Kerala Syllabus Class 7 സാമൂഹ്യശാസ്ത്രം: Chapter 07 ഭക്ഷ്യോൽപാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ - ചോദ്യോത്തരങ്ങൾ | Teaching Manual 

Questions and Answers for Class 7 സോഷ്യൽ സയൻസ് - ഭക്ഷ്യോൽപാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 07 From Food Production to Food Security - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Std 7: സോഷ്യൽ സയൻസ് - അധ്യായം 07: ഭക്ഷ്യോൽപാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ - ചോദ്യോത്തരങ്ങൾ 
♦ നീതുവിൻ്റെ ഡയറികുറിപ്പാണ് നിങ്ങൾ വായിച്ചത്.
♦ നിത്യോപയോഗത്തിനാവശ്യമായ ഏതൊക്കെ ഭക്ഷ്യവസ്തുക്കളാണ് ഇവർ കൃഷി ചെയ്യുന്നത്?
നെല്ല്, വഴുതന, കത്തിരി, പയർ, പടവലം, വെണ്ട, ചീര, ചേന, ചേമ്പ് തുടങ്ങിയവ.

♦ ഉൽപ്പാദനമിച്ചം എങ്ങനെ ഉപയോഗിക്കുന്നു? 
നീതുവിൻ്റെ അമ്മ, കുറച്ചു കീർത്തിയുടെ വീട്ടിലും ബാക്കി ചന്തയിലേക്കും കൊണ്ടുപോയി.

♦ ഇങ്ങനെ കൃഷിചെയ്യുന്നത് കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ എന്തൊക്കെ? 
• സ്വയം ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്നത് ശീലമാകുന്നു 
• വിഷരഹിത ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നു.
• കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതാബോധം തിരിച്ചറിയുന്നു.
• ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നു.
• വരുമാനം ഉണ്ടാക്കാനും മിച്ചം വയ്ക്കാനും കഴിയുന്നു.

♦ എന്താണ് ഉപജീവന കൃഷി?
• കർഷകർ തങ്ങളുടെ കുടുംബത്തിന്റെ ഉപജീവനത്തിനാവശ്യമായ ഉൽപന്നങ്ങൾ മാത്രം ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്നു. 
• ലാഭം നേടുക എന്നത് ഈ കൃഷിരീതിയുടെ പ്രാഥമിക ലക്ഷ്യമല്ല. 
• പരമ്പരാഗത കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കുന്നു.

♦ എന്താണ് സമ്മിശ്ര കൃഷി?
• ഒരു നിശ്ചിത കൃഷിയിടത്തിൽ ഒരേസമയം ഒന്നിലധികം വിളകൾ കൃഷി ചെയ്യുന്നതാണ് സമ്മിശ്രകൃഷി. 
• കന്നുകാലി വളർത്തൽ, കോഴി വളർത്തൽ, മീൻ വളർത്തൽ തുടങ്ങിയവയും ഇതിനൊപ്പം ചെയ്യാവുന്നതാണ്. 

♦ സമ്മിശ്ര കൃഷി കൃഷി ചെയ്യുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെ?
• കന്നുകാലികൾക്കുള്ള തീറ്റ, കൃഷിയിൽ നിന്നു ലഭിക്കുന്നു.
• കൃഷിക്കാവശ്യമായ വളം കന്നുകാലികളിൽ നിന്നും ലഭിക്കുന്നു.
• ചെലവ് താരതമ്യേന കുറവായിരിക്കും.
• പലതരം കൃഷികളുടെ സംയോജനം 
• വൈവിധ്യമാർന്ന ഭക്ഷ്യോല്പന്നങ്ങളുടെ ലഭ്യത 

♦ തോട്ടവിളകളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?
• ദീർഘകാല വരുമാനം  
• കുറഞ്ഞ ഉൽപാദനച്ചെലവ് 
• വിശാലമായ കൃഷിസ്ഥലം 
• വലിയതോതിലുള്ള ഉത്പാദനം 

♦ വാണിജ്യ വിളകൾ കൃഷി ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്?
• കാർഷിക ഉൽപന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നു  
• അസംസ്കൃത വസ്തുക്കൾ പ്രദാനം ചെയ്യുന്നു. 
• ഉയർന്ന മൂലധന നിക്ഷേപം 
• ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം

♦ വിവിധ തരത്തിലുള്ള കൃഷിരീതികളുടെ സവിശേഷതകൾ പട്ടികപ്പെടുത്തുക
ഉപജീവന കൃഷിസമ്മിശ്ര കൃഷി
സ്വന്തം ഉപയോഗത്തിനാവശ്യമായ ഉത്പാദനം 
ചെറിയ ഇടങ്ങളിലും കൃഷിചെയ്യാൻ സാധിക്കും 
• പരമ്പരാഗത കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
• ലാഭം നേടുക എന്നത് ഈ കൃഷിരീതിയുടെ പ്രാഥമിക ലക്ഷ്യമല്ല.
ഒരേവളം തന്നെ ഒന്നിലധികം കൃഷികൾക്ക് പ്രയോജനപ്പെടുന്നു ഉൽപാദനച്ചെലവ് കുറവ് 
• പലതരം കൃഷികളുടെ സംയോജനം 
• വൈവിധ്യമാർന്ന ഭക്ഷ്യോല്പന്നങ്ങളുടെ ലഭ്യത 
• കന്നുകാലികൾക്കുള്ള തീറ്റ, കൃഷിയിൽ നിന്നു ലഭിക്കുന്നു.
തോട്ടവിളകൾ വാണിജ്യ വിളകൾ 
താരതമ്യേന കുറഞ്ഞ ഉത്പാദനച്ചിലവ് 
• വൻതോതിലുള്ള ഉൽപാദനം 
• വിശാലമായ കൃഷിസ്ഥലം
• ദീർഘകാല വരുമാനം  
• ഉയർന്ന മൂലധന നിക്ഷേപം 
• അസംസ്കൃത വസ്തുക്കൾ പ്രദാനം ചെയ്യുന്നു. 
• ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം
• വൻതോതിലുള്ള ഉൽപാദനം
♦ കൃഷി - ഭക്ഷണത്തിനും വരുമാനത്തിനും..
ചിത്രത്തിൽ കാണുന്ന കാർഷിക വിളകളിൽ ഭക്ഷണത്തിന് ഉപയോഗിക്കുന്ന വിളകൾ ഏതെല്ലാം?
• നെല്ല്
• ചോളം
• ഗോതമ്പ്
• തേയില 

♦ മറ്റ് വിളകൾ ഏതാണ്? 
• റബ്ബർ 
• പരുത്തി 
♦ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ കാർഷികവിളകളെ എങ്ങനെ തരം തിരിച്ചിരിക്കുന്നു?
ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ കാർഷിക വിളകളെ ഭക്ഷ്യവിളകൾ, നാണ്യവിളകൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. 

♦ ഭക്ഷ്യവിളകളും നാണ്യവിളകളും തമ്മിലുള്ള വ്യത്യാസം എന്താണ്?
• ഭക്ഷ്യവസ്തുക്കളായി ഉപയോഗിക്കാൻ കഴിയുന്ന വിളകളാണ് ഭക്ഷ്യവിളകൾ. • വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിളകളാണ് നാണ്യവിളകൾ.

♦ നമ്മുടെ രാജ്യത്തെ കാർഷിക വിളകളെ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
ഭക്ഷ്യവിളകൾ നാണ്യവിളകൾ 
നെല്ല് 
• ഗോതമ്പ്  
• ചോളം 
• ബാർലി
• കപ്പ
• പയറുവർഗങ്ങൾ 
• പരുത്തി
• റബ്ബർ
• ചണം 
• കാപ്പി 
• ഏലം 
• കുരുമുളക് 
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ നിന്ന് ഓരോ വിളയും ഏതൊക്കെ സംസ്ഥാനങ്ങളിലാണ് കൃഷിചെയ്യുന്നതെന്ന് മനസ്സിലാക്കി ആ സംസ്ഥാനങ്ങൾ ഭൂപടത്തിൽ തിരിച്ചറിഞ്ഞ് നിറം നൽകുക.
 വിള  സംസ്ഥാനങ്ങൾ 
• ഗോതമ്പ്    • ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ്, ഹരിയാന 
• പരുത്തി  • മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, രാജസ്ഥാൻ
• നെല്ല്  • പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ബിഹാർ 

♦ വിവിധ കാർഷികവിളകൾ ഇന്ത്യയിൽ കൃഷി ചെയ്യുന്നതിന് അനുകൂലമായ ഭൂമിശാസ്ത്രഘടകങ്ങൾ പട്ടികപ്പെടുത്തുക.
• ഫലഭൂയിഷ്ഠമായ മണ്ണ്
• അനുകൂല കാലാവസ്ഥ
• ജലസേചന സൗകര്യം
• സമൃദ്ധമായി ലഭിക്കുന്ന മഴ 
• ഭൂവിസ്തൃതി 
• ഭൂപ്രകൃതി വൈവിധ്യം 

♦ നമ്മുടെ രാജ്യത്തെ കാർഷികകാലങ്ങൾ ഏതൊക്കെയാണ്?
• ഖാരിഫ്
• റാബി 
• സെയ്ദ്

♦ എല്ലാ വിളകളും എല്ലായിടത്തും കൃഷിചെയ്യാൻ സാധിക്കുമോ? എന്തുകൊണ്ട്? 
എല്ലാ വിളകളും എല്ലായിടത്തും കൃഷിചെയ്യാൻ സാധിക്കില്ല. വിളകളുടെ വളർച്ച, ഭൂമിശാസ്ത്രഘടകങ്ങളായ ഭൂപ്രകൃതി, കാലാവസ്ഥ, ഫലഭൂയിഷ്ഠമായ മണ്ണ്, ജലലഭ്യത, കാലാവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. 

♦ എന്താണ് കൃഷിയധിഷ്ഠിത വ്യവസായങ്ങൾ?
കാർഷി ഉൽപ്പന്നങ്ങളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന വ്യവസായങ്ങളാണ് കൃഷിയധിഷ്ഠിത വ്യവസായങ്ങൾ
ഉദാ: തുണി വ്യവസായം, പഞ്ചസാര വ്യവസായം
♦ കാർഷികോൽപ്പന്നങ്ങൾ അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്ന കൂടുതൽ കൃഷിയധിഷ്ഠിത വ്യവസായങ്ങൾ കണ്ടെത്തി പട്ടികയിൽ ചേർക്കുക.
കാർഷികോൽപ്പന്നങ്ങൾവ്യവസായം
പരുത്തി 
• തുണി വ്യവസായം
കരിമ്പ് 
• പഞ്ചസാര വ്യവസായം
ചണം 
• ചണവ്യവസായം
റബ്ബർ 
• ടയർ  വ്യവസായം
തേയില 
• തേയില  വ്യവസായം
♦ ധാതുക്കൾ എന്നാലെന്ത് ?
ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ, അലോഹ സംയുക്തങ്ങളാണ് ധാതുക്കൾ. 

♦ ലോഹ ധാതുക്കൾക്ക് ഉദാഹരണങ്ങൾ എഴുതുക
• ഹെമറ്റൈറ്റ്, മാഗ്നറ്റൈറ്റ്, കലാമൈൻ, ബോക്സൈറ്റ്, സിന്നബാർ എന്നിവ ലോഹ ധാതുക്കളാണ്. 

♦ അലോഹ ധാതുക്കൾക്ക് ഉദാഹരണങ്ങൾ എഴുതുക
മൈക്ക, ഡയമണ്ട്, സിലിക്ക (മണൽ) തുടങ്ങിയവ അലോഹ ധാതുക്കളാണ്

♦ ഇന്ധന ധാതുക്കൾക്ക് ഉദാഹരണങ്ങൾ എഴുതുക.
കൽക്കരിയും പെട്രോളിയവും ഇന്ധന ധാതുക്കളാണ്.

♦ ധാതു അധിഷ്ഠിത വ്യവസായങ്ങൾ എന്നാലെന്ത് ?
ധാതുക്കളെ പ്രധാന അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നവയാണ് ധാതു അധിഷ്ഠിത വ്യവസായങ്ങൾ.

♦ ഇരുമ്പുരുക്ക് വ്യവസായത്തിൻ്റെ സവിശേഷതകൾ എന്തൊക്കെയാണ്?
• രാജ്യത്തെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ് ഇരുമ്പുരുക്ക് വ്യവസായം. 
• ഇത് വ്യാവസായിക മേഖലയുടെ നട്ടെല്ലെന്നും, പ്രാഥമിക വ്യവസായമെന്നും അറിയപ്പെടുന്നു.

♦ രാജ്യത്തെ പ്രധാനപ്പെട്ട ധാതു അധിഷ്ഠിത വ്യവസായങ്ങൾ പട്ടികപ്പെടുത്തുക.
• ഇരുമ്പ്, ഉരുക്ക് വ്യവസായം
• ചെമ്പ് വ്യവസായം
• അലുമിനിയം വ്യവസായം
• സിമൻ്റ് വ്യവസായം
• കൽക്കരി വ്യവസായം

♦ ചുവടെ നൽകിയിരിക്കുന്ന ധാതുക്കൾ ഏതെല്ലാം ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്? കൂടുതൽ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
ധാതുക്കൾ ഉപയോഗം 
 ഹെമറ്റൈറ്റ്• ഇരുമ്പുരുക്ക് നിർമ്മാണം 
സിലിക്ക (മണൽ)• വീട് നിർമ്മാണം, ഗ്ലാസ്സ് നിർമ്മാണം
 ബോക്സൈറ്റ് 
വിമാനം, വൈദ്യുത ഉപകരണം 
വജ്രം 
• ആഭരണനിർമ്മാണം, വ്യാവസായിക ഉപയോഗം
കൽക്കരി 
തീവണ്ടി, ഇരുമ്പ് നിർമ്മാണം  
പെട്രോളിയം 
• വാഹന ഇന്ധനം, പെയിന്റ് നിർമ്മാണം
♦ സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഇന്ത്യൻ കാർഷിക മേഖല അഭിമുഖീകരിച്ച പ്രശ്‌നങ്ങളുടെ കാരണങ്ങൾ എന്തൊക്കെയാണ്?
• ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം 
• അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി 
• കർഷകരുടെ കടബാധ്യത
• ഭക്ഷ്യവിളകളോടുള്ള അവഗണന 
• കാലഹരണപ്പെട്ട സാങ്കേതികവിദ്യ
♦ എന്താണ് ഭൂപരിഷ്കരണ നിയമം?
ഭൂപരിഷ്കരണനിയമത്തിന്റെ ഭാഗമായി ഒരു വ്യക്തിക്ക് അയാളുടെ ഉടമസ്ഥതയിൽ വയ്ക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിച്ചു. ആ പരിധിക്ക് മുകളിലുള്ള ഭൂമിയെ മിച്ചഭൂമിയായി കണക്കാക്കി ഗവൺമെന്റ് ഏറ്റെടുത്ത്, ഭൂരഹിതരായ കർഷകർക്കും കുടിയാന്മാർക്കും വിതരണം ചെയ്തു.

♦ എന്താണ് ഹരിതവിപ്ലവം?
അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, പുത്തൻ സാങ്കേതികവിദ്യകൾ, കുറഞ്ഞ നിരക്കിൽ വായ്പ, ശാസ്ത്രീയ ജലസേചനം എന്നിവ ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനം വൻതോതിൽ വർദ്ധിപ്പിച്ച പദ്ധതിയാണ് ഹരിതവിപ്ലവം. 

♦ എന്തുകൊണ്ടാണ് ഹരിതവിപ്ലവത്തെ 'ഗോതമ്പ് വിപ്ലവം' എന്നും വിളിക്കുന്നത്?
ഭക്ഷ്യധാന്യങ്ങളിൽ പ്രധാനമായും ആദ്യഘട്ട നേട്ടം കാണാനായത് ഗോതമ്പ് ഉൽപാദനത്തിലാണ്. അതിനാൽ ഇതിനെ "ഗോതമ്പ് വിപ്ലവം' എന്നും വിശേഷിപ്പിക്കാറുണ്ട്.

♦ ഹരിതവിപ്ലവത്തിൻ്റെ ഫലം ആദ്യം ദൃശ്യമായത് ഏത് ഭക്ഷ്യധാന്യത്തിലാണ്? 
ഗോതമ്പ് 

♦ ഇന്ത്യൻ ഹരിതവിപ്ലവത്തിൻ്റെ പിതാവ് 
ഡോ.എം.എസ്.സ്വാമിനാഥൻ

♦ ഡോ. എം. എസ്. സ്വാമിനാഥൻ
• ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് 
• 1925 ആഗസ്റ്റ് 7ന് തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ചു. 
• ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ആദ്യ ഡയറക്ടറായി പ്രവർത്തിച്ചു. 
• നോർമൻ ഇ-ബോർലോഗുമായി സഹകരിച്ച് ഇന്ത്യൻ കാർഷിക മേഖലയിൽ ഹരിതവിപ്ലവ പരീക്ഷണം നടത്തി. 
• അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, ഭാരതരത്ന എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. 
• 2023 സെപ്റ്റംബർ 28ന് അദ്ദേഹം ചെന്നൈയിൽ അന്തരിച്ചു.

♦ ഹരിതവിപ്ലവത്തിൻ്റെ പിതാവ് ആരാണ്?
നോർമൻ ഇ-ബോർലോഗ് 

♦ ഹരിതവിപ്ലവത്തിൻ്റെ നേട്ടങ്ങളും പരിമിതികളും എന്തൊക്കെയാണ്?
നേട്ടങ്ങൾ
• ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദന വർദ്ധനവ്.
• ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കി.
• ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു.
• ഭക്ഷ്യധാന്യങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പും കുറഞ്ഞു.
• ഭക്ഷ്യ ഇറക്കുമതിയിലെ ആശ്രയത്വം കുറഞ്ഞു.
• ഭക്ഷ്യ ദൗർലഭ്യം നേരിട്ടാൽ ഉപയോഗിക്കുന്നതിനായി കരുതൽ ശേഖരം സൂക്ഷിക്കുവാൻ കഴിഞ്ഞു.
• ഉയർന്ന ഉൽപാദനം മൂലം വിപണന മിച്ചം സാധ്യമായി. 

പരിമിതികൾ
• ജലം അമിതമായി ഉപയോഗിച്ചതു വഴി ഭൂഗർഭജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു.
• രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്ടത കുറച്ചു.
• പുത്തൻ സാങ്കേതികവിദ്യയുടെ ചിലവ് വഹിക്കാൻ ചെറുകിട കർഷകർക്ക് കഴിഞ്ഞില്ല. അതിനാൽ വൻകിട കർഷകർക്കായിരുന്നു കൂടുതൽ നേട്ടം.
• ഗോതമ്പ്, അരി എന്നീ വിളകളുടെ ഉൽപാദനത്തിൽ മാത്രം ഇവയുടെ നേട്ടങ്ങൾ ഒതുങ്ങി നിന്നു.

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. https://textbooksall.blogspot.com/

♦ 'കണക്കിലെ മാന്ത്രികൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാരതീയനായ ഗണിതശാസ്ത്രജ്ഞൻ ആരാണ്?
ശ്രീനിവാസ രാമാനുജൻ

♦ എന്താണ് ദാരിദ്ര്യം?
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ആവശ്യാനുസരണം ലഭിക്കാത്ത അവസ്ഥയാണ് ദാരിദ്ര്യം. 

♦ ആരാണ് ദരിദ്രർ?
മിതമായ ആവശ്യങ്ങൾപോലും നിറവേറ്റാൻ കഴിയാത്ത തരത്തിൽ വരുമാനമോ സ്വത്തോ പ്രാപ്യമാക്കാനുള്ള ശേഷിയില്ലാത്തവരാണ് ദരിദ്രർ.

♦ എന്താണ് ദാരിദ്ര്യരേഖ?
ഒരു രാജ്യത്തെ ജനങ്ങളെ ദരിദ്രരെന്നും അല്ലാത്തവരെന്നും വിഭജിക്കുന്ന സാങ്കല്പിക രേഖയാണ് ദാരിദ്ര്യരേഖ.
♦ രാജ്യത്തെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ ഏതൊക്കെയാണ്?
• തൊഴിലില്ലായ്മ
• അവസര അസമത്വം
• കടബാധ്യത
• വിലക്കയറ്റം 
• വർദ്ധിച്ച ജനസംഖ്യ 
• സമ്പത്തിന്റെ അസന്തുലിതമായ വിതരണം 
• മൂലധനത്തിന്റെ അഭാവം
• ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ കുറവ്

♦ എന്താണ് ബഹുമുഖദാരിദ്ര്യ സൂചിക (Multidimensional Poverty Index)?
• ആഗോളതലത്തിൽ ദാരിദ്ര്യം കണക്കാക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഒരു പുതിയ രീതിയാണ് ബഹുമുഖ ദാരിദ്ര്യസൂചിക (MP). 
• ഓക്സ്ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവും (OPHI), യു.എൻ ഡെവലപ്മെന്റ് പ്രോഗ്രാമും (UNDP) സംയുക്തമായി തയ്യാറാക്കിയതാണ് ഇത്. 
• ഒരു കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മൂന്ന് തലങ്ങളിലായി പന്ത്രണ്ട് സൂചകങ്ങളെ വിലയിരുത്തിയാണ് ബഹുമുഖ ദാരിദ്ര്യം കണക്കാക്കുന്നത്.

♦ ദാരിദ്ര്യം ഏറ്റവും കൂടുതലുള്ള 5 സംസ്ഥാനങ്ങൾ ഏതൊക്കെ?
ബീഹാർ, ജാർഖണ്ഡ്, മേഘാലയ, ഉത്തർപ്രദേശ്, മധ്യപ്രദേശ്

♦ ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം ഏത്?
കേരളം 

♦ ബഹുമുഖ ദാരിദ്ര്യ സൂചികയിൽ കേരളത്തിന്റെ തൊട്ടുമുകളിൽ നിൽക്കുന്ന മൂന്നു സംസ്ഥാനങ്ങൾ ഏവ?
ഗോവ, തമിഴ്നാട്, സിക്കിം

♦ നമ്മുടെ സംസ്ഥാനത്തിന്റെ ദാരിദ്ര്യം 2015- 2016 നെ അപേക്ഷിച്ചു 2019-2021ൽ എത്ര ശതമാനം കുറഞ്ഞു എന്ന് കണ്ടെത്താമോ?
0.15%

♦ എങ്ങനെയാണ് കേരളം ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി മാറിയത്?
• ഗുണമേന്മയുള്ള വിദ്യാഭ്യാസം 
• സാമൂഹ്യക്ഷേമപദ്ധതികൾ
• പൊതുവിതരണ സമ്പ്രദായം
• ഭക്ഷ്യസുരക്ഷ

♦ നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ദാരിദ്ര്യത്തെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നടപ്പിലാക്കിയ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾ എന്തൊക്കെയാണ്?
ദാരിദ്ര്യ ലഘൂകരണ പദ്ധതികളെ മൂന്നായി തരം തിരിക്കാം.
1. സ്വയം തൊഴിൽ - വേതന തൊഴിൽ പദ്ധതികൾ
2. ഭക്ഷ്യസുരക്ഷാ പദ്ധതികൾ
3. സാമൂഹിക സുരക്ഷാ പദ്ധതികൾ

1. സ്വയം തൊഴിൽ - വേതന തൊഴിൽ പദ്ധതികൾ
i. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
ii. പ്രധാനമന്ത്രി റോസ്ഗർ യോജന
ലക്ഷ്യങ്ങൾ: താഴ്ന്ന വരുമാനമുള്ള പ്രായപൂർത്തിയായ കുടുംബാംഗങ്ങൾക്ക്  തൊഴിലവസരങ്ങളും വരുമാനവും ലഭിക്കുന്നു.

iii. ജീവനം പദ്ധതി 
ലക്ഷ്യങ്ങൾ: സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുറ്റകൃത്യങ്ങൾക്കിരയായി മരണപ്പെടുന്നവരുടെ ആശ്രിതർക്ക് ഉപജീവനമാർഗം കണ്ടെത്തുന്നതിന്.

iv. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി
ലക്ഷ്യങ്ങൾ: നഗരപ്രദേശങ്ങളിൽ വസിക്കുന്ന അവിദഗ്‌ധ കായികതൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള ഓരോ കുടുംബത്തിലെയും പ്രായപൂർത്തിയായ അംഗങ്ങൾക്ക് തൊഴിൽ നൽകുന്നു.

2. ഭക്ഷ്യസുരക്ഷാ പദ്ധതികൾ
i. പൊതുവിതരണ സംവിധാനം 
ലക്ഷ്യങ്ങൾ: ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നു 

i. പ്രധാനമന്ത്രി പോഷൻ ശക്തിനിർമാൻ 
ലക്ഷ്യങ്ങൾ: 1 മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി

iv. സുഭിക്ഷ കേരളം പദ്ധതി
ലക്ഷ്യങ്ങൾ: കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി.

3. സാമൂഹിക സുരക്ഷാ പദ്ധതികൾ
i. ദേശീയ സാമൂഹ്യ സഹായ പദ്ധതി
ii. പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന
ലക്ഷ്യങ്ങൾ: നിരാലംബരായ മുതിർന്ന പൗരന്മാർക്ക് പെൻഷനും ഇൻഷുറൻസ് പരിരക്ഷയും നൽകുന്നു.

iii. നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി
ലക്ഷ്യങ്ങൾ: സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതി.

♦ കേരള സർക്കാർ നടപ്പിലാക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികൾ ഏതൊക്കെയാണ്?
• സ്നേഹസാന്ത്വനം
• വയോമിത്രം 
• അതി ദാരിദ്ര്യ നിർമാർജനം 
• കാരുണ്യ ആരോഗ്യ സുരക്ഷ 
• താലോലം 
• ആശ്വാസകിരണം
• സ്നേഹപൂർവം
• കാൻസർ സുരക്ഷ
• ലൈഫ് മിഷൻ
♦ കുടുംബശ്രീ
• ദാരിദ്ര്യലഘൂകരണവും, സ്ത്രീകളുടെ സാമ്പത്തിക ഉയർച്ചയും ലക്ഷ്യമിട്ട് 1998 മെയ് 17ന് ആരംഭിച്ച പദ്ധതിയാണ് കുടുംബശ്രീ. 
• ഷീ സ്റ്റാർട്സ്, ജനകീയ ഹോട്ടലുകൾ, കൊച്ചി മെട്രോ സർവ്വീസ്, കേരളത്തിലെ ആദ്യ വാട്ടർ മെട്രോ സർവ്വീസ് എന്നിവയിലും കുടുംബശ്രീ അംഗങ്ങൾ തൊഴിലെടുക്കുന്നു. 

♦ ഭക്ഷ്യസുരക്ഷ
ഒരു സമൂഹത്തിലെ എല്ലാവർക്കും എല്ലായ്പ്പോഴും അവരവർക്കാവശ്യമായ അളവിൽ സുരക്ഷിതവും, പോഷകസമ്പുഷ്ടവുമായ ആഹാരം ലഭ്യമാക്കുകയും, അവ നേടാൻ ആവശ്യമായ സാഹചര്യം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഭക്ഷ്യസുരക്ഷകൊണ്ട് അർഥമാക്കുന്നത്.

♦ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കഴിയാത്തതെന്തുകൊണ്ട് ?
• കാലാവസ്ഥ വ്യതിയാനം
• വരുമാനക്കുറവ്
• വ്യവസായവൽക്കരണം
• വിലവർധനവ്
• ലഭ്യതക്കുറവ്
• വിതരണത്തിലെ അസന്തുലിതാവസ്ഥ
• ജനസംഖ്യാവർദ്ധനവ്
• തൊഴിലില്ലായ്മ
• കൃഷിയോടുള്ള ആഭിമുഖ്യക്കുറവ്
• സബ്സിഡികളുടെ അഭാവം
• പ്രകൃതിദുരന്തം
• യുദ്ധം

♦ സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന ഗവൺമെന്റ് സ്ഥാപനങ്ങൾ ഏവ ? അധികം കണ്ടെത്തി പട്ടിക പൂർത്തീകരിക്കുക.
• സിവിൽ സപ്ലൈസ്
• ത്രിവേണി സൂപ്പർ മാർക്കറ്റ്
• സിവിൽ സപ്ലൈസ്
• പൊതുവിതരണ കേന്ദ്രം
• നീതി സ്റ്റോർ 
• ഹോർട്ടികോർപ്പ്
• ത്രിവേണി സൂപ്പർമാർക്കറ്റ്
• നന്മ സ്റ്റോർ
• മാവേലി സ്റ്റോർ

♦ വിശപ്പ് രഹിത കേരളം പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്താണ്?
പട്ടിണി ഇല്ലാതാക്കി കേരളത്തെ ഒരു വിശപ്പ് രഹിത സംസ്ഥാനമാക്കുക എന്നതാണ് വിശപ്പ് രഹിത കേരളം പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യം.




👉 Std 7 New TextBook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here