Kerala Syllabus Class 5 സാമൂഹ്യശാസ്ത്രം: Chapter 05 വരയ്ക്കാം വായിക്കാം - ചോദ്യോത്തരങ്ങൾ | Teaching Manual 


Questions and Answers for Class 5 സോഷ്യൽ സയൻസ് - വരയ്ക്കാം വായിക്കാം - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 05 Let's Draw and Read - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Std 5: സോഷ്യൽ സയൻസ് - അധ്യായം 05: വരയ്ക്കാം വായിക്കാം - ചോദ്യോത്തരങ്ങൾ 
♦ തൃശൂർ ജില്ലയിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയതാണ് അജി. ഒപ്പം കുടുംബവുമുണ്ട്. അവരുടെ പക്കലുള്ള ലേഔട്ടാണ് ചുവടെ നൽകിയിട്ടുള്ളത്.
റെയിൽവേ സ്റ്റേഷനിൽനിന്ന് സഞ്ചരിച്ച് സ്വരാജ് റൗണ്ടിന് സമീപമുള്ള പ്രോഗ്രാം കമ്മിറ്റി ഓഫീസിനടുത്താണ് അജിയും കുടുംബവും ഇപ്പോഴുള്ളത്. അജിയുടെ പ്രോഗ്രാം നടക്കുന്നത് തൃശൂർ ഗവ.എച്ച്.എസ്.എസിലാണ്.

• പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ നിന്ന് ഏത് ദിശയിൽ സഞ്ചരിച്ചാൽ അജിയുടെ പ്രോഗ്രാം നടക്കുന്ന വേദിയിൽ എളുപ്പത്തിൽ എത്താൻ കഴിയും? 
ആദ്യം വടക്ക് ദിശയിലേക്ക്, പിന്നീട് കിഴക്ക് ദിശയിലേക്ക് 

• ലേഔട്ട് പരിശോധിച്ച് ഭക്ഷണശാല എവിടെയാണെന്ന് കണ്ടെത്താൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ?
ഉണ്ട്, വടക്ക് ദിശയിൽ 

• തൃശൂർ ഗവ.എച്ച്.എസ്.എസിൽ നിന്ന് ഭക്ഷണശാലയിലേക്ക് പോകാൻ ഏത് ദിശയിൽ സഞ്ചരിക്കണം?
പടിഞ്ഞാറ് 

♦ ചില സ്ഥാപനങ്ങളുടെ മുന്നിൽ കെട്ടിടങ്ങളുടെ സ്ഥാനം കാണിക്കുന്ന ലേഔട്ടുകൾ പ്രദർശിപ്പിച്ചിട്ടുള്ളത് കണ്ടിട്ടില്ലേ? ദിശ മനസിലാക്കുന്നതിന് മാത്രമാണോ ഇത്തരം ലേഔട്ടുകൾ തയ്യാറാക്കുന്നത്?
• അല്ല 
• ഓരോ കെട്ടിടത്തിന്റെയും സ്ഥാനമറിയാം 
• ഓരോ കെട്ടിടത്തിലും പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളെക്കുറിച്ചറിയാം 
• ഓരോ നിലയിലും / റൂമിലും എന്തൊക്കെ എന്നറിയാം
• വിവിധ ഓഫീസുകളും സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥലങ്ങളും കണ്ടെത്താൻ സഹായിക്കുന്നു.
• തീപിടുത്തം, അപകടം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ എങ്ങോട്ട് പോകണമെന്ന് മനസ്സിലാക്കാൻ ലേഔട്ടുകൾ ഉപകാരപ്രദമാണ്.
• എല്ലായിടത്തും ചോദിച്ചു നടക്കാതെ തന്നെ ലക്ഷ്യസ്ഥാനം എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.
• ടോയ്‌ലറ്റ്, പാർക്കിങ്, വിശ്രമകേന്ദ്രം തുടങ്ങിയ സൗകര്യങ്ങൾ എവിടെയാണെന്ന് മനസ്സിലാക്കാൻ ലേഔട്ടുകൾ സഹായിക്കും.

♦ എന്താണ് സ്കെച്ചുകൾ (രേഖാചിത്രങ്ങൾ)?
വളരെക്കുറച്ച് സവിശേഷതകൾ മാത്രം ഉൾപ്പെടുത്തി ഒരാളുടെ ഓർമ്മയിൽ നിന്നോ ഒരു പ്രദേശത്തെ നോക്കിക്കണ്ടോ വരച്ചെടുക്കുന്ന ചിത്രങ്ങളാണ് സ്കെച്ചുകൾ (രേഖാചിത്രങ്ങൾ). 

♦ എന്താണ് പ്ലാനുകൾ ?
ഒരു പ്രദേശത്തിലെ വിവരങ്ങളെ സംബന്ധിച്ച കൃത്യമായ അളവുകൾ, അവയുടെ സ്ഥാാനം എന്നിവ തിട്ടപ്പെടുത്തി തോതിന്റെയും ദിക്കിന്റെയും അടിസ്ഥാനത്തിലാണ് പ്ലാനുകൾ തയ്യാറാക്കുന്നത്.

♦ കെട്ടിടങ്ങളുടെ സ്കെച്ചും പ്ലാനും തമ്മിലുള്ള വ്യത്യാസമെന്താണ്? 
കെട്ടിടങ്ങളുടെ പ്ലാൻ തയ്യാറാക്കുമ്പോൾ അതിൽ കൃത്യമായ അളവുകൾ കൂടി ഉൾപ്പെടുത്തുന്നുണ്ട്. എന്നാൽ സ്കെച്ചുകൾ തയ്യാറാക്കുമ്പോൾ അളവുകൾ കൃത്യമാകണമെന്നില്ല.

♦ നിങ്ങളുടെ ക്ലാസ്സ്മുറിയുടെ ഒരു സ്കെച്ച് തയ്യാറാക്കുക?
♦ ക്ലാസ്സ് മുറിയുടെ വാതിൽ ഏത് ദിശയിലാണ്?
• കിഴക്ക് 

♦ ജനാലകൾ ഏതൊക്കെ ഭാഗങ്ങളിലുണ്ട്?
• കിഴക്ക്, പടിഞ്ഞാറ്, തെക്ക് 

♦ ബ്ലാക്ക്ബോർഡ്/വൈറ്റ് ബോർഡ് ഏത് ദിശയിലാണ് സ്ഥാപിച്ചിട്ടുളളത്?
• തെക്ക് 

ഒരു സ്ഥലത്തെ ദിശ എങ്ങനെ കണ്ടെത്താം?
• സൂര്യനെ അടിസ്ഥാനമാക്കി ദിശ കണ്ടെത്താം 
• സൂര്യൻ ഉദിക്കുന്ന ദിശയാണ് കിഴക്കായി നാം കണക്കാക്കുന്നത് 

♦ ദിശ അറിയുന്നതിന് ഉപയോഗിക്കുന്ന ഉപകരണമേത്?
• വടക്കുനോക്കി യന്ത്രം 

♦ ദിശ കണ്ടെത്താനായി നാമിന്ന് എന്തെല്ലാം മാർഗങ്ങൾ ഉപയോഗിക്കുന്നു?
• വടക്കുനോക്കി യന്ത്രം 
• മൊബൈൽ ആപ്പുകൾ 
♦ ഭൂപടത്തിലെ ദിശ എങ്ങനെ കണ്ടെത്താം?
ഭൂപടത്തിൽ സാധാരണയായി ദിശ കാണിക്കുന്ന അടയാളം നൽകിയിരിക്കും. ചുമർ ഭൂപടങ്ങളുടെ മുകൾ ഭാഗത്ത് വടക്കുദിശയെ സൂചിപ്പിക്കുന്ന അടയാളം കാണാം. ഭൂപടത്തിന്റെ ചുവടുഭാഗം തെക്കുദിശയെയും വലതുഭാഗം പടിഞ്ഞാറുദിശയെയും ഇടതുഭാഗം കിഴക്കുദിശയെയും സൂചിപ്പിക്കുന്നു.

♦ സാധാരണയായി ഭൂപടങ്ങളിൽ ദിശ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നങ്ങൾ:
♦ അജിയുടെ സ്കൂളിൻ്റെ സ്കെച്ചാണ് ചുവടെ നൽകിയിരിക്കുന്നത്. സ്കെച്ച് നിരീക്ഷിച്ച് നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.
• ബാസ്കറ്റ്ബോൾ കോർട്ടിന്റെ ഏത് ദിശയിലാണ്
  ഓഫീസ് ഉൾപ്പെടുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത്? 
 കിഴക്ക്  
• ബാസ്കറ്റ്ബോൾ കോർട്ടിന്റെ ഏത് ദിശയിലാണ്
  സ്കൂളിന്റെ പ്രവേശനകവാടം സ്ഥിതി ചെയ്യുന്നത്?
 തെക്ക് 
• ടോയ്ലറ്റ് കോംപ്ലക്സിന്റെ ഏത് ദിശയിലാണ്
  ലൈബ്രറിയും വായനമുറിയും സ്ഥിതി ചെയ്യുന്നത്? 
 തെക്ക് 
• സ്റ്റോർ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഏത്
  ദിശയിലാണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്? 
 വടക്ക് 
• ഓഡിറ്റോറിയത്തിൽ നിന്ന് ഏത് ദിശയിലേക്ക്
  സഞ്ചരിച്ചാൽ പ്രവേശന കവാടം വഴി പുറത്തേക്ക്
  പോകാം?
 തെക്ക് 

♦ എന്താണ് ഭൂമധ്യരേഖ?
• ഭൂമിയുടെ മധ്യത്തിലൂടെ കടന്നുപോകുന്ന സാങ്കല്പിക രേഖയാണ് ഭൂമധ്യരേഖ
• ഇത് ഭൂമിയെ രണ്ട് അർദ്ധഗോളങ്ങളായി വിഭജിക്കുന്നു 
• ഭൂമധ്യരേഖയ്ക്ക് വടക്കുള്ള ഭാഗം ഉത്തരാർധഗോളമെന്നും തെക്കുള്ള ഭാഗം ദക്ഷിണാർധഗോളമെന്നും അറിയപ്പെടുന്നു 

♦ അക്ഷാംശരേഖകൾ എന്നാലെന്ത്?
ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വൃത്താകൃതിയിലുള്ള സാങ്കൽപ്പിക രേഖകളെയാണ് അക്ഷാംശരേഖകൾ എന്നറിയപ്പെടുന്നത് 

♦ രേഖാംശരേഖകൾ എന്നാലെന്ത്?
അക്ഷാംശരേഖകൾക്ക് ലംബമായി വരച്ചിരിക്കുന്ന അർദ്ധവൃത്താകൃതിയിലുള്ള രേഖകളാണ് രേഖാംശരേഖകൾ.

♦ എന്താണ് ഗ്ലോബ്?
ഗോളാകൃതിയിലുള്ള ഭൂമിയുടെ മാതൃകയാണ് ഗ്ലോബ്. 

♦ എന്താണ് ഭൂപടം?
ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതല സവിശേഷതകൾ ഒരു പരന്ന പ്രതലത്തിൽ വരക്കുന്നതാണ് ഭൂപടം.

♦ കേരളത്തിന്റെ ഭൂപടം നീരീക്ഷിച്ച് (പാഠപുസ്തകം പേജ് 74) A, B, C എന്നിവ എന്തെന്ന് രേഖപ്പെടുത്തുക. 
• തലക്കെട്ട് - ഭൂപടത്തിന്റെ ഉള്ളടക്കത്തെ സൂചിപ്പിക്കുന്നു 
• ദിശ - ഭൂപടത്തിൽ ദിശ തിരിച്ചറിയുന്നതിന് 
• സൂചിക - ഭൂതലസവിശേഷതകൾ തിരിച്ചറിയുന്നതിന് 

♦ ഗ്ലോബിലും ഭൂപടങ്ങളിലും ജലാശയങ്ങൾ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറമേതാണ്?
നീല 
♦ കേരളത്തിന്റെ ഭൂപടം പരിശോധിച്ച് തന്നിരിക്കുന്ന പട്ടികയിലെ സൂചികകൾക്കുള്ള ചിഹ്നങ്ങൾ കണ്ടെത്തി വരയ്ക്കുക.
നിങ്ങളുടെ വിദ്യാലയത്തിലെ സാമൂഹ്യശാസ്ത്രലാബിലെ കേരളത്തിന്റെ ഭൂപടം പരിശോധിച്ച് വർക്ക്ഷീറ്റ് പൂർത്തിയാക്കുക.
 കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ല   തിരുവനന്തപുരം  
 കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ല കാസർഗോഡ്  
 രണ്ടുസംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന
 ജില്ല 
 വയനാട് 
 ഭാരതപ്പുഴ ഒഴുകുന്ന ദിശ  കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് 
 കാസർഗോഡ് തിരുവനന്തപുരം വരെയുള്ള റെയിൽ 
 പാതയുടെ ദിശ 
 വടക്ക് നിന്ന് തെക്കോട്ട് 
 കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ   തമിഴ്‌നാട്, കർണാടകം 

♦ ജില്ലകളുടെ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കി ക്ലാസ്സിൽ പ്രദർശിപ്പിക്കുക.
♦ ഇന്ത്യയിലെ ഒരു സംസ്ഥാനമാണല്ലോ കേരളം. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളും 
കേന്ദ്രഭരണ പ്രദേശങ്ങളുമുണ്ടെന്ന് അറിയാമോ? 
ഇന്ത്യയിൽ ആകെ 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളുമുണ്ട്.

♦ ഇന്ത്യയിലെ സംസ്ഥാനങ്ങൾ, അവയുടെ തലസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയുടെ പട്ടിക തയ്യാറാക്കുക.
• സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും:
01. ആന്ധ്രാപ്രദേശ് - അമരാവതി
02. അരുണാചൽ പ്രദേശ് - ഇറ്റാനഗർ
03. അസം - ദിസ്പൂർ
04. ബീഹാർ - പട്ന
05. ഛത്തീസ്ഗഡ് - റായ്പൂർ
06. ഗോവ - പനാജി
07. ഗുജറാത്ത് - ഗാന്ധിനഗർ
08. ഹരിയാന - ചണ്ഡീഗഡ്
09. ഹിമാചൽ പ്രദേശ് - ഷിംല
10. ജാർഖണ്ഡ് - റാഞ്ചി
11. കർണാടക - ബെംഗളൂരു
12. കേരളം - തിരുവനന്തപുരം
13. മധ്യപ്രദേശ് - ഭോപ്പാൽ
14. മഹാരാഷ്ട്ര - മുംബൈ
15. മണിപ്പൂർ - ഇംഫാൽ
16. മേഘാലയ - ഷില്ലോങ്
17. മിസോറാം - ഐസ്വാൾ
18. നാഗാലാൻഡ് - കൊഹിമ
19. ഒഡീഷ - ഭുവനേശ്വർ
20. പഞ്ചാബ് - ചണ്ഡീഗഡ്
21. രാജസ്ഥാൻ - ജയ്പൂർ
22. സിക്കിം - ഗാങ്ടോക്ക്
23. തമിഴ്നാട് - ചെന്നൈ
24. തെലങ്കാന - ഹൈദരാബാദ്
25. ത്രിപുര - അഗർത്തല
26. ഉത്തർപ്രദേശ് - ലഖ്നൗ
27. ഉത്തരാഖണ്ഡ് - ഡെറാഡൂൺ
28. പശ്ചിമ ബംഗാൾ - കൊൽക്കത്ത

• കേന്ദ്ര ഭരണ പ്രദേശങ്ങളും തലസ്ഥാനങ്ങളും:
01. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ - പോർട്ട് ബ്ലെയർ
02. ചണ്ഡീഗഡ് - ചണ്ഡീഗഡ്
03. ദാദ്ര നഗർ ഹവേലി, ദാമൻ ദിയു - ദാമൻ
04. ലക്ഷദ്വീപ് - കവരത്തി
05. ഡൽഹി - ന്യൂഡൽഹി
06. പുതുച്ചേരി - പുതുച്ചേരി
07. ജമ്മു കശ്മീർ - ശ്രീനഗർ (വേനൽക്കാലം), ജമ്മു (ശീതകാലം)
08. ലഡാക്ക് - ലേ

♦ ഇന്ത്യയുടെ അതിർത്തി, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, അയൽ രാജ്യങ്ങൾ മുതലായവ രേഖപ്പെടുത്തിയ ഭൂപടം നിരീക്ഷിച്ച് ചുവടെ തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക
 സൂചന   വസ്തുത 
 ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ള കടൽ  ബംഗാൾ ഉൾക്കടൽ 
 ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്തുള്ള കടൽ  അറബിക്കടൽ 
 ഇന്ത്യയുടെ തലസ്ഥാനം  ന്യുഡൽഹി  
 ഇന്ത്യയുടെ ഏറ്റവും വടക്കുഭാഗത്തുള്ള
 കേന്ദ്ര ഭരണപ്രദേശം 
 ലഡാക്ക്  
 അരുണാചൽപ്രദേശ്  ഇന്ത്യയുടെ ഏതുഭാഗത്ത്
 സ്ഥിതിചെയ്യുന്നു 
 കിഴക്ക്  
 ഇന്ത്യയുടെ തെക്കുഭാഗത്തുള്ള ഒരു അയൽരാജ്യം  ശ്രീലങ്ക 
 ഇന്ത്യയുടെ തെക്കേഅറ്റത്തുള്ള കേന്ദ്രഭരണ
 പ്രദേശം 
 ആൻഡമാൻ നിക്കോബാർ 
 ദ്വീപുകൾ 
 ഇന്ത്യയുടെ അയൽരാജ്യങ്ങൾ  പാകിസ്ഥാൻ, 
 അഫ്‌ഗാനിസ്ഥാൻ, 
 ചൈന, നേപ്പാൾ, 
 ഭൂട്ടാൻ, മ്യാൻമാർ, 
 ബംഗ്ളാദേശ്,
 ശ്രീലങ്ക, മാലിദ്വീപ് 

♦ വാസ്കോഡഗാമ യൂറോപ്പിൽ നിന്ന് ഏതൊക്കെ സമുദ്രങ്ങളിലൂടെ സഞ്ചരിച്ചാണ് ഇന്ത്യയിലെത്തിയത്?
അറ്റലാന്റിക് സമുദ്രം, ഇന്ത്യൻ സമുദ്രം

♦ മറ്റ് സമുദ്രങ്ങൾ ഏതൊക്കെയാണ് ?
പസഫിക്സമുദ്രം, ആർട്ടിക് സമുദ്രം, അന്റാർട്ടിക് സമുദ്രം

♦ ഈ സമുദ്രങ്ങളെല്ലാം പരസ്പരം ചേർന്നാണോ കിടക്കുന്നത്?
അതെ 

♦ ഗ്ലോബ് നിരീക്ഷിച്ച് ഏറ്റവും വലിയ സമുദ്രമേതെന്ന് കണ്ടെത്തൂ.
പസഫിക് സമുദ്രം 

♦ വൻകരകൾ അഥവാ ഭൂഖണ്ഡങ്ങൾ എന്നാലെന്താണ്?.
സമുദ്രങ്ങൾക്കിടയിൽ കാണപ്പെടുന്ന അതിവിശാലമായ കരഭാഗങ്ങളാണ് വൻകരകൾ അഥവാ ഭൂഖണ്ഡങ്ങൾ.

♦ ഭൂപടം, ഗ്ലോബ് എന്നിവ നിരീക്ഷിച്ച് ഭൂഖണ്ഡങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തൂ.
ഏഷ്യ, ആഫ്രിക്ക, വടക്കേഅമേരിക്ക, തെക്കേ അമേരിക്ക, അന്റാർട്ടിക്ക, യൂറോപ്പ്, ആസ്‌ത്രേലിയ  

♦ നമ്മുടെ രാജ്യമായ ഇന്ത്യ ഏത് ഭൂഖണ്ഡത്തിന്റെ ഭാഗമാണ്?
ഏഷ്യ 

♦ ഭൂരിഭാഗം ഭൂഖണ്ഡങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. സമുദ്രത്താൽ ചുറ്റപ്പെട്ട ഭൂഖണ്ഡങ്ങൾ ഏതൊക്കെയാണ്?
അന്റാർട്ടിക്ക, ആസ്‌ത്രേലിയ, വടക്കേഅമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക (ഇതിൽ പൂർണ്ണമായും സമുദ്രത്താൽ ചുറ്റപ്പെട്ടത് അന്റാർട്ടിക്ക, ആസ്‌ത്രേലിയ എന്നിവ മാത്രമാണ്)
♦ ലോകഭൂപടം, അറ്റ്‌ലസ് എന്നിവയുടെ സഹായത്തോടെ വർക്ക്ഷീറ്റ് പൂർത്തിയാക്കുക.
 സവിശേഷതകൾ  ഭൂഖണ്ഡം 
 അറ്റ്‌ലാന്റിക് സമുദ്രത്തിന് പടിഞ്ഞാറുഭാഗത്ത് 
 കാണുന്ന ഭൂഖണ്ഡങ്ങൾ 
 വടക്കേഅമേരിക്ക 
 തെക്കേ അമേരിക്ക 
 ഇന്ത്യൻ സമുദ്രത്തിന് കിഴക്കുഭാഗത്ത്  കാണുന്ന
 ഭൂഖണ്ഡം 
 ആസ്‌ട്രേലിയ  
 ഏറ്റവും വിസ്തൃതി കൂടിയ ഭൂഖണ്ഡം  ഏഷ്യ 
 അറ്റ്‌ലാന്റിക് സമുദ്രത്തിനും ഇന്ത്യൻ സമുദ്രത്തിനും 
 ഇടയിൽ കാണുന്ന ഭൂഖണ്ഡം 
 ആഫ്രിക്ക 

♦ ഭൂഖണ്ഡങ്ങളെ തിരിച്ചറിഞ്ഞ് പേര് നൽകുക 
♦ ജനജീവിതത്തിൽ ഭൂപടങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. എന്തുകൊണ്ട്?
• ഭൂമിശാസ്ത്രപഠനം, പ്രതിരോധം, വിനോദസഞ്ചാരം, ഭരണനിർവഹണം, ഗതാഗതം തുടങ്ങിയ മേഖലകളിൽ വ്യത്യസ്തതരം ഭൂപടങ്ങൾ ഉപയോഗിക്കുന്നു. • പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളും മറ്റു അപകടങ്ങളും ഉണ്ടാകുമ്പോൾ ദുരന്തമുഖത്ത് വേഗത്തിൽ എത്തിച്ചേരാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഭൂപടങ്ങളും റൂട്ട് മാപ്പുകളും ഉപയോഗിക്കുന്നു. 

♦ ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്രശാഖയാണ് -------------.
ഭൂപടശാസ്ത്രം (കാർട്ടോഗ്രഫി) 

♦ ഭൂപടങ്ങൾ തയ്യാറാക്കുന്ന ആളെ ----------- എന്നാണ് അറിയപ്പെടുന്നത്.
കാർട്ടോഗ്രഫർ 

♦ നമ്മുടെ രാജ്യത്ത് ഭൂപടങ്ങൾ നിർമ്മിക്കുന്നതിനും, പരിശോധിക്കുന്നതിനും, പ്രസിദ്ധീകരിക്കുന്നതിനും ചുമതലപ്പെട്ട സർക്കാർ ഏജൻസി.
സർവേ ഓഫ് ഇന്ത്യ  

♦ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
ഉത്തരാഖണ്ഡിലെ ഡെറാഡൂൺ  

♦ 1498 ൽ കോഴിക്കോട് കാപ്പാട് തീരത്ത് കപ്പലിറങ്ങിയ പോർച്ചുഗീസ് സഞ്ചാരി.
വാസ്കോ ഡ ഗാമ 




👉 Std 5 New Textbook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here