Kerala Syllabus Class 5 അടിസ്ഥാനശാസ്ത്രം: Chapter 04 ജീവനുള്ള വിത്തുകൾ - ചോദ്യോത്തരങ്ങൾ | Teaching Manual
Questions and Answers for Class 5 Basic Science (Malayalam Medium) Seeds of Life | Text Books Solution Basic Science (Malayalam Medium) Chapter 04 ജീവനുള്ള വിത്തുകൾ. ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
ജീവനുള്ള വിത്തുകൾ - ചോദ്യോത്തരങ്ങൾ
♦ വിത്ത് മുളയ്ക്കാൻ ഏതെല്ലാം ഘടകങ്ങൾ ആവശ്യമാണ്?
• വെള്ളം
• വായു
• അനുകൂലമായ താപനില
♦ വിത്ത് മുളയ്ക്കാൻ മണ്ണ് ആവശ്യമാണോ? പരീക്ഷണ കുറിപ്പ് എഴുതുക.
• ലക്ഷ്യം: വിത്ത് മുളയ്ക്കുന്നതിന് മണ്ണ് ആവശ്യമാണോ എന്ന് കണ്ടെത്തുക
• ആവശ്യമായ സാമഗ്രികൾ:
ഗ്ലാസ്, പയർവിത്തുകൾ, പഞ്ഞി, വെള്ളം
• പരീക്ഷണരീതി:
• ഗ്ലാസിൽ അല്പം നനഞ്ഞ പഞ്ഞിയെടുത്ത് അതിനുള്ളിൽ പയർ വിത്തുകൾ വയ്ക്കുക.
• ഗ്ലാസ്സ് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് തുറന്ന് വയ്ക്കുക.
• നിരീക്ഷണം:
അടുത്ത ദിവസം, വിത്തുകൾ മുളക്കും
വിത്തിന് ലഭിക്കുന്ന ഘടകം | വിത്തിന് ലഭിക്കാത്ത ഘടകം |
• ജലം • വായു • സൂര്യപ്രകാശം | • മണ്ണ് |
വിത്ത് മുളയ്ക്കുന്നതിന് മണ്ണ് ആവശ്യമില്ല
♦ വിത്ത് മുളയ്ക്കാൻ ജലം ആവശ്യമാണോ? പരീക്ഷണ കുറിപ്പ് എഴുതുക.
• ലക്ഷ്യം: വിത്ത് മുളയ്ക്കുന്നതിന് വെള്ളം ആവശ്യമാണോ എന്ന് കണ്ടെത്തുക
• ആവശ്യമായ സാമഗ്രികൾ:
ഗ്ലാസ്, ഉണങ്ങിയ മണ്ണ്, പയർ വിത്തുകൾ
• പരീക്ഷണരീതി:
ഒരു ഗ്ലാസ്സിൽ ജലാംശം തീരെയില്ലാത്ത മണ്ണ് എടുക്കുക. അതിൽ നാലോ അഞ്ചോ പയർ വിത്ത് ഇടുക. വിത്തുകൾക്ക് വായു, പ്രകാശം, അന്തരീക്ഷ താപം എന്നിവ ലഭിക്കണം.
• നിരീക്ഷണം:
വിത്തുകൾ മുളച്ചില്ല
വിത്തിന് ലഭിക്കുന്ന ഘടകം | വിത്തിന് ലഭിക്കാത്ത ഘടകം |
• വായു • സൂര്യപ്രകാശം • മണ്ണ് | • ജലം |
• നിഗമനം:
വിത്ത് മുളയ്ക്കുന്നതിന് വെള്ളം ആവശ്യമാണ്
♦ വിത്തു മുളയ്ക്കാൻ സൂര്യപ്രകാശം ആവശ്യമുണ്ടോ? പരീക്ഷണ കുറിപ്പ് എഴുതുക.
• ലക്ഷ്യം: വിത്ത് മുളയ്ക്കുന്നതിന് സൂര്യപ്രകാശം ആവശ്യമാണോ എന്ന് കണ്ടെത്തുക
• ആവശ്യമായ സാമഗ്രികൾ:
സ്റ്റീൽ ഗ്ലാസ്, മണ്ണ്, വെള്ളം, പയർ വിത്തുകൾ, കറുത്ത കാർഡ്ബോർഡ്
• പരീക്ഷണരീതി:
ഒരു സ്റ്റീൽ ഗ്ലാസിൽ കുറച്ച് മണ്ണ് ഇടുക. ഏതാനും പയർ വിത്തുകൾ ഇട്ട ശേഷം അല്പം വെള്ളം ഒഴിക്കുക. സൂര്യപ്രകാശം കടക്കാത്ത തരത്തിൽ കറുത്ത കാർഡ്ബോർഡ് ഉപയോഗിച്ച് ഗ്ലാസ് മൂടുക.
• നിരീക്ഷണം:
വിത്തുകൾ മുളക്കും
വിത്തിന് ലഭിക്കുന്ന ഘടകം | വിത്തിന് ലഭിക്കാത്ത ഘടകം |
• വായു • ജലം • മണ്ണ് | • സൂര്യപ്രകാശം |
• നിഗമനം:
വിത്ത് മുളയ്ക്കുന്നതിന് സൂര്യപ്രകാശം ആവശ്യമില്ല
♦ പരീക്ഷണം ചെയ്യാം
ഇതുവരെ ആസൂത്രണം ചെയ്ത പരീക്ഷണങ്ങൾ ചെയ്തുനോക്കാം. ഒരു ഗ്ലാസിൽ മണ്ണ്, വായു, ജലം, സൂര്യപ്രകാശം എന്നിവ ലഭിക്കുന്ന വിധം ചെറുപയർ വിത്ത് വയ്ക്കുക. മറ്റ് മൂന്നു ഗ്ലാസുകളിൽ മണ്ണ്, ജലം, സൂര്യപ്രകാശം എന്നിവയിൽ ഓരോന്ന് ലഭിക്കാത്തവിധം വിത്ത് വയ്ക്കുക.
• ഗ്ലാസ് 1
ആദ്യ ദിവസം: വിത്തുകൾ കുതിർന്ന് വലുതാകാൻ തുടങ്ങുന്നു.
രണ്ടാം ദിവസം: വിത്തുകൾ മുളച്ചു തുടങ്ങും.
മൂന്നാം ദിവസം: മുളകൾ നീളത്തിൽ വളരുന്നു, ചെറിയ ഇലകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും.
നാലാം ദിവസം: പച്ച ഇലകളുള്ള ആരോഗ്യമുള്ള മുളകൾ.
• ഗ്ലാസ് 2
ആദ്യ ദിവസം: വിത്തുകൾ കുതിർന്ന് വലുതാകാൻ തുടങ്ങുന്നു.
രണ്ടാം ദിവസം: വിത്തുകൾ മുളച്ചു തുടങ്ങും.
മൂന്നാം ദിവസം: മുളകൾ നീളത്തിൽ വളരുന്നു, ചെറിയ ഇലകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും.
നാലാം ദിവസം: പച്ച ഇലകളുള്ള ആരോഗ്യമുള്ള മുളകൾ.
• ഗ്ലാസ് 3
ആദ്യ ദിവസം: വിത്തുകൾ വരണ്ടതായിരിക്കും.
രണ്ടാം ദിവസം: വിത്തുകൾ വരണ്ടതും പ്രതികരിക്കാത്തതുമായി തുടരുന്നു.
മൂന്നാം ദിവസം: വിത്തുകൾ മുളയ്ക്കാതെ ഉണങ്ങിയ നിലയിലാണ്.
നാലാം ദിവസം: വിത്തുകൾ വരണ്ടതും മാറ്റമില്ലാതെയും തുടരും.
• ഗ്ലാസ് 4
ആദ്യ ദിവസം: വിത്തുകൾ കുതിർന്ന് വലുതാകാൻ തുടങ്ങുന്നു.
രണ്ടാം ദിവസം: വിത്തുകൾ മുളച്ചു തുടങ്ങും.
മൂന്നാം ദിവസം: മുളകൾ നീളത്തിൽ വളരുന്നു.
നാലാം ദിവസം: മുളകൾക്ക് നീളം കൂടും.
♦ താഴെ പറയുന്ന ഘടകങ്ങളെ വിത്ത് മുളയ്ക്കുന്നതിന് ആവശ്യമായവയും ആവശ്യമില്ലാത്തവയുമായി തരംതിരിച്ച് ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്തുക.
• വായു
• അനുകൂല താപനില
• ജലം
• വളം
• സൂര്യപ്രകാശം
• മണ്ണ്
ഉത്തരം:
വിത്ത് മുളയ്ക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ | വിത്ത് മുളയ്ക്കുന്നതിന് ആവശ്യമില്ലാത്ത ഘടകങ്ങൾ |
• വായു • ജലം • അനുകൂല താപനില | • സൂര്യപ്രകാശം • മണ്ണ് • വളം |
♦ വിത്തിനകത്തെ ജീവിതം
ചിത്രീകരണത്തിലെ ചെറു പയർ വിത്തിന്റെ മുളയ്ക്കൽ നീരീക്ഷിക്കു (പാഠപുസ്തക പേജ് നമ്പർ: 60).
അഞ്ച് ദിവസം കൊണ്ട് വിത്തിനു വരുന്ന മാറ്റങ്ങൾ പട്ടികയിൽ രേഖപ്പെടുത്തുക.
വിത്ത് മുളച്ചശേഷം നന്നായി വളരുന്നത് ഏത് ഗ്‌ളാസ്സിലെ ചെടിയാണ്?
• ഗ്ലാസ് 1
♦ ഏറ്റവും നന്നായി വളരുന്ന ചെടിക്ക് ഏതെല്ലാം ഘടകങ്ങളാണ് ലഭിച്ചത് ?
• സൂര്യപ്രകാശം
• വായു
• ജലം
• അനുകൂല താപനില
• മണ്ണ്
♦ മണ്ണില്ലാതെയും ചെടികൾ വളർത്തുന്ന നൂതന രീതി അറിയപ്പെടുന്നത് -------
• ഹൈഡ്രോപോണിക്സ്
♦ വിത്ത് മുളച്ച് ഇലയുണ്ടാകുന്നതുവരെ ചെടിക്കുള്ള ആഹാരം ലഭിക്കുന്നത് എവിടെ നിന്നാണ്?.
• ബീജപത്രം
♦ മണ്ണില്ലാതെ പോഷക ലായനിയിൽ ചെടികൾ വളർത്തുന്ന കൃഷി രീതിയുടെ പേരെന്താണ്?
• ഹൈഡ്രോപോണിക്സ്
♦ എന്താണ് ബീജാന്നം?
ബീജപത്രത്തോടു ചേർന്നുകാണുന്ന ഭാഗമാണ് ബീജാന്നം (endosperm). ഒരു ബീജപത്രം മാത്രമുള്ള സസ്യങ്ങളിൽ വിത്തു മുളച്ച് ഇലയുണ്ടാകുന്നതു വരെ ചെടിക്കുള്ള ആഹാരം ലഭിക്കുന്നത് ബീജാന്നത്തിൽ നിന്നാണ്. ചോളത്തിൽ ഒരു ബീജപത്രം മാത്രമാണുള്ളത്.
♦ വിത്തുമുളയ്ക്കൽ (Seed germination)
• വിത്ത് കുതിർന്ന് പുറംതോട് പൊട്ടുന്നു. ആദ്യം ബീജമൂലവും (radicle) പിന്നീട് ബീജശീർഷവും (plumule) പുറത്തുവരുന്നു.
• ബീജമൂലം ചെടിയുടെ വേരായി മാറുന്നു. ബീജശീർഷം തണ്ടും ഇലയുമായി മാറുന്നു.
♦ സസ്യങ്ങൾ വിത്തിൽ ആഹാരം സംഭരിച്ചുവച്ചിരിക്കുന്നത് എന്തിനാണ്?
• പൂർണതോതിൽ പ്രകാശസംശ്ലേഷണം നടക്കുന്നതുവരെ ബീജപത്രത്തിലോ ബീജാന്നത്തിലോ കരുതിവച്ച ആഹാരമാണ് വളർന്നുവരുന്ന സസ്യം ഉപയോഗിക്കുന്നത്.
♦ ഏതെല്ലാം വിത്തുകളാണ് നമ്മൾ ആഹാരമാക്കുന്നത്?
നെല്ല്, ഗോതമ്പ്, ചോളം, ഓട്സ്, കടുക്, ജീരകം, എള്ള്
♦ ചിത്രത്തിൽ കാണുന്ന സസ്യങ്ങളിൽ ഏതു ഭാഗത്തുനിന്നാണ് പുതിയ
സസ്യങ്ങൾ ഉണ്ടാകുന്നത്?
സസ്യങ്ങൾ ഉണ്ടാകുന്നത്?
• നിശാഗന്ധി - ഇല
• കൃഷ്ണകിരീടം - തണ്ട്
• ഇലമുളച്ചി - ഇല
♦ എന്താണ് വിത്തുവിതരണം?
മാതൃസസ്യത്തിൽ നിന്നും പല സ്ഥലങ്ങളിലേക്ക് വിത്തുകൾ എത്തപ്പെടുന്നതാണ് വിത്തുവിതരണം.
♦ വിത്തുവിതരണം എന്തിന്?
• ഒരു സസ്യത്തിന്റെ വിത്തുകളെല്ലാം അതിന്റെ ചുവട്ടിൽത്തന്നെ വീണു മുളയ്ക്കുകയാണെങ്കിൽ അവയെല്ലാം വളരാൻ ആവശ്യമായ മണ്ണ്, വെള്ളം, സൂര്യപ്രകാശം, ധാതുലവണങ്ങൾ എന്നിവ ലഭിക്കില്ല. അതിനാൽ വിത്തുകൾ പല സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യപ്പെടേണ്ടതുണ്ട്.
• വിവിധ സസ്യങ്ങൾ ഒരു പ്രദേശത്ത് കാണപ്പെടുന്നതും ഒരു സസ്യം വിവിധ പ്രദേശങ്ങളിൽ കാണപ്പെടുന്നതും ഇതുമൂലമാണ്.
♦ വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നതിന് തേങ്ങയ്ക്കുള്ള അനുകൂലനങ്ങൾ എന്തെല്ലാമാണ്?
• കുറച്ചു ദിവസങ്ങൾ വെള്ളത്തിൽ കിടന്നാലും ചീഞ്ഞുപോവില്ല.
• തൊണ്ടിൽ വായു നിറഞ്ഞുനിൽക്കുന്നതുകൊണ്ട് വെള്ളത്തിൽ പൊങ്ങിക്കിടക്കും.
♦ അപ്പൂപ്പൻ താടി കാറ്റിൽ പറക്കാൻ കാരണം എന്തായിരിക്കാം?
വിത്തിന് ഭാരം കുറവാണ്
പറക്കാൻ രോമം പോലുള്ള ഭാഗങ്ങളുണ്ട്
♦ ഫലങ്ങൾക്ക് പക്ഷികളെ ആകർഷിക്കുന്നതിനുള്ള എന്തെല്ലാം പ്രത്യേകതകളാണുള്ളത്?
• മാംസളമായ ഭാഗങ്ങൾ
• മധുരം
• നിറങ്ങൾ
♦ ഭക്ഷ്യയോഗ്യമല്ലാത്ത ചില ഫലങ്ങൾക്ക് മറ്റ് വസ്തുക്കളിൽ പറ്റിപിടിച്ചിരിക്കാൻ സഹായിക്കുന്ന ഭാഗങ്ങളുണ്ട്. വിത്തുവിതരണത്തിന് സഹായിക്കുന്ന അനുകൂലനങ്ങൾ എന്തൊക്കെയാണ്?
• ജന്തുക്കളുടെ ശരീരത്തിൽ പറ്റിപ്പിടിക്കാനുള്ള കൊളുത്തുകൾ
• പശ
• കൂർത്ത അഗ്രഭാഗങ്ങൾ
♦ പാകമാകുമ്പോൾ പൊട്ടിത്തെറിച്ച് വിത്തുവിതരണം ചെയ്യുന്ന ഏതെല്ലാം സസ്യങ്ങളെ നിങ്ങൾക്കറിയാം?
• റബ്ബർ
• കാശിത്തുമ്പ
• വെണ്ട
♦ നിങ്ങളുടെ ചുറ്റുപാടുകൾ നിരീക്ഷിച്ച്, വിവിധ സസ്യങ്ങളിലെ വിത്ത് വിതരണരീതി കണ്ടെത്തി എഴുതു.
• അപ്പൂപ്പൻ താടി
• മഹാഗണി
• പൈൻ
2. പൊട്ടിത്തെറിച്ച്
• വെണ്ട
• റബ്ബർ
• കാശിത്തുമ്പ
3. ജലം വഴി
• തേങ്ങ
• കണ്ടൽ
• താമര
4. ജന്തുക്കൾ വഴി
• പേരക്ക
• മാമ്പഴം
• അസ്ത്രപ്പുല്ല്
♦ പച്ചപ്പുള്ള ഭാഗങ്ങൾ നഷ്ടപ്പെട്ട ഇലകളിൽ അവശേഷിക്കുന്നത് എന്താണ്?
ഇലകളിലെ സിരകൾ
♦ ഇലകളിലെ സിരകളുടെ ധർമ്മം എന്ത്?
ഇലയിലേക്ക് ജലം എത്തിക്കുന്നതും ഇലയിൽ നിന്ന് ആഹാരം കൊണ്ടുപോകുന്നതും ഇലകളിലെ സിരകൾ വഴിയാണ്.
♦ എന്താണ് ജാലികാസിരാവിന്യാസം (reticulate venation)?
ഇലയുടെ മധ്യഭാഗത്ത് ഇലഞെട്ടിൽ നിന്ന് അഗ്രഭാഗംവരെ നീണ്ടുപോകുന്ന പ്രധാന സിരയും, അതിൽനിന്നു പുറപ്പെടുന്ന അനേകം ചെറിയ ശാഖകളും പരസ്പരം ബന്ധപ്പെട്ട് വലക്കണ്ണികൾപോലെ കിടക്കുന്നതാണ് ജാലികാസിരാവിന്യാസം.
♦ എന്താണ് സമാന്തരസിരാവിന്യാസം (parallel venation)?
ഇലയിലെ സിരകൾ എല്ലാം പരസ്പരം കൂട്ടിമുട്ടാതെ ഇലയുടെ ഞെട്ടിൽനിന്ന് തുടങ്ങി സമാന്തരമായി അഗ്രഭാഗത്ത് എത്തി യോജിക്കുന്നതാണ് സമാന്തരസിരാവിന്യാസം.
♦ എന്താണ് തായ്‌വേരുപടലം (taproot system)?
കാണ്ഡത്തിന്റെ ചുവട്ടിൽ നിന്ന് താഴോട്ട് വളരുന്ന ഒരു തായ്‌വേരും അതിൽനിന്ന് വളരുന്ന ശാഖാവേരുകളും ചേർന്ന് കാണപ്പെടുന്ന വേരുപടലമാണ് തായ്‌വേരുപടലം.
ഉദാ: മാവ്, പ്ലാവ്
♦ എന്താണ് നാരുവേരുപടലം (fibrous root system)?
കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് വളരുന്ന നാരുകൾ പോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലമാണ് നാരുവേരുപടലം.
ഉദാ: പുല്ല്
♦ ചുറ്റുപാടുമുള്ള സസ്യങ്ങളിലെ സിരാവിന്യാസവും വേരുപടലവും പട്ടികയായി എഴുതൂ.
സസ്യം | സിരാവിന്യാസം | വേരുപടലം |
---|---|---|
പയർ | ജാലികാസിരാവിന്യാസം | തായ്‌വേരുപടലം |
പുൽച്ചെടി | സമാന്തരസിരാവിന്യാസം | നാരുവേരുപടലം |
പ്ലാവ് | ജാലികാസിരാവിന്യാസം | തായ്‌വേരുപടലം |
തെങ്ങ് | സമാന്തരസിരാവിന്യാസം | നാരുവേരുപടലം |
♦ സിരാവിന്യാസവും വേരുപടലവും തമ്മിലുള്ള ബന്ധം കണ്ടെത്തുക.
• ജാലികാസിരാവിന്യാസമുള്ള സസ്യങ്ങൾക്ക് തായ്‌വേരുപടലമുണ്ട്.
• സമാന്തരസിരാവിന്യാസമുള്ള സസ്യങ്ങൾക്ക് നാരുവേരുപടലമുണ്ട്.
Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.
♦ ചിത്രങ്ങൾ നിരീക്ഷിച്ച് രണ്ടുകൂട്ടം ചിത്രങ്ങളിലെയും വേര്, ഇല, തണ്ട്,
ബീജപത്രങ്ങളുടെ എണ്ണം എന്നിവയിലെ വ്യത്യാസങ്ങൾ എഴുതുക.
സസ്യഭാഗം | കൂട്ടം - 1 | കൂട്ടം - 2 |
---|---|---|
വേര് | നാരുവേരുപടലം | തായ്‌വേരുപടലം |
തണ്ട് | ശിഖരങ്ങളില്ല | ശിഖരങ്ങളുണ്ട് |
ഇല | സമാന്തരസിരാവിന്യാസം | ജാലികാസിരാവിന്യാസം |
ബീജപത്രങ്ങളുടെ എണ്ണം | ഏകബീജപത്രം | ദ്വിബീജപത്രങ്ങൾ |
♦ എന്താണ് ഏകബീജപത്രസസ്യങ്ങൾ (monocot plants)?
ഒരു ബീജപത്രം മാത്രമുള്ള സസ്യങ്ങളെ ഏകബീജപത്രസസ്യങ്ങൾ എന്നു വിളിക്കുന്നു.
♦ എന്താണ് ദ്വിബീജപത്രസസ്യങ്ങൾ (dicot plants) ?
രണ്ട് ബീജപത്രങ്ങളുള്ള സസ്യങ്ങളെ ദ്വിബീജപത്രസസ്യങ്ങൾ എന്നു വിളിക്കുന്നു.
♦ ഏകബീജപത്രസസ്യത്തിന്റെ സവിശേഷതകളെന്താണ് ?
നാരുവേരുപടലം, ശിഖരങ്ങളില്ലാത്ത തണ്ട്, സമാന്തര സിരാവിന്യാസമുള്ള ഇലകൾ എന്നിവ ഏകബീജപത്രസസ്യത്തിന്റെ സവിശേഷതകളാണ്.
♦ ദ്വിബീജപത്ര സസ്യങ്ങളുടെ സവിശേഷതകളെന്താണ് ?
തായ്‌വേരുപടലം, ശിഖരങ്ങളോടുകൂടിയ തണ്ട്, ജാലികാസിരാവിന്യാസമുള്ള ഇലകൾ എന്നിവ ദ്വിബീജപത്ര സസ്യങ്ങളുടെ പ്രത്യേകതകളാണ്.
♦ വേരും ഇലയും തമ്മിൽ ഇത്തരത്തിലുള്ള ബന്ധം കാണിക്കാത്ത ചില സസ്യങ്ങളും നമ്മുടെ ചുറ്റുപാടിൽ കാണാൻ സാധിക്കും. അതിന് ഉദാഹരണങ്ങൾ കണ്ടെത്തു.
ചേമ്പ്, ചേന, മണിപ്ലാന്റ്
♦ നിങ്ങളുടെ നാട്ടിൽ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുള്ള സസ്യങ്ങൾ ഏതൊക്കെയാണ് ?
• മുള്ളിലം
• തുമ്പ
• തൊട്ടാവാടി
♦ എന്താണ് വംശനാശം?
ജീവികൾ എണ്ണത്തിൽ കുറഞ്ഞ് അവ ഭൂമിയിൽനിന്ന് ഇല്ലാതാകുന്നതാണ് വംശനാശം.
♦ വംശനാശം സംഭവിക്കുന്നതിന് പ്രധാനകാരണം എന്ത്?
ജീവികളുടെ സ്വാഭാവിക ആവാസം നശിക്കുന്നതാണ് കാരണം
വിലയിരുത്താം
1. വിത്തുകൾ മുളച്ച് വളരാൻ തുടങ്ങിക്കഴിയുമ്പോൾ ബീജപത്രത്തിന്റെ വലുപ്പത്തിനു വരുന്ന മാറ്റം എന്താണ്? ഇതിനുള്ള കാരണം എന്ത്?
• വിത്തുകൾ മുളയ്ക്കാൻ തുടങ്ങുമ്പോൾ, വെള്ളവും പോഷകങ്ങളും ആഗിരണം ചെയ്യുന്നതിനാൽ ബീജപത്രം വീർക്കുന്നു.
• ചെടി വളരുമ്പോൾ, അത് ചുരുങ്ങുകയും ഒടുവിൽ വാടിപ്പോകുകയും ചെയ്യുന്നു, കാരണം അതിൽ സംഭരിച്ചിരിക്കുന്ന പോഷകങ്ങൾ തൈകൾ വളരാൻ ഉപയോഗിക്കുന്നു.
3. പട്ടിക പൂർത്തിയാക്കുക
വിത്തുവിതരണത്തിന്റെ രീതി | വിത്തിനുള്ള അനുകൂലനങ്ങൾ |
ജന്തുക്കൾ വഴി | മാംസളമായ ഭാഗങ്ങൾ. മറ്റു വസ്തുക്കളിൽ പറ്റിപ്പിടിച്ചിരിക്കാൻ സഹായിക്കുന്ന ഭാഗങ്ങൾ |
കാറ്റിലൂടെ | വിത്തിന് ഭാരം കുറവ്. പറക്കാൻ രോമംപോലുള്ള ഭാഗങ്ങൾ |
ജലം വഴി | കുറച്ചു ദിവസങ്ങൾ വെള്ളത്തിൽ കിടന്നാലും ചീഞ്ഞുപോവില്ല |
പൊട്ടിത്തെറിച്ച് | പഴങ്ങൾ പാകമാകുമ്പോൾ പുറംതോട് പൊട്ടി വിത്ത് പുറത്തേക്ക് തെറിക്കുന്നു |
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments