Kerala Syllabus Class 5 സാമൂഹ്യശാസ്ത്രം: Chapter 09 തുല്യതയിലേക്ക് - ചോദ്യോത്തരങ്ങൾ | Teaching Manual
Questions and Answers for Class 5 സോഷ്യൽ സയൻസ് - തുല്യതയിലേക്ക് - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 09 Towards Equality - Teaching Manual | Teachers Handbook
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Std 5: സോഷ്യൽ സയൻസ് - അധ്യായം 09: തുല്യതയിലേക്ക് - ചോദ്യോത്തരങ്ങൾ
♦ റേഷൻ കാർഡുകളുടെ നിറങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാവാം?
എന്തൊക്കെയാകാം?
• വ്യത്യസ്തതരം തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് വ്യത്യസ്തവരുമാനം ലഭിക്കുന്നു.
• കൂടുതൽ കൃഷിഭൂമിയുളളവർക്ക് കൂടുതൽ വരുമാനം ലഭിക്കുന്നു.
• ഓരോരുത്തരുടേയും കഴിവുകൾ വ്യത്യസ്തമാണ്. കഴിവിനനുസരിച്ച് വരുമാനം വ്യത്യസ്തമാണ്.
• ഓരോരുത്തരും നേടുന്ന വിദ്യാഭ്യാസയോഗ്യതയ്ക്കും നൈപുണികൾക്കുമനുസരിച്ച് വിവിധ തൊഴിൽ മേഖലകളിൽ എത്തുകയും വ്യത്യസ്ത വരുമാനം ലഭിക്കുകയും ചെയ്യുന്നു.
♦ പീലിയുടെ ഗ്രാമത്തിൽ നിന്നും തിരിച്ചെത്തിയ നീനുവിന്റേയും വിക്കിയുടേയും ചിന്തകൾ ശ്രദ്ധിച്ചില്ലേ? രണ്ടു കുടുംബങ്ങളുടേയും വരുമാന സ്രോതസ്സുകൾ വ്യത്യസ്തമല്ലേ. രണ്ടു കുടുംബങ്ങളുടേയും വരുമാനസ്രോതസ്സുകൾ പട്ടികപ്പെടുത്തുക.
♦ ഒരു പഞ്ചായത്തിലെ വിവിധ കുടുംബങ്ങളുടെ ഏകദേശ മാസവരുമാന കണക്കാണ് പട്ടികയിൽ നൽകിയിട്ടുളളത്. പട്ടിക നിരീക്ഷിച്ച് ഏറ്റവും ഉയർന്ന വരുമാനമുള്ള കുടുംബവും ഏറ്റവും താഴ്ന്ന വരുമാനമുളള കുടുംബവും ഏതാണെന്ന് എഴുതുക.
വിവിധ കുടുംബങ്ങളുടെ വരുമാനം (ഏകദേശം)
♦ കുടുംബവരുമാന വ്യത്യാസത്തിന്റെ കാരണങ്ങൾ എന്തൊക്കെയാവാം?
• തൊഴിലിൽ നിന്നുള്ള വരുമാനത്തിന്റെ വ്യത്യാസം.
• വരുമാനസ്രോതസ്സുകളുടെ വ്യത്യാസം.
♦ താഴെനൽകിയിരിക്കുന്ന ചിത്രങ്ങളിൽ വിവിധ വ്യക്തികൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലുകൾ എന്തൊക്കെയാണ്.
• അധ്യാപനം
• നിർമ്മാണപ്രവർത്തനം
• ചുമട്ടുതൊഴിൽ
• കച്ചവടം
♦ വ്യക്തികൾ വ്യത്യസ്ത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടായിരിക്കാം?
• വിദ്യാഭ്യാസം
• വിഭവങ്ങളുടെ ലഭ്യത
• പരിശീലനം
• കായികക്ഷമത
♦ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഒരേ വരുമാനമാണോ ലഭിക്കുക?
അല്ല, വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തൊഴിലിന്റെ സ്വഭാവമനുസരിച്ച് വരുമാനത്തിലും വ്യത്യാസമുണ്ടാകും.
♦ ഒരു കുടുംബത്തിന്റെ വരുമാന മാർഗങ്ങൾ എന്തൊക്കെയാണ്?
• കൃഷി
• സർക്കാർ ജോലി
• ബിസിനസ്സ്
• സ്വയം തൊഴിലുകൾ
• ബാങ്ക് നിക്ഷേപം
• ഓഹരിനിക്ഷേപം
• ആസ്തികൾ
♦ കുടുംബവരുമാനം വ്യത്യാസപ്പെടുന്നതിന് വരുമാനസ്രോതസ്സുകൾ കാരണമാകുന്നുണ്ടോ?
വരുമാനസ്രോതസ്സുകളിൽ ഉണ്ടാകുന്ന വ്യത്യാസം കുടുംബവരുമാനം വ്യത്യാസപ്പെടുന്നതിന്റെ പ്രധാന കാരണമാണ്. ബാങ്ക് നിക്ഷേപം, ഓഹരി നിക്ഷേപം, ആസ്തികൾ എന്നിവ വിവിധ വരുമാനസ്രോതസ്സുകളാണ്. വരുമാനസ്രോതസ്സിലുള്ള വ്യത്യാസമനുസരിച്ച് വരുമാനത്തിലും വ്യത്യാസമുണ്ടാകും.
♦ നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കുടുംബവരുമാനം എത്രത്തോളം സ്വാധീനം ചെലുത്തുന്നു?
വരുമാനസ്രോതസ്സിലുള്ള വ്യത്യാസമനുസരിച്ച് കുടുംബവരുമാനത്തിലും വ്യത്യാസമുണ്ടാകും. ഉയർന്ന വരുമാനമുളളവർക്ക് കൂടുതൽ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നു. എന്നാൽ, താഴ്ന്ന വരുമാനമുള്ളവർക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങൾപോലും പല അവസരങ്ങളിലും നിറവേറ്റാൻ സാധിക്കാതെവരുന്നു.
♦ വരുമാനലഭ്യതയുടെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ എങ്ങനെ തരംതിരിക്കാം?
വരുമാനലഭ്യതയുടെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ മൂന്നായി തരംതിരിക്കാം
• ഉയർന്ന വരുമാനമുള്ള കുടുംബങ്ങൾ
• ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾ
• താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾ
♦ സമൂഹത്തിൽ അസമത്വം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാം?
• സമൂഹത്തിലെ വിഭവങ്ങളുടെ തുല്യമല്ലാത്ത വിതരണം
• തൊഴിലിലും വരുമാനത്തിലുമുണ്ടാകുന്ന അസമത്വം
♦ ഏതൊക്കെ തരത്തിലുള്ള അസമത്വങ്ങളാണ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത് ?(പാഠപുസ്തകം പേജ്: 154)
• സാമ്പത്തിക അസമത്വം
• ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള അവസരമില്ലായ്മ
• വസ്ത്രധാരണത്തിലെ അസമത്വം
• വിദ്യാഭ്യാസ നിഷേധം
• സാമൂഹിക അസമത്വം
• ജാതിവിവേചനം
♦ തൊഴിൽ, വരുമാനം എന്നിവയ്ക്കു പുറമെ മറ്റേതെല്ലാം മേഖലകളിൽ അസമത്വം നിലനിൽക്കുന്നു ?
• ജാതി
• മതം
• വർണം
• വർഗം
• ലിംഗപദവി
♦ എന്താണ് സാമൂഹിക അസമത്വം?
• സാമൂഹികമായി എല്ലാ ജനവിഭാഗങ്ങളും തുല്യരല്ലാത്ത അവസ്ഥയാണ് സാമൂഹിക അസമത്വം.
• പദവി, അവകാശങ്ങൾ, അവസരങ്ങൾ എന്നിവയിൽ തുല്യമല്ലാത്ത അവസ്ഥ സാമൂഹിക അസമത്വം സൃഷ്ടിക്കുന്നു.
♦ സാമൂഹിക അസമത്വത്തിന് ഇടയാക്കുന്ന കാരണങ്ങളും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളും പട്ടികപെടുത്തുക.
• ശാന്തിയുടെ കുടുംബം തീരദേശത്താണ് താമസിക്കുന്നത്
• കെട്ടുറപ്പുളള വീടില്ലാത്തതിനാൽ കടലാക്രമണം രൂക്ഷമാകുമ്പോൾ അവർ
ഭീതിയിലാണ്.
• ആകാശിന്റെ കുടുംബം മലയോരമേഖലയിലാണ് താമസിക്കുന്നത്
• വാഹനസൗകര്യം കുറവായതിനാൽ സ്കൂളിൽ പോകാൻ പ്രയാസമനുഭവിക്കുന്നു
♦ സാമൂഹികപുരോഗതി സാധ്യമാകുന്നത് എങ്ങനെയാണ്?
• എല്ലാ ജനവിഭാഗങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടുമ്പോഴാണ് സാമൂഹികപുരോഗതി സാധ്യമാകുന്നത്.
• ഇതിനായി വിദ്യാഭ്യാസസംരംഭങ്ങൾ, സാമൂഹികനീതിക്കും തുല്യാവകാശങ്ങൾക്കും വേണ്ടിയുള്ള പദ്ധതികൾ എന്നിവ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നു.
♦ അസമത്വം നേരിടുന്ന ജനവിഭാഗങ്ങൾക്കായി സർക്കാർ ഏതൊക്കെ മേഖലകളിലാണ് ഇടപെടുന്നത്?
അസമത്വം നേരിടുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കുന്നതിന് വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു.
♦ എന്താണ് ക്ഷേമപെൻഷനുകൾ?
• സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്ന ജനവിഭാഗങ്ങൾക്കും ദുർബലവിഭാഗങ്ങൾക്കും സാമ്പത്തികസഹായം നൽകുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള സാമൂഹികസുരക്ഷാപദ്ധതികളാണ് ക്ഷേമപെൻഷനുകൾ.
• മുതിർന്ന പൗരർ, ഭിന്നശേഷിക്കാർ, വിധവകൾ, 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾ, കർഷകത്തൊഴിലാളികൾ മുതലായവരാണ് ക്ഷേമപെൻഷനുകളുടെ പ്രധാന ഗുണഭോക്താക്കൾ.
♦ സർക്കാർ നടപ്പിലാക്കുന്ന വിവിധ ക്ഷേമപെൻഷനുകൾ ഏതൊക്കെയാണ്?
• കര്‍ഷക തൊഴിലാളി പെന്‍ഷന്‍
• വാര്‍ദ്ധക്യകാല പെന്‍ഷന്‍
• ഡിസബിലിറ്റി പെന്‍ഷന്‍
• ദേശീയ വിധവ പെന്‍ഷന്‍
♦ വിദ്യാർഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൾ ഏതൊക്കെയെന്ന് കണ്ടെത്തി പട്ടികപ്പെടുത്തു
• പ്രീ-മെട്രിക്ക് സ്കോളർഷിപ്പ്
• പോസ്റ്റ്-മെട്രിക്ക് സ്കോളർഷിപ്പ്
• മെറിറ്റ് സ്കോളര്‍ഷിപ്പ്
• നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ്
• ടി.എച്ച്. മുഹമ്മദ്കോയ സ്കോളർഷിപ്പ്
• ഒറ്റപെൺകുട്ടിക്ക് സ്കോളർഷിപ്പ്
• പട്ടികജാതി-പട്ടികവർഗ്ഗ സ്കോളർഷിപ്പുകൾ
♦ അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന സംവിധാനങ്ങൾ ഏതൊക്കെ?
• പൊതുവിതരണ കേന്ദ്രങ്ങൾ
• മാവേലിസ്റ്റോർ
• നീതിസ്റ്റോർ
♦ ദാരിദ്ര്യ ലഘൂകരണത്തിനും സാമൂഹികഅസമത്വം കുറയ്ക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ പട്ടികപ്പെടുത്തുക
• മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി
• ലൈഫ്‌മിഷൻ
• വിദ്യാവാഹിനി
• തീരമൈത്രി
• കൈവല്യ
• ജനനീജന്മരക്ഷ
• പ്രതിഭാതീരം
• ഗോത്രബന്ധു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി
• ഗ്രാമീണമേഖലയിൽ അധിവസിക്കുന്ന ഏതൊരു കുടുംബത്തിനും ഒരു സാമ്പത്തികവർഷം 100 ദിവസത്തിൽ കുറയാത്ത അവിദഗ്ധ കായികതൊഴിൽ ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു.
• 18 വയസ്സിന് മുകളിലുള്ള വ്യക്തികളാണ് ഇതിന്റെ ഗുണഭോക്താക്കൾ.
• കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ദാരിദ്ര്യ നിർമ്മാർജന പദ്ധതിയാണിത്.
ലൈഫ് മിഷൻ
• കേരളത്തിലെ എല്ലാ ഭൂരഹിതർക്കും ഭൂരഹിത ഭവനരഹിതർക്കും ഭവനം പൂർത്തിയാക്കാത്തവർക്കും നിലവിലുള്ള പാർപ്പിടം വാസയോഗ്യമല്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുക എന്നതാണ് സമ്പൂർണ്ണ പാർപ്പിട പദ്ധതി (ലൈഫ്) യുടെ ലക്ഷ്യം.
• കേന്ദ്ര-കേരള സർക്കാരു കൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്.
തീരമൈത്രി
• മത്സ്യത്തൊഴിലാളി സമൂഹത്തിലെ കുടുംബങ്ങളിലെ വനിതകളെ സംരംഭകരാക്കി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി ചെറുകിട തൊഴിൽ സംരംഭങ്ങളുടെ വികസനപദ്ധതി കേരള സർക്കാർ നടപ്പിലാക്കി വരുന്നു.
• കേരളത്തിലുടനീളം നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളി വനിതകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തുന്നതിന് സാധിക്കും.
കൈവല്യ
• ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയാണിത്.
• അവസരതുല്യത, സാമൂഹിക ഉൾച്ചേർക്കൽ എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
വിദ്യാവാഹിനി
• ഗോത്രസമൂഹത്തിലെ വിദ്യാർഥികൾക്ക് സ്കൂളിൽ പോയിവരാൻ വാഹനസൗകര്യം ഒരുക്കുന്ന പദ്ധതിയാണ് വിദ്യാവാഹിനി.
• കുട്ടികളുടെ യാത്രാസൗകര്യം ഉറപ്പുവരുത്തി കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഗോത്രവിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്കും അമ്മമാർക്കും പോഷകാഹാരം ലഭിക്കുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി.
ജനനി ജന്മരക്ഷ
തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി.
പ്രതിഭാതീരം
ഗോത്രവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ ഭാഷാപ്രശ്നം പരിഹരിക്കുക, കൊഴിഞ്ഞുപോക്ക് തടയുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഗോത്രഭാഷയിലും മലയാളത്തിലും പരിജ്ഞാനമുള്ള യോഗ്യരായ ഗോത്രവിഭാഗക്കാരെ പ്രൈമറി സ്കൂളുകളിൽ അധ്യാപകരായി നിയമിക്കുന്ന കേരള സർക്കാർ പദ്ധതി.
ഗോത്രബന്ധു
♦ താഴെ നൽകിയിട്ടുള്ള പട്ടിക പൂർത്തിയാക്കുക
പപദ്ധതികൾ | ഗുണഭോക്താക്കൾ | സവിശേഷതകൾ |
---|---|---|
• മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി | • ഗ്രാമീണമേഖലയിലെ18 വയസ്സിന് മുകളിലുള്ളവർ | • ഓരോ കുടുംബത്തിനും ഒരു സാമ്പത്തികവർഷം 100 ദിവസത്തിൽ കുറയാത്ത തൊഴിൽ നൽകുന്നു |
• ലൈഫ് മിഷൻ | • ഭൂരഹിതർ, ഭൂരഹിത ഭവനരഹിതർ, ഭവനം പൂർത്തിയാക്കാത്തവർ, നിലവിലുള്ള പാർപ്പിടം വാസയോഗ്യമല്ലാത്തവർ | • വീട് ലഭ്യമാക്കുന്നു |
• വിദ്യാവാഹിനി | • ഗോത്രസമൂഹത്തിലെ വിദ്യാർഥികൾ | • സ്കൂളിൽ പോയിവരാൻ വാഹനസൗകര്യം ഒരുക്കുന്നു |
• തീരമൈത്രി | • വനിതാ മത്സ്യത്തൊഴിലാളി | • മത്സ്യത്തൊഴിലാളി വനിതകളുടെ സാമൂഹിക - സാമ്പത്തിക ഉന്നമനം |
• കൈവല്യ | • ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾ | • അവസരതുല്യത |
👉 Std 5 New Textbook (pdf) - Click here
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments