Kerala Syllabus Class 5 സാമൂഹ്യശാസ്ത്രം: Chapter 03 തൊഴിൽ വൈവിധ്യങ്ങൾ - ചോദ്യോത്തരങ്ങൾ | Teaching Manual 


Questions and Answers for Class 5 സോഷ്യൽ സയൻസ് - തൊഴിൽ വൈവിധ്യങ്ങൾ - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 03 Diverse Employments - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Std 5: സോഷ്യൽ സയൻസ് - അധ്യായം 03: തൊഴിൽ വൈവിധ്യങ്ങൾ - ചോദ്യോത്തരങ്ങൾ 
♦ പൂന്തോട്ടം നനച്ചതിന് കീർത്തിക്ക് ലഭിച്ചത് എന്താണ് ?
മിഠായി സമ്മാനമായി ലഭിച്ചു.

♦ വീട്ടിലെ തുണികൾ മടക്കിവച്ചതിന്  മാതാപിതാക്കൾ എങ്ങനെയാണ് തേജസിനെ അനുമോദിച്ചത് ?
ഒരു കഥാപുസ്തകം സമ്മാനിച്ചു

♦ നിങ്ങളുടെ വീട്ടിലെ മുതിർന്നവർ ചെയ്യുന്ന ജോലിക്ക് പകരമായി എന്താണ് ലഭിക്കുന്നത് ?
വരുമാനം 

♦ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ നൽകിയിരിക്കുന്നത് നിരീക്ഷിച്ചല്ലോ. ഓരോരുത്തരും ഏതെല്ലാം പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്?
 • കച്ചവടം 
 • അധ്യാപനം 
 • ക്യാരം ബോർഡ് കളിക്കുന്നു
 • ആതുരസേവനം 
 • ചിത്രരചന 
 • വോളിബോൾ കളിക്കുന്നു

♦ ഇവയിൽ ഏതെല്ലാം പ്രവർത്തനങ്ങൾക്കാണ് പ്രതിഫലമായി പണം ലഭിക്കുന്നത്? 
 • കച്ചവടം 
 • അധ്യാപനം 
 • ആതുരസേവനം 

♦ ഏതെല്ലാം പ്രവർത്തനങ്ങൾക്കാണ് സമ്മാനം ലഭിക്കുന്നത് ?
 • ക്യാരം ബോർഡ് കളിക്കുന്നു
 • ചിത്രരചന 
 • വോളിബോൾ കളിക്കുന്നു

♦ വരുമാനം എന്നാൽ എന്ത്?
വിവിധ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ ഭാഗമായി ഒരു വ്യക്തിക്ക് നിശ്ചിത കാലയളവിൽ ലഭിക്കുന്ന പണമാണ് വരുമാനം എന്ന് പറയുന്നത്.

♦ വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം നാം തിരഞ്ഞെടുക്കുന്ന വിവിധ തൊഴിലുകളെക്കുറിച്ചാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്. എന്തെല്ലാം തൊഴിലുകളെക്കുറിച്ചാണ് ഈ വരികളിൽ പറയുന്നത് ?
 • കൃഷി
 • കച്ചവടം 
 • അധ്യാപനം 
 • സൈനികസേവനം 
♦ തൊഴിൽ എന്നാൽ എന്ത്?
വരുമാനത്തിനായി ഒരു വ്യക്തി കായികമായോ ബൗദ്ധികമായോ ചെയ്യുന്ന പ്രവർത്തനമാണ് തൊഴിൽ. തൊഴിലിന് പ്രതിഫലം കൂലിയായോ ശമ്പളമായോ ലഭിക്കുന്നു. വ്യക്തികളുടെ പ്രധാന വരുമാന മാർഗമാണ് തൊഴിൽ.

♦ വരുമാന സ്രോതസ്സുകൾ എന്നാൽ എന്ത്?
വരുമാനം ലഭിക്കുന്ന അധ്വാനമോ വസ്തുവകകളോ ആണ് വരുമാന സ്രോതസ്സുകൾ.
ഉദാ: കൃഷി, ബിസിനസ്സ്, ബാങ്ക് നിക്ഷേപങ്ങൾ, ആസ്തികൾ.

♦ വിവിധ വരുമാന സ്രോതസ്സുകൾ ചിത്രീകരിച്ചിരിക്കുന്ന ഡയഗ്രം പൂർത്തിയാക്കുക
♦ വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം പട്ടികപ്പെടുത്തുക?
വരുമാന സ്രോതസ്സുകൾവരുമാനം
കൃഷിവിള
തൊഴിൽകൂലി / ശമ്പളം
ബിസിനസ്ലാഭം
ബാങ്ക് നിക്ഷേപംപലിശ
ആസ്തികൾവാടക /പാട്ടം
ഓഹരി നിക്ഷേപങ്ങൾലാഭവിഹിതം
♦ വ്യക്തിഗതവരുമാനം എന്നാൽ എന്ത്?
ഒരു വ്യക്തിക്ക് വിവിധ വരുമാന സ്രോതസ്സുകളിൽ നിന്ന് ഒരു നിശ്ചിത കാലയളവിൽ ലഭിക്കുന്ന ആകെ വരുമാനമാണ് വ്യക്തിഗത വരുമാനം.

♦ കുടുംബ വരുമാനം എന്നാൽ എന്ത്?
ഒരു കുടുംബത്തിലെ അംഗങ്ങൾക്കെല്ലാം കൂടി ഒരു നിശ്ചിത കാലയളവിൽ ലഭിക്കുന്ന ആകെ വരുമാനമാണ് കുടുംബവരുമാനം.

♦ മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കൂ (പാഠപുസ്തക പേജ്: 45, 46).
ഏതെല്ലാം തൊഴിലുകളാണ് ചിത്രത്തിൽ കാണുന്നത്?
 • അധ്യാപനം 
 • ആതുരസേവനം 
 • കന്നുകാലിവളർത്തൽ
 • ഡ്രൈവർ
 • കൃഷി
 • അഭിഭാഷകൻ

♦ എന്താണ് കാർഷിക തൊഴിലുകൾ? 
പ്രകൃതി വിഭവങ്ങൾ ഉപയോഗപ്പെടുത്തി ഭക്ഷ്യവസ്തുക്കളുടെയും
നാരുകളുടെയും ഉൽപാദനത്തിനായി സസ്യങ്ങൾ വളർത്തുന്നത്, കന്നുകാലി വളർത്തൽ, മത്സ്യകൃഷി തുടങ്ങിയവ കാർഷിക തൊഴിലുകളാണ്.
♦ എന്താണ് കാർഷികേതര തൊഴിലുകൾ? 
കാർഷിക തൊഴിലുകളിൽ ഉൾപ്പെടാത്ത എല്ലാവിധ തൊഴിലുകളും കാർഷികേതര തൊഴിലുകളാണ്. വ്യവസായികാടിസ്ഥാനത്തിൽ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന തൊഴിലുകളും വിവിധതരം സേവനങ്ങളും കാർഷികേതര തൊഴിലുകളാണ്. 
ഉദാ: വസ്ത്രനിർമ്മാണം, കെട്ടിടനിർമ്മാണം, ബിസിനസ്, ബാങ്കിങ്, അധ്യാപനം, ഗതാഗതം, ഫാക്ടറി തൊഴിലുകൾ.

♦ നിങ്ങളുടെ ചുറ്റുപാടിൽ കാണുന്ന തൊഴിലുകളെ കാർഷിക തൊഴിലുകളെന്നും, കാർഷികേതര തൊഴിലുകളെന്നും തരംതിരിച്ച് താഴെ നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കുക
കാർഷിക തൊഴിലുകൾ കാർഷികേതര തൊഴിലുകൾ 
നെൽകൃഷി 
മത്സ്യകൃഷി 
• മൃഗസംരക്ഷണം
• പുഷ്പകൃഷി
• 
കോഴി വളർത്തൽ
കച്ചവടം 
കെട്ടിടനിർമ്മാണം 
• അധ്യാപനം 
• ബാങ്കിംഗ്
• 
വസ്ത്രനിർമ്മാണം
♦ എന്താണ് സ്വയം തൊഴിൽ?
ഏതെങ്കിലും തൊഴിലുടമയുടെ നിയന്ത്രണത്തിലല്ലാതെ സ്വതന്ത്ര സാമ്പത്തിക പ്രവർത്തനത്തിലൂടെ ഉപജീവനം നടത്തുന്നതിനെയാണ് സ്വയം തൊഴിൽ എന്ന് പറയുന്നത്.
ഉദാ: പലചരക്ക് കടകൾ, തുന്നൽ കടകൾ, പലഹാരക്കടകൾ തുടങ്ങിയവ. 

♦ ചുവടെ നൽകിയിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിച്ച് അവ ഏത് തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എഴുതുക (ടെക്സ്റ്റ് ബുക്ക് പേജ്: 48).
എ. തുന്നൽ - സ്വയം തൊഴിൽ
ബി. പേപ്പർ ബാഗ് നിർമ്മാണം - സ്വയം തൊഴിൽ
സി. ഫോട്ടോസ്റ്റാറ്റ് ഷോപ്പ് - സ്വയം തൊഴിൽ
ഡി. അച്ചാർ നിർമ്മാണം - സ്വയം തൊഴിൽ

♦ സ്വയം തൊഴിൽ സംരംഭങ്ങളുടെ സവിശേഷതകൾ എഴുതുക.
• മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തമായുള്ള തൊഴിൽ സംരംഭത്തിലൂടെ വരുമാനം കണ്ടെത്തുന്നു.
• സ്വയം തൊഴിലിൽ ഏർപ്പെടുന്ന വ്യക്തി തന്റെ സംരംഭത്തിന്റെ ഉടമസ്ഥതയും, അതേ അവസരത്തിൽ ഒരു തൊഴിലാളിയുടെ എല്ലാ ഉത്തരവാദിത്വവും നിർവഹിക്കുന്നു. 
• സ്വയം തൊഴിലിൽ വ്യക്തികൾ കൂടുതലും ഒറ്റയ്ക്കാണ് അവരുടെ സംരംഭം കൈകാര്യം ചെയ്യുന്നത്.
• അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൻ്റെ പൂർണ്ണ അവകാശി സ്വയം തൊഴിൽ സംരംഭകർ മാത്രമായിരിക്കും.

♦ സ്വയം തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ പേര് നൽകുക.
സ്വയം തൊഴിൽ പദ്ധതികൾഗുണഭോക്താക്കൾ
• നവജീവൻ പദ്ധതി • മുതിർന്ന പൗരർ 
• കൈവല്യ • ഭിന്നശേഷിക്കാർ  
• ശരണ്യ • വനിതകൾ 
• ജീവനം • കുറ്റകൃത്യങ്ങൾക്ക് ഇരയായി മരണപ്പെടുന്നവരുടെ ആശ്രിതർ




👉 Std 5 New Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here