Kerala Syllabus Class 7 സാമൂഹ്യശാസ്ത്രം: Chapter 04 അനീതിയിൽ നിന്ന് നീതിയിലേക്ക് - ചോദ്യോത്തരങ്ങൾ | Teaching Manual
Questions and Answers for Class 7 സോഷ്യൽ സയൻസ് - അനീതിയിൽ നിന്ന് നീതിയിലേക്ക് - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 04 From Injustice to Justice - Teaching Manual | Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Std 7: സോഷ്യൽ സയൻസ് - അധ്യായം 04: അനീതിയിൽ നിന്ന് നീതിയിലേക്ക് - ചോദ്യോത്തരങ്ങൾ
♦ അനീതി എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ? ഒരു കുറിപ്പ് തയ്യാറാക്കുക.
• സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് വ്യക്തികളെ ഒഴിവാക്കൽ, അവസരങ്ങൾ നിഷേധിക്കൽ, സാമൂഹികമായി വിവേചിക്കൽ തുടങ്ങിയ പ്രവണതകളെയാണ് അനീതി എന്ന വിശേഷിപ്പിക്കുന്നത്.
• മുൻവിധിയോടെ ചില സാമൂഹിക വിഭാഗങ്ങളെ അവരുടെ ജാതിയുടെയോ മതത്തിന്റെയോ വിഭാഗത്തിന്റെയോ പേരിൽ മാറ്റിനിർത്തൽ.
• കഴിവുകൾ ഉണ്ടായിട്ടും തൊഴിലും വിദ്യാഭ്യാസവും അവസരങ്ങളും നിഷേധിക്കുക, അവസരങ്ങൾ ഉണ്ടായിട്ടും നൽകാതിരിക്കുക, വ്യക്തി എന്ന നിലയിലുള്ള പരിഗണനകൾ നൽകാതിരിക്കുക.
♦ അരിക്, വശം, പാർശ്വം എന്നൊക്കെയുള്ള പദങ്ങൾ നിങ്ങൾക്ക് പരിചയമുള്ളതല്ലേ ? ഏതെല്ലാം അർഥത്തിലാണ് ഈ വാക്കുകൾ സാധാരണയായി ഉപയോഗിക്കുന്നത് ?
• ഒരു വശത്തേക്കാക്കുക
• ഒഴിവാക്കുക
• മാറ്റി നിർത്തുക
• പരിഗണിക്കാതിരിക്കുക
♦ എന്താണ് അരികുവൽക്കരണം / പാർശ്വവൽക്കരണം?
തുല്യ പരിഗണന ലഭിക്കേണ്ട ഇടങ്ങളിൽ നിന്ന് ചില വിഭാഗങ്ങളെ മാറ്റിനിർത്തുന്ന പ്രക്രിയയാണ് അരികുവൽക്കരണം / പാർശ്വവൽക്കരണം.
♦ ചിത്രങ്ങൾ നിരീക്ഷിച്ചല്ലോ? ഈ ചിത്രങ്ങളിൽ കാണുന്ന അവസ്ഥകൾ എന്തൊക്കെയാണ്?
• യുദ്ധത്തിന്റെ ഫലമായുള്ള പലായനം
• മണ്ണിടിച്ചിൽ
• വെള്ളപ്പൊക്കം
• കടൽക്ഷോഭം
♦ അരികുവൽക്കരണത്തിന്റെ കാരണങ്ങൾ എന്തെല്ലാം?
• പ്രകൃതിദുരന്തങ്ങൾ, മനുഷ്യ നിർമ്മിത ദുരന്തങ്ങൾ എന്നിവയാൽ സ്വന്തമായുണ്ടായിരുന്ന വസ്തുവകകൾ നഷ്ടപ്പെടുന്നതിലൂടെ അരികുവൽക്കരണം ഉണ്ടാകുന്നു.
• വെള്ളപ്പൊക്കം, ഭൂമികുലുക്കം, ഉരുൾപൊട്ടൽ, കടൽക്ഷോഭം മുതലായ പ്രകൃതിദുരന്തങ്ങൾ വഴിയും യുദ്ധം, അപകടങ്ങൾ, വ്യവസായശാലകളിലെ ദുരന്തങ്ങൾ മുതലായ മനുഷ്യനിർമ്മിത ദുരന്തങ്ങൾ വഴിയും അരികുവൽക്കരണം സംഭവിക്കുന്നു.
• ജാതി-മത-ഗോത്ര-ലിംഗപദവികളിലെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ചിലരെ മനഃപൂർവം ഒഴിവാക്കുന്നത് വഴി അരികുവൽക്കരണം സംഭവിക്കുന്നു.
♦ ആരൊക്കെയാണ് സമൂഹത്തിൽ അരികുവൽക്കരണം നേരിടുന്നത്?
സമൂഹത്തിൽ അരികുവൽക്കരിക്കപ്പെടുകയും വിവേചനം നേരിടുകയും ചെയ്യുന്ന നിരവധി വിഭാഗങ്ങൾ ഉണ്ട്. സ്ത്രീകൾ, ട്രാൻസ്ജെൻഡറുകൾ, ദളിതർ, ഗോത്രവിഭാഗക്കാർ, ന്യൂനപക്ഷങ്ങൾ, ദാരിദ്ര്യം നേരിടുന്നവർ, അഭയാർഥികൾ, ഭിന്നശേഷിക്കാർ, ജയിൽമോചിതർ തുടങ്ങിയവർ ഇതിന് ഉദാഹരണമാണ്.
♦ ജാതിയുടെ അടിസ്ഥാനത്തിലുള്ള അരികുവൽക്കരണത്തിനെതിരെ മഹാത്മാ അയ്യങ്കാളി നടത്തിയ സമരത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
• താഴ്ന്നജാതി എന്ന് കരുതപ്പെട്ടവർക്ക് ചരിത്രപരമായി വിദ്യാഭ്യാസ അവസരങ്ങൾ ഉയർന്നജാതി എന്ന് കരുതപ്പെട്ടവർ നിഷേധിച്ചിരുന്നു.
• വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് തുല്യാവസരങ്ങൾ ലഭ്യമാക്കുവാൻ മഹാത്മാ അയ്യങ്കാളി പരിശ്രമിച്ചു.
• പഞ്ചമിയെന്ന ദളിത് ബാലികയെ സ്കൂളിൽ പഠിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചമിയുടെ കൈപിടിച്ച് അയ്യങ്കാളി സ്കൂളിലേക്ക് വരുകയും സ്കൂളിൽ കയറ്റിയിരുത്തുകയും ചെയ്തു.
• വിദ്യാഭ്യാസത്തെ സാമൂഹിക പരിവർത്തനത്തിനുള്ള ഒരുപാധിയെന്ന് തിരിച്ചറിഞ്ഞതാണ് അയ്യങ്കാളിയുടെ പ്രവർത്തന മഹത്വം.
♦ 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന സന്ദേശം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
ശ്രീനാരായണ ഗുരു
♦ ആധുനിക വിദ്യാഭ്യാസത്തിന് പ്രചാരം നൽകി അരികുവൽക്കരണത്തെ എതിർത്ത കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കൾ ആരെല്ലാമാണ്?
• ശ്രീനാരായണ ഗുരു
• കുര്യാക്കോസ് ഏലിയാസ് ചാവറ
• അയ്യാ വൈകുണ്ഠസ്വാമികൾ
• ചട്ടമ്പിസ്വാമികൾ
• വക്കം അബ്ദുൽഖാദർ മൗലവി
• പൊയ്കയിൽ യോഹന്നാൻ
• പണ്ഡിറ്റ് കെ.പി.കറുപ്പൻ
• ദാക്ഷായണി വേലായുധൻ
♦ സാമൂഹികമായ അരികുവൽക്കരണം നേരിടേണ്ടിവന്ന ഗോത്രജനതയെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
• പ്രത്യേക ഭൂമിശാസ്ത്രമേഖലകളിൽ പ്രാചീനകാലം മുതൽ ഒത്തൊരുമിച്ചുതാമസിക്കുന്നവരാണ് ഗോത്രജനത
• ഗോത്രജനത സ്വന്തമായി അറിവുകൾ നിർമ്മിക്കുകയും അവ പ്രയോഗിച്ച് ജീവിക്കുകയും ചെയ്യുന്നു.
• അവർ തനത് ജീവിതരീതിയും കലയും സാംസ്കാരികമൂല്യങ്ങളും പിന്തുടരുന്ന വരാണ്.
• ഗോത്രജനതയുടെ സാംസ്കാരിക സംഭാവനകൾക്ക് മുൻകാലങ്ങളേക്കാൾ പൊതുസമൂഹത്തിൽ സ്വീകാര്യത കൈവന്നിട്ടുണ്ട്.
• വസിക്കുന്ന ഇടങ്ങളിലെ വിഭവങ്ങളിൽ പൂർണാധികാരം ഉണ്ടായിരുന്ന ഗോത്രജനതയ്ക്ക് ആ അധികാരം ക്രമേണ നഷ്ടമായി. അതുമൂലമാണ് ഈ സാമൂഹികവിഭാഗം അരികുവൽക്കരിക്കപ്പെട്ടത്.
♦ ഗോത്രജനതയുടെ കലാസാംസ്കാരിക ജീവിതത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
• കല, ഭാഷ, സാഹിത്യം, വൈദ്യം, കൃഷി തുടങ്ങിയ മേഖലകളിൽ പ്രകൃതിയെ അടുത്തറിഞ്ഞുനേടിയ മികച്ച വിജ്ഞാനവും നാട്ടറിവും സ്വന്തമായി ഉള്ളവരാണ് ഗോത്രജനത.
• തനതായ സംഗീത പാരമ്പര്യമുള്ള നിരവധി ഗോത്രവിഭാഗക്കാരുണ്ട്.
• പെറെ, തുടി, ദവിൽ തുടങ്ങിയ വൈവിധ്യമാർന്ന വാദ്യോപകരണങ്ങൾ നിർമ്മിച്ച് ഉപയോഗിക്കുന്നതിനുള്ള ശേഷിയും അവർക്കുണ്ട്.
♦ സ്ത്രീകൾക്ക് എന്തെല്ലാം വെല്ലുവിളികളാണ് സമൂഹത്തിൽ നിന്നും നേരിടേണ്ടി വന്നത് ? കാരണമെന്ത് ?
• സ്ത്രീകൾ കലാപ്രവർത്തനത്തിൽ ഏർപ്പെടുന്നത് വിലക്കപ്പെട്ട ഒരു കാലം നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു.
• കലയിൽ മാത്രമല്ല, സമൂഹത്തിന്റെ പല മേഖലകളിലും സ്ത്രീയായതു കൊണ്ടുമാത്രം അരികുവൽക്കരിക്കപ്പെടുകയും തുല്യാവസരം നിഷേധിക്കപ്പെടുകയും ചെയ്തു
• കലാമേഖല, വിദ്യാഭ്യാസമേഖല, തൊഴിൽമേഖല, ഗാർഹിക ഇടങ്ങൾ എന്നിവിടങ്ങളിൽ അവർ താഴ്ന്ന പദവി മാത്രമേ അർഹിക്കുന്നുള്ളൂ എന്ന തെറ്റായ ധാരണ സമൂഹത്തിൽ നിലനിന്നിരുന്നു.
♦ എന്തുകൊണ്ടാവാം നമ്മുടെ ഭരണഘടന വിവേചനങ്ങളെ പൂർണമായും നിരോധിച്ചത് ?
• വിവേചനങ്ങൾ സാമൂഹികപുരോഗതിയെ തടസപ്പെടുത്തുന്നു.
• സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നു.
• സുരക്ഷിതമായ ഭൗതികസാഹചര്യങ്ങൾ നിഷേധിക്കുന്നു.
• അവസരങ്ങൾ നിഷേധിക്കുന്നു.
• തുല്യപരിഗണന നിഷേധിക്കുന്നു.
• ലിംഗവിവേചനം സൃഷ്ടിക്കുന്നു.
♦ ജാതി വിവേചനത്തിനെതിരെ ഇന്ത്യയിൽ നിലനിൽക്കുന്ന നിയമങ്ങളും അനുഛേദങ്ങളും ഏതൊക്കെയാണെന്ന് കണ്ടെത്തി പട്ടിക വിപുലീകരിക്കുക.
• ഭരണഘടന അനുഛേദം 14, 15
• ആർട്ടിക്കിൾ 17
• പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ആക്ട് 1955
• പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിരോധന നിയമം 1989
♦ എല്ലാവരെയും പരിഗണിക്കുന്ന സമൂഹത്തിന്റെ നിലനില്പിന് ആവശ്യമായ സാമൂഹിക ഘടകങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക
• തുല്യതയ്ക്ക് വേണ്ടിയുള്ള കൂടുതൽ നയങ്ങൾ
• വിവേചനം തടയാനുള്ള കൂടുതൽ നിയമങ്ങൾ
• എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കൽ
• തൊഴിൽമേഖലകളിൽ തുല്യത ഉറപ്പ് വരുത്താനുള്ള നടപടികൾ
• ജാതി-മതം-സാമ്പത്തികം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചങ്ങൾ ഒഴിവാക്കുക
• നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കുക
👉 Std 7 New TextBook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments