Kerala Syllabus Class 4 പരിസരപഠനം Unit 1:  ജീവികളും ചുറ്റുപാടും - ചോദ്യോത്തരങ്ങൾ Teaching Manual | Teachers Handbook


നാലാം ക്‌ളാസിലെ പരിസരപഠനത്തിലെ  ജീവികളും ചുറ്റുപാടും പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ആവശ്യമായ വിവിധ പഠനസഹായികൾ | Study Notes for Class 4th Environment Science - ജീവികളും ചുറ്റുപാടും | Text Books Solution EVS (Malayalam Medium) Chapter 01  ജീവികളും ചുറ്റുപാടും. 
ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

ജീവികളും ചുറ്റുപാടും - ചോദ്യോത്തരങ്ങൾ
♦ റൈനയുടെ നിരീക്ഷണക്കുറിപ്പ് വായിച്ചല്ലോ. ഏതെല്ലാം ജീവികളെയാണ് കുളത്തിൽ കണ്ടത് ?
മത്സ്യങ്ങൾ, തവള, വാൽമാക്രി, ഞണ്ട്, ഒച്ച്, നീർക്കോലി, ജലപ്രാണികൾ.

♦ ഏതെല്ലാം ജീവികളെയാണ് മരത്തിൽ കണ്ടത് ?
കിളികൾ, അണ്ണാൻ, മരയോന്ത്, ചിലന്തി, ഉറുമ്പുകൾ ഉൾപ്പെടെയുള്ള ചെറു പ്രാണികൾ.

♦ എല്ലാ ജീവികൾക്കും വസിക്കാൻ സ്ഥലം ആവശ്യമില്ലേ?
അതെ, എല്ലാ ജീവികൾക്കും വസിക്കാൻ സ്ഥലം ആവശ്യമാണ്.

♦ ജലത്തിൽ വസിക്കുന്ന ജീവികൾക്ക് കരയിൽ ജീവിക്കാൻ സാധിക്കുമോ?
ജലത്തിൽ  ജീവിക്കുന്ന എല്ലാ ജീവജാലങ്ങൾക്കും കരയിൽ ജീവിക്കാൻ കഴിയില്ല. മത്സ്യം പോലുള്ള ജീവികൾക്ക് കരയിൽ ജീവിക്കാൻ കഴിയില്ല. എന്നാൽ തവളകൾ, മുതലകൾ തുടങ്ങിയ ചില ജീവികൾക്ക് കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയും, കാരണം അവയുടെ ശരീരം രണ്ടിനും അനുയോജ്യമായ രീതിയിൽ നിർമ്മിച്ചിരിക്കുന്നു.

♦ എന്തുകൊണ്ട് മത്സ്യങ്ങൾക്ക് കരയിൽ ജീവിക്കാൻ സാധിക്കില്ല?
• മത്സ്യങ്ങൾക്ക് ശ്വസിക്കാൻ ചെകിളപ്പൂക്കളാണ് ഉള്ളത്. കരയിൽ ചെകിളപ്പൂക്കളുപയോഗിച്ച് ശ്വസിക്കാൻ അവർക്ക് സാധിക്കില്ല.
• രണ്ട് അറ്റങ്ങളും കൂർത്ത, തോണി പോലുള്ള ആകൃതി മത്സ്യങ്ങളെ വെള്ളത്തിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്നു.
• അവയുടെ ചിറകുകളും വാലും അവയെ നീന്താൻ സഹായിക്കുന്നു, പക്ഷേ കരയിലെ ചലനത്തിന് അവ ഉപയോഗപ്രദമല്ല.

♦ മത്സ്യങ്ങളെ ജലത്തിൽ ജീവിക്കാൻ സഹായിക്കുന്ന സവിശേഷതകൾ എന്തൊക്കെയാണ്?
• രണ്ടറ്റവും കൂർത്ത ശരീരാകൃതി ജലത്തിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്നു. 
• ജലത്തിൽ തുഴയുന്നതിന് അനുയോജ്യമായ ചിറകുകൾ.
• ദിശമാറ്റാൻ സഹായിക്കുന്ന വാൽച്ചിറകുകൾ.
• വെള്ളത്തിൽ തെന്നി നീങ്ങൻ സഹായിക്കുന്ന വഴുവഴുപ്പുള്ള ശരീരം .
• ചെകിളപ്പൂക്കൾ / ശകുലങ്ങൾ ജലത്തിൽ ശ്വസിക്കാൻ സഹായിക്കുന്നു.
• നിരനിരയായി ക്രമീകരിച്ചിരിക്കുന്ന ശൽക്കങ്ങൾ  / ചെതുമ്പലുകൾ ചൂടിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷിക്കുന്നു. 
• കണ്ണുകൾ തലയ്ക്ക് ഇരുവശവും ആയതിനാൽ വശങ്ങളിലെ കാഴ്ചകൾ സാധ്യമാക്കുന്നു.

♦ മത്സ്യത്തിന്റെ ആകൃതി എങ്ങനെയുള്ളതാണ്?
തോണി പോലുള്ള ആകൃതി 

♦ ഈ ആകൃതി മത്സ്യത്തെ വെള്ളത്തിലേക്ക് നീങ്ങാൻ എങ്ങനെ സഹായിക്കുന്നു?
രണ്ട് അറ്റങ്ങളും കൂർത്തിരിക്കുന്ന തോണി പോലുള്ള ആകൃതി മത്സ്യത്തെ വെള്ളത്തിലൂടെ സുഗമമായി സഞ്ചരിക്കാൻ സഹായിക്കുന്നു.

■ ബോട്ടുകളുടെ ആകൃതികൾ നിരീക്ഷിക്കുക.
♦ വെള്ളത്തിലൂടെ സഞ്ചരിക്കാൻ ഈ ആകൃതികളിൽ ഏതാണ് കൂടുതൽ അനുയോജ്യം? 
മത്സ്യത്തിന്റെ ആകൃതിയിലുള്ള ബോട്ടാണ് അനുയോജ്യം. വെള്ളത്തിൽ വേഗത്തിൽ സഞ്ചരിക്കാൻ ഈ ആകൃതി അതിനെ സഹായിക്കുന്നു.

♦ മത്സ്യങ്ങൾ സഞ്ചരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവ എങ്ങനെയാണ് ദിശ മാറ്റുന്നത്?
ചിറകുകളും വാലും ഉപയോഗിച്ച് അവ ദിശ മാറ്റുന്നു.

♦ അവയുടെ ചെതുമ്പലുകൾ എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്?
നിരനിരയായി ക്രമീകരിച്ചിരിക്കുന്ന ശൽക്കങ്ങൾ  / ചെതുമ്പലുകൾ ചൂടിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷിക്കുന്നു. 

♦ മത്സ്യങ്ങൾക്ക് ശ്വസിക്കാൻ സഹായകമായ ശരീരഭാഗം ഏത് ?
ചെകിളപ്പൂക്കൾ
 
♦ മത്സ്യങ്ങളെ വെള്ളത്തിൽ ജീവിക്കാൻ സഹായിക്കുന്ന പ്രത്യേക സവിശേഷതകൾ എന്തൊക്കെയാണ്?
ശരീര ആകൃതി, ചിറകുകൾ, വാൽ ചിറക്, ചെതുമ്പലുകളുടെ ക്രമീകരണം, വഴുവഴുപ്പുള്ള സ്വഭാവം എന്നിവ മത്സ്യങ്ങളെ വെള്ളത്തിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്നു. മത്സ്യങ്ങൾ ചെകിളപ്പൂക്കളുടെ സഹായത്തോടെയാണ് ശ്വസിക്കുന്നത്.

♦ ചിത്രത്തിൽ കാണുന്ന മരുഭൂമിയിലെ സസ്യങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?
• ഇലയില്ലാത്തതോ ചെറിയ ഇലകളുള്ളതോ മുള്ളുകളുള്ളതോ ആകാം.
• തണ്ടുകൾ കനമുള്ളവയും പച്ചനിറമുള്ളവയും ജലം സംഭരിച്ചു വയ്ക്കാൻ കഴിയുന്നവയുമാണ് 
• തണ്ടുകളിലെ മെഴുകുപോലെയുള്ള ആവരണം ജലനഷ്ടം തടയാൻ സഹായിക്കുന്നു.
• വേരുകൾ മണ്ണിലേക്ക് ആഴത്തിൽ താഴ്ന്നിറങ്ങി ജലം വലിച്ചെടുക്കാൻ കഴിവുള്ളവയാണ്.
• മരുഭൂമിയിൽ വസിക്കുന്നതിന് പ്രാപ്തമാക്കുന്ന ഈ സവിശേഷതകൾ ഉള്ളതുകൊണ്ട്   മരുഭൂമിയിലെ സസ്യങ്ങളെ മരുരൂഹങ്ങൾ (Xerophytes) എന്ന് വിളിക്കുന്നു.

♦ 'അനുകൂലനം' (Adaptation) എന്നാൽ എന്ത്?
ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കുന്നതിന് സഹായകമായ ശാരീരിക സവിശേഷതയാണ് അനുകൂലനം.

♦ ആമ്പലിനും തവളയ്ക്കും അവയുടെ ചുറ്റുപാടിൽ ജീവിക്കാൻ സഹായിക്കുന്ന അനുകൂലനങ്ങൾ എന്തൊക്കെയാണ് പട്ടികപ്പെടുത്തുക.?
ആമ്പൽ  തവള
• ഇവയ്ക്ക് മെഴുകുപോലുള്ള ആവരണമുള്ളതുകൊണ്ട് വെള്ളത്തിൽ ആണെങ്കിലും ചീഞ്ഞു പോകുന്നില്ല.• വഴുവഴുപ്പുള്ള ശരീരം
• നീളമുള്ള തണ്ടും, വായു അറകളുള്ള ഇലയും ഇവയെ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്നു.• വിരലുകൾ തമ്മിൽ ചർമ്മത്താൽ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ വെള്ളത്തിലൂടെ നീന്താൻ കഴിയും.
♦ ചിത്രങ്ങൾ നിരീക്ഷിക്കുക.
♦ ചിത്രത്തിലെ ജീവികൾ എവിടെഎല്ലാമാണ് വസിക്കുന്നത്?
• ആട് - കരയിൽ
• ചെമ്മീൻ - വെള്ളത്തിൽ
• ആമ - കരയിലും വെള്ളത്തിലും

♦ കരയിലും വെള്ളത്തിലും കരയിലും വെള്ളത്തിലും ജീവിക്കുന്ന നിങ്ങൾക്ക് പരിചിതമായ മറ്റ് ജീവികളുടെ പേരുകൾ എഴുതി പട്ടിക പൂർത്തിയാക്കു 
കരയിൽ ജീവിക്കുന്നവ വെള്ളത്തിൽ ജീവിക്കുന്നവകരയിലും വെള്ളത്തിലും ജീവിക്കുന്നവ
• ആന • മത്സ്യം • തവള 
• പശു • തിമിംഗലം • മുതല 
• ആട്• നീർക്കോലി • ആമ 
നായ  ഡോൾഫിൻ • നീർനായ 
♦ മൃഗങ്ങൾ മരുഭൂമികളിലും ധ്രുവപ്രദേശങ്ങളിലും വസിക്കുന്നു. 
• മരുഭൂമി - ഒട്ടകം, കംഗാരു എലികൾ
• ധ്രുവപ്രദേശം - പെൻഗ്വിൻ

♦ ഒട്ടകങ്ങൾക്കും പെൻഗ്വിനുകൾക്കും എന്തെല്ലാം അനുകൂലനങ്ങളാണുള്ളത് ? 
• ഒട്ടകങ്ങൾക്ക് ദിവസങ്ങളോളം വെള്ളം കുടിക്കാതെ ജീവിക്കാൻ മുതുകിലെ കൊഴുപ്പ് സഹായിക്കുന്നു. കംഗാരു എലികൾക്ക് ഒട്ടും തന്നെ വെള്ളം കുടിക്കാതെ ജീവിക്കാൻ കഴിയും.
• പെൻഗ്വിനുകളുടെ ത്വക്കിനടിയിലുള്ള കൊഴുപ്പ് ധ്രുവപ്രദേശത്തെ അതിശൈത്യത്തിൽ നിന്ന് അവയെ സംരക്ഷിക്കുന്നു.

♦ ഒട്ടകത്തിന്റെയും പെൻഗ്വിന്റെയും മറ്റ് അനുകൂലങ്ങൾ കണ്ടെത്തി പട്ടികയിൽ എഴുതുക.
ഒട്ടകം പെൻഗ്വിൻ
• ദിവസങ്ങളോളം വെള്ളം കുടിക്കാതെ ജീവിക്കാൻ മുതുകിലെ കൊഴുപ്പ് സഹായിക്കുന്നു• ത്വക്കിനടിയിലുള്ള കൊഴുപ്പ്  അതിശൈത്യത്തിൽ നിന്ന് സംരക്ഷിക്കുന്നു
•  മണലിൽ പുതഞ്ഞുപോകാത്ത പരന്ന പാദങ്ങൾ • വെള്ളത്തിൽ നീന്താൻ അനുയോജ്യമായ ചിറകുകൾ
♦ ചിത്രം നിരീക്ഷിക്കുക.
♦ കൊക്കിന് വയലിൽ നിന്ന് എന്തെല്ലാമാണ് ലഭിക്കുന്നത്? 
• ചെറു ജീവികൾ. 
• ചെറിയ മത്സ്യങ്ങൾ
• മണ്ണിര
• പ്രാണികൾ

♦ മത്സ്യത്തിന് കുളത്തിൽ നിന്ന് എന്തെല്ലാം ലഭിക്കും?
• വാസസ്ഥലം.
• ഭക്ഷണം
• ശ്വസിക്കാനുള്ള 

ആവാസം (Habitat).
ഒരു ജീവി വസിക്കുന്ന ചുറ്റുപാടാണ് അതിന്റെ വാസസ്ഥലം അഥവാ ആവാസം (Habitat). ജീവിയുടെ നിലനില്പിന് ആവശ്യമായ എല്ലാ ഘടകങ്ങളും ആവാസത്തിലുണ്ട്. കുളം, പുഴ, വയൽ എന്നിവ ആവാസങ്ങൾക്ക് ഉദാഹരണങ്ങളാണ്.
♦ ആവാസങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ ചർച്ചചെയ്ത് കണ്ടെത്തിയെഴുതൂ.
• വൃക്ഷം 
• വനം 
• കുളങ്ങൾ
• നദികൾ
• വയലുകൾ
• മലകൾ
• കടൽ
• മരുഭൂമി
♦ ചിത്രം നിരീക്ഷിക്കുക.
♦ ചിത്രത്തിൽകാണുന്ന വിവിധതരം ആവാസങ്ങൾ ഏതൊക്കെയാണ്? അവയുടെ പേരുകൾ എഴുതുക.
• നദി
• മരുഭൂമി
• ധ്രുവപ്രദേശം
• പർവ്വതം
• വനം
• കടൽ

♦ ഒരു വയല്‍ ഒരു ആവാസമാണല്ലോ. അതില്‍ ജീവനുള്ളതും ജീവനില്ലാത്തതുമായ നിരവധി ഘടകങ്ങളുണ്ട്. ഏതെല്ലാമാണവ? ചര്‍ച്ച ചെയ്ത് എഴുതുക.
ജീവനുള്ളവ  ജീവനില്ലാത്തവ 
• സസ്യങ്ങൾ • മണ്ണ് 
• പക്ഷികൾ • ജലം 
• ചെറുജീവികൾ • സൂര്യപ്രകാശം 
♦ പ്രകൃതിദത്തമായ ആവാസങ്ങളും മനുഷ്യനിർമ്മിതമായ ആവാസങ്ങളുമുണ്ട്. വനം പ്രകൃതിദത്ത ആവാസത്തിന് ഉദാഹരണമാണ്. സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനമോ?
മനുഷ്യനിർമ്മിത ആവാസം 

♦ പ്രകൃതിദത്ത ആവാസങ്ങൾക്കും മനുഷ്യനിർമ്മിത ആവാസങ്ങൾക്കും കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തിയെഴുതൂ.
പ്രകൃതിദത്തമായ ആവാസങ്ങൾ  മനുഷ്യനിർമ്മിത ആവാസങ്ങൾ
• വനം പട്ടണം 
കുളം • കൃഷിയിടം 
• മരുഭൂമി • ജൈവവൈവിധ്യ ഉദ്യാനം 
♦ ഒരു ആവാസവ്യവസ്ഥയിലെ ജീവനുള്ളതും ജീവനില്ലാത്തതുമായ ഘടകങ്ങൾ ഏതെല്ലാമാണ്, അവ എങ്ങനെ പരസ്പരം ആശ്രയിച്ചിരിക്കുന്നു?
ഒരു ആവാസത്തിൽ ജീവനുള്ളതും ജീവനില്ലാത്തതുമായ നിരവധി ഘടകങ്ങളുണ്ട്. സസ്യങ്ങൾ, ജന്തുക്കൾ, സൂക്ഷ്മജീവികൾ എന്നിവ ജീവനുള്ള ഘടകങ്ങൾക്ക് ഉദാഹരണങ്ങളാണ്. മണ്ണ്, വായു, ജലം, സൂര്യപ്രകാശം തുടങ്ങിയവയാണ് ജീവനില്ലാത്ത ഘടകങ്ങളിൽ പ്രധാനപ്പെട്ടവ.  ഒരു പ്രദേശത്ത് ജീവനുള്ള ഘടകങ്ങളും ജീവനില്ലാത്ത ഘടകങ്ങളും പരസ്പരാശ്രയത്വത്തിൽ കഴിയുന്നു.

♦ ചിത്രം നീരീക്ഷിക്കൂ.
♦ ആര് ആരെയെല്ലാം ആശ്രയിക്കുന്നു? വരച്ചുയോജിപ്പിച്ച് കുറിപ്പ് തയ്യാറാക്കൂ.
• പുൽച്ചാടികൾ പുല്ല് ആഹാരമാക്കുന്നു 
• തവളകൾ പുൽച്ചാടികളെപ്പോലുള്ള പ്രാണികളെ തിന്നുന്നു. 
• പാമ്പുകൾ തവളകളെ ഭക്ഷണമാക്കുന്നു 
• കഴുകന്മാരെപ്പോലുള്ള പക്ഷികൾ പാമ്പുകളെ ഭക്ഷിക്കുന്നു. ചില പക്ഷികൾ ചെറിയ ജീവികൾ, മത്സ്യങ്ങൾ, മണ്ണിരകൾ എന്നിവ ഭക്ഷിക്കുന്നു.
• ജന്തുക്കൾക്ക് ജലവും വായുവും ആവശ്യമാണ്. വായു, ജലം, മണ്ണ്, സൂര്യപ്രകാശം തുടങ്ങിയ ജീവനില്ലാത്ത ഘടകങ്ങൾ സസ്യങ്ങൾ വളരുന്നതിന് ആവശ്യമാണ്.

♦ എന്താണ് ആവാസവ്യവസ്ഥ (Ecosystem)?
ജീവനുള്ള ഘടകങ്ങളും ജീവനില്ലാത്ത ഘടകങ്ങളും പരസ്പരാശ്രയത്വത്തിൽ കഴിയുന്ന ചുറ്റുപാടാണ് ആവാസവ്യവസ്ഥ. വൃക്ഷം, വയൽ, കുളം, അരുവി, കുന്ന്, കാവ് തുടങ്ങിയവ ചെറിയ ആവാസവ്യവസ്ഥകളാണ്. വനം, പുൽമേട്, മരുഭൂമി, കടൽ, ധ്രുവപ്രദേശം തുടങ്ങിയവ വലിയ ആവാസവ്യവസ്ഥകളാണ്.

♦ ഒരു ആവാസവ്യവസ്ഥയിലെ പരസ്പരാശ്രയത്വം എങ്ങനെയെല്ലാമാണ്? ഉദാഹരണസഹിതം വ്യക്തമാക്കുക.
• ജീവനുള്ള ഘടകങ്ങളും ജീവനില്ലാത്ത ഘടകങ്ങളും തമ്മിൽ
ഉദാ: മത്സ്യങ്ങൾ ജലത്തിൽ വസിക്കുന്നു 

• ജീവനുള്ള ഘടകങ്ങൾ തമ്മിൽ
ഉദാ: പാമ്പുകൾ എലികളെയും തവളകളെയും തിന്നുന്നു. 

• ജീവനില്ലാത്ത ഘടകങ്ങൾ തമ്മിൽ
ഉദാ: സൂര്യന്റെ ചൂട് കാരണം കുളം വറ്റുന്നു

കുന്നിനുമുണ്ട് പറയാൻ
നമ്മുടെ നാട്ടിൽ പലയിടത്തും ഞങ്ങളെ കാണാം. കുന്നുകയറാത്തവരായി ആരെങ്കിലുമുണ്ടോ? മണ്ണിര മുതൽ കുറുനരിവരെ എത്ര ജീവികൾക്കാണ് ഞങ്ങൾ വാസസ്ഥലമൊരുക്കുന്നത്. കൂടാതെ വൈവിധ്യമാർന്ന സസ്യങ്ങൾക്കും. ഞങ്ങൾ മഴവെള്ളം സംഭരിച്ചു വയ്ക്കുന്നു. പിന്നീട് കിണറുകളിലേക്കും അരുവികളിലേക്കും വയലുകളിലേക്കും ഞങ്ങൾ ആ വെള്ളം നൽകുന്നു. കാറ്റിനെ നിയന്ത്രിക്കാനും ചൂട് കുറയ്ക്കാനും ഞങ്ങൾക്കു കഴിയും.
കണ്ടില്ലേ! ഞങ്ങൾ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ഞങ്ങളുടെ പ്രാധാന്യം മനുഷ്യർ തിരിച്ചറിയുന്നുണ്ടോ?
♦ കുന്നിടിക്കൽ കൊണ്ട് എന്തെല്ലാം ദോഷങ്ങളാണ് സംഭവിക്കുന്നു?. 
• കുന്നുകളിൽ ജീവിച്ചിരുന്ന ജീവികൾ നശിക്കുകയോ അവയുടെ വാസസ്ഥലം നഷ്ടമാകുകയോ ചെയ്യുന്നു .
• കുന്നുകളിലെ മണ്ണു നിക്ഷേപിക്കപ്പെടുന്ന വയലുകൾ ഇല്ലാതാകുന്നു 
• പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നു
• ജലക്ഷാമം അനുഭവപ്പെടുന്നു 
• നീരുറവകൾ ഇല്ലാതാകുന്നു 
• സസ്യങ്ങൾ നശിക്കുന്നു 
♦ വീടുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ എന്തൊക്കെയാണ്? അവയുടെ ഒരു പട്ടിക തയ്യാറാക്കുക. 
• പഴത്തൊലി
• പച്ചക്കറി മാലിന്യങ്ങൾ 
• പ്ലാസ്റ്റിക് കവറുകൾ
• ചെരിപ്പുകൾ  
• പ്ലാസ്റ്റിക് കുപ്പികൾ
• ഉപയോഗിച്ച വസ്ത്രങ്ങൾ
• പേപ്പർ
• ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് ട്യൂബ്
• ഉപയോഗിച്ച ബ്രഷുകൾ
• കേടായ സി.എഫ്.എൽ 

♦ ചിത്രങ്ങൾ നിരീക്ഷിക്കുക.
♦ മണ്ണു മലിനമാക്കുന്ന മറ്റു പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് ചർച്ചചെഴുതു.
• കൃഷിയിടങ്ങളിൽ അമിതമായി കീടനാശിനി ഉപയോഗിക്കുന്നത്. 
• അമിതമായ രാസവളപ്രയോഗം.
• അശാസ്ത്രീയമായ കൃഷിരീതികൾ
• മാലിന്യങ്ങൾ വലിച്ചെറിയുന്നത് 
• നിർമ്മാണപ്രവർത്തനങ്ങൾ
• ജലത്തിലേക്ക് ഒഴുക്കിവിടുന്ന രാസവസ്തുക്കൾ മണ്ണിനെ മലിനമാക്കുന്നു.

♦ മണ്ണുമലിനീകരണം ആവാസവ്യവസ്ഥയെ ഏതെല്ലാം രീതിയിൽ ബാധിക്കുന്നു? 
• മണ്ണിന്റെ സ്വാഭാവിക ഘടനയെയും ഫലഭൂയിഷ്ഠതയെയും നശിപ്പിക്കുന്നു.
• മണ്ണിര പോലുള്ള ജീവികൾക്ക് മണ്ണ് മലിനീകരണം ദോഷകരമാണ്.

♦ ഇതുപോലെ നമ്മുടെ പരിസരത്ത് മറ്റെന്തെല്ലാമാണ് മലിനമാക്കപ്പെടുന്നത്?
• വായു 
• ജലം 

♦ ചിത്രങ്ങൾ നിരീക്ഷിച്ച് വായുമലിനീകരണ സന്ദർഭങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്തൂ.
• പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നത് 
• മാലിന്യ നിക്ഷേപം കത്തിക്കുന്നത് 
• ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോൾ 
• വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുക 
• കാട്ടുതീ
• ഖനനം 
• വിറകടുപ്പ് 
• വ്യവസായശാലകളിനിന്നുള്ള വിഷമയമായ പുക
• കാർഷിക വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കൽ 
• കരിമരുന്നിന്റെ ഉപയോഗം 
• നിർമ്മാണ പ്രവർത്തനങ്ങൾ 
• അഗ്നിപർവ്വതസ്ഫോടനം 
• ഭൂകമ്പം 
• രാസകീടനാശിനികളുടെ ഉപയോഗം 

♦ വായുമലിനീകരണംകൊണ്ടുള്ള ദോഷങ്ങൾ എന്തെല്ലാമെന്ന് ചർച്ചചെയ്തെഴുതൂ.
• വായുമലിനീകരണം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. 
• ഓരോ വർഷവും വായുമലിനീകരണം മൂലം വിവിധ രോഗങ്ങൾ ബാധിച്ച് ഏകദേശം 70 ലക്ഷം മനുഷ്യർ ലോകത്ത് മരിക്കുന്നുണ്ട്. 
• മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും സസ്യങ്ങളെയും വായുമലിനീകരണം ദോഷകരമായി ബാധിക്കും.
• കാർഷികവിളകൾ കുറയുന്നത്, ആസിഡ് മഴ, ആഗോളതാപനം, ഓസോൺ പാളിയുടെ നാശം എന്നിവയെല്ലാം വായുമലിനീകരണത്തിന്റെ ദോഷഫലങ്ങളാണ്.

♦ ജലം മലിനമാകുന്ന സാഹചര്യങ്ങൾ എന്തെല്ലാമാണ് ?
• പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയൽ
• രാസവസ്തുക്കൾ ഒഴുകിയെത്തൽ
• മലിനജലം ഒഴുകിയെത്തൽ
• ജൈവമാലിന്യങ്ങൾ ജലാശയങ്ങളിൽ വലിച്ചെറിയാൽ 
• പുഴയിൽ വാഹനങ്ങൾ കഴുകുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതും.
• ഫാക്ടറികളിൽ നിന്ന് മാലിന്യം തള്ളുന്നു.
• കൃഷിയിടങ്ങളിലെ കീടനാശിനി തളിക്കൽ
• മത്സ്യ -മാംസ വിപണികളിൽ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നു.

♦ ജലം മലിനാമാകുന്നത് ജീവികളെയും മനുഷ്യരെയും എങ്ങനെയെല്ലാം ബാധിക്കുന്നു?
• കുടിവെള്ളം മലിനമാകുന്നു.
• കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ പലതരം ജലജന്യരോഗങ്ങൾക്ക് കാരണമാകുന്നു.
• ആവാസവ്യവസ്ഥകൾ നശിക്കുന്നു.
• ജലത്തിൽ ഒഴുകി എത്തിച്ചേരുന്ന രാസവസ്തുക്കൾ സസ്യങ്ങൾ, ജലജീവികൾ എന്നിവയിലൂടെ ആവാസവ്യവസ്ഥയിലെ മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളെ ബാധിക്കുന്നു.
• ജലത്തിൽ ഒഴുകി എത്തുന്ന രാസവസ്തുക്കൾ മണ്ണിനെയും മലിനമാക്കുന്നു.

♦ നിങ്ങൾക്കറിയാവുന്ന പ്രകൃതിദുരന്തങ്ങൾ ഏതെല്ലാം? കണ്ടെത്തിയെഴുതൂ.
• ഉരുൾപൊട്ടൽ
• ഭൂകമ്പം 
• കാട്ടുതീ 
• വെള്ളപ്പൊക്കം 
• വരൾച്ച
• കൊടുങ്കാറ്റ്
• സുനാമി
• അഗ്നിപർവ്വത സ്ഫോടനം

പ്രകൃതിദുരന്തങ്ങൾ 
പ്രകൃതിദുരന്തങ്ങൾ പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും വലിയ നാശനഷ്ടമുണ്ടാക്കുന്നു. സ്വാഭാവിക കാരണങ്ങളാലോ മനുഷ്യന്റെ ഇടപെടൽ വഴിയോ പ്രകൃതിദുരന്തമുണ്ടാകാം.
♦ വെള്ളപ്പൊക്ക മുന്നറിയിപ്പ് ലഭിച്ചാൽ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം?
• പുഴയോരത്തു താമസിക്കുന്നവര്‍ എത്രയും വേഗം ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറുക.
• ശക്തമായ ഒഴുക്കുള്ളപ്പോള്‍ പുഴയില്‍ ഇറങ്ങരുത്‌.
• വീടിനുള്ളില്‍ വെള്ളം കയറുന്നുണ്ടെങ്കില്‍ വൈദ്യുതിബന്ധം വിച്ചേദിക്കുക.
വെള്ളപ്പൊക്കം അപകടമാവാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
• പുഴയോടുചേര്‍ന്ന പ്രദേശത്ത്‌ വീടുവയ്ക്കാതിരിക്കുക.
• വയലുകള്‍ മണ്ണിട്ട നികത്താതിരിക്കുക, അവ മഴവെള്ളത്തിന്‌ താഴ്‌ന്നിറങ്ങാനുള്ള
സ്ഥലമാണ്‌.
• നദീതീരങ്ങളില്‍ ബണ്ടുകള്‍ നിര്‍മിക്കുക.
♦ മനുഷ്യന്റെ ഏതൊക്കെ പ്രവർത്തനങ്ങളാണ് ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നത്?
• വനനശീകരണം
• വയലുകൾ നികത്തൽ
• പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിലും ജലാശയങ്ങളിലും നിക്ഷേപിക്കൽ
• കുന്നിടിക്കൽ 
• മണൽ ഖനനം
• കീടനാശിനികളുടെ അമിത ഉപയോഗം
♦ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി നമുക്ക് എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാം. 
• ജൈവ വൈവിധ്യ പാർക്ക് നിർമിക്കൽ
• പരിസരശുചിത്വം ശീലമാക്കൽ
• പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കൽ 
• ഔഷധത്തോട്ടനിർമാണം
• കീടനാശിനികളുടെ ഉപയോഗം കുറയ്ക്കൽ 
• മാലിന്യസംസ്കരണം 
• ജലാശയങ്ങൾ സംരക്ഷിക്കൽ 
• മരങ്ങൾ നട്ടുവളർത്തി സംരക്ഷിക്കൽ
• പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തൽ
• പോസ്റ്റർ , ലഘുലേഖകൾ എന്നിവ തയാറാക്കി ബോധവത്കരണം നടത്തൽ

വിലയിരുത്താം
 
♦ ജീവികളെ അവയുടെ ആവാസവുമായി ബന്ധിപ്പിക്കുക.
ജീവി ആവാസം 
• തിമിംഗലം • വനം 
• പെൻഗ്വിൻ • സമുദ്രം 
• പുള്ളിമാൻ • മരുഭൂമി 
• ഒട്ടകം • ധ്രുവപ്രദേശം 
♦ നിങ്ങളുടെ പ്രദേശത്തെ ഒരു ആവാസവ്യവസ്ഥ സന്ദർശിച്ച് അവിടെ കാണപ്പെടുന്ന ജീവികളുടെ പേരെഴുതുക. അവയുടെ പരസ്പരാശ്രയത്വം കണ്ടെത്തൂ.
ആവാസവ്യവസ്ഥ സന്ദർശന റിപ്പോർട്ട്: 
• ഞാൻ സന്ദർശിച്ച ആവാസവ്യവസ്ഥ: വയൽ 
• വയലിൽ ഞാൻ കണ്ട ജീവികൾ: 
  • സസ്യങ്ങൾ: നെല്ല്, പുല്ലുകൾ, കളകൾ
  • പ്രാണികൾ: ഉറുമ്പ്, തുമ്പി, ചിത്രശലഭം, പുൽച്ചാടി
  • പക്ഷികൾ: കൊക്ക്, കാക്ക, തത്ത, പൊന്മാൻ, കുളക്കോഴി
  • മറ്റ് ജീവികൾ: തവള, ഞണ്ട്, എലി, പാമ്പ്
അവയുടെ പരസ്പരാശ്രിതത്വം: 
  • പുൽച്ചാടികളും മറ്റ് പ്രാണികളും നെല്ല്, പുൽച്ചെടികൾ എന്നിവ തിന്നുന്നു.
  • പക്ഷികൾ പുൽച്ചാടികൾ, ചിത്രശലഭങ്ങൾ തുടങ്ങിയ പ്രാണികളെ തിന്നുന്നു.
  • ചില പക്ഷികൾ വയലിലെ ചെറിയ ജീവികളെയും മത്സ്യങ്ങളെയും തിന്നുന്നു.
  • തവളകൾ പ്രാണികളെയും മത്സ്യങ്ങളെയും തിന്നുന്നു.
  • പാമ്പുകൾ എലികളെയും തവളകളെയും തിന്നുന്നു.
  • ജീവജാലങ്ങൾ ചാകുമ്പോൾ അവ മണ്ണിൽ ലയിച്ച് വളമായി മാറുന്നു, ഇത് സസ്യങ്ങൾ വീണ്ടും വളരാൻ സഹായിക്കുന്നു.
♦ താഴെ കാണുന്ന ജീവികളെ അവയുടെ അനുകൂലനവുമായി വരച്ച് യോജിപ്പിക്കൂ.

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here