Kerala Syllabus Class 10 കേരള പാഠാവലി - Unit 01 ഭാഷ പൂത്തും സംസ്കാരം തളിർത്തും: Chapter 02 - സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ - ചോദ്യോത്തരങ്ങൾ
Study Notes for Class 10 കേരള പാഠാവലി (ഭാഷ പൂത്തും സംസ്കാരം തളിർത്തും) സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ | Class 10 Malayalam - Kerala Padavali - Bhasha poothum samskaram thalirthum - Questions and Answers - Chapter 02 സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ - ചോദ്യോത്തരങ്ങൾ. പത്താം ക്ലാസ് കേരളപാഠാവലിയിലെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ എന്ന പാഠത്തെ അടിസ്ഥാനമാക്കി ശ്രീ പി. അരുണ്‍ കുമാര്‍ സര്‍, SKMJHSS, Kalpetta തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ
♦ "നിരവലംബം മമ കുടുംബവുമിനി"തനിക്കൊരു ആപത്ത് വന്നപ്പോഴും കുടുംബത്തെ കുറിച്ചാണ് ഹംസം ചിന്തിക്കുന്നത്. മറ്റെന്തെല്ലാം സവിശേഷതകളാണ് ഹംസത്തിനുള്ളത്? ചർച്ച ചെയ്യുകഉണ്ണായി വാര്യരുടെ വിശ്വോത്തര കൃതിയായ നളചരിതം ഒന്നാം ദിവസത്തെ പ്രധാന ഭാഗമാണ് പാഠഭാഗത്തുള്ളത്. നളനും ഹംസവും ആണ് ഇവിടെ പ്രധാന കഥാപാത്രങ്ങൾ. ഹംസത്തെ നളൻ പിടികൂടുന്നതും തുടർന്ന് ഹംസം തൻറെ ദുഃഖം അറിയിക്കുന്നതും ഒടുവിൽ നളൻ അതിനെ മോചിപ്പിക്കുന്നതുമാണ് പ്രധാനഇതിവൃത്തം. തനിക്കൊരു ആപത്ത് വന്നപ്പോഴും അനാഥമാക്കപ്പെട്ട കുടുംബത്തെ പറ്റി ഓർത്ത് ആവലാതിപ്പെടുന്ന ഹംസം ഒരു മാതൃകയാണ്. തൻറെ ഗുണങ്ങൾ തനിക്ക് കഷ്ടകാലം ആയി ഭവിച്ചുവെന്ന് ഓർത്ത് ദുഃഖിക്കുന്ന ഹംസത്തിൽ അതിമോഹങ്ങളിൽ ഭ്രമിക്കാത്ത ഒരു മനസ്സ് കാണാം. ഏറെ വിശിഷ്ടനായ പക്ഷിയായിട്ടും ജീവനുവേണ്ടി മുൻപിൽ കേണപേക്ഷിക്കുമ്പോൾ തൻറെ മാതാവിനെയും ഭാര്യയെയും കുഞ്ഞിനെയും കുറിച്ച് ഓർത്ത് ആവലാതിപ്പെടുന്ന നന്മയുള്ള മനുഷ്യനും ഗൃഹസ്ഥനും ആകുന്നു ഹംസം. ജീവനു പകരം സ്വർണതൂവലുകൾ സമ്മാനിക്കാമെന്ന് നളനോട് പറയുമ്പോൾ ഹംസത്തിന്റെ നന്മകളാണ് വെളിപ്പെടുന്നത്. ഒരു പക്ഷി എന്നതിലുപരി മാനുഷികമൂല്യങ്ങൾ ഉള്ള ഒരു മനുഷ്യനും നല്ലൊരു മകനും ഭർത്താവും പിതാവും ആയി മാറുന്നുണ്ട് ഹംസം.
♦ "നിങ്കൾ സ്നേഹമേ വിഹിതം: ന മയാ ദ്രോഹ,മിതുപൊഴുതമഖഗവര, ഗുണനിധേ," വരികളും പാഠസന്ദർഭവും വിശകലനം ചെയ്ത് നളൻ എന്ന കഥാപാത്രത്തെ വിശകലനം ചെയ്യുക.നിഷധരാജ്യത്തെ നീതിമാനും ശാന്തസ്വഭാവിയും സ്നേഹനിധിയുമായ രാജാവാണ് നളൻ. ദമയന്തിയെക്കുറിച്ച് അറിയാനിടയായ നളൻ അവരോട് പ്രണയം തോന്നുന്നുണ്ട്. സദാസമയവും ദമയന്തിയെക്കുറിച്ച് ഓർത്ത് രാജകൊട്ടാരത്തിലെ മട്ടുപ്പാവിൽ ഉലാത്തുന്ന വേളയിൽ നളന്റെ ദമയന്തിയോടുള്ള സ്നേഹം മനസ്സിലാക്കാം. ആ സന്ദർഭത്തിൽ തന്റെ പൂന്തോട്ടത്തിൽ വച്ച് സ്വർണവർണമാർന്ന ഹംസത്തെ നളൻ പിടികൂടുന്നുണ്ട്. സ്വർണവർണമുള്ള ചിറകുകൾ നൽകാൻ ഒരുക്കമാണെന്ന പ്രാണഭയത്താലുള്ള ഹംസത്തിന്റെവാക്കുകളോട്, തന്നെ കൊല്ലാനല്ല പിടികൂടിയതെന്നും ഭംഗി കണ്ടതിലുള്ള കൗതുകമാണ് തന്നെ അതിന് പ്രേരിപ്പിച്ചതെന്നും നളൻ പറയുന്നുണ്ട്. ഭംഗിയുള്ള ശ്രേഷ്ഠനായ പക്ഷിയാണ് ഹംസമെന്നും നളൻ കൂട്ടിച്ചേർക്കുന്നുണ്ട്. ഹംസത്തെ വെറുമൊരു പക്ഷിയായി കാണാൻ നളന് കഴിയുന്നില്ല. രാജാവിൻറെ യാതൊരു ഗർവും കാട്ടാതെ അർഹമായ സ്നേഹവും ബഹുമാനവും ഹംസത്തിന് നൽകുന്നുണ്ട്. ഹംസത്തിന് യാതൊരു ആപത്തും സംഭവിക്കില്ലെന്ന് പറയുന്നതിലൂടെ ഒരു പക്ഷിയുടെ കുടുംബത്തെക്കുറിച്ച് ഓർത്ത് പോലും ക്ലേശിക്കുന്ന പ്രജാക്ഷേമതൽപരനായ ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് നളനെന്ന് കാണാം.
♦ "ദ്രോഹ,മിതുപൊഴുതമരഖഗവര, ഗുണനിധേ, ഖേദമരുത് തേ, പറന്നിച്ഛയ്ക്കൊത്ത വഴി ഗച്ഛ നീചില അക്ഷരങ്ങൾ വരികളിൽ ആവർത്തിക്കുന്നുണ്ടല്ലോ.ഇത് കാവ്യഭാഗത്തിന്റെ ചൊല്ലഴക് വർദ്ധിപ്പിക്കുന്നില്ലേ? ഇത്തരത്തിലുള്ള വരികൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി അവയുടെ സവിശേഷതകൾ അവതരിപ്പിക്കുക.കവിതക്ക് ചൊല്ലഴകിലൂടെ ശബ്ദഭംഗി കൈവരുന്നുണ്ട്. ചില വാക്കുകളുടെയോഅക്ഷരങ്ങളുടെയോ ആവർത്തനം താളത്തിൽ ചൊല്ലാനും വരിയുടെ ഭംഗി കൂട്ടാനുംകാരണമാകും. വരികളിൽ ത ര ഹ യ തുടങ്ങിയ അക്ഷരങ്ങൾ ആവർത്തിക്കുന്നതിലൂടെ താളത്തിന് മാറ്റ് കൂടുന്നുണ്ട്.
ജനകൻ മരിച്ചുപോയി തനയൻ ഞാനൊരുത്തനെൻ- ജനനി തൻറെ ദശയിങ്ങനെ;
ദേഹമനുപമിതം കാണ്മാൻ മോഹഭരമുദിതം, നിങ്കൽ സ്നേഹമേ വിഹിതം; ന മയാ
ഈ വരികളിലും ചില വാക്കുകൾ ആവർത്തിക്കുന്നുണ്ട്. ഇത് പ്രാസം ഒപ്പിച്ചു വരികൾ ചൊല്ലാൻ സാധ്യമാക്കുന്നു. ചില വൃത്തങ്ങളിൽ എഴുതപ്പെടുന്ന കവിതകൾക്ക് വാക്കുകളുടെ ആവർത്തനം വളരെ മനോഹരമായി തോന്നാം. ആയതിനാൽ ഇപ്രകാരം വാക്കുകളോ അക്ഷരങ്ങളോ പ്രവർത്തനവിരസതയല്ല മറിച്ച് ചൊല്ലഴകിലൂടെ മാറ്റ് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
♦ "ചെറുതും പിഴ ചെയ്യാതോരെന്നെക്കൊന്നാൽ ബഹു-ദുരിതമുണ്ട് തവ ഭൂപതേ!''ഹംസത്തിന്റെ വാക്കുകൾ വിശകലനം ചെയ്ത് അവയിൽ തെളിയുന്ന ജീവിതമൂല്യങ്ങൾ കണ്ടെത്തി അവതരിപ്പിക്കുക.ബാഹ്യഭംഗി കണ്ടു തന്നെ പിടിക്കാൻ ഒരുങ്ങിയ നളനോട് ഹംസം പറയുന്ന വരികളാണിത്. ഒരു തെറ്റും ചെയ്യാത്ത തന്നെ ഉപദ്രവിച്ചാൽ നിനക്ക് ദ്രോഹം ഉണ്ടാകുമെന്നാണ് വരികളുടെ അർത്ഥം. പ്രണയിനിയെ ഓർത്തിരിക്കുന്ന രാജാവിൻറെ മുൻപിലേക്കാണ് ഹംസം ചെന്നെത്തുന്നത്. താൻ ഇല്ലാതായാൽ തൻറെ ഭാര്യയും മകനും അനാഥരായി പോകുമെന്നും വളരെ ദുഃഖത്തോടെ ഹംസം നളനോട്പറയുന്നു. മനുഷ്യോചിതമായ ഗുണഗണങ്ങൾ ഉള്ളതിനാലാണ് തന്നെ പിടികൂടിയതെന്ന് ഹംസത്തിനറിയാം. ഒരു തെറ്റും ചെയ്യാത്ത തന്നെ നളൻ ഉപദ്രവിക്കുമോ എന്ന ആധിയോടൊപ്പം മറ്റൊരാളെ വേദനിപ്പിച്ചോ സ്വന്തമാക്കിയോ ആഗ്രഹപൂർത്തീകരണം നടത്തരുതെന്ന സന്ദേശം ഹംസം നൽകുന്നുണ്ട്. ഇങ്ങനെ നിസ്വാർഥമായ ജീവിതത്തിനുള്ള ഒരു മാതൃകയായി ഹംസം മാറുന്നു.
♦ ആട്ടക്കഥാഭാഗം ഗദ്യരൂപത്തിലുള്ള സംഭാഷണമായി മാറ്റിയെഴുതുക. നളൻറെയും ഹംസത്തിന്റെയും കഥാപാത്രസവിശേഷതകൾ ഉൾക്കൊണ്ട് ആട്ടക്കഥാഭാഗം റോൾ പ്ലേ ആയി അവതരിപ്പിക്കുക• രംഗം 1നളനന്റെ കൊട്ടാരഉദ്യാനം. നിറയെ പല വർണങ്ങളിലുള്ള പൂച്ചെടികൾ. പക്ഷികളാൽ ശബ്ദമുഖരിതമായ പ്രകൃതി. പൂക്കളിലെ തേൻ നുകരാൻ എത്തിയ ശലഭങ്ങളും വണ്ടുകളും. അത്യന്തം വിനയഭാവത്തിൽ നളൻ ഉദ്യാനത്തിൽഉലാത്തുന്നു. ദൂരെയായി സ്വർണവർണഹംസം ശയിക്കുന്നത് നളൻ കാണുന്നു.
നളൻ: ( ആത്മഗതം) എത്ര സുന്ദരനാണ് ഈ ഹംസം. ശബ്ദമുണ്ടാക്കാതെ ചെന്ന് അതിനെ വളർത്താനായി പിടികൂടാം.(നളൻ ഹംസത്തെ പിടികൂടുന്നു. ഹംസമാകട്ടെ ദയനീയമായി വിലപിക്കുന്നു)
ഹംസം (( ആത്മഗതം) ഇനിയെന്തു ചെയ്യും രാജാവ് തന്നെ കൊല്ലുമെന്ന് തോന്നുന്നു. ദൈവമേ എൻറെ കുടുംബം ആശയറ്റ് പോകുമല്ലോ)
ഹംസം: അല്ലയോ രാജാവേ എൻറെ പിതാവ് നേരത്തെ മരിച്ചു പോയതാണ്. ഞാൻ ഒരു മകൻ മാത്രമേയുള്ളൂ. അങ്ങ് എന്നെ കൊന്നാൽ എന്റെ അമ്മയുടെ അവസ്ഥ പരമകഷ്ടമാകും. ഞാൻ മരണപ്പെട്ടു എന്നറിഞ്ഞാൽ എൻറെ ഭാര്യ ജീവൻ കളയും എൻറെ കുലം തന്നെ ഇല്ലാതാവും.(ഹംസം ഇത്രയും പറഞ്ഞിട്ട് രാജാവിനെ നോക്കുന്നു.ഹംസം തുടർന്നു പറയുന്നു)
ഹംസം: അല്ലയോ രാജാവേ ഒരു ചെറിയ പിഴ പോലും ഞാൻ ചെയ്തിട്ടില്ല.എൻറെ രൂപഭംഗി കണ്ടിട്ടാണ് അങ്ങേയ്ക്ക് എന്നെ പിടിക്കാൻ തോന്നിയത്. എൻറെ സ്വർണച്ചിറകിനാൽ അങ്ങേയ്ക്ക് ധനികനാകാൻ കഴിയില്ല. (ഹംസം അയ്യോ എന്നു പറഞ്ഞു വിലപിക്കുന്നു. എൻറെ ഗുണങ്ങൾ എനിക്ക് തന്നെ ദോഷമായി ഭവിച്ചല്ലോ ദൈവമേ)
• രംഗം 2 ഹംസത്തിന്റെ വിലാപം കേട്ട് നളൻ ദുഃഖിതനാകുന്നു.തുടർന്ന് ഹംസത്തെ ആശ്വസിപ്പിക്കുന്നു.
നളൻ: അല്ലയോ ഹംസമേ കരയരുത്. എനിക്ക് നിന്നോട് യാതൊരു വിരോധവും ഇല്ല. സൗന്ദര്യം കണ്ട് മോഹം ഉണ്ടായതിനാലാണ് നിന്നെ പിടിച്ചത്. നിന്നോട് എനിക്ക് സ്നേഹം മാത്രമാണുള്ളത്. പക്ഷികളിൽ ശ്രേഷ്ഠനും ഗുണവാനുമായ നിന്നെ ഞാൻ ഉപദ്രവിക്കില്ല. നിൻറെ ഇഷ്ടമനുസരിച്ച് പറന്നു പോയ്കൊള്ളുക. (ഭയം വെടിഞ്ഞ ഹംസം രാജാവിനെ ആശ്വാസത്തോടെയും ഏറെ സന്തോഷത്തോടെയും നോക്കുന്നു)
♦ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ എന്ന ശീർഷകം പാഠഭാഗത്തിന് ഉചിതമാണോ?ഔചിത്യം വ്യക്തമാക്കുകഉദ്യാനത്തിൽ ഉറങ്ങിക്കിടന്നിരുന്ന സ്വർണവർണമുള്ള ഹംസത്തെ രാജാവ് പിടികൂടുന്നു.സ്വതന്ത്രമായി ആകാശത്ത് പറന്നു നടക്കാൻ ഇച്ഛിക്കുന്ന ഹംസത്തെ ബന്ധനസ്ഥനാക്കിയത് അതിന് ഭയം ഉണ്ടാക്കുന്നു. സ്വാതന്ത്ര്യമാണ് ജീവിതം പാരതന്ത്ര്യം മരണ തുല്യമാണ് എന്ന കവിത ഇവിടെ പ്രസക്തമാണ്. ഹംസത്തിനെ ഇണക്കി വളർത്താനാണ് രാജാവ് പിടിച്ചത്. എന്നാൽ ഹംസമാകട്ടെ സ്വാതന്ത്ര്യമാണ് കൊതിച്ചത്. ഹംസത്തിന്റെ വിലാപം കേട്ട രാജാവ് അതിനെസ്വതന്ത്രമാക്കുന്നു. പൂർണസ്വാതന്ത്ര്യത്തോടെ ഇഷ്ടമുള്ള ദിക്കിലേക്ക് പറന്നു പോകാൻ രാജാവ് അനുവദിക്കുന്നുമുണ്ട്. നേരത്തെ ബന്ധിതനായ ഹംസം മറ്റൊരു വേളയിൽ സ്വാതന്ത്ര്യത്തിന്റെ പാതയിൽ സഞ്ചരിക്കുന്നതിന് സുസാധ്യമായതിനാൽ പ്രസ്തുത ശീർഷകം ഉചിതം തന്നെ.
♦ കഥകളി ലോകപ്രശസ്തമായ കേരളീയ കലാരൂപമാണ്.കഥകളിയുടെ സവിശേഷതകൾ എന്തെല്ലാം ? വ്യക്തമാക്കുക.കേരളത്തിന് രാജ്യാന്തര അംഗീകാരം നേടിക്കൊടുത്ത കലാരൂപമാണ് കഥകളി. നൃത്തനൃത്യനാട്യങ്ങളും സംഗീതം, സാഹിത്യം എന്നിവയും ഒത്തുചേർന്ന ഉത്കൃഷ്ട കലാരൂപമാണിത്. കൊട്ടാരക്കരത്തമ്പുരാൻ രൂപംകൊടുത്ത രാമനാട്ടത്തിന്റെ പരിഷ്കൃതരൂപമാണ് കഥകളി എന്ന് വിശ്വസിക്കപ്പെടുന്നു. രാമനാട്ടത്തെ പരിഷ്കരിച്ച് അഭിനയപ്രാധാന്യമുള്ളതാക്കി മാറ്റിയത് വെട്ടത്തുരാജാവാണ്. ഈ മാറ്റത്തിനാണ് 'വെട്ടത്തുസമ്പ്രദായമെന്നു' പറയുന്നത്. വീണ്ടുമൊരു പരിഷ്കാരം വരുത്തിയത് കപ്ലിങ്ങാട്ടു നമ്പൂതിരിയാണ്. വേഷവിധാനത്തിനാണ് ഇത് പ്രാധാന്യം നൽകുന്നത്. ഇത് 'കപ്ലിങ്ങാട്ട് സമ്പ്രദായം' എന്നറിയപ്പെടുന്നു. ഇതര കേരളീയകലകളോട് ആഴത്തിലുള്ള ബന്ധമാണ് കഥകളിക്കുള്ളത്. കൂടിയാട്ടം, ചാക്യാർകൂത്ത്, മോഹിനിയാട്ടം, അഷ്ടപദിയാട്ടം, കൃഷ്ണനാട്ടം, യാത്രക്കളി (ശാസ്ത്രക്കളി), കളരിപ്പയറ്റ് തുടങ്ങിയ കലകൾ കഥകളിയുടെ രൂപനിർമ്മിതിക്കും ഭാവാവിഷ്കരണത്തിനും മാർഗദർശകങ്ങളായിട്ടുണ്ട് . കൂടാതെ പടയണി, കോലംതുള്ളൽ, തെയ്യം, തിറ, മുടിയേറ്റ്, തീയാട്ട് തുടങ്ങിയ കലകളും കഥകളിയുടെ രൂപീകരണത്തിനു സഹായിച്ചിട്ടുണ്ട് . കഥകളിയുടെ രൂപശിൽപ്പം തികച്ചും കേരളീയമാണ്.കഥകളിയുടെ ചടങ്ങുകൾ - കേളികൊട്ട് കഥകളിയുടെ ആദ്യ ചടങ്ങാണിത്. ഏതെങ്കിലുമൊരു സ്ഥലത്ത് കഥകളിയുണ്ടെന്ന് നാട്ടുകാരെ അറിയിക്കുന്ന ചടങ്ങാണിത്. ചെണ്ട, ചേങ്ങില, മദ്ദളം, ഇലത്താളം എന്നിവ ഉപയോഗിച്ചുള്ള വാദ്യമേളമാണ് കേളികൊട്ട്.
അരങ്ങുകേളി - അരങ്ങിൽ വിളക്കുകത്തിച്ചുവയ്ക്കുന്നതോടെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഉപയോഗിച്ചു നടത്തുന്ന മേളമാണ് അരങ്ങുകേളി. ഈ ചടങ്ങ് കേളിക്കൈ എന്നും അറിയപ്പെടുന്നു.
തോടയം - അരങ്ങുകേളി കഴിഞ്ഞാൽ രണ്ടു കുട്ടിവേഷക്കാർ തിരശ്ശീലയ്ക്കു പിറകിൽ നിന്നു നടത്തുന്ന സ്തുതിപരമായ നൃത്തമാണ് തോടയം.
വന്ദനശ്ലോകം - തോടയത്തിനുശേഷം പാട്ടുകാർ ഇഷ്ടദേവതാസ്തുതിപരമായ വന്ദനശ്ലോകങ്ങൾ ആലപിക്കുന്നു.
പുറപ്പാട് - വന്ദനശ്ലോകത്തിന് പിന്നാലെ കഥാരംഭത്തിലുള്ള ശ്ലോകം പാടുമ്പോൾനായികാനായകന്മാരുടെ പുറപ്പാടായി.
മേളപ്പദം - കഥ തുടങ്ങുന്നതിനു മുമ്പ് അഷ്ടപദിഗീതമായ 'മഞ്ജുതര കുഞ്ജലത..പാടുന്ന ചടങ്ങാണിത്.
കഥാഭിനയം - വേഷക്കാർ അരങ്ങിലെത്തി അഭിനയം തുടങ്ങുന്നു.
കഥകളിവേഷങ്ങൾ• പച്ച:- സത്വഗുണപ്രധാനരായ ധീരോദാത്ത നായകന്മാർക്കാണ് പച്ചവേഷം. ശ്രീരാമൻ, ശ്രീകൃഷ്ണൻ, നളൻ, അർജുനൻ, ഇന്ദ്രൻ തുടങ്ങിയവർ പച്ചവേഷക്കാരാണ്.
• കത്തി:- രജോഗുണപ്രധാനമായ കഥാപാത്രങ്ങൾക്കാണ് കത്തിവേഷം. പ്രതിനായകന്മാർ കത്തിവേഷക്കാരായിരിക്കും. വീരരസമാണ് പ്രധാനഭാവം. കുറുംകത്തി, നെടുംകത്തി എന്നിങ്ങനെ കത്തിവേഷത്തെ രണ്ടായി തിരിച്ചിട്ടുണ്ട് . ദുര്യോധനനും രാവണനും കുറുംകത്തിയാണ്. ഘടോൽക്കചൻ, കാലകേയൻ, ഹിഡുംബൻ തുടങ്ങിയവരാണ് നെടുംകത്തി വേഷക്കാർ.
• താടി:- വെള്ളത്താടി, ചുവന്നതാടി, കറുത്തതാടി എന്നിങ്ങനെ താടിവേഷക്കാർ മൂന്നു വിഭാഗമുണ്ട് . സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിഭജനം. ഹനുമാന് വെള്ളത്താടിയാണ്. ബാലി, സുഗ്രീവൻ, പ്രഹസ്തൻ, ത്രിഗർത്തൻ തുടങ്ങിയവർ ചുവന്നതാടിക്കാരാണ്. കലിക്ക് കറുത്തതാടിയാണ്. രൗദ്രഭാവമുള്ള തമോഗുണമാണ് ഇവരുടെ പ്രത്യേകത.
• കരി:- തമോഗുണമുള്ളവർക്കാണ് കരിവേഷം. ശൂർപ്പണഖ, പൂതന, സിംഹിക, താടക എന്നിവർക്ക് കരിവേഷമാണ്. കാട്ടാളൻ കരിവേഷമാണ്.
• മിനുക്ക് - സന്ന്യാസിമാർ, സ്ത്രീകൾ, ബ്രാഹ്മണർ, ദൂതൻമാർ എന്നിവരാണ് മിനുക്കുവേഷക്കാർ. ഇതിലെ സ്ത്രീവേഷക്കാരുടെ വസ്ത്രധാരണത്തിലും ആഭരണങ്ങളിലും ചെറിയ വ്യത്യാസം കാണാൻ കഴിയും.
കഥകളിയിലെ അഭിനയം: ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിങ്ങനെ നാലുവിധത്തിലാണ് കഥകളിയിലെ അഭിനയം.• ആംഗികം:- അംഗചലനങ്ങളിലൂടെയുള്ള അഭിനയം • വാചികം:- വാക്കുകളിലൂടെയുള്ള അഭിനയം. പാട്ടുകാർ പാടുന്ന പദങ്ങളാണ് കഥകളിയിലെ വാചികാഭിനയം• സാത്വികം:- രസാഭിനയമാണ് സാത്വികം• ആഹാര്യം:- വേഷവിധാനങ്ങളിലൂടെയുള്ള അഭിനയം
കഥകളി മുദ്രകൾ1.പതാക, 2. മുദ്രാഖ്യം, 3.കടകം, 4. മുഷ്ടി, 5. കർത്തരിമുഖം, 6. ശുകതുണ്ഡം, 7. കപികം, 8. ഹംസപക്ഷം, 9. ശിഖരം, 10. ഹംസാസ്യം, 11. അഞ്ജലി, 12. അർധചന്ദ്രം, 13. മുകുരം, 14. ഭ്രമരം, 15. സൂചികാമുഖം, 16. പല്ലവം, 17. ത്രിപതാക, 18. മൃഗശീർഷം, 19. സർപ്പശിരസ്സ്, 20. വർദ്ധമാനകം, 21. അരാളം, 22. ഊർണ്ണനാഭം, 23. മുകുളം, 24. കടകാമുഖം.
കേരളകലാമണ്ഡലംതൃശൂർ ജില്ലയിൽ ചെറുതുരുത്തി എന്ന ഗ്രാമത്തിൽ ഭാരതപ്പുഴയുടെ തീരത്താണ് കലാമണ്ഡലം സ്ഥിതിചെയ്യുന്നത്. 1930-ൽ വള്ളത്തോൾ നാരായണമേനോനും മണക്കുളം മുകുന്ദരാജയും ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം നൽകിയത്. കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, തുള്ളൽ, പഞ്ചവാദ്യം, ഭരതനാട്യം തുടങ്ങിയ കലകൾ ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയാറാക്കിയ കളരികളുണ്ട്. കലാമണ്ഡലം ഇന്ന് കല്പിത സർവകലാശാലയാണ്. സ്വദേശികളും വിദേശികളുമടക്കം നിരവധിപേർ കലാമണ്ഡലത്തെയും കലകളെയും കുറിച്ച് മനസ്സിലാക്കുന്നതിനും ഗവേഷണത്തിനുമായി ഇവിടെ എത്തുന്നു.
👉Class 10 പഴയ Malayalam - Textbooks ന്റെ Notes കൾ അന്വേഷിക്കുന്നവർക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
Study Notes for Class 10 കേരള പാഠാവലി (ഭാഷ പൂത്തും സംസ്കാരം തളിർത്തും) സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ | Class 10 Malayalam - Kerala Padavali - Bhasha poothum samskaram thalirthum - Questions and Answers - Chapter 02 സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ - ചോദ്യോത്തരങ്ങൾ.
സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
♦ "നിരവലംബം മമ കുടുംബവുമിനി"
തനിക്കൊരു ആപത്ത് വന്നപ്പോഴും കുടുംബത്തെ കുറിച്ചാണ് ഹംസം ചിന്തിക്കുന്നത്. മറ്റെന്തെല്ലാം സവിശേഷതകളാണ് ഹംസത്തിനുള്ളത്? ചർച്ച ചെയ്യുക
ഉണ്ണായി വാര്യരുടെ വിശ്വോത്തര കൃതിയായ നളചരിതം ഒന്നാം ദിവസത്തെ പ്രധാന ഭാഗമാണ് പാഠഭാഗത്തുള്ളത്. നളനും ഹംസവും ആണ് ഇവിടെ പ്രധാന കഥാപാത്രങ്ങൾ. ഹംസത്തെ നളൻ പിടികൂടുന്നതും തുടർന്ന് ഹംസം തൻറെ ദുഃഖം അറിയിക്കുന്നതും ഒടുവിൽ നളൻ അതിനെ മോചിപ്പിക്കുന്നതുമാണ് പ്രധാന
ഇതിവൃത്തം. തനിക്കൊരു ആപത്ത് വന്നപ്പോഴും അനാഥമാക്കപ്പെട്ട കുടുംബത്തെ പറ്റി ഓർത്ത് ആവലാതിപ്പെടുന്ന ഹംസം ഒരു മാതൃകയാണ്. തൻറെ ഗുണങ്ങൾ തനിക്ക് കഷ്ടകാലം ആയി ഭവിച്ചുവെന്ന് ഓർത്ത് ദുഃഖിക്കുന്ന ഹംസത്തിൽ അതിമോഹങ്ങളിൽ ഭ്രമിക്കാത്ത ഒരു മനസ്സ് കാണാം. ഏറെ വിശിഷ്ടനായ പക്ഷിയായിട്ടും ജീവനുവേണ്ടി മുൻപിൽ കേണപേക്ഷിക്കുമ്പോൾ തൻറെ മാതാവിനെയും ഭാര്യയെയും കുഞ്ഞിനെയും കുറിച്ച് ഓർത്ത് ആവലാതിപ്പെടുന്ന നന്മയുള്ള മനുഷ്യനും ഗൃഹസ്ഥനും ആകുന്നു ഹംസം. ജീവനു പകരം സ്വർണതൂവലുകൾ സമ്മാനിക്കാമെന്ന് നളനോട് പറയുമ്പോൾ ഹംസത്തിന്റെ നന്മകളാണ് വെളിപ്പെടുന്നത്. ഒരു പക്ഷി എന്നതിലുപരി മാനുഷികമൂല്യങ്ങൾ ഉള്ള ഒരു മനുഷ്യനും നല്ലൊരു മകനും ഭർത്താവും പിതാവും ആയി മാറുന്നുണ്ട് ഹംസം.
♦ "നിങ്കൾ സ്നേഹമേ വിഹിതം: ന മയാ
ദ്രോഹ,മിതുപൊഴുതമഖഗവര, ഗുണനിധേ,"
വരികളും പാഠസന്ദർഭവും വിശകലനം ചെയ്ത് നളൻ എന്ന കഥാപാത്രത്തെ വിശകലനം ചെയ്യുക.
നിഷധരാജ്യത്തെ നീതിമാനും ശാന്തസ്വഭാവിയും സ്നേഹനിധിയുമായ രാജാവാണ് നളൻ. ദമയന്തിയെക്കുറിച്ച് അറിയാനിടയായ നളൻ അവരോട് പ്രണയം തോന്നുന്നുണ്ട്. സദാസമയവും ദമയന്തിയെക്കുറിച്ച് ഓർത്ത് രാജകൊട്ടാരത്തിലെ മട്ടുപ്പാവിൽ ഉലാത്തുന്ന വേളയിൽ നളന്റെ ദമയന്തിയോടുള്ള സ്നേഹം മനസ്സിലാക്കാം. ആ സന്ദർഭത്തിൽ തന്റെ പൂന്തോട്ടത്തിൽ വച്ച് സ്വർണവർണമാർന്ന ഹംസത്തെ നളൻ പിടികൂടുന്നുണ്ട്. സ്വർണവർണമുള്ള ചിറകുകൾ നൽകാൻ ഒരുക്കമാണെന്ന പ്രാണഭയത്താലുള്ള ഹംസത്തിന്റെ
വാക്കുകളോട്, തന്നെ കൊല്ലാനല്ല പിടികൂടിയതെന്നും ഭംഗി കണ്ടതിലുള്ള കൗതുകമാണ് തന്നെ അതിന് പ്രേരിപ്പിച്ചതെന്നും നളൻ പറയുന്നുണ്ട്. ഭംഗിയുള്ള ശ്രേഷ്ഠനായ പക്ഷിയാണ് ഹംസമെന്നും നളൻ കൂട്ടിച്ചേർക്കുന്നുണ്ട്. ഹംസത്തെ വെറുമൊരു പക്ഷിയായി കാണാൻ നളന് കഴിയുന്നില്ല. രാജാവിൻറെ യാതൊരു ഗർവും കാട്ടാതെ അർഹമായ സ്നേഹവും ബഹുമാനവും ഹംസത്തിന് നൽകുന്നുണ്ട്. ഹംസത്തിന് യാതൊരു ആപത്തും സംഭവിക്കില്ലെന്ന് പറയുന്നതിലൂടെ ഒരു പക്ഷിയുടെ കുടുംബത്തെക്കുറിച്ച് ഓർത്ത് പോലും ക്ലേശിക്കുന്ന പ്രജാക്ഷേമതൽപരനായ ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് നളനെന്ന് കാണാം.
♦ "ദ്രോഹ,മിതുപൊഴുതമരഖഗവര, ഗുണനിധേ,
ഖേദമരുത് തേ, പറന്നിച്ഛയ്ക്കൊത്ത വഴി ഗച്ഛ നീ
ചില അക്ഷരങ്ങൾ വരികളിൽ ആവർത്തിക്കുന്നുണ്ടല്ലോ.ഇത് കാവ്യഭാഗത്തിന്റെ ചൊല്ലഴക് വർദ്ധിപ്പിക്കുന്നില്ലേ? ഇത്തരത്തിലുള്ള വരികൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി അവയുടെ സവിശേഷതകൾ അവതരിപ്പിക്കുക.
കവിതക്ക് ചൊല്ലഴകിലൂടെ ശബ്ദഭംഗി കൈവരുന്നുണ്ട്. ചില വാക്കുകളുടെയോ
അക്ഷരങ്ങളുടെയോ ആവർത്തനം താളത്തിൽ ചൊല്ലാനും വരിയുടെ ഭംഗി കൂട്ടാനും
കാരണമാകും. വരികളിൽ ത ര ഹ യ തുടങ്ങിയ അക്ഷരങ്ങൾ ആവർത്തിക്കുന്നതിലൂടെ താളത്തിന് മാറ്റ് കൂടുന്നുണ്ട്.
ജനകൻ മരിച്ചുപോയി തനയൻ ഞാനൊരുത്തനെൻ-
ജനനി തൻറെ ദശയിങ്ങനെ;
ദേഹമനുപമിതം കാണ്മാൻ മോഹഭരമുദിതം, നിങ്കൽ
സ്നേഹമേ വിഹിതം; ന മയാ
ഈ വരികളിലും ചില വാക്കുകൾ ആവർത്തിക്കുന്നുണ്ട്. ഇത് പ്രാസം ഒപ്പിച്ചു വരികൾ ചൊല്ലാൻ സാധ്യമാക്കുന്നു. ചില വൃത്തങ്ങളിൽ എഴുതപ്പെടുന്ന കവിതകൾക്ക് വാക്കുകളുടെ ആവർത്തനം വളരെ മനോഹരമായി തോന്നാം. ആയതിനാൽ ഇപ്രകാരം വാക്കുകളോ അക്ഷരങ്ങളോ പ്രവർത്തനവിരസതയല്ല മറിച്ച് ചൊല്ലഴകിലൂടെ മാറ്റ് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
♦ "ചെറുതും പിഴ ചെയ്യാതോരെന്നെക്കൊന്നാൽ ബഹു-
ദുരിതമുണ്ട് തവ ഭൂപതേ!''
ഹംസത്തിന്റെ വാക്കുകൾ വിശകലനം ചെയ്ത് അവയിൽ തെളിയുന്ന ജീവിതമൂല്യങ്ങൾ കണ്ടെത്തി അവതരിപ്പിക്കുക.
ബാഹ്യഭംഗി കണ്ടു തന്നെ പിടിക്കാൻ ഒരുങ്ങിയ നളനോട് ഹംസം പറയുന്ന വരികളാണിത്. ഒരു തെറ്റും ചെയ്യാത്ത തന്നെ ഉപദ്രവിച്ചാൽ നിനക്ക് ദ്രോഹം ഉണ്ടാകുമെന്നാണ് വരികളുടെ അർത്ഥം. പ്രണയിനിയെ ഓർത്തിരിക്കുന്ന രാജാവിൻറെ മുൻപിലേക്കാണ് ഹംസം ചെന്നെത്തുന്നത്. താൻ ഇല്ലാതായാൽ തൻറെ ഭാര്യയും മകനും അനാഥരായി പോകുമെന്നും വളരെ ദുഃഖത്തോടെ ഹംസം നളനോട്
പറയുന്നു. മനുഷ്യോചിതമായ ഗുണഗണങ്ങൾ ഉള്ളതിനാലാണ് തന്നെ പിടികൂടിയതെന്ന് ഹംസത്തിനറിയാം. ഒരു തെറ്റും ചെയ്യാത്ത തന്നെ നളൻ ഉപദ്രവിക്കുമോ എന്ന ആധിയോടൊപ്പം മറ്റൊരാളെ വേദനിപ്പിച്ചോ സ്വന്തമാക്കിയോ ആഗ്രഹപൂർത്തീകരണം നടത്തരുതെന്ന സന്ദേശം ഹംസം നൽകുന്നുണ്ട്. ഇങ്ങനെ നിസ്വാർഥമായ ജീവിതത്തിനുള്ള ഒരു മാതൃകയായി ഹംസം മാറുന്നു.
♦ ആട്ടക്കഥാഭാഗം ഗദ്യരൂപത്തിലുള്ള സംഭാഷണമായി മാറ്റിയെഴുതുക. നളൻറെയും ഹംസത്തിന്റെയും കഥാപാത്രസവിശേഷതകൾ ഉൾക്കൊണ്ട് ആട്ടക്കഥാഭാഗം റോൾ പ്ലേ ആയി അവതരിപ്പിക്കുക
• രംഗം 1
നളനന്റെ കൊട്ടാരഉദ്യാനം. നിറയെ പല വർണങ്ങളിലുള്ള പൂച്ചെടികൾ. പക്ഷികളാൽ ശബ്ദമുഖരിതമായ പ്രകൃതി. പൂക്കളിലെ തേൻ നുകരാൻ എത്തിയ ശലഭങ്ങളും വണ്ടുകളും. അത്യന്തം വിനയഭാവത്തിൽ നളൻ ഉദ്യാനത്തിൽ
ഉലാത്തുന്നു. ദൂരെയായി സ്വർണവർണഹംസം ശയിക്കുന്നത് നളൻ കാണുന്നു.
നളൻ: ( ആത്മഗതം) എത്ര സുന്ദരനാണ് ഈ ഹംസം. ശബ്ദമുണ്ടാക്കാതെ ചെന്ന് അതിനെ വളർത്താനായി പിടികൂടാം.
(നളൻ ഹംസത്തെ പിടികൂടുന്നു. ഹംസമാകട്ടെ ദയനീയമായി വിലപിക്കുന്നു)
ഹംസം (( ആത്മഗതം) ഇനിയെന്തു ചെയ്യും രാജാവ് തന്നെ കൊല്ലുമെന്ന് തോന്നുന്നു. ദൈവമേ എൻറെ കുടുംബം ആശയറ്റ് പോകുമല്ലോ)
ഹംസം: അല്ലയോ രാജാവേ എൻറെ പിതാവ് നേരത്തെ മരിച്ചു പോയതാണ്. ഞാൻ ഒരു മകൻ മാത്രമേയുള്ളൂ. അങ്ങ് എന്നെ കൊന്നാൽ എന്റെ അമ്മയുടെ അവസ്ഥ പരമകഷ്ടമാകും. ഞാൻ മരണപ്പെട്ടു എന്നറിഞ്ഞാൽ എൻറെ ഭാര്യ ജീവൻ കളയും എൻറെ കുലം തന്നെ ഇല്ലാതാവും.
(ഹംസം ഇത്രയും പറഞ്ഞിട്ട് രാജാവിനെ നോക്കുന്നു.ഹംസം തുടർന്നു പറയുന്നു)
ഹംസം: അല്ലയോ രാജാവേ ഒരു ചെറിയ പിഴ പോലും ഞാൻ ചെയ്തിട്ടില്ല.എൻറെ രൂപഭംഗി കണ്ടിട്ടാണ് അങ്ങേയ്ക്ക് എന്നെ പിടിക്കാൻ തോന്നിയത്. എൻറെ സ്വർണച്ചിറകിനാൽ അങ്ങേയ്ക്ക് ധനികനാകാൻ കഴിയില്ല. (ഹംസം അയ്യോ എന്നു പറഞ്ഞു വിലപിക്കുന്നു. എൻറെ ഗുണങ്ങൾ എനിക്ക് തന്നെ ദോഷമായി ഭവിച്ചല്ലോ ദൈവമേ)
• രംഗം 2
ഹംസത്തിന്റെ വിലാപം കേട്ട് നളൻ ദുഃഖിതനാകുന്നു.തുടർന്ന് ഹംസത്തെ ആശ്വസിപ്പിക്കുന്നു.
നളൻ: അല്ലയോ ഹംസമേ കരയരുത്. എനിക്ക് നിന്നോട് യാതൊരു വിരോധവും ഇല്ല. സൗന്ദര്യം കണ്ട് മോഹം ഉണ്ടായതിനാലാണ് നിന്നെ പിടിച്ചത്. നിന്നോട് എനിക്ക് സ്നേഹം മാത്രമാണുള്ളത്. പക്ഷികളിൽ ശ്രേഷ്ഠനും ഗുണവാനുമായ നിന്നെ ഞാൻ ഉപദ്രവിക്കില്ല. നിൻറെ ഇഷ്ടമനുസരിച്ച് പറന്നു പോയ്കൊള്ളുക. (ഭയം വെടിഞ്ഞ ഹംസം രാജാവിനെ ആശ്വാസത്തോടെയും ഏറെ സന്തോഷത്തോടെയും നോക്കുന്നു)
♦ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ എന്ന ശീർഷകം പാഠഭാഗത്തിന് ഉചിതമാണോ?ഔചിത്യം വ്യക്തമാക്കുക
ഉദ്യാനത്തിൽ ഉറങ്ങിക്കിടന്നിരുന്ന സ്വർണവർണമുള്ള ഹംസത്തെ രാജാവ് പിടികൂടുന്നു.സ്വതന്ത്രമായി ആകാശത്ത് പറന്നു നടക്കാൻ ഇച്ഛിക്കുന്ന ഹംസത്തെ ബന്ധനസ്ഥനാക്കിയത് അതിന് ഭയം ഉണ്ടാക്കുന്നു. സ്വാതന്ത്ര്യമാണ് ജീവിതം പാരതന്ത്ര്യം മരണ തുല്യമാണ് എന്ന കവിത ഇവിടെ പ്രസക്തമാണ്. ഹംസത്തിനെ ഇണക്കി വളർത്താനാണ് രാജാവ് പിടിച്ചത്. എന്നാൽ ഹംസമാകട്ടെ സ്വാതന്ത്ര്യമാണ് കൊതിച്ചത്. ഹംസത്തിന്റെ വിലാപം കേട്ട രാജാവ് അതിനെ
സ്വതന്ത്രമാക്കുന്നു. പൂർണസ്വാതന്ത്ര്യത്തോടെ ഇഷ്ടമുള്ള ദിക്കിലേക്ക് പറന്നു പോകാൻ രാജാവ് അനുവദിക്കുന്നുമുണ്ട്. നേരത്തെ ബന്ധിതനായ ഹംസം മറ്റൊരു വേളയിൽ സ്വാതന്ത്ര്യത്തിന്റെ പാതയിൽ സഞ്ചരിക്കുന്നതിന് സുസാധ്യമായതിനാൽ പ്രസ്തുത ശീർഷകം ഉചിതം തന്നെ.
♦ കഥകളി ലോകപ്രശസ്തമായ കേരളീയ കലാരൂപമാണ്.കഥകളിയുടെ സവിശേഷതകൾ എന്തെല്ലാം ? വ്യക്തമാക്കുക.
കേരളത്തിന് രാജ്യാന്തര അംഗീകാരം നേടിക്കൊടുത്ത കലാരൂപമാണ് കഥകളി. നൃത്തനൃത്യനാട്യങ്ങളും സംഗീതം, സാഹിത്യം എന്നിവയും ഒത്തുചേർന്ന ഉത്കൃഷ്ട കലാരൂപമാണിത്. കൊട്ടാരക്കരത്തമ്പുരാൻ രൂപംകൊടുത്ത രാമനാട്ടത്തിന്റെ പരിഷ്കൃതരൂപമാണ് കഥകളി എന്ന് വിശ്വസിക്കപ്പെടുന്നു. രാമനാട്ടത്തെ പരിഷ്കരിച്ച് അഭിനയപ്രാധാന്യമുള്ളതാക്കി മാറ്റിയത് വെട്ടത്തുരാജാവാണ്. ഈ മാറ്റത്തിനാണ് 'വെട്ടത്തുസമ്പ്രദായമെന്നു' പറയുന്നത്. വീണ്ടുമൊരു പരിഷ്കാരം വരുത്തിയത് കപ്ലിങ്ങാട്ടു നമ്പൂതിരിയാണ്. വേഷവിധാനത്തിനാണ് ഇത് പ്രാധാന്യം നൽകുന്നത്. ഇത് 'കപ്ലിങ്ങാട്ട് സമ്പ്രദായം' എന്നറിയപ്പെടുന്നു. ഇതര കേരളീയകലകളോട് ആഴത്തിലുള്ള ബന്ധമാണ് കഥകളിക്കുള്ളത്. കൂടിയാട്ടം, ചാക്യാർകൂത്ത്, മോഹിനിയാട്ടം, അഷ്ടപദിയാട്ടം, കൃഷ്ണനാട്ടം, യാത്രക്കളി (ശാസ്ത്രക്കളി), കളരിപ്പയറ്റ് തുടങ്ങിയ കലകൾ കഥകളിയുടെ രൂപനിർമ്മിതിക്കും ഭാവാവിഷ്കരണത്തിനും മാർഗദർശകങ്ങളായിട്ടുണ്ട് . കൂടാതെ പടയണി, കോലംതുള്ളൽ, തെയ്യം, തിറ, മുടിയേറ്റ്, തീയാട്ട് തുടങ്ങിയ കലകളും കഥകളിയുടെ രൂപീകരണത്തിനു സഹായിച്ചിട്ടുണ്ട് . കഥകളിയുടെ രൂപശിൽപ്പം തികച്ചും കേരളീയമാണ്.
കഥകളിയുടെ ചടങ്ങുകൾ - കേളികൊട്ട് കഥകളിയുടെ ആദ്യ ചടങ്ങാണിത്. ഏതെങ്കിലുമൊരു സ്ഥലത്ത് കഥകളിയുണ്ടെന്ന് നാട്ടുകാരെ അറിയിക്കുന്ന ചടങ്ങാണിത്. ചെണ്ട, ചേങ്ങില, മദ്ദളം, ഇലത്താളം എന്നിവ ഉപയോഗിച്ചുള്ള വാദ്യമേളമാണ് കേളികൊട്ട്.
അരങ്ങുകേളി - അരങ്ങിൽ വിളക്കുകത്തിച്ചുവയ്ക്കുന്നതോടെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഉപയോഗിച്ചു നടത്തുന്ന മേളമാണ് അരങ്ങുകേളി. ഈ ചടങ്ങ് കേളിക്കൈ എന്നും അറിയപ്പെടുന്നു.
തോടയം - അരങ്ങുകേളി കഴിഞ്ഞാൽ രണ്ടു കുട്ടിവേഷക്കാർ തിരശ്ശീലയ്ക്കു പിറകിൽ നിന്നു നടത്തുന്ന സ്തുതിപരമായ നൃത്തമാണ് തോടയം.
വന്ദനശ്ലോകം - തോടയത്തിനുശേഷം പാട്ടുകാർ ഇഷ്ടദേവതാസ്തുതിപരമായ വന്ദനശ്ലോകങ്ങൾ ആലപിക്കുന്നു.
പുറപ്പാട് - വന്ദനശ്ലോകത്തിന് പിന്നാലെ കഥാരംഭത്തിലുള്ള ശ്ലോകം പാടുമ്പോൾ
നായികാനായകന്മാരുടെ പുറപ്പാടായി.
മേളപ്പദം - കഥ തുടങ്ങുന്നതിനു മുമ്പ് അഷ്ടപദിഗീതമായ 'മഞ്ജുതര കുഞ്ജലത..
പാടുന്ന ചടങ്ങാണിത്.
കഥാഭിനയം - വേഷക്കാർ അരങ്ങിലെത്തി അഭിനയം തുടങ്ങുന്നു.
കഥകളിവേഷങ്ങൾ
• പച്ച:- സത്വഗുണപ്രധാനരായ ധീരോദാത്ത നായകന്മാർക്കാണ് പച്ചവേഷം. ശ്രീരാമൻ, ശ്രീകൃഷ്ണൻ, നളൻ, അർജുനൻ, ഇന്ദ്രൻ തുടങ്ങിയവർ പച്ചവേഷക്കാരാണ്.
• കത്തി:- രജോഗുണപ്രധാനമായ കഥാപാത്രങ്ങൾക്കാണ് കത്തിവേഷം. പ്രതിനായകന്മാർ കത്തിവേഷക്കാരായിരിക്കും. വീരരസമാണ് പ്രധാനഭാവം. കുറുംകത്തി, നെടുംകത്തി എന്നിങ്ങനെ കത്തിവേഷത്തെ രണ്ടായി തിരിച്ചിട്ടുണ്ട് . ദുര്യോധനനും രാവണനും കുറുംകത്തിയാണ്. ഘടോൽക്കചൻ, കാലകേയൻ, ഹിഡുംബൻ തുടങ്ങിയവരാണ് നെടുംകത്തി വേഷക്കാർ.
• താടി:- വെള്ളത്താടി, ചുവന്നതാടി, കറുത്തതാടി എന്നിങ്ങനെ താടിവേഷക്കാർ മൂന്നു വിഭാഗമുണ്ട് . സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിഭജനം. ഹനുമാന് വെള്ളത്താടിയാണ്. ബാലി, സുഗ്രീവൻ, പ്രഹസ്തൻ, ത്രിഗർത്തൻ തുടങ്ങിയവർ ചുവന്നതാടിക്കാരാണ്. കലിക്ക് കറുത്തതാടിയാണ്. രൗദ്രഭാവമുള്ള തമോഗുണമാണ് ഇവരുടെ പ്രത്യേകത.
• കരി:- തമോഗുണമുള്ളവർക്കാണ് കരിവേഷം. ശൂർപ്പണഖ, പൂതന, സിംഹിക, താടക എന്നിവർക്ക് കരിവേഷമാണ്. കാട്ടാളൻ കരിവേഷമാണ്.
• മിനുക്ക് - സന്ന്യാസിമാർ, സ്ത്രീകൾ, ബ്രാഹ്മണർ, ദൂതൻമാർ എന്നിവരാണ് മിനുക്കുവേഷക്കാർ. ഇതിലെ സ്ത്രീവേഷക്കാരുടെ വസ്ത്രധാരണത്തിലും ആഭരണങ്ങളിലും ചെറിയ വ്യത്യാസം കാണാൻ കഴിയും.
കഥകളിയിലെ അഭിനയം: ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിങ്ങനെ നാലുവിധത്തിലാണ് കഥകളിയിലെ അഭിനയം.
• ആംഗികം:- അംഗചലനങ്ങളിലൂടെയുള്ള അഭിനയം
• വാചികം:- വാക്കുകളിലൂടെയുള്ള അഭിനയം. പാട്ടുകാർ പാടുന്ന പദങ്ങളാണ് കഥകളിയിലെ വാചികാഭിനയം
• സാത്വികം:- രസാഭിനയമാണ് സാത്വികം
• ആഹാര്യം:- വേഷവിധാനങ്ങളിലൂടെയുള്ള അഭിനയം
കഥകളി മുദ്രകൾ
1.പതാക, 2. മുദ്രാഖ്യം, 3.കടകം, 4. മുഷ്ടി, 5. കർത്തരിമുഖം, 6. ശുകതുണ്ഡം, 7. കപികം, 8. ഹംസപക്ഷം, 9. ശിഖരം, 10. ഹംസാസ്യം, 11. അഞ്ജലി, 12. അർധചന്ദ്രം, 13. മുകുരം, 14. ഭ്രമരം, 15. സൂചികാമുഖം, 16. പല്ലവം, 17. ത്രിപതാക, 18. മൃഗശീർഷം, 19. സർപ്പശിരസ്സ്, 20. വർദ്ധമാനകം, 21. അരാളം, 22. ഊർണ്ണനാഭം, 23. മുകുളം, 24. കടകാമുഖം.
കേരളകലാമണ്ഡലം
തൃശൂർ ജില്ലയിൽ ചെറുതുരുത്തി എന്ന ഗ്രാമത്തിൽ ഭാരതപ്പുഴയുടെ തീരത്താണ് കലാമണ്ഡലം സ്ഥിതിചെയ്യുന്നത്. 1930-ൽ വള്ളത്തോൾ നാരായണമേനോനും മണക്കുളം മുകുന്ദരാജയും ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം നൽകിയത്. കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, തുള്ളൽ, പഞ്ചവാദ്യം, ഭരതനാട്യം തുടങ്ങിയ കലകൾ ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയാറാക്കിയ കളരികളുണ്ട്. കലാമണ്ഡലം ഇന്ന് കല്പിത സർവകലാശാലയാണ്. സ്വദേശികളും വിദേശികളുമടക്കം നിരവധിപേർ കലാമണ്ഡലത്തെയും കലകളെയും കുറിച്ച് മനസ്സിലാക്കുന്നതിനും ഗവേഷണത്തിനുമായി ഇവിടെ എത്തുന്നു.
👉Class 10 പഴയ Malayalam - Textbooks ന്റെ Notes കൾ അന്വേഷിക്കുന്നവർക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here

0 Comments