Kerala Syllabus STD 6 സാമൂഹ്യശാസ്ത്രം: അദ്ധ്യായം 2 ആദ്യകാല രാഷ്ട്രങ്ങൾ - ചോദ്യോത്തരങ്ങൾ | Teaching Manual


Study Notes for Class 6 Social Science - Early States | Text Books Solution Social Science (Malayalam Medium) Chapter 2 ആദ്യകാല രാഷ്ട്രങ്ങൾ | Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. 
👉ഈ അദ്ധ്യായം English Medium Notes - Click here
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Chapter 2: ആദ്യകാല രാഷ്ട്രങ്ങൾ - ചോദ്യോത്തരങ്ങൾ
♦ അഥീനയുടെ വിവരണം ശ്രദ്ധിച്ചല്ലോ. എന്തൊക്കെ വിവരങ്ങളാണ് ഇതിൽ നിന്ന് ലഭിച്ചത്?
ഉത്തരം: 
• ഒളിമ്പിക്സ് ആരംഭിച്ചത് പുരാതന ഗ്രീസിലാണ്
• ഗ്രീസിലെ നഗരരാഷ്ട്രമായ ഏതൻസിലാണ് ജനാധിപത്യം ഉടലെടുത്തത്.
• തെക്കുകിഴക്കൻ യൂറോപ്പിലാണ് ഗ്രീസ് സ്ഥിതി ചെയ്യുന്നത്.
• വ്യത്യസ്തമായ ഭൂമിശാസ്ത്ര സവിശേഷതകളാൽ സമ്പന്നമാണ് ഗ്രീസ്.

♦ ഗ്രീസിലെ നഗരരാഷ്ട്രങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക  
 പുരാതന ഗ്രീസിൽ ഗ്രാമങ്ങളായിരുന്നു പ്രധാന അധിവാസകേന്ദ്രങ്ങൾ. 
• കൃഷിയും കച്ചവടവും വികസിച്ചതോടെ നഗരങ്ങൾ രൂപംകൊണ്ടു. 
• കാലക്രമേണ ഒരു നഗരവും ചുറ്റുമുള്ള കുറേ ഗ്രാമങ്ങളും ഒത്തുചേർന്ന് നഗരരാഷ്ട്രങ്ങളായി രൂപാന്തരം പ്രാപിക്കാൻ തുടങ്ങി. ഈ നഗരരാഷ്ട്രങ്ങൾ 'പോളിസ്' (Polis) എന്നാണ് അറിയപ്പെട്ടിരുന്നത്.
• കടലുകളോ ഉയർന്ന പർവതങ്ങളോ പുരാതന ഗ്രീസിലെ ഈ നഗരരാഷ്ട്രങ്ങളെ തമ്മിൽ വേർതിരിച്ചിരുന്നു. 

♦ ഗ്രീസിലെ നഗരരാഷ്ട്രങ്ങൾ എന്തുപേരിലാണ് അറിയപ്പെട്ടിരുന്നത്?
'പോളിസ്' (Polis) 

♦ പുരാതന ഗ്രീസിൽ നിലനിന്നിരുന്ന പ്രധാന നഗരരാഷ്ട്രങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തി എഴുതൂ.
• തീബ്‌സ് 
• കൊറിന്ത് 
• ഏഥൻസ് 
• സ്പാർട്ട 

♦ കൂട്ടായ തീരുമാനത്തിലൂടെയോ വോട്ടെടുപ്പിലൂടെയോ ഭരണാധികാരികളെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന സംവിധാനം ഏതാണ്?
ജനാധിപത്യം 

♦ ഏതൻസിന്റെയും സ്പാർട്ടയുടെയും സവിശേഷതകൾ താരതമ്യം ചെയ്യുക.
i. ഏഥൻസ് 
• ജനാധിപത്യത്തിന്റെ ആദ്യരൂപം ഉടലെടുത്തത് ഗ്രീക്ക് നഗരരാഷ്ട്രമായ ഏതൻസിലാണ്. 
• ഭരണ കർത്താക്കളെ തിരഞ്ഞെടുക്കുന്നതിലും നിയമനിർമ്മാണത്തിലും ഏതൻസിലെ പൗരത്വമുള്ള എല്ലാ പുരുഷന്മാർക്കും പങ്കാളിത്തമുണ്ടായിരുന്നു. 
• സ്ത്രീകൾ, അടിമകൾ, വിദേശികൾ തുടങ്ങിയവർക്ക് പൗരത്വപദവി ഉണ്ടായിരുന്നില്ല.
• ഏതൻസിലെ രാഷ്ട്രീയസഭ 'അസംബ്ലി എന്നാണ് അറിയപ്പെട്ടിരുന്നത്.
• കല, സംസ്കാരം എന്നിവയ്ക്ക് പ്രാധാന്യം നൽകിയിരുന്ന വിദ്യാഭ്യാസരീതിയായിരുന്നു 
• ആൺകുട്ടികൾക്ക് രണ്ടുവർഷത്തെ വർഷത്തെ സൈനിക സേവനം നിർബന്ധമായിരുന്നു.
• ശക്തമായ കപ്പൽപ്പടയും സൈനികവ്യൂഹവും ഉണ്ടായിരുന്നു.

ii. സ്പാർട്ട
• പ്രഭുഭരണമാണ് സ്പാർട്ടയിൽ നിലനിന്നിരുന്നത്. 
• പരമ്പരാഗതമൂല്യങ്ങൾക്കും സൈനിക പരിശീലനത്തിനും മുൻതൂക്കമുള്ള വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു ഇവിടെയുണ്ടായിരുന്നത്. 
• ആൺകുട്ടികൾക്ക് ഇരുപത്തിമൂന്ന് വർഷത്തെ സൈനിക സേവനം നിർബന്ധമായിരുന്നു.

♦ ഏതൻസിൽ ജനാധിപത്യം വിപുലമാകാൻ തുടങ്ങിയത് ആരുടെ കാലത്താണ്? 
പെരിക്ലിസിന്റെ 

♦ ഗ്രീക്കോ-പേർഷ്യൻ യുദ്ധങ്ങൾ 
ഗ്രീക്ക് നഗരരാഷ്ട്രങ്ങളുമായി ശത്രുതയിലായിരുന്ന പേർഷ്യൻ സാമ്രാജ്യത്തെ, ഏതൻസിന്റെയും സ്പാർട്ടയുടെയും സംയുക്തസൈന്യം ആക്രമിച്ചു കീഴടക്കി. ഈ യുദ്ധങ്ങളാണ് ഗ്രീക്കോ-പേർഷ്യൻ യുദ്ധങ്ങൾ എന്നറിയപ്പെടുന്നത്.

♦ പെലൊപ്പൊനീഷ്യൻ യുദ്ധങ്ങൾ 
ഏതൻസുമായി ശത്രുതയിലായ സ്പാർട്ടയും, സ്പാർട്ടയുമായി സഖ്യത്തിലായിരുന്ന ചില നഗരരാഷ്ട്രങ്ങളും ചേർന്ന് ഏതൻസിനെ ആക്രമിച്ചു. പെലൊപ്പൊനീഷ്യൻ യുദ്ധങ്ങൾ എന്നറിയപ്പെട്ട ഈ യുദ്ധത്തിൽ സ്പാർട്ട വിജയിച്ചു.

♦ ഗ്രീക്ക് തത്വചിന്തകരായ സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവരുടെ സംഭാവനകൾ പട്ടികപ്പെടുത്തുക.
♦ ഇറാനെ പ്രതിനിധീകരിച്ച് സാംസ്കാരിക വിനിമയപരിപാടിയിൽ പങ്കെടുത്ത ജഹാന്റെ വിവരണം ശ്രദ്ധിച്ചല്ലോ.
♦ എന്തെല്ലാം ആശയങ്ങളാണ് ഈ വിവരണത്തിൽ നിന്ന് നമുക്ക് ലഭിക്കുന്നത്?
• പേർഷ്യൻ സാംസ്കാരികപൈതൃകം ഉൾക്കൊള്ളുന്ന രാജ്യമാണ് ഇന്നത്തെ ഇറാൻ
• വ്യത്യസ്ത ഭൂപ്രദേശങ്ങൾ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു
• പെർപൊളിസ് ആയിരുന്നു പേർഷ്യൻ സാമ്രാജ്യത്തിന്റെ തലസ്ഥാനം
 
♦ പേർഷ്യൻ സാമ്രാജ്യത്തിലെ പ്രമുഖരായ ഭരണാധികാരികൾ ആരെല്ലാമായിരുന്നു? 
• സൈറസ് 
• ദാരിയസ് ഒന്നാമൻ  
• സെർക്സിസ് 

♦ പേർഷ്യൻ ഭരണസംവിധാനത്തിന്റെ സവിശേഷതകൾ എന്തായിരുന്നു?
• ഭരണസൗകര്യത്തിനായി വിശാലമായ സാമ്രാജ്യത്തെ നിരവധി സത്രപി (പ്രവിശ്യ) കളായി വിഭജിച്ചിരുന്നു 
• 'സത്രപ്' എന്നറിയപ്പെട്ടിരുന്ന ഗവർണർമാരുടെ കീഴിലായിരുന്നു സത്രപികൾ
• സത്രപ്മാർ രാജാവിന്റെ നിയമങ്ങളും നികുതി സമ്പ്രദായങ്ങളും സത്രപികളിൽ നടപ്പിലാക്കി.

♦ സരതുഷ്ട്ര ദർശനം രൂപംകൊണ്ടത് എവിടെയാണ്?
പേർഷ്യയിൽ 

♦ സരതുഷ്ട്ര ദർശനത്തിന്റെ സ്ഥാപകൻ ആരായിരുന്നു?
സരതുഷ്ട്ര

♦ സരതുഷ്ട്ര ദർശനത്തിന്റെ പ്രത്യേകതകൾ എന്തെല്ലാമായിരുന്നു?
• സരതുഷ്ട്ര ദർശനത്തിന്റെ സ്ഥാപകൻ സരതുഷ്ട്രയാണ്
• 'അഹുരമസ്‌ദ' എന്നു വിളിക്കപ്പെട്ട ഏകദൈവത്തിൽ വിശ്വസിച്ചു
• 'സെൻഡ് അവസ്ത' ആയിരുന്നു മതഗ്രന്ഥം

♦ പുരാതന റോമിനെക്കുറിച്ച് എലീന നൽകിയ വിവരണത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ കുറിക്കൂ.
• പാശ്ചാത്യ നാഗരികതയുടെ ജന്മസ്ഥലമായി റോമാ നഗരം കണക്കാക്കപ്പെടുന്നു
• റോമിൽ രാജഭരണം നിലനിന്നിരുന്നു.
• ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ രാജഭരണം അവസാനിച്ച് റിപ്പബ്ലിക് ഭരണ സംവിധാനം നിലവിൽ വന്നു.
• പുരാതനറോമിന്റെ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു റിപ്പബ്ലിക്കിന്റെ ഉദയം.

♦ റോമിലെ റിപ്പബ്ലിക്കൻ ഭരണസംവിധാനത്തിൽ രാജാവിന് പകരം ഭരണച്ചുമതല വഹിച്ചിരുന്ന തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ എന്ത് പേരിൽ അറിയപ്പെട്ടിരുന്നു?
 കോൺസെൽ 

♦ റോമിൽ റിപ്പബ്ലിക്കൻ ഭരണരീതി അവസാനിപ്പിച്ച് ഏകാധിപതിയായി അധികാരം കൈയടക്കി 'കോൺസെൽ' ആരാണ്?
ജൂലിയസ് സീസർ 

♦ ആരുടെ ഭരണകാലത്താണ് റോമൻ റിപ്പബ്ലിക്ക് പൂർണ്ണമായും റോമാസാമ്രാജ്യമായി മാറിയത്?.
അഗസ്റ്റസ് 

♦ റോമൻ സാമ്രാജ്യത്തിന്റെ സവിശേഷതകൾ എന്തെല്ലാമായിരുന്നു?
• യൂറോപ്പ്, വടക്കൻ ആഫ്രിക്ക, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിൽ വ്യാപിച്ചിരുന്ന വിശാലമായ സാമ്രാജ്യമായിരുന്നു
• റോമൻ ചക്രവർത്തിമാർ പ്രിൻസെപ് (പ്രഥമ പൗരൻ) എന്നറിയപ്പെട്ടു
• 'പ്രിൻസെപ്' തലവനായ റോമൻ ഭരണ സംവിധാനം 'പ്രിൻസിപ്പേറ്റ്' എന്നറിയപ്പെട്ടു
• അഗസ്റ്റസാണ് പ്രിൻസിപ്പേറ്റ് ഭരണ സംവിധാനം സ്ഥാപിച്ചത്
• വേതനം കൈപ്പറ്റി സേവനം ചെയ്തു ശക്തമായ സൈന്യം ഉണ്ടായിരുന്നു

♦ റോമിന്റെ സാംസ്കാരിക സംഭാവനകൾ എന്തെല്ലാമാണ്?
• ഭാഷ, സാഹിത്യം, കല, നഗരാസൂത്രണം തുടങ്ങിയ മേഖലകളിലെല്ലാം റോമിന്റെ സംഭാവനകൾ നിലനിൽക്കുന്നുണ്ട്. 
• ജലവിതരണത്തിനായി നിർമ്മിക്കപ്പെട്ട കമാനാകൃതിയിലുള്ള കനാലുകളായ അക്വിഡക്ടുകളും വിശാലമായതും തുറന്ന വേദിയുമായ കൊളോസിയവും റോമൻ സാമ്രാജ്യത്തിന്റെ സാംസ്കാരിക സംഭാവനകളാണ്.
♦ റോമിൽ നിലനിന്നിരുന്ന വ്യത്യസ്ത ഭരണ സംവിധാനങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
• ആദ്യകാലത്ത് റോമിൽ രാജഭരണം നിലനിന്നിരുന്നു.
• ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ രാജഭരണം അവസാനിച്ച് റിപ്പബ്ലിക് ഭരണ സംവിധാനം നിലവിൽ വന്നു.
• റിപ്പബ്ലിക്കൻ ഭരണസംവിധാനത്തിൽ രാജാവിന് പകരം "കോൺസെൽ'' എന്നറിയപ്പെട്ടിരുന്ന തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്കായിരുന്നു ഭരണച്ചുമതല. 
• ബി.സി.ഇ. ഒന്നാം നൂറ്റാണ്ടിൽ റോമൻ റിപ്പബ്ലിക്കിന്റെ കോൺസൽ പദവി വഹിച്ചിരുന്ന ജൂലിയസ് സീസർ റിപ്പബ്ലിക്കൻ ഭരണരീതി അവസാനിപ്പിച്ച് ഏകാധിപതിയായി അധികാരം കൈയടക്കി.
• അഗസ്റ്റസിന്റെ ഭരണകാലത്താണ് റോമൻ റിപ്പബ്ലിക്ക് പൂർണ്ണമായും റോമാസാമ്രാജ്യമായി മാറിയത്. ഇതോടെ ചക്രവർത്തി, പരമോന്നത ഭരണാധികാരിയായി മാറി.

♦ വിവാൻ നൽകിയ വിവരണത്തിൽ നിന്നും ഇന്ത്യയിലെ ജനപദങ്ങളുടെ വളർച്ചയെ സൂചിപ്പിക്കുന്ന ചരിത്രവഴികൾ കണ്ടെത്തി ചുവടെ നൽകിയിരിക്കുന്ന വർക്ക്ഷീറ്റ് പൂർത്തിയാക്കൂ.
വർക്ക്ഷീറ്റ് 
♦ മഹാജനപദങ്ങളുടെ കാലം ഇന്ത്യയിലെ 'രണ്ടാം നഗരവൽക്കരണം' എന്നാണ് അറിയപ്പെടുന്നത്. എന്തുകൊണ്ട്?
ഫലഭൂയിഷ്ഠമായ നദീതടങ്ങളും സമൃദ്ധമായ വനമേഖലകളും ചില ജനപദങ്ങളെ കൂടുതൽ ശക്തമാക്കി. സമീപപ്രദേശത്തുളള ജനപദങ്ങളെ കീഴടക്കിയ പ്രബലമായ ജനപദങ്ങൾ മഹാജനപദങ്ങളായി പരിണമിച്ചു. മഹാജനപദങ്ങളുടെ കാലം ഇന്ത്യയിലെ 'രണ്ടാം നഗരവൽക്കരണം' എന്നാണ് അറിയപ്പെടുന്നത്.

♦ ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിലനിന്നിരുന്ന പതിനാറ് മഹാജനപദങ്ങളിൽ പ്രബലശക്തിയായി മാറിയത്. 
മഗധ

♦ പ്രബലമായ ഒരു മഹാജനപദമാകുന്നതിന് മഗധയെ സഹായിച്ച ഘടകങ്ങളെന്തെല്ലാമായിരുന്നു? 
• ശക്തരായ ഭരണാധികാരികളും ശക്തമായ സൈന്യവും
• ഗംഗയുടെയും പോഷക നദികളുടെയും സാമീപ്യം കൊണ്ടുണ്ടായ ഫലഭൂയിഷ്ഠത
• ഇരുമ്പയിരിന്റെ സാന്നിധ്യം - ഇരുമ്പായുധങ്ങളുടെയും ഉപകരണങ്ങളുടെയും നിർമ്മാണവും ഉപയോഗവും
• കാർഷിക മേഖലയിലും വാണിജ്യരംഗത്തും ഉണ്ടായ പുരോഗതി

♦ മഗധയുടെ തലസ്ഥാനങ്ങൾ ഏതെല്ലാമായിരുന്നു?
തുടക്കത്തിൽ രാജഗൃഹയും (ബീഹാറിലെ രാജ്‌ഗീർ, പിന്നീട് പാടലീപുത്രവും (പാറ്റ്ന) ആയിരുന്നു മഗധയുടെ തലസ്ഥാനങ്ങൾ. 

♦ മൗര്യരാജ്യം സ്ഥാപിച്ചത് ആരാണ്?
ചന്ദ്രഗുപ്ത മൗര്യൻ  

♦ മഹാജനപദമായിരുന്ന മഗധ ശക്തമായ മൗര്യരാജ്യമായി വളർന്നതെങ്ങനെയെന്ന് കുറിപ്പ് തയ്യാറാക്കൂ.
• ബി.സി.ഇ. 321 ൽ മഗധയിലെ ഭരണാധികാരിയായിരുന്ന ധനനന്ദനെ പരാജയപ്പെടുത്തി ചന്ദ്രഗുപ്ത മൗര്യൻ മഗധയുടെ അധികാരം പിടിച്ചെടുത്തു. 
• മഗധയോടൊപ്പം സമീപ പ്രദേശങ്ങളും കൂട്ടിച്ചേർത്ത് മൗര്യരാജ്യം സ്ഥാപിച്ചത് 
ചന്ദ്രഗുപ്ത മൗര്യനാണ്. 
• മഗധയെ വിശാലമായ മൗര്യ രാജ്യമാക്കി മാറ്റാനും മികച്ചൊരു ഭരണ സംവിധാനം രൂപപ്പെടുത്താനും ചന്ദ്രഗുപ്ത മൗര്യനെ സഹായിച്ചത് അദ്ദേഹത്തിന്റെ മന്ത്രിയായിരുന്ന കൗടില്യൻ അഥവാ ചാണക്യൻ ആണ്.
• മൗര്യ രാജ്യത്തിലെ മികച്ച ഭരണാധികാരിയായിരുന്ന അശോകൻ, കാശ്മീരും കലിംഗവും (ഇന്നത്തെ ഒഡീഷയുടെ കടലോര പ്രദേശം) കീഴടക്കി രാജ്യത്തിന്റെ വിസ്തൃതി വർധിപ്പിച്ചു. 

♦ പ്രാചീന ഇന്ത്യയിൽ രൂപം കൊണ്ട രണ്ട് ദർശനങ്ങൾ ഏതെല്ലാമായിരുന്നു?
• ജൈനമതം. 
• ബുദ്ധമതം

♦ ജൈനമതം
• ജൈനമതം പ്രചരിപ്പിച്ചത് വർധമാന മഹാവീരനാണ് 
• ജൈനമതത്തിലെ ഇരുപത്തിനാലാമത്തെ തീർഥങ്കരനായിരുന്നു വർധമാന മഹാവീരൻ. 
• 'ലൗകിക സുഖങ്ങളെ കീഴടക്കിയവൻ' എന്ന അർഥം വരുന്ന ജിനൻ' എന്നും അദ്ദേഹം അറിയപ്പെട്ടു.

♦ ജൈനമതം പ്രചരിപ്പിച്ചത് ആരാണ്?
വർധമാന മഹാവീരൻ 
 
♦ ബുദ്ധമതം 
• ഗൗതമ ബുദ്ധനാണ് ബുദ്ധമതം സ്ഥാപിച്ചത്. 
• സിദ്ധാർഥൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. 
• ബീഹാറിലെ ബോധഗയയിൽ വച്ച് 'ജ്ഞാനോദയം' നേടിയ അദ്ദേഹം ഗൗതമബുദ്ധൻ എന്നറിയപ്പെട്ടു.

♦ ജൈനമതത്തിന്റെയും ബുദ്ധമതത്തിന്റെയും ആശയങ്ങളുടെ പൊതുസവിശേഷതകൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
ജൈനമത ആശയങ്ങൾ:
• എല്ലാ വസ്തുക്കൾക്കും ജീവനുണ്ട്
• ജീവനുള്ള ഒന്നിനെയും ഉപദ്രവിക്കരുത് (അഹിംസ)
• കളവു പറയരുത് മോഷ്ടിക്കരുത്
• ശരിയായ വിശ്വാസം, ശരി യായ അറിവ്, ശരിയായ പ്രവൃത്തി (ത്രിരത്നങ്ങൾ) എന്നിവ അനുഷ്ഠിക്കുക

ബുദ്ധമത ആശയങ്ങൾ:
• ഹിംസിക്കാതിരിക്കുക 
• കളവുപറയാതിരിക്കുക
• സത്യസന്ധത പുലർത്തുക
• അന്യരുടെ സ്വത്ത് ആഗ്രഹിക്കാതിരിക്കുക



TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here