Kerala Syllabus Class 7 സാമൂഹ്യശാസ്ത്രം: Chapter 08 അധികാരം ജനങ്ങൾക്ക് - ചോദ്യോത്തരങ്ങൾ | Teaching Manual 

Questions and Answers for Class 7 സോഷ്യൽ സയൻസ് - അധികാരം ജനങ്ങൾക്ക് - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 08 Power to the People - Teaching Manual Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Std 7: സോഷ്യൽ സയൻസ് - അധ്യായം 08: അധികാരം ജനങ്ങൾക്ക് - ചോദ്യോത്തരങ്ങൾ 
♦ പൂക്കോട്ടുമല ഗ്രാമത്തിന്റെ വികസന മുന്നേറ്റങ്ങൾക്ക്  പ്രേരകശക്തിയായ ഘടകങ്ങൾ എന്തൊക്കെയാണ്?
• ഗ്രാമസഭകളിലെ മികച്ച ജനപങ്കാളിത്തവും ആസൂത്രണവും
• ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലും മേൽനോട്ടവും
• ജനങ്ങളുടെ അർപ്പണ മനോഭാവം

♦ ഗ്രാമസഭകളിലൂടെയോ വാർഡ് സഭകളിലൂടെയോ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തിയ ചില വികസന പ്രവർത്തനങ്ങൾ നിങ്ങളുടെ പ്രദേശത്തും ഉണ്ടാകുമല്ലോ. അവ കണ്ടെത്തി പട്ടികപ്പെടുത്തുക.
• റോഡ് നിർമ്മാണം
• അംഗൻവാടി നവീകരണം
• ബസ് സ്റ്റോപ്പ് നിർമ്മാണം
• വഴിവിളക്ക് സ്ഥാപിക്കൽ 

♦ നിവിന്റെ പോസ്റ്റിൽ നിന്ന് താഴെപ്പറയുന്ന കാര്യങ്ങൾ കണ്ടെത്തൂ.
പോസ്റ്റിൽ എന്തിനെക്കുറിച്ചാണ് പരാമർശിക്കുന്നത്?
ഗ്രാമസഭയെക്കുറിച്ച് 

♦ ഗ്രാമസഭയിൽ ചർച്ചചെയ്യുന്ന കാര്യങ്ങൾ എന്തെല്ലാം?
• പ്രാദേശിക വികസന പ്രവർത്തനങ്ങൾ 
• നാടിന്റെ പൊതുവികസനം സംബന്ധിച്ച ചർച്ചകൾ

♦ ഗ്രാമസഭയിൽ അധ്യക്ഷത വഹിക്കുന്നതാര്?
പഞ്ചായത്ത് പ്രസിഡന്റ് 

♦ ഗ്രാമസഭയ്ക്ക് സമാനമായി നഗരങ്ങളിലുള്ള സംവിധാനമേത്? 
വാർഡ്‌സഭ 

♦ ഗ്രാമസഭയുടെ കൺവീനർ ആരാണ്?
വാർഡ്‌മെമ്പർ 

♦ മുകളിൽ നൽകിയിരിക്കുന്ന നോട്ടീസും ചിത്രവും ശ്രദ്ധിച്ചല്ലോ. ഗ്രാമസഭ വിളിച്ചു ചേർക്കുന്നതിനുള്ള നോട്ടീസിന്റെയും ഗ്രാമസഭയുടെയും ചിത്രങ്ങളാണിവ. നോട്ടീസിൽ നിന്ന് എന്തൊക്കെ പ്രവർത്തനങ്ങളാണ് ഗ്രാമസഭയിൽ നടക്കുന്നതെന്ന് കണ്ടെത്തി പട്ടികപ്പെടുത്തുക. (പാഠപുസ്തക പേജ് നമ്പർ: 121)
• പ്രാദേശിക വികസന പ്രവർത്തനങ്ങൾ - ചർച്ചയും ആസൂത്രണവും
• നാടിന്റെ പൊതുവികസനം സംബന്ധിച്ച ചർച്ചകൾ
• പ്രതിഭകളെ ആദരിക്കൽ
• വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കൽ
• നമുക്ക് മുന്നേറാം-സ്ത്രീ ശാക്തീകരണ പരിപാടി

♦ ഗ്രാമസഭകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ ക്രോഡീകരിച്ച് കുറിപ്പ് തയ്യാറാക്കുക.
• ഒരു ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലെയും വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും ഉൾക്കൊള്ളുന്ന സഭയാണ് ഗ്രാമസഭ. 
• നഗരങ്ങളിൽ ഇത് വാർഡ് സഭ എന്നാണ് അറിയപ്പെടുന്നത്. 
• ഗ്രാമസഭകളിൽ പ്രാദേശിക വികസനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുറമെ ജനങ്ങളുടെ ജീവിത വിഷയങ്ങളും ചർച്ച ചെയ്യുന്നു. 
• കുറഞ്ഞത് മൂന്ന് മാസത്തിലൊരിക്കലാണ് ഗ്രാമസഭ ചേരുന്നത്. 
• പൗരസമത്വവും തുല്യാവകാശവും ഉറപ്പാക്കുന്നതിനുള്ള വേദിയാണ് ഗ്രാമസഭ. 
• ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾക്ക് നേരിട്ട് പങ്കാളികളാകാനും തീരുമാനങ്ങൾ എടുക്കാനും ഗ്രാമസഭ അവസരമൊരുക്കുന്നു.
• ഗ്രാമസഭയുടെ അധ്യക്ഷൻ പഞ്ചായത്ത് പ്രസിഡന്റും, കൺവീനർ വാർഡ് മെമ്പറുമാണ് 

♦ ആദ്യമായി നമുക്ക് ക്ലാസ് സഭയ്ക്കായി അംഗങ്ങളെ ക്ഷണിക്കാൻ നോട്ടീസ് തയ്യാറാക്കാം. എന്തൊക്കെ വിവരങ്ങളാണ് നോട്ടീസിൽ ഉൾപ്പെടുത്തുന്നത്? ക്ലാസ് സഭയിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?
• ക്ലാസ്സ് മുറികൾ ശിശുസൗഹൃദമാക്കാൻ വരുത്തേണ്ട മാറ്റങ്ങൾ 
• വിദ്യാലയ ശുചിത്വം സംബന്ധിച്ച പ്രവർത്തനങ്ങൾ
• ക്ലാസിൽ ശുദ്ധജലം ലഭ്യമാക്കണം 
• കുട്ടികളുടെ താൽപര്യങ്ങൾ പരിഗണിച്ചുകൊണ്ട് ക്ലാസ്സിൽ ഇരിപ്പിടം ക്രമീകരിക്കണം 
• കുട്ടികളുടെ പഠനോൽപന്നങ്ങൾ ഭംഗിയായി പ്രദർശിപ്പിക്കണം  
• വിദ്യാലയങ്ങൾ ഹരിതാഭമാക്കാനുള്ള പ്രവർത്തനങ്ങൾ 
• ഭിന്നശേഷി സൗഹൃദ വിദ്യാലയമാക്കുക 
• കായിക സൗഹൃദമാക്കാൻ ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുക 

♦ ഗ്രാമങ്ങളുടെ വികസനത്തെക്കുറിച്ച് ഗാന്ധിജിയുടെ കാഴ്ചപ്പാടുകൾ എന്തെല്ലാമാണെന്ന് കണ്ടെത്തുക.
• ഗ്രാമത്തിന്റെ പ്രധാന ആവശ്യങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുക.
• ഗ്രാമങ്ങൾ പൂർണ റിപ്പബ്ലിക് ആവുക
• ആശ്രയം ആവശ്യമായി വന്നാൽ മാത്രം മറ്റുള്ളവരുമായി പരസ്പരം സഹായത്തിൽ ഏർപ്പെടുക 
• ഗ്രാമങ്ങളുടെ പ്രധാന താല്പര്യം ഭക്ഷ്യവിളവും തുണിക്കാവശ്യമായ പരുത്തിയുടെ വിളവും വർധിപ്പിക്കുക എന്നതായിരിക്കണം
• കന്നുകാലികൾക്ക് ഗ്രാമത്തിൽ പ്രത്യേക സ്ഥലം ഉണ്ടായിരിക്കണം
• പ്രായപൂർത്തിയായവർക്കും കുട്ടികൾക്കും വിനോദവും വിനോദശാലകളും വേണം
• ഭൂമി, ഉൽപന്നങ്ങൾ വിളയിച്ചെടുക്കാൻ ഉപയോഗിക്കണം
♦ എന്താണ് അധികാരവികേന്ദ്രീകരണം?
ഒരു രാഷ്ട്രീയ വ്യവസ്ഥയിലോ ഭരണസംവിധാനത്തിലോ തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനുമുള്ള അധികാരം ജനങ്ങളിലേക്ക് നിയമപരമായി കൈമാറുന്നതാണ് അധികാരവികേന്ദ്രീകരണം.

♦ അധികാരവികേന്ദ്രീകരണത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
• പ്രാദേശിക വികസനത്തിന് പ്രാധാന്യം 
• പൊതുജനങ്ങൾക്ക് ഭരണകാര്യങ്ങളിൽ കൂടുതൽ അധികാരവും പങ്കാളിത്തവും 
• പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വികസനം 
• വികസനാവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കാൻ കഴിയുന്നു 
• സ്ത്രീകൾക്കും മറ്റുപാർശ്വവൽക്കരിക്കപ്പെട്ടവർക്കും നേതൃശേഷിയും ഭരണപരിചയവും കൈവരുന്നു 

♦ അധികാരവികേന്ദ്രീകരണവും, അധികാരകേന്ദ്രീകരണവും താരതമ്യം ചെയ്ത് പട്ടികപ്പെടുത്തുക 
അധികാരകേന്ദ്രീകരണം അധികാരവികേന്ദ്രീകരണം
• കാര്യങ്ങൾ തീരുമാനിക്കുന്നതിനും നടപ്പിലാക്കാനുമുള്ള അധികാരം ഉയർന്ന തലങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്നു • തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനുമുള്ള അധികാരം ജനങ്ങളിലേക്ക് നിയമപരമായി കൈമാറുന്നു 
• സാധാരണക്കാർക്ക് ഭരണകാര്യങ്ങളിൽ പങ്കാളിത്തം കുറവ് • സാധാരണക്കാർക്ക് ഭരണകാര്യങ്ങളിൽ ഉയർന്ന പങ്കാളിത്തം 
• അധികാരം ജനങ്ങളിലേക്ക് പങ്കുവയ്ക്കപ്പെടുന്നില്ല • അധികാരം നിയമപരമായി ജനങ്ങളിലേക്ക് പങ്കുവയ്ക്കപ്പെടുന്നു 
♦ ഇന്ത്യൻ ഭരണഘടനയിൽ പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന  അനുഛേദം ഏത് ?
അനുഛേദം 40

♦ അധികാര വികേന്ദ്രീകരണം ശക്തമാക്കാൻ നിയോഗിക്കപ്പെട്ട പ്രധാനപ്പെട്ട കമ്മിറ്റികൾ ഏതെല്ലാം?
• ബെൽവന്ത് റായ് മേത്ത കമ്മിറ്റി (1957)
• കെ. സന്താനം കമ്മിറ്റി (1963) 
• അശോക് മേത്ത കമ്മിറ്റി (1978)
• ജി.വി.കെ. റാവു കമ്മിറ്റി (1985)
• എൽ.എം. സിംഗി കമ്മിറ്റി (1986) 
• പി.കെ. തുംഗോൺ കമ്മിറ്റി (1988) 
• ഗാഡ്ഗിൽ കമ്മിറ്റി (1988)

♦ ബൽവന്ത്റായ് മേത്തയുടെയും അശോക് മേത്തയുടെയും നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട കമ്മിറ്റികളുടെ പ്രധാന ശിപാർശകൾ പട്ടികപ്പെടുത്തുക. 
ബൽവന്ത്റായ് മേത്ത കമ്മിറ്റി 
ശിപാർശ (1957)
അശോക് മേത്ത കമ്മിറ്റി 
ശിപാർശ (1978)
 ത്രിതലപഞ്ചായത്ത് സംവിധാനം- ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാപരിഷത്ത് എന്നിവ
• ആസൂത്രണ വികസന പ്രവർത്തനങ്ങൾക്കുള്ള അധികാരം പഞ്ചായത്ത് സമിതികൾക്ക്, മേൽനോട്ടവും സംഘാടനവും ജില്ലാ പരിഷത്തിന്
• ഗ്രാമപഞ്ചായത്തുകളിൽ പ്രത്യക്ഷ തിരഞ്ഞെടുപ്പ്
• ജില്ലാപരിഷത്ത്, പഞ്ചായത്തുസമിതി എന്നിവിടങ്ങളിലേക്ക് പരോക്ഷ തിരഞ്ഞെടുപ്പ്
 ദ്വിതല പഞ്ചായത്ത് സംവിധാനം- മണ്ഡൽ പഞ്ചായത്ത്, ജില്ലാപരിഷത്ത് എന്നിവ
• ജില്ലാപരിഷത്തിനായിരിക്കും ജില്ലാതല ആസൂത്രണ ചുമതല, മണ്ഡൽ പഞ്ചായത്തുകൾക്ക് ഗ്രാമങ്ങളുടെ ചുമതല
• പഞ്ചായത്തു സ്ഥാപനങ്ങൾക്ക് ഭരണഘടനാ സാധുത
• പട്ടികജാതി - പട്ടികവർഗ സംവരണം
♦ ബൽവന്ത്റായ് മേത്തയുടെയും അശോക് മേത്തയുടെയും നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട രണ്ട് കമ്മിറ്റികളുടെയും കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി പാനൽ ചർച്ച സംഘടിപ്പിക്കുക.

● ബൽവന്ത്റായ് മേത്ത കമ്മിറ്റി ശിപാർശകൾ 
• ത്രിതല പഞ്ചായത്തീരാജ് സംവിധാനം-വില്ലേജ് തലത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് തലത്തിൽ പഞ്ചായത്ത് സമിതി, ജില്ലാതലത്തിൽ സില്ലാ പരിഷത്ത്.
• ഗ്രാമപഞ്ചായത്തുകളിൽ പ്രത്യക്ഷ തിരഞ്ഞെടുപ്പ്, പഞ്ചായത്ത് സമിതികളിലേക്കും ജില്ലാ പരിഷത്തിലേക്കും പരോക്ഷ തിരഞ്ഞെടുപ്പ്
• ആസൂത്രണ-വികസനപ്രവർത്തനങ്ങൾക്കുള്ള അധികാരം ഈ ഘടകങ്ങളിൽ നിക്ഷിപ്തമായിരിക്കും
• ആസൂത്രണ-വികസനപ്രവർത്തനങ്ങളുടെ നിർവഹണ ചുമതല പഞ്ചായത്ത് സമിതികൾക്കും, മേൽനോട്ട ഏകോപന-നിയന്ത്രണ ചുമതലകൾ ജില്ലാ പരിഷത്തിനും.
• ജില്ലാ പരിഷത്തിന്റെ ചെയർമാൻ ജില്ലാ കളക്ടർ ആയിരിക്കും
• അധികാരങ്ങളും ചുമതലകളും ഈ മൂന്ന് ജനാധിപത്യ ഘടകങ്ങളിലേക്കും സ്വാഭാവികമായി കൈമാറ്റം ചെയ്യപ്പെടണം
• ചുമതലകളും പ്രവർത്തനങ്ങളും കൃത്യമായി നിർവഹിക്കുന്നതിന് ആവശ്യമായ വിഭവങ്ങൾ കൈമാറ്റം ചെയ്യപ്പെടണം
• ഭാവിയിൽ അധികാര വികേന്ദ്രീകരണം കൂടുതൽ സാധ്യമാക്കാൻ കഴിയുന്ന തരത്തിൽ ഈ സംവിധാനം വികസിപ്പിക്കണം.

● അശോക് മേത്ത കമ്മിറ്റി ശിപാർശകൾ
• ത്രിതല പഞ്ചായത്തിന് പകരം ദ്വിതല പഞ്ചായത്ത് സംവിധാനം.
• ജില്ലാതലത്തിൽ സില്ലാപരിഷത്തിനും ഗ്രാമങ്ങളുടെ ചുമതല മണ്ഡൽ പഞ്ചായത്തിനും (15000 മുതൽ 20000 വരെ ജനസംഖ്യ വരുന്ന ഗ്രാമങ്ങളുടെ കൂട്ടം)
• ജനകീയ മേൽനോട്ടത്തിന് കീഴിൽ, സംസ്ഥാനതലത്തിനു താഴെ അധികാര വികേന്ദ്രീകരണത്തിന്റെ ആദ്യകേന്ദ്രം ജില്ലയായിരിക്കും
• ജില്ലാതലത്തിൽ ആസൂത്രണ നിർവഹണചുമതല സില്ലാ പരിഷത്തിനായിരിക്കും 
• പഞ്ചായത്ത് തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾക്ക് ഔദ്യോഗികത ഉറപ്പുവരുത്തണം
• സ്വന്തം സാമ്പത്തികസ്രോതസ്സുകൾ കണ്ടെത്താൻ പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് നികുതി പിരിവിനായി നിർബന്ധിത അധികാരങ്ങൾ നൽകണം
• സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ദുർബലവിഭാഗങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്ന തുകകൾ അവർക്ക് തന്നെ വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാതല ഏജൻസി, നിയമസഭാ ലജിസ്ലേച്ചർ കമ്മിറ്റി എന്നിവയുടെ മേൽനോട്ടത്തിൽ സോഷ്യൽ ഓഡിറ്റിങ് നടത്തേണ്ടതാണ്
• പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ സംസ്ഥാന ഗവൺമെന്റുകൾ അസാധുവാക്കാൻ പാടുള്ളതല്ല. നിർബന്ധിത അസാധുവാക്കൽ അനിവാര്യമാണെങ്കിൽ അസാധുവാക്കി ആറുമാസത്തിനുള്ളിൽ തന്നെ അവിടങ്ങളിൽ ഇലക്ഷൻ നടത്തേണ്ടതാണ്
• വികസന പഞ്ചായത്തുകളിൽ നിന്നും ന്യായ് പഞ്ചായത്തുകൾ വേറിട്ട് നിൽക്കണം യോഗ്യതയുള്ള അംഗീകൃത ന്യായാധിപന് ചുമതലയും നൽകണം
• സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിയാലോചിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തണം
• വികസന പ്രവർത്തനങ്ങളുടെ ചുമതല സില്ലാ പരിഷത്തുകൾക്ക് കൈമാറണം. വികസന സമിതി അംഗങ്ങളുടെ മേൽനോട്ടവും നിയന്ത്രണവും ഉണ്ടാകണം
• പഞ്ചായത്തീരാജ് സംവിധാനങ്ങൾക്ക് പൊതുജനപിന്തുണ ആർജിക്കുന്നതിനായി സന്നദ്ധ സംഘടനകൾ കാര്യക്ഷമമായി പങ്കുവഹിക്കണം
• പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ മേൽനോട്ടത്തിനായി സംസ്ഥാന മന്ത്രിസഭയിൽ ഒരു മന്ത്രിയെ ഉൾപ്പെടുത്തണം
• എസ് സി, എസ് ടി വിഭാഗങ്ങൾക്ക് അവരുടെ ജനസംഖ്യക്ക് ആനുപാതികമായി സീറ്റുകൾ സംവരണം ചെയ്യണം
• പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടന സാധുത നൽകണം. ഇത് അവയ്ക്ക് ആവശ്യമായ പദവിയും പ്രവർത്തന തുടർച്ചയും ഉറപ്പുനൽകുന്നു
♦ ബൽവന്ത്റായ് മേത്ത കമ്മിറ്റിയുടെ ശിപാർശ പ്രകാരം ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് സംവിധാനം നടപ്പിൽ വന്നത് എവിടെ? 
രാജസ്ഥാനിൽ 

♦ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ ലഭ്യമായ ഭരണഘടനാഭേദഗതികൾ ഏവ ?. 
1992-ലെ 73, 74 ഭരണഘടനാഭേദഗതികൾ

♦ 73-ാം ഭരണഘടനാഭേദഗതിയിലൂടെ നിലവിൽ വന്ന നിയമം ഏതാണ് ?
പഞ്ചായത്തീരാജ് നിയമം 

♦ 74-ാം ഭരണഘടനാഭേദഗതിയിലൂടെ നിലവിൽ വന്ന നിയമം ഏതാണ് ?
നഗരപാലിക നിയമം  

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. https://textbooksall.blogspot.com/

♦ 1992-ലെ 73, 74 ഭരണഘടനാഭേദഗതിയിലൂടെ നിലവിൽ വന്ന പഞ്ചായത്തീരാജ് നിയമം, നഗരപാലിക നിയമം എന്നിവയുടെ പ്രത്യേകതകൾ പട്ടികപ്പെടുത്തുക ? 
73-ാം ഭരണഘടനാഭേദഗതി 
പഞ്ചായത്തീരാജ് സംവിധാനം 
74-ാം ഭരണഘടനാഭേദഗതി
നഗരപാലിക 
സംവിധാനം
ഗ്രാമസഭകളുടെ രൂപീകരണം• വാർഡ് സഭകളുടെ രൂപീകരണം
ഭരണ കാലാവധി അഞ്ചുവർഷം• ഭരണ കാലാവധി അഞ്ചുവർഷം
പട്ടികജാതി - പട്ടികവർഗ സംവരണം• പട്ടികജാതി - പട്ടികവർഗ സംവരണം
വനിതാ സംവരണം• വനിതാ സംവരണം 
തിരഞ്ഞെടുപ്പ് ചുമതല സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്• തിരഞ്ഞെടുപ്പ് ചുമതല സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്
അഞ്ചു വർഷത്തിലൊരിക്കൽ ധനകാര്യ കമ്മീഷൻ• അഞ്ചു വർഷത്തിലൊരിക്കൽ ധനകാര്യ കമ്മീഷൻ
ത്രിതല പഞ്ചായത്ത് സംവിധാനം- ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്• രണ്ടുതരം നഗര തദ്ദേശഭരണ സ്ഥാപനങ്ങൾ നഗർ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിൽ (കേരളത്തിൽ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ)
♦ 73, 74 ഭരണഘടന ഭേദഗതികൾ അടിസ്ഥാനമാക്കി ക്ലാസിൽ പ്രശ്നോത്തരി സംഘടിപ്പിക്കുക.
● ഇന്ത്യയിലെ ഗ്രാമീണ അധികാരവികേന്ദ്രീകരണ സംവിധാനം ഏത് പേരിൽ അറിയപ്പെടുന്നു?
പഞ്ചായത്തീരാജ് സംവിധാനം

● പഞ്ചായത്തീരാജ് സംവിധാനത്തിന്റെ അടിസ്ഥാന ഘടകം ഏത്?
ഗ്രാമ സഭ

● നഗരപാലിക സംവിധാനത്തിന്റെ അടിസ്ഥാന ഘടകം ഏത്?
വാർഡ് സഭ

● നഗര, തദ്ദേശഭരണ സ്ഥാപനങ്ങൾ ഏതു പേരുകളിലാണ് അറിയപ്പെട്ടിരുന്നത്?
മുനിസിപ്പാലിറ്റി, കോർപ്പറേഷൻ)
♦ ബൽവന്ത്റായ് മേത്തയുടെയും അശോക് മേത്ത കമ്മിറ്റികളുടെ ഏതൊക്കെ നിർദ്ദേശങ്ങളാണ് 73, 74 ഭരണഘടനാഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?
• ത്രിതല പഞ്ചായത്ത് സംവിധാനം
• പട്ടികജാതി - പട്ടികവർഗ സംവരണം
• തിരഞ്ഞെടുപ്പ്
• ഭരണഘടന സാധുത

♦ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ - ഘടന
♦ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകളും സേവനങ്ങളും എന്തൊക്കെയാണ് ?.
• ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യൽ
• സ്ഥിതിവിവര കണക്കുകൾ ശേഖരിക്കൽ 
• പ്രാഥമിക വിദ്യാലയങ്ങളുടെ മേൽനോട്ടവും ചുമതലയും
• മാതൃ-ശിശു വികസനം
• കെട്ടിടനിർമ്മാണത്തിന് അനുമതി നൽകൽ 
• പരമ്പരാഗത ജലസ്രോതസ്സുകൾ സംരക്ഷിക്കൽ 
• മാലിന്യ നിർമാർജനം
• വളർത്തുനായകൾക്ക് ലൈസൻസ് നൽകൽ
• സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക 
• സന്നദ്ധ സാമൂഹ്യസേവനം സംഘടിപ്പിക്കുക 
• ജാഗ്രതാസമിതി പ്രാവർത്തികമാക്കുക
• കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക
• സാമൂഹ്യസുരക്ഷ ഉറപ്പാക്കുക
• ഗുണഭോക്തൃ നിർണ്ണയപ്പട്ടിക തയ്യാറാക്കി സമർപ്പിക്കുക 
• റോഡുകളും പൊതുമുതലും സംരക്ഷിക്കുക
• മാലിന്യം ശേഖരിക്കുകയും നീക്കം ചെയ്യുകയും ചെയ്യുക 
• രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുക
• മേളകളുടെയും ഉത്സവങ്ങളുടെയും നടത്തിപ്പ് ക്രമീകരിക്കുക

♦ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ വരുമാന സ്രോതസുകൾ ഏതൊക്കെയാണ്?
• കെട്ടിട നികുതി, തൊഴിൽ നികുതി, വിനോദ നികുതി തുടങ്ങി വിവിധതരം നികുതികൾ 
• പെർമിറ്റ്, രജിസ്‌ട്രേഷൻ തുടങ്ങി വിവിധതരം ഫീസുകൾ 
• കെട്ടിടങ്ങളുടെ വാടക 
• ഗ്രാന്റ്‌
• പിഴ 
• വിവിധതരം വായ്പകൾ 
• ഗുണഭോക്തൃവിഹിതം 
• സംഭാവന 




👉 Std 7 New TextBook (pdf) - Click here 
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here