Kerala Syllabus Class 7 സാമൂഹ്യശാസ്ത്രം: Chapter 02 മധ്യകാല ഇന്ത്യ: സാംസ്കാരിക പ്രസ്ഥാനങ്ങൾ - ചോദ്യോത്തരങ്ങൾ | Teaching Manual 


Questions and Answers for Class 7 സോഷ്യൽ സയൻസ് - മധ്യകാല ഇന്ത്യ: സാംസ്കാരിക പ്രസ്ഥാനങ്ങൾ - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 02 Medieval India: Cultural Movements - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Std 7: സോഷ്യൽ സയൻസ് - അധ്യായം 02: മധ്യകാല ഇന്ത്യ: സാംസ്കാരിക പ്രസ്ഥാനങ്ങൾ - ചോദ്യോത്തരങ്ങൾ 
ഒൻപതാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന കുലശേഖര ആഴ്‌വാർ എന്ന ഭക്തകവി രചിച്ച 'പെരുമാൾ തിരുമൊഴി' എന്ന കൃതിയിലെ ഒരുഭാഗമാണ് പാഠഭാഗത്ത് നൽകിയിരിക്കുന്നത്. 
ഈ വരികളിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ആശയം എന്താണ് ?
കുലശേഖര ആഴ്‌വാരുടെ പരമമായ ഭക്തിയാണ് ഈ വരികളിൽ സൂചിപ്പിക്കുന്നത്. തന്റെ ഇഷ്ടദൈവത്തിനോടുള്ള സ്വയം സമർപ്പണമാണ് വരികളിലുള്ളത്. ‘തനിക്ക് ഒരു പുനര്‍ജ്ജന്മം ഉണ്ടാകുമെങ്കില്‍ തിരുവേങ്കട മലയിലെ ഒരു പ്രാവായോ, അവിടുത്തെ കുളത്തിലെ മീനായോ, ചെമ്പകമായോ, മലയിലെ തൂണായോ, ദേവാലയത്തില്‍ ഭക്തന്മാര്‍ ദര്‍ശനത്തിനായി പ്രവേശിക്കുമ്പോള്‍ അവര്‍ ചവിട്ടി നില്‍ക്കുന്ന ഒരു കല്‍പടിയായിട്ടെങ്കിലുമോ തീരാന്‍ അനുഗ്രഹിക്കേണമേ’ എന്നു പ്രാര്‍ത്ഥിക്കുന്നതിലൂടെ ഭഗവാനോടുള്ള യഥാര്‍ത്ഥ ഭക്തിയും സ്‌നേഹവും വെളിവാക്കുന്നു. 

♦ എന്താണ് ഭക്തിപ്രസ്ഥാനം?
ദൈവത്തിന്‌ സമ്പൂര്‍ണമായി ജീവിതം സ്വയം സമര്‍പ്പിക്കുന്നതിനെയാണ്‌ ഭക്തി എന്നു പറയുന്നത്‌. ഭക്തിയെ അടിസ്ഥാനമാക്കി ഉയര്‍ന്നുവന്ന ആശയങ്ങളും പ്രവര്‍ത്തനങ്ങളുമാണ്‌ ഭക്തിപ്രസ്ഥാനം എന്നറിയപ്പെടുന്നത്‌. 

♦ ആഴ്‌വാര്‍മാര്‍മാരും നായനാര്‍മാര്‍മാരും ആരായിരുന്നു?
ഇഷ്ടദൈവത്തോടുള്ള അചഞ്ചലമായ ഭക്തിയെ സൂചിപ്പിക്കുന്ന ഗീതങ്ങളും കീര്‍ത്തനങ്ങളും രചിച്ചിരുന്ന ഭക്തകവികള്‍ ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്നു. വിഷ്ണൂഭക്തരായ ആഴ്‌വാര്‍മാരും ശിവഭക്തരായ നായനാര്‍മാരുമായിരുന്നു ഈ ഭക്തകവികള്‍. 

♦ 7 മുതല്‍ 12 വരെ നൂറ്റാണ്ടുകള്‍ക്കിടയില്‍ നിലനിന്നിരുന്ന ഭക്തിപ്രസ്ഥാനത്തിന്റെ സവിശേഷതകള്‍ ഏവ?
• പ്രാദേശിക ഭാഷകളില്‍ കീര്‍ത്തനങ്ങളുടെ രചനയും, ആലാപനവും
• ദൈവത്തോടുള്ള സ്നേഹവും സമര്‍പ്പണവും 
• ഇഷ്ടദൈവത്തോടുള്ള അകമഴിഞ്ഞ ആരാധന 
• സ്ത്രീകൾക്ക് തുല്യമായ പങ്കാളിത്തം 
• ജാതിവ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശനം 

♦ ദക്ഷിണേന്ത്യൻ ഭക്തിപ്രസ്ഥാനം അന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാക്കി? കുറിപ്പു തയ്യാറാക്കുക.
• തമിഴ്‌നാട്ടിലാണ്‌ ഭക്തിപ്രസ്ഥാനം ഒരു ജനകീയ പ്രസ്ഥാനമായി രൂപം കൊണ്ടത്‌
• ആഴ്‌വാര്‍മാര്‍മാരും നായനാര്‍മാര്‍മാരും പ്രാദേശികഭാഷകളില്‍ ഭക്തിഗാനങ്ങള്‍ ആലപിച്ച്‌ ദേശസഞ്ചാരം നടത്തിയിരുന്നതുകൊണ്ട്‌ ജനങ്ങള്‍ക്കിടയില്‍ ഭക്തി പ്രചരിച്ചു. 
• അനാചാരങ്ങളും അസമത്വങ്ങളും ശക്തമായിരുന്ന അക്കാലത്ത്‌ ഭക്തകവികളുടെ രചനകള്‍ സാധാരണക്കാരെ ഏറെ സ്വാധീനിച്ചു. 
• സമൂഹത്തില്‍ നിലനിന്നിരുന്ന അര്‍ത്ഥശുന്യമായ ആചാരങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു
• ജാതിമതഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഭക്തിപ്രസ്ഥാനത്തിലേക്ക്‌ ആകൃഷ്ടരായി. 
• ആഴ്‌വാര്‍മാരുടെയും നായനാര്‍മാരുടെയും രചനകള്‍ ഹൈന്ദവ മതത്തെ കൂടുതല്‍ ജനകീയമാക്കി

♦ ആഴ്‌വാര്‍മാരുടെ രചനകള്‍ ------------- അറിയപ്പെട്ടു.
'നാലായിരദിവ്യപ്രബന്ധം 

♦ നായനാര്‍മാരുടെ രചനകള്‍ ------------- അറിയപ്പെട്ടു.
തിരുമുറൈകള്‍ 

♦ ഭക്തിപ്രസ്ഥാനത്തിലെ പ്രധാന കവികള്‍ 
💠വിഷ്ണുഭക്തർ (ആഴ്‌വാര്‍മാർ)
• കുലശേഖര ആഴ്‌വാര്‍
• പെരിയാഴ്‌വാര്‍
• നമ്മാഴ്‌വാര്‍ 
• ആണ്ടാൾ
💠ശിവഭക്തർ (നായനാർ)
• കാരയ്ക്കൽ അമ്മയാർ
• അപ്പർ
• സംബന്ധർ
• സുന്ദരർ
• മാണിക്കവാസഗർ 

♦ അനുഭവമണ്ഡപത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
💠അനുഭവമണ്ഡപം 
• പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബസവണ്ണ സ്ഥാപിച്ച ആത്മീയ ചര്‍ച്ചാവേദിയാണ്‌  അനുഭവമണ്ഡപം. 
• അല്ലമ പ്രഭു, അക്ക മഹാദേവി എന്നിവര്‍ അനുഭവമണ്ഡപത്തിലെ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്നു. 
• ജാതി, ലിംഗവിവേചനം എന്നിവ പരിഗണിക്കാതെ എല്ലാവര്‍ക്കും ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. 
• ആത്മീയ ചര്‍ച്ചകള്‍ക്കും അറിവ്‌ പുതുക്കലിനുമായിട്ടാണ്‌ ജനങ്ങള്‍ അനുഭവമണ്ഡപത്തില്‍ എത്തിയിരുന്നത്‌. 
• ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ആശയങ്ങളെ വചനങ്ങള്‍ എന്ന പേരില്‍ ജനങ്ങളിലേക്ക്‌ പകര്‍ന്ന്‌ നല്‍കി. 

♦ ഇതില്‍ നിന്നും അക്കാലത്തെ സാമൂഹികാവസ്ഥയെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ എന്തെല്ലാം മനസ്സിലായെന്ന്‌ എഴുതു. 
• ജാതീയമായ വിവേചനങ്ങള്‍ നിലനിന്നിരുന്നു
• ശൈശവ വിവാഹം നിലനിന്നിരുന്നു
• അന്ധവിശ്വാസങ്ങൾ നിലനിന്നിരുന്നു
♦ പന്ത്രണ്ടാം നൂറ്റാണ്ടിൽ കന്നഡ ദേശത്ത് ജീവിച്ചിരുന്ന തത്ത്വചിന്തകനും സാമൂഹിക പരിഷ്കർത്താവും കവിയുമായിരുന്ന വ്യക്തി ?  
ബസവണ്ണ

♦ ബസവണ്ണ സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണപ്രസ്ഥാനം ഏത് ?
വീരശൈവ പ്രസ്ഥാനം

♦ വീരശൈവ പ്രസ്ഥാനത്തിൻ്റെ പ്രധാന ആശയം എന്താണ്?
സ്വാതന്ത്ര്യം, സമത്വം, സാമൂഹിക നീതി

♦ വീരശൈവ പ്രസ്ഥാനത്തിൻ്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നു?  
• ബ്രാഹ്മണമേധാവിത്വത്തേയും വേദങ്ങളുടെ പ്രാമാണികതയേയും ചോദ്യം ചെയ്തു. 
 ജാതിവിവേചനത്തിനും സ്ത്രീവിവേചനത്തിനുമെതിരെ ജനങ്ങളെ ബോധവല്‍കുരിച്ചു
• ഏകദൈവവിശ്വാസം പ്രോത്സാഹിപ്പിച്ചു. 
 തൊഴിലിന്റെയും അധ്വാനത്തിന്റെയും മഹത്വം ജനങ്ങളെ ബോധ്യപ്പെടുത്തി. 
 ശൈശവവിവാഹത്തെ എതിര്‍ക്കുകയും പ്രായപൂര്‍ത്തി വിവാഹം, വിധവാപുനർവിവാഹം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

♦ വീരശൈവ പ്രസ്ഥാനം ജാതിവ്യവസ്ഥയും അസമത്വങ്ങളും ചോദ്യം ചെയ്തിരുന്നു. ഈ പ്രസ്താവന വിലയിരുത്തുക 
 പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബസവണ്ണ സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമാണ് വീരശൈവ പ്രസ്ഥാനം
 സമൂഹത്തില്‍ നിലനിന്നിരുന്ന, സാമൂഹികവും മതപരവുമായ വിവേചനങ്ങളെ ജനങ്ങള്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ ബസവണ്ണ തീരുമാനിച്ചു. അവയെ തുടച്ചുനീക്കുവാനും പ്രയത്നിച്ചു. 
 സ്വാതന്ത്ര്യം, സമത്വം, സാമൂഹിക നീതി എന്നിവയിലധിഷ്ഠിതമായ കാഴ്ചപ്പാടാണ്‌ ബസവണ്ണ മുന്നോട്ടുവച്ചത്‌
 അദ്ദേഹം സ്ഥാപിച്ച വിരശൈവ പ്രസ്ഥാനത്തിലുടെയാണ്‌ ഈ ആശയങ്ങള്‍ ഏകോപിപ്പിച്ചത്‌.
• ബ്രാഹ്മണമേധാവിത്വത്തേയും വേദങ്ങളുടെ പ്രാമാണികതയേയും ചോദ്യം ചെയ്തു. 
• ജാതിവിവേചനത്തിനും സ്ത്രീവിവേചനത്തിനുമെതിരെ ജനങ്ങളെ ബോധവല്‍ക്കരിച്ചു
• ഏകദൈവവിശ്വാസം പ്രോത്സാഹിപ്പിച്ചു. 
• തൊഴിലിന്റെയും അധ്വാനത്തിന്റെയും മഹത്വം ജനങ്ങളെ ബോധ്യപ്പെടുത്തി. 
• ശൈശവവിവാഹത്തെ എതിര്‍ക്കുകയും പ്രായപൂര്‍ത്തി വിവാഹം, വിധവാപുനർവിവാഹം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.

♦ കബീർ തൻ്റെ ആശയങ്ങൾ പ്രചരിപ്പിച്ചത് ------------ എന്നറിയപ്പെടുന്ന കീർത്തനങ്ങളിലൂടെയാണ്.
'ദോഹകൾ'.

♦ ജനങ്ങൾക്കിടയിൽ സമത്വചിന്തയും മതസൗഹാർദ്ദവും വളർത്താൻ കബീറിൻ്റെ ആശയങ്ങൾ എത്രത്തോളം സഹായിച്ചു?
• കബീർ ഹിന്ദു-മുസ്ലിം ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി നിലകൊണ്ടു. 
• ഹിന്ദുക്കളും മുസ്ലീങ്ങളും ഒരേ മണ്ണിൽ നിർമ്മിച്ച രണ്ട് പാത്രങ്ങളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 
• ജാതി വ്യവസ്ഥ, തൊട്ടുകൂടായ്മ, മതപരമായ ആചാരങ്ങൾ, മരണാനന്തര ചടങ്ങുകൾ, വിഗ്രഹാരാധന മുതലായവ അർത്ഥശൂന്യമാണെന്ന് അദ്ദേഹം വാദിച്ചു. 
• ജാതി, മതം, വംശം, പൈതൃകം, സമ്പത്ത് തുടങ്ങി എല്ലാത്തരം വിവേചനങ്ങളെയും കബീർ വിമർശിച്ചു.

♦ കബീറിൻ്റെ ദോഹയും കഥാസന്ദർഭങ്ങളും വായിച്ചല്ലോ? (പാഠപുസ്തക പേജ്: 30). നിങ്ങൾ കണ്ടെത്തിയ കാര്യങ്ങൾ എഴുതുക.
• ആളുകൾ ദൈവത്തെ പല പേരുകളിൽ വിളിക്കുന്നു.
• കബീർ ജനങ്ങളെ അന്ധവിശ്വാസങ്ങൾക്കെതിരെ ചിന്തിക്കാൻ പ്രേരിപ്പിച്ചു 
• ചികിത്സയിലൂടെ മാത്രമേ രോഗം ഭേദമാക്കാൻ കഴിയൂ എന്നദ്ദേഹം വാദിച്ചു.
• മതപാരമ്പര്യങ്ങളെ അദ്ദേഹം പൂർണ്ണമായും നിരാകരിച്ചു
• ഏത് തൊഴിലും മഹത്വമുള്ളതാണ് എന്ന് കബീർ ജനങ്ങളെ ഓർമ്മിപ്പിച്ചു 
• കബീർ ഹിന്ദു-മുസ്ലിം ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി നിലകൊണ്ടു.

♦ ഗുരുനാനാക്കിന്റെ കഥ വായിച്ചല്ലോ (പാഠപുസ്തക പേജ്: 31).  ഈ കഥയിലൂടെ എന്തെല്ലാം ആശയങ്ങളാണ് നിങ്ങൾക്ക് ലഭിച്ചത്?
• മറ്റുള്ളവരുടെ സമ്പത്ത് കൊള്ളയടിക്കുന്നത് അന്യായമാണ് 
• തെറ്റ് മനസ്സിലായാൽ ക്ഷമ ചോദിക്കുക 
• ജീവിതത്തിൽ സത്യസന്ധത പുലർത്തുക 

♦ മതസഹിഷ്ണുത, സാർവത്രിക സാഹോദര്യം എന്നീ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് ഗുരു നാനാക്ക് സ്വീകരിച്ച മാർഗ്ഗങ്ങൾ എന്തെല്ലാമെന്ന് കുറിപ്പ് തയ്യാറാക്കുക.
• വിവിധ മതങ്ങളുടെ ആശയങ്ങളെ സമന്വയിപ്പിക്കാൻ ഗുരുനാനാക്ക് ശ്രമിച്ചു.
• തന്റെ ചിന്തകൾ പ്രചരിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം ഇന്ത്യയ്ക്കകത്തും പുറത്തും സഞ്ചരിച്ചു.
• മതങ്ങളുടെ നിരർത്ഥകമായ അനുഷ്ഠാനങ്ങളെ ഗുരു നാനാക്ക് എതിർത്തിരുന്നു. 
• ഏകദൈവം എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ അദ്ദേഹം ശ്രമിച്ചു. 
• തുല്യത, സാഹോദര്യം, സ്നേഹം, നന്മ, മതസഹിഷ്ണുത എന്നീ ആശയങ്ങളെ പ്രോത്സാഹിപ്പിച്ചു. 
• ജാതിവിവേചനം, വിഗ്രഹാരാധന, തീർഥാടനം തുടങ്ങിയവയെ നിരാകരിച്ചു.
• സാമ്പത്തിക അസമത്വത്തെ ചോദ്യം ചെയ്തു, ലഹരി വർജനത്തിന് ജനങ്ങളെ പ്രേരിപ്പിച്ചു. 
• എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാനാകുന്ന "ലംഗാർ' അഥവാ പൊതു അടുക്കളയുടെ പ്രാധാന്യം വ്യക്തമാക്കി. 
• അദ്ദേഹത്തിന്റെ ആശയങ്ങൾ പിൽക്കാലത്ത് സിഖ് മതത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ചു.

♦ ഗുരുനാനാക്ക് ജനിച്ച സ്ഥലം.
പഞ്ചാബിലെ ഷേഖ്പുരയിലെ തൽവണ്ടി

♦ ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയിൽ മീരാബായ്, അക്കമഹാദേവി തുടങ്ങിയവരുടെ പങ്ക് എത്രത്തോളം സഹായകമായെന്ന് ചർച്ച ചെയ്യുക.
• ഭക്തിപ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടുകൂടി ഇഷ്ടദൈവത്തെ ആരാധിക്കുന്നതിനായി കീർത്തനങ്ങളും ഗാനങ്ങളും രചിക്കുന്നതിനും ആലപിക്കുന്നതിനും ധാരാളം സ്ത്രീകൾ മുന്നോട്ട് വന്നു.
• രാജസ്ഥാനിലെ ചിത്തോറിൽ ജീവിച്ചിരുന്ന രജപുത്ര രാജകുമാരിയായിരുന്ന മീരാബായ് ജീവിതസൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് കൃഷ്ണഭക്തിയിൽ മുഴുകി. മീരാബായ് രചിച്ച കൃഷ്ണഭജനുകൾ ഏറെ പ്രസിദ്ധമാണ്.
• തമിഴ്നാട്ടിലെ പ്രശസ്തരായിരുന്ന ഭക്തകവയിത്രിമാരായിരുന്നു കാരയ്ക്കൽ അമ്മയാർ, ആണ്ടാൾ എന്നിവർ. തങ്ങളുടെ ഇഷ്ടദൈവത്തോടുള്ള അകമഴിഞ്ഞ ഭക്തി സൂചിപ്പിക്കുന്ന കീർത്തനങ്ങളാണ് ഇവർ രചിച്ചിരുന്നത്. 
• വീരശൈവ പ്രസ്ഥാനത്തിലെ പ്രമുഖയായിരുന്നു അക്ക മഹാദേവി. സ്ത്രീകൾ നേരിട്ടിരുന്ന സാമൂഹികവും ആത്മീയവുമായ അടിച്ചമർത്തലുകൾക്കെതിരെ നടന്ന ചർച്ചകൾക്ക് അവർ നേതൃത്വം നൽകിയിരുന്നു.
• മഹാരാഷ്ട്രയിലെ ഭഹിനാബായ്, സൊയ്റാബായ്, കാശ്മീരിലെ ലാൽദേദ് തുടങ്ങിയവരും ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകിയവരാണ്.

♦ ഭക്തിപ്രസ്ഥാനത്തിന്റെ പ്രധാന ഫലങ്ങൾ എന്തെല്ലാം?
 സാമൂഹ്യവും മതപരവുമായ മേഖലകളിൽ പുരോഗമനപരമായ മാറ്റങ്ങൾ ഉണ്ടായി 
• ജാതിവ്യവസ്ഥയും പ്രത്യേക സ്ഥാനമാനങ്ങളും ചോദ്യം ചെയ്യപ്പെട്ടു  
 സാമൂഹികസമത്വം എന്ന ആശയം രൂപപ്പെട്ടു 
• സ്ത്രീപുരുഷ സമത്വത്തെ കുറിച്ചുള്ള ചിന്തകൾ രൂപപ്പെട്ടു 
• അധ്വാനത്തിന്റെ മഹത്വം ബോധ്യപ്പെടുത്തി 
• അനാചാരങ്ങൾക്കെതിരായ ചിന്താഗതി രൂപപ്പെട്ടു 

♦ മരണത്തെ ഭയപ്പെടാത്ത ഖുസ്റു തന്റെ സൂഫി ഗുരുവായ നിസാമുദ്ദീൻ ഔലിയയുടെ അപ്രീതിയെ ഭയപ്പെട്ടിരുന്നു എന്നല്ലേ ഈ സംഭവകഥ നമ്മോട് പറയുന്നത് (പാഠപുസ്തക പേജ്: 34)? മറ്റെന്തൊക്കെ കാര്യങ്ങൾ ഈ കഥയിൽ നിന്ന് നിങ്ങൾക്ക് മനസ്സിലായി ?
• സൂഫിവര്യന്മാർ അധികാരസ്ഥാനങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ ആഗ്രഹിച്ചിരുന്നു.
• സൂഫിവര്യന്മാർ ആധ്യാത്മിക ജീവിതത്തിന് പ്രാധാന്യം നൽകിയിരുന്നു.

♦ എന്താണ് സൂഫിസം?
• മധ്യേഷ്യയിൽ പ്രദേശങ്ങളിൽ രൂപം കൊണ്ട ഒരു ഇസ്ലാമിക ഭക്തി പ്രസ്ഥാനമാണ് സൂഫിസം.
♦ സൂഫി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഒരു ഫ്ലിപ്പ് ബുക്ക് നിർമ്മിക്കുന്നതിനാവശ്യമായ വിവരങ്ങൾ ഫ്ലിപ് പേജ് മാതൃകയിൽ തയ്യാറാക്കു. 
ഫ്ലിപ്പ് ബുക്ക് നിർമ്മിക്കുന്നതിനാവശ്യമായ വിവരങ്ങൾ താഴെ നൽകുന്നു. നൽകിയിരിക്കുന്ന മാതൃകയിൽ ഫ്ലിപ്പ് ബുക്ക് നിർമ്മിക്കുക.
• ഭക്തിയെ ദൈവത്തോടടുക്കുവാനുള്ള മാർഗമായി സ്വീകരിച്ചവരായിരുന്നു
സൂഫികൾ. 
 ദൈവത്തിനോട് അടുക്കുവാനുള്ള ഒരു മാർഗം ഭക്തിഗാനാലാപനമാണെന്ന് സൂഫി വര്യൻമാർ കരുതി. 
 സാധാരണക്കാർക്കിടയിൽ സഞ്ചരിച്ച് അവർ സൂഫി തത്വങ്ങൾ
പ്രചരിപ്പിച്ചു.
 ഏകദൈവവിശ്വാസം, സാഹോദര്യം, മനുഷ്യ സ്നേഹം, ദൈവത്തോടുള്ള
സമർപ്പണം എന്നീ ആശയങ്ങൾക്ക് പ്രാധാന്യം നൽകി.
 ഇന്ത്യയിലേയ്ക്ക് സൂഫിപ്രസ്ഥാനം എത്തിച്ചേർന്നത് പന്ത്രണ്ടാം നൂറ്റാണ്ടോടെയാണ്
• ആത്മീയജീവിതത്തിന് പ്രാധാന്യം നൽകി ആഡംബര ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു നിന്നവരാണ് സൂഫി ഗുരുക്കന്മാർ. 
• സൂഫിഗുരുവിനെ പീർ (ഷെയ്ഖ്) എന്നും അനുയായികളെ മുരീദ് എന്നും വിളിച്ചിരുന്നു.
• സൂഫികളുടെ താമസസ്ഥലങ്ങളായിരുന്ന ഖാൻ ഗാഹുകൾ അക്കാലത്തെ സാമൂഹിക കേന്ദ്രങ്ങളായിരുന്നു. 
• സൂഫികേന്ദ്രങ്ങളിൽ സമ എന്ന പ്രത്യേക ഗാനാലാപനശൈലിയിൽ ആലപിച്ചിരുന്ന ഭക്തിഗാനങ്ങളാണ് ഖവ്വാലികൾ (Qawwali). 
• സൽത്തനത്ത്, മുഗൾ കാലഘട്ടങ്ങളിൽ വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഐക്യമുണ്ടാക്കാൻ സൂഫികൾക്ക് സാധിച്ചിരുന്നു.

♦ ഇന്ത്യയിലെ പ്രധാന സൂഫിവര്യന്മാരും അവരുമായി ബന്ധപ്പെട്ട പ്രദേശങ്ങളും 
സൂഫിവര്യന്മാർ പ്രദേശങ്ങൾ 
ഷെയ്‌ഖ് ശിഹാബുദ്ദീൻ സുഹ്‌റവർദിസിൽഹറ്റ് 
ഷെയ്‌ഖ് നിസാമുദ്ദീൻ ഔലിയഡൽഹി 
ഖ്വാജാ മൊയ്നുദ്ദീൻ ചിസ്തിഅജ്‌മീർ 
♦ പ്രാദേശിക ഭാഷകളുടെ വളർച്ചയ്ക്ക് ഭക്തി പ്രസ്ഥാനം സഹായകമായതെങ്ങനെ? കുറിപ്പ് തയ്യാറാക്കുക?
• സാധാരണക്കാർക്ക് മനസ്സിലാകുന്നതിനുവേണ്ടി ഭക്തി-സൂഫി പ്രചാരകർ പ്രാദേശിക ഭാഷകളിലാണ് ആശയപ്രചാരണം നടത്തിയത്. ഇത് പ്രാദേശിക ഭാഷകളുടെ വളർച്ചയ്ക്ക് കാരണമായി. 
• തമിഴ്, പഞ്ചാബി, ബംഗാളി, മറാത്തി, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിൽ ധാരാളം ഭക്തികാവ്യങ്ങൾ രചിക്കപ്പെട്ടു. 
• പ്രാദേശികഭാഷകളിൽ ധാരാളം സാഹിത്യകൃതികളുമുണ്ടായി. 
• പേർഷ്യനും ഹിന്ദിയും ചേർന്നുണ്ടായ ഉറുദു ഇന്ത്യയുടെ സാംസ്കാരികസമന്വയത്തിന് ഉദാഹരണമാണ്. 
• ഇക്കാലത്തെ ഉറുദു ഭാഷയിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു അമീർ ഖുസ്റു. 
• കബീറിന്റെ ദോഹകൾ ഹിന്ദി ഭാഷയെ സമ്പന്നമാക്കി. 
• "മഹാഭാരതം', 'രാമായണം' എന്നിവയും മറ്റു കൃതികളും വിവിധ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഇത് ഭാഷയ്ക്കും സാഹിത്യത്തിനും ഉണർവേകി.

♦ പ്രാദേശിക ഭാഷകളിലുണ്ടായ പ്രധാന സാഹിത്യ കൃതികളും രചയിതാക്കളും
പ്രാദേശിക ഭാഷ   കൃതി രചയിതാവ് 
തമിഴ് നാലായിര ദിവ്യപ്രബന്ധം 
തിരുമുറൈകൾ 
ആഴ്വാർമാർ   
നായനാർമാർ 
കന്നഡ വചനങ്ങൾ ബസവണ്ണ, അക്ക മഹാദേവി, അല്ലമ പ്രഭു   
തെലുങ്ക് മഹാഭാരത വിവർത്തനം നന്നയ്യ, തിക്കണ്ണ, യരപ്രഗദ  
ബംഗാളി ഗീതാഗോവിന്ദം ജയദേവൻ 
ഹിന്ദി  പത്മാവത് മാലിക് മുഹമ്മദ് ജയ്‌സി 
മലയാളം ജ്ഞാനപ്പാന 
അദ്ധ്യാത്മരാമായണംകിളിപ്പാട്ട് 
മുഹ്‌യുദ്ദീൻ മാല 
പൂന്താനം 
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ 
ഖാസിമുഹമ്മദ് 
♦ ഭക്തി സൂഫി പ്രസ്ഥാനങ്ങളുടെ പ്രവർത്തന ഫലമായി സമൂഹത്തിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായിക്കാനും? തന്നിരിക്കുന്ന ചിത്രീകരണം ശ്രദ്ധിക്കൂ.
• മതസഹിഷ്ണുത 
• ജാതി വിവേചനത്തിനെതിരായ മനോഭാവം
• അടിച്ചേൽപ്പിക്കപ്പെട്ട ആചാരങ്ങളെ ചോദ്യം ചെയ്യാനുള്ള മനോഭാവം
 സാമൂഹ്യസമത്വം 
• സാഹോദര്യവും മനുഷ്യസ്നേഹവും 
• ഹിന്ദു-മുസ്ളീം ഐക്യം 
• ഏകദൈവവിശ്വാസം 
• പ്രാദേശിക ഭാഷകളുടെ വളർച്ച
• സ്ത്രീ വിവേചനങ്ങൾക്കെതിരെയുള്ള ചിന്ത 
• സാംസ്കാരിക സമന്വയം 

♦ ആധുനിക ഇന്ത്യയിലെ വൈവിധ്യങ്ങളെ ഐക്യപ്പെടുത്തുന്ന സമന്വയസംസ്കാരം ഉടലെടുക്കുന്നതിന് ഭക്തി-സൂഫി പ്രസ്ഥാനങ്ങൾ എങ്ങനെ സഹായിച്ചു?
• മധ്യകാലഘട്ടത്തിൽ ഇന്ത്യൻ സമൂഹത്തിൽ പൊതുവേ കടുത്ത ഉച്ചനീചത്വങ്ങളും സാമൂഹികാസമത്വങ്ങളും നിലനിന്നിരുന്നു.  
• ഈ സാഹചര്യത്തിൽ മനുഷ്യരെ ഒരുമിപ്പിച്ച് സംഘർഷങ്ങൾ കുറച്ച് സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഭക്തി- സുഫിപ്രസ്ഥാനങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 
• വ്യത്യസ്ത മതങ്ങളിലെ ആശയങ്ങൾ സാധാരണക്കാരിലേക്കെത്തിക്കാൻ ഈ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. 
• വിവിധ ജാതി, മതവിഭാഗങ്ങളിൽ ഉൾപ്പെട്ടിരുന്ന ജനങ്ങൾക്ക് സഹവർത്തിത്വത്തോടെ കഴിയാൻ ഭക്തി സൂഫി ആശയങ്ങളുടെ സ്വാധീനം സഹായകമായി. 
• ആധുനിക ഇന്ത്യൻ സമൂഹത്തിന്റെ മുഖമുദ്രകളായ സാമുദായിക സൗഹാർദ്ദം, നാനാത്വത്തിൽ ഏകത്വം, സാഹോദര്യം, തുല്യത, ബഹുസ്വരത തുടങ്ങിയവ ഭക്തി-സൂഫി ആശയങ്ങളുടെ പ്രേരണയിൽ നിന്ന് രൂപം കൊണ്ടവയാണ്.




👉 Std 7 New TextBook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here