Kerala Syllabus Class 7 സാമൂഹ്യശാസ്ത്രം: Chapter 09 ഭൂമിയെ അറിയാൻ ഭൂപടങ്ങളും ആധുനിക സങ്കേതങ്ങളും - ചോദ്യോത്തരങ്ങൾ | Teaching Manual
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Std 7: സോഷ്യൽ സയൻസ് - അധ്യായം 09: ഭൂമിയെ അറിയാൻ ഭൂപടങ്ങളും ആധുനിക സങ്കേതങ്ങളും - ചോദ്യോത്തരങ്ങൾ
♦ ഏതൊക്കെ സന്ദർഭങ്ങളിലാണ് നാം ഭൂപടങ്ങൾ പ്രയോജനപ്പെടുത്തുന്നത്?
• ഒരു സ്ഥലത്തിന്റെ സ്ഥാനം മനസ്സിലാക്കുന്നതിന്
• ലക്ഷ്യസ്ഥാനത്തേക്കുള്ള വഴികൾ ശാസ്ത്രീയമായി കണ്ടെത്തുന്നതിന്
• ഭൂപ്രകൃതി മനസ്സിലാക്കുന്നതിന്
• പ്രകൃതി വിഭവങ്ങളെ കുറിച്ച് മനസ്സിലാക്കാൻ
♦ ഭൂപടത്തിന്റെയും ഗ്ലോബിന്റെയും ചിത്രങ്ങളാണ് ചുവടെ നൽകിയിട്ടുള്ളത്. അവ നിരീക്ഷിച്ച്, നൽകിയിട്ടുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ അവ തമ്മിലുള്ള വ്യത്യാസങ്ങൾ കണ്ടെത്തൂ. സാമൂഹ്യശാസ്ത്ര ലാബിലുള്ള ഗ്ലോബും ഭൂപടവും കൂടി ഇതിനായി പ്രയോജനപ്പെടുത്തുമല്ലോ.
• ആകൃതി - ഭൂമിയുടെ ഗോളാകൃതിയിലുള്ള ചിത്രീകരണം
• അക്ഷാംശ രേഖാംശ രേഖകൾ - രേഖാംശ രേഖകൾ അർധ വൃത്തങ്ങളായും അക്ഷാംശരേഖകൾ കേന്ദ്രീകൃത വൃത്തങ്ങളായും ചിത്രീകരിക്കുന്നു.
• ഉപയോഗം: ഭൂമിയെ പൂർണ്ണമായും ചിത്രീകരിക്കുന്നതിനാൽ ഭൂമിയെപ്പറ്റിയുള്ള ഒരു സമഗ്രമായ ദൃശ്യബോധം പ്രദാനം ചെയ്യുന്നു
● ഭൂപടം
• ആകൃതി - ഭൂമിയുടെ ദ്വിമാന ചിത്രീകരണം
• അക്ഷാംശ രേഖാംശ രേഖകൾ - രേഖാംശ രേഖകളും അക്ഷാംശ രേഖകളും നേർരേഖകളായി ചിത്രീകരിക്കുന്നു
• ഉപയോഗം: ഒരു നിശ്ചിത പ്രദേശത്തെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും യാത്രയ്ക്കായി വഴികൾ ആസൂത്രണം ചെയ്യുന്നതിനും ഏറെ പ്രയോജനകരം
♦ ഗ്ലോബുകളുടെയും ഭൂപടങ്ങളുടെയും ചില പ്രധാന സവിശേഷതകളാണ് ചുവടെ നൽകിയിട്ടുള്ളത്. അവ ഗ്ലോബുകളുടെ സവിശേഷതകൾ, ഭൂപടങ്ങളുടെ സവിശേഷതകൾ എന്നിങ്ങനെ തരംതിരിച്ച് പട്ടികപ്പെടുത്തൂ.
● ഗ്ലോബുകളുടെ സവിശേഷതകൾ
• ഭൂമിയുടെ യഥാർഥ മാതൃക
• ഭൂമിയുടെ ഗോളാകൃതിയിലുള്ള ചിത്രീകരണം
• ഭൂമിയെ പൂർണ്ണമായും ചിത്രീകരിക്കുന്നതിനാൽ ഭൂമിയെപ്പറ്റിയുള്ള ഒരു സമഗ്രമായ ദൃശ്യബോധം പ്രദാനം ചെയ്യുന്നു.
• രേഖാംശ രേഖകൾ അർധ വൃത്തങ്ങളായും അക്ഷാംശരേഖകൾ കേന്ദ്രീകൃത വൃത്തങ്ങളായും ചിത്രീകരിക്കുന്നു.
• ഒരു പ്രത്യേക പ്രദേശത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഉപകരിക്കുന്നില്ല. (ചെറിയ പ്രദേശങ്ങളുടെ പഠനത്തിനായി ഗ്ലോബുകൾ നിർമ്മിക്കാൻ സാധ്യമല്ല).
● ഭൂപടങ്ങളുടെ സവിശേഷതകൾ
• ഭൂമിയുടെ ദ്വിമാന ചിത്രീകരണം
• ഭൂമിയെ ഭാഗികമായോ പൂർണ്ണമായോ ഒരു പരന്ന പ്രതലത്തിൽ ചിത്രീകരിക്കുന്നത്
• രേഖാംശ രേഖകളും അക്ഷാംശ രേഖകളും നേർരേഖകളായി ചിത്രീകരിക്കുന്നു.
• ഒരു നിശ്ചിത പ്രദേശത്തെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും യാത്രയ്ക്കായി വഴികൾ ആസൂത്രണം ചെയ്യുന്നതിനും ഏറെ പ്രയോജനകരം
• ഒരു നിശ്ചിത പ്രദേശത്തിന്റെ സൂക്ഷ്മവിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കാൻ കഴിയുന്നു.
♦ എന്താണ് ഭൂപടങ്ങൾ?
ഭൂമിയെ പൂർണ്ണമായോ ഭാഗികമായോ ഒരു പരന്ന പ്രതലത്തിൽ ചിത്രീകരിച്ചാണ് ഭൂപടങ്ങൾ നിർമ്മിക്കുന്നത്. ഇത്തരത്തിൽ ചിത്രീകരിച്ചിട്ടുള്ള പരന്ന പ്രതലങ്ങളാണ് ഭൂപടങ്ങൾ.
♦ ഏതൊക്കെ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഭൂപടങ്ങളെ തരംതിരിച്ചിരിക്കുന്നത്?
• ഭൂപടങ്ങൾ നിറവേറ്റുന്ന ധർമ്മം
• ഭൂപടങ്ങൾ തയ്യാറാക്കിയിരിക്കുന്ന അളവ് അഥവാ തോത്
♦ നിങ്ങളുടെ സാമൂഹ്യശാസ്ത്ര ലാബിലെ ഭൂപടങ്ങളുടെ തലക്കെട്ടുകൾ പരിശോധിച്ച് അവ ഏതൊക്കെയെന്ന് പട്ടികപ്പെടുത്തുക.
• രാഷ്ട്രീയ ഭൂപടം
• ഭൂപ്രകൃതി ഭൂപടം
• ഗതാഗത ഭൂപടം
• മണ്ണ് ഭൂപടം
• വിഭവഭൂപടം
• കാലാവസ്ഥാ ഭൂപടം
♦ വിവിധ തരം ഭൂപടങ്ങളും അവയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളും പട്ടികപ്പെടുത്തുക
• രാഷ്ട്രീയ ഭൂപടം - സംസ്ഥാനങ്ങൾ, തലസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, അതിരുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള ഭൂപടങ്ങൾ
• ഭൂപ്രകൃതി ഭൂപടം - ഭൗമോപരിതല സവിശേഷതകളായ പർവതങ്ങൾ, നദികൾ, സമതലങ്ങൾ, പീഠഭൂമികൾ, മരുഭൂമികൾ, സമുദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള ഭൂപടങ്ങൾ
• ഗതാഗത ഭൂപടം - പ്രധാന റോഡുകൾ, ദേശീയ-സംസ്ഥാന പാതകൾ, റെയിൽവേ, ജലഗതാഗത മാർഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള ഭൂപടങ്ങൾ
• മണ്ണ് ഭൂപടം - വിവിധ പ്രദേശങ്ങളിലെ വ്യത്യസ്ത മണ്ണി നങ്ങൾ, മണ്ണിന്റെ ഘടന, ഫലപുഷ്ടി തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള ഭൂപടങ്ങൾ
• വിഭവഭൂപടം - പ്രകൃതിവിഭവങ്ങൾ, കാർഷിക വിഭവങ്ങൾ, ഭൂവിനിയോഗം, സാമ്പത്തിക വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള ഭൂപടങ്ങൾ
• കാലാവസ്ഥാ ഭൂപടം - വിവിധ കാലാവസ്ഥാ മേഖലകൾ, താപനില, അന്തരീക്ഷ സ്ഥിതി തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള ഭൂപടങ്ങൾ
♦ ഭൂപടങ്ങളെ അവ നിർവഹിക്കുന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ പൊതുവെ രണ്ടായി തരംതിരിക്കാം. അവയേതെല്ലാമാണ് ?
● ഭൗതിക ഭൂപടങ്ങൾ - ഭൂപ്രകൃതി, മണ്ണ്, നദികൾ, കാലാവസ്ഥ, നൈസർഗിക സസ്യ ജാലങ്ങൾ തുടങ്ങിയ പ്രകൃതിദത്തമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ.
● സാംസ്കാരിക ഭൂപടങ്ങൾ - മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ. ഉദാഹരണം-രാജ്യങ്ങൾ, സംസ്ഥാനങ്ങൾ, ജില്ലകൾ തുടങ്ങിയ രാഷ്ട്രീയ വിഭാഗങ്ങൾ, റോഡുകൾ, റെയിൽ പാതകൾ, തുറമുഖങ്ങൾ, ജനസംഖ്യാവിതരണം തുടങ്ങിയവ.
♦ ചുവടെ ചേർത്തിട്ടുള്ള ഭൂപടങ്ങളെ ഭൗതിക ഭൂപടങ്ങളെന്നും സാംസ്കാരിക ഭൂപടങ്ങളെന്നും വേർതിരിച്ച് പട്ടികപ്പെടുത്തൂ.
ഭൂപ്രകൃതി ഭൂപടം, മണ്ണ് ഭൂപടം, കാലാവസ്ഥാ ഭൂപടം, നൈസർഗിക സസ്യജാല ഭൂപടം, നദീ വ്യവസ്ഥാ ഭൂപടം, രാഷ്ട്രീയ ഭൂപടം, ജനസംഖ്യ ഭൂപടം, സാമ്പത്തിക ഭൂപടം, ഗതാഗത ഭൂപടം.
ഭൗതിക ഭൂപടം | സാംസ്കാരിക ഭൂപടം |
ഭൂപ്രകൃതി ഭൂപടം | രാഷ്ട്രീയ ഭൂപടം |
മണ്ണ് ഭൂപടം | ജനസംഖ്യ ഭൂപടം |
കാലാവസ്ഥാ ഭൂപടം | സാമ്പത്തിക ഭൂപടം |
നൈസർഗിക സസ്യജാല ഭൂപടം | ഗതാഗത ഭൂപടം |
നദീ വ്യവസ്ഥാ ഭൂപടം | |
♦ വിവിധ ഭൗമോപരിതല സവിശേഷതകളും അവ ചിത്രീകരിച്ചിട്ടുള്ള ഭൂപട ങ്ങളുടെ പേരുകളുമാണ് എ, ബി എന്നീ കോളങ്ങളിൽ നൽകിയിട്ടുള്ളത്. അവയെ ചേരുംപടി ചേർക്കൂ.
എ | ബി |
• മഴയുടെ വിതരണം | • കാർഷിക ഭൂപടം |
• വന വിസ്തൃതി | • ഗതാഗത ഭൂപടം |
• നെൽപ്പാടങ്ങളുടെ വിതരണം | • കാലാവസ്ഥാ ഭൂപടം |
• റോഡ് ശൃംഖല | • നൈസർഗിക സസ്യജാല ഭൂപടം |
ഉത്തരം:
എ | ബി |
• മഴയുടെ വിതരണം | • കാലാവസ്ഥാ ഭൂപടം |
• വന വിസ്തൃതി | • നൈസർഗിക സസ്യജാല ഭൂപടം |
• നെൽപ്പാടങ്ങളുടെ വിതരണം | • കാർഷിക ഭൂപടം |
• റോഡ് ശൃംഖല | • ഗതാഗത ഭൂപടം |
♦ ചുവടെ ചേർത്തിട്ടുള്ള ഭൂപടങ്ങൾ നിരീക്ഷിക്കൂ.
ഒന്നാമത്തെ ഭൂപടത്തിൽ ഇന്ത്യയിലെ മണ്ണിനങ്ങളുടെ വിതരണവും രണ്ടാമത്തേതിൽ ഇന്ത്യയിലെ നൈസർഗിക സസ്യജാലങ്ങളുടെ വിതരണവും ചിത്രീകരിച്ചിരിക്കുന്നു. ഈ രണ്ട് ഭൂപടങ്ങളിലുള്ള വിവരങ്ങളും ഒരേ ഭൂപടത്തിൽ ചിത്രീകരിക്കുകയാണെങ്കിൽ എന്താണ് സംഭവിക്കുക?
രണ്ട് ഭൂപടങ്ങളിലേയും വിവരങ്ങൾ കൂടിക്കലർന്ന് നമുക്ക് ഏറെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും വിവരശേഖരണം കൂടുതൽ സങ്കീർണമാകു കയും ചെയ്യും. അതുകൊണ്ടാണ് പ്രധാന ഭൗമോപരിതല സവിശേഷതകൾ ഓരോന്നും പ്രത്യേക ഭൂപടങ്ങളിലായി ചിത്രീകരിക്കുന്നത്. ഇത്തരത്തിൽ ഒരു പ്രത്യേക വിഷയം മാത്രം പ്രതിപാദിക്കുന്ന ഭൂപടങ്ങളെ വിഷയാധിഷ്ഠിത ഭൂപടങ്ങൾ എന്ന് വിളിക്കുന്നു.
♦ ഒരു അറ്റ്‌ലസ് പരിശോധിച്ച് വിഷയാധിഷ്ഠിത ഭൂപടങ്ങൾ കണ്ടെത്തി അവയുടെ സവിശേഷതകൾ കണ്ടെത്തി എഴുതുക?
• രാഷ്ട്രീയ ഭൂപടം - രാജ്യാതിർത്തികൾ മനസ്സിലാക്കുന്നതിന്
• സൈനിക ഭൂപടം - സൈനിക ആവശ്യങ്ങൾക്ക്
• ചരിത്ര ഭൂപടം - ചരിത്ര പഠനത്തിന്
• ജ്യോതിശാസ്ത്ര ഭൂപടം - വാനനിരീക്ഷണത്തിന്
• ഭൂവിനിയോഗ ഭൂപടം - ഭൂവിനിയോഗം മനസ്സിലാക്കുന്നതിന്
• നൈസർഗിക സസ്യജാല ഭൂപടം - നൈസർഗിക സസ്യജാലത്തെക്കുറിച്ചും
അവയുടെ വിതരണത്തെക്കുറിച്ചും മനസ്സിലാക്കുന്നതിന്
• വ്യാവസായിക ഭൂപടം - വ്യാവസായിക ആവശ്യങ്ങൾക്ക്
• കാർഷിക ഭൂപടം - വിവിധ കാർഷിക വിളകളെക്കുറിച്ച് മനസ്സിലാക്കുന്നതിന്
• ഗതാഗത ഭൂപടം - പ്രധാന റോഡുകൾ, ദേശീയ-സംസ്ഥാന പാതകൾ, റെയിൽവേ, ജലഗതാഗത മാർഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള ഭൂപടങ്ങൾ
• മണ്ണ് ഭൂപടം - വിവിധ പ്രദേശങ്ങളിലെ വ്യത്യസ്ത മണ്ണി നങ്ങൾ, മണ്ണിന്റെ ഘടന, ഫലപുഷ്ടി തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള ഭൂപടങ്ങൾ
• കാലാവസ്ഥാ ഭൂപടം - വിവിധ കാലാവസ്ഥാ മേഖലകൾ, താപനില, അന്തരീക്ഷ സ്ഥിതി തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള ഭൂപടങ്ങൾ
♦ എന്താണ് ഒരു ഭൂപടത്തിന്റെ തോത്?
ഭൂമിയിലെ യഥാർത്ഥ അകലവും ഭൂപടത്തിലെ അകലവും തമ്മിലുള്ള അനുപാതമാണ് ഒരു ഭൂപടത്തിന്റെ തോത്.
♦ തോതിനെ അടിസ്ഥാനമാക്കി ഭൂപടങ്ങളെ എങ്ങനെയാണ് വർഗീകരിച്ചിരിക്കുന്നത് ?
തോതിനെ അടിസ്ഥാനമാക്കി ഭൂപടങ്ങളെ വലിയ തോത് ഭൂപടങ്ങൾ, ചെറിയ തോത് ഭൂപടങ്ങൾ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.
♦ വലിയ തോത് ഭൂപടങ്ങൾ, ചെറിയ തോത് ഭൂപടങ്ങൾ എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
● വലിയ തോത് ഭൂപടങ്ങൾ
വലിയ തോത് ഭൂപടങ്ങൾ ഒരു ചെറിയ പ്രദേശത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ചിത്രീകരിക്കുന്നു.
ഉദാ: ധരാതലീയ ഭൂപടം, വില്ലേജ് ഭൂപടം
തോത് ഉദാ:- 1 cm = ½ km, 1 cm = ¼ km
● ചെറിയ തോത് ഭൂപടങ്ങൾ
ചെറിയ തോത് ഭൂപടങ്ങൾ ഒരു പ്രദേശത്തെ സംബന്ധിച്ച കേവലമായ വിവരങ്ങൾ മാത്രം ചിത്രീകരിക്കുന്നു.
ഉദാ: ലോക ഭൂപടം, ഇന്ത്യയുടെ ഭൂപടം, കേരളത്തിന്റെ ഭൂപടം
തോത് ഉദാ:- 1 cm = 25 km, 1 cm = 10 km
♦ എന്താണ് ഭൂപടവായന?
ഭൂപടങ്ങൾ പരിശോധിച്ച് വിവരങ്ങൾ കണ്ടെത്തുന്നതിനെ അഥവാ ശേഖരിക്കുന്നതിനെ ഭൂപടവായന എന്നാണ് വിളിക്കുന്നത്.
♦ ഭൂപടവായനയ്ക്ക് സഹായകമായ ഘടകങ്ങൾ എന്തൊക്കെയാണ്?
1. തലക്കെട്ട്
2. തോത്
3. ദിക്ക്
4. അക്ഷാംശരേഖ
5. രേഖാംശരേഖ
6. അംഗീകൃത നിറങ്ങൾ/ചിഹ്നങ്ങൾ
7. സൂചിക
• തലക്കെട്ട് - ഒരു ഭൂപടത്തിൽ ചിത്രീകരിച്ചിട്ടുള്ള പ്രധാന ഭൗമോപരിതല സവിശേഷതയെയാണ് തലക്കെട്ട് സൂചിപ്പിക്കുന്നത്.
• തോത് - ഭൂതലത്തിലെ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലവും ഭൂപടത്തിലെ അതേ രണ്ട് സ്ഥലങ്ങളുടെ അകലവും തമ്മിലുള്ള അനുപാതമാണ് തോത്.
• ദിക്ക് - ഭൂപടത്തിൽ ഒരു സ്ഥലത്തിൻ്റെ ദിശ തിരിച്ചറിയാൻ സഹായിക്കുന്നു
• അക്ഷാംശരേഖകളും രേഖാംശരേഖകളും - ഭൂമിയിലെ ഓരോ പ്രദേശത്തിന്റെയും ഭൗമോപരിതല സവിശേഷതയുടെയുമൊക്കെ സ്ഥാനം കൃത്യമായി തിരിച്ചറിയുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും.
• അംഗീകൃത നിറങ്ങൾ/ചിഹ്നങ്ങൾ - ഭൂപടങ്ങളിൽ ഭൂവിവരങ്ങൾ ചിത്രീകരിക്കാൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട നിറങ്ങളും ചിഹ്നങ്ങളുമാണ് ഉപയോഗിക്കുന്നത്.
• സൂചിക - ഭൂപടങ്ങളിലെ നിറങ്ങൾ, ചിഹ്നങ്ങൾ, അടയാളങ്ങൾ തുടങ്ങിയവ ഓരോന്നും എന്തിനെ സൂചിപ്പിക്കുന്നുവെന്ന് കാണിക്കുന്നതാണ് സൂചിക.
♦ ഭൂപടങ്ങളിൽ തോത് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന വ്യത്യസ്ത രീതികൾ എന്തൊക്കെയാണ്?
ഭൂപടങ്ങളിൽ തോത് രേഖപ്പെടുത്താൻ പൊതുവെ മൂന്ന് രീതികൾ ഉപയോഗിക്കുന്നു.
1. പ്രസ്താവനാരീതി (Statement of Scales)
ഭൂപടത്തിൽ ഒരു പ്രസ്താവനയായി തോത് രേഖപ്പെടുത്തുന്നതാണ് പ്രസ്താവനാരീതി.
ഉദാ: 1 സെന്റിമീറ്ററിന് 1 കിലോമീറ്റര്‍ (1cm = 1km)
ഭൂപടത്തിലെ ഓരോ സെന്റീമീറ്ററും ഭൂമിയിലെ 1 കിലോമീറ്ററാണ് എന്ന് ഇതിലൂടെ പെട്ടെന്ന് മനസ്സിലാകും.
2. ഭിന്നകരീതി (Representative Fraction)
ഭൂപടത്തിൽ 'ഒരു സെന്റീമീറ്ററിന് 1 കിലോമീറ്റര്‍' എന്ന പ്രസ്താവനയ്ക്ക് പകരം 1:100000 എന്ന അനുപാത രീതിയിൽ തോത് രേഖപ്പെടുത്തുന്നതാണ് ഭിന്നകരീതി.
ഉദാ: 1: 100000 അല്ലെങ്കില്‍ 1/ 100000
3. രേഖീയ രീതി (Linear Scale)
രേഖീയ രീതി എന്നത് ഭൂപടത്തിൽ ഒരു വരയായി തോത് വരച്ച് രേഖപ്പെടുത്തുന്ന രീതിയാണ്.
♦ RF =1:200000 എന്ന ഭിന്നകരീതിയിലുള്ള തോത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
RF = 1:200000
• ഭൂപടത്തിലെ 1 യൂണിറ്റ് ദൂരം ഭൂമിയുടെ ഉപരിതലത്തിലുള്ള 200000 യൂണിറ്റുകൾക്ക് തുല്യമാണെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
• ഭൂപടത്തിലെ 1cm എന്നത് ഭൂമിയുടെ ഉപരിതലത്തിലുള്ള 2 ലക്ഷം സെൻ്റിമീറ്ററിന് തുല്യമാണ്.
• 2 ലക്ഷം സെൻ്റീമീറ്റർ എന്നത് 2 കി.മീ ആണ്
♦ ചുവടെ ചേർത്തിട്ടുള്ള രൂപരേഖ പരിശോധിച്ച് പട്ടിക പൂർത്തിയാക്കുക
ഭൂവിവരങ്ങൾ | ദിക്ക് |
സ്കൂൾ മൈതാനത്തിന്റെ ഏത് ദിക്കിലായാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത് | വടക്ക് |
സ്കൂൾ കെട്ടിടത്തിന്റെ ഏത് ദിക്കിലാണ് കുടിവെള്ള സംഭരണി സ്ഥിതിചെയ്യുന്നത് | പടിഞ്ഞാറ് |
സ്കൂൾ കെട്ടിടത്തിൽ നിന്നും ഏത് ദിശയിലേക്ക് സഞ്ചരിച്ചാൽ ശൗചാലയത്തിൽ എത്തിച്ചേരാം | കിഴക്ക് |
കിണർ, കുടിവെള്ള സംഭരണിയുടെ ഏത് ദിക്കിലായി സ്ഥിതിചെയ്യുന്നു | തെക്ക് |
♦ വ്യത്യസ്ത നിറങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് ഭൂവിവരങ്ങൾ ചിത്രീകരിച്ചിട്ടുള്ള ഒരു സ്കെച്ച് ആണ് ചുവടെ നൽകിയിട്ടുള്ളത്. സ്കെച്ച് നിരീക്ഷിച്ച് ഓരോ ഭൂവിവരങ്ങളും അവ ചിത്രീകരിക്കാനുപയോഗിക്കുന്ന നിറങ്ങളും ചിഹ്നങ്ങളും തിരിച്ചറിഞ്ഞ് സ്കെച്ചിനോടൊപ്പം നൽകിയിട്ടുള്ള സൂചികയിൽ രേഖപ്പെടുത്തു.
ഉത്തരം:
♦ ഇന്ത്യയുടെ ഭൂപടം പരിശോധിച്ച് ഇന്ത്യയുടെ സ്ഥാനം ഏതൊക്കെ അക്ഷാംശ-രേഖാംശരേഖകൾക്കിടയിലാണെന്ന് കണ്ടെത്തി എഴുതൂ.
• അക്ഷാംശം: 8°4' വടക്കുമുതൽ 37°6' വടക്കുവരെ
• രേഖാംശം: 68°7' കിഴക്കുമുതൽ 97°25' കിഴക്കുവരെ
♦ എന്താണ് വിദൂരസംവേദനം? (Remote Sensing)
ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ കുറിച്ചുള്ള വിവരങ്ങൾ വിദൂരതയിൽ നിന്നും സ്പർശബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന രീതിയാണ് വിദൂരസംവേദനം.
♦ എന്താണ് സംവേദകങ്ങൾ?
വിദൂരസംവേദനത്തിലൂടെ വിവര ശേഖരണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് സംവേദകങ്ങൾ
ഉദാ: ക്യാമറകൾ, സ്കാനറുകൾ
♦ എന്താണ് പ്ലാറ്റുഫോം?
ഭൂവിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങൾ അഥവാ സംവേദകങ്ങൾ (Sensors) ഘടിപ്പിച്ചിട്ടുള്ള പ്രതലങ്ങളെ പ്ലാറ്റുഫോം എന്നുവിളിക്കുന്നു.
ഉദാ: ബലൂണുകൾ, വിമാനങ്ങൾ, കൃത്രിമ ഉപഗ്രഹങ്ങൾ.
♦ വിദൂരസംവേദനത്തിനായുള്ള പ്ലാറ്റുഫോമുകൾ ഏതൊക്കെയെന്ന് കണ്ട ത്തി പട്ടികപ്പെടുത്തൂ.
• ബലൂണുകൾ
• വിമാനങ്ങൾ
• കൃത്രിമ ഉപഗ്രഹങ്ങൾ.
Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. https://textbooksall.blogspot.com/
♦ പ്ലാറ്റ് ഫോം അടിസ്ഥാനമാക്കിയുള്ള വിദൂരസംവേദനം വിദൂരസംവേദന രീതികളും അവയുടെ സവിശേഷതകളും തിരിച്ചറിഞ്ഞ് കുറിപ്പ് തയ്യാറാക്കൂ.
ഭൂവിവരങ്ങൾ ശേഖരിക്കാൻ നാം ആശ്രയിക്കുന്ന പ്ലാറ്റുഫോമുകളുടെ അടിസ്ഥാനത്തിൽ വിദൂരസംവേദനത്തെ മൂന്നായി തരംതിരിക്കാം.
1. ഭൂതല വിദൂരസംവേദനം
2. ആകാശീയ വിദൂരസംവേദനം
3. ഉപഗ്രഹ വിദൂരസംവേദനം
ഭൂതലത്തിൽനിന്നും ഭൗമോപരിതല സവിശേഷതകൾ ക്യാമറകൾ ഉപയോഗിച്ച് പകർത്തുന്ന രീതിയാണ് ഭൂതലവിദൂര സംവേദനം
● ആകാശീയ വിദൂരസംവേദനം
വിമാനത്തിൽ ഉറപ്പിച്ചിട്ടുള്ള ക്യാമറയുടെ സഹായത്തോടെ ആകാശത്തുനിന്നും ഭൗമോപരിതല സവിശേഷതകളുടെ ചിത്രങ്ങൾ പകർത്തുന്ന രീതിയാണ് ആകാശീയ വിദൂര സംവേദനം
● ഉപഗ്രഹ വിദൂരസംവേദനം
കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള സംവേദകങ്ങൾ വഴി ഭൂവിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയയാണ് ഉപഗ്രഹവിദൂരസംവേദനം.
♦ ആധുനിക ലോകത്ത് വിദൂര സംവേദനത്തിന് എന്തൊക്കെ സാധ്യതകളാണുള്ളത്?
• കാലാവസ്ഥാപഠനത്തിന്
• കാർഷിക മേഖലയിലെ പഠനത്തിന്
• പ്രകൃതിവിഭവങ്ങളുടെ ലഭ്യത മനസ്സിലാക്കുന്നതിന്
• വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായ പ്രദേശങ്ങളെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നതിന്
• ഭൂപടനിർമാണത്തിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിന്
• വാർത്താവിനിമയത്തിന്
• സമുദ്രപര്യവേക്ഷണത്തിന്
• ഭൂവിനിയോഗത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന്
♦ എന്താണ് ഭൂവിവര വ്യവസ്ഥ (GIS)?
ഭൂപടവിശകലനം, വിദൂരസംവേദനം തുടങ്ങിയ മാർഗങ്ങളിലൂടെ ശേഖരിക്കുന്ന ഭൂവിവിവരങ്ങളെ വിശകലനം ചെയ്ത് നിഗമനങ്ങൾ രൂപപ്പെടുത്തുവാനും ഭൂപടങ്ങൾ, ഗ്രാഫുകൾ, പട്ടികകൾ മുതലായ ഉൽപന്നങ്ങൾ നിർമ്മിക്കുവാനും കഴിയുന്ന സോഫ്‌റ്റ്‌വെയർ അധിഷ്ഠിത കമ്പ്യൂട്ടർ സാങ്കേതികവിദ്യയാണ് ഭൂവിവരവ്യവസ്ഥ അഥവാ ജി.ഐ.എസ്. (Geographic Information System).
♦ ഭൂവിവര വ്യവസ്ഥയുടെ പ്രവർത്തനം വിശദമാക്കുന്ന ഡയഗ്രമാണ് ചുവടെ നൽകിയിരിക്കുന്നത് നിരീക്ഷിക്കൂ. വിവരങ്ങൾ പട്ടികപ്പെടുത്തുക
• ഒരു ഭൂവിവരവ്യവസ്ഥാ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വിവരങ്ങൾ വിശകലനം ചെയ്യുന്നു
• ഭൂപടങ്ങൾ, ഗ്രാഫുകൾ പട്ടികകൾ, ത്രിമാന മാതൃകകൾ തുടങ്ങിയവ ഉൽപന്നങ്ങളാക്കി മാറ്റുന്നു
• ഉപയോക്താവ് ഉത്പന്നങ്ങൾ ഉപയോഗപ്പെടുത്തുന്നു
♦ ഭൂവിവരവ്യവസ്ഥ കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?
• വ്യവസായം
• വാണിജ്യം
• വിഭവ പരിപാലനം
• ടൂറിസം
• വിദ്യാഭ്യാസം
• വാർത്താവിനിമയം
• കൃഷി
• ആസൂത്രണം
• ജലസേചനം
• ഗതാഗതം
• പ്രകൃതിദുരന്ത നിവാരണം
• നഗരാസൂത്രണം
• അടിയന്തിര സേവനങ്ങൾ
• പൊതുജനാരോഗ്യം
• കാലാവസ്ഥ
• വാണിജ്യ-വിപണനം
♦ എന്താണ് ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.)?
ഭൂമിയിൽ ഒരു വസ്തുവിന്റെ അക്ഷാംശ-രേഖാംശ സ്ഥാനം, അതിന്റെ ഉയരം എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണിത്. ചലിക്കുന്ന വസ്തുവാണെങ്കിൽ അതിന്റെ സ്ഥാനം, സഞ്ചാരദിശ, സഞ്ചാരവേഗത, സമയം എന്നിവയൊക്കെ കൃത്യമായി നിർണയിക്കാൻ ഈ സാങ്കേതികവിദ്യ കൊണ്ട് സാധിക്കും.
♦ ജിപിഎസ് സംവിധാനം പ്രയോജനപ്പെടുത്തുന്ന മേഖലകൾ ഏതെല്ലാം?
• പോലീസ് വാഹനങ്ങളിലും ആംബുലൻസുകളിലും
• മത്സ്യബന്ധന ബോട്ടുകളിൽ
• റെയിൽ, റോഡ്, വ്യോമഗതാഗതം എന്നിവയിൽ
• ഡിസാസ്റ്റർ മാനേജ്മെന്റ് (വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ പാടേ തകർന്ന പ്രദേശത്ത് അടിയന്തിര സഹായം നൽകാൻ)
• വിദ്യാഭ്യാസ മേഖലയിൽ വിവരശേഖരണത്തിനും പഠനത്തിനും
• പരിസ്ഥിതി സംരക്ഷണം (വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വന്യജീവികൾക്ക് ജി.പി.എസ്. പട്ട ഘടിപ്പിക്കുന്നു).
👉 Std 7 New TextBook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments