Kerala Syllabus Class 7 അടിസ്ഥാന ശാസ്ത്രം: Chapter 05 മനുഷ്യശരീരം ഒരു വിസ്‌മയം: ദഹനവും, ശ്വസനവും - ചോദ്യോത്തരങ്ങൾ


Questions and Answers for Class 7 Basic Science (Malayalam Medium) Human Body: A Wonder  Digestion and Respiration | Text Books Solution Basic Science (English Medium) Chapter 05 മനുഷ്യശരീരം ഒരു വിസ്‌മയം: ദഹനവും, ശ്വസനവും - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Class 7 അടിസ്ഥാന ശാസ്ത്രം: Chapter 05 മനുഷ്യശരീരം ഒരു വിസ്‌മയം: ദഹനവും, ശ്വസനവും - ചോദ്യോത്തരങ്ങൾ
നിങ്ങൾ നിരീക്ഷിച്ച ജീവികളും അവയുടെ ആഹാരവും ഉൾപ്പെട്ട പട്ടിക തയ്യാറാക്കുക.
ജീവിയുടെ പേര്  ആഹാരം 
പശു • പുല്ല്  
വയ്‌ക്കോൽ
ആട് ഇലകൾ 
• പഴത്തൊലി 
പൂച്ച എലി 
• മത്സ്യം
കരടി തേൻ 
• മത്സ്യം 
മുയൽ കാരറ്റ് 
• ഇലകൾ 
മനുഷ്യൻ ചോറ് 
• മത്സ്യം 
♦ സസ്യാഹാരി, മാംസാഹാരി, മിശ്രാഹാരി എന്നിങ്ങനെ ജീവികളെ തരംതിരിക്കുക.
 സസ്യാഹാരി  മാംസാഹാരി  മിശ്രാഹാരി 
 • പശു 
 • ആന 
 • മുയൽ 
 • മാൻ 
 • ജിറാഫ് 
 • സിംഹം 
 • കടുവ  
 • കഴുകൻ  
 • സ്രാവ് 
 • ചെന്നായ  
 • മനുഷ്യൻ  
 • കരടി  
 • പന്നി 
 • കാക്ക  
 • നായ  

♦ എന്താണ് പോഷണം?
ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് പോഷണം.

♦ എന്താണ് ആഹാരസ്വീകരണം ?
• പോഷണത്തിന് 5 ഘട്ടങ്ങളാണുള്ളത്. 
• അതിന്റെ ആദ്യ ഘട്ടമാണ് ആഹാരസ്വീകരണം.
• ആഹാരം ആദ്യമെത്തുന്നത് വായിലാണ് 

♦ വായിൽ വച്ച് ആഹാരത്തിന് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നു?
• ഉമിനീരുമായി കലരുന്നു.
• പല്ലുകളുടെ സഹായത്താൽ ആഹാരം ചവച്ചരയ്ക്കപ്പെടുന്നു 
• ദഹനത്തിന് തുടക്കം കുറിക്കുന്നത് വായിൽവച്ചാണ് 

♦ ചുണ്ട്, നാക്ക്, പല്ല് എന്നിവ ആഹാരസ്വീകരണത്തിൽ എന്ത് പങ്കാണ് നിർവഹിക്കുന്നത്?
• ചുണ്ട് - ആഹാരം പുറത്തുപോകാതിരിക്കാൻ 
• പല്ല് - ചവച്ചരയ്ക്കാൻ 
• നാവ് - ആഹാരത്തെ പല്ലുകൾക്കിടയിൽ എത്തിക്കാൻ 

♦ പല്ലിന്റെ ഉപരിതലപാളിയാണ് ------------
ഇനാമൽ 

♦ മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർഥം എന്താണ് ?
ഇനാമൽ 

♦ എന്താണ് പാൽപല്ലുകൾ?
• ഏകദേശം ആറുമാസം പ്രായമാകുമ്പോഴാണ് കുഞ്ഞുങ്ങൾക്ക് പല്ലുമുളയ്ക്കാൻ തുടങ്ങുന്നത്. ഈ പല്ലുകൾ പാൽപല്ലുകൾ എന്നറിയപ്പെടുന്നു. 
• മുകളിലും താഴെയുമായി 10 വീതം ആകെ 20 പാൽ പല്ലുകളാണ് ഉണ്ടാകുന്നത്.

♦ എന്താണ് സ്ഥിരദന്തങ്ങൾ?
• പാൽപല്ലുകൾ കൊഴിഞ്ഞുപോയതിനുശേഷം പിന്നീട് മുളയ്ക്കുന്ന പല്ലുകളാണ് സ്ഥിരദന്തങ്ങൾ. 
• ഇവ പൊട്ടിപ്പോകുകയോ ഇളകിപ്പോകുകയോ ചെയ്താൽ, ആ സ്ഥാനത്ത് പകരം പുതിയ പല്ലുകൾ ഉണ്ടാകുന്നില്ല. 
♦ വിവിധതരം പല്ലുകളുടെ സ്ഥാനവും ഉപയോഗവും പട്ടികപ്പെടുത്തുക.
 വ്യത്യസ്തതരം
പല്ലുകൾ  
 സ്ഥാനവും എണ്ണവും ഉപയോഗം  
 • ഉളിപ്പല്ല്    • മുൻവശത്ത് മുകളിലും
താഴെയുമായി നാല് 
പല്ലുകൾ വീതം. 
 • ആഹാരവസ്തുക്കൾ
കടിച്ചുമുറിയ്ക്കാൻ
സഹായിക്കുന്നു 
 • കോമ്പല്ല്  • ഉളിപ്പല്ലുകളുടെ സമീപം
ഇരുവശങ്ങളിലും മുകളിലും
താഴെയുമായി രണ്ട്
പല്ലുകൾ വീതം.
 • ആഹാരവസ്തുക്കൾ
കടിച്ചുകീറാൻ 
സഹായിക്കുന്നു
 • അഗ്രചർവണകം   • കോമ്പല്ലിന് സമീപം
ഇരുവശങ്ങളിലും മുകളിലും
താഴെയുമായി നാല്
പല്ലുകൾ വീതം. 
 • ആഹാരവസ്തുക്കൾ
ചവച്ചരയ്ക്കാൻ
സഹായിക്കുന്നു
 • ചർവണകം • മുകളിലും താഴെയുമായി
ആറ് പല്ലുകൾ വീതം.
 • ആഹാരവസ്തുക്കൾ
ചവച്ചരയ്ക്കാൻ
സഹായിക്കുന്നു

♦ അഗ്രചർവണകം, ചർവണകം എന്നീ വിഭാഗത്തിലുള്ള പല്ലുകളെ പൊതുവായി ---------------- എന്ന് വിളിക്കുന്നു.
അണപ്പല്ലുകൾ

♦ മാംസാഹാരികളും സസ്യാഹാരികളുമായ ജീവികളുടെ പല്ലുകളുടെ പ്രത്യേകത അവയുടെ ആഹാരരീതിയുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു?
• മാംസാഹാരികളുടെ കോമ്പല്ലുകൾ വളരെയേറെ വികാസം പ്രാപിച്ചിരിക്കുന്നു. ഇവ മാംസം കടിച്ചുകീറാൻ സഹായിക്കുന്നു. 
• സസ്യാഹാരികളിൽ ഉളിപ്പല്ലുകൾ ആഹാരം കടിച്ചുമുറിക്കാനും അണപ്പല്ലുകൾ ആഹാരം ചവച്ചരയ്ക്കാനും സഹായിക്കുന്നു.

♦ ദന്തക്ഷയം 
പല്ലിന്റെ ഇനാമൽ ഒരു കാൽസ്യം സംയുക്തമാണ്. ഇത് ആസിഡുമായി പ്രവർത്തിക്കുമ്പോൾ കാലക്രമേണ നശിക്കുകയും ദന്തക്ഷയത്തിന് കാരണമാകുകയും ചെയ്യുന്നു. 

♦ പല്ലുകൾ കേടുവരുന്നതിന്  കാരണമെന്താണ് ?
ആഹാരം കഴിച്ചതിനുശേഷം വായ ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ ആഹാരത്തിന്റെ അവശിഷ്ടങ്ങൾ പല്ലുകൾക്കിടയിൽ പറ്റിപ്പിടിച്ചിരിക്കും. ഇതിൽ ബാക്ടീരിയകൾ പോഷണം നടത്തും. തൽഫലമായി ഉണ്ടാകുന്ന ലാക്ടിക് ആസിഡ് പല്ലുകളെ കേടുവരുത്തുന്നു.

♦ ലാക്ടിക് ആസിഡ് വളരെ വീര്യം കുറഞ്ഞ ഒരു ആസിഡാണല്ലോ. അതെങ്ങനെയാണ് പല്ലിനെ നശിപ്പിക്കുന്നത്?
കാൽസ്യം സംയുക്തമായ ഇനാമലും ലാക്ടിക് ആസിഡുമായി പ്രവർത്തിച്ച് പല്ലിനെ ദ്രവിപ്പിക്കുന്നു.

♦ നാക്കിൻ്റെ ധർമ്മങ്ങൾ എന്തൊക്കെയാണ്?
• വിഴുങ്ങാൻ സഹായിക്കുന്നു.
• പല്ലുകൾക്ക് ചവച്ചരക്കാൻ പാകത്തിന് ആഹാരത്തെ വായ്ക്കുള്ളിൽ ചലിപ്പിക്കുന്നു 
• രുചിയറിയാൻ നാക്കിലെ സ്വാദ് മുകുളങ്ങൾ നമ്മെ സഹായിക്കുന്നു.

♦ ദഹനപ്രക്രിയയിൽ ഉമിനീരും പ്രധാന പങ്ക് വഹിക്കുന്നു. ഉമിനീർ ഉത്പാദിപ്പിക്കുന്നത് -----------------ൽ നിന്നാണ്.
ഉമിനീർ ഗ്രന്ഥികൾ

♦ വായിൽവച്ച് ചവച്ചരയ്ക്കപ്പെടുന്ന ആഹാരം പിന്നീട് ദഹനവ്യവസ്ഥയുടെ ഏത് ഭാഗത്താണ് എത്തുന്നത്?
അന്നനാളം
♦ എന്താണ് അന്നനാളം?
• വായയെ ആമാശയവുമായി ബന്ധിപ്പിക്കുന്ന ഒരു കുഴലാണ് അന്നനാളം. 
• ഇത് പേശികളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.

♦ എന്താണ് പെരിസ്റ്റാൾസിസ്?
അന്നനാളഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനം കൊണ്ടാണ് ആഹാരം ആമാശയത്തിലെത്തുന്നത്. ഈ ചലനമാണ് പെരിസ്റ്റാൾസിസ്.

♦ എന്താണ് ദഹനം?
ആഹാരത്തിൽ അടങ്ങിയ ജൈവ ഘടകങ്ങളെ ശരീരത്തിന് സ്വീകരിക്കാൻ  കഴിയുന്ന ലളിത ഘടകങ്ങളാക്കുന്ന പ്രക്രിയയാണ് ദഹനം.

♦ ആമാശയത്തിൽ വച്ച് ആഹാരത്തിന്  ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?
• ആമാശയത്തിൽ വച്ച് പോഷണത്തിന്റെ രണ്ടാംഘട്ടമായ ദഹനം ഭാഗികമായി നടക്കുന്നു. 
• ആഹാരപദാർഥങ്ങൾ 4 മുതൽ 5 മണിക്കൂർവരെ അവിടെ നിലനിൽക്കും. 
• ആമാശയഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനം മൂലം ആഹാരം കുഴമ്പുരൂപത്തിലാകുന്നു. 
• ആമാശയഭിത്തിയിൽ കാണുന്ന ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന ആമാശയരസം ദഹനത്തെ സുഗമമാക്കുന്നു. 
• ചെറിയ അളവിൽ ആമാശയഭിത്തി ഉൽപാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മാംസ്യത്തിന്റെ ദഹനത്തെ സഹായിക്കുകയും രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.

♦ ചെറുകുടലിൽ വച്ച് ദഹനവുമായി ബന്ധപ്പെട്ട എന്തൊക്കെ കാര്യങ്ങളാണ് നടക്കുന്നത്?
• മനുഷ്യന്റെ ചെറുകുടലിന് അഞ്ച് മുതൽ ആറ് മീറ്റർ വരെ നീളമുണ്ട്. 
• പോഷണത്തിന്റെ രണ്ടാമത്തെ ഘട്ടമായ ദഹനം പൂർത്തിയാകുന്നതും പോഷകഘടകങ്ങളുടെ ആഗിരണം നടക്കുന്നതും ഇവിടെവച്ചാണ്. 
• ചെറുകുടലിന്റെ ആദ്യഭാഗത്തു വച്ച് കരൾ ഉൽപാദിപ്പിക്കുന്ന പിത്തരസവും ആഗ്നേയഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ആഗ്നേയരസവും ഭാഗികമായി ദഹിച്ച ആഹാരവുമായി കലർന്ന് ദഹനം പൂർണ്ണമാക്കുന്നു.

♦ ആഹാരത്തിലെ പോഷകഘടകങ്ങൾ എങ്ങനെയാണ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്?
• ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന വിരലുകൾ പോലുള്ള സൂക്ഷ്മങ്ങളായ ഭാഗങ്ങളാണ് വില്ലസുകൾ. 
• ഇവയിലൂടെയാണ് നാം കഴിക്കുന്ന ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. 
• ഇതാണ് പോഷണത്തിന്റെ മൂന്നാംഘട്ടം.

♦ എന്താണ്  ആഗിരണം?
• ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയയാണ് ആഗിരണം  
• ഇതാണ് പോഷണത്തിന്റെ മൂന്നാംഘട്ടം.

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. https://textbooksall.blogspot.com/

♦ എന്താണ് സ്വാംശീകരണം?
• രക്തത്തിൽ എത്തിച്ചേർന്ന പോഷകഘടകങ്ങൾ ശരീരത്തിന്റെ ഭാഗമായി മാറുന്നതാണ് സ്വാംശീകരണം.
• ഇത് പോഷണത്തിന്റെ നാലാം ഘട്ടമാണ്. 

♦ ദഹിച്ച ആഹാരത്തിൽ ശരീരത്തിന് വേണ്ടാത്ത പദാർഥങ്ങളും ഉണ്ടാകില്ലേ? അവ എങ്ങനെയാണ് പുറന്തള്ളുന്നത് ?
• ദഹിച്ച ആഹാരപദാർഥങ്ങളിൽനിന്ന് പോഷകഘടകങ്ങളുടെ ആഗിരണത്തിനുശേഷമുള്ള അവശിഷ്ടങ്ങൾ വൻകുടലിലേക്ക് നീങ്ങുന്നു. • വൻകുടലിൽ വച്ച് ദഹനാവശിഷ്ടങ്ങളിലുള്ള ജലവും ലവണങ്ങളും ആവശ്യാനുസരണം ആഗിരണം ചെയ്യപ്പെടുന്നു. 
• തുടർന്ന് മലാശയത്തിൽ സംഭരിക്കപ്പെടുന്ന ദഹനാവശിഷ്ടങ്ങൾ മലദ്വാരത്തിലൂടെ പുറന്തള്ളപ്പെടുന്നു. 

♦ വിസർജനം
• മലാശയത്തിൽ സംഭരിക്കപ്പെടുന്ന ദഹനാവശിഷ്ടങ്ങൾ മലദ്വാരത്തിലൂടെ പുറന്തള്ളപ്പെടുന്ന പ്രക്രിയയാണ് വിസർജനം. 
• ഇത് പോഷണത്തിന്റെ അഞ്ചാം ഘട്ടമാണ്.

♦ പോഷണത്തിന്റെ ഘട്ടങ്ങൾ ഉൾപ്പെടുത്തി ഫ്ളോചാർട്ട് പൂർത്തിയാക്കൂ.
• ആഹാരം സ്വീകരിക്കൽ ⟶ ദഹനം ⟶ ആഗിരണം ⟶ സ്വാംശീകരണം ⟶ വിസർജനം
♦ മനുഷ്യന്റെ ദഹനവ്യവസ്ഥയുടെ ചിത്രീകരണം നിരീക്ഷിക്കൂ. ചിത്രീകരണത്തിൽ സൂചിപ്പിച്ചിരിക്കുന്ന ഭാഗങ്ങളുടെ പേരും ധർമ്മവും ശാസ്ത്രപുസ്തകത്തിൽ എഴുതു.
● A - വായ 
• ആഹാരം ആദ്യമെത്തുന്നത് വായിലാണ് 
• ഉമിനീരുമായി കലരുന്നു.
• പല്ലുകളുടെ സഹായത്താൽ ആഹാരം ചവച്ചരയ്ക്കപ്പെടുന്നു 
• ദഹനത്തിന് തുടക്കം കുറിക്കുന്നത് വായിൽവച്ചാണ് 

● B - അന്നനാളം
• വായയെ ആമാശയവുമായി ബന്ധിപ്പിക്കുന്ന ഒരു കുഴലാണ് അന്നനാളം. 
• ഇത് പേശികളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.
•  ചവച്ചരയ്ക്കപ്പെട്ട ആഹാരം അന്നനാളത്തിലൂടെ ആമാശയത്തിലെത്തുന്നു.

● C - ആമാശയം 
• ആമാശയഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനം മൂലം ആഹാരം കുഴമ്പുരൂപത്തിലാകുന്നു. 
• ആമാശയഭിത്തിയിൽ കാണുന്ന ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന ആമാശയരസം ദഹനത്തെ സുഗമമാക്കുന്നു. 
• ചെറിയ അളവിൽ ആമാശയഭിത്തി ഉൽപാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മാംസ്യത്തിന്റെ ദഹനത്തെ സഹായിക്കുകയും രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.

● D - ചെറുകുടൽ 
• പോഷകഘടകങ്ങളുടെ ആഗിരണം നടക്കുന്നത് ഇവിടെവച്ചാണ്. 
• കരൾ ഉൽപാദിപ്പിക്കുന്ന പിത്തരസവും ആഗ്നേയഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ആഗ്നേയരസവും ഭാഗികമായി ദഹിച്ച ആഹാരവുമായി കലർന്ന് ദഹനം പൂർണ്ണമാക്കുന്നു. 
• ചെറുകുടലിലെ വില്ലസുകൾ വഴിയാണ് നാം കഴിക്കുന്ന ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. 

● E - വൻകുടൽ 
• ദഹിച്ച ആഹാരപദാർഥങ്ങളിൽനിന്ന് പോഷകഘടകങ്ങളുടെ ആഗിരണത്തിനുശേഷമുള്ള അവശിഷ്ടങ്ങൾ വൻകുടലിലേക്ക് നീങ്ങുന്നു. • വൻകുടലിൽ വച്ച് ദഹനാവശിഷ്ടങ്ങളിലുള്ള ജലവും ലവണങ്ങളും ആവശ്യാനുസരണം ആഗിരണം ചെയ്യപ്പെടുന്നു.

● F - മലാശയം 
• മലാശയത്തിൽ സംഭരിക്കപ്പെടുന്ന ദഹനാവശിഷ്ടങ്ങൾ മലദ്വാരത്തിലൂടെ പുറന്തള്ളപ്പെടുന്നു. 

ബാക്കി നോട്സ് പിന്നീട് അപ്‌ലോഡ് ചെയ്യുന്നതാണ് 




👉 Basic Science TextBook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here