Kerala Syllabus Class 5 അടിസ്ഥാനശാസ്ത്രം: Chapter 03 ജലം നിത്യജീവിതത്തിൽ - ചോദ്യോത്തരങ്ങൾ | Teaching Manual
Questions and Answers for Class 5 Basic Science (Malayalam Medium) Water and Life | Text Books Solution Basic Science (Malayalam Medium) Chapter 03 ജലം നിത്യജീവിതത്തിൽ. ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
ജലം നിത്യജീവിതത്തിൽ - ചോദ്യോത്തരങ്ങൾ
♦ പുഴവെള്ളം നാം എന്തിനെല്ലാം ഉപയോഗിക്കുന്നുണ്ട്?
• കുളിക്കുന്നതിന്
• കൃഷിക്ക്
• വസ്ത്രം അലക്കാൻ
• വ്യാവസായികാവശ്യങ്ങൾക്ക്
• വൈദ്യുതിനിർമ്മാണത്തിന്
• കുടിവെള്ളത്തിന്
♦ കുടിക്കാനും മറ്റ് വീട്ടാവശ്യങ്ങൾക്കും പുഴവെള്ളം നേരിട്ട് ഉപയോഗിക്കാമോ?
പുഴയിലെ വെള്ളം ശുദ്ധീകരിച്ചാണ് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത്
♦ വീട്ടിലേക്ക് വെള്ളം കിട്ടുന്ന സ്രോതസുകൾ ഏതെല്ലാം?
• കിണർ
• കുഴൽക്കിണർ
• മഴവെള്ളം
• അരുവി
• കുളം
• കനാലുകൾ
♦ നമ്മുടെ ശരീരത്തിൽ ജലത്തിന്റെ പ്രാധാന്യം എന്താണ്?
മനുഷ്യ ശരീരത്തിലെ ഒരു പ്രധാന ഘടകമാണ് ജലം. എല്ലാ ശാരീരിക പ്രവർത്തനങ്ങൾക്കും ജലം ആവശ്യമാണ്.
♦ എന്തെല്ലാം ധർമ്മങ്ങളാണ് ജലം സസ്യങ്ങളിൽ നിർവഹിക്കുന്നത് ?
• പ്രകാശസംശ്ലേഷണത്തിന്
• ആഹാരത്തെ ഇലകളിൽ നിന്നും മറ്റ് സസ്യഭാഗങ്ങളിൽ എത്തിക്കുന്നതിന്.
• ആഗിരണം ചെയ്ത ലവണങ്ങൾ ഇലകളിൽ എത്തിക്കുന്നതിന്.
• സസ്യശരീരത്തിൻ്റെ ഘടന നിലനിർത്തുന്നതിന്.
♦ ശുദ്ധജലത്തിൻ്റെ നിർവചനം എഴുതുക.
ശുദ്ധജലത്തിന് നിറമോ മണമോ രുചിയിയോ ഇല്ല.
♦ ജലത്തിന്റെ ആകൃതിയും പാത്രത്തിൻ്റെ ആകൃതിയും തമ്മിൽ ബന്ധമുണ്ടോ?
ജലത്തിന് നിശ്ചിത ആകൃതിയില്ല, ഉൾക്കൊള്ളുന്ന പാത്രത്തിന്റെ ആകൃതി സ്വീകരിക്കുന്നു.
♦ താഴെ നൽകിയ വസ്തുക്കളിൽ ഏതെല്ലാമാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുക?
വസ്തുക്കൾ | ഊഹം | കണ്ടെത്തൽ (✓ / X ) |
---|---|---|
കല്ല് | ജലത്തിൽ താഴ്ന്ന് പോകുന്നു | (✓) |
ബലൂൺ | ജലത്തിൽ പൊങ്ങിക്കിടക്കുന്നു | (✓) |
നാണയം | ജലത്തിൽ താഴ്ന്ന് പോകുന്നു | (✓) |
തടിക്കഷ്ണം | ജലത്തിൽ പൊങ്ങിക്കിടക്കുന്നു | (✓) |
കർപ്പൂരം | ജലത്തിൽ പൊങ്ങിക്കിടക്കുന്നു | (✓) |
പ്ലാസ്റ്റിക് | ജലത്തിൽ പൊങ്ങിക്കിടക്കുന്നു | (✓) |
ഇരുമ്പാണി | ജലത്തിൽ താഴ്ന്ന് പോകുന്നു | (✓) |
ഇല | ജലത്തിൽ പൊങ്ങിക്കിടക്കുന്നു | (✓) |
മെഴുക് | ജലത്തിൽ പൊങ്ങിക്കിടക്കുന്നു | (✓) |
ഐസ് | ജലത്തിൽ പൊങ്ങിക്കിടക്കുന്നു | (✓) |
♦ വെള്ളത്തിൽ പൊങ്ങിക്കിടക്കാനുള്ള വസ്തുക്കളുടെ കഴിവ് നമ്മുടെ വിവിധ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താറുണ്ടല്ലോ?
അത്തരം ചില സന്ദർഭങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതുക.
• ചങ്ങാടത്തിലെ യാത്ര
• ലൈഫ് ജാക്കറ്റ് ഉപയോഗിച്ചുള്ള നീന്തൽ
• ഫ്ലോട്ടിംഗ് ബ്രിഡ്ജ്
• വാഴപ്പിണ്ടി ഉപയോഗിച്ചുള്ള നീന്തൽ
• വാഹനങ്ങളുടെ കാറ്റുനിറച്ച ട്യൂബുകൾ ഉപയോഗിച്ചുള്ള നീന്തൽ
• നദിയിലൂടെ തടി, ഈറ്റ കെട്ട് എന്നിവ കൊണ്ടുപോകാൻ
♦ പഞ്ചസാര, ഉപ്പ്, വിനാഗിരി, അപ്പക്കാരം, സോപ്പുപൊടി, മണ്ണെണ്ണ, വെളിച്ചെണ്ണ, മെഴുക്, കർപ്പൂരം, തുരിശ്, പൊട്ടാസ്യം പെർമാംഗനേറ്റ്
മുകളിൽ പറഞ്ഞ പദാർത്ഥങ്ങളിൽ ഏതാണ് വെള്ളത്തിൽ ലയിക്കുന്നത്?
വെള്ളത്തിൽ ലയിക്കാത്ത പദാർത്ഥങ്ങളുണ്ടോ?
പരീക്ഷണം നടത്തി നിങ്ങളുടെ കണ്ടെത്തലുകൾ പട്ടികപ്പെടുത്തുക.
ജലത്തിൽ ലയിക്കുന്നവ | ജലത്തിൽ ലയിക്കാത്തവ |
• പഞ്ചസാര • ഉപ്പ് • വിനാഗിരി • അപ്പക്കാരം • സോപ്പുപൊടി • തുരിശ് • പൊട്ടാസ്യം പെർമാംഗനേറ്റ് | • മണ്ണെണ്ണ • വെളിച്ചെണ്ണ • മെഴുക് • കർപ്പൂരം |
♦ അക്വേറിയത്തിലെ മത്സ്യങ്ങൾക്ക് ശ്വസിക്കാൻ ഓക്സിജൻ എവിടെനിന്നാണ് ലഭിക്കുന്നത് ?
ജലത്തിൽ ലയിച്ച്‌ചേർന്ന ഓക്സിജനാണ് മത്സ്യങ്ങൾ ശ്വസിക്കുന്നത്.
♦ എങ്ങനെയാണ് സോഡ ഉണ്ടാക്കുന്നത്?
ജലത്തിൽ കാർബൺ ഡൈ ഓക്സൈഡ് വാതകം ലയിപ്പിച്ചാണ് സോഡ ഉണ്ടാക്കുന്നത്.
♦ എന്താണ് ലീനം?
ലയിച്ചുചേരുന്ന വസ്തുവിനെ ലീനം എന്ന് വിളിക്കുന്നു.
♦ എന്താണ് ലായകം?
ലീനം എന്തിലാണോ ലയിച്ചുചേരുന്നത് ആ വസ്തുവിനെ ലായകം എന്നുപറയുന്നു.
♦ എന്താണ് ലായനി?
ലീനം ലായകത്തിൽ ലയിച്ചുണ്ടാകുന്നതാണ് ലായനി
♦ മുമ്പ് ചെയ്ത പ്രവർത്തനങ്ങളിൽ ഓരോന്നിലേയും ലായനി, ലീനം, ലായകം എന്നിവ പട്ടികപ്പെടുത്തുക.
ലായനി | ലീനം | ലായകം |
---|---|---|
പഞ്ചസാര ലായനി സോഡ തുരിശ് ലായനി നേർപ്പിച്ച വിനാഗിരി | പഞ്ചസാര കാർബൺഡൈ ഓക്സൈഡ് തുരിശ് വിനാഗിരി | ജലം ജലം ജലം ജലം |
♦ ചക്കപ്പശ, ടാർ എന്നിവ പറ്റിപ്പിടിച്ചാൽ എങ്ങനെ നീക്കം ചെയ്യും?
ചക്കപ്പശയും ടാറും മണ്ണെണ്ണയിലും വെളിച്ചെണ്ണയിലും ലയിക്കുന്നു. അതുകൊണ്ട് മണ്ണെണ്ണയും വെളിച്ചെണ്ണയും പുരട്ടിയാൽ ചക്കപ്പശയും ടാറും നീക്കം ചെയ്യാം.
♦ ബോൾപോയിൻ്റ് പേനയുടെ മഷി വസ്ത്രത്തിൽ പുരണ്ടാൽ അത് നീക്കം ചെയ്യാൻ എന്താണ് മാർഗം?
മഷി ആൽക്കഹോളിൽ ലയിക്കുന്നു. സാനിറ്റൈസറിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. അതിനാൽ സാനിറ്റൈസർ ഉപയോഗിച്ച് വസ്ത്രത്തിൽ പുരണ്ട ബോൾപോയിൻ്റ് പേനയുടെ മഷി നീക്കം ചെയ്യാം.
♦ വെള്ളത്തിൽ ലയിക്കുന്ന വസ്തുക്കൾ മണ്ണെണ്ണയിലും വെളിച്ചെണ്ണയിലും ലയിക്കുമോ? പട്ടികയിൽ നൽകിയിരിക്കുന്ന ലീനങ്ങൾ വിവിധ ലായകങ്ങളിൽ ലയിപ്പിച്ചുനോക്കൂ.
♦ സാർവികലായകം.
ജലത്തിന് നിരവധി വസ്തുക്കളെ ലയിപ്പിക്കാൻ കഴിവുണ്ട്. അതിനാൽ ജലത്തെ സാർവികലായകമെന്ന് വിളിക്കുന്നു.♦ ജലത്തിൻ്റെ ലായകശേഷി പ്രയോജനപ്പെടുത്തുന്ന കൂടുതൽ ഉദാഹരണങ്ങൾ എഴുതുക.
• വസ്ത്രങ്ങൾ അലക്കാൻ
• വിവിധതരം പാനീയങ്ങൾ തയ്യാറാക്കുന്നതിന്
• മരുന്നുകൾ കഴിക്കുമ്പോൾ
• ചെടികൾ നനയ്ക്കുമ്പോൾ
• പെയിന്റുകൾ നേർപ്പിക്കുമ്പോൾ
• അഴുക്കുകൾ കഴുകിക്കളയുമ്പോൾ
♦ വെള്ളം, പഞ്ചസാര, മഷി എന്നിവ ഉപയോഗിച്ച് താഴെ പറയുന്ന രീതിയിൽ പരീക്ഷണം ചെയ്തുനോക്കൂ.
• സന്ദർഭം 1: രണ്ടു ഗ്ലാസുകളിൽ വെള്ളമെടുത്ത് ഒന്നിൽ പഞ്ചസാരത്തരികളും മറ്റൊന്നിൽ പൊടിച്ച പഞ്ചസാരയും ലയിപ്പിച്ചുനോക്കൂ.
നിരീക്ഷണം:
• പൊടിക്കാത്ത പഞ്ചസാര - പതുക്കെ അലിയുന്നു
• പൊടിച്ച പഞ്ചസാര - വേഗത്തിൽ അലിയുന്നു
• സന്ദർഭം 2: രണ്ടു ഗ്ലാസുകളിൽ വെള്ളമെടുത്ത് ഒന്നിൽ പഞ്ചസാര ഇളക്കാതെയും രണ്ടാമത്തേതിൽ പഞ്ചസാര ഇളക്കിയും ലയിപ്പിച്ചുനോക്കു.
നിരീക്ഷണം:
• പഞ്ചസാര ഇളക്കുന്നു - വേഗത്തിൽ അലിയുന്നു
• പഞ്ചസാര ഇളക്കുന്നില്ല - പതുക്കെ അലിയുന്നു
• സന്ദർഭം 3: ഒരു ഗ്ലാസിൽ ചൂടുവെള്ളവും മറ്റൊരു ഗ്ലാസിൽ തണുത്ത വെള്ളവും എടുത്ത് ഒരു തുള്ളി മഷി ലയിപ്പിച്ചുനോക്കൂ.
നിരീക്ഷണം:
• മഷി ചൂടുവെള്ളത്തിൽ - വേഗത്തിൽ അലിയുന്നു
• മഷി ചൂടില്ലാത്ത വെള്ളത്തിൽ - സാവധാനം അലിയുന്നു
♦ പഞ്ചസാരയും മഷിയും ലയിക്കുന്നതിന്റെ വേഗതയിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?
ഉണ്ട്
♦ വസ്തുക്കളുടെ ലയനവേഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തി എഴുതുമല്ലോ.
• സന്ദർഭം 1: പഞ്ചസാര പൊടിക്കുമ്പോൾ അതിന്റെ പ്രതല വിസ്തീർണം കൂടുന്നു. വേഗത്തിൽ ജലവുമായി കൂടിച്ചേർന്ന് ലയനം നടക്കുന്നു.
• സന്ദർഭം 2: പഞ്ചസാര വെള്ളത്തിലിട്ടു ഇളക്കുമ്പോഴും ജലവുമായുള്ള സമ്പർക്കം വേഗത്തിലാകുന്നു. ലയനം വേഗത്തിൽ നടക്കുന്നു.
• സന്ദർഭം 3: താപനില ഉയരുന്നതുമൂലം ദ്രാവകതന്മാത്രകളുടെ കൂട്ടിമുട്ടൽ വേഗത്തിലായി ലയന വേഗതയും വർധിക്കുന്നു.
♦ ഐസ് ഉണ്ടാകുന്നതെങ്ങനെയാണ് ?
വെള്ളത്തിൻ്റെ ഖരാവസ്ഥയാണ് ഐസ്. പൂജ്യം ഡിഗ്രി സെൽഷ്യസിൽ ജലം ഘനീഭവിച്ച് ഐസ് ആയി മാറുന്നു
♦ എന്തെല്ലാം ആവശ്യങ്ങൾക്കാണ് ഐസ് ഉപയോഗിക്കാറുള്ളത്?
• ചികിത്സാരംഗത്ത് (വേദന, അണുബാധ, നീർക്കെട്ട് എന്നിവ കുറയ്ക്കാൻ)
• ഐസ് സ്പോർട്സുകൾ (സ്കേറ്റിംഗ്, ഐസ്, ഹോക്കി)
• ഐസ് ഉപയോഗിച്ച് ആർട്ട് വർക്കുകൾ
• പാനീയങ്ങൾ തണുപ്പിച്ചുപയോഗിക്കുന്നതിന്
• മരുന്നുകൾ കേടാകാതിരിക്കുന്നതിന്.
♦ ഐസ് അൽപ്പസമയം പുറത്ത് വച്ചിരുന്നാൽ എന്ത് സംഭവിക്കും? എന്താണ് ഇതിന് കാരണം?
• ഐസ് ഉരുകി വെള്ളമായി മാറുന്നു.
• ഐസ് താപോർജം സ്വീകരിച്ചു ജലമാകുന്നു
♦ വിവിധ സന്ദർങ്ങളിൽ ഐസിന് വരുന്ന മാറ്റങ്ങൾ പരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കുക.
പരീക്ഷണ കുറിപ്പിൽ എന്തെല്ലാം ഉൾപ്പെടുത്താം
• ലക്ഷ്യം: വിവിധ സന്ദർഭങ്ങളിൽ ഐസിന് വരുന്ന മാറ്റങ്ങൾ.
• സാമഗ്രികൾ: ഐസ്‌കട്ടകൾ, പാത്രം, അടപ്പ്, സ്റ്റൗ അല്ലെങ്കിൽ ബർണർ
• പരീക്ഷണക്രമം:
സന്ദർഭം 1:
ഒരു പാത്രത്തിൽ കുറച്ച് ഐസ്‌കട്ടകൾ എടുത്ത് കുറച്ച് സമയത്തേക്ക് പുറത്ത് വയ്ക്കുക.
സന്ദർഭം 2:
ഐസ് കട്ടകൾ ചൂടാക്കുക
സാഹചര്യം 3:
ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് തിളപ്പിക്കുക.
സാഹചര്യം 3:
വെള്ളം തിളച്ച ശേഷം പാത്രം അടപ്പ് ഉപയോഗിച്ച് അടയ്ക്കുക. കുറച്ച് സമയത്തിന് ശേഷം അടപ്പിന്റെ അടിഭാഗം പരിശോധിക്കുക
• നിരീക്ഷണം:
സന്ദർഭം 1:
ഐസ് സാവധാനം ഉരുകുന്നു.
സന്ദർഭം 2:
ചൂട് ആഗിരണം ചെയ്ത് ഐസ് പെട്ടെന്ന് ഉരുകി വെള്ളമായി മാറുന്നു.
സന്ദർഭം 3:
ജലം ചൂടാകുമ്പോൾ നീരാവി ഉണ്ടാകുന്നു.
സന്ദർഭം 4:
അടപ്പിൻ്റെ അടിയിൽ വെള്ളത്തുള്ളികൾ കാണപ്പെടുന്നു.
• നിഗമനം:
• ചുറ്റുപാടിൽ നിന്നും താപം ആഗിരണം ചെയ്ത് ഐസ് പതുക്കെ ഉരുകുന്നു.
• ചൂടാക്കുമ്പോൾ ഐസ് വേഗത്തിൽ ഉരുകുന്നു.
• ജലം ചൂടാകുമ്പോൾ നീരാവി ഉണ്ടാകുന്നു.
• നീരാവി തണുത്ത് വീണ്ടും ജലമായി മാറുന്നു.
സന്ദർഭങ്ങൾ | നിരീക്ഷിച്ച കാര്യങ്ങൾ |
1. ഒരു പാത്രത്തിൽ വച്ചിരിക്കുന്ന ഐസ് | സാവധാനം ഉരുകി ജലമാകുന്നു |
2. ഐസ് ചൂടാക്കുമ്പോൾ | വേഗം ഉരുകി ജലമാകുന്നു |
3. പാത്രത്തിലെ വെള്ളം തിളയ്ക്കുമ്പോൾ | നീരാവിയായി മാറുന്നു |
4. വെള്ളം തിളപ്പിച്ചശേഷം പാത്രത്തിന്റെ അടപ്പിന്റെ അടിഭാഗം നോക്കിയപ്പോൾ | നീരാവി തണുത്ത് വീണ്ടും ജലമായി മാറുന്നു. |
♦ ചൂട് വഹിക്കാൻ ജലത്തിനുള്ള കഴിവ് പല സന്ദർഭങ്ങളിലും നാം പ്രയോജനപ്പെടുത്തുന്നുണ്ടല്ലോ. ഏതെല്ലാമാണ് അത്തരം സന്ദർഭങ്ങൾ?.
• അരി വേവിക്കുന്നതിന്
• ചികിത്സാരംഗത്ത് (ആവി പിടിക്കാൻ)
• വേദന കുറയ്ക്കാൻ (പേശികൾ റിലാക്സ് ആകാൻ)
• വ്യവസായ രംഗത്ത് (ഡിസ്റ്റിലേഷൻ, അണുവിമുക്തമാക്കൽ, രാസപ്രവർത്തനങ്ങൾ)
• വൈദ്യുതിനിർമ്മാണം (നീരാവി ഉപയോഗിച്ചുള്ള ടർബൈനുകൾ)
• സ്റ്റീം എഞ്ചിനുകൾ
♦ നനഞ്ഞ തുണി ഉണങ്ങുമ്പോൾ തുണിയിലെ ജലാംശത്തിന് എന്ത് സംഭവിക്കുന്നു?
ചൂടാകുമ്പോൾ ജലം ബാഷ്പമായി ഉയരുന്നു. നനഞ്ഞ തുണി ഉണങ്ങുമ്പോൾ തുണിയിലെ ജലാംശം ബാഷ്പമായി ഉയരുന്നു. ജലാംശം മുഴുവൻ ബാഷ്പീകരിക്കപ്പെടുന്നതുവരെ ഈ പ്രക്രിയ തുടരുന്നു, അങ്ങനെ തുണികൾ ഉണങ്ങുന്നു.
♦ എന്താണ് ബാഷ്പീകരണം?
• ഒരു ദ്രാവകത്തിൻ്റെ ഉപരിതലത്തിൽ നിന്ന് ചെറിയ കണങ്ങൾ ചുറ്റുപാടിലേക്ക് വ്യാപിക്കുന്നതിനെ ബാഷ്പീകരണം എന്ന് പറയുന്നു.
• ചൂടാകുമ്പോൾ, ബാഷ്പീകരണത്തിന്റെ തോത് വർദ്ധിക്കുന്നു.
• ബാഷ്പീകരണം എല്ലാ താപനിലയിലും സംഭവിക്കുന്നു.
♦ ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും പ്രകൃതിദത്തമായി കാണപ്പെടുന്ന ഏക പദാർത്ഥമാണ് ----------.
ജലം
♦ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഒരു ഉപകരണം ഉണ്ടാക്കുക. ഏതെങ്കിലും ഒരു കുപ്പിയിൽ വെള്ളം ഒഴിച്ച് എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുക. നിങ്ങളുടെ കണ്ടെത്തലുകൾ എഴുതുക.
മൂന്ന് കുപ്പികളിലെയും ജലനിരപ്പ് ഒരുപോലെയാകും. ജലം വിതാനം പാലിക്കുന്നു എന്നത് ജലത്തിൻ്റെ ഒരു സവിശേഷതയാണ്.
♦ ജലാശയങ്ങൾ വറ്റുമ്പോൾ സമീപത്തെ വീടുകളിലെ കിണറുകളിലെ ജലനിരപ്പിന് എന്ത് സംഭവിക്കും?
ജലസ്രോതസ്സുകൾ വറ്റുമ്പോൾ ജലനിരപ്പ് താഴുന്നു. ജലം വിതാനം പാലിക്കുന്നു. ഇത് സമീപത്തെ വീടുകളിലെ കിണറുകളിലെ ജലനിരപ്പ് താഴാൻ ഇടയാക്കുന്നു.
♦ നിങ്ങളുടെ ചുറ്റുപാടിലെ ശുദ്ധജലസ്രോതസുകൾ ഏതെല്ലാമെന്ന് എഴുതുക.
• അരുവികൾ
• പുഴകൾ
• കുളങ്ങൾ
• നദികൾ
• ഭൂഗർഭജലം
• ഹിമാനികൾ
• മഴവെള്ളം
♦ മഴ ഉണ്ടാകുന്നതെങ്ങനെ?
ജലാശയങ്ങളിലേയും, സസ്യങ്ങളിലെയും ജലം സൂര്യന്റെ ചൂടേറ്റ് നീരാവിയായി അന്തരീക്ഷത്തിലെത്തുന്നു. നീരാവി തണുത്ത് മേഘമായും, മേഘം തണുത്ത് മഴയായി മാറുന്നു.
♦ മഴവെള്ള സംരക്ഷണ മാർഗ്ഗങ്ങൾ എഴുതുക.
• മഴവെള്ളസംഭരണി
• തടയണ
• കയ്യാല
• കിണർ റീച്ചാർജിങ്
• മഴക്കുഴി
• തട്ടുകളാക്കിയ ചരിഞ്ഞ ഭൂമി
• തടമെടുക്കൽ
• സിൽപോളിൻ ജലസംഭരണി
♦ ജലമലിനീകരണത്തിന് കാരണമാകുന്ന മനുഷ്യന്റെ പ്രവർത്തനങ്ങൾ മെന്തെല്ലാം?.
• പുഴയിൽ വാഹനങ്ങൾ കഴുകുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതും.
• പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലസ്രോതസ്സുകളിലേക്ക് എറിയുന്നത്.
• മത്സ്യ -മാംസ വിപണികളിൽ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നു.
• ഫാക്ടറികളിൽ നിന്ന് മാലിന്യം തള്ളുന്നു.
• മലിനജലം ഒഴുക്കി വിടുന്നതിലൂടെ
• കൃഷിയിടങ്ങളിലെ കീടനാശിനി തളിക്കൽ
വിലയിരുത്താം
1. ജലത്തിൻ്റെ അവസ്ഥാമാറ്റമാണ് ചുവടെ ചിത്രീകരിച്ചിരിക്കുന്നത്. യോജിച്ച പദങ്ങൾ ചേർത്ത് ഫ്ലോചാർട്ട് പൂർത്തിയാക്കുക.
സ്രോതസ്
• അരുവികൾ
• നദികൾ
• കിണറുകൾ
ഉപയോഗം
• കുടിക്കാൻ
• പാചകം ചെയ്യാൻ
• കുളിക്കാൻ
സവിശേഷത
• ഒഴുകുന്നു
• വസ്തുക്കളെ ലയിപ്പിക്കുന്നു
• താപം വഹിക്കുന്നു
അവസ്ഥകൾ
• ഖരം
• ദ്രാവകം
• വാതകം
മലിനീകരണം
• വാഹനങ്ങൾ കഴുകുന്നത്
• പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത്
• മാർക്കറ്റിൽ നിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്
3. മൂന്ന് വ്യത്യസ്ത സ്രോതസ്സുകളിലെ ജലത്തിൻ്റെ ഗുണനിലവാരം പരിശോധിച്ച റിപ്പോർട്ടാണ് താഴെ നൽകിയിരിക്കുന്നത്. പട്ടിക വിശകലനം ചെയ്ത് നിങ്ങളുടെ കണ്ടെത്തലുകൾ എഴുതുക.
കിണർ വെള്ളം
b) പുഴ, കുളം എന്നിവയിലെ ജലം കുടിവെള്ളമാക്കി മാറ്റാൻ കഴിയുമോ? എങ്ങനെ?
കഴിയും, അരിക്കൽ, ക്ലോറിനേഷൻ, ഡിസ്റ്റിലേഷൻ മുതലായ മാർഗങ്ങൾ ഉപയോഗിച്ച് നദിയിലെയും കുളത്തിലെയും വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാം.
c) ജലസ്രോതസ്സുകളിലെ മലിനീകരണം തടയാൻ എന്തെല്ലാം ചെയ്യണം?
• പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, ടിന്നുകൾ എന്നിവ ജലാശയങ്ങളിലേക്ക് വലിച്ചെറിയരുത്.
• കീടനാശിനികൾ, രാസവളങ്ങൾ, ഫാക്ടറി മാലിന്യങ്ങൾ തുടങ്ങിയ ദോഷകരമായ രാസവസ്തുക്കൾ ജലാശയങ്ങളിലേക്ക് ഒഴുക്കി വിടരുത്.
• വീടുകളിൽ നിന്നും ഫാക്ടറികളിൽ നിന്നും മലിനജലം ജലസ്രോതസ്സുകളിലേക്ക് തുറന്നുവിടരുത്.
• മത്സ്യ-മാംസ മാർക്കറ്റുകളിൽ നിന്നുള്ള മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് വലിച്ചെറിയരുത്.
4. ജലത്തിൻ്റെ സവിശേഷതകൾക്ക് യോജിച്ച ഉദാഹരണങ്ങൾ നിത്യജീവിത സന്ദർഭങ്ങളിൽ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
ജലത്തിൻ്റെ സവിശേഷത | നിത്യജീവിത സന്ദർഭം |
താപം വഹിക്കുന്നു | ഭക്ഷണം പാചകം ചെയ്യാൻ, വ്യാവസായിക ആവശ്യങ്ങൾക്ക് |
വിതാനം പാലിക്കുന്നു | കെട്ടിടനിർമ്മാണത്തിനായി ലെവൽ ട്യൂബ് ഉപയോഗിക്കുന്നു |
സാർവികലായകമാണ് | പാനീയങ്ങളിൽ മധുരം ചേർക്കാൻ, വസ്ത്രങ്ങൾ അലക്കാൻ |
ബാഷ്പീകരിക്കാനുള്ള കഴിവ് | നനഞ്ഞ തുണികൾ ഉണക്കുന്നു, ആവി ഉപയോഗിച്ച് പുട്ടുണ്ടാക്കുന്നു |
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments