ ചേർന്ന് സർക്കാരുകളും സർക്കാരുകൾ ചേർന്ന് സുബകളുമായി രാജ്യത്തെ വിഭജിക്കപ്പെട്ടിരുന്നു.
• രാജ്യത്തിന്റെ പരമാധികാരിയും സർവസൈന്യാധിപനും നിയമനിർമ്മാതാവും അന്തിമന്യായാധിപനും ചക്രവർത്തിയായിരുന്നു.
• മുഗൾ കാലഘട്ടത്തിൽ നീതിന്യായ നിർവഹണത്തിനായി ഇന്നത്തെപ്പോലെ പ്രത്യേകതരം കോടതികൾ ഉണ്ടായിരുന്നില്ല.
• തദ്ദേശീയരായ മതപണ്ഡിതന്മാരാണ് (ഖാസിമാർ) തർക്കങ്ങളിൽ അന്വേഷണം നടത്തി തീർപ്പ് കല്പിച്ചിരുന്നത്.
• ഈ തീരുമാനത്തിൽ അതൃപ്തി ഉള്ളവർക്ക് ചക്രവർത്തിയോട് നേരിട്ട് പരാതി പറയാൻ അവസരമുണ്ടായിരുന്നു.
• ഭരണകാര്യങ്ങളിൽ രാജാവിന് ഉപദേശം നൽകുന്നതിനായി മന്ത്രിമാരെയും വകുപ്പ് അധ്യക്ഷന്മാരെയും നിയമിച്ചിരുന്നു.
15. താഴെത്തന്നിരിക്കുന്ന ചിത്രം കാണുക. ഇതിൽ നിന്നും മുഗൾഭരണകാലത്തെ ഭരണരീതിയെക്കുറിച്ച് എന്ത് മനസ്സിലാക്കാം?
മുഗൾ ഭരണത്തിൽ ഭരണ സൗകര്യത്തിനായി ഗ്രാമങ്ങൾ ചേർന്ന് പർഗാനകളും, പർഗാനകൾ ചേർന്ന് സർക്കാരുകളും സർക്കാരുകൾ ചേർന്ന് സുബകളുമായി രാജ്യത്തെ വിഭജിക്കപ്പെട്ടിരുന്നു.
16. മുഗൾ കാലഘട്ടത്തിലെ സാമൂഹിക-സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക
• ഫ്യൂഡൽ സാമൂഹ്യ വ്യവസ്ഥിതിയായിരുന്നു മുഗൾ ഭരണകാലത്ത് നിലനിന്നിരുന്നത്. സമൂഹം പല തട്ടുകളായി വിഭജിക്കപ്പെട്ടിരുന്നു.
• സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ സാധാരണക്കാരും ഏറ്റവും മുകളിൽ രാജാവുമായിരുന്നു.
• ജനങ്ങളുടെ ജീവിതനിലവാരം വേതനത്തെയും വരുമാനത്തെയും ആശ്രയിച്ചായിരുന്നു.
• ജനങ്ങളിൽ ഭൂരിഭാഗവും കർഷകരായിരുന്നു
• അവർക്കിടയിൽ ജാതിവ്യവസ്ഥ നിലനിന്നിരുന്നു.
• ഓരോ ജാതിയിൽപ്പെട്ടവർക്കും അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടായിരുന്നു.
• ഓരോ സ്ഥലത്തെയും ജനങ്ങളുടെ ജീവിതരീതി, ഭക്ഷണം, വസ്ത്രം എന്നിവയിൽ വളരെയധികം വ്യത്യാസങ്ങൾ നിലനിന്നിരുന്നു.
• നെല്ല്, ഗോതമ്പ്, ബാർലി, കരിമ്പ്, പരുത്തി, എണ്ണക്കുരുക്കൾ തുടങ്ങിയവ അക്കാലത്തെ പ്രധാന കാർഷിക ഉൽപന്നങ്ങളായിരുന്നു.
• സാങ്കേതിക വിദ്യകളുടെയും പുതിയ ഉപകരണങ്ങളുടെയും ഉപയോഗം കാർഷികമേഖലയെ പുഷ്ടിപ്പെടുത്തി. ജലസേചനത്തിനായി പേർഷ്യൻ ചക്രവും കനാലുകളും വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു.
Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.
17. മുഗൾ ഭരണകാലത്ത് വിദേശ ചരക്കുകളുടെ കവാടമായിരുന്ന സ്ഥലം ഏതാണ്?
ഗുജറാത്ത്
18. മുഗൾ ഭരണകാലത്തെ നഗരങ്ങൾ ഇന്ന് ഏതെല്ലാം രാജ്യങ്ങളിലാണ് സ്ഥിതി ചെയ്യുന്നത് എന്ന് കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
നഗരങ്ങൾ | ഇന്നത്തെ രാജ്യങ്ങൾ |
• ധാക്ക | • ബംഗ്ളാദേശ് |
• മൂർഷിദാബാദ് | • ഇന്ത്യ |
• ലാഹോർ | • പാകിസ്ഥാൻ |
• സൂറത്ത് | • ഇന്ത്യ |
• ആഗ്ര | • ഇന്ത്യ |
19. 'ഐൻ-ഇ-അക്ബരി', 'അക്ബർ നാമ' എന്നീ ഗ്രന്‌ഥങ്ങളുടെ രചയിതാവ് ആരാണ്.
അബുൾ ഫസൽ
20. മുഗൾ കാലഘട്ടത്തിൽ പേർഷ്യൻ ഭാഷയിലേക്ക് മഹാഭാരതം വിവർത്തനം ചെയ്തത് ആരാണ്?
ദാരാ ഷുക്കോ - മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ്റെ മകൻ.
21. ഇന്ത്യൻ വാസ്തുവിദ്യാ ശൈലിയുടേയും മുഗളന്മാർ ഇവിടെ കൊണ്ടുവന്ന പേർഷ്യൻ വാസ്തുവിദ്യാശൈലിയുടേയും സമന്വയത്തിന് ഉദാഹരണങ്ങൾ എഴുതുക.
താജ്മഹൽ, ആഗ്ര കോട്ട, ചെങ്കോട്ട
22. പേർഷ്യൻ, ഹിന്ദി ഭാഷകൾ കൂടിച്ചേർന്ന് രൂപംകൊണ്ട പുതിയ ഭാഷ
ഉർദു
23. വിജയനഗര സാമ്രാജ്യം സ്ഥാപിച്ചത് ആരാണ്?
1336-ൽ ഹരിഹരൻ, ബുക്കൻ എന്നീ സഹോദരന്മാരാണ് വിജയനഗരം സ്ഥാപിച്ചത്.
24. വിജയനഗര സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരി ആരായിരുന്നു?
കൃഷ്ണ ദേവരായർ
25. 1800-ൽ ഹംപിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഈസ്റ്റിന്ത്യാകമ്പനി ഉദ്യോഗസ്ഥൻ ?
കേണൽ മക്കെൻസി
26. വിജയനഗര സാമ്രാജ്യത്തെക്കുറിച്ച് ഒരു കുറിപ്പെഴുതുക?
• 1336 CE-ൽ ഹരിഹരൻ, ബുക്കൻ എന്നീ സഹോദരന്മാരാണ് വിജയനഗരം സ്ഥാപിച്ചത്.
• ദക്ഷിണേന്ത്യയിലെ ശക്തവും സമ്പന്നവുമായ രാജ്യമായിരുന്ന വിജയനഗരത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായിരുന്നു കൃഷ്ണ ദേവരായർ.
• വിജയനഗരം (വിജയത്തിന്റെ നഗരം) ഒരേ സമയം ഒരു നഗരത്തിൻ്റെയും രാജ്യത്തിൻ്റെയും പേരായിരുന്നു.
• കൃഷ്ണദേവരായരുടെ ഭരണകാലം രാജ്യവ്യാപനത്തിന്റെയും വികസനത്തിൻ്റെയും കാലഘട്ടമായിരുന്നു.
• ധാരാളം നിർമ്മാണ പ്രവർത്തനങ്ങൾ അദ്ദേഹത്തിൻ്റെ കാലത്ത് നടത്തിയിരുന്നു.
• തലസ്ഥാന നഗരമായ ഹംപിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയതോടോപ്പം, കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും നിർമ്മിച്ചു.
27. 'അമുക്തമാല്യദ', 'ജാംബവതികല്യാണം' എന്നീ കൃതികൾ രചിച്ചത് ആരാണ്?
കൃഷ്ണ ദേവരായർ
28. ഭൂപടം നിരീക്ഷിച്ച് വിജയനഗരത്തിൽ ഉൾപ്പെട്ട ഇന്നത്തെ ഇന്ത്യൻ സംസ്ഥാനങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
• കർണാടക
• തമിഴ്നാട്
• ആന്ധ്രപ്രദേശ്
• തെലങ്കാന
29. അക്‌ബറിൻ്റെയും കൃഷ്ണദേവരായരുടെയും മതനയങ്ങൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
• അക്‌ബറും കൃഷ്ണദേവരായരും എല്ലാ മതങ്ങളെയും ഒരുപോലെയാണ് പരിഗണിച്ചത്.
• വിവിധ മതങ്ങളിൽപ്പെട്ട ആളുകൾക്ക് അവരുടെ വിശ്വാസങ്ങൾ നിലനിർത്തിക്കൊണ്ട് ജീവിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നു.
• രണ്ട് ഭരണാധികാരികളും മതസഹിഷ്ണുതയുള്ളവരായിരുന്നു.
• ആളുകൾക്ക് തുല്യ നീതിയും തുല്യ പരിഗണനയും ലഭിച്ചു
• ബഹുസ്വരതയോടുള്ള ബഹുമാനം
30. മൻസബ്ദാരി-അമരനായക സമ്പ്രദായങ്ങൾ താരതമ്യം ചെയ്ത് പട്ടികപ്പെടുത്തുക
മൻസബ്ദാരി സമ്പ്രദായം
• മുഗൾ കാലഘട്ടത്തിൽ രാജ്യം വിപുലമാക്കുന്നതിനും വിസ്തൃതമാക്കപ്പെട്ട രാജ്യം നിലനിർത്തുന്നതിനും ശക്തമായ സൈന്യം ആവശ്യമായിരുന്നു.
• ഇതിനുവേണ്ടി അക്ബർ നടപ്പിലാക്കിയ സൈനിക സമ്പ്രദായമാണ് "മാൻസബ്ദാരി'.
• ഈ സമ്പ്രദായമനുസരിച്ച് ഓരോ ഉദ്യോഗസ്ഥന്റെയും കീഴിൽ ഒരു സൈനികവ്യൂഹമുണ്ടായിരിക്കും.
• ഓരോ ഉദ്യോഗസ്ഥനും നിലനിർത്തേണ്ട കുതിരപ്പടയാളികളുടെ എണ്ണത്തെയാണ് "മാൻ സബ്” എന്ന പദവി സൂചിപ്പിക്കുന്നത്.
• നിലനിർത്തേണ്ട സൈനികരുടെ എണ്ണത്തിന് അനുസരിച്ചായിരുന്നു മാൻസബ്ദാരുടെ പദവി നിശ്ചയിച്ചിരുന്നത്.
• മാൻസബ്ദാർമാർക്ക് അവരുടെ പദവിക്കനുസരിച്ച് ഭൂമി പതിച്ചുനല്കിയിരുന്നു.
• ഈ ഭുമിയിൽ നിന്ന് നികുതിപിരിച്ചാണ് അവർ സൈന്യത്തെ നിലനിർത്തിയിരുന്നത്.
അമരനായക സമ്പ്രദായം
• വിജയനഗരത്തിലെ സൈനികമേധാവികൾ "അമരനായകന്മാർ' എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.
• രാജാക്കന്മാർ ഇവർക്കായി ഭൂപ്രദേശങ്ങൾ അനുവദിച്ച് നൽകിയിരുന്നു.
• ഈ പ്രദേശങ്ങൾ 'അമര' എന്നപേരിൽ അറിയപ്പെട്ടു. അമരത്തിന്റെ ഭരണം നിർവഹിച്ചിരുന്നത് അമരനായകന്മാരായിരുന്നു.
• ഈ പ്രദേശങ്ങളുടെ നികുതി പിരിക്കുന്നതിനുളള അവകാശം അമരനായകന്മാർക്കായിരുന്നു.
• അമരനായകർ രാജാവിന് ഒരു നിശ്ചിത തുക നൽകിയിരുന്നു.
• ഇവർ ഒരു നിശ്ചിത എണ്ണം കാലാളുകൾ, കുതിരകൾ, ആനകൾ എന്നിവ നിലനിർത്തിയിരുന്നു.
• ഈ വ്യവസ്ഥയെ "അമരനായക സംവിധാനം' എന്നാണ് വിളിച്ചിരുന്നത്.
31. കൃഷ്ണദേവരായരുടെ കൊട്ടാരം അലങ്കരിച്ചിരുന്ന പണ്ഡിതന്മാർ അറിയപ്പെട്ടിരുന്ന പേര്?
- 'അഷ്ടദിഗ്ഗജങ്ങൾ'
32. വിജയനഗരത്തിലെ ഭരണസംവിധാനത്തെക്കുറിച്ച് കുറിപ്പെഴുതുക.
• ഭരണസൗകര്യത്തിനായി രാജ്യത്തെ മണ്ഡലങ്ങൾ (പ്രവിശ്യകൾ), നാടുകൾ (ജില്ലകൾ), സ്ഥലം (ഉപജില്ലകൾ), ഗ്രാമങ്ങൾ എന്നിങ്ങനെ വിഭജിച്ചിരുന്നു.
• രാജാവിനെ സഹായിക്കാൻ മന്ത്രിസഭ ഉണ്ടായിരുന്നു.
• മന്ത്രിമാരെ തരംതാഴ്ത്തുന്നതിനും ശിക്ഷിക്കാനുമുള്ള അധികാരം രാജാവിനുണ്ടായിരുന്നു.
• നീതിനിർവഹണത്തിനായി വിവിധ തലങ്ങളിൽ കോടതികൾ സ്ഥാപിച്ചിരുന്നു. അപ്പീലധികാരി രാജാവ് തന്നെയായിരുന്നു.
• ചെറിയ കുറ്റങ്ങളും തൊഴിൽപരമായ പ്രശ്നങ്ങളും ഗ്രാമങ്ങളിലെ കോടതികൾ തന്നെ കൈകാര്യം ചെയ്തിരുന്നു.
• വിജയനഗരത്തിലെ ഭരണസംവിധാനത്തിൽ പ്രധാനപങ്ക് വഹിച്ചവരായിരുന്നു നായകന്മാരും അമരനായകന്മാരും.
33. വിജയനഗരത്തിലെസാമൂഹിക-സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക
• വിവിധ ജാതി-മത വിഭാഗങ്ങൾ ഉൾപ്പെട്ടതായിരുന്നു വിജയനഗര സമൂഹം.
• ബ്രാഹ്മണർക്കായിരുന്നു സമൂഹത്തിൽ മേധാവിത്വം ഉണ്ടായിരുന്നത്.
• ക്ഷേത്രങ്ങൾക്ക് അനുവദിച്ചിരുന്ന ഭൂമിയിൽ നിന്നുള്ള വരുമാനം ഇവർക്ക് അവകാശപ്പെട്ടതായിരുന്നു.
• സമൂഹത്തിലെ മറ്റു വിഭാഗങ്ങൾ കൃഷി, കച്ചവടം, കൈത്തൊഴിലുകൾ തുടങ്ങിയ മേഖലകളിലാണ് മുഖ്യമായും ഏർപ്പെട്ടിരുന്നത്.
• രാജകൊട്ടാരത്തിൽ രാജകീയ കണക്കുകൾ തയ്യാറാക്കാനും പൂന്തോട്ടം അലങ്കരിക്കാനും സ്ത്രീകളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു.
• ബഹുഭാര്യത്വം, സതി, ശൈശവ വിവാഹം എന്നിവ നിലനിന്നിരുന്നു.
34. പ്രധാന വിജയനഗരരാജാക്കന്മാർ ആരെല്ലാമായിരുന്നു?
രാജാക്കന്മാർ - രാജവംശം
• ഹരിഹൻ - ബുക്കൻ - സംഗമരാജവംശം
• നരസിംഹ സാലുവ - സാലുവ വംശം
• വീരസിംഹൻ, കൃഷ്ണദേവരായർ - തുളുവ വംശം
• തിരുമല, വെങ്കിട - അരവിഡുവംശം
35. മുഗൾ-വിജയനഗര ഭരണസമ്പ്രദായങ്ങളുടെ പൊതുസവിശേഷതകൾ താരതമ്യം ചെയ്ത് പട്ടിക പൂർത്തിയാക്കുക?
മുഗൾഭരണം | വിജയനഗരഭരണം |
• രാജവാഴ്ച | • രാജവാഴ്ച |
• മൻസബ്ദാരി | • അമരനായക സമ്പ്രദായം |
• മതസഹിഷ്ണുത | • മതസഹിഷ്ണുത |
• ഉറുദുഭാഷയുടെ വികാസം | • സംസ്കൃത ഭാഷയുടെ വികാസം |
• ഇൻഡോ പേർഷ്യൻ നിർമ്മാണശൈലി | • ദ്രാവിഡനിർമ്മാണശൈലി |
👉 Std 7 New TextBook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments