Kerala Syllabus Class 5 അടിസ്ഥാനശാസ്ത്രം: Chapter 08 ജന്തുജാലങ്ങൾ - ചോദ്യോത്തരങ്ങൾ | Teaching Manual
Questions and Answers for Class 5 Basic Science (Malayalam Medium) Diverse Organisms | Text Books Solution Basic Science (Malayalam Medium) Chapter 08 ജന്തുജാലങ്ങൾ.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
ജന്തുജാലങ്ങൾ - ചോദ്യോത്തരങ്ങൾ
♦ മാമ്പഴത്തിനുള്ളിൽ പുഴു എങ്ങനെയാണ് വന്നത് ?
മാമ്പഴത്തിന്റെ വളർച്ചയുടെ ആദ്യഘട്ടത്തിൽ പഴ ഈച്ചകൾ മാങ്ങയുടെ പുറന്തോടിൽ സൂചി പോലുള്ള അവയവം കൊണ്ട് കുത്തി മുട്ടകൾ മാങ്ങയ്ക്കുള്ളിൽ നിക്ഷേപിക്കുന്നു. മാങ്ങ പാകമാകുന്നതോടെ ഈ മുട്ടകൾ വിരിഞ്ഞ് അവയുടെ ലാർവകൾ മാംസളമായ ഭാഗം ഭക്ഷിച്ച് വളരുന്നു. ഇതാണ് മാമ്പഴം മുറിക്കുമ്പോൾ കാണുന്ന പുഴുക്കൾ.
♦ ചില പ്രാണികളുടെ മുട്ടവിരിഞ്ഞാണ് പുഴു ഉണ്ടാകുന്നത്. ചിത്രം നിരീക്ഷിച്ച് കണ്ടെത്തലുകൾ രേഖപ്പെടുത്തുക.
2. ഈച്ച ➡ പുഴു / ലാർവ (മാഗോട്ട്)
3. വണ്ട് ➡ പുഴു / ലാർവ
4. തേനീച്ച ➡ പുഴു / ലാർവ
♦ മുട്ടവിരിഞ്ഞ് പുഴുവായി മാറുന്ന ജീവികൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി എഴുതുക.
കടന്നൽ, ഉറുമ്പ്, നിശാശലഭം, മിന്നാമിനുങ്ങ്, ചെള്ള്
♦ മുട്ടവിരിഞ്ഞുണ്ടാകുന്ന കുഴിയാനയ്ക്ക് അതിന്റെ മാതൃജീവിയോട് സാദൃശ്യമുണ്ടോ? കുഴിയാനയ്ക്ക് പിന്നീടുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമാണ്?
ആന്റ് ലയൺ ലേസ് വിങ് എന്ന ഒരിനം ചിറകുള്ള പ്രാണിയുടെ ലാർവയാണ് കുഴിയാന. പൂഴിമണ്ണിൽ ഫണലിന്റെ ആകൃതിയിൽ കുഴിയുണ്ടാക്കി ഉറുമ്പു പോലുള്ള ചെറുപ്രാണികളെ ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്. ഉറുമ്പിനെ പിടിക്കുന്നതുകൊണ്ട് ഇംഗ്ലീഷിൽ ആന്റ് ലയൺ (antlion) എന്നാണ് കുഴിയാനകൾക്ക് പേര്. ഈ ലാർവ മൺതരികളും നേർത്ത നൂലും ഉപയോഗിച്ച് ഒരു കൂടുണ്ടാക്കി പ്യൂപ്പയായി മാറുന്നു. പപ്പയ്ക്ക് മാറ്റങ്ങൾ സംഭവിച്ചാണ് പ്രാണി ഉണ്ടാകുന്നത്.
♦ രൂപാന്തരണം (Metamorphosis) എന്നാലെന്ത്?
ചില ജീവികളിൽ അവയുടെ മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് മാതൃജീവിയോട് സാദൃശ്യമുണ്ടാകില്ല. മുട്ടവിരിഞ്ഞുണ്ടാകുന്ന ലാർവ വിവിധ വളർച്ചാഘട്ടങ്ങളിലൂടെ കടന്ന് മാതൃജീവിയോട് സാദൃശ്യമുള്ളതായി മാറുന്നു. ഈ മാറ്റത്തെ രൂപാന്തരണം എന്നാണ് പറയുന്നത്.
♦ ഇത്തരത്തിൽ വളർച്ചാഘട്ടങ്ങളുള്ള മറ്റേതെല്ലാം ജീവികളെ നിങ്ങൾക്കറിയാം?
തവള, തേനീച്ച, ഈച്ച, കൊതുക്, തുമ്പി
♦ പാറ്റക്കുഞ്ഞുങ്ങൾ പാറ്റയെപ്പോലെ തന്നെയാണോ? എന്തെല്ലാമാണ് വ്യത്യാസങ്ങൾ?
അല്ല, നിംഫ് എന്നാണ് പാറ്റക്കുഞ്ഞുങ്ങളെ വിളിക്കുന്നത്. നിംഫ് വിവിധ വളർച്ചാഘട്ടങ്ങളിലൂടെ കടന്നുപോയി പൂർണ്ണവളർച്ചയെത്തിയ ജീവിയായി മാറുന്നു. ഇതിനിടെ പലതവണ അതിന്റെ പുറംചട്ട പൊഴിച്ചുകളയുന്നു.
♦ കാർഷിക വിളകൾക്ക് ദോഷം ചെയ്യുന്ന കീടങ്ങൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തി എഴുതുക.
• തണ്ടുതുരപ്പൻ പുഴു
• ഇലചുരുട്ടിപ്പുഴു
• കൊമ്പൻചെല്ലി
• പഴഈച്ച
• തെങ്ങോലപ്പുഴു
• ചെമ്പൻ ചെല്ലി.
♦ ധാന്യങ്ങൾ സൂക്ഷിച്ചുവയ്ക്കുമ്പോൾ അൽപം സുഗന്ധവ്യഞ്ജനങ്ങളും ഇടാറുണ്ട്. ഇത് എന്തിനായിരിക്കും?
കീടങ്ങളിൽ നിന്ന് രക്ഷനേടുന്നതിനായി ചെടികൾ ഉൽപാദിപ്പിക്കുന്ന രാസവസ്തുക്കളാണ് അവയെ സുഗന്ധവ്യഞ്ജനങ്ങളാക്കുന്നത്. ധാന്യങ്ങൾ സൂക്ഷിച്ചുവയ്ക്കുമ്പോൾ അൽപം സുഗന്ധവ്യഞ്ജനങ്ങൾ ഇട്ടാൽ പ്രാണികളെ അകറ്റി നിർത്താനാകും.
♦ ആവാസവ്യവസ്ഥയുടെ സന്തുലനത്തിന് പുഴുക്കളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘു കുറിപ്പ് തയ്യാറാക്കുക.
• ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പുഴുക്കൾ വലിയ പങ്ക് വഹിക്കുന്നു.
• ചത്ത ജീവികളെയും ഭക്ഷണാവശിഷ്ടങ്ങളും തിന്ന് അവ പരിസരം വൃത്തിയാക്കുന്നു.
• പുഴുക്കളെ ആഹാരമാക്കുന്ന നിരവധി ജീവികളുണ്ട്. പുഴുക്കളില്ലാതെ അവയ്ക്കു നിലനില്പില്ല.
• പുഴുക്കളിൽ നിന്ന് ഉണ്ടാകുന്ന പ്രാണികൾ പല പൂക്കളിലും പരാഗണം നടത്തുന്നു.
♦ ചിത്രങ്ങൾ നിരീക്ഷിച്ച് ശലഭങ്ങളെ തിരിച്ചറിയുക.
2. വിലാസിനി
3. മഞ്ഞപ്പാപ്പാത്തി
4. വരയൻ കടുവ
5. ബുദ്ധമയൂരി
6. ഗരുഡശലഭം.
♦ ചിത്രശലഭങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക?
• പ്രാണികുടുംബത്തിലെ ഒരു വിഭാഗമാണ് ചിത്രശലഭങ്ങൾ.
• ചില ശലഭങ്ങൾ ചില പ്രത്യേക സസ്യങ്ങളിലാണ് മുട്ടയിടുന്നത്. ശലഭപ്പുഴുക്കളുടെ ഭക്ഷണം ഈ സസ്യത്തിന്റെ ഭാഗങ്ങളാണ്.
• ശലഭങ്ങളുടെ നിലനില്പിന് തേൻ കുടിക്കാനുള്ള സസ്യങ്ങളും (nectar plants) ലാർവയ്ക്ക് ഭക്ഷണത്തിനുള്ള സസ്യങ്ങളും (host plants) വേണം.
• ഈ രണ്ടു തരം സസ്യങ്ങളുമുള്ള ഉദ്യാനമാണ് ശലഭോദ്യാനം.
♦ പുഴുക്കളുടെ സവിശേഷതകൾ എന്തൊക്കെയാണ്?
• രാത്രിയിൽ കാണപ്പെടുന്ന ശലഭങ്ങളാണ് നിശാശലഭങ്ങൾ. • ചിത്രശലഭങ്ങളെപ്പോലെ ഇവയ്ക്ക് മിക്കതിനും വർണ്ണഭംഗി ഉണ്ടാകാറില്ല.
• ചില നിശാശലഭങ്ങൾക്ക് തൂവൽ പോലുള്ള സ്പർശനികളാണുള്ളത്.
• ഒരു തരം നിശാശലഭത്തിന്റെ ലാർവയുണ്ടാക്കുന്ന കൊക്കൂണിൽ നിന്നാണ് പട്ടുനൂൽ ഉൽപാദിപ്പിക്കുന്നത്.
♦ ചിത്രശലഭങ്ങളും നിശാശലഭങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ പട്ടികപ്പെടുത്തുക
| ചിത്രശലഭം | നിശാശലഭം |
|---|---|
| • ആന്റിന മെലിഞ്ഞതും മുകളിലോട്ട് വളഞ്ഞതും. • പകൽ സജീവം • ചിറകുകൾ കൂടിച്ചേർന്നു വിശ്രമിക്കുന്നു • സിൽക്ക് കൊക്കൂൺ കാണുന്നില്ല • നല്ല നിറങ്ങൾ ഉള്ള ചിറകുകൾ • ശരീരം മെലിഞ്ഞത് | • തൂവൽ അല്ലെങ്കിൽ ചീപ്പ് പോലെ ആകൃതിയുള്ള തടിച്ച ആന്റിന • രാത്രികാലത്ത് സജീവമാകും • ചിറകുകൾ വിടർത്തി വിശ്രമിക്കുന്നു • പ്യൂപ്പകൾക്കായി സിൽക്ക് നൂല് കൊണ്ട് കൊക്കൂൺ നിർമ്മിക്കുന്നു • നിറം കുറഞ്ഞ ചിറകുകൾ • ശരീരം തടിച്ചതും നിറയെ രോമങ്ങൾ ഉള്ളതും |
♦ ചിത്രത്തിൽ നൽകിയിരിക്കുന്ന ജീവികളുടെ പേരുകൾ എഴുതുക.
1. ഉറുമ്പ്
2. തേൾ
3. ഡ്രാഗൺ ഫ്ലൈ
4. പേൻ
5. കടന്നൽ
6. പഴുതാര
7. ചിലന്തി
♦ എത്ര തരം ഉറുമ്പുകളെ നിങ്ങൾക്കറിയാം? പേരുകൾ എഴുതുക.
• ചോണനുറുമ്പ്
• പുളിയുറുമ്പ്
• കട്ടുറുമ്പ്
• മരയുറുമ്പ്
• നെയ്യുറുമ്പ്
♦ ഉറുമ്പുകൾ
• സമൂഹമായി കഴിയുന്ന ജീവികളാണ് ഉറുമ്പുകൾ.
• മുട്ടയിടുക, ഭക്ഷണം ശേഖരിക്കുക, ശത്രുക്കളിൽ നിന്ന് സംരക്ഷണം നൽകുക എന്നീ ജോലികൾ ചെയ്യുന്ന വ്യത്യസ്തവിഭാഗം ഉറുമ്പുകളെ ഒരു കൂട്ടത്തിൽ കാണാം.
• പ്രത്യുൽപാദന ധർമ്മം നിർവഹിക്കുന്ന ആൺ, പെൺ ഉറുമ്പുകൾ കൂട്ടിൽ നിന്ന് ചിറകുമുളച്ച് പുറത്തുവരുന്നു.
• ഇവ മറ്റൊരു കൂട്ടിലെ ആൺ, പെൺ ഉറുമ്പുകളുമായി ഇണചേരുകയും പുതിയ കൂടുകളുണ്ടാക്കുകയും ചെയ്യുന്നു.
♦ എപ്പോഴാണ് ഉറുമ്പുകൾക്ക് ചിറക് മുളയ്ക്കുന്നത്?
പ്രത്യുൽപാദന ധർമ്മം നിർവഹിക്കുന്നതിന്
♦ പ്രാണിയുടെ ശരീരഭാഗങ്ങളായ സ്പർശനികൾ, കാലുകൾ, ചിറകുകൾ, കണ്ണുകൾ എന്നിവ നിരീക്ഷിച്ചു. എന്തെല്ലാം സവിശേഷതകളാണ് ഈ ശരീരഭാഗങ്ങൾക്കുള്ളത്.
• ഒരു ജോഡി സ്പർശനികൾ (ആന്റിനകൾ) തലയിൽ കാണുന്നു.
• സംയുക്ത നേത്രങ്ങളാണ് പ്രാണികൾക്കുള്ളത്.
• ഭക്ഷണരീതിക്കനുസരിച്ച് വദനഭാഗങ്ങൾ കാണാം.
• 3 ജോഡി കാലുകൾ ഉണ്ട് ഇവ കൂടിച്ചേർന്നവയാണ്.
• രണ്ട് ജോഡി ചിറകുകളാണ് മിക്ക പ്രാണികൾക്കുമുള്ളത്. ചില പ്രാണികൾക്ക് ഒരു ജോഡി ചിറകുകൾ മാത്രമാണുള്ളത്. ഉദാ: ഈച്ച, കൊതുക്, പഴഈച്ച. ചിലത് ചിറകില്ലാത്തവയും ആണ്
♦ ജലജീവിത്തിനായി മത്സ്യങ്ങൾക്കുള്ള അനുകൂലനങ്ങൾ എന്തൊക്കെയാണ്?
• വായുസഞ്ചി (എയർ ബ്ലാഡർ) വ്യത്യസ്ത ആഴത്തിൽ (മുകളിലും താഴെയും) നീങ്ങാൻ സഹായിക്കുന്നു
• ജല പരിസ്ഥിതിയിലെ മാറ്റങ്ങൾ തിരിച്ചറിയാൻ പാർശ്വരേഖകൾ സഹായിക്കുന്നു.
• ജലത്തിലൂടെ ചലിക്കുന്നതിന് ചിറകുകൾ സഹായിക്കുന്നു.
• ശരീരത്തെ സംരക്ഷിക്കുന്നതിനും ജലത്തിന്റെ ഘർഷണം കുറയ്ക്കുന്നതിനും ശൽക്കങ്ങൾ സഹായിക്കുന്നു.
• ജലത്തിനുള്ളിലെ ശ്വസനത്തിന് ചെകിളപ്പൂക്കൾ സഹായിക്കുന്നു.
♦ നമ്മുടെ നാട്ടിലെ മത്സ്യങ്ങൾ മുട്ടയിടുന്നത് ഏതെല്ലാം മാസങ്ങളിലാണ്?
ജൂൺ, ജൂലൈ മാസങ്ങളിൽ
♦ കേരളതീരങ്ങളിൽ ജൂൺ, ജൂലൈ മാസങ്ങളിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത് എന്തിനാണ്?
ജൂൺ മാസത്തിൽ കാലവർഷം എത്തുന്നതോടെയാണ് മത്സ്യങ്ങൾ പ്രജനനം നടത്തുന്ന്ത്. മുട്ടയിടുന്ന ഈ സമയത്ത് അവയെ പിടിക്കുന്നത് മത്സ്യസമ്പത്തു കുറയാൻ ഇടയാക്കും. അതിനാൽ ഈ സമയത്തെ മീൻപിടിത്തം നിയമവിരുദ്ധമാണ്.
♦ ചില മത്സ്യങ്ങൾ അവയുടെ ശരീരത്തിനുള്ളിൽ വച്ച് മുട്ടവിരിയിക്കുന്നു. ഇത്തരം മത്സ്യങ്ങൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തി എഴുതു.
• സ്രാവ്
• ഗപ്പി
• മോളി
• കാർഡിനൽഫിഷ്
• ഗൗരാമി
• ഒച്ചുമത്സ്യം
♦ മുഷി, മത്തി എന്നീ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥകൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
• തടാകങ്ങൾ, നദികൾ, ചതുപ്പുകൾ തുടങ്ങിയ ശുദ്ധജലാശയങ്ങളിൽ മുഷി മത്സ്യം കാണപ്പെടുന്നു.
• ആഫ്രിക്കയും മിഡിൽ ഈസ്റ്റുമാണ് ഇവയുടെ ജന്മദേശമെങ്കിലും മത്സ്യകൃഷിയുടെ ഭാഗമായി മറ്റ് പ്രദേശങ്ങളിലേക്കും ഇവ എത്തിയിട്ടുണ്ട്.
• ഓക്സിജൻ്റെ അളവ് കുറഞ്ഞ ജലത്തിലും മുഷി വളരും
● മത്തി
• മത്തികൾ സാധാരണയായി ആഴം കുറഞ്ഞ, സമുദ്ര തീരത്തിനടുത്തുള്ള ഭാഗങ്ങളിൽ കാണപ്പെടുന്നു.
• അറ്റ്‌ലാന്റിക് സമുദ്രം, പസഫിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലെല്ലാം മത്തി കാണപ്പെടുന്നു.
♦ എന്താണ് ഉഭയജീവികൾ?
കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന ജീവികളാണ് ഉഭയജീവികൾ. കരയിലായിരിക്കുമ്പോൾ അവ ശ്വാസകോശം ഉപയോഗിച്ചും വെള്ളത്തിലായിരിക്കുമ്പോൾ ത്വക്ക് ഉപയോഗിച്ചും ശ്വസിക്കുന്നു.
♦ ജലത്തിൽ ജീവിക്കുന്നതിന് എന്തെല്ലാം അനുകൂലനങ്ങളാണ് വാൽമാക്രിക്കുള്ളത്?
• വെള്ളത്തിൽ ജീവിക്കുന്ന ഒരു ഉഭയജീവിയാണ് വാൽമാക്രി.
• ചെകിളകളുടെ സഹായത്തോടെയാണ് ശ്വസിക്കുന്നത്.
• വളർച്ചയെത്തുന്നതുവരെ ഇവയ്ക്ക് കൈകാലുകൾ കാണപ്പെടാറില്ല.
• വാലിന്റെ സഹായത്തോടെയാണ് ജലത്തിൽകൂടി സഞ്ചരിക്കുന്നത്.
♦ തവളയുടെ ജീവിതചക്രം നിരീക്ഷിക്കൂ. എന്തെല്ലാം മനസ്സിലാക്കാം?
• ജീവിതചക്രത്തിന്റെ ആദ്യഘട്ടം പൂർണ്ണമായും ജലത്തിലാണ്.
• വളർച്ചയെത്തുമ്പോൾ കരയിലും വെള്ളത്തിലുമായി ജീവിക്കുന്നു.
• നട്ടെല്ലുള്ള ജീവികളാണ്
• ഉഭയജീവികൾ എന്നാണ് വിളിക്കുന്നത്.
♦ സിസിലിയനുകൾ (Caecilians)
• കേരളത്തിൽ കണ്ടു വരുന്ന കാലുകൾ ഇല്ലാത്ത ഒരു ഉഭയജീവിവിഭാഗമാണ് സിസിലിയനുകൾ.
• പ്രാദേശികമായി ഇവ കുരുടികൾ എന്നും അറിയപ്പെടുന്നു.
• ശരീരത്തിൽ മണ്ണിരയുടേത് പോലെയുള്ള വളയങ്ങൾ കാണാം.
• കണ്ണുകൾ സുതാര്യമായ ത്വക്കുകൊണ്ട് മൂടിയിരിക്കും.
• പലപ്പോഴും ഇവയെ പാമ്പുകളായി തെറ്റിദ്ധരിക്കാറുണ്ട്.
♦ ഉരഗങ്ങളുടെ പൊതുസവിശേഷതകൾ എന്തെല്ലാമാണ്?
• മുട്ടയിട്ട് സന്താനോത്പാദനം നടത്തുന്നു
• ശ്വാസകോശം ഉപയോഗിച്ച് ശ്വസിക്കുന്നു
• ശീതരക്തജീവികളാണ്
• ചർമം കട്ടിയുള്ളതാണ്
• പുറന്തൊലി ശല്ക്കങ്ങളായി മാറിയിരിക്കുന്നു
♦ നമ്മുടെ നാട്ടിൽ കാണുന്ന ഏതെല്ലാം പാമ്പുകളുടെ പേരുകൾ നിങ്ങൾക്കറിയാം?
• അണലി
• വെള്ളിക്കെട്ടൻ (ശംഖുവരയൻ)
• മൂർഖൻ
• രാജവെമ്പാല
• ചേനത്തണ്ടൻ
• ചുരുട്ട മണ്ഡലി
• മലമ്പാമ്പ്
♦ വിഷമില്ലാത്ത പാമ്പുകൾ ഏതെല്ലാമാണ് ?
• ചേര
• മലമ്പാമ്പ് (പെരുമ്പാമ്പ്)
• നീർക്കോലി (പുളവൻ)
♦ കേരളത്തിൽ സാധാരണമായി കാണുന്ന വിഷപ്പാമ്പുകളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കു.
കൂടുതൽ പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ കാണുന്നവയിൽ ആകെ അഞ്ചിനം പാമ്പുകൾക്കേ വിഷമുള്ളൂ.
● മൂർഖൻ:
വികസിപ്പിക്കാവുന്ന പത്തിയും. അതിന്റെ പിൻഭാഗത്ത് പരസ്പര ബന്ധിതമായ രണ്ടുവളയങ്ങളും. കഴുത്തിനുതാഴെ കുറുകെയായി വീതിയുള്ള രണ്ടുവളയങ്ങൾ.
● രാജവെമ്പാല
പത്തിയിൽ തെളിഞ്ഞുകാണുന്ന ⴷ അടയാളം. 5 മീറ്റർ വരെ നീളം. ശരീരത്തിന്റെ മുൻഭാഗത്തു വളയങ്ങൾ. വാലിനു നല്ല കറുപ്പ്.
● ശംഖുവരയൻ (വെള്ളിക്കെട്ടൻ)
ശരീരത്തിന് കുറുകെ തെളിഞ്ഞ വെള്ള വരകൾ. കറുത്തിരുണ്ട നിറം
● അണലി (ചേനത്തണ്ടൻ)
ത്രികോണാകൃതിയിലുള്ള വലിയ തല. ശരീരത്തിൽ ചങ്ങലപോലെയുള്ള പുള്ളികൾ.
● കടൽപ്പാമ്പ് (വലകടിയൻ)
വാൽ പരന്നതും തുഴയുടെ ആകൃതിയിലുമാണ്. പുറത്ത് വൃത്താകൃതിയിലുള്ള ഇരുണ്ടവളയങ്ങൾ
♦ പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രുഷ
• കടിയേറ്റഭാഗത്തു മുറിവുണ്ടാക്കുകയോ വിഷം വലിച്ചെടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്.
• കടിയേറ്റയാളെ പരിഭ്രമിപ്പിക്കരുത്, സമാധാനിപ്പിച്ച് ശാന്തത പാലിക്കാൻ
സഹായിക്കണം
• ഉടനെ ആശുപത്രിയിൽ എത്തിക്കണം.
♦ പക്ഷി നിരീക്ഷണത്തിൽ പക്ഷികളുടെ എന്തെല്ലാം കാര്യങ്ങൾ നിരീക്ഷിക്കണം?
• തൂവലുകളുടെ പ്രത്യേകത
• ആകൃതി
• ശബ്ദം
• പക്ഷിയുടെ നിറം
• വലുപ്പം
• ആഹാരം
• കൂട്
• കാലിന്റെ പ്രത്യേകത
• കൊക്കിന്റെ പ്രത്യേകത
♦ എന്താണ് സസ്തനികൾ?
കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളർത്തുന്ന ജീവികളാണ് സസ്തനികൾ.
♦ സസ്തനികളുടെ പൊതു സവിശേഷതകൾ എന്തെല്ലാമാണ്?
• ചെവിക്കുട ഉണ്ട്
• നട്ടെല്ല് ഉണ്ട്
• രോമം ഉണ്ട്
• ഹൃദയത്തിന് നാല് അറകളുണ്ട്
• ഉഷ്ണ രക്തജീവികളാണ്
• സ്വേദഗ്രന്ഥികൾ
• പാലുൽപാദന ഗ്രന്ഥികൾ
• ചെവിയിൽ കേൾവിയെ സഹായിക്കുന്ന മൂന്ന് എല്ലുകൾ
♦ ചില സസ്തനികൾ വളർത്തുമൃഗങ്ങളാണല്ലോ. എന്തെല്ലാം ആവശ്യങ്ങൾക്കാണ് നമ്മൾ മൃഗങ്ങളെ വളർത്തുന്നത്?
• മാംസത്തിന്
• പാൽ
• തുകൽ / രോമം
♦ വളർത്തുമൃഗങ്ങൾ ഉപകാരികളാണെങ്കിലും അവയിൽ നിന്നും മനുഷ്യർക്ക് രോഗങ്ങൾ പകരാറുമുണ്ടല്ലോ. ഏതെല്ലാം രോഗങ്ങളെന്ന് കണ്ടെത്തിയെഴുതു.
• പേവിഷബാധ
• എലിപ്പനി
• പക്ഷിപ്പനി
• ആന്ത്രാക്സ്
• ബ്രൂസെല്ല
♦ വളർത്തുമൃഗങ്ങളുമായി ഇടപഴകുമ്പോൾ എന്തെല്ലാം മുൻകരുതലുകൾ
എടുക്കണം?
• വളർത്തു മൃഗങ്ങൾക്ക് വാക്സിൻ എടുക്കുക.
• വളർത്തുമൃഗങ്ങളെ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കണം
• വളര്‍ത്തു മൃഗങ്ങളുടെ നഖവും മുടിയും വെട്ടി ഒതുക്കുന്നത് നല്ലതാണ്.
• വളര്‍ത്തു മൃഗങ്ങളുടെ കൂട് വൃത്തിയായി സൂക്ഷിക്കുക
♦ ഭൂമിയിൽ മുമ്പുണ്ടായിരുന്ന ചില ജീവികളുടെ വംശനാശനത്തിന് കാരണങ്ങൾ എന്തെല്ലാം?
• അതിശൈത്യം
• വരൾച്ച
• ഉൽക്കാപതനം
• രോഗവ്യാപനം
• അഗ്നിപർവ്വതസ്ഫോടനം
• ആവാസവ്യവസ്ഥയുടെ നാശം
♦ വംശനാശ ഭീഷണി നേരിടുന്ന കേരളത്തിലെ ചില ജീവികൾ ഏതെല്ലാം?
• കടുവാച്ചിലന്തി
• മണവാട്ടിത്തവള
• ഈനാംപേച്ചി
• കുട്ടിത്തേവാങ്ക്
• വെരുക്
• വെള്ളിമൂങ്ങ
• തത്ത
• തൂക്കണാംകുരുവി
• നക്ഷത്ര ആമ
• പെരുമ്പാമ്പ്
• ഉടുമ്പ്
• ഇരുതലമൂരി
വിലയിരുത്താം
1. താഴെപ്പറയുന്ന സവിശേഷതകളുള്ള ഏതെല്ലാം ജീവികൾ നിങ്ങളുടെ ചുറ്റുപാടുമുണ്ടെന്ന് കണ്ടെത്തി എഴുതൂ.
• ശൽക്കങ്ങളില്ല, ഈർപ്പമുള്ള ത്വക്ക്, കരയിലും വെള്ളത്തിലും ജീവിക്കുന്നു.
- തവള
• ജലത്തിൽ ജീവിക്കുന്നു, ശൽക്കങ്ങളുണ്ട്. ജലത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്ന ചിറകുകളുണ്ട്
- മത്സ്യങ്ങൾ
• കാലുകളിൽ ശൽക്കങ്ങളുണ്ട്, തൂവലുകളുണ്ട്. പറക്കാൻ കഴിയും.
- പക്ഷികൾ
• ശരീരം, തല, നെഞ്ച്, ഉദരം എന്നിങ്ങനെ ഭാഗങ്ങളുണ്ട്. ആറുകാലുകളും ആന്റിനകളും ബാഹ്യാസ്ഥികൂടവുമുണ്ട്.
- ഷഡ്പദങ്ങൾ
• ചെവിക്കുടയുണ്ട്, കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്നു.
- സസ്തനികൾ
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
.webp)






0 Comments