Kerala Syllabus Class 5 അടിസ്ഥാനശാസ്ത്രം: Chapter 07 ഇന്ദ്രിയജാലം - ചോദ്യോത്തരങ്ങൾ | Teaching Manual
Questions and Answers for Class 5 Basic Science (Malayalam Medium) Magic of Senses | Text Books Solution Basic Science (Malayalam Medium) Chapter 07 ഇന്ദ്രിയജാലം. ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
ഇന്ദ്രിയജാലം - ചോദ്യോത്തരങ്ങൾ
♦ ചിത്രീകരണം പരിശോധിച്ച് താഴെപ്പറയുന്ന പട്ടിക പൂർത്തിയാക്കുക (പാഠപുസ്തക പേജ്: 123)
• കണ്ണുകൾ - കാഴ്ച
• ത്വക്ക് - സ്പർശം
• ചെവികൾ - കേൾവി
• മൂക്ക് - ഗന്ധം
• നാവ് - രുചി
♦ എന്താണ് ജ്ഞാനേന്ദ്രിയങ്ങൾ?
• ചുറ്റുപാടുകളെ മനസ്സിലാക്കുന്നതിന് സഹായിക്കുന്ന വിവിധതരം അവയവങ്ങൾ ജന്തുക്കൾക്കുണ്ട്. ഈ അവയവങ്ങളാണ് ജ്ഞാനേന്ദ്രിയങ്ങൾ.
• കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നിവയാണ് മനുഷ്യരുടെ ജ്ഞാനേന്ദ്രിയങ്ങൾ.
♦ ജീവികളെ അവയുടെ കണ്ണുകളുടെ സ്ഥാനത്തിൻ്റെ അടിസ്ഥാനത്തിൽ കൂട്ടങ്ങളാക്കു.
തലയുടെ മുൻവശത്ത് കണ്ണുകളുള്ളവ | തലയുടെ വശങ്ങളിൽ കണ്ണുകളുള്ളവ |
---|---|
• പൂച്ച • നായ • മൂങ്ങ • കഴുകൻ • കടുവ | • മുയൽ • മത്സ്യം • മാൻ • കുതിര • പ്രാവ് |
♦ കണ്ണിന്റെ സവിശേഷതകൾ എങ്ങനെയാണ് ജീവികൾക്ക് സഹായകമാകുന്നത്?
• തലയുടെ മുൻവശത്ത് കണ്ണുകളുള്ള ജീവികൾക്ക് വസ്തുവിന്റെ സ്ഥാനവും അകലവും കൃത്യമായി തിരിച്ചറിയാൻ കഴിയുന്നു. കടുവ, സിംഹം തുടങ്ങിയ ജീവികളുടെ ഈ പ്രത്യേകത അവയെ ഇരപിടിക്കാൻ സഹായിക്കുന്നു.
• തലയുടെ വശങ്ങളിൽ കണ്ണുകളുള്ള ജീവികൾക്ക് രണ്ടുവശങ്ങളിലുമുള്ള കാഴ്ച സാധ്യമാകുന്നു. മാൻ, മുയൽ തുടങ്ങിയ ജീവികൾക്ക് ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഈ പ്രത്യേകത സഹായിക്കുന്നു.
♦ ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
• കണ്ണിൽ വേദന.
• ചുവപ്പ്
• ചൊറിച്ചിൽ
• വീർത്ത കണ്പോളകൾ
• പുകച്ചിൽ
• കണ്ണിൽ നിന്നും വെള്ളം വരിക
• ലൈറ്റ് സെൻസിറ്റിവിറ്റി
♦ നിങ്ങൾക്ക് അറിയാവുന്ന മറ്റ് നേത്രരോഗങ്ങൾ ഏതാണ്?
• തിമിരം
• ഗ്ലോക്കോമ
• നിശാന്ധത
• വർണ്ണാന്ധത
• ഹ്രസ്വദൃഷ്ടി
• ദീർഘദൃഷ്ടി
• ആസ്റ്റിഗ്മാറ്റിസം
♦ കാഴ്ച പരിശോധനകൾക്കായി ഉപയോഗിക്കുന്ന ചാർട്ട്
സ്നെല്ലെൻ ചാർട്ട്
♦ കാഴ്ചയ്ക്ക് വെല്ലുവിളി നേരിടുന്ന വ്യക്തികൾ എങ്ങനെയാണ് ചുറ്റുപാടുകളെ തിരിച്ചറിയുന്നത്?
• മറ്റ് ഇന്ദ്രിയങ്ങളെ കൂടുതൽ പ്രയോജനപ്പെടുത്തിയാണ് അവർ ചുറ്റുപാടുകളെ അറിയുന്നത്. (ഉദാ: ശബ്ദം തിരിച്ചറിഞ്ഞും തൊട്ടുനോക്കിയും)
• ശബ്ദം കേട്ട് ആളുകളെ തിരിച്ചറിയുന്നു.
• തൊട്ടുനോക്കി കറൻസി നോട്ടുകളും നാണയങ്ങളും തിരിച്ചറിയുന്നു.
• പച്ചക്കറികളും പഴങ്ങളും അവയുടെ ആകൃതിയും മണവും കൊണ്ട് തിരിച്ചറിയുന്നു
♦ ഏതെല്ലാം സവിശേഷതകളാണ് നോട്ട് തിരിച്ചറിയാൻ കാഴ്ച വെല്ലുവിളി നേരിടുന്നവരെ സഹായിക്കുന്നത്? ഒരു കുറിപ്പ് തയ്യാറാക്കുക.
• നോട്ടുകളിലെ വശങ്ങളിലുള്ള ടാക്ടേൽ വരകളും വലിപ്പ് വ്യത്യാസവും ആണ് കാഴ്ചവെല്ലുവിളി നേരിടുന്നവരെ അവ തിരിച്ചറിയാൻ സഹായിക്കുന്നത്.
• 100 രൂപ നോട്ടിൽ രണ്ട് വശത്തും മധ്യഭാഗത്ത് 4 വരകൾ, ആ 4 വരകളിൽ രണ്ടെണ്ണം കഴിഞ്ഞ് ഒരു ചെറിയ വിടവുണ്ട്.
• 200 രൂപ നോട്ടിലും 4 വരകൾ ഉണ്ട് പക്ഷേ വരകൾക്കിടയിൽ ചെറിയ ഒരു വൃത്തം ആണുള്ളത്
• 500 രൂപ നോട്ടിൽ 5 വരകൾ ഉണ്ട്
♦ ചിത്രങ്ങൾ നോക്കൂ.
● തീവണ്ടിയിലെ സീറ്റ് നമ്പർ
കാഴ്ച വെല്ലുവിളി നേരിടുന്നവർക്കായി ട്രെയിനുകളിലെ സീറ്റ് നമ്പറുകൾ ബ്രെയ്‌ലിയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
● ഫുട്പാത്തിലെ ടൈൽ
കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് സ്പർശനത്തിലൂടെ പാത തിരിച്ചറിയുന്നതിനായി ഫുട്പാത്തിലെ ടൈലുകൾ മുകൾഭാഗത്ത് പരുക്കൻ വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
♦ മൊബൈൽ ഫോൺ, വാച്ച്, കംപ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങളുടെ എന്തെല്ലാം പ്രത്യേകതകളാണ് കാഴ്ച വെല്ലുവിളി നേരിടുന്നവരെ സഹായിക്കുന്നത്?
വാച്ച് - ടാക്ടൈയിൽ വാച്ച്, ടോക്കിംഗ് വാച്ച്
മൊബൈൽ - ലുക്ക്ഔട്ട് ആപ്പ്, ടോക്ക്ബാക്ക് ആപ്പ്
കമ്പ്യൂട്ടറുകൾ - ടാക്ടൈയിൽ കീബോർഡ്, ജാസ് (JAWS), ഓർബിറ്റ് റീഡർ
♦ കാഴ്ച വെല്ലുവിളി നേരിടുന്നവരെ സഹായിക്കാൻ ലഭ്യമായ വിവിധ സംവിധാനങ്ങൾ ഏതൊക്കെയാണ്?
• വൈറ്റ് കെയിൻ
• സ്മാർട്ട് കെയിൻ
• ബ്രെയിൽ അക്ഷരങ്ങൾ
• ബ്രെയിൽ സ്ലേറ്റ്
• ടാക്ടൈയിൽ വാച്ച്
• ടാക്ടൈയിൽ കീബോർഡ്
• ടോക്കിംഗ് വാച്ച്
• ഓർബിറ്റ് റീഡർ
• ജാസ് (JAWS)
• ലുക്ക്ഔട്ട് ആപ്പ്
• ടോക്ക്ബാക്ക് ആപ്പ്
• അബാക്കസ്
• ടെയ്‌ലർ ഫ്രെയിം
♦ കണ്ണുകളുടെ ആരോഗ്യത്തിന് നാം പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ എന്തെല്ലാമാണ് ?
• കണ്ണുകൾ തിരുമ്മാതിരിക്കുക.
• മങ്ങിയ വെളിച്ചത്തിൽ ടി.വി കാണാതിരിക്കുക.
• കണ്ണിനുള്ളിൽ സ്പർശിക്കാതിരിക്കുക.
• ദീർഘസമയം മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടിവി തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
• മറ്റുള്ളവർ ഉപയോഗിച്ച തൂവാലകൾ ഉപയോഗിക്കാതിരിക്കുക.
• ആവശ്യത്തിന് വെളിച്ചം ലഭിക്കുന്ന സ്ഥലത്തിരുന്ന് വായിക്കുക.
• കണ്ണിന്റെ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാൻ ഇടയ്ക്കിടെ കാഴ്ച പരിശോധന നടത്തുക.
• ഇലക്കറികളും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആഹാരം കഴിക്കുക.
♦ മുത്തശ്ശൻ നിർദേശിച്ചത് ശരിയായ പരിഹാരമാണോ? ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ എന്താണ് ചെയ്യേണ്ടത്?
♦ എന്തെല്ലാം പ്രശ്നങ്ങളാണ് ചെവിക്കുണ്ടാവുന്നത്. ചെവിയെ സംരക്ഷിക്കാൻ നാം എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
• പെൻസിൽ തീപ്പെട്ടി കൊള്ളി തുടങ്ങിയ ഒരു വസ്തുവും ചെവിയിൽ ഇടരുത്. • ചെവിക്ക് മുകളിൽ അടിക്കരുത്.
• അശുദ്ധമായ വെള്ളത്തിൽ നീന്തി കുളിക്കരുത്.
• ചെവിയിൽ ഉപ്പുവെള്ളം, എണ്ണ തുടങ്ങിയ ഒരു ദ്രാവകങ്ങളും ഒഴിക്കരുത്.
• വലിയ ശബ്ദങ്ങൾ തുടർച്ചയായി കേൾക്കരുത്.
♦ എന്താണ് ശ്രവണസഹായികൾ?
• കേൾവിക്കുറവിൻ്റെ പ്രശ്നം പരിഹരിക്കാനുള്ള ഉപകരണങ്ങളാണ് ശ്രവണസഹായികൾ.
• ശബ്‌ദത്തിൻ്റെ അളവും വ്യക്തതയും വർദ്ധിപ്പിക്കാൻ ശ്രവണസഹായികൾ ഉപയോഗിക്കുന്നു.
♦ മൂക്കിനുള്ളിൽ എപ്പോഴും ഈർപ്പം അനുഭവപ്പെടുന്നതിന്റെ കാരണം എന്ത്?.
മൂക്കിനുള്ളിൽ ഒരു സ്രവം ഉൽപാദിപ്പിക്കപ്പെടുന്നതാണ് ഇതിനു കാരണം.
♦ മൂക്കിനുള്ളിൽ ഒരു സ്രവം ഉൽപാദിപ്പിക്കപ്പെടുന്ന സ്രവത്തിന്റെ ധർമ്മം എന്താണ്?
മൂക്കിലെത്തുന്ന പൊടിപടലങ്ങളും രോഗാണുക്കളും നീക്കം ചെയ്യലാണ് ഈ സ്രവത്തിന്റെ ധർമ്മം.
♦ ജലദോഷം ഉണ്ടാകുമ്പോൾ മണമറിയാൻ കഴിയാത്തത് എന്തുകൊണ്ട്?
• വൈറസ് ബാധ ഉണ്ടാകുമ്പോൾ മൂക്കിനുള്ളിൽ കൂടുതൽ സ്രവം ഉൽപാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ജലദോഷം.
• കൂടുതൽ സ്രവം ഉണ്ടാകുമ്പോൾ മണമറിയാൻ സഹായിക്കുന്ന കോശങ്ങളിലേക്ക് ഗന്ധകണികകൾ എത്താതാവും. അതുകൊണ്ടാണ് മണമറിയാത്തത്.
♦ മൂക്കിന്റെ സംരക്ഷണത്തിനായി എന്തെല്ലാം ശ്രദ്ധിക്കണം?
• മൂക്കിൽ യാതൊരുവിധ വസ്തുക്കളും ഇടരുത്.
• ശക്തിയായി മൂക്ക് ചീറ്റരുത്.
• അശുദ്ധജലത്തിൽ മുങ്ങിക്കുളിക്കരുത്
♦ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കിൽനിന്നും വായിൽനിന്നും സ്രവകണികകൾ മറ്റുളളവരുടെ ശരീരത്തിൽ വീഴാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം?
• വൃത്തിയുള്ള തൂവാലകൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കുക.
• ഒരാൾ ഉപയോഗിച്ച തൂവാല മറ്റുള്ളവർ ഉപയോഗിക്കരുത്.
• മാസ്ക് ധരിക്കുക
♦ നന്നായി ചവച്ചരച്ച് കഴിക്കുമ്പോഴാണോ അല്ലാത്തപ്പോഴാണോ ഭക്ഷണ പദാർഥങ്ങളുടെ ശരിയായ രുചി അറിയാൻ കഴിയുന്നത്? എന്തുകൊണ്ട്?
• നന്നായി ചവച്ചരച്ച് കഴിക്കുമ്പോഴാണ് ഭക്ഷണ പദാർഥങ്ങളുടെ ശരിയായ രുചി അറിയാൻ കഴിയുന്നത്
• ഭക്ഷണപദാർഥങ്ങൾ ഉമിനീരിലലിഞ്ഞ് നാവിലുള്ള സ്വാദുമുകുളങ്ങളെ ഉത്തേജിപ്പിക്കുമ്പോഴാണ് നമ്മൾ രുചി അറിയുന്നത്.
♦ ഒരുദിവസം കഴിക്കുന്ന ഭക്ഷണത്തിലെ രുചികൾ പട്ടികപ്പെടുത്തൂ.
ആഹാരം | രുചികൾ |
---|---|
• നാരങ്ങ അച്ചാർ | • പുളി |
• മാമ്പഴം | • മധുരം |
• പാവയ്ക്ക തോരൻ | • കയ്പ് |
• കേക്ക് | • മധുരം |
• ഉണക്ക മത്സ്യം | • ഉപ്പ് |
♦ നാവിന്റെ ധർമ്മങ്ങൾ എന്തെല്ലാമാണ് ?
• രുചി അറിയാൻ
• സംസാരിക്കുക
• വിഴുങ്ങാൻ സഹായിക്കുന്നു
• പല്ലുകൾക്ക് ചവച്ചരക്കാൻ പാകത്തിന് ആഹാരത്തെ വായ്ക്കുള്ളിൽ ചലിപ്പിക്കുന്നു
♦ നാവിന്റെ ആരോഗ്യത്തിനായി നാം എന്തെല്ലാം ശ്രദ്ധിക്കണം?
• ചൂടോ തണുപ്പോ അധികമുള്ള വസ്തുക്കൾ കഴിക്കരുത്
• ശക്തിയായി നാവ് വടിക്കരുത്.
• വായ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
♦ സ്പർശനത്തിലൂടെ എന്തെല്ലാമാണ് നാം തിരിച്ചറിയുന്നത്?
• ചൂട്
• മിനുസം
• മാർദവം
• ആകൃതി
• വലുപ്പം
• വേദന
♦ സ്പർശനത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന അവയവം ഏതാണ്?
സ്പർശനത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന അവയവമാണ് ത്വക്ക്. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്.
♦ ത്വക്കിന്റെ ധർമ്മങ്ങൾ എന്തെല്ലാമാണ്?
• സ്പർശനത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന അവയവമാണ് ത്വക്ക്.
• ചൂട്, തണുപ്പ് തുടങ്ങിയവ അറിയുന്നതിനും ത്വക്ക് സഹായിക്കുന്നു.
• ശരീരത്തിനുള്ളിലേക്ക് രോഗാണുക്കൾ പ്രവേശിക്കാതെ ത്വക്ക് തടയുന്നു. • ശരീരത്തിന്റെ ചൂട് നിയന്ത്രിക്കുന്നതിലും വിയർപ്പിലൂടെ മാലിന്യം പുറന്തള്ളുന്നതിലും ത്വക്കിന് പങ്കുണ്ട്.
♦ ത്വക്കിന്റെ സംരക്ഷണത്തിനായി നമ്മൾ എന്തെല്ലാം ശ്രദ്ധിക്കണം?
• ത്വക്ക് വൃത്തിയായി സൂക്ഷിക്കണം.
• ആവശ്യത്തിന് വെള്ളം കുടിക്കണം.
• ത്വക്കിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഇലക്കറികൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
• കുളിക്കുമ്പോൾ ത്വക്ക് നന്നായി വൃത്തിയാക്കണം.
• അമിതമായ ചൂട്, തണുപ്പ് എന്നിവയിൽ നിന്ന് ത്വക്കിനെ സംരക്ഷിക്കണം.
♦ ജ്ഞാനേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളെയും സംരക്ഷണത്തെയും കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനു വേണ്ടി ആരോഗ്യപ്രവർത്തകനുമായി ഒരു അഭിമുഖം നടത്തി ഒരു ചോദ്യാവലി തയ്യാറാക്കൂ.
• കേൾവിക്കുറവിൻ്റെ ചില സാധാരണ കാരണങ്ങൾ എന്തൊക്കെയാണ്, അത് എങ്ങനെ തടയാം?
• വാർദ്ധക്യം നമ്മുടെ കാഴ്ചയെ എങ്ങനെ ബാധിക്കുന്നു, പ്രായമാകുമ്പോൾ കണ്ണിൻ്റെ ആരോഗ്യം നിലനിർത്താൻ എന്തുചെയ്യാൻ കഴിയും?
• ആരോഗ്യകരമായ രുചി ബോധം നിലനിർത്താനുള്ള ചില വഴികൾ ഏവ?
• നമ്മുടെ ത്വക്കിനെ സംരക്ഷിക്കാനും അതിൻ്റെ ആരോഗ്യം നിലനിർത്താനും എങ്ങനെ കഴിയും?
• ഗന്ധം നഷ്ടപ്പെടാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്, അത് എങ്ങനെ ചികിത്സിക്കാം?
• നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ചില പൊതുവായ നിർദ്ദേശങ്ങൾ എന്തൊക്കെയാണ്?
വിലയിരുത്താം
1. കടുത്ത വേനലിൽ തൊഴിൽ സമയങ്ങളിൽ നിയന്ത്രണമേർപ്പെടുത്താറുണ്ട്. എന്തായിരിക്കും കാരണം?
• കടുത്ത വേനലിൽ തൊഴിൽ സമയങ്ങളിൽ നിയന്ത്രണമേർപ്പെടുതുന്നത് കൊണ്ട് അമിത ചൂടിൻ്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.
• സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ കണ്ണുകൾക്കും ത്വക്കിനും മറ്റും ദോഷം ചെയ്യുന്നു.
• കടുത്ത ചൂടിൽ ദീർഘനേരം ജോലി ചെയ്യുന്നത് ചൂട് ക്ഷീണം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ഒരു വസ്തുവിന്റെ ഏതെല്ലാം സവിശേഷതകൾ കാഴ്ച, കേൾവി, സ്പർശം
എന്നിവയിലൂടെ അറിയാം. പട്ടിക പൂർത്തിയാക്കും.
● കാഴ്ച: നിറം, വലിപ്പം, ആകൃതി
● കേൾവി: ശബ്ദം കൊണ്ട് വ്യക്തികളെയും ജീവികളെയും തിരിച്ചറിയുന്നു, ശബ്ദത്തിൻ്റെ ദിശ, ശബ്ദത്തിൻ്റെ ഉറവിടം
● സ്പർശനം: കാഠിന്യം, മൃദുത്വം, താപനില.
3. ജീവികളുടെ പ്രത്യേക അവയവങ്ങളാണ് ചിത്രത്തിൽ അടയാളപ്പെടു ത്തിയിരിക്കുന്നത്. ഇവ ഓരോന്നും ജീവിയെ എങ്ങനെ സഹായിക്കുന്നു എന്ന് കണ്ടെത്തി എഴുതു.
• അടുത്തുള്ള വസ്തുക്കളെ തിരിച്ചറിയാനും തടസ്സങ്ങൾ ഒഴിവാക്കാനും മീശ പൂച്ചകളെ സഹായിക്കുന്നു.
• ഇരയുടെ ചലനവും സ്ഥാനവും കണ്ടെത്താൻ ഇത് പൂച്ചകളെ സഹായിക്കുന്നു.
• മറ്റ് പൂച്ചകളുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്നു.
● ആനയുടെ തുമ്പിക്കൈ:
• ശ്വസനത്തിന്
• ഗന്ധമറിയാൻ
• വെള്ളംകുടിക്കാൻ
• തെങ്ങോല, പനമ്പട്ട തുടങ്ങിയവ എടുക്കാനും എന്നിവ വായിൽ വയ്ക്കാനും സഹായിക്കുന്നു.
• ചിന്നം വിളിക്കുന്നത് പോലെയുള്ള ശബ്ദങ്ങൾ ഉണ്ടാക്കാൻ.
• പ്രതിരോധത്തിനും സംരക്ഷണത്തിനും
● ചിത്രശലഭത്തിൻ്റെ സ്പർശിനികൾ:
• പൂക്കളിൽ നിന്ന് തേൻ നുകരാൻ
● പാറ്റയുടെ ആൻ്റിനകൾ:
• താപനില, ഈർപ്പം, ഭക്ഷണ സാന്നിദ്ധ്യം എന്നിവ മനസ്സിലാക്കുന്നതിന്.
• തടസ്സങ്ങൾ ഒഴിവാക്കാനും, വഴി കണ്ടെത്താനും സഹായിക്കുന്നു.
• മറ്റ് പാറ്റകളുമായി ആശയവിനിമയം നടത്താൻ
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments