Kerala Syllabus STD 6 സാമൂഹ്യശാസ്ത്രം: അദ്ധ്യായം 1 ആദിമമനുഷ്യരും സംസ്കാരങ്ങളും - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 6 Social Science - Early Humans and Civilizations | Text Books Solution Social Science (Malayalam Medium) Chapter 1 ആദിമമനുഷ്യരും സംസ്കാരങ്ങളും 
| Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Chapter 1: ആദിമമനുഷ്യരും സംസ്കാരങ്ങളും - ചോദ്യോത്തരങ്ങൾ
♦ “ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്ന ജവഹർലാൽ നെഹ്റുവിന്റെ പുസ്തകത്തിലെ ഒരു ഭാഗമാണ് നിങ്ങൾ വായിച്ചത്. (പാഠപുസ്തകം പേജ്: 7). ഇതിൽ ജവഹർലാൽ നെഹ്റു പരാമർശിക്കുന്ന ചരിത്രശേഷിപ്പ് എന്താണ്?
ഉത്തരം: ആദിമ മനുഷ്യന്റെ തലയോട് 

♦ ഇത് എവിടെ നിന്ന് ലഭിച്ചു എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്?
ഉത്തരം: ജർമ്മനിയിലെ ഹൈഡൽബർഗ് എന്ന പട്ടണത്തിൽ നിന്ന് 

♦ ആദിമ മനുഷ്യരുടെ ചരിത്രത്തെക്കുറിച്ച് അറിയാൻ നമ്മെ സഹായിക്കുന്ന പ്രധാന സ്രോതസ്സുകളാണ് ---------------.
ഉത്തരം: മനുഷ്യഫോസിലുകൾ. 

♦ മനുഷ്യരുടെ ഉദ്ഭവത്തിന്റെയും പരിണാമത്തിന്റെയും ചരിത്രം രൂപപ്പെടുത്തിയിരിക്കുന്നത് എങ്ങനെയാണ്?
ഉത്തരം: മനുഷ്യഫോസിലുകളുടെ കാലപ്പഴക്കം ശാസ്ത്രീയമായി നിർണ്ണയിച്ചാണ് മനുഷ്യരുടെ ഉദ്ഭവത്തിന്റെയും പരിണാമത്തിന്റെയും ചരിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.

♦ മനുഷ്യരുടെ ഉദ്ഭവത്തെക്കുറിച്ച് ശാസ്ത്രീയമായൊരു കാഴ്ചപ്പാട് മുന്നോട്ടുവച്ചത് ആരാണ്?
ഉത്തരം: ചാൾസ് ഡാർവിൻ  

♦ എന്താണ് പരിണാമം?
ഉത്തരം: ദീർഘകാലംകൊണ്ട് സംഭവിച്ച ജൈവിക മാറ്റത്തിലൂടെയാണ് മനുഷ്യരുടെ ഉദ്ഭവമെന്ന് ചാൾസ് ഡാർവിൻ  അഭിപ്രായപ്പെട്ടു. ഈ പ്രക്രിയക്ക് അദ്ദേഹം പരിണാമം എന്ന പേര് നൽകി. 

♦ മനുഷ്യപരിണാമത്തെക്കുറിച്ചുള്ള സിദ്ധാന്തം ചാൾസ് ഡാർവിൻ അവതരിപ്പിച്ചത് ഏത് പുസ്തകത്തിലൂടെയാണ്?
ഉത്തരം: 1859 ൽ പ്രസിദ്ധീകരിച്ച 'ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്, എന്ന ഗ്രന്ഥത്തിലാണ് മനുഷ്യപരിണാമത്തെക്കുറിച്ചുള്ള സിദ്ധാന്തം ചാൾസ് ഡാർവിൻ അവതരിപ്പിച്ചത്.

♦ മനുഷ്യപരിണാമം ആരംഭിക്കുന്നത് ആരിൽ നിന്നാണ്? 
ഉത്തരം: സസ്തനികളിൽ ഒരുവിഭാഗമായ പ്രൈമേറ്റുകളിൽ നിന്നാണ് മനുഷ്യപരിണാമം ആരംഭിക്കുന്നത്.

♦ ഹോമോയുടെ ഉപവിഭാഗങ്ങൾ ഏതെല്ലാമാണ്?
ഉത്തരം: ഹോമോ ഹാബിലിസ്, ഹോമോ ഇറക്ടസ്, ഹോമോ സാപ്പിയൻസ് എന്നിവയെന്ന് ഹോമോയുടെ ഉപവിഭാഗങ്ങൾ

♦ നമ്മൾ ഉൾപ്പെടുന്ന മനുഷ്യവർഗം ഏത് വിഭാഗത്തിൽപ്പെടുന്നവരാണ്?
ഉത്തരം: ഹോമോ സാപ്പിയൻസ്

♦ മനുഷ്യപരിണാമത്തിന്റെ വിവിധ ഘട്ടങ്ങളും അവയുടെ സവിശേഷതകളും ഉൾപ്പെടുത്തി പട്ടിക പൂർത്തിയാക്കൂ.
മനുഷ്യ വർഗ്ഗങ്ങൾ സവിശേഷതകൾ  
• പ്രൈമേറ്റുകൾ • സസ്തനികളിൽ ഒരു വിഭാഗം  
• ഹോമിനോയിഡുകൾ --------------
• -------------
• ഇരുകാലിൽ നടത്തം 
• ഹോമോഹാബിലിസ് • ----------------
• -------------
• നിവർന്നു നിൽക്കുന്ന മനുഷ്യർ
• ഹോമോ സാപ്പിയൻസ്• ---------------
ഉത്തരം: 
മനുഷ്യ വർഗ്ഗങ്ങൾ സവിശേഷതകൾ  
• പ്രൈമേറ്റുകൾ • സസ്തനികളിൽ ഒരു വിഭാഗം  
• ഹോമിനോയിഡുകൾ • നാല് കാലിൽ നടത്തം 
• ഹോമിനിഡുകൾ • ഇരുകാലിൽ നടത്തം 
• ഹോമോഹാബിലിസ് • ഉപകരണ നിർമ്മാതാക്കൾ 
• ഹോമോ ഇറക്ട്സ് • നിവർന്നു നിൽക്കുന്ന മനുഷ്യർ
• ഹോമോ സാപ്പിയൻസ്• ബുദ്ധിയുള്ള മനുഷ്യർ 
♦ എന്താണ് ശിലായുഗം?
ഉത്തരം: ആദിമ മനുഷ്യർ വനാന്തരങ്ങളിലാണ് വസിച്ചിരുന്നത്. കായ്കനികൾ ശേഖരിച്ചും മൃഗങ്ങളെ വേട്ടയാടി അവയുടെ മാംസം ഭക്ഷണമാക്കിയും അവർ ജീവിച്ചിരുന്നു. ചുറ്റുപാടിൽ നിന്നും ലഭിച്ച പരുക്കൻ കല്ലുകളാണ് അവർ ആയുധമാക്കിയിരുന്നത്. ശിലകൾ ആയുധമായി ഉപയോഗിച്ചിരുന്നതിനാൽ ഈ കാലഘട്ടത്തെ ശിലായുഗം എന്ന് വിളിക്കുന്നു. 
♦ ശിലകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ആയുധങ്ങളിലും ഉപകരണങ്ങളിലും കാലക്രമത്തിലുണ്ടായ പുരോഗതിയെ അടിസ്ഥാനമാക്കി ശിലായുഗത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. അവ ഏതെല്ലാമാണ്?
ഉത്തരം: പ്രാചീനശിലായുഗം, മധ്യശിലായുഗം, നവീനശിലായുഗം 

♦ വിവിധ ശിലായുഗഘട്ടങ്ങളുടെ സവിശേഷതകൾ എന്തെല്ലാം?
ഉത്തരം: 
i. പ്രാചീന ശിലായുഗം
• ശിലായുഗത്തിലെ ആദ്യഘട്ടം
• പരുക്കൻ കല്ലുകൾ ഉപകരണങ്ങളാക്കി
• ശേഖരണവും വേട്ടയാടലും ഉപജീവനമാക്കി

ii. മധ്യ ശിലായുഗം
• സൂക്ഷ്മ ശിലാ ഉപകരണങ്ങൾ ഉപയോഗിച്ചു
• ഭക്ഷ്യയോഗ്യമായ പുല്ലിനങ്ങളും മത്സ്യവും ഭക്ഷണമാക്കി
• മൃഗത്തോലും മരത്തോലും ഇലകളും വസ്ത്രങ്ങളാക്കി

iii. നവീന ശിലായുഗം
• കൂടുതൽ പരിഷ്കരിക്കപ്പെട്ടതും മിനുസമുളളതുമായ കല്ലുപകരണങ്ങൾ ഉപയോഗിച്ചു
• കൃഷി ആരംഭിച്ചു
• ചക്രം കണ്ടുപിടിക്കുകയും മൺപാത്രനിർമ്മാണം ആരംഭിക്കുകയും ചെയ്തു.

♦ കൃഷിയുടെ ആരംഭം ഏത് ശിലായുഗത്തിലാണ്?
ഉത്തരം: നവീന ശിലായുഗം

♦ മനുഷ്യൻ സ്ഥിരവാസം ഉറപ്പിക്കാൻ ഇടയാക്കിയ സാഹചര്യങ്ങൾ എന്തെല്ലാം?
ഉത്തരം: 
• കൃഷി ചെയ്യാൻ ആരംഭിച്ച മനുഷ്യർക്ക് കൃഷിയിടങ്ങൾക്ക് സമീപത്തായി സ്ഥിരവാസം അനിവാര്യമായി വന്നു. 
• കൃഷി പരിപാലിക്കാനും കൃഷിയിടങ്ങളെ വന്യജീവികളിൽ നിന്ന് സംരക്ഷിക്കാനും മൃഗപരിപാലനത്തിനുമായി അവർ കൃഷിയിടങ്ങൾക്ക് സമീപത്തായി സ്ഥിരവാസമുറപ്പിച്ചു.

♦ സ്ഥിരവാസം മനുഷ്യരിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവാം?
ഉത്തരം: 
• വാസസ്ഥലങ്ങൾ നിർമ്മിച്ചു തുടങ്ങി
• ജനങ്ങൾ തമ്മിൽ കൂടുതൽ ഇടപഴകാൻ തുടങ്ങുകയും സംഘടിത സാമൂഹിക ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തു
• സ്ഥിരവാസ കേന്ദ്രങ്ങൾ ക്രമേണ ഗ്രാമങ്ങളായും നഗരങ്ങളായും വികാസം പ്രാപിച്ചു

♦ താഴെ നൽകിയിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കൂ. ഇവ ഏത് വസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്?
ഉത്തരം: 
• ചിത്രം 1 - കല്ലുകൾ കൊണ്ട് 
• ചിത്രം 2 - ലോഹങ്ങൾ കൊണ്ട്  

♦ മനുഷ്യർ ആദ്യം ഉപയോഗിച്ച ലോഹം ഏതാണ് ?
ഉത്തരം: ചെമ്പായിരുന്നു മനുഷ്യർ ആദ്യം ഉപയോഗിച്ച ലോഹം. 

♦ എന്താണ് ലോഹയുഗം?
ഉത്തരം: ലോഹങ്ങൾ കൊണ്ട് ആയുധങ്ങളും ഉപകരണങ്ങളും നിർമ്മിച്ച് ഉപയോഗിച്ചിരുന്ന കാലഘട്ടത്തെ ലോഹയുഗം എന്നാണ് വിളിക്കുന്നത്. 

♦ എന്താണ് വെങ്കലയുഗം ?
ഉത്തരം: 
• മണ്ണ് ഉഴുതുമറിക്കാനും മരങ്ങൾ മുറിക്കാനുമൊക്കെയുള്ള കാഠിന്യവും ഉറപ്പും ചെമ്പിന് കുറവായതിനാൽ ചെമ്പും ഈയവും കൂട്ടിച്ചേർത്ത് കാഠിന്യവും ഉറപ്പുമുളള വെങ്കലം എന്ന ലോഹസങ്കരം നിർമ്മിച്ചു. 
• വെങ്കലം കൊണ്ടുളള ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം വെങ്കലയുഗം എന്ന് അറിയപ്പെടുന്നു.

♦ വെങ്കലത്തിന്റെ ഉപയോഗം മനുഷ്യജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ എന്തെല്ലാം?
ഉത്തരം: 
• വെങ്കലം കൊണ്ടുള്ള ഉപകരണങ്ങൾ കൃഷിയിടങ്ങൾ വ്യാപിപ്പിക്കുന്നതിന് സഹായകമായി
• കൃഷിയിടങ്ങളുടെ വ്യാപനം കാർഷികോൽപാദന വർധനവിന് കാരണമായി
• കാർഷികോൽപാദന വർധനവ് ഉൽപന്നങ്ങളുടെ കൈമാറ്റത്തിനും കൈമാറ്റ കേന്ദ്രങ്ങളുടെ വികാസത്തിനും വഴിയൊരുക്കി
• കൈമാറ്റകേന്ദ്രങ്ങൾ പിൽക്കാലത്ത് പട്ടണങ്ങളായും നഗരങ്ങളായും രൂപാന്തരപ്പെട്ടു.

♦ ശിലായുഗത്തിലെയും വെങ്കലയുഗത്തിലെയും മനുഷ്യജീവിതത്തിന്റെ സവിശേഷതകൾ താരതമ്യം ചെയ്ത് പട്ടികപ്പെടുത്തുക.
ഉത്തരം: 
ശിലായുഗത്തിലെ മനുഷ്യർ  വെങ്കലയുഗത്തിലെ മനുഷ്യർ 
• കല്ലുകൾ ആയുധമാക്കി• വെങ്കലം കൊണ്ടുളള ആയുധങ്ങളുണ്ടാക്കി  
• കൃഷി ആരംഭിച്ചു• കൃഷിയുടെ വ്യാപനം ഉണ്ടായി
• ചക്രം കണ്ടുപിടിച്ചു• ഉൽപന്നകൈമാറ്റത്തിന് കേന്ദ്രങ്ങൾ ഉണ്ടായി
• മൺപാത്ര നിർമാണം ആരംഭിച്ചു• നഗരങ്ങളും പട്ടണങ്ങളും രൂപപ്പെട്ടു
♦ വെങ്കലയുഗത്തിൽ രൂപപ്പെട്ട പ്രധാന സംസ്കാരങ്ങളേതേല്ലാമാണ് ?
ഉത്തരം: 
• മെസപ്പൊട്ടേമിയൻ സംസ്കാരം 
• ഹാരപ്പൻ സംസ്കാരം 
• ഈജിപ്ഷ്യൻ സംസ്കാരം 
• ചൈനീസ് സംസ്കാരം  
♦ പ്രധാനവെങ്കലയുഗ സംസ്കാരങ്ങൾ വികസിച്ചുവന്ന നദീതടങ്ങൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
സംസ്കാരം   നദികൾ 
• മെസപ്പൊട്ടേമിയൻ• 
• ഈജിപ്ഷ്യൻ സംസ്കാരം • 
• ഹാരപ്പൻ സംസ്കാരം • 
• ചൈനീസ് സംസ്കാരം•  
ഉത്തരം: 
സംസ്കാരം   നദികൾ 
• മെസപ്പൊട്ടേമിയൻ• യൂഫ്രട്ടീസ്, ടൈഗ്രീസ് 
• ഈജിപ്ഷ്യൻ സംസ്കാരം • നൈൽനദി 
• ഹാരപ്പൻ സംസ്കാരം • സിന്ധുനദി 
• ചൈനീസ് സംസ്കാരം• ഹൊയാങ് ഹോ 
♦ വെങ്കലയുഗ സംസ്കാരങ്ങൾ നദീതടങ്ങളിൽ രൂപപ്പെട്ടത് എന്തുകൊണ്ടായിരിക്കാം?
ഉത്തരം:
• ഫലഭൂയിഷ്ഠമായ മണ്ണ്
• ജലലഭ്യത
• അനുകൂല കാലാവസ്ഥ

♦ ഏതൊക്കെ നദികൾക്കിടയിലാണ് മെസൊപ്പൊട്ടേമിയ സ്ഥിതി ചെയ്യുന്നത്?
ഉത്തരം: യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികൾക്കിടയിലാണ് മെസൊപ്പൊട്ടേമിയ സ്ഥിതിചെയ്യുന്നത്.

♦ “മെസൊപ്പൊട്ടേമിയ' എന്ന വാക്കിന്റെ അർഥം എന്താണ്?
ഉത്തരം: "നദികൾക്കിടയിലെ പ്രദേശം' 

♦ ഇന്ന് ഏത് രാജ്യത്തിന്റെ ഭാഗമാണ് മെസൊപ്പൊട്ടേമിയ?
ഉത്തരം: നിലവിൽ ഇറാഖിന്റെ ഭാഗമാണ് ഈ പ്രദേശം. 

♦ ഏതൊക്കെ സംസ്കാരങ്ങൾ കൂടിച്ചേർന്നതായിരുന്നു മെസൊപ്പൊട്ടേമിയൻ സംസ്കാരം രൂപപ്പെട്ടത് ?
ഉത്തരം: സുമേറിയൻ, ബാബിലോണിയൻ, അസീറിയൻ, കാൽഡിയൻ എന്നിങ്ങനെ നാല് വ്യത്യസ്ത സംസ്കാരങ്ങൾ കൂടിച്ചേർന്നതായിരുന്നു മെസൊപ്പൊട്ടേമിയൻ സംസ്കാരം.

♦ മെസൊപ്പൊട്ടേമിയയിൽ നഗരജീവിതം കെട്ടിപ്പടുക്കാൻ സംഭാവന നൽകിയ ആദ്യ ജനത ആരാണ്?
ഉത്തരം: മെസൊപ്പൊട്ടേമിയയിൽ നഗരജീവിതം കെട്ടിപ്പടുക്കാൻ സംഭാവന നൽകിയ ആദ്യ ജനത സുമേറിയക്കാരായിരുന്നു. 

♦ മെസൊപ്പൊട്ടേമിയൻ സംസ്കാരത്തിലെ പ്രധാന നഗരങ്ങൾ ഏതെല്ലാമായിരുന്നു?
ഉത്തരം: മെസൊപ്പൊട്ടേമിയൻ സംസ്കാരത്തിലെ പ്രധാന നഗരങ്ങളായിരുന്നു ഉർ, ഉറൂക്ക്, ലഗാഷ് മുതലായവ.

♦ മെസൊപ്പൊട്ടേമിയക്കാരുടെ എഴുത്ത് സമ്പ്രദായം എന്ത് പേരിൽ അറിയപ്പെട്ടു?
ഉത്തരം: ക്യൂണിഫോം

♦ ക്യൂണിഫോം ലിപിയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
ഉത്തരം:
• ക്യൂണിഫോം ലിപി വികസിപ്പിച്ചത് സുമേറിയക്കാരാണ്
• ആപ്പിന്റെ ആകൃതിയിലുള്ള (Wedge-shaped) ചിത്ര ലിപിയാണിത്
• കളിമൺ ഫലകങ്ങളിലാണ് അവർ എഴുതിയിരുന്നത്
• കൂർത്ത മുനയുള്ള ഈറത്തണ്ടുകളാണ് കളിമൺ ഫലകങ്ങളിൽ എഴുതാൻ അവർ ഉപയോഗിച്ചിരുന്നത്

♦ മെസൊപ്പൊട്ടേമിയക്കാരുടെ സംഭാവനകൾ പട്ടികപ്പെടുത്തുക.
ഉത്തരം:
ശാസ്ത്രവും ഗണിതവും നിയമം 
• ചാന്ദ്രപഞ്ചാംഗം• സുമേറിയൻ ഭരണാധികാരിയായിരുന്ന ഡുൻഗിയുടെ കാലഘട്ടത്തിലാണ് നിയമങ്ങൾ ആദ്യമായി ക്രോഡീകരിക്കപ്പെട്ടത് 
• സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും കണക്കാക്കി • ഈ നിയമങ്ങൾ പരിഷ്കരിച്ചതാണ് ഹമ്മുറാബിയുടെ നിയമസംഹിത 
• ഹരണവും ഗുണനവും
♦ ഈജിപ്ഷ്യൻ സംസ്കാരം നിലനിന്നിരുന്നത് ഏത് നദീതടത്തിലാണ് ?
നൈൽ നദീതടത്തിലാണ് ഈജിപ്ഷ്യൻ സംസ്കാരം നിലനിന്നിരുന്നത്

♦ ഈജിപ്ഷ്യൻ സംസ്കാരത്തിലെ പ്രധാന നഗരം ---------- ആയിരുന്നു.
കെയ്റോ 

♦ ഈജിപ്തിലെ രാജാക്കൻമാർ എന്ത് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്?.
ഫറവോ
 
♦ ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ പ്രധാന സവിശേഷതയാണ് ---------------.
പിരമിഡുകൾ
♦ ഈജിപ്തിനെ 'നൈലിന്റെ ദാനം' എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്?.
കൃഷിയായിരുന്നു ജനങ്ങളുടെ പ്രധാന ജീവിതമാർഗം. ഗോതമ്പ്, ബാർലി, തിന, പഴവർഗങ്ങൾ, ചണം, പരുത്തി മുതലായവ നൈൽ നദീതടത്തിൽ സമൃദ്ധമായി വളർന്നിരുന്നു. ഈ കാർഷിക സമൃദ്ധിയാണ് നൈൽ നദീതടത്തിൽ ഒരു നാഗരിക സംസ്കാരം വളർന്നുവരാൻ ഇടയാക്കിയത്. അതിനാൽ ഈജിപ്തിനെ നൈലിന്റെ ദാനം' എന്ന് വിശേഷിപ്പിക്കുന്നു.

♦ ഈജിപ്തിൽ നിലനിന്നിരുന്ന എഴുത്ത് സമ്പ്രദായം എന്ത് പേരിൽ അറിയപ്പെട്ടു?
ഹൈറോഗ്ലിഫിക്സ് 

♦ ഈജിപ്ഷ്യൻ എഴുത്തുവിദ്യയുടെ സവിശേഷതകൾ എന്തെല്ലാമാണ്?
• പുരാതന ഈജിപ്തുകാരുടെ എഴുത്ത് ലിപി ഹൈറോഗ്ലി ഫിക്സ് ആയിരുന്നു
• 'വിശുദ്ധമായ എഴുത്ത് ' എന്നാണ് 'ഹൈറോഗ്ലിഫിക്സ്' എന്ന വാക്കിന്റെ
അർഥം
• ചിഹ്നരൂപവും അക്ഷരരൂപവും കൂടിച്ചേർന്ന ലിപിയാണിത്
• വലത്തുനിന്ന് ഇടത്തോട്ടാണ് വായിച്ചിരുന്നത്

♦ ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ശാസ്ത്രനേട്ടങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
• ഗണിതവും വൈദ്യശാസ്ത്രവും ഈജിപ്തിൽ പുരോഗതി കൈവരിച്ചിരുന്നു. 
• ഗണിതശാസ്ത്രത്തിലെ ജ്യാമിതിക്ക് അടിസ്ഥാനമിട്ടത് ഈജിപ്തുകാരായിരുന്നു. 
• സങ്കലനം, വ്യവകലനം എന്നിവ ഇവരുടെ സംഭാവനകളായിരുന്നു. 
• മുപ്പത് ദിവസം വീതമുളള പന്ത്രണ്ട് മാസങ്ങളോടൊപ്പം അഞ്ച് ദിവസം കൂട്ടിച്ചേർത്ത് 365 ദിവസങ്ങൾ അടങ്ങിയ ഒരു വർഷമാണ് ഇവരുടെ സൗരപഞ്ചാംഗത്തിൽ (Solar Calender) ഉൾപ്പെട്ടിട്ടുളളത്.

♦ ചൈനീസ് സംസ്കാരം ഉടലെടുത്തത് ഏത് നദീതീരത്താണ്?
'ഹൊയാങ് ഹോ നദീതടത്തിലാണ് ചൈനീസ് സംസ്കാരം ഉടലെടുത്തത്. 

♦ ചൈനീസ് സംസ്കാരത്തിന്റെ സവിശേഷതകളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.?
• 'ഹൊയാങ് ഹോ നദീതടത്തിലാണ് ചൈനീസ് സംസ്കാരം ഉടലെടുത്തത്. 
• കൃഷിയായിരുന്നു ഈ സംസ്കാരത്തിന്റെയും അടിത്തറ. 
• നെയ്ത്ത്, മൺപാത്രനിർമ്മാണം, പട്ടുവസ്തു നിർമ്മാണം എന്നിവയിലും അവർ വിദഗ്ധരായിരുന്നു. 
• മികവുറ്റ വെങ്കല ശില്പങ്ങൾ അവർ നിർമ്മിച്ചിരുന്നു.
• ചൈനക്കാരുടെ ഇടയിൽ പുരാതനകാലം മുതൽതന്നെ എഴുത്ത് സമ്പ്രദായം നിലവിലുണ്ടായിരുന്നു. 
• അക്ഷരങ്ങൾക്ക് പകരം ചിത്രങ്ങൾ ഉപയോഗിക്കുന്ന ചിത്രലിപിയായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. 
• കാലക്രമത്തിൽ അവർ ചിത്രങ്ങൾക്ക് പകരം ചിഹ്നങ്ങൾ രൂപപ്പെടുത്തി. മാറ്റങ്ങളോടെ ആ ലിപി ഇന്നും ചൈനയിൽ നിലനിൽക്കുന്നു.

♦ മെസൊപ്പൊട്ടേമിയ, ഈജിപ്ത്, ചൈന എന്നിവിടങ്ങളിൽ നിലനിന്നിരുന്ന എഴുത്ത് രീതിയുടെ പ്രത്യേകതകൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കൂ.
♦ വെങ്കലയുഗത്തിൽ സിന്ധുനദീതടത്തിൽ നിലനിന്നിരുന്ന സംസ്കാരം ഏതാണ്?
ഹരപ്പൻ സംസ്കാരം. 

♦ ഹരപ്പൻ സംസ്കാരത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
• വെങ്കലയുഗത്തിൽ സിന്ധുനദീതടത്തിൽ നിലനിന്നിരുന്ന സംസ്കാരമാണ് 
• ഏകദേശം ബി.സി.ഇ. 2600 മുതൽ ബി.സി.ഇ. 1900 വരെയാണ് ഈ സംസ്കാരത്തിന്റെ കാലഘട്ടമായി പൊതുവെ കരുതപ്പെടുന്നത്. 
• ഹരപ്പയാണ് ആദ്യമായി കണ്ടെത്തിയ നഗരം. അതിനാലാണ് ഈ സംസ്കാരത്തെ ഹരപ്പൻ സംസ്കാരം എന്ന് വിളിക്കുന്നത്.
• ഈ സംസ്കാരം ഉടലെടുത്തത് സിന്ധുനദീതീരത്തായതിനാൽ സിന്ധുനദീതട സംസ്കാരം എന്നും അറിയപ്പെടുന്നു. 

♦ ഇന്ത്യയിലെ ഒന്നാം നഗരവൽക്കരണം എന്ന് വിശേഷിപ്പിക്കുന്നത് ഏത് സംസ്കാരത്തെയാണ് എന്തുകൊണ്ട്?
• ഹരപ്പൻ സംസ്കാരം 
• നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഈ സംസ്കാരം വളർന്നു വന്നത്. അതിനാൽ ഇന്ത്യയിലെ ഒന്നാം നഗരവൽക്കരണം എന്ന് ഈ സംസ്കാരത്തെ വിശേഷിപ്പിക്കുന്നു.

♦ ഹരപ്പൻ സംസ്കാരത്തിലെ പ്രധാന നഗരങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തു.
• മോഹൻജൊദാരോ
• ഹാരപ്പ 
• ലോഥാൽ 
• കാലിബംഗൻ  

♦ ഹരപ്പൻ സംസ്കാരത്തിന്റെ നഗരാസൂത്രണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
• ഹരപ്പൻ സംസ്കാരത്തിന്റെ പ്രധാന സവിശേഷതയാണ് നഗരാസൂത്രണം. 
• തെരുവുകളുടെ ഇരു വശങ്ങളിലുമായാണ് അവർ വീടുകൾ നിർമ്മിച്ചിരുന്നത്. 
• ചുട്ടെടുത്ത ഇഷ്ടികകളാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി അവർ ഉപയോഗിച്ചിരുന്നത്. 
• അഴുക്കുചാൽ സമ്പ്രദായം ഹരപ്പൻ സംസ്കാരത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയായിരുന്നു. 
• വീടുകളിൽ നിന്നുള്ള മലിനജലം തെരുവിലെ അഴുക്കുചാലുകളിലൂടെ നഗരത്തിന് പുറത്തേക്ക് ഒഴുക്കികൊണ്ടുപോകുന്ന തരത്തിലായിരുന്നു നഗരങ്ങളുടെയും അഴുക്കുചാലുകളുടെയും ആസൂത്രണം. 
♦ മോഹൻജൊദാരോയിലെ വലിയ കുളത്തിന്റെ പ്രത്യേകതകൾ എന്തെല്ലാമായിരുന്നു?
• ഹരപ്പൻ സംസ്കാരത്തിലെ പ്രധാന നഗരമായിരുന്നു മോഹൻജൊദാരോ. • വലിയ കുളമാണ് ഈ നഗരത്തിലെ ഏറ്റവും സവിശേഷമായ നിർമ്മിതി. 
• ഈ കുളത്തിലേക്കിറങ്ങാൻ ഇരുവശങ്ങളിലും പടവുകളും കുളിക്കുവാനായി കുളിമുറികളും ഉണ്ടായിരുന്നു. 
• ശുദ്ധജലം നിറയ്ക്കാനും മലിന ജലം പുറത്തേയ്ക്കൊഴുക്കാനുമുള്ള സംവിധാനവും ഇവിടെ നിലനിന്നിരുന്നു.

♦ ഹരപ്പൻ ജനതയുടെ പ്രധാന ഉപജീവനമാർഗം എന്തായിരുന്നു? അതുമായി ബന്ധപ്പെട്ട് എന്തെല്ലാം തെളിവുകളാണ് നമുക്ക് കിട്ടിയിട്ടുള്ളത്? 
• ഹരപ്പൻ ജനതയുടെ പ്രധാന ഉപജീവനമാർഗം കൃഷിയായിരുന്നു. 
• ഗുജറാത്തിലെ രംഗ്പൂർ, ലോഥാൽ എന്നിവിടങ്ങളിൽ നിന്ന് നെല്ല് കൃഷിചെയ്തിരുന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. 
• ഹരപ്പയിൽ കണ്ടെത്തിയ പ്രധാന ചരിത്രശേഷിപ്പാണ് ധാന്യപ്പുര. ധാന്യങ്ങൾ സംഭരിക്കാനും സൂക്ഷിക്കാനുമാണ് ഇത് ഉപയോഗിച്ചിരുന്നത്.

♦ ചുവടെ നൽകിയിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കൂ.
ഈ ചിത്രങ്ങളിൽ നിന്ന് ഹരപ്പൻ ജനതയുടെ കരകൗശലവിദ്യയെക്കുറിച്ച് എന്തൊക്കെ വിവരങ്ങളാണ് ലഭിക്കുന്നത്? കണ്ടെത്തി ആശയപടം പൂർത്തിയാക്കൂ.
♦ ഹരപ്പൻ ജനതയുടെ കരകൗശലവിദ്യയെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
• ഹരപ്പൻ ജനത കരകൗശലവിദ്യയിൽ വൈദഗ്ധ്യമുളളവരായിരുന്നു
• സ്വർണവും വെള്ളിയും മുത്തുകളും ചിപ്പികളും കൊണ്ടുണ്ടാക്കിയ മാലകളും കൈവളകളും കർണാഭരണങ്ങളും ഇവർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്നു. • കളിമണ്ണുകൊണ്ടും ശിലകൾ കൊണ്ടും അവർ മുദ്രകൾ നിർമ്മിച്ചിരുന്നു. • ഹരപ്പൻ നഗരങ്ങളിൽ നിന്നു കണ്ടെത്തിയ കളിപ്പാട്ടങ്ങൾ, മൺപാത്രങ്ങൾ, വെങ്കലപ്രതിമ എന്നിവയെല്ലാം ഹരപ്പൻ ജനതയുടെ കലാവൈദഗ്ധ്യം പ്രകടമാക്കുന്നു.

♦ ഹരപ്പൻ ജനതയുടെ എഴുത്തുവിദ്യയുടെ സവിശേഷതകൾ എന്തെല്ലാമാണ്?
• ഹരപ്പൻ ജനതയ്ക്ക് അവരുടേതായ എഴുത്തുരീതി ഉണ്ടായിരുന്നു. 
• അക്ഷരങ്ങൾക്ക് പകരം ചിഹ്നങ്ങളാണ് അവർ എഴുതാനായി ഉപയോഗിച്ചിരുന്നത്. 
• മുദ്രകളിലാണ് അവരുടെ എഴുത്തുവിദ്യ ഏറ്റവുമധികം കാണപ്പെട്ടത്.

♦ ഹരപ്പൻ സംസ്കാരം തകരാൻ ഇടയാക്കിയ സാഹചര്യങ്ങൾ എന്തൊക്കെയാണ്?
• കാലാവസ്ഥാവ്യതിയാനം 
• ഭൂമിയുടെ അമിതമായ ഉപയോഗം 
• വനനശീകരണം 
• നിരന്തരമുണ്ടായ പ്രളയം 

♦ വെങ്കലയുഗസംസ്കാരങ്ങളുടെ സവിശേഷതകൾ തിരിച്ചറിഞ്ഞ് താഴെനൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.

TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here