Kerala Syllabus Class 5 അടിസ്ഥാനശാസ്ത്രം: Chapter 02 വ്യാധികൾ പടരാതിരിക്കാൻ - ചോദ്യോത്തരങ്ങൾ | Teaching Manual 

Questions and Answers for Class 5 Basic Science (Malayalam Medium) Away from Diseases | Text Books Solution Basic Science (Malayalam Medium) Chapter 02 വ്യാധികൾ പടരാതിരിക്കാൻ. ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

വ്യാധികൾ പടരാതിരിക്കാൻ - ചോദ്യോത്തരങ്ങൾ
♦ നിങ്ങൾക്കറിയാവുന്ന രോഗങ്ങളുടെ പേരുകൾ ശാസ്ത്രപുസ്തകത്തിൽ എഴുതുക.
അവയെല്ലാം പകരുന്നവയാണോ?
നിങ്ങൾ എഴുതിയ രോഗങ്ങളെ തരംതിരിച്ച് പട്ടികപ്പെടുത്തു 
പകരുന്ന രോഗങ്ങൾപകരാത്ത രോഗങ്ങൾ
• ചിക്കൻപോക്സ് 
• ഡെങ്കിപ്പനി 
• മഞ്ഞപ്പിത്തം 
• ചിക്കൻഗുനിയ 
• കോളറ 
• ടൈഫോയിഡ് 
• ക്ഷയം 
• മീസിൽസ് 
• ചെങ്കണ്ണ് 
• എലിപ്പനി 
• മലേറിയ 
• ക്യാൻസർ 
• പ്രമേഹം 
• ഹൃദ്രോഗങ്ങൾ 
• കിഡ്നിസ്റ്റോൺ 
• തിമിരം 
• രക്താതിസമ്മർദ്ദം 
• അപസ്മാരം 
• ആസ്മ 
• ഗ്യാസ്ട്രബിൾ 
• മാനസികരോഗങ്ങൾ 
• അൽഷിമേഴ്‌സ് 
♦ എന്താണ് പകർച്ചവ്യാധികൾ?
ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുന്ന രോഗങ്ങളാണ് പകർച്ചവ്യാധികൾ. 

♦ പകർച്ചവ്യാധികൾക്ക് കാരണമാകുന്നത് എന്തായിരിക്കും?
രോഗകാരികൾ

♦ എന്താണ് രോഗകാരികൾ?
കണ്ണുകൊണ്ട് നേരിട്ട് കാണാൻ കഴിയാത്ത സൂക്ഷ്മജീവികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയാണ് മിക്ക പകർച്ചവ്യാധികൾക്കും കാരണം. രോഗങ്ങൾക്ക് കാരണമാകുന്നതിനാൽ അവയെ രോഗകാരികൾ എന്ന് വിളിക്കുന്നു.

♦ സൂക്ഷ്മജീവികൾ ഉപകാരികളാകുന്ന കൂടുതൽ സന്ദർഭങ്ങൾ കണ്ടെത്തി അവ നിങ്ങളുടെ ശാസ്ത്രപുസ്തകത്തിൽ എഴുതുക.
• ദോശമാവ് പുളിപ്പിക്കുന്നത് ചിലയിനം ബാക്ടീരിയകളാണ് 
• ബാക്ടീരിയകളും ഫംഗസുകളുമാണ് ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിൽ ചേർക്കുന്നത്. 
• പാൽ തൈരാക്കി മാറ്റുന്നു.
• അരിമാവ് പുളിപ്പിക്കുന്നു.
• അന്തരീക്ഷ നൈട്രജനെ സസ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ലവണങ്ങളാക്കി മണ്ണിൽ ചേർക്കുന്നു.
• വിസർജ്യങ്ങളെ വിഘടിപ്പിച്ച് മണ്ണിൽ ചേർക്കുന്നു.
• പാലുൽപന്നങ്ങൾ, വിനാഗിരി, ചണം, പുകയില, തുകൽ തുടങ്ങിയവയുടെ വ്യവസായങ്ങളിൽ ഉപയോഗിക്കുന്നു.
• ചികിത്സാരംഗത്ത് പ്രയോജനപ്പെടുത്തുന്നു.
♦ ചിത്രീകരണം നിരീക്ഷിച്ച് രോഗങ്ങൾ പകരാനുള്ള സാഹചര്യങ്ങൾ കണ്ടെത്തുക.
രോഗകാരികളായ സൂക്ഷ്മജീവികൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത് ഏതെല്ലാം മാർഗങ്ങളിലൂടെയാണ്?
• കൊതുകിലൂടെ
• ഈച്ച വഴി
• ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും 
• സമ്പർക്കത്തിലൂടെ
• വായുവിലൂടെ
ചർച്ച ചെയ്ത് ആശയ ചിത്രീകരണം പൂർത്തിയാക്കുക
♦ എന്താണ് രോഗാണുവാഹകർ?   
                          
രോഗകാരികളായ സൂക്ഷ്മജീവികളെ നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുന്ന ജീവികളാണ് രോഗാണുവാഹകർ. ഈച്ച, എലിച്ചെള്ള്, കൊതുക്, വവ്വാലുകൾ തുടങ്ങി ധാരാളം ജീവികൾ രോഗാണുവാഹകരിൽപ്പെടും.

♦ രോഗാണുവാഹകർ പെരുകുന്ന സാഹചര്യങ്ങൾ എഴുതുക.
രോഗാണു
വാഹകർ
 
 പെരുകുന്ന സാഹചര്യങ്ങൾ
 ഈച്ച അഴുകുന്ന ജൈവമാലിന്യങ്ങളിൽ ഈച്ചകൾ
മുട്ടയിട്ട് പെരുകുന്നു.
 കൊതുക് ഉപേക്ഷിച്ച പ്ലാസ്റ്റിക് കവറുകളിലെ
കുപ്പികളിലും ചിരട്ടകളിലും കെട്ടിക്കിടക്കുന്ന
ജലത്തിലും കൊതുക് മുട്ടയിട്ട് വളരുന്നു 
 എലി ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും,
വൃത്തിഹീനമായ ചുറ്റുപാടും എലികൾ
പെരുകുന്നതിന് കാരണമാകും. 

♦ രോഗാണുവാഹകരെ നിയന്ത്രിക്കാൻ നമുക്ക് എന്തുചെയ്യാൻ കഴിയും?
• വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക 
• ആഹാരസാധനങ്ങൾ അടച്ച് സൂക്ഷിക്കുക 
• മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയാതിരിക്കുക 
• ജലം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക 
• പ്ലാസ്റ്റിക് കവറുകളുകളും, കുപ്പികളും വലിച്ചെറിയാതിരിക്കുക 
• ഓടകൾ വൃത്തിയായും അടച്ചും സൂക്ഷിക്കുക

♦ കൊതുകുകൾ പെരുകുന്നത് നമുക്ക് എങ്ങനെ തടയാം?
• ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുക.
• വീടിൻ്റെ പരിസരം വൃത്തിയായി സൂക്ഷിക്കുക
• അടുക്കള മാലിന്യങ്ങൾ ശരിയായി സംസ്കരിക്കുകയും ഉണങ്ങിയ ഇലകൾ കത്തിക്കുകയും ചെയ്യുക
• ചിരട്ടകൾ, മുട്ടത്തോടുകൾ, പൊട്ടിയ പാത്രങ്ങൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക 
• വീടിന് ചുറ്റുമുള്ള പുല്ലും പാഴ്ച്ചെടികളും വെട്ടിമാറ്റുക.
• ഓടകൾ വൃത്തിയായും അടച്ചും സൂക്ഷിക്കുക

♦ കൊതുക് കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ എന്തൊക്കെയാണ്?
• സന്ധ്യാസമയത്ത് വാതിലുകളും ജനലുകളും അടച്ചിടുക.
 കൊതുകുവല ഉപയോഗിക്കുക
 കൊതുക് ബാറ്റ് ഉപയോഗിക്കുക
 പുകയിടൽ 

♦ രോഗങ്ങൾ പകരുന്ന സാഹചര്യങ്ങളും, അവ പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പട്ടികപ്പെടുത്തുക.
♦ മനുഷ്യനെ മാത്രമാണോ പകർച്ചവ്യാധികൾ ബാധിക്കാറുള്ളത് ? സസ്യങ്ങളെയും ജന്തുക്കളെയും ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
• ജന്തുക്കളെ ബാധിക്കുന്ന രോഗങ്ങൾ
ജീവി രോഗം 
പക്ഷികൾ പക്ഷിപ്പനി 
പശു, ആട് ആന്ത്രാക്സ് 
നായ, പൂച്ച പേവിഷബാധ 
കന്നുകാലികൾ കുളമ്പ് രോഗം 
• സസ്യങ്ങളെ ബാധിക്കുന്ന രോഗങ്ങൾ
സസ്യങ്ങൾ രോഗങ്ങൾ 
തെങ്ങ് കൂമ്പ് ചീയൽ 
നെല്ല് തവിട്ട് ഇലപ്പുള്ളി 
പയർച്ചെടി മൊസൈക്ക് രോഗം  
വാഴ കുറുനാമ്പ് രോഗം (കൂമ്പടപ്പ്)
തക്കാളി വാട്ടരോഗം 
പച്ചക്കറികൾ പൂപ്പൽ 
♦ ഇവയിൽ ഏതാണ് നല്ല ആരോഗ്യ ശീലങ്ങൾ? ടിക്ക് ചെയ്യുക.   
• ഭക്ഷണത്തിനു ശേഷം മാത്രമേ കൈ കഴുകാറുള്ളൂ.
• ദിവസവും രാത്രി ആഹാരശേഷം പല്ല് തേക്കാറുണ്ട്
• കൈകാലുകളിലെ നഖങ്ങൾ വെട്ടാറില്ല 
• പുറത്തിറങ്ങിനടക്കുമ്പോൾ ചെരുപ്പിടാറുണ്ട്
• പക്ഷികൾ കടിച്ചിട്ട പഴങ്ങൾ കഴിക്കാറുണ്ട് 
• തുറന്നുവച്ച്  വിൽക്കുന്ന പലഹാരങ്ങളും പാനീയങ്ങളും കഴിക്കാറില്ല
• പൊതുസ്ഥലങ്ങളിൽ തുപ്പാറുണ്ട് .
• എല്ലാ ദിവസവും കുളിക്കാറുണ്ട്

♦ എന്താണ് രോഗ പ്രതിരോധശേഷി?
• രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവയെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള കഴിവ് സ്വാഭാവികമായി നമ്മുടെ ശരീരത്തിനുണ്ട്.
ഇതിന് സ്വാഭാവിക രോഗപ്രതിരോധശേഷി (natural immunity) എന്നു പറയുന്നു. 
• പോളിയോ, ഹെപ്പറ്റൈറ്റിസ്-ബി തുടങ്ങിയ ചില പകർച്ചവ്യാധികൾക്കെതിരെ സ്വാഭാവികമായ പ്രതിരോധശേഷി ഉണ്ടാക്കാൻ ശരീരത്തിന് സാധിക്കാറില്ല. ഇത്തരം രോഗങ്ങൾ വരാതിരിക്കാൻ നാം പ്രതിരോധകുത്തിവയ്പുകൾ (vac cinations) എടുക്കേണ്ടതുണ്ട്. ഇതുവഴി രോഗപ്രതിരോധശേഷി ആർജിക്കാൻ സാധിക്കും. ഇതിനെ ആർജിത രോഗപ്രതിരോധശേഷി (acquired immunity) എന്നു പറയുന്നു..

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.

♦ വാക്സിനേഷൻ ചാർട്ട് - പ്രതിരോധ വാക്സിനുകൾ
വാക്സിന്റെ പേര്  പ്രായം രോഗം 
ഓറൽ പോളിയോ വാക്സിൻ (OPV)
ബാസിലസ് കാലമെറ്റ് - ഗ്വെറിൻ (BCG)
ഹെപ്പറ്റൈറ്റിസ് ബി  Hep B

ജനന 
സമയത്ത് 
പോളിയോ
ക്ഷയം 
ഹെപ്പറ്റൈറ്റിസ്
OPV 1
റോട്ടാവൈറസ് വാക്സിൻ RVV1
പെന്റാവാലന്റ് 1
FIPV 1
ന്യുമോ കോക്കൽ കൺജുഗേറ്റ് വാക്സിൻ PCV1
6 ആഴ്ച പോളിയോ
റോട്ടാവൈറസ് രോഗം  
* 5 
രോഗങ്ങൾ 
പോളിയോ
ന്യുമോണിയ 
OPV 2
RVV 2
പെന്റാവാലന്റ് 2
10 ആഴ്ച പോളിയോ
റോട്ടാവൈറസ് രോഗം  
* 5 
രോഗങ്ങൾ 
OPV 3
RVV 3
പെന്റാവാലന്റ് 3
FIPV 2
PCV 2
14 ആഴ്ച പോളിയോ
റോട്ടാവൈറസ് രോഗം  
* 5 
രോഗങ്ങൾ 
പോളിയോ
ന്യുമോണിയ 
MR 1
PCV ബൂസ്റ്റർ 
വിറ്റാമിൻ A
FIPV 3
9 മാസം  മീസിൽസ്, റൂബെല്ല 
ന്യുമോണിയ
കണ്ണിന്റെ ആരോഗ്യം 
പോളിയോ
MR 2
OPV ബൂസ്റ്റർ 
DPT ബൂസ്റ്റർ 
വിറ്റാമിൻ A-2
16 - 24 
മാസം   
മീസിൽസ്, റൂബെല്ല 
പോളിയോ
*3 രോഗങ്ങൾ
കണ്ണിന്റെ ആരോഗ്യം 
DPT ബൂസ്റ്റർ 25 - 6 
വയസ്സ് 
*3 രോഗങ്ങൾ
TD 110 വയസ്സ് ടെറ്റനസ് 
ഡിഫ്തീരിയ 
TD 210 വയസ്സ് ടെറ്റനസ് 
ഡിഫ്തീരിയ 
*രോഗങ്ങൾ - പെൻ്റാവാലൻ്റ് വാക്സിൻ തടയുന്ന രോഗങ്ങൾ - ഡിഫ്തീരിയ, പെർട്ടുസിസ്, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് ബി, ഹിബ്
രോഗങ്ങൾ - ഡിപിടി വാക്സിൻ തടയുന്ന രോഗങ്ങൾ - ഡിഫ്തീരിയ, പെർട്ടുസിസ്, ടെറ്റനസ്
വിലയിരുത്താം 

1. വ്യക്തി ശുചിത്വം പാലിക്കാനായി നിങ്ങൾ എടുത്ത അഞ്ച് തീരുമാനങ്ങൾ എഴുതുക.
• ശരീരം വൃത്തിയായി സൂക്ഷിക്കാൻ ഞാൻ ദിവസവും കുളിക്കുന്നു.
• ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഞാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുന്നു. 
• ദിവസത്തിൽ രണ്ടുതവണയെങ്കിലും ഞാൻ പല്ല് തേയ്ക്കും.
• ടോയ്‌ലറ്റിൽ പോയതിന് ശേഷം ഞാൻ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നു.
• ഞാൻ എല്ലാ ദിവസവും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും പതിവായി എൻ്റെ വസ്ത്രങ്ങൾ കഴുകുകയും ചെയ്യുന്നു
• ഞാൻ പതിവായി എൻ്റെ നഖങ്ങൾ വെട്ടുകയും എൻ്റെ തലമുടി വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു.

2. പകർച്ചവ്യാധികൾ തടയുന്നതിൽ വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വവും പ്രധാനമാണ്. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? വിശദീകരിക്കുക.
അതെ, ഈ പ്രസ്താവനയോട് ഞാൻ യോജിക്കുന്നു.
വ്യക്തിശുചിത്വശീലങ്ങൾ ശരീരത്തിൽ നിന്ന് രോഗാണുക്കളെ നീക്കം ചെയ്യാനും രോഗങ്ങൾ പടരുന്നത് തടയാനും സഹായിക്കുന്നു. സാമൂഹിക ശുചിത്വം, മലിനമായ ചുറ്റുപാടുകളിലൂടെ രോഗങ്ങൾ പകരുന്നത് തടയുകയും പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നല്ല വ്യക്തിശുചിത്വവും സാമൂഹികശുചിത്വ രീതികളും സ്വീകരിക്കുന്നതിലൂടെ, നമുക്ക് പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും.

3. പകരുന്ന രോഗങ്ങൾ നിയന്ത്രിക്കാൻ നാം സ്വീകരിക്കേണ്ട മുൻകരുതലുകളിൽ നിങ്ങൾ യോജിക്കുന്നവ ഏതെല്ലാം?
• മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഇല്ലാതാക്കുക. 
• മാലിന്യങ്ങൾ പൊതു ഇടങ്ങളിലേക്ക് വലിച്ചെറിയുക.
• വെള്ളം കെട്ടിനിർത്തേണ്ട സാഹചര്യം അനിവാര്യമെങ്കിൽ അതിൽ ഗപ്പി, ഗാംബൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളർത്തുക. 
• ഭക്ഷണസാധനങ്ങൾ അടച്ചു സൂക്ഷിക്കേണ്ടതില്ല.
• ഭക്ഷണസാധനങ്ങൾ കഴുകി മാത്രം ഉപയോഗിക്കുക.
• തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
• വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.
• ഉറവിട മാലിന്യസംസ്കരണം ശീലമാക്കുക.
ഉത്തരം:
• മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഇല്ലാതാക്കുക. 
• വെള്ളം കെട്ടിനിർത്തേണ്ട സാഹചര്യം അനിവാര്യമെങ്കിൽ അതിൽ ഗപ്പി, ഗാംബൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളർത്തുക. 
• തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
• വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.
• ഉറവിട മാലിന്യസംസ്കരണം ശീലമാക്കുക.


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here