Kerala Syllabus Class 5 അടിസ്ഥാനശാസ്ത്രം: Chapter 05 കൈയെത്തും ദൂരത്ത് ആകാശം - ചോദ്യോത്തരങ്ങൾ | Teaching Manual 

Questions and Answers for Class 5 Basic Science (Malayalam Medium) Sky Near at Hand | Text Books Solution Basic Science (Malayalam Medium) Chapter 05 കൈയെത്തും ദൂരത്ത് ആകാശം. ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

കൈയെത്തും ദൂരത്ത് ആകാശം - ചോദ്യോത്തരങ്ങൾ
♦ എന്താണ് ബഹിരാകാശം?
ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുള്ള വായുരഹിതമായ സ്ഥലമാണ് ബഹിരാകാശം.

♦ എന്താണ് നക്ഷത്രഗണങ്ങൾ?
ആകാശത്തിലെ നക്ഷത്രങ്ങളെ ചേർത്ത് വരച്ച് അവയെ ആകൃതികളായി സങ്കൽപ്പിക്കുന്ന നക്ഷത്രങ്ങളുടെ ഗ്രൂപ്പുകളാണ് നക്ഷത്രഗണങ്ങൾ.

♦ വേട്ടക്കാരൻ
• ഡിസംബർ മാസത്തിൽ സന്ധ്യാസമയത്ത് കിഴക്കൻ ചക്രവാളത്തിൽ കാണാവുന്ന നക്ഷത്രഗണമാണിത്. 
• ഇതിലെ നക്ഷത്രങ്ങളെ തമ്മിൽ യോജിപ്പിച്ചാൽ ഒരു വേട്ടക്കാരന്റെ രൂപം സങ്കല്പിക്കാനാവും. 
• ഗ്രീക്കുകാർ അവരുടെ ഐതീഹ്യത്തിലെ വേട്ടക്കാരനായ ഓറിയോണിന്റെ പേരാണ് ഈ നക്ഷത്രഗണത്തിന് നൽകിയിരിക്കുന്നത്.

♦ സപ്തർഷികൾ
• ദൂരദർശിനിയുടെ സഹായമില്ലാതെ ഏപ്രിൽ മാസത്തിൽ വ്യക്തമായി വടക്കൻ ചക്രവാളത്തിൽ നിരീക്ഷിക്കാൻ കഴിയുന്ന നക്ഷത്രഗണമാണിത്. 
• ഏഴു നക്ഷത്രങ്ങളെ വ്യക്തമായി കാണാവുന്നതിനാലാണ് കൂട്ടത്തിന് ഇന്ത്യയിൽ സപ്തർഷികൾ എന്ന പേരുവന്നത്. 
• വലിയ തവിയുടെ രൂപം സങ്കല്പിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ബിഗ് ഡിപ്പർ എന്നും ഇതിന് പേരു നൽകിയിട്ടുണ്ട്. 
• അർസാ മേജർ എന്ന നക്ഷത്രഗണത്തിന്റെ ഭാഗമായാണ് ഇത് കാണപ്പെടുന്നത്.

♦ നക്ഷത്ര നിരീക്ഷണത്തിന് എന്തൊക്കെ തയ്യാറെടുപ്പുകളാണ് വേണ്ടത്?
• മേഘാവൃതമായ അന്തരീക്ഷമുള്ള ദിവസം ഒഴിവാക്കണം 
• വ്യക്തമായി ആകാശം കാണുന്ന സ്ഥലം തിരഞ്ഞെടുക്കേണ്ടതാണ് 
• കൂടുതൽ പ്രകാശമുള്ള സ്ഥലം തിരഞ്ഞെടുക്കരുത് 

♦ ആകാശ നിരീക്ഷണത്തിന് നമ്മെ സഹായിക്കുന്ന സോഫ്‌റ്റ്‌വെയറുകളുടെ പേര് എഴുതുക. 
കെ-സ്റ്റാർ, സ്റ്റെല്ലേറിയം  

♦ ബഹിരാകാശ നിലയം
ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള പരീക്ഷണശാലയാണ് ബഹിരാകാശ നിലയം.

♦ പരീക്ഷണങ്ങൾക്കും മറ്റുമായി ബഹിരാകാശ നിലയത്തിൽ എത്തുന്നവർക്ക് എന്തൊക്കെ പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരിക? 
• വായു ഇല്ല
• ജലമില്ല
• ഭാരം അനുഭവപ്പെടുന്നില്ല 
• ശബ്ദമില്ല
• ഗുരുത്വാകർഷണമില്ല

♦ രാത്രികാലങ്ങളിൽ ആകാശത്ത് ഏറ്റവും കൂടുതൽ തെളിഞ്ഞും വലുതായും കാണുന്നത് ചന്ദ്രനെയാണല്ലോ. എന്താകും കാരണം?
ഭൂമിയോട് ഏറ്റവും അടുത്തുള്ള ആകാശഗോളമാണ് ചന്ദ്രൻ. അതുകൊണ്ടാണ് രാത്രികാലങ്ങളിൽ ആകാശത്ത് ഏറ്റവും കൂടുതൽ തെളിഞ്ഞും വലുതായും ചന്ദ്രനെ കാണുന്നത്
♦ ചന്ദ്രൻ
• ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളമാണ് ചന്ദ്രൻ. 
• ഭൂമിയെന്ന ഗ്രഹത്തെ ചന്ദ്രൻ ചുറ്റുന്നു.
• ചന്ദ്രൻ ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹമാണ്. 
• സൂര്യപ്രകാശം ചന്ദ്രനിൽ തട്ടി പ്രതിഫലിക്കുന്നതാണ് ചന്ദ്രന്റെ പ്രകാശമായി നാം കാണുന്നത്. 

♦ ചന്ദ്രന്റെ മറ്റുപ്രത്യേകതകൾ എന്തെല്ലാമാണെന്ന് എഴുതൂ.
• ഗോളാകൃതി
• അന്തരീക്ഷമില്ല 
• ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹമാണ്  
 സ്വയം പ്രകാശിക്കുന്നില്ല 
• സ്വയം തിരിയുന്നു 
• ഭൂമിയെ ചുറ്റുന്നു 

♦ എന്താണ് ഉപഗ്രഹങ്ങൾ
ഗ്രഹങ്ങളെ ചുറ്റുന്ന ആകാശഗോളങ്ങളാണ് ഉപഗ്രഹങ്ങൾ. 

♦ ഭൂമിയോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് ---------------
സൂര്യൻ

♦ നക്ഷത്രങ്ങളെയും മറ്റ് ആകാശഗോളങ്ങളെയും എങ്ങനെ വേർതിരിച്ചറിയാം? • സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ. 
• ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സ്വയം പ്രകാശിക്കുന്നില്ല. അവയിൽ പതിക്കുന്ന പ്രകാശം പ്രതിഫലിക്കുന്നതുകൊണ്ടാണ് അവ പ്രകാശിക്കുന്നതായി നമുക്ക് തോന്നുന്നത്. 
• ആകാശം നിരീക്ഷിക്കുമ്പോൾ നക്ഷത്രങ്ങൾ മിന്നുന്നതായും ഗ്രഹങ്ങൾ മിന്നാതെ പ്രകാശിക്കുന്നതായും തോന്നുന്നു.

♦ ബഹിരാകാശ ഗോളങ്ങളായ നക്ഷത്രം, ഗ്രഹം, ഉപഗ്രഹം തമ്മിലുള്ള സാമ്യവ്യത്യാസം പട്ടികപ്പെടുത്തുക.
 നക്ഷത്രം ഗ്രഹം ഉപഗ്രഹം
 • പ്രകൃത്യാലുള്ളതാണ്  • പ്രകൃത്യാലുള്ളതാണ്  • പ്രകൃത്യാലുള്ളതും മനുഷ്യനിർമ്മിതവുമുണ്ട്.
 • സ്വയം പ്രകാശിക്കുന്നു  • സ്വയം പ്രകാശിക്കുന്നില്ല • സ്വയം പ്രകാശിക്കുന്നില്ല.
 • ഭൂമിയിൽ നിന്ന് നോക്കുമ്പോൾ മിന്നിത്തിളങ്ങുന്നതായി തോന്നുന്നു • ഭൂമിയിൽ നിന്ന് നോക്കുമ്പോൾ മിന്നാതെ കാണുന്നു • ഭൂമിയിൽ നിന്ന് നോക്കുമ്പോൾ മിന്നാതെ കാണുന്നു

♦ സൗരയൂഥം
• സൂര്യനും, സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, മറ്റനേകം വസ്തുക്കളും ചേർന്നതാണ് സൗരയൂഥം. 
• ഭൂമിയും സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നു.

♦ എന്താണ് പരിക്രമണപഥം?
ആകാശഗോളങ്ങളുടെ സഞ്ചാരപാതയെ പരിക്രമണപഥം എന്ന് വിളിക്കുന്നു.

♦ സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ട്?
എട്ട് ഗ്രഹങ്ങൾ

♦ സൗരയൂഥത്തിലെ ഗ്രഹങ്ങൾ ഏതെല്ലാമാണെന്ന് എഴുതുക.
ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ.

♦ ഭൂമിയുടെ പരിക്രമണപഥത്തിന്റെ സ്ഥാനം ഏതെല്ലാം ഗ്രഹങ്ങളുടെ പരിക്രമണപഥങ്ങൾക്കിടയിലാണ് ?
ശുക്രൻ, ചൊവ്വ
♦ എന്താണ് കൃത്രിമ ഉപഗ്രഹങ്ങൾ?
ക്യാമറയും മറ്റ് നിരവധി ഉപകരണങ്ങളും ഘടിപ്പിച്ച ചില യന്ത്രസംവിധാനങ്ങൾ മനുഷ്യർ നിർമ്മിച്ച് ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. അവ സദാ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു. ഈ മനുഷ്യനിർമ്മിത യന്ത്രങ്ങളാണ് കൃത്രിമോപഗ്രഹങ്ങൾ. 

♦ ജി. പി. എസ്. (Global Positioning System)
വീടും, സ്കൂളുമൊക്കെ നിൽക്കുന്ന പ്രദേശങ്ങളുടെ ഉപഗ്രഹചിത്രങ്ങൾ നമുക്ക് മൊബൈലിലൂടെയും കമ്പ്യൂട്ടറിലൂടെയും കാണാനാവും. ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്ന കൃത്രിമോപഗ്രഹങ്ങളാണ് ജി. പി. എസ്. 

♦ കൃത്രിമ ഉപഗ്രഹങ്ങൾ നമുക്ക് നൽകുന്ന സേവനങ്ങൾ എന്തൊക്കെയാണ്.?
• വാർത്താവിനിമയം 
• ജി. പി. എസ്.
• കാലാവസ്ഥാ പ്രവചനം.
• ഗതിനിർണയം 
• വിദൂരസംവേദനം 
• ശാസ്ത്രപര്യവേഷണങ്ങൾ
• വിഭവസ്രോതസുകൾ കണ്ടെത്തലും രേഖപ്പെടുത്തലും 
• പ്രതിരോധം

♦ വിവിധ ആവശ്യങ്ങൾക്കായി നമ്മുടെ രാജ്യം വിക്ഷേപിച്ച പ്രധാനപ്പെട്ട കൃത്രിമ ഉപഗ്രഹങ്ങളും അവയുടെ ഉപയോഗങ്ങളും പട്ടികപ്പെടുത്തുക.
കൃത്രിമ ഉപഗ്രഹങ്ങൾപ്രധാന ഉപയോഗം 
• ഇൻസാറ്റ് • വാർത്താവിനിമയം 
• എജ്യുസാറ്റ് • വിദ്യാഭ്യാസം
• ഐ.ആർ.എൻ.എസ്.എസ്• ഗതിനിർണയം 
• കാർട്ടോസാറ്റ്• ഭൗമനിരീക്ഷണം
• ആസ്ട്രോസാറ്റ്• ജ്യോതിശാസ്ത്രപഠനം 
• ജിസാറ്റ്‌ 7, എമിസാറ്റ്  • പ്രതിരോധം
♦ എന്താണ് റോക്കറ്റുകൾ?
ഉപഗ്രഹങ്ങളെയും ബഹിരാകാശ പേടകങ്ങളെയും ബഹിരാകാശത്ത് എത്തിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങളാണ് റോക്കറ്റുകൾ.

♦ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO)
നമ്മുടെ രാജ്യത്തിൻ്റെ ബഹിരാകാശ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ബഹിരാകാശ സ്ഥാപനമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO).

♦ മറ്റ് രാജ്യങ്ങളിലെ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുടെ പേരുകൾ ശേഖരിക്കുക.
• യുഎസ്എ - NASA (നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ)
• യൂറോപ്പ് - ESA (യൂറോപ്യൻ ബഹിരാകാശ ഏജൻസി)
• ജപ്പാൻ - JXA (ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി)
• റഷ്യ - റോസ്കോസ്മോസ് 
• ചൈന - CNSA (ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ)

♦ നമ്മുടെ രാജ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രങ്ങളെക്കുറിച്ചുള്ള ചില വിവരങ്ങൾ നൽകിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾ കണ്ടെത്തി ചേർക്കുക.
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം
• ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം
• കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തുമ്പ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു
• 1963 നവംബർ 21ന് സ്ഥാപിതമായി
• ഭൂമിയുടെ കാന്തിക ഭൂമധ്യരേഖയ്ക്ക് സമീപത്താണ് സ്ഥാനം
• തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ എന്നറിയപ്പെടുന്നു
• വിക്രം സാരാഭായിയുടെ ഓർമ്മയ്ക്കായി 1972 ൽ വിക്രം സാരാഭായി സ്പേസ് സെൻറർ എന്ന പേര് നൽകി

സതീഷ് ധവാൻ സ്പേസ് സെന്റർ (എസ് ഡി എസ് സി)
• ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതി ചെയ്യുന്നു.
• 1971 പ്രവർത്തനമാരംഭിച്ചു.
• രണ്ട് വിക്ഷേപണത്തറകളുണ്ട്.
• ഇപ്പോൾ ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപണങ്ങൾ ഇവിടെയാണ് നടക്കുന്നത്.
• ഭൂമധ്യരേഖയ്ക്ക് അടുത്ത് വരുന്ന സ്ഥലമായതിനാൽ ഉപഗ്രഹവിക്ഷേപണത്തിന് സഹായകമായ അധിക കേന്ദ്രീകൃത ബലം ലഭിക്കുന്നു.
• സതീഷ് ധവാന്റെ ഓർമ്മയ്ക്കായി 2002ൽ സതീഷ് ധവാൻ സ്പേസ് സെന്റർ എന്ന പേര് നൽകി 

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. https://textbooksall.blogspot.com/

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് ?
വിക്രം സാരാഭായ് 

♦ ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ സഞ്ചാരികൾ?
നീൽ ആംസ്ട്രോങ്ങും എഡ്വിൻ (ബസ്) ആൽഡ്രിനും

♦ ഏത് വാഹനത്തിലാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയത്?
അപ്പോളോ 11

♦ അപ്പോളോ 11 എന്ന പേടകം  നിയന്ത്രിച്ചത് ആരായിരുന്നു?
മൈക്കൽ കോളിൻസ്

♦ ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് എന്ന് ?
ജൂലൈ 21, 1969

♦ ഏത് ബഹിരാകാശ ഏജൻസിയാണ് ആദ്യമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ചത് ?
നാസ

♦ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹത്തിൻ്റെ പേര് എന്താണ്?
സ്പുട്നിക് 1 

♦ സ്പുട്നിക് 1 വിക്ഷേപിച്ചത് എന്ന് ?
1957 ഒക്ടോബർ 4

♦ അന്താരാഷ്ട്ര ബഹിരാകാശ വാരമായി വർഷം തോറും ആചരിക്കുന്നത് എപ്പോഴാണ്?
ഒക്ടോബർ 4 മുതൽ 10 വരെ.

ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ
ചന്ദ്രയാൻ എന്ന പേരിൽ നമ്മുടെ രാജ്യം ചാന്ദ്രപര്യവേഷണ ദൗത്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

ചന്ദ്രയാൻ 1
• നമ്മുടെ രാജ്യത്തിന്റെ ആദ്യ ചാന്ദ്രപര്യവേഷണ പേടകമാണ് ചന്ദ്രയാൻ 1. • 2008 ഒക്ടോബർ 22 -ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇത് വിക്ഷേപിച്ചത്. • ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള പരിക്രമണപഥത്തിലൂടെ ചുറ്റിസഞ്ചരിച്ച് ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച് പഠനം നടത്തുകയാണ് ചന്ദ്രയാൻ 1 ചെയ്തത്. 

ചന്ദ്രയാൻ 2
• ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ പേടകമാണ് ചന്ദ്രയാൻ 2. 
• 2019 ജൂലൈ 22 നാണ് ഇത് വിക്ഷേപിച്ചത്. 
• ചന്ദ്രനിൽ ഇറങ്ങി പാറകളുടെയും മണ്ണിന്റെയും പ്രത്യേകതകൾ പഠിക്കുകയായിരുന്നു ലക്ഷ്യം. 

ചന്ദ്രയാൻ 3
• ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യപേടകമാണ് ചന്ദ്രയാൻ 3. 
• 2023 ജൂലൈ 14 -ന് വിക്ഷേപിച്ചു. 
• 2023 ആഗസ്റ്റ് 23 ന് ചന്ദ്രോപരിതലത്തിൽ ലാന്റർ ഇറങ്ങി. 
• അതിൽ നിന്നുള്ള റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പരീക്ഷണങ്ങളിൽ ഏർപ്പെട്ടു.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ കുറിച്ച് വിവരങ്ങൾ ശേഖരിക്കുക 
മംഗൾയാൻ
• 2013 നവംബർ അഞ്ചിന് ഇന്ത്യ വിക്ഷേപിച്ച് ചൊവ്വാ ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ. 
• അനൗദ്യോഗികമായി ഇത് മംഗൾയാൻ എന്നും അറിയപ്പെടുന്നു.
• ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്ര ദൗത്യമാണിത്
• 2014 സെപ്റ്റംബർ 24 മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. 
• ഇതോടെ ചൊവ്വാ ദൗത്യത്തിൽ ഏർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. 

ഗഗൻയാൻ:
• മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമാണ് ഗഗൻയാൻ. 
• ഗഗൻയാൻ ബഹിരാകാശ ദൗത്യം ഇന്ത്യ 2026ലേക്ക് മാറ്റി.

ആദിത്യ L1
• ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ ആദ്യത്തെ ഒബ്സർവേറ്ററി ക്ലാസ് ദൗത്യമാണ് ആദിത്യ L1. 
• സൗരാന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനുള്ള കൊറോണ ഗ്രാഫി ബഹിരാകാശ പേടകം ആണിത്. 
• 2024 സെപ്റ്റംബർ 2നാണ് ആദിത്യ വിക്ഷേപിച്ചത് 


വിലയിരുത്താം

1. ഇന്ത്യൻ ബഹിരാകാശഗവേഷണരംഗത്തെ ചില പ്രധാന ചുവടുവയ്പ്പുകളാണ് ചുവടെ. ബന്ധപ്പെട്ട വർഷങ്ങൾ രേഖപ്പെടുത്തി ഇവ ക്രമത്തിലാക്കിയെഴുതൂ.
1. ഐ.എസ്.ആർ.ഒ നിലവിൽ വന്നു - 1969 ഓഗസ്റ്റ് 15
2. ആര്യഭട്ട -1 വിക്ഷേപണം - 1975 ഏപ്രിൽ 19
3. ഇൻസാറ്റ്-1 വിക്ഷേപണം - 1982 ഏപ്രിൽ 10
4. ചന്ദ്രയാൻ-1 വിക്ഷേപണം - 2008 ഒക്ടോബർ 22
5. മംഗൾയാൻ -1 വിക്ഷേപണം - 2013 നവംബർ 5
6. ആദിത്യ എൽ -1 വിക്ഷേപണം - 2023 സെപ്റ്റംബർ 2

2. താഴെ പറയുന്ന പ്രസ്താവനകൾ ഓരോന്നും ഏതുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തുക. 
• ഭൂമിയുടെ ഉപഗ്രഹം - ചന്ദ്രൻ 
• കാലാവസ്ഥാപ്രവചനത്തിന് സഹായിക്കുന്നു - കൃത്രിമോപഗ്രഹങ്ങൾ
• കൃത്രിമോപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് എത്തിക്കാൻ ഉപയോഗിക്കുന്നു - റോക്കറ്റ്
• ഗ്രഹങ്ങളെ ചുറ്റിക്കൊണ്ടിരിക്കുന്ന ആകാശവസ്തുക്കൾ - ഉപഗ്രഹങ്ങൾ
സ്വയം പ്രകാശിക്കുന്നു - സൂര്യൻ 

തുടർ പ്രവർത്തനങ്ങൾ
 
1. ഈ പദപ്രശ്‍നം പൂർത്തിയാക്കുക. സമാനമായ പുതിയവ നിർമ്മിക്കുക.  
● വലത്തോട്ട് 
1. ചന്ദ്രനിലേക്ക് വനിതകളെ അയക്കാനുള്ള നാസയുടെ പ്രഥമ ദൗത്യം.
2. ആദ്യ കൃത്രിമ ഉപഗ്രഹം.
3. ഒരു ആദ്യകാല ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞൻ 
4 കേരളത്തിലെ ഏക റോക്കറ്റ് വിക്ഷേപണ കേന്ദ്രം.
5. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണദൗത്യം 
● താഴോട്ട് 
1. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ടെലിസ്‌കോപ്പ് 
 ¹ആ ര്‍  ട്ടി  മി  സ് 
 ²സ്  പു    ട് നി ക് 
 ട്രോ ³ ലീ ലി  യോ 
 സാ   തു  മ്പ  
  റ്റ്  ⁵   ന്ദ്ര യാ  


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here